Contents
Displaying 9811-9820 of 25171 results.
Content:
10125
Category: 1
Sub Category:
Heading: യേശുവിന്റെ പാദസ്പർശമേറ്റ വിശുദ്ധ പടവുകൾ സന്ദര്‍ശിക്കുവാന്‍ തീര്‍ത്ഥാടക പ്രവാഹം
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്റെ പാദസ്പർശമേറ്റ ‘സ്‌കാലാ സാങ്റ്റാ’ (വിശുദ്ധ പടവുകൾ) സന്ദർശിക്കുവാന്‍ വത്തിക്കാനിലേക്ക് തീര്‍ത്ഥാടക പ്രവാഹം. യേശുവിന്റെ വിചാരണയ്ക്കും മരണവിധി പ്രസ്താവിക്കുന്നതിനുമായി കൊണ്ടുപോയി എന്ന് വിശ്വസിക്കുന്ന വിശുദ്ധ പടവുകൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസമാണ് തീര്‍ത്ഥാടകര്‍ക്കു തുറന്നുകൊടുത്തത്. റോം രൂപതാ വികാരി ജനറൽ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാട്ടിസാണ് കൂദാശാകർമം നിർവഹിച്ച് വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. ജറുസലേമിൽ പന്തിയോസ് പീലാത്തോസിന്റെ കൊട്ടാരത്തോട് ചേർന്നുണ്ടായിരുന്ന ഈ പടിക്കെട്ട്, കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലന രാജ്ഞി നാലാം നൂറ്റാണ്ടിൽ വത്തിക്കാനിൽ എത്തിച്ചു എന്നാണ് കരുതപ്പെടുന്നത്. 28 പടികളുള്ള ഈ പടിക്കെട്ട് സെന്റ് ജോൺ ദ ലാറ്ററൽ ബസിലിക്കയ്ക്ക് എതിർവശത്തായി സ്ഥിതിചെയ്യുന്ന ഓൾഡ് പേപ്പൽ ലാറ്ററൽ പാലസിന്റെ ഭാഗമായ കെട്ടിടത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 1724ൽ സിക്സ്റ്റസ് അഞ്ചാമന്റെ കാലത്താണ് പടിക്കെട്ടുകൾ വിശ്വാസികൾക്കായി ആദ്യമായി തുറന്നുകൊടുക്കുന്നത്. പിന്നീട് പടിക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാൻ പിൽക്കാലത്ത് മരംകൊണ്ടുള്ള കവചം നിർമ്മിക്കുകയായിരുന്നു. ഈശോയുടെ പീഡാസഹനം ധ്യാനിച്ച് 28 പടികൾ മുട്ടുകുത്തി കയറുന്നതിനാണ് വിശ്വാസികൾ പ്രത്യേകം പ്രാധാന്യം നല്‍കുന്നത്. ഏപ്രിൽ 11മുതൽ ജൂൺ ഒൻപതുവരെയാണ് പടിക്കെട്ടിലൂടെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ക്ക് സൗകര്യമുള്ളത്.
Image: /content_image/News/News-2019-04-13-05:42:40.jpg
Keywords: അത്ഭുത, പാപ്പ

10126
Category: 1
Sub Category:
Heading: ഇറാനിലെ പ്രളയ ബാധിതര്‍ക്ക് ഒരു ലക്ഷം യൂറോയുടെ സഹായവുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനതയ്ക്ക് അടിയന്തര ആവശ്യങ്ങളെ നേരിടാനായി ഒരു ലക്ഷം യൂറോയുടെ ധനസഹായവുമായി ഫ്രാൻസിസ് മാർപാപ്പ. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ തിരുസംഘം മുഖേനയാണ് പണം കൈമാറിയത്. ദുരിതമനുഭവിക്കുന്നവരോടുളള ഫ്രാൻസിസ് മാർപാപ്പയുടെ ഐക്യദാര്‍ഢ്യം വീണ്ടും പ്രകടമാക്കികൊണ്ടാണ് സഹായം നൽകിയിരിക്കുന്നതെന്ന്‍ ഏപ്രിൽ പന്ത്രണ്ടിന് വത്തിക്കാൻ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. പ്രാദേശിക ന്യൂൺഷോ വഴിയായിരിക്കും അർഹതപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുക. കഴിഞ്ഞ മാസം ഇറാനെ പിടിച്ചുലച്ച പ്രളയത്തില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായിരിന്നു. ഈ വർഷമാദ്യം വലിയ വരൾച്ചയെ നേരിട്ട രാജ്യത്തിന് മാർച്ച് മാസം അവസാനം തുടര്‍ച്ചയായി മഴ പെയ്യുകയായിരിന്നു. പ്രളയത്തിൽ 77 പേർ മരിക്കുകയും ആയിരത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ലക്ഷത്തോളം ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പോകേണ്ടതായി വന്നു. ഒന്നു മുതൽ മൂന്ന് ദശാംശം ആറു ബില്യൻ ഡോളർ വരെയുള്ള നാശനഷ്ടമാണ് കണക്കാക്കുന്നത്. കത്തോലിക്ക ജീവകാരുണ്യ സംഘടനയായ കാരിത്താസും, റെഡ് ക്രസന്‍റ് സൊസൈറ്റിയും ഐക്യരാഷ്ട്ര സംഘടനയുമാണ് ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Image: /content_image/News/News-2019-04-13-07:04:33.jpg
Keywords: ഇറാന

10127
Category: 1
Sub Category:
Heading: ഹൃദയമിടിപ്പ് ആരംഭിച്ച ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യ നടത്തിയാല്‍ ശിക്ഷ: ഒഹിയോയും പ്രോലൈഫ് പാതയില്‍
Content: ഒഹിയോ: ഹൃദയമിടിപ്പുള്ള ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയമാക്കുന്നതിനെ തടഞ്ഞുകൊണ്ടുള്ള നിയമം അമേരിക്കയിലെ ഒഹിയോ സംസ്ഥാനം പാസാക്കി. 'സെനറ്റ് ബിൽ 23' എന്ന പേരിട്ടിരിക്കുന്ന നിയമം അമ്മയുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ ഒഴികെ ഹൃദയമിടിപ്പുളള ഗർഭസ്ഥശിശുക്കളെ ഭ്രൂണഹത്യക്ക് വിധേയരാക്കരുതെന്ന് നിഷ്കർഷിക്കുന്നു. നിയമം ലംഘിക്കുന്ന ഡോക്ടർമാർക്ക് പിഴയും മെഡിക്കൽ ലൈസൻസ് റദ്ദാക്കലും അടക്കം വലിയ ശിക്ഷകളായിരിക്കും ലഭിക്കുക. ജനപ്രതിനിധിസഭ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബില്ല് പാസാക്കിയത്. ഒഹിയോയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ മൈക്ക് ഡി വൈനാണ് ബില്ലിൽ തന്റെ ഒപ്പുവച്ചത്. സർക്കാരിന്റെ ഉത്തരവാദിത്വം ജീവനെ ആദ്യം മുതൽ അവസാനം വരെ സംരക്ഷിക്കുക എന്നതായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബില്ല് പാസായ ദിവസത്തെ, ചരിത്ര ദിവസം എന്നാണ് ക്രിയേറ്റഡ് ഈക്വൽ എന്ന പ്രോ ലൈഫ് സംഘടനയുടെ അധ്യക്ഷൻ മാർക്ക് ഹാരിങ്ടൺ വിശേഷിപ്പിച്ചത്. കഴിഞ്ഞവർഷം ഇതേ രീതിയിൽ പ്രോലൈഫ് ബില്ല് പാസാക്കിയിരുന്നു എങ്കിലും അന്ന് ഗവർണറായിരുന്ന ജോൺ കാസിക്ക് ബില്ല് വിറ്റോ ചെയ്തു. വിറ്റോയെ അതിജീവിക്കാനായുള്ള വോട്ടിന്റെ ഭൂരിപക്ഷം അന്ന് കുറവായിരുന്നു.
Image: /content_image/News/News-2019-04-13-09:19:44.jpg
Keywords: അമേരിക്ക, ഗര്‍ഭ

10128
Category: 1
Sub Category:
Heading: ഈ അമ്മയെ കത്തോലിക്ക വിശ്വാസിയാക്കിയത് 4 മാസം പ്രായമുള്ള കുഞ്ഞ്
Content: ലൂസിയാന: തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് നയിച്ചത് മറ്റാരുമല്ല, തന്റെ 4 മാസം മാത്രം പ്രായമുള്ള മകളായ അനസ്താസിയയാണെന്നാണ് റഷ്യന്‍ സ്വദേശിയായ വിയല്‍ഹാബര്‍ പറയുന്നത്. 2 മാസങ്ങള്‍ക്ക് മുന്‍പ് അനസ്താസിയ മാമ്മോദീസ മുങ്ങിയ സെന്റ് മാത്യു ആന്‍ഡ് അപ്പോസ്തല്‍സ് കത്തീഡ്രലില്‍ വെച്ച് ഈ വരുന്ന ഈസ്റ്ററില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വിയല്‍ഹാബര്‍. പഴയ സോവിയറ്റ് യൂണിയനില്‍ ജനിച്ച വിയല്‍ഹാബറിന് ദൈവ വിശ്വാസവുമായി യാതൊരു അടുപ്പവുമില്ലായിരുന്നു. ജര്‍മ്മന്‍ സ്വദേശിയായ അവളുടെ ഭര്‍ത്താവ് ഒരു കത്തോലിക്കനായിരിന്നെങ്കിലും ആരംഭഘട്ടത്തില്‍ അത് അവളില്‍ സ്വാധീനം ചെലുത്തിയിരിന്നില്ല. തന്റെ ജോലിയുമായി ബന്ധപ്പെട്ട് 2011-ലാണ് വിയല്‍ഹാബെര്‍ അമേരിക്കയിലെത്തുന്നത്. പിന്നീട് ലൂസിയാനയില്‍ താമസിക്കവേയാണ് കൂട്ടുകാര്‍ക്കൊപ്പം അവള്‍ ആദ്യമായി ഒരു കത്തോലിക്ക ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കുചേരുന്നത്. നവംബര്‍ മാസത്തില്‍ കുഞ്ഞ് അനസ്താസിയ കൂടി ജനിച്ചതോടെ അവളുടെ വിശ്വാസ ജീവിതം കൂടുതല്‍ ആഴപ്പെടുകയായിരിന്നു. "ഒരമ്മയായതിനു ശേഷമാണ് താന്‍ ദൈവുമായി കൂടുതല്‍ അടുത്തത്"- മകളുടെ വരവോടു കൂടി യേശുവിലുള്ള വിശ്വാസം ആഴപ്പെട്ടതിനെ കുറിച്ച് വിയല്‍ഹാബര്‍ പറയുന്നതു ഇങ്ങനെയാണ്. “എന്റെ വിശ്വാസം ശക്തിപ്പെടുത്തിയത് മറ്റാരുമല്ല, എന്റെ മകള്‍ തന്നെയാണ്. മുന്‍പത്തേക്കാളും കൂടുതലായി ഇപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. എനിക്ക് വേണ്ടി മാത്രമല്ല എന്റെ മകള്‍ക്കും കൂടി വേണ്ടി” അവള്‍ കൂട്ടിച്ചേര്‍ത്തു. ഒരു കത്തോലിക്ക വിശ്വാസിയാകണമെങ്കില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാനുണ്ടെന്നാണ് വിയല്‍ഹാബര്‍ പറയുന്നത്. മാമോദീസാക്ക് മുന്‍പുള്ള വിശ്വാസപരിശീലനമാണ് തന്നെ പ്രാര്‍ത്ഥിക്കുവാന്‍ പോലും പഠിപ്പിച്ചതെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മകള്‍ വളര്‍ന്നു വരുമ്പോള്‍ അവള്‍ക്കൊരു നല്ല മാതൃകയാകുവാന്‍ വേണ്ടിയാണ് താന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന്‍ തുറന്ന്‍ സാക്ഷ്യപ്പെടുത്തിയ വിയല്‍ഹാബര്‍ പ്രാര്‍ത്ഥനയോടെ ഏപ്രില്‍ 21നു ജ്ഞാനസ്നാനത്തിനായി ഒരുങ്ങുകയാണ്.
Image: /content_image/News/News-2019-04-13-11:56:20.jpg
Keywords: അത്ഭുത

10129
Category: 1
Sub Category:
Heading: "ദാവീദിന്‍ പുത്രന് ഓശാന": ഓശാന ഞായറില്‍ ആഗോള ക്രൈസ്തവ സമൂഹം
Content: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, 'രക്ഷ അടുത്തിരിക്കുന്നു' അഥവാ 'ഇപ്പോള്‍ ഞാന്‍ രക്ഷ നേടും' എന്നാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. ഓലകള്‍ കൈകളിലേന്തി ദേവാലയത്തിന്റെ പ്രധാന കവാടത്തിലേക്ക് ഓശാന, ഓശാന, ദാവീദിന്‍ സുതനോശാന... എന്ന ഗാനാലാപനത്തോടെയാണു പ്രദക്ഷിണം. ആശീര്‍വദിച്ച കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും ഭക്തിപൂര്‍വം രക്ഷയുടെ അടയാളമായി വിശ്വാസികള്‍ പ്രതിഷ്ഠിക്കും. വത്തിക്കാനില്‍ ഇന്ന്‍ പ്രത്യേക ഓശാന ശുശ്രൂഷകള്‍ നടക്കും. പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാനയുടെ തിരുക്കര്‍മങ്ങള്‍ ഇന്നു രാവിലെ 6.30ന് ആരംഭിക്കും. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനാകും. പ്രഭാത നമസ്‌കാരം, കുരുത്തോലവാഴ്‌വിന്റെ ശുശ്രുഷ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളുണ്ടാകും. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. ആറിന് സന്ധ്യാ നമസ്‌കാരം. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍ ഇന്നു രാവിലെ ഏഴിന് ആരംഭിക്കുന്ന കുരുത്തോല വെഞ്ചരിപ്പിനും ഓശാന ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യ കാര്‍മികനാകും. രാവിലെ 10.30ന് ഇംഗ്ലീഷിലും 2.30ന് ഹിന്ദിയിലും 3.30ന് തമിഴിലും വൈകുന്നേരം അഞ്ചിനു മലയാളത്തിലും വിശുദ്ധ കുര്‍ബാനയുണ്ടാകും.ഓശാന ഞായറോടെ രക്ഷകന്റെ പീഡാനുഭവസ്മരണകളെ ധ്യാനിച്ചു ആഗോള സഭ വിശുദ്ധ വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
Image: /content_image/News/News-2019-04-14-01:37:02.jpg
Keywords: ഓശാന

10130
Category: 18
Sub Category:
Heading: പ്രളയാനന്തര സഹായവുമായി വീണ്ടും തിരുവല്ല അതിരൂപത
Content: കട്ടപ്പന: മലങ്കര കത്തോലിക്കസഭ തിരുവല്ല അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ തിരുവല്ല സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ബോധന പ്രളയ ദുരിതബാധിതരുടെ പുനരുദ്ധാരണത്തിന് ആരംഭിച്ച 'ഒപ്പം' പദ്ധതിയുടെ കട്ടപ്പന മേഖലയിലെ ധനസഹായ വിതരണം ആരംഭിച്ചു. ഭവന പുനരുദ്ധാരണം, കാര്‍ഷിക സഹായം, പശു, ആട്, കോഴി വളര്‍ത്തല്‍ തുടങ്ങിയവയ്ക്കുള്ള ധനസഹായ ചെക്കുകള്‍ വിതരണംചെയ്തു. കട്ടപ്പന ജ്യോതിസ് പാസ്റ്ററല്‍ സെന്ററില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി വിതരണം ഉദ്ഘാടനംചെയ്തു. അതിരൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് മരുതൂര്‍ അധ്യക്ഷതവഹിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ പ്രളയ പുനരധിവാസ ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപയില്‍ 25 ലക്ഷം രൂപയുടെ ധനസഹായ വിതരണമാണ് നടത്തിയത്. ബോധന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സാമുവല്‍ വിളയില്‍, ഫാ. വര്‍ഗീസ് പള്ളിക്കല്‍, ഫാ. ഷാജി ബഹനാന്‍ ചെറുപാലത്തിങ്കല്‍, ഏബ്രഹാം ചാക്കോ നരിമറ്റത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, തോമസ് മുളയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-04-14-01:55:18.jpg
Keywords: സഹായ, പ്രളയ

10131
Category: 24
Sub Category:
Heading: 'കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ട്'
Content: വലിയ ആഴ്ച്ചയുടെ പടിപ്പുരയാണല്ലോ ഓശാന ഞായറാഴ്ച്ച. ജീവിതത്തിന്‍റെ പരക്കംപാച്ചിലുകളുമായി കുതിരപ്പുറത്ത് പോയിരുന്നവരൊക്കെ ഒന്നു വേഗത കുറച്ച് കഴുതപ്പുറത്തു കയറി ധ്യാനപൂര്‍വ്വം എളിമയോടെ യാത്ര ചെയ്യാന്‍ ഈശോ ക്ഷണിക്കുന്ന ദിവസങ്ങളാണ് ഇനി വരുന്നത്. ഓശാന അഥവാ ഞങ്ങളെ രക്ഷിക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഈശോ വസിക്കുന്ന എന്‍റെ മനസാകുന്ന ദേവാലയത്തില്‍ പ്രവേശിച്ച് അനുതപിച്ച് കുമ്പസാരത്തിലൂടെ ജീവിതം ശുദ്ധീകരിക്കേണ്ട കാലമാണ് വിശുദ്ധവാരം. മുഖ്യമായും രണ്ട് സംഭവങ്ങളിലേയ്ക്കുള്ള ചൂണ്ടുപലകയായിരുന്നു സുവിശേഷങ്ങളിലെ ഓശാന. ആദ്യത്തേത് പഴയനിയമ ജനതയുടെ അനുഭവമായിരുന്നെങ്കില്‍ രണ്ടാമത്തേത് വരാനിരിക്കുന്ന യാഥാര്‍ഥ്യങ്ങളുടെ മുന്നാസ്വാദനമായിരുന്നു. എന്നാല്‍ അതില്‍ അപ്രധാനമായ ആദ്യത്തേതിനെ മാത്രം മനസിലാക്കിയ യഹൂദജനതയ്ക്ക് അബദ്ധം പിണഞ്ഞു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഈശോയ്ക്കും ഒന്നരനൂറ്റാണ്ടു മുമ്പ് ഗ്രീക്കുകാരുടെ മ്ളേച്ചകരമായ അടിമത്തത്തില്‍ നിന്നും ജറുസലേം ദേവാലയത്തെയും ദേശത്തെയും മക്കബായ വിപ്ളവത്തിലൂടെ വിടുവിച്ച യൂദാ മക്കബേയൂസിനു നല്കിയ വരവേല്‍പ്പാണ് പഴയ നിയമത്തിലെ ഓശാന (1 മക്കബായ 13, 51). മക്കബേയൂസിന് ജറുസലേം നിവാസികള്‍ ഈന്തപ്പനകെെകളും മരചില്ലകളുമായി ആഘോഷപൂര്‍വ്വകമായ വരവേല്‍പ്പു നല്കിയത് മക്കബായരുടെ ഒന്നാം പുസ്തകം വിവരിക്കുന്നുണ്ട്. ഗ്രീക്കുകാര്‍ പന്നിമാംസം പാകം ചെയ്തും സേവൂസ് ദേവന് ആരാധനയര്‍പ്പിച്ചും അശുദ്ധമാക്കിയ ജറുസലേം ദേവാലയത്തില്‍ മക്കബേയൂസ് ശുദ്ധീകരണം നടത്തുന്നുണ്ട് (2 മക്ക 10, 7 - 10). മരചില്ലകളും ഈന്തപ്പനക്കെെകളും വഹിച്ചുള്ള പ്രദക്ഷിണങ്ങള്‍ അന്നുമുതല്‍ യഹൂദരുടെ ദേശീയ ബോധത്തിന്‍റെ പ്രകടനങ്ങളായിരുന്നു. ലാസറിനെ മരണത്തില്‍ നിന്നുയര്‍പ്പിച്ചവന് തങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുന്ന റോമാക്കാരെ തോല്പ്പിക്കലൊക്കെ നിസ്സാരമെന്ന് ജനം കരുതി. അങ്ങനെ അസാധാരമാംവിധം ഈശോയ്ക്ക് രാഷ്ട്രീയപിന്തുണ പ്രഖ്യാപിച്ച് അവര്‍ ആര്‍പ്പുവിളിക്കുന്നു. പരസ്യ ശുശ്രൂഷയുടെ ആദ്യം മുതലേ ജനം ഈശോയെ തെറ്റിദ്ധരിച്ചതാണ്: സമൃദ്ധമായി വീഞ്ഞു വര്‍ദ്ധിപ്പിച്ചു തരുന്നവന്‍, പണിയെടുത്തില്ലെങ്കിലും അപ്പം നല്കി തീറ്റിപ്പോറ്റുന്നവന്‍, കൂടെയുള്ളവരുടെ ഏത് ബുദ്ധിമുട്ടും അതു രോഗമാകട്ടെ പിശാചുബാധയാകട്ടെ എല്ലാം മാറ്റുന്ന രാജാവാക്കാന്‍ പറ്റിയൊരാള്‍. എന്നാല്‍ അവന്‍ ദേവാലയത്തിലുള്ള കച്ചവടക്കാരെയും മറ്റും പുറത്താക്കിയപ്പോള്‍ ജനത്തിന് മനസിലായി ഇവന്‍ നമ്മളുദ്ദേശിച്ചയാളല്ല. നമ്മുടെ സ്വൈര്യജീവിതത്തിനും സുഖസന്തുഷ്ടിക്കും ഇവന്‍ തടസ്സമാണ്. ഇങ്ങനെ ഈശോ അവരെ നിരാശപ്പെടുത്തിയതാണ് ഓശാനവിളികള്‍ അവനെ ക്രൂശിക്കുക എന്ന ആക്രോശമായിത്തീരാന്‍ കാരണം. ജയ്വിളികള്‍ അങ്ങനെ കൊലവിളികളായി. ഈശോയ്ക്ക് ഓശാന പാടിയത് പെട്ടന്നു മറന്നു പോകുന്നവരാണ് നമ്മളെല്ലാം. അല്ലെങ്കില്‍ ആദ്യകുര്‍ബാനയില്‍ ഈശോയെ ആഘോഷപൂര്‍വ്വം സ്വീകരിച്ചിട്ട് പിന്നീടുള്ള ജീവിതത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കാതെയും കുര്‍ബാന സ്വീകരിക്കാതെയും നമ്മള്‍ അവിടുത്തേയ്ക്കു തുടര്‍ന്നു ദുഃവെള്ളികള്‍ സമ്മാനിക്കുന്നതെന്തുകൊണ്ട് ? എന്‍റെ പ്രതീക്ഷകള്‍ക്കൊത്ത് ഈശോ മാറണം എന്ന് ശഠിക്കുന്ന ആത്മീയതയ്ക്കു നേരെയുള്ള വിമര്‍ശനമാണ് ഓശാനപെരുന്നാള്‍. ഞാനാഗ്രഹിക്കുന്ന ഈശോയായി നീ എന്‍റെയൊപ്പം വന്നാല്‍ ഞാന്‍ നിനക്ക് നിത്യകാലം ഓശാന പാടും. എന്‍റെ താളത്തിനൊത്ത് നീയില്ലെങ്കില്‍ നിന്നെ ഞാന്‍ ഉപേക്ഷിക്കും അഥവാ കുരിശില്‍ കയറ്റും എന്നത് എത്ര കച്ചവടമനസ്ഥിതിയോടെയുള്ള ആത്മീയഭാവമാണ്. അതിനു നേരെയാണ് ഈശോ ദേവാലയത്തില്‍ വച്ച് ചാട്ടവാറെടുക്കുന്നത്. മിക്കയാളുകള്‍ക്കും വിശ്വാസജീവിതത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഓര്‍മകളിലെന്നായിരിക്കും ഓശാനനാളില്‍ വികാരിയച്ചനൊപ്പം വന്ന് ഈ മഹത്വത്തിന്‍റെ രാജാവാരാകുന്നു എന്ന ചോദ്യത്തോടെ ദേവാലയകവാടത്തില്‍ മുട്ടുന്നത്. ഈ തിരുക്കര്‍മ്മങ്ങളെ വര്‍ഷാവര്‍ഷം നടക്കുന്ന വെറുമൊരു ചടങ്ങായി ആരും തെറ്റി മനസിലാക്കി വീട്ടിലേയ്ക്കു പോകരുത്. ഈശോ നമ്മുടെ ഹൃദയത്തിന്‍റെ വാതില്ക്കല്‍ വന്ന് മുട്ടുന്നതാണത്. വെളിപാടു പുസ്തകത്തില്‍ നാമിങ്ങനെ വായിക്കുന്നു: ''ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എനിക്കു വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ ഭവനത്തില്‍ പ്രവേശിക്കുകയും അവനോടൊത്ത് ഭക്ഷണത്തിനിരിക്കുകയും ചെയ്യും'' (വെളിപാട് 3, 20). ഈശോയ്ക്ക് വാതില്‍ തുറന്നുകൊടുക്കാതെ നാം അവനെ തിരസ്കരിക്കുമ്പോള്‍ അനുഗ്രഹപൂര്‍ണ്ണമാകേണ്ടുന്ന കുരുത്തോലചില്ലകള്‍ക്കും ഒലിവിലചില്ലകള്‍ക്കും പകരം ശാപമേറ്റ് ഉണങ്ങിപ്പോകുന്ന അത്തിവൃക്ഷത്തിന്‍റെ അവസ്ഥയിലായി മാറും നമ്മുടെ ജീവിതം. കാരണം ഈശോ ആഗ്രഹിക്കുന്ന ഫലം നമ്മിലില്ല അഥവാ നമ്മള്‍ പുറപ്പെടുവിക്കുന്നില്ല. അതുപോലെ നമ്മുടെ ജീവിതമാകുന്ന ദേവാലയം ശുദ്ധമാക്കാന്‍ നാമവിടുത്തെ അനുവദിക്കുന്നില്ല - കച്ചവടമനസ്ഥിതിയും ജഡികതാല്പര്യങ്ങളുമാണ് അവിടെ മുന്നിട്ടുനില്ക്കുന്നത്. രാഷ്ട്രീയ വിമോചനത്തിന്‍റെ സൂചന നല്കുന്ന മക്കബായ സംഭവത്തേക്കാള്‍ താന്‍ നല്കുന്ന യഥാര്‍ത്ഥ രക്ഷയുടെ അനുഭവം എന്തെന്ന് ഈശോ സൂചിപ്പിക്കുകയാണ് ഓശാന സംഭവത്തിലൂടെ. രണ്ടാം വരവിനെ ദൈവജനം ആവേശത്തോടെ സ്വീകരിക്കുന്നതിന്‍റെ മുന്നൊരുക്കമാണ് ജറുസലേം പ്രവേശനമെന്നും അന്ത്യവിധിയാണ് ദേവാലയശുദ്ധീകരണമെന്നും ഈ സംഭവങ്ങള്‍ പ്രവൃത്തി മുഖേനയുള്ള ഉപമയാണെന്നും സഭാപിതാക്കന്‍മാര്‍ വ്യാഖ്യാനിക്കുന്നു. വി. യോഹന്നാന്‍ വെളിപാടു പുസ്തകം ഏഴാം അധ്യായത്തില്‍ കുറിച്ചിരിക്കുന്ന വചനങ്ങളെ ഓശാന സംഭവത്തോട് ചേര്‍ത്തു വായിക്കുമ്പോള്‍ അവയ്ക്ക് ലോകാവസാനത്തോടുള്ള ബന്ധം കുറച്ചുകൂടി വ്യക്തമാകും. അതിങ്ങനെയാണ് - ''ഇതിനുശേഷം ഞാന്‍ നോക്കിയപ്പോള്‍ ഇതാ ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം. അവര്‍ സകല ജനതകളിലും ഗോത്രങ്ങളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍. അവര്‍ വെള്ളയങ്കിയണിഞ്ഞു കൈകളില്‍ കുരുത്തോലയുമായി സിംഹാസനത്തിനു മുന്നിലും കുഞ്ഞാടിന്‍റെ മുമ്പിലും നിന്നിരുന്നു. അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: സിംഹാസനാരൂഡനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും പക്കലാണ് രക്ഷ'' (വെളിപാട് 7, 9). ജറുസലേം ദേവാലയത്തില്‍ ഇരുപതിനായിരത്തിലധികം കുഞ്ഞാടുകള്‍ ഓരോ പെസഹാക്കാലത്തും പാപപരിഹാരാര്‍ത്ഥം ബലിയര്‍പ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പ്രധാനപുരോഹിതന്‍റെ നേതൃത്വത്തില്‍ ആചാരവിധിപ്രകാരം പെസഹിതിരുനാളിനോടനുബന്ധിച്ചുബലിയര്‍പ്പിക്കാനുള്ള പ്രത്യേകകുഞ്ഞാടിനെ നാലു നാള്‍ മുമ്പേ പരിശോധിച്ച് തിരഞ്ഞെടുക്കുന്ന അതേ ദിവസമാണ് നമ്മുടെ കര്‍ത്താവിന്‍റെ ജറുസലേം ദേവാലയപ്രവേശം. അറുക്കപ്പെട്ടിട്ടും ജീവിക്കുന്നതായി യോഹന്നാന്‍ സ്വര്‍ഗ്ഗദര്‍ശനത്തില്‍ കണ്ടത് ഈശോയാകുന്ന ഇതേ കുഞ്ഞാടിനെത്തന്നെയാണ്. കര്‍ത്താവിന്‍റെ രണ്ടാം വരവിനായി ഒരുക്കത്തോടെയിരിക്കാനുള്ള ആഹ്വാനമാണ് ഇതെല്ലാം നല്കുന്നത്. ലേയ്ഡ് ഡഗ്ളസ് രചിച്ച ദ റോബ് എന്ന കൃതിയുടെ ചലച്ചിത്രാവിഷ്കാരത്തില്‍ ദമത്രിയൂസ് എന്ന അടിമ ജറുസലേമില്‍ പതിവില്ലാത്ത ആള്‍ക്കൂട്ടം കണ്ട് ജനക്കൂട്ടത്തോടൊപ്പം കൂടുന്ന ഒരു രംഗമുണ്ട്. ജനങ്ങളെല്ലാം കഴുതപ്പുറത്തു കയറിപ്പോകുന്ന സുമുഖനയൊരു ചെറുപ്പക്കാരന് ഓശാന വിളിക്കുന്നു. കുറച്ചു ദൂരം ഓശാനവിളികള്‍ക്കിടയിലൂടെ നീങ്ങിക്കഴിഞ്ഞപ്പോള്‍ ദമത്രിയൂസിന്‍റെയുള്ളിലും സ്വാതന്ത്ര്യപ്രതീക്ഷ നിറയുന്നു. അയാളെ തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന മറ്റൊരു അടിമ ഇതുകണ്ടു ചോദിച്ചു: ''അതൊരു രാജാവാണോ ?'' ദമത്രിയൂസിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: ''രാജാവാണോ എന്നെനിക്കയില്ലാ. പക്ഷേ ഞാനദ്ദേഹത്തെ പിന്തുടരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് എന്‍റെ നേരെയുള്ള നോട്ടത്തില്‍ നിന്നും എനിക്കു മനസിലായി. '' ഈ ഓശാന നാളിലും കര്‍ത്താവ് നമ്മെയെല്ലാം നോക്കുന്നത് കഴുതയെയും ഈ ദമത്രിയൂസിനെയുമൊക്കെ നോക്കിയതു പോലെ എനിക്കു നിന്നെ ആവശ്യമുണ്ട് എന്ന അര്‍ത്ഥത്തിലാണ്. എന്‍റെ ജീവിതം തകര്‍ച്ചകളുടെ കൂമ്പാരമാണ് എന്ന് ചിന്തിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഓര്‍ക്കുക ഓരോ കുമ്പസാരം കഴിയുമ്പോഴും നമ്മളും ആരും കയറിയിട്ടില്ലാത്ത ആ കഴുതയെപ്പോലെ തന്നെയാവുന്നു. അഥുകൊണ്ട് ജീവിതമത്രയും ചുമന്നതെല്ലാം സ്വന്തം സുഖങ്ങളായിരുന്നല്ലോ എന്നോര്‍ത്തിനി ആരുടെയും മനസു കലങ്ങേണ്ടാ. ജീവിതഭാരമെടുത്ത് തളര്‍ന്ന കഴുതജന്മങ്ങളെ കര്‍ത്താവ് മഹത്വപ്പെടുത്തുന്ന ദിവസമാണിത്. ദാരിദ്യമുണ്ട് രോഗിയാണ് ജീവിതമത്രയും കഷ്ടതകളാണ് എന്നൊക്കെ പ്രലപിക്കുന്ന കഴുതജന്മമാണ് നമ്മുടേതെങ്കില്‍ ഈ ഓശാന നാളില്‍ കര്‍ത്താവ് പറയും എനിക്കു നിന്നെക്കൊണ്ട് ആവശ്യമുണ്ട്. അടിമയായ ദമത്രിയൂസ് തിരിച്ചറിഞ്ഞ സത്യം. നീ ക്രിസ്തുവിന്‍റെ സ്വന്തമെന്നറിയുമ്പോള്‍ അന്നുവരെ നിന്നെ പുച്ഛിച്ചവരും നിന്നെ അകറ്റി നിര്‍ത്തിയവരുമൊക്കെ നിന്നെ ബഹുമാനിച്ചു തുടങ്ങും. അതുകൊണ്ട് നമ്മുടെ സങ്കടങ്ങളുടെ നടുവിലും ജറുസലേമില്‍ ഈശോയെ വരവേറ്റ ജനതയുടെയും ആദിമസഭയുടെ പ്രാര്‍ത്ഥനകളാണ് നമ്മളും ഈ വലിയ ആഴ്ച്ച ആവര്‍ത്തിക്കേണ്ടത് - ഓശാന - കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഈ ആഴ്ച്ചയെ ഈ വര്‍ഷത്തെ ഏറ്റവും വിശുദ്ധമായ ആഴ്ച്ചയാക്കി നമുക്കു മാറ്റാം. < Originally published on 14th April 2019>
Image: /content_image/SocialMedia/SocialMedia-2019-04-14-02:03:00.jpg

10132
Category: 4
Sub Category:
Heading: ക്രൂശിതരൂപങ്ങളില്‍ കാണുന്ന INRI എന്ന വാക്കിന്റെ അര്‍ത്ഥം
Content: നമ്മുടെ പാപ പരിഹാരത്തിനായി അവസാന തുള്ളി രക്തവും ചിന്തി ജീവന്‍ ബലികഴിച്ച യേശുവിന്റെ ബലിവേദിയായിരിന്നു കുരിശ്. പരിഹാസത്തിന്റെ അടയാളമായ കുരിശിനെ ഇന്ന്‍ രക്ഷയുടെ അടയാളമായി ലോകം നോക്കികാണുമ്പോള്‍ അതിന്റെ ഉള്ളറകളിലേക്ക് നാം അല്പ്പം ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ ക്രൂശിത രൂപത്തിന് മുകളിലും പതിപ്പിച്ചിരിക്കുന്ന INRI എന്ന നാലക്ഷരം, അത് എന്താണെന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? വിശുദ്ധ മത്തായി, മര്‍ക്കോസ്, ലൂക്ക എന്നിവരുടെ ആദ്യ മൂന്നു സുവിശേഷങ്ങളില്‍ യേശുവിനെ കുരിശില്‍ തറച്ച ശേഷം കുരിശില്‍ പതിപ്പിച്ചിരുന്ന മേലെഴുത്തിനെ യേശുവിന്റെ വിചാരണയും വിധിതീര്‍പ്പും വിളിച്ചറിയിക്കുന്ന അടയാളമായി സൂചിപ്പിച്ചിട്ടുണ്ട്. “യഹൂദന്‍മാരുടെ രാജാവായ യേശു” (മത്തായി 27:37) എന്ന പരിഹാസമായിരുന്നു ഇത്. യേശുവിന്റെ കുരിശിലെ മേലെഴുത്ത് നിര്‍ദ്ദേശിച്ചതും, മൂന്ന്‍ ഭാഷകളില്‍ അത് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടത് പീലാത്തോസായിരുന്നു. എല്ലാവര്‍ക്കും വായിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു 3 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടത്. എന്നാല്‍ യേശുവിന്റെ കുരിശിലെ മേലെഴുത്തിനെച്ചൊല്ലി യഹൂദ പ്രമാണികള്‍ സ്വരമുയര്‍ത്തിയെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നുണ്ട്. യേശുവിനെ കുരിശില്‍ തറച്ച സ്ഥലം നഗരത്തിനു സമീപമാകയാല്‍ അനേകം യഹൂദന്‍മാര്‍ ഈ മേലെഴുത്ത് വായിച്ചു. അത് ഹെബ്രായ, ലാറ്റിന്‍, ഗ്രീക്ക് എന്നീ ഭാഷകളിലായിരുന്നു എഴുതിയിരുന്നത്. പീലാത്തോസ് എഴുതിയ ഈ മേലെഴുത്തിന്റെ ചുരുക്കരൂപമാണ് ഇന്ന്‍ നാം ക്രൂശിത രൂപങ്ങളില്‍ കാണുന്ന INRI. "Iesus Nazarenus, Rex Iudaeorum" അഥവാ 'യഹൂദന്‍മാരുടെ രാജാവായ നസ്രായനായ യേശു' എന്ന ലാറ്റിന്‍ പരിഭാഷയുടെ ചുരുക്കെഴുത്താണ് INRI. കത്തോലിക്ക സഭ സ്ഥിതി ചെയ്തിരുന്നതു റോമന്‍ സാമ്രാജ്യത്തിലായിരുന്നു കാരണത്താല്‍ റോമന്‍ സഭയുടെ ഔദ്യോഗിക ഭാഷ ലാറ്റിനായിരുന്നു. അതിനാലായിരിന്നു ലാറ്റിന്‍ പദം ഉപയോഗിച്ചത്. ചില അവസരങ്ങളില്‍ INRI യുടെ ആദ്യ അക്ഷരം ‘J´എന്നെഴുതിയും കാണാറുണ്ട്. യേശുവിന്റെ കുരിശിനുമുകളിലുള്ള ഈ മേലെഴുത്തിനെ "INRI" യെ (മലയാളത്തില്‍ "ഇന്രി") പെസഹാ അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് വിളിക്കുന്ന പതിവുണ്ടായിരിന്നു. ഇതില്‍ നിന്നുമാണ് കാലക്രമേണ ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നുമുള്ള പേരുകള്‍ ഉണ്ടായതെന്നൊരു വിശ്വാസം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ചുരുക്കത്തില്‍ യേശുവിനെതിരെയുള്ള പീലാത്തോസിന്റെ കുറ്റപത്രത്തെയാണ് INRI ഓര്‍മ്മിപ്പിക്കുന്നത്. യേശുവിനെ പരിഹസിക്കുവാനായിരുന്നാല്‍ പോലും യേശുവിന്റെ കുരിശില്‍ പതിപ്പിച്ചിരുന്ന മേലെഴുത്ത് സത്യമാണ്. പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും നമ്മെ രക്ഷിച്ച യേശു തന്നെയാണ് നമ്മുടെ യഥാര്‍ത്ഥ രാജാവ്, കുരിശാണ് അവന്റെ സിംഹാസനം, സ്നേഹവും കരുണയുമാകുന്ന നിയമങ്ങള്‍ വഴിയാണ് അവന്‍ നമ്മളെ ഭരിക്കുന്നത്. ഈ ലോകത്തെ ഭരിക്കുന്നവന്‍ അവന്‍ മാത്രമേയുള്ളൂ, ഏകരക്ഷകനായ അവിടുന്ന് മാത്രം.
Image: /content_image/Mirror/Mirror-2019-04-14-08:28:42.jpg
Keywords: കുരിശ്, ക്രൂശിത

10133
Category: 1
Sub Category:
Heading: ക്രിസ്തുവിനെപ്പോലെ വിനയാന്വിതനാകുന്നവരിലാണ് യഥാര്‍ത്ഥ വിജയം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനെപ്പോലെ വിനയാന്വിതനാകുകയും ദൈവഹിതത്തിനു ആമ്മേൻ പറയുകയും ചെയ്യുന്നവരിലാണെന്ന് യഥാർത്ഥമായ വിജയമെന്ന് ഓര്‍മ്മിപ്പിച്ചു ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ഓശാന തിരുക്കർമ്മങ്ങളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഓശാന ഗീതങ്ങളുടെ അകമ്പടിയോടെ നടന്ന നടന്ന ശുശ്രൂഷയില്‍ കർദ്ദിനാൾമാരും വൈദികരും തീർത്ഥാടകരായ വിശ്വാസികളും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചുറ്റും ഭക്തിനിർഭരമായ പ്രദക്ഷിണവും നടത്തി.ഓശാന ഞായറിലൂടെ വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിച്ചതോടെ ജീവിതത്തിന്റെ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നതെന്നും പാപ്പ പറഞ്ഞു. പ്രലോഭനങ്ങളിൽ ഉൾപ്പെടാതെ മനസ്സിനെ സമാധാനപരമായി ക്രമീകരിക്കാനും ഈശോ പഠിപ്പിക്കുന്നുണ്ട്. അങ്ങനെ നമ്മെ ഒരുക്കുന്നതുവഴി തന്റെ ജീവനും കരുണയും നമുക്ക് പകർന്നുനൽകുക തന്നെയാണ് ഈശോ ചെയ്തത്. അവിടുത്തെ എളിമയും അവിടുന്ന് പകർന്ന സഹനത്തിന്റെ മാതൃകയും സ്വീകരിക്കുന്നതിലൂടെ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ കഴിയും. എളിമ എന്നാൽ യാഥാർഥ്യത്തെ നിരാകരിക്കുക എന്നല്ല. മറിച്ച്, സത്യമായതിനെ അംഗീകരിക്കുക എന്നതാണ്. കടുത്ത യാതന അനുഭവിച്ചപ്പോഴും ദുസ്സഹമായ വേദനകൾ ഏറ്റെടുത്തപ്പോഴും ഈശോ മൗനം ഭജിക്കുകയായിരുന്നുവെന്നും ഇത്തരം സാഹചര്യങ്ങളിൽ മൗനത്തിന് വലിയ ശക്തിയുണ്ടെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ ആയിരക്കണക്കിന് തീർത്ഥാടകരാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുചേർന്നത്.
Image: /content_image/News/News-2019-04-15-04:12:42.jpg
Keywords: പാപ്പ

10134
Category: 1
Sub Category:
Heading: ജെറുസലേമിലെ ഓശാന തിരുനാളാഘോഷത്തില്‍ പങ്കെടുത്തത് പതിനയ്യായിരം പേര്‍
Content: ജെറുസലേം: കഴുതപ്പുറത്ത് കയറി എളിമയുടെ വിനയത്തിന്റെയും മാതൃക സ്വീകരിച്ചുകൊണ്ട് ജെറുസലേമിലേക്ക് രാജകീയ പ്രവേശനം നടത്തിയ യേശുവിനെ ഓശാന പാടിയും, ഒലിവില വീശിയും വരവേറ്റതിന്റേയും സ്മരണയില്‍ വിശുദ്ധ നാടും. ഒലിവ് ശിഖരങ്ങളും, കുരുത്തോലകളും വീശിക്കൊണ്ട് വിശുദ്ധ നാട്ടില്‍ നടന്ന കുരുത്തോല തിരുനാള്‍ ആഘോഷത്തില്‍ പതിനയ്യായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തുവെന്നാണ് ഇസ്രായേലി പോലീസ് പറയുന്നത്. ഒലീവ് മലയില്‍ നിന്നും ആരംഭിച്ച പ്രദിക്ഷിണം, യേശു ഒറ്റുകൊടുക്കപ്പെട്ട സ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന ഗെത്സമന്‍ തോട്ടവും കടന്ന്‍ ജെറുസലേം പഴയ നഗരത്തിലാണ് അവസാനിച്ചത്. വന്‍ സുരക്ഷയാണ് വിശുദ്ധ നാട്ടില്‍ ഉടനീളം ഏര്‍പ്പെടുത്തിയിരിന്നത്. വിശുദ്ധ വാരം ആരംഭിച്ചതോടെ കര്‍ത്താവിന്റെ പാദസ്പര്‍ശമേറ്റ വിശുദ്ധ നാട്ടിലേക്കു വിശ്വാസികളുടെ പ്രവാഹമാണ്. പ്രധാനമായും ജെറുസലേം സന്ദര്‍ശിക്കുവാനാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും കടന്ന്‍ വരുന്നത്. ടെല്‍ അവീവും, ജാഫാ ഗേറ്റും സന്ദര്‍ശിക്കുന്നവരും കുറവല്ല. ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം, ജ്യൂവിഷ് ക്വാര്‍ട്ടര്‍, പടിഞ്ഞാറന്‍ മതില്‍, വിയാ ഡോളറോസ, ഒലീവ് മല, കഫര്‍ണാം, ചര്‍ച്ച് ഓഫ് അനണ്‍സിയേഷന്‍, ദാവീദിന്റെ നഗരം എന്നിവയാണ് ക്രൈസ്തവ തീര്‍ത്ഥാടകരുടെ മറ്റുള്ള പ്രിയപ്പെട്ട സ്ഥലങ്ങള്‍. ഇസ്രായേൽ, പാലസ്തീന്റെ പ്രദേശം, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലുളള കത്തോലിക്ക വിശ്വാസികളുടെ ചുമതല ജറുസലേമിലെ പാത്രിയാര്‍ക്കീസിനാണ്.
Image: /content_image/News/News-2019-04-15-07:26:07.jpg
Keywords: ഇസ്രാ