Contents

Displaying 9851-9860 of 25170 results.
Content: 10165
Category: 1
Sub Category:
Heading: യേശു ചിന്തിയ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടാന്‍ അനുവദിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശു ചിന്തിയ രക്തത്താല്‍ ശുദ്ധീകരിക്കപ്പെടാന്‍ അനുവദിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ദുഃഖവെള്ളിയാഴ്ച (19/04/19) #GoodFridayഎന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചത്. “ക്രൂശിതനായ ക്രിസ്തുവിന്‍റെ വിരിഞ്ഞ കരങ്ങളിലേക്കു നീ നോക്കുക, അവിടുന്ന് നിനക്ക് രക്ഷ പ്രദാനം ചെയ്യട്ടെ. സ്നേഹത്തെ പ്രതി അവിടുന്ന് ചൊരിഞ്ഞ രക്തത്തെക്കുറിച്ച് ധ്യാനിക്കുകയും ആ നിണത്താല്‍ നിര്‍മ്മലനാക്കപ്പെടാന്‍ സ്വയം അനുവദിക്കുകയും ചെയ്യുക. അങ്ങനെ നിനക്ക് വീണ്ടും ജനിക്കാന്‍ സാധിക്കും” എന്നാണ് പാപ്പ ട്വീറ്റ് ചെയ്തിരിക്കുന്നത്. അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പ ട്വീറ്റ് നല്കിയിട്ടുണ്ട്.
Image: /content_image/News/News-2019-04-20-06:21:38.jpg
Keywords: പാപ്പ
Content: 10166
Category: 1
Sub Category:
Heading: നോട്രഡാം ദുരന്തം: പാപ്പയെ വിളിച്ച് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: ഫ്രാന്‍സിലെ നോട്രഡാം കത്തീഡ്രൽ ദുരന്തത്തിലുള്ള വേദന അറിയിച്ചും ദേവാലയത്തിന്റെ പുനർനിർമാണത്തിനുള്ള പിന്തുണ വാഗ്ദാനം ചെയ്തും ഫ്രാൻസിസ് പാപ്പയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ കോൾ. കഴിഞ്ഞ ദിവസം നേരിട്ട് പാപ്പയെ വിളിച്ച ട്രംപ്, ദുരന്തം സൃഷ്ടിച്ച ദുഃഖത്തിൽ തന്റെയും അമേരിക്കൻ ജനതയുടെയും ഐക്യദാർഢ്യം അറിയിച്ചു. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ അലെസാന്ദ്രോ ജിസോട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രഞ്ച് ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന നോട്രഡാം കത്തീഡ്രലിന്റെ ചരിത്ര പ്രാധാന്യത്തെ ട്രംപ് സംഭാഷണത്തില്‍ സ്മരിച്ചു. ഇതോടൊപ്പം ആഭ്യന്തരകലാപത്തില്‍ നരകയാതന അനുഭവിക്കുന്ന വെനിസ്വേലന്‍ പ്രതിസന്ധികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും വിലയിരുത്തി. മാര്‍പാപ്പയുമായി സംഭാഷണം നടത്തിയെന്ന്‍ സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരിന്നു.
Image: /content_image/News/News-2019-04-20-07:12:11.jpg
Keywords: പാപ്പ, ട്രംപ
Content: 10167
Category: 1
Sub Category:
Heading: ദുഃഖവെള്ളി ആചരണത്തിനിടെ സ്പെയിനില്‍ വന്‍ ആക്രമണത്തിന് പദ്ധതി: ഇസ്ലാമിക തീവ്രവാദി പിടിയില്‍
Content: സെവില്ല: വിശുദ്ധവാരാചരണത്തോടനുബന്ധിച്ച് സ്പെയിനിലെ ആന്തലൂസിയയില്‍ നടന്നു വരാറുള്ള സെമാനാ സാന്താ പരിഹാര പ്രദിക്ഷണത്തിനിടെ വന്‍ സ്ഫോടനം നടത്തുവാന്‍ ഒരുങ്ങിയിരിന്ന ഇസ്ലാമിക തീവ്രവാദിയുടെ പദ്ധതി പോലീസ് തകര്‍ത്തു. സ്പെയിന്‍-മൊറോക്കോ ഭീകരവിരുദ്ധ സ്ക്വാഡിന്റെ സംയുക്ത ഓപ്പറേഷനിലാണ് സൗഹൈര്‍ എല്‍ ബൌദിദി എന്ന മൊറോക്കോ സ്വദേശിയും ഇസ്ലാമികാ വിശ്വാസിയുമായ ഇരുപത്തിമൂന്നുകാരന്‍ പിടിയിലായിരിക്കുന്നത്. പരേഡിനിടയില്‍ ഒറ്റക്ക് സ്ഫോടനം നടത്തുവാനായിരുന്നു ഇയാളുടെ പദ്ധതി. സ്പെയിനില്‍ ഈസ്റ്റര്‍ പ്രദക്ഷിണങ്ങളില്‍ ആക്രമണം നടത്തുമെന്ന്‍ പ്രഖ്യാപിച്ചു കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവികള്‍ നേരത്തെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒരു അക്രമി പിടിയിലായിരിക്കുന്നത്. മൊറോക്കന്‍ പോലീസുമായി ചേര്‍ന്ന്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയ ‘പോലീസിയ നാസിയൊണല്‍’ തീവ്രവാദി താമസിച്ചിരുന്ന സ്ഥലത്ത് കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള പരിശോധനകള്‍ നടത്തിവരികയാണ്. അതേസമയം പരിഹാര പ്രദിക്ഷിണങ്ങള്‍ക്ക് നേരെ തീവ്രവാദി ആക്രമണങ്ങള്‍ മുന്‍കൂട്ടികണ്ടുകൊണ്ട്‌ സുരക്ഷ ശക്തമാക്കുവാന്‍ സ്പെയിന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഈസ്റ്റര്‍ പരേഡുകള്‍ക്ക് പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യേകിച്ച് പൊതു ഗതാഗത കേന്ദ്രങ്ങളിലും, മതസ്മാരകങ്ങളിലും കൂടുതല്‍ ഭീകരവിരുദ്ധ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന വിശ്വാസ സാക്ഷ്യമാണ് ആന്തലൂസിയന്‍ നഗരമായ സെവില്ലായിലെ സെമാന പരിഹാര പ്രദിക്ഷണം. ഏതാണ്ട് പത്തുലക്ഷത്തോളം പേരാണ് ദുഃഖവെള്ളിയാഴ്ചയിലെ ഈ പരിഹാര പ്രദിക്ഷിണത്തില്‍ പങ്കെടുക്കുന്നത്.
Image: /content_image/News/News-2019-04-20-10:11:03.jpg
Keywords: ഇസ്ലാമിക്, ഐ‌എസ്
Content: 10168
Category: 1
Sub Category:
Heading: അപമാനിക്കപ്പെട്ടവരുടെയും നിന്ദിക്കപ്പെട്ടവരുടെയും പ്രതീകമായിരുന്നു ക്രിസ്തു: പേപ്പല്‍ പ്രബോധകന്‍
Content: വത്തിക്കാന്‍ സിറ്റി: അപമാനിക്കപ്പെട്ടവരുടെയും, നിന്ദിക്കപ്പെട്ടവരുടെയും പ്രതീകമായിരുന്നു കുരിശില്‍ മരിച്ച ക്രിസ്തുവെന്നു പരമാചാര്യന്റെ പ്രഭാഷകൻ ഫാ. റാണിറോ കാന്റലാമെസ. ഇന്നലെ വത്തിക്കാനില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്കിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. പാവപ്പെട്ടവരുടെയും, പുറംന്തള്ളപ്പെട്ടവരുടെയും അടിമത്തതിനിരയായവരുടേയുമായിരിക്കും ഈ ഉയിര്‍പ്പെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചരിത്രത്തിലുടനീളം ലോക ജനതയുടെ പ്രത്യേകിച്ച് ആഫ്രിക്കന്‍-അമേരിക്കന്‍ അടിമകളുടെ മാനുഷികാന്തസ്സിനു ഹാനി വന്നിട്ടുള്ളതിനെ യേശുവിന്റെ പീഡാസഹനത്തോട് ഉപമിച്ചുകൊണ്ടായിരുന്നു ഫാ. കാന്റലാമെസയുടെ പ്രസംഗം. അവസാനവാക്ക് അടിച്ചമര്‍ത്തലിന്റേയോ അനീതിയുടേയോ ആയിരിക്കില്ല. യേശുക്രിസ്തു ലോകത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കുക മാത്രമല്ല, അവന്‍ ലോകത്തിനു പ്രതീക്ഷയും നല്‍കി. കുരിശുമരണം വരിച്ചവന്‍ നിഷേധിക്കപ്പെട്ടവരുടേയും, സമൂഹത്തില്‍ നിന്നും പുറംന്തള്ളപ്പെട്ടവരുടേയും മുഴുവന്‍ പ്രതിനിധിയായിരുന്നു. അടിമകള്‍ക്ക് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടപ്പോള്‍ സുവിശേഷങ്ങള്‍ മാത്രമായിരുന്നു തങ്ങളും ദൈവമക്കളാണെന്നുള്ള ആത്മവിശ്വാസം അവര്‍ക്ക് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നോമ്പുകാലത്തും, ആഗമന കാലത്തും പാപ്പാക്കും, റോമന്‍ കൂരിയാംഗങ്ങള്‍ക്കും ആത്മീയ ധ്യാനങ്ങള്‍ നല്‍കുന്നത് പേപ്പല്‍ പ്രീച്ചറുടെ കടമയാണ്. ദുഃഖവെള്ളിയാഴ്ചയിലെ പ്രസംഗവും പേപ്പല്‍ പ്രീച്ചറുടെ കടമയാണ്. 1980-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഒരു പേപ്പല്‍ പ്രീച്ചറെ ആദ്യമായി നിയമിച്ചത്. ഇന്നലത്തെ യേശുവിന്റെ പീഡാസഹനവുമായി ബന്ധപ്പെട്ട ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി. തിരുകര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയിലെ അള്‍ത്താരയുടെ മുന്നില്‍ പാപ്പ സാഷ്ടാംഗ പ്രണാമം നടത്തി.
Image: /content_image/News/News-2019-04-20-13:51:20.jpg
Keywords: പാപ്പ
Content: 10169
Category: 1
Sub Category:
Heading: പുനരുത്ഥാനത്തിന്റെ സ്മരണയില്‍ ലോകം
Content: രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ പുലര്‍ച്ചെ മൂന്നു മണിക്ക് നടന്ന ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ വത്തിക്കാനില്‍ പ്രാദേശികസമയം രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം 1.30) ആണ് നടക്കുക. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍, അര്‍പ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയ്ക്കു മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ബസലിക്കയുടെ മുന്‍വശത്തുള്ള മദ്ധ്യ മട്ടുപ്പാവില്‍ നിന്നുകൊണ്ട് റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി എന്ന സന്ദേശം പങ്കുവെയ്ക്കും. തുടര്‍ന്നു പാപ്പ അപ്പസ്തോലിക ആശീര്‍വാദം നല്‍കും.
Image: /content_image/News/News-2019-04-21-03:53:21.jpg
Keywords: ഉയിര്‍പ്പ
Content: 10170
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ മൂല്യങ്ങളോട് പ്രതിബന്ധത പുലര്‍ത്തണം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്
Content: ന്യൂഡല്‍ഹി: യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ചു ലോകമെങ്ങും ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്റെ മൂല്യങ്ങളോട് പ്രതിബന്ധത പുലര്‍ത്തിക്കൊണ്ട് സാഹോദര്യവും സന്തോഷവുമുള്ള സമൂഹം കെട്ടിപ്പടുക്കാന്‍ ശ്രമിക്കണമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഈസ്റ്റര്‍ ദിന സന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മാനവികത, സ്‌നേഹം, സത്യം എന്നിവയുടെ പ്രതീകമാണ് യേശുക്രിസ്തുവെന്നും രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലെയും വിദേശത്തെയും ക്രൈസ്തവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങള്‍ ആശംസിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
Image: /content_image/News/News-2019-04-21-04:03:05.jpg
Keywords: രാഷ്ട്രപ
Content: 10171
Category: 18
Sub Category:
Heading: ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍
Content: തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ പി. സദാശിവം. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ ജനമനസില്‍ അനുകമ്പ നിറച്ചു സമൂഹത്തിലെ അശരണരെ സ്‌നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ ഏവരെയും പ്രചോദിപ്പിക്കട്ടെയെന്നു ഗവര്‍ണ്ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2019-04-21-04:13:37.jpg
Keywords: ഈസ്റ്റര്‍
Content: 10172
Category: 18
Sub Category:
Heading: വെളിച്ചം പരത്തുന്നവരാകാന്‍ ഉയിര്‍പ്പ് തിരുനാളില്‍ ക്രിസ്തു ക്ഷണിക്കുന്നു: കെ‌സി‌ബി‌സി
Content: കൊച്ചി: പ്രത്യാശയുടെ വെളിച്ചം പരത്തുന്നവരാകാനാണ് ഉയിര്‍പ്പ് തിരുനാളിലൂടെ യേശു എല്ലാവരെയും ക്ഷണിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതി. ഈസ്റ്റര്‍ ദിന സന്ദേശത്തിലാണ് കെ‌സി‌ബി‌സിയുടെ പ്രസ്താവന. മനുഷ്യബന്ധങ്ങളില്‍ സമാധാനവും ശാന്തിയും പുനഃപ്രതിഷ്ഠിക്കാന്‍ ഉയിര്‍പ്പു തിരുനാളിന്റെ സന്ദേശം കരുത്തു നല്‍കണമെന്നും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഈസ്റ്റര്‍ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നതായും കെ‌സി‌ബി‌സി പ്രസ്താവനയില്‍ കുറിച്ചു. മൂല്യങ്ങളെക്കാള്‍ ലാഭവും കരുണയില്ലാതെ വിജയം മാത്രം ലക്ഷ്യമാക്കുന്ന പുത്തന്‍ പ്രവണതകളും നമ്മുടെ സമൂഹത്തെ സ്വാധീച്ചുകൊണ്ടിരിക്കുന്നു. അപരനുവേണ്ടി സ്വയം ബലിയാകുന്നതിലും വലിയ സ്‌നേഹമില്ലെന്നു പഠിക്കാന്‍ പ്രാപ്തരാകുന്‌പോഴാണ് നാം മെച്ചപ്പെട്ട മനുഷ്യരാകുന്നത്. പ്രത്യാശയുടെ വെളിച്ചം പരത്തുന്നവരാകാന്‍ ഈസ്റ്റര്‍ തിരുനാളിലൂടെ ക്രിസ്തു എല്ലാവരെയും ക്ഷണിക്കുന്നു. ത്മീയതയുടെ അടയാളവും മാതൃകയും തിരിച്ചറിയാനും കരുണയുടെ വക്താക്കളാകാനും എല്ലാവരും പ്രാപ്തരാകട്ടെ. ദൈവം എല്ലാവരുടെയും പിതാവും മനുഷ്യരെല്ലാം അവിടുത്തെ മക്കളുമാണന്ന നന്മനിറഞ്ഞ സന്ദേശം എറ്റെടുക്കുന്നതിലൂടെ ഐക്യവും സഹോദര്യവും സമൂഹത്തില്‍ വളര്‍ത്താന്‍ ഉയിര്‍പ്പുതിരുനാളിലുടെ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായി ആശംസിച്ചു.
Image: /content_image/India/India-2019-04-21-04:22:37.jpg
Keywords: ഉയിര്‍പ്പ
Content: 10173
Category: 1
Sub Category:
Heading: 'ഊര്‍ബി ഏത്ത് ഓര്‍ബി': ഇന്ന് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് അവസരം
Content: വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ പുനരുത്ഥാനത്തിന്റെ സ്മരണ ലോകം ഇന്നു കൊണ്ടാടുമ്പോള്‍ പൂര്‍ണ്ണ ദണ്ഡ വിമോചനം പ്രാപിക്കുവാന്‍ വിശ്വാസികള്‍ക്ക് അവസരം. ഇന്നു പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയുടെ അവസാനം, പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം 3.30) റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷമുള്ള അപ്പസ്തോലികാശീര്‍വ്വാദം സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കാണ് പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കുക. ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. പാപ്പയുടെ സന്ദേശത്തിന്റെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ റേഡിയോയിലും ശാലോം വേള്‍ഡ് ചാനലിലും ലഭ്യമാണ്.
Image: /content_image/News/News-2019-04-21-04:49:06.jpg
Keywords: ദണ്ഡ
Content: 10174
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഫോടനം
Content: കൊളംബോ: ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ സ്ഫോടനം. 80പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. കൊളംബോയിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. നെഗോബ്മ്പോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ലയത്തില്‍ പിന്നീട് സ്ഫോടനം നടന്നു. ഇന്ന് രാവിലെ പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.45 ന് ​ആണ് സ്ഫോ​ട​നം നടന്നതെന്ന്‍ പോലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദവിവരങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
Image: /content_image/News/News-2019-04-21-06:04:32.jpg
Keywords: ശ്രീലങ്ക