Contents
Displaying 9881-9890 of 25169 results.
Content:
10195
Category: 18
Sub Category:
Heading: വ്യാജ പ്രചരണത്തിനെതിരെ സീറോ മലബാര്‍ സഭ
Content: കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറോ മലബാര്‍ സഭയുടെ പിന്തുണ എല്‍ഡിഎഫിന് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സീറോ മലബാര്‍ സഭ. സീറോ മലബാര്‍ സഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക അനുഭാവം പ്രകടിപ്പിച്ചിട്ടില്ലെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ആന്റണി തലച്ചെല്ലൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. സഭയുടെ പേരും വിശുദ്ധ ചിഹ്നങ്ങളും ദുരുപയോഗിച്ച് ഇപ്രകാരമുള്ള വ്യാജ വാര്‍ത്ത ചമച്ചു പ്രചരിപ്പിച്ചതിലുള്ള പ്രതിഷേധം അറിയിക്കുന്നതായും ഇത്തരം പ്രചാരണം നടത്തിയവര്‍ ഇതു പിന്‍വലിച്ച് മാപ്പുപറയുന്നതാണു മാന്യതയെന്നും മീഡിയ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2019-04-24-00:50:41.jpg
Keywords: സീറോ

10196
Category: 1
Sub Category:
Heading: കത്തോലിക്ക സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന് സമാധാന അവാർഡ്
Content: ന്യൂയോര്‍ക്ക്: കത്തോലിക്ക സഭയുടെ വിവിധ യുഎൻ ദൗത്യങ്ങൾക്ക് സഹായം ചെയ്യുന്ന പാത്ത് റ്റു പീസ് ഫൗണ്ടേഷൻ സംഘടനയുടെ അവാർഡ് ഇത്തവണ കത്തോലിക്കാ ജീവകാരുണ്യ സംഘടനയായ എയിഡ് റ്റു ദി ചർച്ച് ഇൻ നീഡിന്. യുഎന്നിൽ വത്തിക്കാന്റെ സ്ഥിരം പ്രതിനിധിയും 'പാത്ത് റ്റു പീസ്' ഫൗണ്ടേഷന്‍ അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ബർനാർദീർത്തോ ഓസയാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് നൽകുന്ന സഹായങ്ങൾക്കുള്ള അംഗീകാരമായാണ് എയിഡ് റ്റു ദി ചർച്ച് ഇൻ നീഡിന് അവാർഡ് ലഭിക്കുക. മെയ് മാസം ഇരുപത്തിരണ്ടാം തീയതി ന്യൂയോർക്കിൽവെച്ച് നടക്കുന്ന ചടങ്ങിൽ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിക്കുന്ന ഡോക്ടർ തോമസ് ഹെർൺ ജിൽഡേർൺ അവാർഡ് ഏറ്റുവാങ്ങും. സിറിയയിലേക്കുള്ള വത്തിക്കാൻ പ്രതിനിധി ആയിരുന്ന കർദ്ദിനാൾ മാരിയോസെനാരി, നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയുടെ അധ്യക്ഷൻ കാൾ ആൻഡേഴ്സൺ, സ്പെയിനിലെ സോഫിയ രാജ്ഞി തുടങ്ങിയവർ ഇതിനുമുമ്പ് അവാർഡ് ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. പാത്ത് റ്റു പീസ് ഫൗണ്ടേഷൻ അവാർഡ് തങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതി ആണെന്നും തങ്ങൾ പീഡിത ക്രൈസ്തവ സമൂഹത്തിന് ചെയ്യുന്ന സഹായങ്ങൾക്കുള്ള അംഗീകാരമാണെന്നും അമേരിക്കയിലെ സംഘടനയുടെ ചുമതല വഹിക്കുന്ന ജോർജ് മാർലിൻ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഭവനരഹിതർക്കും അഭയാർത്ഥികൾക്കും സഹായം നൽകാനായി നോർബർട്ടൺ വൈദികനായിരുന്ന ഫാ. വേറെൻഫ്രൈഡ് വാൻ സ്ട്രാറ്റനാണ് 1947ൽ എയിഡ് റ്റു ദി ചർച്ച് ഇൻ നീഡ് സംഘടന സ്ഥാപിക്കുന്നത്. നൂറ്റിനാല്‍പതോളം രാജ്യങ്ങളിൽ ഇപ്പോൾ സംഘടനയുടെ സാന്നിധ്യമുണ്ട്. ദേവാലയ നിർമാണത്തിനും സെമിനാരി വിദ്യാർത്ഥികളുടെ പഠനത്തിനുമടക്കം സംഘടന സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. സഹനത്തിന്റെ ഭൂമിയായ ഇറാഖിലും സിറിയയിലും ക്രൈസ്തവരുടെ നിലനില്‍പ്പിന് വലിയ രീതിയിലുള്ള സഹായമാണ് എയിഡ് റ്റു ദി ചർച്ച് ഇൻ നീഡ് നല്‍കിക്കൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2019-04-24-01:26:58.jpg
Keywords: യുഎന്‍, ഐക്യരാഷ്ട്ര

10197
Category: 1
Sub Category:
Heading: കണ്ണീരായി ശ്രീലങ്കന്‍ ക്രൈസ്തവരുടെ മൃതസംസ്കാരം
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ മൃതശരീരം തീരാകണ്ണീരിനോടുവില്‍ സംസ്ക്കരിച്ചു. 45 കുട്ടികള്‍ ഉള്‍പ്പെടെ 321 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷം ഇന്നലെയാണ് ആദ്യത്തെ സംസ്‌കാരം നടന്നത്. നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ പതിനൊന്നു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹം സെമിത്തേരിയിലേക്കു എത്തിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കു പുറമേ നിരവധിപ്പേര്‍ ഹൃദയം നൊന്ത് കരഞ്ഞു. ചെറിയ ശവപ്പെട്ടികള്‍ കുഴിയിലേക്കു മാറ്റിയപ്പോള്‍ മിക്കവരും ശബ്ദമടക്കി കരയുകയായിരിന്നുവെന്ന്‍ ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് നെഗോംബോ നഗരത്തിലെത്തി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മീൻപിടുത്തക്കാർ വലിയൊരു ശതമാനമുള്ള കത്തോലിക്ക വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ സംസ്കാരശുശ്രൂഷകളിൽ പങ്കെടുക്കാൻ ആയിരത്തോളം ആളുകൾ എത്തിയിരുന്നു. ഇനിയും ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈദികരോട് മറ്റ് ശുശ്രൂഷാ ചടങ്ങുകൾ ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2019-04-24-03:05:19.jpg
Keywords: ശ്രീലങ്ക

10198
Category: 1
Sub Category:
Heading: വിശ്വാസികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു: കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്
Content: കൊളംബോ: വിശ്വാസികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സർക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ട സ്ഫോടന പരമ്പര ഒഴിവാക്കാമായിരുന്നുവെന്നും ശ്രീലങ്കൻ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. സർക്കാരിന് ഈ ആക്രമണം മുൻകൂട്ടി കണ്ട് സുരക്ഷ ഒരുക്കമായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ തങ്ങൾ ഞെട്ടിപ്പോയെന്നും കർദ്ദിനാൾ പറഞ്ഞു. എന്തുകൊണ്ടാണ് ക്രൈസ്തവ കുരുതി ഒഴിവാക്കാൻ സാധിക്കാതിരുന്നതെന്ന്‍ അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. നെഗോംബോ നഗരത്തിലെത്തി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയതിന് ശേഷമാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് ശ്രീലങ്കയിലെ പോലീസ് തലവൻ പുജിത്ത് ജയസുന്ദര ആക്രമണം നടത്താൻ സാധ്യത ഉള്ള സംഘടനയെ പറ്റി 10 ദിവസം മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ സുരക്ഷാ വിഭാഗങ്ങൾ എന്തെങ്കിലും മുൻകരുതൽ സ്വീകരിച്ചോ എന്നുള്ള കാര്യം അവ്യക്തമാണ്. തങ്ങൾക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അടക്കമുള്ള ഉയർന്ന നേതാക്കൾ പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിൽ പങ്ക് അവകാശപ്പെട്ടുവെങ്കിലും, അതിനു സ്ഥിരീകരണമായിട്ടില്ല. രണ്ട് ഇസ്ലാമിക സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല്പതോളം ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർഷങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന് പരിസമാപ്തി ആയതിനുശേഷം ശ്രീലങ്കയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഈസ്റ്റർ ദിവസം നടന്നത്. മൂന്നു ദേവാലയങ്ങളിലാണ് ഇസ്ലാമിക തീവ്രവാദികൾ സ്ഫോടനം നടത്തിയത്. ഫ്രാൻസിസ് മാർപാപ്പയും, അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും പാകിസ്ഥാനിലെയും അടക്കമുള്ള മെത്രാൻസമിതികളും ശ്രീലങ്കയിലെ ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസ്താവനയിറക്കിയിരിന്നു.
Image: /content_image/News/News-2019-04-24-03:15:34.jpg

10199
Category: 1
Sub Category:
Heading: ദൈവവചനം കേള്‍ക്കാന്‍ വെനിസ്വേലന്‍ അതിര്‍ത്തിയില്‍ എത്തിയത് ഒരു ലക്ഷത്തോളം വിശ്വാസികൾ
Content: കുകുറ്റ: ഈസ്റ്ററിനോട് അനുബന്ധിച്ച രണ്ടുദിവസങ്ങളിലായി വെനിസ്വേലയുടെയും കൊളംബിയയുടെയും അതിർത്തിയിൽ ദൈവ വചനം കേള്‍ക്കാന്‍ എത്തിയത് ഒരു ലക്ഷത്തോളം വിശ്വാസികൾ. ലോക പ്രശസ്ത സുവിശേഷ പ്രഘോഷകനായിരുന്ന ബില്ലിഗ്രഹാമിന്റെ മകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ പ്രസംഗം കേൾക്കാനാണ് പതിനായിരങ്ങള്‍ തടിച്ചുകൂടിയത്. "ഫെസ്റ്റിവൽ ഓഫ് ഹോപ്പ്" എന്ന് പേരിട്ട കൂട്ടായ്മയില്‍ കൊളംബിയയിലെ വിശ്വാസികളും കടുത്ത ഞെരുക്കങ്ങളില്‍ നിന്ന്‍ കരകയറാന്‍ ശ്രമിക്കുന്ന വെനിസ്വേലൻ അഭയാർത്ഥികളും പങ്കെടുത്തു. കൊളംബിയയിലെ കുകുറ്റ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഫുട്ബോൾ സ്റ്റേഡിയത്തിലാണ് സുവിശേഷം കേൾക്കാൻ ആളുകൾ തിങ്ങിനിറഞ്ഞത്. പ്രദേശത്തെ നാനൂറോളം ദേവാലയങ്ങൾ ആളുകളെ കൊണ്ടുവരുന്നതിലും അഭയാർത്ഥികളെ ക്ഷണിക്കുന്നതിനും മുന്‍കൈ എടുത്തിരിന്നു. ആദ്യത്തെ ദിവസം 52000 വിശ്വാസികളാണ് എത്തിയത്. വെനിസ്വേലയിലെ അഭയാർഥികളുടെ മാനുഷിക ആവശ്യങ്ങൾ അവരുടെ, ആത്മീയ ഹൃദയം തുറക്കാൻ ദൈവം ഉപയോഗിക്കുകയാണെന്ന് ഫ്രാങ്ക്ലിൻ ഗ്രഹാം "ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്" എന്ന മാധ്യമത്തോട് പറഞ്ഞു. സുവിശേഷത്തിനു വേണ്ടിയുള്ള പലരുടെയും ദാഹം അവിശ്വസനീയമാംവിധം ആണെന്ന് ഫ്രാങ്ക്ലിൻ ഗ്രഹാം കൂട്ടിച്ചേർത്തു. ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കാൻ ദൈവം പ്രേരണ നൽകിയ ഓരോ വ്യക്തികളെയും ഓർത്ത് തങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുകയാണെന്നും അദ്ദേഹം സ്മരിച്ചു. രണ്ടാമത്തെ ദിവസം 42,000 ആളുകളാണ് വചനപ്രഘോഷണം ശ്രവിക്കാനായി എത്തിയത്. കുട്ടികളിലേക്ക് സുവിശേഷം എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണം നടത്തിയിരിന്നു. സോഷ്യലിസ്റ്റ് ഭരണത്തിൻ കീഴിൽ ജനജീവിതം പൂര്‍ണ്ണമായും താറുമാറായ വെനിസ്വേലയിലെ അഭയാർത്ഥികൾക്ക് ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ ജീവകാരുണ്യ സംഘടനയായ സമരിറ്റൻ പേഴ്സ് നിരവധി സഹായങ്ങൾ എത്തിച്ചു നൽകുന്നുണ്ട്.
Image: /content_image/News/News-2019-04-24-03:38:52.jpg
Keywords: ഗ്രഹാ

10200
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവ പീഡനത്തെ ഉയർത്തിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി
Content: ലണ്ടന്‍: ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾ ഉയർത്തിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഈസ്റ്റർ സന്ദേശം. ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശയുടെ സന്ദേശമാണ് നൽകുന്നതെന്നും അതിനാൽ നമുക്ക് മുമ്പോട്ട് ക്രിസ്തുവിലുള്ള നവജീവിതം നേടാൻ സാധിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവർക്ക് ദേവാലയത്തിൽ പോകുന്നതു പോലും വലിയ ഭീഷണിയുള്ള കാര്യമാണെന്നും പ്രധാനമന്ത്രി തുറന്ന്‍ പറഞ്ഞു. ഉത്ഥാന തിരുനാള്‍ സമയം ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തിലുളള സന്ദേശത്തെ പറ്റി ചിന്തിക്കാനുള്ള അവസരമാണ്. സമാധാനത്തോടെ ഇഷ്ടമുള്ള വിശ്വാസത്തിൽ ജീവിക്കാനായുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി എല്ലാവരും നിലകൊള്ളണമെന്നും തെരേസ മേ ആഹ്വാനം ചെയ്തു.
Image: /content_image/News/News-2019-04-24-10:44:06.jpg
Keywords: തെരേസ, ബ്രിട്ടീ

10201
Category: 1
Sub Category:
Heading: പാവങ്ങള്‍ക്കിടയിലെ നിസ്വാര്‍ത്ഥ സേവനം: കത്തോലിക്ക വൈദികനു ദേശീയ പുരസ്‌കാരം
Content: ന്യൂഡൽഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കിടയില്‍ നടത്തിയ നിസ്വാര്‍ത്ഥ സേവനത്തിന് കത്തോലിക്ക വൈദികന് ദേശീയ അവാര്‍ഡ്. ക്ലരീഷ്യന്‍ വൈദികനായ ഫാ. വിനീത് ജോർജാണ് ഇന്റർനാഷണൽ പബ്ലിക്കേഷൻ ഹൗസിന്റെ "ബെസ്റ്റ് സിറ്റിസെന്‍സ് ഓഫ് ഇന്ത്യ" അവാര്‍ഡിന് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഐഐടി ഹൈദരാബാദിലെ ഡോക്ടറൽ റിസർച്ച് വിദ്യാർത്ഥി കൂടിയാണ് അദ്ദേഹം. പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയെന്ന സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിന്ന അദ്ദേഹം വൈദികനാകാൻ ജോലി ഉപേക്ഷിക്കുകയായിരിന്നു. തുടര്‍ന്നാണ് ജീവിതം ക്രിസ്തുവിന് പൂര്‍ണ്ണമായും സമര്‍പ്പിച്ച് സാമൂഹിക സേവനത്തിനു ഇറങ്ങിത്തിരിച്ചത്. ഹരിയാനയിലെ രേവാരി, ജാർഖണ്ഡിലെ ഗർഹ്വ ഗ്രാമങ്ങളിൽ ജനങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ച ഫാ. ജോർജ് ഇപ്പോൾ ബാംഗ്ലൂർ സെന്‍റ് ക്ലാരറ്റ് കോളേജ് വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയാണ്. നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളും ഇതിനോടകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2010 ൽ അമേരിക്കൻ അവാർഡ് ഓഫ് എക്സലൻസ് ഇൻ ഇന്റർനാഷണൽ ബിസിനസ്, ഇടമസ് ഫൌണ്ടേഷൻ അവാർഡ്, ബെലാകു ട്രസ്റ്റ് അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനാറുവർഷത്തോളം വിവിധ മേഖലകളിൽ അദ്ദേഹം നേടിയ അനുഭവസമ്പത്തും വിജ്ഞാനവും വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ ലോകപ്രശസ്ത മാസികകളിൽ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു.
Image: /content_image/News/News-2019-04-24-11:07:24.jpg
Keywords: വൈദിക

10202
Category: 19
Sub Category:
Heading: ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുമ്പോൾ വേദനിക്കാത്തവരും ലോകം തിരിച്ചറിയാതെ പോകുന്ന ചില സത്യങ്ങളും
Content: സമൂഹത്തിൽ അനീതിയും അക്രമവും അഴിഞ്ഞാടുമ്പോൾ അതിൽ വേദനിക്കുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ; അതിൽ പ്രതികരിക്കുന്നതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം; അതിനെ തുടച്ചുനീക്കാൻ വെമ്പൽ കൊള്ളുന്നവരാണ് യഥാർത്ഥ സാംസ്കാരിക നായകന്മാർ, അതിനെ ഇല്ലായ്മചെയ്യാൻ പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ നേതാക്കന്മാർ. മാനവചരിത്രത്തിലുടനീളം ഇത്തരം വ്യക്തികൾ നടത്തിയ ചെറുതും വലുതുമായ പ്രവർത്തനങ്ങൾ മാനവസമൂഹത്തെ ശരിയായ പാതയിൽ നയിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇപ്രകാരം, സമൂഹത്തിൽ നന്മയുടെ വിത്തുകൾ വിതക്കപ്പെടുന്നതിനും അതിനെ വളർത്തുന്നതിനും കാവൽക്കാരാകേണ്ടവരാണ് മാധ്യമങ്ങളും, സാംസ്കാരിക നായകന്മാരും, ലോകനേതാക്കളും. എന്നാൽ അടുത്തകാലത്ത് സ്വന്തം സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിച്ചുകൊണ്ട് ഇക്കൂട്ടർ മാനവസമൂഹത്തിൽ വിഷവിത്തുകളുടെ കാവൽക്കാരാകുന്നുവെന്നു മാത്രമല്ല, ചിലപ്പോഴൊക്കെ ഇവരിലൂടെത്തന്നെ വിഷവിത്തുകൾ വിതക്കപ്പെടുകയും ചെയ്യുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ക്രൈസ്തവ വിശ്വാസികളെ കൂട്ടക്കൊല ചെയ്യുമ്പോൾ ഇക്കൂട്ടർ നടത്തുന്ന മൗനം. ഇതിൽ ചില ക്രൈസ്തവ മാധ്യമങ്ങളും നേതാക്കളും ഉൾപ്പെടുന്നു എന്നതാണ് ഏറ്റവും ഖേദകരം. ക്രൈസ്തവ സമൂഹത്തിലെ ചെറിയ വീഴ്ചകൾ ഉയർത്തിക്കാട്ടി മണിക്കൂറുകൾ നീളുന്ന ചാനൽ ചർച്ചകൾ നടത്തുന്നവരെയും, "ആരോടൊക്കെയോ ഒപ്പം" സോഷ്യൽ മീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ച് ലൈക്കുകളും ഷെയറുകളും കൊണ്ട് സംതൃപ്തരാകുന്നവരെയും, രാജ്യത്തെ നീതിന്യായ കോടതികൾ വിധി പറയുംമുമ്പേ സോഷ്യൽ മാധ്യമങ്ങളിലൂടെ തൂക്കിക്കൊല്ലാനും വെടിവച്ചുകൊള്ളാനും ആഹ്വാനം ചെയ്യുന്ന "മനുഷ്യസ്നേഹികളെയും", സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതന്മാരായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവിൽ വരുന്ന "പ്രചോദക" പ്രഭാഷകരെയും ഒന്നും ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുമ്പോൾ കണ്ടെത്താനാവില്ല. ചില മാധ്യമങ്ങൾ അതിനെ വെറും ചരമവാർത്തകളായി ചിത്രീകരിക്കുമ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ അവരുടെ ലൈക്കുകൾ വർദ്ധിപ്പിക്കാനുതകുന്ന നിറം പിടിപ്പിച്ച വാർത്തകൾക്കായി മുഖം മിനുക്കി മൗനമായി കാത്തിരിക്കുന്നു. ലോകത്തെ നടുക്കി ശ്രീലങ്കയില്‍ ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ക്രൈസ്തവ നരഹത്യയിൽ പിഞ്ചു കുട്ടികളടക്കം 321 നിരപരാധികളാണ് കൊല്ലപ്പെട്ടത്. നാഷനൽ തൗഹീദ് ജമാഅത്ത് (എൻടിജെ) എന്ന സംഘടനയിൽപ്പെട്ട 7 ലങ്കൻ തീവ്രവാദികളാണ് ചാവേറുകളായി ഈ ഭീകരകൃത്യം നടത്തിയത്. താരതമ്യേന ചെറിയ സംഘടനകളായ ഇവർക്ക് രാജ്യാന്തര സംഘടനകളുടെ പിന്തുണ ലഭിക്കാതെ ഇത്തരം സ്ഫോടനങ്ങൾ നടത്തുക സാധ്യമല്ല. നിരപരാധികളായ ഈ മനുഷ്യരുടെ മരണം പോലെതന്നെ സാമൂഹ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു ഈ വിഷയത്തിൽ മാധ്യമങ്ങളും, സാംസ്കാരിക നായകന്മാരും, നേതാക്കന്മാരും നടത്തിയ മൗനം. #{red->none->b->ഇസ്ളാം മതം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവോ? }# മതചിന്തകൾക്ക് അതീതമായി സമാധാനം ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധി മുസ്‌ലീം നേതാക്കൾ ഈ ലോകത്തുണ്ട് എന്നത് സത്യമാണ്. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള തീവ്രവാദി സംഘടനകളെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനും ഇസ്ളാം മതത്തിനും അവരുടെ നേതാക്കന്മാർക്കും വലിയ പങ്കു വഹിക്കുവാൻ കഴിയും. എന്നാൽ അതിന് അവർ ശ്രമിക്കുന്നുണ്ടോ എന്നത് ലോകം ഗൗരവത്തോടെ കാണേണ്ടതാണ്. നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്ന യൂറോപ്യൻ രാജ്യങ്ങൾ കരുണയും സഹാനുഭൂതിയും മൂലം മുസ്‌ലിം അഭയാർത്ഥികളെ അവരുടെ രാജ്യത്തേക്കു സ്വീകരിക്കുകയും, ഈ രാജ്യങ്ങൾ നൽകുന്ന ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും ചികിത്സാ സൗകര്യങ്ങളും മറ്റും സൗജന്യമായി സ്വീകരിച്ച ശേഷം ഇവരിൽ ചിലർ തീവ്രവാദ സംഘടനകളുടെ ഉപകരണങ്ങളായി മാറുകയും ചെയ്യുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു വസ്തുതയാണ്. ഈ സത്യം തിരിച്ചറിഞ്ഞിട്ടും ശത്രുക്കളെ സ്നേഹിച്ചുകൊണ്ട് വീണ്ടും ഇത്തരം അഭയാർത്ഥികൾക്കായി വാതിൽ തുറന്നുകൊടുക്കുന്നത് യൂറോപ്പിന്റെ ബലഹീനതയായി ആരും കണക്കാക്കരുത്, പിന്നെയോ ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രൈസ്തവ വിശ്വാസം വിതച്ച നന്മകൾ യൂറോപ്പിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് അത്. ഓരോ ഇസ്ളാം മതവിശ്വാസിയെയും ബാല്യം മുതലേ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വചനങ്ങൾ പഠിപ്പിക്കുന്നതിനുപകരം, ഇവരുടെ ഏതെങ്കിലും മതബോധനസംവിധാനങ്ങൾ വർഗ്ഗീയതയുടെ വിത്തുകൾ കുരുന്നു മനസ്സിൽ വിതയ്ക്കുന്നതിന് കാരണമാകുന്നുണ്ടോ? എങ്കിൽ അതിൽ കാതലായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ലോകസമാധാനത്തിനു വിരുദ്ധമായി കുരുന്നുമനസ്സുകളിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയും പിന്നീട് അതു വളർന്ന് തീവ്രവാദപ്രവർത്തനങ്ങളായി മാറുകയും ചെയ്യാൻ ഏതെങ്കിലും മതബോധന സംവിധാനങ്ങൾ കാരണമാകുന്നെങ്കിൽ അതിനെ നിരീക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ഓരോ ഗവൺമെന്റുകളുടെയും കടമയാണ്. #{red->none->b->എന്തുകൊണ്ടാണ് ഈസ്റ്റർ ദിനത്തിൽ ആക്രമണങ്ങൾ?}# സത്യദൈവവും ലോകരക്ഷകനുമായ യേശുക്രിസ്തു പിശാചിനെയും മരണത്തെയും പരാജയപ്പെടുത്തിക്കൊണ്ട് കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്തതിന്റെ ഓർമ്മ ആചരിക്കുന്ന വിശുദ്ധവാരത്തിൽ ലോകത്തിന്റെ പല ഭാഗത്തും ഭീകരാക്രമണങ്ങൾ നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള സംഘടനകൾ പദ്ധതിയിടാറുണ്ട്. എന്നാൽ ചില രാജ്യങ്ങളിലെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ മൂലം അവരുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നു. നിരപരാധികളെ കൂട്ടക്കൊല ചെയ്യാൻ വേണ്ടി ഈസ്റ്റർ ദിനം തന്നെ തിരഞ്ഞെടുക്കുമ്പോൾ, സാത്താനും അവന്റെ കൂട്ടാളികളും അവരുടെ ആധിപത്യത്തിലുള്ള മരണവും തങ്ങളുടെ പരാജയത്തിന്റെ ഓർമ്മ പുതുക്കി അലറിവിളിച്ചുകൊണ്ട് ഇത്തരം സംഘടനകളിലൂടെ പ്രവർത്തിക്കുന്നു എന്ന സത്യമാണ് വെളിപ്പെടുന്നത്. ഇത്തരം തീവ്രവാദ സംഘടനകൾക്ക് പ്രേരണയും മൗനാനുവാദവും നൽകുന്ന മതവിശ്വാസങ്ങളും, മതഗ്രന്ഥങ്ങളും ഈ ലോകത്തിൽ വിതക്കുന്ന വിഷവിത്തുകൾ ലോകം തിരിച്ചറിയുന്നില്ല എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ദുരന്തം. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതിലൂടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കാം എന്നത് തീവ്രവാദികളുടെ വ്യാമോഹം മാത്രമാണ്. രണ്ടായിരം വർഷത്തെ ക്രൈസ്തവ ചരിത്രം പരിശോധിച്ചാൽ ഓരോ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെടുമ്പോഴും പതിനായിരങ്ങൾ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു സത്യവിശ്വാസം സ്വീകരിക്കുന്നു. കാരണം ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് മനുഷ്യനിർമ്മിത ദൈവങ്ങളിലല്ല പിന്നെയോ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിലാണ്.
Image: /content_image/News/News-2019-04-24-13:51:43.jpg
Keywords: ഇസ്ലാമിക

10203
Category: 18
Sub Category:
Heading: സ്തോത്രക്കാഴ്ച ശ്രീലങ്ക സഭക്ക്: മെയ് 5നു പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനും ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശ്ശേരി: മെയ് അഞ്ചാം തീയതി ശ്രീലങ്കയിലെ സഭക്കു വേണ്ടി പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാനും എല്ലാ ഇടവകകളിലെയും സ്‌തോത്ര കാഴ്ച ശ്രീലങ്കയിലെ സഭയ്ക്കു നല്‍കുവാനും ചങ്ങനാശേരി അതിരൂപതയുടെ തീരുമാനം. കൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യുവാനുള്ള ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രാര്‍ത്ഥനയില്‍ ശക്തി പ്രാപിച്ച് വിശ്വാസസാക്ഷ്യം നല്‍കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികാര വിദ്വേഷ മനോഭാവങ്ങള്‍ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു. മുന്നൂറിലധികം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, അതിരൂപതാ ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ഫിലിപ്‌സ് വടക്കേക്കളം, അതിരൂപതാ പ്രൊക്കുറേറ്റര്‍ റവ.ഫാ. ഫിലിപ്പ് തയ്യില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
Image: /content_image/News/News-2019-04-25-05:00:21.jpg
Keywords: ലങ്ക

10204
Category: 1
Sub Category:
Heading: കൊല്ലപ്പെട്ടവരുടെ എണ്ണം 360 പിന്നിട്ടു: മരണ നിരക്ക് പുതിയ തലങ്ങളിലേക്ക്
Content: കൊളംബോ: ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലും അടക്കം ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം360 പിന്നിട്ടു. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ഞൂറോളം പേരില്‍ നിരവധി പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ആക്രമണം നടന്ന്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഓരോ ദിവസവും നിരവധി പേര്‍ മരണത്തിന് കീഴടങ്ങുകയാണ്. ഇത് അക്രമത്തിന്റെ ആഴം വ്യക്തമാക്കുകയാണ്. ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേനയും കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തും ബുദ്ധ സന്യാസികളും അടക്കം നിരവധി പേര്‍ ഇന്നലെയും പള്ളി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്‌റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെ 18 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ്ജമാഅത്തുമായി (എന്‍ടിജെ) ചേര്‍ന്ന് ഐഎസ് തന്നെയാണ് ഭീകരാക്രമണം നടത്തിയതെന്നാണു അന്വേഷണം സംഘം നല്‍കുന്ന സൂചന. ഇതിനിടെ നഗരപ്രാന്തത്തു നിന്ന് മോട്ടോര്‍ ബൈക്കില്‍ ഒളിപ്പിച്ച മറ്റൊരു ബോംബു കൂടി ഇന്നലെ കണ്ടെത്തിയത് ശ്രീലങ്കയില്‍ ആശങ്കക്കു വഴി തെളിയിച്ചിരിന്നു.
Image: /content_image/News/News-2019-04-25-06:00:55.jpg