Content | ലണ്ടന്‍: ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ പീഡനങ്ങൾ ഉയർത്തിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഈസ്റ്റർ സന്ദേശം. ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശയുടെ സന്ദേശമാണ് നൽകുന്നതെന്നും അതിനാൽ നമുക്ക് മുമ്പോട്ട് ക്രിസ്തുവിലുള്ള നവജീവിതം നേടാൻ സാധിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവർക്ക് ദേവാലയത്തിൽ പോകുന്നതു പോലും വലിയ ഭീഷണിയുള്ള കാര്യമാണെന്നും പ്രധാനമന്ത്രി തുറന്ന്‍ പറഞ്ഞു.
ഉത്ഥാന തിരുനാള്‍ സമയം ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തിലുളള സന്ദേശത്തെ പറ്റി ചിന്തിക്കാനുള്ള അവസരമാണ്. സമാധാനത്തോടെ ഇഷ്ടമുള്ള വിശ്വാസത്തിൽ ജീവിക്കാനായുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി എല്ലാവരും നിലകൊള്ളണമെന്നും തെരേസ മേ ആഹ്വാനം ചെയ്തു. |