Contents
Displaying 9901-9910 of 25169 results.
Content:
10215
Category: 18
Sub Category:
Heading: കൊളംബോ ഭീകരാക്രമണം: യുവജന സംഘടനകള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി
Content: കൊച്ചി: ശ്രീലങ്കയിലെ ഈസ്റ്റർ ദിനത്തില്‍ ദേവാലയങ്ങള്‍ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണത്തിൽ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കെ.എൽ.സി.എ, കെസിവൈഎം, കെ.എൽ.എം, സിഎംഎൽ., കെഎൽസിഡബ്ളിയു.എ, വൈഡ്സ്, ലിറ്റിൽ വെ അസോസിയേഷൻ, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കൊച്ചി രൂപത വികാരി ജനറൽ മോൺസിഞ്ഞോർ പീറ്റർ ചടയങ്ങാട് ദീപം തെളിയിച്ച് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഫാ.ആൻറണി കുഴിവേലിൽ, ഫാ. സെബാസ്റ്റ്യൻ പുത്തംപുരക്കൽ, ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ, സിസ്റ്റർ ലിസി ചക്കാലക്കൽ, ബാബു കാളിപറമ്പിൽ, ക്രിസ്റ്റി ചക്കാലക്കൽ, ബി എസ് സരത്, മെറ്റിൽഡ മൈക്കിൾ ,അലക്സ് പനഞ്ചിക്കൽ, സാബു കാനക്കാപ്പള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
Image: /content_image/India/India-2019-04-26-01:23:13.jpg
Keywords: ലങ്ക

10216
Category: 1
Sub Category:
Heading: ശ്രീലങ്കന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക പ്രഭാഷകന്‍റെ വീഡിയോകൾ നീക്കം ചെയ്യാന്‍ യൂട്യൂബിന് മടി
Content: കൊളംബോ: ശ്രീലങ്കയിൽ മുന്നൂറ്റിഅന്‍പതിലധികം ആളുകൾ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന ഇസ്ളാമിക പ്രഭാഷകന്‍ സഹറാൻ ഹാഷിമിന്റെ വീഡിയോകൾ നീക്കം ചെയ്യാതെ യൂട്യൂബ്. പല രഹസ്യാന്വേഷണ ഏജൻസികൾക്കും ഇദ്ദേഹത്തിന്റെ തീവ്രവാദ പ്രസംഗങ്ങളെ പറ്റി അറിവുണ്ടായിരുന്നവെങ്കിലും യൂട്യൂബിൽ നിന്ന് തീവ്രവാദം പ്രചരിപ്പിക്കുന്ന വീഡിയോകൾ നീക്കംചെയ്യാൻ അധികൃതര്‍ മുൻകൈ എടുത്തില്ല. അബോര്‍ഷന്‍ വിരുദ്ധ പ്രോലൈഫ് വീഡിയോകൾക്ക് പോലും നിയന്ത്രണമേർപ്പെടുത്തുന്ന ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബ് എന്തുകൊണ്ടാണ് തീവ്രവാദം പ്രചരിപ്പിച്ച ആളുടെ വീഡിയോകൾ നീക്കം ചെയ്യാത്തതെന്ന് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. സഹറാൻ ഹാഷിം ഉപയോഗിച്ചിരുന്ന യൂട്യൂബ് ചാനൽ അതിന്റെ യൂസർ തന്നെ പിന്‍വലിച്ചതായി യൂട്യൂബ് പറയുന്നുണ്ടെങ്കിലും കമ്പനി സ്വമേധയ നീക്കം ചെയ്തിട്ടില്ലെന്നത് വസ്തുതയാണ്. അതേസമയം ഈ ഇസ്ളാമിക തീവ്രവാദി പ്രഭാഷകന്റെ പ്രസംഗങ്ങള്‍ മറ്റ് ചാനലുകളില്‍ ഉണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. സഹറാൻ ഹാഷിം തന്നിലേക്ക് ശ്രദ്ധ കൊണ്ടുവരാൻ ശ്രമിച്ചിരുന്നതായും പല രഹസ്യാന്വേഷണ ഏജൻസികൾക്കും ഇയാൾ നോട്ടപ്പുള്ളിയായിരുന്നുവെന്നും സ്കൈ ന്യൂസിന്റെ നയതന്ത്ര എഡിറ്റർ ഡൊമിനിക് വാഗ്ബോൺ പറഞ്ഞു. ചൊവ്വാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളുടെതായി പുറത്തു വിട്ട വീഡിയോയിൽ ഒരു തീവ്രവാദി തന്റെ കൂറ് സഹറാൻ ഹാഷിമിനോട് പ്രഖ്യാപിക്കുന്നതായി കാണാം. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശബ്ദമുയർത്തുന്നവരെ ഇസ്ലാമോഫോബിയയുടെ വക്താക്കള്‍ എന്നു മുദ്രകുത്തി അവരെ വിലക്കുന്ന നയമാണ് യൂട്യൂബ് അടക്കമുള്ള നവമാധ്യമങ്ങള്‍ ചെയ്യുന്നത്. അതേസമയം ഇസ്ലാമിക തീവ്രവാദം പ്രചരിപ്പിക്കപ്പെടാതിരിക്കാൻ സാമൂഹ്യ മാധ്യമങ്ങൾ ഇനി എന്തു ചെയ്യുമെന്ന് കണ്ടറിയണമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
Image: /content_image/News/News-2019-04-26-03:52:53.jpg
Keywords: ട്വിറ്റ, നവ മാധ്യമ

10217
Category: 1
Sub Category:
Heading: ദേവാലയ ആക്രമണത്തിനെതിരെ ന്യൂഡൽഹിയിൽ മനുഷ്യ ചങ്ങല
Content: ന്യൂഡൽഹി: ശ്രീലങ്കൻ ചാവേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ന്യൂഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിനു മുൻപിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. ഏപ്രിൽ ഇരുപത്തിമൂന്നിനു നടന്ന മനുഷ്യചങ്ങലയില്‍ പങ്കുചേരാന്‍ ക്രൈസ്തവ ഹൈന്ദവ മുസ്ലിം സിക്ക് മതമേലധ്യക്ഷന്മാരും വിവിധ മതസ്ഥരായ നൂറുകണക്കിന് ആളുകളും എത്തിയിരിന്നു. ചാവേർ സ്‌ഫോടനത്തിൽ മരണമടഞ്ഞവരുടെ ഓർമയ്ക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചും ഗാനങ്ങൾ ആലപിച്ചും മെഴുകുതിരി കത്തിച്ചും മനുഷ്യ ചങ്ങലയിൽ പങ്കെടുത്തവർ പ്രാർത്ഥിച്ചു. ശ്രീലങ്കൻ സ്ഫോടന പരമ്പര ക്രൈസ്തസമൂഹത്തിനെ മുഴുവൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും പരസ്പര സഹകരണത്തോടെ ക്രൈസ്തവപീഡനം ലക്ഷ്യമിടുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഡൽഹി അതിരൂപതയുടെ മതേതര സംഭാഷണ കമ്മീഷൻ സെക്രട്ടറി ഫാ. ഫെലിക്സ് ജോൺസ് പറഞ്ഞു. ദുഃഖാർത്തരായ കുടുംബങ്ങൾക്കുവേണ്ടിയും ആക്രമണത്തിൽ സ്തബ്ധരായ ക്രൈസ്തവ സമൂഹത്തിനു പ്രതീക്ഷയും ധൈര്യവും ലഭിക്കുന്നതിനും പ്രാർത്ഥിക്കുവാൻ ഇസ്ലാമിക് പണ്ഡിതനും രാഷ്ട്രീയ പ്രവർത്തകനുമായ മൗലാന മഹമൂദ് മദനി അഭ്യര്‍ത്ഥിച്ചു. ഇത്രയധികം രക്തസാക്ഷികളെ സൃഷ്‌ടിച്ച മറ്റൊരു സംഭവവും സമീപകാലത്തു നടന്നിട്ടില്ലെന്നും അദ്ദേഹം വിലയിരുത്തി. വിശ്വാസികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ജനങ്ങൾ സംഘടിക്കണമെന്നും പരസ്പരം കൈകോർത്തു നില്ക്കുമ്പോൾ മറ്റു ശക്തികൾക്കു വേർതിരിക്കാനാകില്ലായെന്ന് കോളേജ് പ്രൊഫസർ അപ്പൂർവാനന്ദ് ജാ പറഞ്ഞു. തിന്മയെ നന്മ അതിജീവിക്കും എന്ന് പഠിപ്പിക്കുന്ന ബൈബിൾ വിശ്വാസികളെല്ലാം പ്രതിഷേധത്തിൽ അണിനിരക്കണമെന്നു ക്രൈസ്തവ നേതാവ് മിഖായേൽ വില്യംസ് പറഞ്ഞു. പരസ്പര സ്നേഹം വളർത്തിയെടുക്കാൻ ജനങ്ങൾ തങ്ങളുടെ സുരക്ഷിത മേഖലകളിൽ നിന്നും പുറത്തു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മതവിശ്വാസികളുടെ കൂട്ടായ്മ വഴി വിശ്വാസികൾക്കെതിരെയുള്ള ആക്രമണങ്ങൾ ഭാവിയിൽ ഒഴിവാക്കാനാകുമെന്ന പ്രതീക്ഷ മനുഷ്യ ചങ്ങലയ്ക്കു നേതൃത്വം നൽകിയ ഒവൈസ് സുൽത്താൻ ഖാൻ പങ്കുവെച്ചു. ശ്രീലങ്കയിലെ കൂട്ടക്കൊലയെ അപലപിച്ചും ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും അവർക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി സിക്ക് നേതാവ് ഗുരുവിന്ദേർ സിങ്ങും രംഗത്തെത്തി. ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നിലനിൽക്കുന്ന അസഹിഷ്ണുത അവസാനിപ്പിക്കണമെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എഗൈൻസ്റ് ഹേറ്റ് എന്ന സംഘങ്ങളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്.
Image: /content_image/News/News-2019-04-26-04:09:24.jpg

10218
Category: 11
Sub Category:
Heading: ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം: രണ്ടായിരം യുവജനങ്ങൾ തിരി തെളിയിച്ചു
Content: തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ അതിദാരുണമായ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്. തിരുവനന്തപുരം അതിരൂപതയിലെ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രണ്ടായിരം യുവജനങ്ങളാണ് തിരികൾ തെളിയിച്ച് പ്രാർത്ഥിച്ചത്. വൈകിട്ട് 6.30ന് മാർ ഈവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കൺവഷൻ സെൻററില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയും മറ്റു പ്രമുഖരും എത്തിയിരിന്നു.
Image: /content_image/News/News-2019-04-27-00:28:54.jpg
Keywords: ശ്രീലങ്ക

10219
Category: 1
Sub Category:
Heading: ശ്രീലങ്കന്‍ ക്രൈസ്തവരെ ചേര്‍ത്തുപിടിച്ച് ഹംഗറി: 31,000 ഡോളറിന്റെ അടിയന്തര ധനസഹായം
Content: ബുഡാപെസ്റ്റ്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ കണ്ണീരുമായി കഴിയുന്ന ക്രൈസ്തവ സമൂഹത്തെ ചേര്‍ത്ത് പിടിച്ച് യൂറോപ്യന്‍ രാജ്യമായ ഹംഗറി. ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യൂറോപ്പിന് ശക്തമായ മാതൃക നല്‍കുന്ന ഹംഗറിയുടെ വിദേശകാര്യ മന്ത്രാലയം 90 ലക്ഷം ഫോറന്റ്സിന്റെ (മുപ്പത്തിയൊന്നായിരം) അടിയന്തര ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ സഹായം നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നു മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്ബേജ് അറിയിച്ചു. ശ്രീലങ്കയിലെ ഭീകര ആക്രമണത്തിനിരയായ ദേവാലയങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും, അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം എന്നും ഹംഗറി ഉണ്ടായിരിക്കുമെന്നും ‘ഹംഗറി ഹെല്‍പ്സ് ഏജന്‍സി’ ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 16-ന് ബുഡാപെസ്റ്റില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് അസ്ബേജ് തന്നെയാണ് ഹംഗറി ഹെല്‍പ്സ് ഏജന്‍സിയുടെ സ്ഥാപനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള സഹായമാണ് സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ കീഴിലുള്ള ഈ പുതിയ ഏജന്‍സിയുടെ പ്രഥമ കര്‍ത്തവ്യം. ഇതിനോടകം തന്നെ എ.വി.എസ്.ഐ ഫൗണ്ടേഷനുമായി ചേര്‍ന്ന്‍ ജെമെലി ഫൗണ്ടേഷന്റേയും, പൊന്തിഫിക്കല്‍ ചാരിറ്റി വിഭാഗമായ ‘കോര്‍ ഉനം’ത്തിന്റേയും പങ്കാളിത്തത്തോടെ ഹംഗറി ഹെല്‍പ്സ് ഏജന്‍സി സിറിയയിലെ മൂന്ന്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കായി ഏതാണ്ട് 17 ലക്ഷം യു.എസ്. ഡോളര്‍ നല്‍കികഴിഞ്ഞു. ഇതിനു പുറമേ ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരേയും, നൈജീരിയന്‍ ക്രിസ്ത്യാനികളേയും 'ഹംഗറി ഹെല്‍പ്സ്' സഹായിച്ചിട്ടുണ്ട്. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരുടെ പുനരധിവാസത്തിന് കാര്യമായ ഇടപെടല്‍ ഹംഗറി നേരത്തെ നടത്തിയിരിന്നു. ലോകത്താകമാനമായി ഓരോ മാസവും ശരാശരി 345 ക്രിസ്തുമതവിശ്വാസികള്‍ വീതം കൊലചെയ്യപ്പെടുന്നുണ്ടെന്നാണ് ഹംഗറി സര്‍ക്കാരിന്റെ അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പാശ്ചാത്യ ലോകത്താദ്യമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളുടെ സഹായത്തിനു വേണ്ടി ഒരു സ്റ്റേറ്റ് സെക്രട്ടറിയേറ്റിനു തന്നെ സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎസ് എയിഡുമായി ചേര്‍ന്ന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തിനിരയായ ക്രിസ്ത്യാനികളുടെ സഹായത്തിനായുള്ള പരസ്പര ധാരണാപത്രത്തില്‍ ഹംഗറി ഒപ്പിട്ടിരുന്നു. ക്രൈസ്തവര്‍ക്ക് നേരെയുള്ള വ്യാപക ആക്രമണങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നിശബ്ദത തുടരുമ്പോഴും ക്രൈസ്തവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന രാഷ്ട്രമാണ് ഹംഗറി. ക്രൈസ്തവരുടെ സംരക്ഷണവും യൂറോപ്പിനെ ക്രിസ്തീയ മൂല്യങ്ങളിലേക്ക് മടക്കികൊണ്ടുവരികയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-04-26-13:57:28.jpg
Keywords: ഹംഗറി, ഓർബ

10220
Category: 18
Sub Category:
Heading: മിഷനെ വളര്‍ത്താന്‍ ജിജിഎം മിഷന്‍ കോണ്‍ഗ്രസ് മേയ് ഒന്നു മുതല്‍
Content: കൊച്ചി: ഭാരത കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളുടെയും പങ്കാളിത്തത്തോടെ ഫിയാത്ത് മിഷന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്റെ (ജിജിഎം) മൂന്നാം മിഷന്‍ കോണ്‍ഗ്രസ് മേയ് ഒന്നു മുതല്‍ അഞ്ചു വരെ നെടുന്പാശേരി സിയാല്‍ ഗോള്‍ഫ് കോഴ്‌സ് സെന്ററില്‍ നടക്കും. മിഷനെ അറിയുക, സ്‌നേഹിക്കുക, വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണു മിഷന്‍ കോണ്‍ഗ്രസ് നടത്തുന്നത്. മിഷന്‍ മേഖലകളെയും പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്ന മിഷന്‍ എക്‌സിബിഷന്‍, മിഷനുമായി ബന്ധപ്പെട്ട വിവിധ മിഷന്‍ ഗാതറിംഗുകള്‍, മിഷന്‍ ധ്യാനം എന്നിവ മിഷന്‍ കോണ്‍ഗ്രസില്‍ നടക്കും. മെയ് ഒന്നിനു രാവിലെ 10നു ദിവ്യബലിക്കുശേഷം കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. പ്രധാന ആകര്‍ഷണമായ മിഷന്‍ എക്‌സിബിഷന്‍ നാലുവരെ ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ്. അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിനു ദിവ്യബലിയോടും അഭിഷേകപ്രാര്‍ഥനയോടും കൂടി എക്‌സിബിഷന്‍ സമാപിക്കും. മിഷണറിമാര്‍ ഒരുക്കുന്ന നൂറോളം സ്റ്റാളുകളില്‍ മിഷന്‍ മേഖലകളുമായി നേരിട്ടു സംവദിക്കാനുള്ള അവസരവും ലഭിക്കും. കേരളത്തിനകത്തും പുറത്തും നിന്നു നിരവധി മെത്രാന്മാര്‍ പങ്കെടുക്കുന്ന മിഷന്‍ കോണ്‍ഗ്രസില്‍, ഇക്കുറി വിദേശത്തു നിന്നുള്ള മെത്രാന്മാരും പ്രതിനിധികളും എത്തും.
Image: /content_image/India/India-2019-04-27-00:10:19.jpg
Keywords: മിഷന്‍

10221
Category: 18
Sub Category:
Heading: രക്തസാക്ഷി ജ്വാല തെളിച്ച് കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: ശ്രീലങ്കയില്‍ ഐഎസ് ഭീകരാക്രമണത്തില്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ രക്തസാക്ഷി ജ്വാല തെളിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ ജ്വാല തെളിച്ചത്. പ്രസിഡന്റ് ബിജു പറയന്നിലം കേന്ദ്രഭാരവാഹികള്‍ക്കു ദീപം പകര്‍ന്നു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. രക്തസാക്ഷിത്വം വഹിച്ച സഹോദരങ്ങളോടും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നാളെ കെസിബിസി ലോകസമാധാനത്തിനു വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനാ ദിനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലും രക്തസാക്ഷി ജ്വാല തെളിക്കാന്‍ കേന്ദ്ര കാര്യാലയത്തില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഭീകരാക്രമണത്തിനെതിരേ രൂപത കേന്ദ്രങ്ങളില്‍ സമാധാന സദസും സംഘടിപ്പിക്കും. ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, പി.ജെ.പാപ്പച്ചന്‍, ജോയി മുപ്രാപ്പള്ളി, സാജു അലക്‌സ്, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, റിന്‍സണ്‍ മണവാളന്‍, ജോസുകുട്ടി മാടപ്പള്ളി, ജോര്‍ജ് കോയിക്കല്‍, തോമസ് പീടികയില്‍, ആന്റണി തൊമ്മാന, സിജില്‍ പാലക്കോടിയില്‍, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-04-27-00:18:30.jpg

10222
Category: 11
Sub Category:
Heading: യുവജന വര്‍ഷത്തില്‍ ക്രിസ്തുവിനെ ആശ്ലേഷിച്ച് ഫിലിപ്പീന്‍സ് യുവത്വം
Content: മനില: ഫിലിപ്പീൻസിന്റെ അഞ്ഞൂറ് വിശ്വാസ വർഷങ്ങൾ ആചരിക്കുന്നതിന്റെ മുന്നോടിയായും യുവജന വര്‍ഷത്തിന്റെ ഭാഗമായും രാജ്യത്തു ദേശീയ യുവജന ദിനാഘോഷങ്ങൾക്ക് ആവേശകരമായ ആരംഭം. പതിനയ്യായിരം യുവജനങ്ങളാണ് ആദ്യത്തെ ദിവസത്തെ ശുശ്രുഷകളിൽ പങ്കെടുത്തത്. ഏപ്രിൽ 24 ന് സെബു പ്രവിശ്യയിൽ ആരംഭിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നവരെ സെബു ആർച്ച് ബിഷപ്പ് ജോസ് പാൽമ സ്വാഗതം ചെയ്തു. ദൈവത്തിൽ ആശ്രയിക്കുവാനും അവിടുത്തെ കാരുണ്യപൂർവമായ ഹൃദയത്തിൽ അഭയം കണ്ടെത്തുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. അഞ്ഞൂറോളം വർഷങ്ങൾക്കു മുൻപ് രാജ്യത്തു എത്തിയ സത്യ വിശ്വാസത്തിനു നാം അടുത്ത അഞ്ചു ദിവസങ്ങളിലായി നന്ദിയോടെ ദൈവത്തിനു സ്തുതിഗീതങ്ങൾ അർപ്പിക്കണമെന്നു സെബു ആർച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന എപ്പിസ്കോപ്പൽ കമ്മീഷൻ അധ്യക്ഷനും ബാങ്ക്ഡ് മെത്രാനുമായ ലിയോപോൾഡ് ജൗസിയൻ, യൂവജനങ്ങൾക്കു ആശംസകൾ നേർന്നു. ദൈവിക വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുമ്പോൾ യുവജനങ്ങൾക്കു മറ്റുള്ളവരെ സേവിക്കുവാൻ കഴിയുമെന്നും യേശുവിലേക്കു തിരിയുവാൻ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഗമ വേദിയായ സ്പോർട്സ് സെന്ററിന്റെ സുരക്ഷയ്ക്കായി ആയിരം പോലീസ് ഉദ്യോഗസ്ഥരെയും അഞ്ഞൂറ് സൈനികരേയുമാണ് അധികൃതർ നിയോഗിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-04-27-00:54:21.jpg
Keywords: ഫിലിപ്പീ

10223
Category: 9
Sub Category:
Heading: വട്ടായിലച്ചൻ നയിക്കുന്ന "ഏവൈക് യൂറോപ്പ്" ജുലൈ 19 മുതൽ അയർലണ്ടിൽ
Content: ഡബ്ലിൻ: "അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും " (മത്തായി 3:11) എന്ന വചനം മാംസം ധരിക്കുമാറ് പ്രകടമായ ദൈവിക അടയാളങ്ങളിലൂടെ അനേകരെ ക്രിസ്തീയതയിലേക്കും യഥാർത്ഥ ദൈവിക ജീവിതത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ലോക പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ, റവ.ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ "എവൈക്ക് യൂറോപ്പ് കാത്തലിക് റെസിഡൻഷ്യൽ കോൺഫറൻസ്" 2019 ജൂലൈ 19 വെള്ളി മുതൽ 21 ഞായർ വരെ അയർലണ്ടിൽ നടക്കും. അഭിഷേകാഗ്നി , സെഹിയോൻ മിനിസ്ട്രി കൂട്ടായ്മയുടെ സൗജന്യ പ്രസിദ്ധീകരണം കിങ്‌ഡം റവലേറ്റർ മാഗസിന്റെ പേട്രൺ ബിഷപ്പ്. അൽഫോൻസ് കുള്ളിനൻ ശുശ്രൂഷകളിൽ പങ്കെടുക്കും. ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇംഗ്ലീഷിൽ നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. >> അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്. >> PEGGY 00353871236639 >> SOPHY 00353877747226 > awakeeurope2019@gmail.com >> #{red->none->b-> Address; }# > MAYNOOTH CAMPUS CONFERENCE & ACCOMMODATION <br> MAYNOOTH, CO. KILDARE <br> IRELAND <br> W23 TW77. > യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കോൺഫെറൻസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ; > ജർമ്മനി - സിമി 00491771804920 <br> നെതർലൻഡ്‌സ് -ജിജോ 0031631639970 <br> സ്വിറ്റ്‌സർലൻഡ് - ജോർജ് 0041789095085 സ്ലോവാക്യ - ലൂസിയ 00421902327216 <br> പോളണ്ട് - ശരത് 0048579181271 <br> നോർത്തേൺ അയർലൻഡ് - തോമസ് 00447967620435 <br> യുകെ - ജേക്കബ് 0447960149670.
Image: /content_image/Events/Events-2019-04-27-00:58:58.jpg
Keywords: വട്ടായി

10224
Category: 13
Sub Category:
Heading: ഈസ്റ്റർ ദിനത്തിൽ അമേരിക്കയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് 37000 ആളുകൾ
Content: വാഷിംഗ്ടണ്‍ ഡിസി: ഏപ്രിൽ ഇരുപതാം തീയതി ഈസ്റ്റർ ദിനത്തിൽ വിശുദ്ധ കുർബാന മധ്യേ അമേരിക്കയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് 37000 ആളുകളെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ മെത്രാൻ സമിതിയുടെ വെബ്സൈറ്റ് ആണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്. ഒരു വ്യക്തിക്ക് കത്തോലിക്കാ സഭയിൽ എപ്പോള്‍ വേണമെങ്കിലും അംഗമാകാമെങ്കിലും, ‘റൈറ്റ് ഓഫ് ക്രിസ്റ്റ്യൻ ഇനിസേഷ്യൻ ഓഫ് അഡൽട്ട്’ എന്ന പരിശീലനം പൂർത്തിയാക്കിയശേഷം ഈസ്റ്റർ ദിനത്തിലാണ് സാധാരണയായി ആളുകൾ സഭയിലേക്ക് കടന്നുവരുന്നത്. രാജ്യത്തെ വിവിധ ഇടവകകൾ പുതിയ വിശ്വാസികളെ സന്തോഷത്തോടുകൂടി സ്വീകരിച്ചു. ഇതുവരെ മാമോദിസ സ്വീകരിക്കാത്തവർക്ക് മാമോദിസ, ആദ്യകുർബാന, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകൾ ഒരുമിച്ചു നൽകിയാണ് സഭയിലേക്ക് സ്വീകരിക്കുന്നത്. ഇങ്ങനെയുള്ളവരെ ‘കാറ്റക്കുമൻസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. നേരത്തെ മാമ്മോദീസ സ്വീകരിച്ചവരെ, വിശ്വാസ പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് സ്ഥൈര്യലേപനവും, ആദ്യകുർബാനയും നൽകി സഭയിലേക്ക് സ്വീകരിക്കുന്നത്. ഇവരെ ‘കാൻഡിഡേറ്റ്‌സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസ് അതിരൂപത 1560 കാറ്റക്കുമൻസിനെയും, 913 കാൻഡിഡേറ്റ്‌സിനെയും സഭയിലേക്ക് സ്വീകരിച്ചു.
Image: /content_image/News/News-2019-04-27-01:12:20.jpg
Keywords: മാമോ, ജ്ഞാന