Contents

Displaying 9941-9950 of 25168 results.
Content: 10255
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ 'ഗ്രാന്‍ഡ് മിഷന്‍ 2019' സമാപിച്ചു
Content: ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടന്നുവരികയായിരുന്ന 'ഗ്രാന്‍ഡ് മിഷന്‍ 2019' സമാപിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കാര്‍ഡിഫില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനത്തോടെയാണ് ഗ്രാന്‍ഡ് മിഷന് സമാപനമായത്. ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 28 വരെ ഗ്രാന്‍ഡ് മിഷന്‍ നടന്ന 67 സ്ഥലങ്ങളിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തി വചനസന്ദേശം നല്‍കിയിരിന്നു. സുവിശേഷ പ്രഘോഷണം പ്രധാനദൗത്യമായി സ്വീകരിച്ചിരിക്കുന്ന സഭ, സുവിശേഷത്തിന്റെ ചൈതന്യത്താല്‍ നവീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യണം എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ഒരു പുതിയ പ്രേഷിത മുന്നേറ്റത്തിനായി 2019ലെ വലിയ നോമ്പിനോടനുബന്ധിച്ച് ഗ്രാന്‍ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നടത്തിയത്.
Image: /content_image/News/News-2019-05-02-07:49:45.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 10256
Category: 1
Sub Category:
Heading: ഭീഷണി വകവെക്കാതെ ശ്രീലങ്കയിൽ പൗരോഹിത്യ സ്വീകരണം
Content: കൊളംബോ: ഇസ്ലാമിക ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേവാലയ ശുശ്രൂഷകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വകവെക്കാതെ രാജ്യത്തു തിരുപ്പട്ട ശുശ്രൂഷ നടന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്നാമുനേയ് എന്ന ഗ്രാമത്തിലാണ് പൗരോഹിത്യ സ്വീകരണം നടന്നത്. തിരുപ്പട്ടത്തിനുള്ള ക്ഷണം നേരത്തെ നല്‍കിയിരിന്നതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ചതു പോലെ തന്നെ പട്ടം സ്വീകരണം നടത്തുകയായിരുന്നു. അതേസമയം ക്ഷണം നൽകിയവരിൽ വളരെക്കുറച്ച് ആളുകൾ മാത്രമാണ് പൗരോഹിത്യ സ്വീകരണത്തിൽ പങ്കെടുക്കാൻ എത്തിയത്. ദേവാലയത്തിന് സമീപത്തു മുസ്ലീം മതസ്ഥർ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു ചാവേർ ആക്രമണങ്ങളുടെ സൂത്രധാരൻ സഹറാൻ ഹാഷിം മറ്റു മതങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിരുന്നതെന്നതും ശ്രദ്ധേയമാണ്. ഇതേ തുടര്‍ന്നു അതീവ സുരക്ഷയാണ് ദേവാലയത്തിനു ചുറ്റും ഏർപ്പെടുത്തിയിരുന്നത്. ഏതാണ്ട് മുന്നൂറോളം പേര്‍ വരുന്ന സുരക്ഷസേനയാണ് ദേവാലയത്തിനു ചുറ്റും തമ്പടിച്ചത്. ചാവേർ ആക്രമണങ്ങൾക്കു ശേഷം ശ്രീലങ്കയിൽ നടന്ന ആദ്യത്തെ പരസ്യ കുർബാനയായിരിക്കാം ഇതെന്ന് ഫാ. നോർട്ടൺ ജോൺസൺ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. താൻ ഉൾപ്പെടെയുള്ള പലർക്കും പൗരോഹിത്യ സ്വീകരണത്തിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഭയമായിരുന്നുവെന്നും എന്നാൽ തങ്ങൾക്ക് മികച്ച സുരക്ഷ ലഭിച്ചുയെന്നും വൈദികന്‍ കൂട്ടിച്ചേർത്തു. സഹറാൻ ഹാഷിം നേതൃത്വം നൽകിയിരുന്ന തീവ്രവാദി സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിനെ ശനിയാഴ്ച ശ്രീലങ്കൻ സർക്കാർ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ മുഖം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും ശ്രീലങ്കൻ സർക്കാർ നിരോധിച്ചു. ആക്രമണത്തെ തുടര്‍ന്നു 100 പേരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയവർക്ക് ഇസ്ലാമിക സ്റ്റേറ്റിനോട് ബന്ധമുണ്ടെന്ന് സ്ഥിരീകരണമായിട്ടില്ലായെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്തുവന്നിരുന്നു. ഇതിനിടെ ഐ‌എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ വീഡിയോ പുറത്തുവന്നു. ശ്രീലങ്കൻ ആക്രമണത്തെ ഐഎസ് തലവൻ വീഡിയോയിൽ അഭിനയിക്കുന്നുണ്ട്.
Image: /content_image/News/News-2019-05-02-11:51:21.jpg
Keywords: ലങ്ക
Content: 10257
Category: 1
Sub Category:
Heading: റഷ്യയില്‍ 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ അബോര്‍ഷന്‍ നിരക്കില്‍ 39% കുറവ്
Content: മോസ്കോ: ലോകത്ത് ഏറ്റവുമധികം ഗര്‍ഭഛിദ്രങ്ങള്‍ നടന്നിരുന്ന രാജ്യങ്ങളിലൊന്നായ റഷ്യ പ്രോലൈഫ് പാതയില്‍. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 39% കുറവാണ് റഷ്യയിലെ അബോര്‍ഷന്‍ നിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റഷ്യന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം അബോര്‍ഷന്‍ നിരക്കില്‍ 9.6 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് 60,000 അബോര്‍ഷന്‍ കേസുകള്‍ മാത്രമാണ്. വന്ധ്യതക്കെതിരെ ഏതാണ്ട് 78,000-ത്തോളം കൃത്രിമബീജസങ്കലന (Extracorporealfertilization) ചികിത്സകളാണ് കഴിഞ്ഞവര്‍ഷം നടന്നിട്ടുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21% കൂടുതലാണിത്. ഇതിന്റെ ഫലമായി 28,500 ശിശുക്കളാണ് കഴിഞ്ഞ വര്‍ഷം റഷ്യയില്‍ പിറന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യയിലെ കുറവ് പരിഹരിക്കുവാന്‍ റഷ്യന്‍ സര്‍ക്കാര്‍ നടത്തിയ വലിയതോതിലുള്ള പ്രചാരണ പരിപാടികളും, പ്രസിഡന്റ് പുടിന്‍ നടപ്പിലാക്കിയ പദ്ധതികളും പുതിയ പാരന്റല്‍ സെന്ററുകളുടെ നിര്‍മ്മാണവുമാണ് ജനനനിരക്ക് ഉയരുവാനും അബോര്‍ഷന്‍ കുറയുവാനും കാരണമായത്. റഷ്യയില്‍ 12 ആഴ്ചവരെ ഗര്‍ഭഛിദ്രം നിയമപരമാണ്. എന്നാല്‍ അബോര്‍ഷന്‍ നിയമവിരുദ്ധമാക്കുവാന്‍ പ്രോലൈഫ് സംഘടനകളും സഭാ നേതൃത്വവും ശക്തമായ ശ്രമങ്ങളാണ് നടത്തിവരുന്നത്.
Image: /content_image/News/News-2019-05-02-12:18:43.jpg
Keywords: റഷ്യ, പുടിന്‍
Content: 10258
Category: 1
Sub Category:
Heading: കെനിയ കമ്മ്യൂണിസ്റ്റ് ചൈനയുടെ മാമ്മോദീസത്തൊട്ടിയാകുന്നു
Content: നെയ്റോബി: സ്വന്തം ദേശത്ത് കടുത്ത മതപീഡനം നേരിട്ടുകൊണ്ടിരിക്കുന്ന ചൈനീസ്‌ പൗരന്മാർക്ക് ആഫ്രിക്കന്‍ രാജ്യമായ കെനിയ മതസ്വാതന്ത്ര്യത്തിന്റെ പുതിയ മരുപ്പച്ചയാകുന്നു. കച്ചവടരംഗത്തും, ആരോഗ്യ പരിപാലന രംഗത്തും, കെനിയയിലെ ഏറ്റവും വലിയ നിര്‍മ്മാണ പദ്ധതിയായ റെയില്‍വേ പദ്ധതിയിലുമായി ആയിരകണക്കിന് ചൈനീസ് സ്വദേശികളാണ് കെനിയയിലുള്ളത്. ഇവര്‍ ഓരോരുത്തരും കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നും തങ്ങളുടെ ജീവിതം കെനിയയിലേക്ക് പറിച്ചു നട്ടു പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സി‌എന്‍‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരകണക്കിന് ചൈനീസ് കുടിയേറ്റക്കാരാണ് കെനിയയില്‍ ക്രൈസ്തവ വിശ്വാസത്തെ പുല്‍കി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നത്. ചൈനീസ് കുടിയേറ്റക്കാര്‍ക്ക് മതസ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ ജാലകമാണ് കെനിയ. തങ്ങളുടെ രാജ്യത്ത് നിഷേധിക്കപ്പെട്ട മതസ്വാതന്ത്ര്യമാണ് ചൈനീസ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ജനസംഖ്യയുടെ 80 ശതമാനം ക്രിസ്ത്യാനികള്‍ ഉള്ള കെനിയയില്‍ ലഭിക്കുന്നത്. നിരവധി ചൈനക്കാര്‍ കെനിയന്‍ സ്ത്രീകളെയാണ് വിവാഹം ചെയ്യുന്നത്. ഒരിക്കല്‍ കമ്മ്യൂണിസവുമായി ബന്ധപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ ക്രിസ്തുവുമായി അടുത്തുകൊണ്ടിരിക്കുകയാണ്. കെനിയന്‍ രാഷ്ട്രീയത്തിന്റെ ജീവരക്തം തന്നെ ഇപ്പോള്‍ ക്രൈസ്തവ വിശ്വാസമാണ്. ക്രൈസ്തവരെ രാജ്യത്തിന് ഒരു ഭീഷണിയായി കാണുന്ന കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് അപകടം പിടിച്ച കാര്യമാണെന്നാണ് ചൈനയില്‍ നിന്നും കെനിയയിലെത്തിയ ജോനാഥന്‍ ചോ പറയുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ദേവാലയങ്ങള്‍ ഡൈനാമിറ്റ് വെച്ച് തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും, ബൈബിള്‍ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചിരിക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യം തിരിച്ചു സ്വദേശത്തു ചെന്നാല്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ് കെനിയയിലെ ചൈനീസ് ക്രിസ്ത്യന്‍ സമൂഹം. ഈ നൂറ്റാണ്ടില്‍ ഏതാണ്ട് പത്തുലക്ഷത്തോളം ചൈനക്കാരാണ് ആഫ്രിക്കയിലെത്തിയിരിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. കെനിയയുടെ ഏറ്റവും വലിയ വ്യാവസായിക പങ്കാളിയാണ് ചൈന. കോടിക്കണക്കിനു രൂപയാണ് ചൈന പല പദ്ധതികള്‍ക്കുമായി കെനിയയിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ചൈനയില്‍ നിന്ന്‍ നിരവധി പേര്‍ കെനിയയിലേക്ക് കുടിയേറുന്നത്. അതേസമയം കടുത്ത മതപീഡനം നടക്കുന്നുണ്ടെങ്കിലും, 2030 ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ രാജ്യമായി ചൈന മാറുമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Image: /content_image/News/News-2019-05-02-13:15:44.jpg
Keywords: കെനിയ
Content: 10259
Category: 18
Sub Category:
Heading: മോൺ. ഡെറക് ഫെർണാണ്ടസ് ബെൽഗാം രൂപതാധ്യക്ഷന്‍
Content: ബെംഗളൂരു: കാർവാർ രൂപതയുടെ മെത്രാനായിരുന്ന മോൺ. ഡെറക് ഫെർണാണ്ടസിനെ കര്‍ണ്ണാടകയിലെ ബെൽഗാം രൂപതയുടെ അധ്യക്ഷനായി മാര്‍പാപ്പ നിയമിച്ചു. 1963ൽ സ്ഥാപിതമായ ബെൽഗാം രൂപത കർണാടക - മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്. 1954 മെയ് 14നു ജനിച്ച മോൺ. ഡെറക് 1979 മെയ് 5നു വൈദീകപട്ടം സ്വീകരിച്ചു. 2007 ഫെബ്രുവരി മാസം 24നു ബെനഡിക്ട് പാപ്പാ അദ്ദേഹത്തെ കാർവാർ രൂപതയുടെ മെത്രാനായി നിയമിച്ചു. അതേവര്‍ഷം ഏപ്രിൽ 20നു അഭിഷിക്തനായ അദ്ദേഹം കാർവാറില്‍ നാളിതുവരെ സേവനം തുടരുകയായിരിന്നു.
Image: /content_image/India/India-2019-05-02-16:08:23.jpg
Keywords: ബിഷപ്പ
Content: 10260
Category: 18
Sub Category:
Heading: ജിജിഎം മിഷന്‍ കോണ്‍ഗ്രസിനു ആരംഭം
Content: കൊച്ചി: കത്തോലിക്കാസഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ അറിയുക, സ്‌നേഹിക്കുക, വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കെസിബിസിയുടെയും ഫിയാത്ത് മിഷന്റെയും ആഭിമുഖ്യത്തില്‍ മൂന്നാമതു ജിജിഎം മിഷന്‍ കോണ്‍ഗ്രസിനു തുടക്കം. കൊച്ചി നെടുമ്പാശേരിയിലെ സിയാല്‍ ഗോള്‍ഫ് കോഴ്‌സ് എക്‌സിബിഷന്‍ സെന്ററില്‍ ഒന്നിന് ആരംഭിച്ച മിഷന്‍ കോണ്‍ഗ്രസ് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്തു. മിഷന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗുഡ്ഗാവ് ബിഷപ്പുമായ ജേക്കബ് മാര്‍ ബര്‍ണബാസ് പ്രാരംഭ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. ഡൊമിനിക് തെസോങ് ല്യൂമന്‍, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, ബിഷപ്പ് ഡോ. വര്‍ഗീസ് തോട്ടങ്കര, ബിഷപ്പ് ഡോ. ജയിംസ് തോപ്പില്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പരിശുദ്ധാത്മാവ് മിഷന്‍ പ്രവര്‍ത്തനത്തിന്റെ പ്രധാന വക്താവ്, മിഷന്‍ അവബോധം കേരളസഭയില്‍ എന്നീ വിഷയങ്ങളില്‍ സിംപോസിയങ്ങള്‍ നടന്നു. ഏറ്റവും വലിയ കൈയെഴുത്തു മത്സരങ്ങളിലൊന്നായ സ്‌ക്രിപ്തുറ ബൈബിള്‍ കൈയെഴുത്തു മത്സരത്തിന്റെ സമ്മാനദാനം മിഷന്‍ കോണ്‍ഗ്രസില്‍ നടന്നു. സെമിനാരി വിദ്യാര്‍ഥികള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും കൈയെഴുത്തു മത്സരം ഉണ്ടായിരുന്നു. പുതുതലമുറയ്ക്കു മിഷന്‍ അവബോധം പകര്‍ന്നു നല്‍കി ഇന്നലെ നടന്ന യുവജന സംഗമത്തില്‍ നൂറുകണക്കിനു യുവാക്കള്‍ പങ്കെടുത്തു.
Image: /content_image/India/India-2019-05-03-03:49:11.jpg
Keywords: മിഷന്‍
Content: 10261
Category: 18
Sub Category:
Heading: തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഭരണച്ചുമതല ഒഴിഞ്ഞു
Content: കൊച്ചി: യാക്കാബോയ സഭാദ്ധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. സഭാ ഭരണത്തിനു മൂന്നു സീനിയര്‍ മെത്രാപ്പോലീത്തമാരുടെ സമിതിയെ ചുമതലപ്പെടുത്തി. കൊച്ചി മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കോട്ടയം മെത്രാപ്പോലീത്ത തോമസ് മാര്‍ തിമോത്തിയോസ്, അങ്കമാലി മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ സേവേറിയോസ് എന്നിവരെയാണു സഭാ ഭരണത്തിനു നിയോഗിച്ചിരിക്കുന്നത്. സഭയില്‍ അധികാരത്തിലെത്തിയ പുതിയ മാനേജിംഗ് കമ്മിറ്റിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു.
Image: /content_image/India/India-2019-05-03-03:56:49.jpg
Keywords: യാക്കോബാ
Content: 10262
Category: 1
Sub Category:
Heading: 82 വര്‍ഷങ്ങള്‍ക്ക് ശേഷം വിയറ്റ്നാമീസ് ജനതയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
Content: യെന്‍ ബായി: എട്ടു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ വിയറ്റ്നാമിലെ യെന്‍ ബായിയില്‍ പുതിയ ദേവാലയമെന്ന ചിരകാലാഭിലാഷം പൂവണിയുന്നു. യെന്‍ ബായി ഇടവകയുടെ 9 സബ്-ഇടവകകളിലൊന്നായ ഡോങ്ങ്‌ ലാക്ക് സബ്-ഇടവകയിലെ അംഗങ്ങളാണ് പുതിയ ദേവാലയത്തിന് ചുക്കാന്‍ പിടിക്കുന്നത്. 22 പുരോഹിതരും ആയിരത്തോളം കത്തോലിക്കാ വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. 2022 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേവാലയ നിര്‍മ്മാണ ആരംഭത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് നടന്ന പ്രത്യേക കുര്‍ബാനക്ക് ഹുങ് ഹ്വോ രൂപതയുടെ വികാര്‍ ജനറലായ ഫാ. പീറ്റര്‍ ഫുങ് വാന്‍ ടോണ്‍ നേതൃത്വം നല്‍കി. 3,000 ചതുരശ്രമീറ്റര്‍ കുന്നിന്‍ പ്രദേശത്ത് 300 ചതുരശ്രമീറ്ററിലാണ് 'ഡിവൈന്‍ മേഴ്സി'യുടെ നാമധേയത്തിലുള്ള ദേവാലയം പണികഴിപ്പിക്കുന്നത്. കുരിശിന്റെ ആകൃതിയിലുള്ള ദേവാലയ നിര്‍മ്മാണത്തിനായി ഏതാണ്ട് 400 കോടി ഡോങ് (1,73,000 ഡോളര്‍) ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ 100 കോടി ഡോങ് പ്രദേശവാസികളായ വിശ്വാസികളുടെ സംഭാവനയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ബാക്കി തുകക്കായുള്ള ധനസമാഹരണം തുടരുകയാണ്. ദിവ്യകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നതിനായി വിശ്വാസികള്‍ ഒരുപാട് ബുദ്ധിമുട്ടുന്ന ഈ മേഖലയില്‍ ദൈവീക കാരുണ്യം വഴി ലഭിച്ച ഒരു പ്രത്യേക അനുഗ്രഹമാണ് ഡിവൈന്‍ മേഴ്സി ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന് ദിവ്യബലിയര്‍പ്പണത്തിന് ഇടയില്‍ നടത്തിയ പ്രസംഗത്തില്‍ ഫാ. ടോണ്‍ പറഞ്ഞു. 1937-ല്‍ വെറും 6 കുടുംബങ്ങളിലായി ഇരുപതോളം വിശ്വാസികളുമായാണ് ഡോങ് ലാക്ക് ഉപ-ഇടവക രൂപം കൊള്ളുന്നത്. 1985-ല്‍ ചാപ്പല്‍ ഉണ്ടാക്കുന്നത് വരെ അവര്‍ക്ക് ദേവാലയമേ ഇല്ലായിരുന്നു. സാമ്പത്തികമായ പരാധീനതകള്‍ മൂലം ജീര്‍ണ്ണിച്ച ആ ചാപ്പല്‍ പുതുക്കി പണിയുവാനും സാധിച്ചിരുന്നില്ല. ഇപ്പോള്‍ 230 അംഗങ്ങളാണ് ഡോങ് ലാക്ക് സബ്-ഇടവകയില്‍ ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് ഇടവകാംഗമായ ജോസഫ് ഗൂയെന്‍ വാന്‍ ഡാക് പറഞ്ഞു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളാണ് ദേവാലയത്തിനുവേണ്ട സ്ഥലം നല്‍കിയിരിക്കുന്നത്. ദേവാലയ നിര്‍മ്മാണത്തിന് പിന്തുണ പ്രഖ്യാപിക്കുകയും, അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് പ്രാദേശിക അധികാരികളുടെ പ്രതിനിധികളും ദേവാലയ നിര്‍മ്മാണാരംഭ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Image: /content_image/News/News-2019-05-03-05:14:36.jpg
Keywords: വിയറ്റ്നാ
Content: 10263
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് തിരിച്ചടി നല്‍കാന്‍ ട്രംപ് ഭരണകൂടം
Content: വാഷിംഗ്ടണ്‍ ഡി‌സി: ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിനെ (ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍) നിരോധിത വിദേശ തീവ്രവാദി സംഘടനകളുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇത് അന്താരാഷ്ട്രതലത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് വലിയ തിരിച്ചടിയാകും. തീവ്ര ഇസ്ലാമിക നിലപാടുകളുള്ള മുസ്ലിം ബ്രദർഹുഡിനെ 2013ൽ ബ്രദർഹുഡിന്റെ അംഗമായ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനുശേഷം ഈജിപ്ത് നിരോധിച്ചിരുന്നു. ദേശീയ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കന്മാരുമായും ഡൊണാൾഡ് ട്രംപ് സംഘടനയെ നിരോധിക്കുന്നതിനെ കുറിച്ച് സംസാരിച്ചെന്നും ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു. മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ചാൽ, സംഘടനയുമായി ബന്ധമുള്ളവരുടെ മേൽ വലിയ നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിനു സാധിക്കും. മൂന്നാഴ്ച മുമ്പ് ഇപ്പോഴത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസി വൈറ്റ് ഹൗസിലെത്തി ഡൊണാൾഡ് ട്രംപിനെ സന്ദര്‍ശിച്ചിരിന്നു. രാജ്യത്തെ തീവ്ര ഇസ്ലാമിക സംഘടനകളെ തുടച്ചു നീക്കുന്നതിൽ വലിയ മുന്നേറ്റമാണ് അൽ സിസി നടത്തുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏഴ് രാജ്യങ്ങൾ ഇതുവരെ മുസ്ലിം ബ്രദർഹുഡിനെ നിരോധിച്ചിട്ടുണ്ട്. ഈജിപ്തില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക അടിച്ചമര്‍ത്തല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ളാമിക സംഘടനയാണ് മുസ്‌ലിം ബ്രദർഹുഡ്. ഇവര്‍ക്ക് കടിഞ്ഞാണിടുവാന്‍ അമേരിക്ക ശ്രമിക്കുന്നതോടെ ക്രൈസ്തവ അടിച്ചമര്‍ത്തലില്‍ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/News/News-2019-05-03-07:21:38.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 10264
Category: 9
Sub Category:
Heading: ശാലോം 'മിഷൻ ഫയർ 2019' മാഞ്ചസ്റ്ററിലും ഡബ്ലിനിലും
Content: അനുഗ്രഹപൂമഴയായ് 'മിഷൻ ഫയർ' പെയ്തിറങ്ങാൻ ഇനി ആഴ്ചകൾ മാത്രം. ലോകസുവിശേഷവത്ക്കരണത്തിൽ പങ്കാളികളാകാനും ആത്മീയ ഉണർവ് പ്രാപിക്കാനുമുള്ള സുവർണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നൽകിയ ശുശ്രൂഷയായ ശാലോം 'മിഷൻ ഫയറി'ന് യൂറോപ്പിലെ രണ്ട് നഗരങ്ങൾ ഇത്തവണ ആതിഥേയരാകും. മേയ് 24, 25 തിയതികളിൽ നടക്കുന്ന മാഞ്ചസ്റ്ററിലെ 'മിഷൻ ഫയറി'ന് പോർട്‌ലാൻഡ് സെന്റ് ജോസഫ്‌സ് റോമൻ കാത്തലിക് ദൈവാലയമാണ് വേദി. ജൂൺ ഒന്നു മുതൽ മൂന്നുവരെയുള്ള ഡബ്ലിനിലെ 'മിഷൻ ഫയറി'ന് ചർച്ച് ഓഫ് ദ ഇൻകാർനേഷൻ വേദിയാകും. ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് മാഞ്ചസ്റ്റർ 'മിഷൻ ഫയറി'ന്റെ ഉദ്ഘാടകൻ. യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഡബ്ലിനിലെ 'മിഷൻ ഫയർ' ഉദ്ഘാടനം ചെയ്യും. ശാലോം സ്പിരിച്വൽ ഡയറക്ടർ ഫാ. റോയ് പാലാട്ടി സി.എം.ഐ, ശാലോം ശുശ്രൂഷകളുടെ സ്ഥാപകൻ ഷെവലിയർ ബെന്നി പുന്നത്തറ, പ്രശസ്ത വചനപ്രഘോഷകൻ ഡോ. ജോൺ ഡി. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ഡബ്ലിനിൽ ക്രമീകരിച്ചിരിക്കുന്ന യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ശുശ്രൂഷകൾക്ക് ഫാ. ബിനോജ് മുളവരിക്കൽ, സിസ്റ്റർ റൂത്ത് മരിയ എന്നിവർ നേതൃത്വം വഹിക്കും. ദൈവത്തിന്റെ സുവിശേഷം ലോകം മുഴുവനും എത്തുകയും അവിടുത്തെ സ്‌നേഹം അറിയാത്ത ജനഗണം അത് അനുഭവിക്കുകയും വേണം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ആത്മാക്കളെക്കുറിച്ച് ദാഹമുള്ളവരെല്ലാം ആത്മീയ ശക്തിയാലും വിശാലമായ സ്വപ്‌നങ്ങളാലും നിറയണം. അതിനുള്ള വേദിയാണ് 'മിഷൻ ഫയർ' ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: shalommedia.org/missionfire ഫോൺ: മാഞ്ചസ്റ്റർ (07930905919, 07912217960, 07854051844), ഡബ്ലിൻ (353877177483, 353872484145)
Image: /content_image/Events/Events-2019-05-03-07:26:06.jpg
Keywords: ശാലോ