Contents
Displaying 9931-9940 of 25168 results.
Content:
10245
Category: 18
Sub Category:
Heading: മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍ ഗുജറാത്ത് മിഷനുവേണ്ടിയുള്ള വികാരി ജനറാള്‍
Content: പാലാ: ഷംഷാബാദ് രൂപതയിലെ ഗുജറാത്ത് മിഷനുവേണ്ടിയുള്ള വികാരി ജനറാളായി മോണ്‍. ജോസഫ് കൊല്ലംപറമ്പിലിനെ ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിയമിച്ചു. നീറന്താനം ഇടവകാംഗമായ മോണ്‍. ജോസഫ് കൊല്ലംപറന്പില്‍ 1981-ലാണ് വൈദികപട്ടം സ്വീകരിക്കുന്നത്. പാലാ അല്‍ഫോന്‍സാ കോളജ് ലക്ചറര്‍, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് പ്രിന്‍സിപ്പല്‍, പാലാ സെന്റ് തോമസ്, അല്‍ഫോന്‍സാ, ബിഎഡ് എന്നീ കോളജുകളുടെ മാനേജര്‍, പ്രൊമാനേജര്‍, ചൂണ്ട ച്ചേരി എന്‍ജിനിയറിംഗ് കോളജ് ചെയര്‍മാന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ എട്ടു വര്‍ഷം പാലാ രൂപത വികാരി ജനറാളായിരുന്നു. ഷംഷാബാദ് രൂപതയില്‍പ്പെട്ട ഗുജറാത്ത് സംസ്ഥാനത്തെ അഹമ്മദാബാദ്, കേഡ, മഹിസാഗര്‍, ആനന്ദ്, പഞ്ചമഹല്‍, ദാഹൂദ്, ബറോഡ, ചോട്ടാ ഉദയ്പൂര്‍, ബാറുക്ക് എന്നീ ഡിസ്ട്രിക്ടുകള്‍ ഉള്‍പ്പെടുന്ന മിഷന്‍പ്രദേശം പാലാ രൂപത ഏ റ്റെടുത്തതിനെത്തുടര്‍ന്ന് അതിന്റെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മോണ്‍. ജോസഫ് കൊല്ലംപറന്പില്‍.
Image: /content_image/News/News-2019-04-30-00:15:57.jpg
Keywords: പാലാ

10246
Category: 18
Sub Category:
Heading: കാറ്റിലും മഴയിലും കരിമണ്ണൂര്‍ ദേവാലയത്തിലെ കുരിശ് തകര്‍ന്നു
Content: കരിമണ്ണൂര്‍: ശക്തമായ കാറ്റിലും മഴയിലും തൊടുപുഴ കരിമണ്ണൂരിലെ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ മണിമാളികയുടെ മുകളില്‍ സ്ഥാപിച്ചിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുരിശ് തകര്‍ന്ന് അള്‍ത്താരയിലേക്കു വീണു. അള്‍ത്താരയുടെ മുകളിലെ സീലിംഗും തകര്‍ത്താണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കുരിശ് വീണത്. അള്‍ത്താരയ്ക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. കുരിശുവീണു മുഖവാരത്തിന്റെ ഒരു ഭാഗം തകര്‍ന്നതോടെ ഇതിലൂടെ മഴ വെള്ളവും അള്‍ത്താരയിലേക്കു വീണു. പിന്നീട് ഇടവകക്കാരുടെ നേതൃത്വത്തില്‍ മുഖവാരം പ്ലാസ്റ്റിക് പടുതയിട്ടു മൂടി വെള്ളം വീഴുന്നതു നിയന്ത്രിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-04-30-00:18:56.jpg
Keywords: തകര്‍

10247
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ കൂട്ടക്കൊലയ്ക്കു പിന്നാലെ ബുർക്കിനാ ഫാസോയിലും ക്രൈസ്തവ നരഹത്യ: 6 മരണം
Content: ബുർക്കിനാ ഫാസോ: ശ്രീലങ്കയിലെ ക്രൈസ്തവർക്ക് നേരെ നടന്ന ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് പടിഞ്ഞാറന്‍ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന വെടിവെപ്പിൽ ആറു വിശ്വാസികള്‍ കൊല്ലപ്പെട്ടു. 2016ൽ ജിഹാദി പ്രവർത്തനങ്ങൾ ഇവിടെ വ്യാപകമായതിനുശേഷം ഒരു ദേവാലയത്തിനു നേരെ നടക്കുന്ന ആദ്യ ആക്രമണമാണ് ഇത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സോവും പ്രവിശ്യയിലെ പ്രൊട്ടസ്റ്റൻറ് ദേവാലയത്തിന് നേരെ ആക്രമണം നടന്നത്. വെടിവെപ്പിൽ ദേവാലയത്തിലെ പാസ്റ്ററും, അദ്ദേഹത്തിന്റെ രണ്ടു മക്കളും, മൂന്ന് വിശ്വാസികളുമാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എന്നാൽ ആരാണ് ആക്രമണം നടത്തിയത് എന്നുള്ള കാര്യം സ്ഥിരീകരണമായിട്ടില്ല. അടുത്തിടെ ഇവിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനകളായിരുന്നു. പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അൻസറുൽ ഇസ്ലാം എന്ന സംഘടനയും സജീവമാണ്. ഒരുമാസം മുമ്പ് പ്രദേശത്ത് നിന്ന് കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടു പോയിരിന്നു. എന്നാല്‍ ഇതിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവ വിശ്വാസത്തിന് വലിയ വളർച്ചയാണെങ്കിലും ക്രൂരമായ പീഡനങ്ങൾക്കാണ് ക്രൈസ്തവ സമൂഹം ഓരോദിവസവും ഇരയാകുന്നത്.
Image: /content_image/News/News-2019-04-30-00:34:37.jpg
Keywords: ആഫ്രിക്ക

10248
Category: 1
Sub Category:
Heading: റോമിൽ കുരിശു ധരിച്ച ക്രൈസ്തവ വിശ്വാസിയെ ആക്രമിച്ച് അഭയാർത്ഥി
Content: റോം: കുരിശു ധരിച്ച ക്രൈസ്തവ വിശ്വാസിക്കു നേരെ അഭയാർത്ഥിയുടെ ആക്രമണ ശ്രമം. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. റോമിലെ റെയിൽവേ സ്റ്റേഷനിൽ കുരിശ് കഴുത്തിൽ ധരിച്ചിരുന്ന ക്രൈസ്തവ വിശ്വാസിയെ മൊറോക്കൻ അഭയാർത്ഥി ആക്രമിക്കുകയായിരിന്നു. ഇതേതുടർന്ന് പരിസര പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാൻ ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനി നിർദേശം നൽകി. ജോർജിയൻ വംശജനായ 44 വയസ്സുകാരനാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കഴുത്തിലാണ് പരിക്കേറ്റത്. 37 വയസ്സുകാരനായ മൊറോക്കൻ അഭയാർത്ഥി മത വിദ്വേഷത്തോടെയാണ് അക്രമം നടത്തിയതെന്ന് റോമിലെ സർക്കാർ അഭിഭാഷകർ പറഞ്ഞു. അഭയാർത്ഥി നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്ലാമിക വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ പോലീസ് നേതൃത്വത്തോട് മാറ്റിയോ സാൽവിനി നിർദേശിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-04-30-00:43:16.jpg
Keywords: കുരിശ്, ക്രൂശിത

10249
Category: 1
Sub Category:
Heading: ശ്രീലങ്കൻ ജനതയ്ക്കായി ആരാധനയും റാലിയുമായി അരുണാചൽ സമൂഹം
Content: ന്യൂഡൽഹി: ശ്രീലങ്കൻ ദേവാലയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുണാചൽ പ്രദേശും. ദൈവകരുണയുടെ ഞായറാഴ്ച നടന്ന ദിവ്യബലിയിലും സമ്മേളനത്തിലും റാലിയിലും നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.ശ്രീലങ്കൻ ദേവാലയങ്ങളിൽ നടന്ന സ്ഫോടനപരമ്പര അത്യധികം വേദനപ്പിക്കുന്നതാണെന്നും രാജ്യത്തെ കത്തോലിക്ക സഭയ്ക്ക് പ്രാർത്ഥനയിൽ പിന്തുണ നല്‍കുന്നതായും ദിവ്യബലിയിൽ പങ്കെടുത്ത വിശ്വാസികളെ അഭിസംബോധനചെയ്ത് മോൺ.ജോർജ് പള്ളിപ്പറമ്പിൽ പറഞ്ഞു. ശ്രീലങ്കൻ ജനതയിൽ ഉത്ഥിതനായ യേശുവിന്റെ സമാധാനവും പ്രത്യാശയും നിറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നഫ്ഐ മാർക്കറ്റിൽ സമ്മേളനം നടത്തി. സേക്രഡ് ഹാർട്ട് ഗ്രോട്ടോയിൽ നിന്ന് ഗവണ്മെന്റ് അപ്പർ സെക്കന്ററി സ്കൂൾ വരെ നടത്തിയ റാലിയിൽ വിവിധ മതസ്ഥരുൾപ്പെടെ ഇരുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. ശ്രീലങ്കയിലെ വാർത്തകൾ വേദനാജനകമാണെന്നും പ്രത്യാശയുടെ ഉയിർപ്പു തിരുന്നാൾ നമ്മുടെ സഹോദരങ്ങൾക്ക് വേദനയുടെ നിമിഷങ്ങളായി പരിണമിച്ചതിൽ വേദനയുണ്ടെന്നും മിയാവോയിലെ യുവജനനേതാവ് നാന്ഗതിം മൊസാങ് പറഞ്ഞു. അരുണാചലിന്റെ കിഴക്കൻ മേഖലകളായ തേസൂ, പൊങ്‌ചോവ് തുടങ്ങിയ ഇടങ്ങളിലും സമാനരീതിയിൽ റാലികൾ സംഘടിപ്പിച്ചിരിന്നു.
Image: /content_image/News/News-2019-04-30-00:55:09.jpg
Keywords: തീവ്രവാദ

10250
Category: 1
Sub Category:
Heading: ക്രൈസ്തവ സ്വാതന്ത്ര്യം കടുത്ത ഭീഷണിയിലെന്ന് ജര്‍മ്മനിയിലെ പാര്‍ട്ടി പ്രതിനിധികള്‍
Content: ബെര്‍ലിന്‍: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ജര്‍മ്മനിയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ജര്‍മ്മന്‍ പാര്‍ട്ടികള്‍ ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി പ്രസ്താവന ഇറക്കിയിരിക്കുന്നത്. ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (CDU), ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്സ് (FDP), ഗ്രീന്‍സ് പാര്‍ട്ടി എന്നീ പ്രമുഖ പാര്‍ട്ടികളെല്ലാം ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. ശ്രീലങ്കയിലെ തീവ്രവാദി ആക്രമണങ്ങള്‍ ആഗോള പ്രവണതയുടെ ഒരു ഭാഗം മാത്രമാണെന്ന് കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനംഗവും, മതസ്വാതന്ത്ര്യത്തിന്റെ ജര്‍മ്മന്‍ കമ്മീഷണറുമായ മാര്‍ക്കസ് ഗ്രൂബേല്‍ വാര്‍ത്താപത്രമായ ഡൈവെല്‍റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യന്‍ മേഖലയില്‍ ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തപ്പെടുന്നത് തടയപ്പെടേണ്ടതു ആണെന്നാണ് മുന്‍ സി.ഡി.യു. പാര്‍ലമെന്ററി നേതാവായ വോള്‍കര്‍ കോഡര്‍ പറഞ്ഞത്. ശ്രീലങ്കയിലെ ആക്രമണങ്ങള്‍ ഒരൊറ്റപ്പെട്ട സംഭവമല്ലെന്നും, രാജ്യത്തെ ബുദ്ധമത സംഘടനകളും, ഹിന്ദു, മുസ്ലീം സംഘടനകളും കൂടുതല്‍ തീവ്രവാദപരമായ നയങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ പത്തുകോടിയോളം ക്രിസ്ത്യാനികള്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തിനിരയായി കൊണ്ടിരിക്കുന്നുണ്ടെന്നാണ് ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്സിന്റെ നേതാവായ മൈക്കേല്‍ തെയൂററിന്റെ പ്രസ്താവന. ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം ആഗോളതലത്തില്‍ കടുത്ത ഭീഷണിയിലാണെന്നും യൂറോപ്യന്‍ സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതാവശ്യമാണെന്നും ഗ്രീന്‍സ് പാര്‍ലമെന്റംഗമായ സ്വെന്‍ ജീവോള്‍ഡ് പറഞ്ഞു.
Image: /content_image/News/News-2019-04-30-01:19:34.jpg
Keywords: ജര്‍മ്മ

10251
Category: 1
Sub Category:
Heading: ശ്രീലങ്കയില്‍ പരസ്യ ദിവ്യബലിയര്‍പ്പണം മേയ് അഞ്ചിന് പുനരാരംഭിക്കും
Content: കൊളംബോ: ഭീകര ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും കരകയറുന്ന ശ്രീലങ്കയില്‍ മേയ് അഞ്ച് ഞായര്‍ മുതല്‍ പരസ്യമായ ദിവ്യബലിയര്‍പ്പണം പുനരാരംഭിക്കും. ആരംഭഘട്ടത്തില്‍ ഏതാനും ദേവാലയങ്ങളിലാണ് ബലിയര്‍പ്പണം നടക്കുക. തുടര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ ദേവാലയങ്ങളില്‍ ബലിയര്‍പ്പണം പുനഃരാരംഭിക്കും. കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്താണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷയുടെ ഭാഗമായി പള്ളിക്കുള്ളില്‍ ബാഗുകള്‍ അനുവദിക്കില്ലായെന്നും ഇടവകാംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിജിലന്‍സ് കമ്മിറ്റികള്‍ പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരെയും പരിശോധിച്ച് അപകടകാരികളല്ലെന്ന് ഉറപ്പുവരുത്തുമെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. നേരത്തെ ദേവാലയങ്ങളില്‍ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ പരസ്യ ബലിയര്‍പ്പണം താത്ക്കാലികമായി പിന്‍വലിച്ചത്. കഴിഞ്ഞ ഞായറാഴ്ച വസതിയിലെ ചാപ്പലില്‍ കര്‍ദ്ദിനാള്‍ മാല്‍ക്കം അര്‍പ്പിച്ച അനുസ്മരണാ ദിവ്യബലിയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് രാജപക്‌സെ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരിന്നു. തത്സമയ സംപ്രേഷണം വിവിധ ചാനലുകളില്‍ നടന്നപ്പോള്‍ വിശ്വാസികള്‍ ടെലിവിഷന് മുന്നില്‍ മുട്ടുകുത്തി നിന്നാണ് ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത്. ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ മുന്നൂറില്‍ അധികം പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Image: /content_image/News/News-2019-05-02-05:25:25.jpg
Keywords: ലങ്ക

10252
Category: 1
Sub Category:
Heading: ദൈവമാണ് എന്റെ സംരക്ഷകന്‍, ബുള്ളറ്റ് പ്രൂഫ് കാര്‍ വേണ്ട: കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്
Content: കൊളംബോ: ദൈവമാണ് തന്റെ സംരക്ഷകനെന്നും തനിക്കു ഭയമില്ലെന്നും അതിനാല്‍ യാത്രയ്ക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ വേണ്ടെന്നും കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്. വെടിയുണ്ടയേല്‍ക്കാത്ത ബുള്ളറ്റ് പ്രൂഫ് കാര്‍ സര്‍ക്കാര്‍ ആര്‍ച്ച് ബിഷപ്പിന് നല്‍കിയതിന് പിന്നാലേയാണ് കര്‍ദ്ദിനാളിന്റെ പ്രസ്താവന. ശ്രീലങ്കന്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ ഏറ്റവും അധികം സുരക്ഷ ഭീഷണി നേരിടുന്ന വ്യക്തിയാണ് കര്‍ദ്ദിനാള്‍ മാല്‍ക്കം. 'ദൈവമാണ് എന്റെ സംരക്ഷകന്‍. എനിക്കു ഭയമില്ല. ബുള്ളറ്റ് പ്രൂഫ് കാറിന്റെ ആവശ്യവുമില്ല. ജനതയുടെയും രാജ്യത്തിന്റെയും സുരക്ഷയാണ് എനിക്കു പ്രധാനം'. കര്‍ദ്ദിനാള്‍ തുറന്നുപറഞ്ഞു. സര്‍ക്കാരിന് കാര്‍ തിരികെ നല്‍കിയ കര്‍ദ്ദിനാള്‍ സാധാരണ കാറിലാണു യാത്ര ചെയ്യുന്നത്. ഈസ്റ്റര്‍ സ്ഫോടനത്തില്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ സമാധാന പാതയില്‍ നയിക്കുവാന്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്. സമാധാനത്തിനായി കര്‍ദ്ദിനാള്‍ നടത്തിയ ഇടപെടലിനെ പ്രശംസിച്ചു നിരവധി നേതാക്കള്‍ രംഗത്തെത്തിയിരിന്നു. രാജ്യത്ത് മഹാദുരന്തം ഒഴിവാക്കുന്നതിന് കര്‍ദ്ദിനാളിന്റെ സദുപദേശവും നേതൃത്വവും വളരെ സഹായകമായെന്ന പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെയുടെ പ്രസ്താവന മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് നല്‍കിയത്.
Image: /content_image/News/News-2019-05-02-06:14:00.jpg
Keywords: ശ്രീലങ്ക

10253
Category: 18
Sub Category:
Heading: ജലന്ധര്‍: പണം തട്ടിയെടുത്ത പോലീസുകാര്‍ കൊച്ചിയില്‍ പിടിയില്‍
Content: കൊച്ചി: ജലന്ധര്‍ രൂപതയിലെ സഹോദയ സൊസൈറ്റിയുടെ കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍പോയ പഞ്ചാബ് പോലീസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ കൊച്ചിയില്‍ പിടിയില്‍. കൊച്ചിയിലെ ഹോട്ടലില്‍ വ്യാജരേഖ സമര്‍പ്പിച്ച് ഒളിവില്‍ കഴിയുകയായിരിന്ന പട്യാല സ്വദേശികളായ ജോഗീന്ദര്‍ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണു കൊച്ചി പോലീസിന്റെ അന്വേഷണത്തില്‍ പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്ത വിവരം പഞ്ചാബ് പോലീസിനെ അറിയിച്ചെന്നു സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ച് 29നു ജലന്ധര്‍ രൂപത വൈദികന്‍ ഫാ. ആന്റണി മാടശേരി സഹോദയ സൊസൈറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. വിവിധ സ്‌കൂളുകള്‍ക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയില്‍ 6.66 കോടി രൂപ കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പണം തട്ടിച്ചെന്ന് സ്ഥിരീകരിച്ചത്. അതേത്തുടര്‍ന്നാണ് എഎസ്‌ഐമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിന്നു. തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയത്.
Image: /content_image/India/India-2019-05-02-06:59:47.jpg
Keywords: ജലന്ധ

10254
Category: 1
Sub Category:
Heading: പിശാച് യാഥാര്‍ത്ഥ്യം: സാത്താന്റെ അസ്ഥിത്വം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സാത്താന്‍ എന്നത് മിഥ്യയല്ലായെന്നും യാഥാര്‍ത്ഥ്യമാണെന്നും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. തൊഴിലാളികളുടെയും സഭയുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി വണങ്ങുന്ന വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ ദിനമായ ഇന്നലെ വത്തിക്കാനില്‍ വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മനുഷ്യന്‍റെ യാത്രയില്‍ പ്രകടമാകുന്ന പ്രലോഭനങ്ങളുടെ പിന്നില്‍ ദൈവമല്ലായെന്നും സ്വന്തം മക്കള്‍ക്ക് കെണികളും കുരുക്കുകളും ഒരുക്കുന്നത് ദൈവമാണെന്ന വിധത്തിലുള്ള വ്യാഖ്യാനം, യേശു വെളിപ്പെടുത്തിയ ദൈവീക ഛായയ്ക്ക് കടകവിരുദ്ധമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. യേശുവിന്‍റെ ഐഹികജീവിതത്തില്‍ പീഡകളും പ്രലോഭനവും നിഗൂഢമാംവിധം സന്നിഹിതമായിരുന്നു. ഈ അനുഭവം അവിടത്തെ എല്ലാത്തരത്തിലും നമ്മുടെ സഹോദരനാക്കി മാറ്റുന്നു. മരുഭൂമിയിലും ഗത്സേമന്‍ തോട്ടത്തിലും യേശു, ദൈവഹിതം വെടിയാനുള്ള എല്ലാം പ്രലോഭനങ്ങളെയും മറികടക്കുന്നു. എന്നാല്‍ നമുക്കറിയാം ഭീതിയാലുള്ള മരവിപ്പിനാല്‍ തളര്‍ന്നുപോയ ശിഷ്യര്‍ ഉറങ്ങുകയായിരുന്നുവെന്ന്. സഹനങ്ങളുടെ വേളയില്‍ തന്നെ ഉപേക്ഷിക്കരുതെന്ന് ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവന്‍ ഉറങ്ങുന്നു. എന്നാല്‍ ദൈവമാകട്ടെ, മനുഷ്യന്‍ പരീക്ഷണവിധേയനാകുമ്പോള്‍ ഉണര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശവും ക്ലേശകരവും ആശങ്കാജനകവുമായ വേളകളില്‍ ദൈവം നമ്മൊടൊപ്പം ഉണര്‍ന്നിരിക്കുകയും നമ്മോടൊന്നു ചേര്‍ന്ന് പോരാടുകയും ചെയ്യുന്നു. അവിടന്ന് എപ്പോഴും നമ്മുടെ ചാരെയുണ്ട്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ആരംഭിക്കുന്നത് “പിതാവേ” എന്ന സംബോധനയോടെയാണ് എന്നത് നാം മറക്കരുത്. മക്കള്‍ക്ക് കെണികള്‍ ഒരുക്കാത്ത ഒരു പിതാവാണ് അത്. അസൂയാലുവും മനുഷ്യനോടു മത്സരിക്കുന്നവനും അവനെ പരീക്ഷിച്ച് രസിക്കുന്നവനുമല്ല ക്രിസ്ത്യാനിയുടെ ദൈവം. വിജാതിയരുടെ നിരവധി ദൈവങ്ങളാകട്ടെ ഈ സ്വഭാവമുള്ളവയാണ്. “പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. (യാക്കോബ് 1:13) എന്നാണ് യാക്കോബ് തന്‍റെ ലേഖനത്തില്‍ പറയുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2019-05-02-07:25:46.jpg
Keywords: സാത്താ, പിശാ