Contents
Displaying 9971-9980 of 25166 results.
Content:
10285
Category: 1
Sub Category:
Heading: വീണ്ടും ടിവിയില്‍ ബലിയര്‍പ്പണം: ദുഃഖത്തില്‍ ശ്രീലങ്കന്‍ ജനത
Content: കൊളംബോ: ഈസ്റ്റര്‍ ആക്രമണത്തിന് ശേഷമുള്ള തുടര്‍ച്ചയായ രണ്ടാം ഞായറാഴ്ചയും ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ദിവ്യബലിയില്‍ പങ്കുചേര്‍ന്നു ശ്രീലങ്കയിലെ കത്തോലിക്ക വിശ്വാസികള്‍. കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് തന്റെ സ്വകാര്യ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലി അര്‍പ്പണം ഇത്തവണയും നിരവധി ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്തത്. വൈദികരും കന്യാസ്ത്രീകളും മാത്രമാണ് ചാപ്പലിലെ ശുശ്രൂഷകളില്‍ പങ്കെടുത്തത്. ഈസ്റ്റര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ലങ്കയിലെ മുഴുവന്‍ കത്തോലിക്കാ പള്ളികളിലും പരസ്യദിവ്യബലിയര്‍പ്പണം നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ പള്ളികള്‍ക്കും സായുധ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാളെ അധ്യയനം പുനരാരംഭിക്കുമെങ്കിലും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ്.
Image: /content_image/News/News-2019-05-06-06:02:40.jpg
Keywords: ലങ്ക

10286
Category: 18
Sub Category:
Heading: പ്രേഷിത തീക്ഷ്ണതയേകി മിഷന്‍ കോണ്‍ഗ്രസിനു സമാപനം
Content: കൊച്ചി: പ്രേഷിത ചൈതന്യത്തിന് കൂടുതല്‍ തീക്ഷ്ണതയേകി ഫിയാത്ത് മിഷന്റെ മൂന്നാമതു ജിജിഎം മിഷന്‍ കോണ്‍ഗ്രസിനു സമാപനം. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണു മിഷന്‍ കോണ്‍ഗ്രസിനു സമാപനമായത്. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറമ്പില്‍, ബിഷപ്പുമാരായ ഡോ. ഫെലിക്‌സ് ലിയാന്‍ ഖെന്‍ താങ്, ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഡോ. ജോണ്‍ തോമസ് കതൃക്കുടിയില്‍, ഡോ. വിക്ടര്‍ ലിംങ്‌ദോ തുടങ്ങിയവര്‍ സഹകാര്‍മികരായി. മിഷന്‍ ധ്യാനം, വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സംഗമങ്ങള്‍, വിവിധ വിഷയങ്ങളില്‍ സിംപോസിയങ്ങള്‍ എന്നിവയും നെടുന്പാശേരി സിയാല്‍ ഗോള്‍ഫ് കോഴ്‌സ് സെന്ററില്‍ നടന്ന മിഷന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. സമാപന ദിനത്തിലും മിഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിക്കാന്‍ നിരവധി പേരെത്തി. ആഫ്രിക്കന്‍ മിഷനെക്കുറിച്ച് അറിവു പകര്‍ന്ന് എത്യോപ്യയില്‍ നിന്നുള്ള മിഷനറിമാര്‍ ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധേയമായി. നാലാമത് അന്തര്‍ദേശീയ മിഷന്‍ കോണ്‍ഗ്രസ് അങ്കമാലി ക്രൈസ്റ്റ് നഗറില്‍ നടക്കും. 2020 ഏപ്രില്‍ 22 മുതല്‍ 26 വരെ നടക്കും.
Image: /content_image/India/India-2019-05-06-07:10:46.jpg
Keywords: മിഷന്‍

10287
Category: 1
Sub Category:
Heading: യുക്രേനിയൻ കന്യാസ്ത്രീകളുടെ മലയാള ഗാനാലാപനം വൈറൽ
Content: കൊച്ചി: യുക്രേനിയൻ കന്യാസ്ത്രീകൾ പാടിയ മലയാള ക്രിസ്ത്യന്‍ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. 1970കളിൽ പുറത്തിറങ്ങിയ "കാറ്റുവിതച്ചവൻ" എന്ന സിനിമയിലെ 'വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം..' എന്ന ഗാനമാണ് ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് സെന്‍റ് മാര്‍ക്ക് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളാണ് അതിമനോഹരമായി ഗാനങ്ങള്‍ ആലപിക്കുന്നത്. ഗാനം കന്യാസ്ത്രീകളെ പഠിപ്പിച്ചത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ആയിരക്കണക്കിന് ആളുകളാണ് ഇവരുടെ ഗാനാലാപനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്. നേരത്തെ ഇതേ കന്യാസ്ത്രീകള്‍ പാടിയ 'സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും..' എന്ന ഗാനവും പ്രശംസ പിടിച്ചുപറ്റിയിരിന്നു.
Image: /content_image/News/News-2019-05-06-07:38:42.jpg
Keywords: വൈറ

10288
Category: 1
Sub Category:
Heading: ബള്‍ഗേറിയക്കു ആനന്ദം പകര്‍ന്ന് പാപ്പയുടെ സന്ദര്‍ശനം
Content: സോഫിയ: ബൾഗേറിയാ സന്ദർശിക്കുന്ന രണ്ടാമത്തെ കത്തോലിക്ക സഭാതലവന്‍ എന്ന ഖ്യാതിയുമായി ഫ്രാന്‍സിസ് പാപ്പയുടെ ബള്‍ഗേറിയന്‍ സന്ദര്‍ശനത്തിന് ആരംഭം. കുടിയേറ്റക്കാരുടെ നേർക്ക് കണ്ണുകളും ഹൃദയങ്ങളും അടയ്ക്കരുതെന്ന് പാപ്പ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. കുടിയേറ്റ സാഹചര്യങ്ങളെക്കുറിച്ച് ബള്‍ഗേറിയക്കാര്‍ക്ക് നന്നായറിയാമെന്നും യുദ്ധം, സംഘര്‍ഷം, ദാരിദ്ര്യം തുടങ്ങിയവയില്‍നിന്നു രക്ഷപ്പെടാനാണ് നാടുവിടുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അതേസമയം യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ദരിദ്രരാജ്യമായ ബള്‍ഗേറിയയില്‍നിന്ന് നല്ല ജീവിതം തേടി മറ്റു രാജ്യങ്ങളിലേക്കു ജനങ്ങള്‍ പലായനം ചെയ്യുകയാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിയെത്തിയ പാപ്പ സോഫിയ പ്രാന്തത്തിലെ അഭയാര്‍ഥി കേന്ദ്രത്തില്‍ ഇന്നു സന്ദര്‍ശനം നടത്തും. ബൾഗേറിയാ, വടക്കൻ മാസിഡോണിയാ നാടുകളിലെ രാഷ്ട്രീയ നേതാക്കന്മാരോടും, ഭരണകര്‍ത്താക്കളുമായും, ഓർത്തഡോക്സ് മറ്റും വിവിധ മത നേതാക്കന്മാരുമായും കൂടികാഴ്ച്ച നടത്തുന്ന പാപ്പാ, കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസയുടെ ജന്മസ്ഥലവും സന്ദര്‍ശിക്കുന്നുണ്ട്. ഇതിന് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ബള്‍ഗേറിയ സന്ദര്‍ശിച്ചിട്ടുള്ളത്. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ ബൾഗേറിയായിൽ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്.
Image: /content_image/News/News-2019-05-06-10:00:56.jpg
Keywords: പാപ്പ

10289
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം വ്യാപിക്കുന്നു: ഇറാനിലെ യാഥാര്‍ത്ഥ്യം 'വേദനയോടെ' അംഗീകരിച്ച് മന്ത്രി
Content: ടെഹ്റാന്‍: കൊന്നൊടുക്കിയാലും തീവ്രമായി പീഡിപ്പിച്ചാലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലും ഇരട്ടിയായി വളരുകയേയുള്ളൂ എന്ന ക്രിസ്തീയ ചരിത്ര യാഥാര്‍ത്ഥ്യം വേദനയോടെ അംഗീകരിച്ച് ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായ മഹമ്മുദ് അലവി. തീവ്ര ഇസ്ലാമിക നിയമങ്ങളുള്ള ഇറാനില്‍ മുസ്ലിം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് അദ്ദേഹം തുറന്ന്‍ സമ്മതിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ വിശ്വാസം വളരുന്നുവെന്ന് ഷിയാ മുസ്ലിം പുരോഹിതർക്കു മുന്നിൽ പ്രസംഗിക്കവേയാണ് അദ്ദേഹം 'ആശങ്ക'യോടെ പങ്കുവെച്ചത്. നേരത്തെതന്നെ ഇറാനിൽ മുസ്ലീം മത വിശ്വാസികൾ കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. തന്റെ മനസ്സിലുള്ള ആശങ്കയെ ലഘൂകരിക്കാനായി, മതം മാറുന്ന മുസ്ലീം മത വിശ്വാസികൾ സാൻവിച്ചോ അതിനു സമാനമായ സാധനങ്ങളോ വിൽക്കുന്നവരുമാണെന്ന വിചിത്ര വാദവും പ്രസംഗത്തിനിടയിൽ അദ്ദേഹം ഉന്നയിച്ചു. എന്തുകൊണ്ടാണ് അവർ മതം മാറുന്നതെന്ന്‍ ചോദിക്കുകയല്ലാതെ മറ്റു വഴികൾ നമ്മുടെ മുന്നിൽ ഇല്ല. പലരും തന്നോടു പറയുന്നത് തങ്ങൾക്ക് സമാധാനം നൽകുന്ന ഒരു മതം വേണമെന്നാണെന്നും മഹമ്മുദ് അലവി വെളിപ്പെടുത്തി. ഇസ്ലാമാണ് സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും മതമെന്ന് തങ്ങൾ പറഞ്ഞു കൊടുത്തപ്പോൾ, തങ്ങളോട് മുസ്ലിം പള്ളികളിൽ പ്രസംഗിക്കുന്ന പുരോഹിതർ പരസ്പരം എതിർത്തു സംസാരിക്കുന്നതാണ് തങ്ങൾ കാണുന്നതെന്നും, ഇസ്ലാം സൗഹാർദ്ദത്തിന്റെയും, സമാധാനത്തിന്റെയും മതമാണെങ്കിൽ പുരോഹിതർ തമ്മിലല്ലേ ആദ്യം സൗഹാർദ്ദവും സമാധാനവും വേണ്ടതെന്ന് അവർ തിരിച്ചു ചോദിച്ചുവെന്നും മഹമ്മുദ് അലവി കൂട്ടിച്ചേര്‍ത്തു. ആളുകൾ ഇസ്ലാം മതത്തിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് തങ്ങളുടെ കണ്മുന്നിൽ നടക്കുന്ന സംഭവമാണെന്ന യാഥാര്‍ത്ഥ്യത്തെ ഒരിക്കല്‍ കൂടി സ്ഥിരീകരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. ക്രൈസ്തവ വിശ്വാസികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്നു ഇറാൻ. ഓപ്പൺ ഡോർസ് സംഘടനയുടെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ വിശ്വാസികളെ ഏറ്റവും ക്രൂരമായി പീഡിപ്പിക്കുന്നതിൽ ഇറാൻ ഒമ്പതാം സ്ഥാനത്താണ്. ക്രൈസ്തവർക്ക് തങ്ങളുടെ വിശ്വാസം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് രാജ്യത്തു വിലക്കുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഭരണകൂടത്തിന് തലവേദനയായപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്കു തടവ് ശിക്ഷ കൊണ്ടുവരാന്‍ രാജ്യത്തു നീക്കങ്ങള്‍ നടത്തിയിരിന്നു.
Image: /content_image/News/News-2019-05-06-11:17:11.jpg
Keywords: ഇറാന

10290
Category: 1
Sub Category:
Heading: യഹൂദ ക്രിസ്ത്യന്‍ വിരുദ്ധ നിലപാടിന് പ്രോത്സാഹനം: ഫേസ്ബുക്കിന്റെ നിഷ്പക്ഷത സംശയത്തില്‍
Content: ലണ്ടന്‍: അക്രമവും തീവ്രവാദവും പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ അനുവദിക്കില്ലെന്നു പറയുമ്പോഴും ക്രൈസ്തവ വിരുദ്ധ മതതീവ്രവാദികളുടെ തട്ടകമായി മാറിയിരിക്കുകയാണ് സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക്. അടുത്തകാലത്ത് ഫേസ്ബുക്ക് കൈകൊണ്ട ചില നടപടികള്‍ ഫേസ്ബുക്കിന്റെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടുവരുന്നതാണെന്ന്‍ പ്രശസ്ത മാധ്യമമായ ഡെയിലി മെയിലിന്റെ അസോസിയേറ്റ് ഗ്ലോബല്‍ എഡിറ്റര്‍ ജെക്ക് വല്ലിസ് എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. മതപരമായ കാര്യങ്ങളില്‍ ഫേസ്ബുക്ക് അവകാശപ്പെടുന്ന നിഷ്പക്ഷത ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. കമ്പനിയുടെ നയങ്ങള്‍ക്ക് ചേരുന്നതല്ല എന്ന കാരണം ആരോപിച്ച് അലെക്സ് ജോണ്‍സ്, മിലോ യ്യാനോപൊളോസ്, നേഷന്‍ ഓഫ് ഇസ്ലാം നേതാവ് ലൂയീസ് ഫാറാഖാന്‍, വൈറ്റ് നാഷണലിസ്റ്റ് പോള്‍ നെഹ്ലെന്‍ എന്നിവരുടെ പ്രൊഫൈലുകള്‍ ഫേസ്ബുക്ക് റദ്ദാക്കിയതും എന്നാല്‍ പാക്കിസ്ഥാനി മുസ്ലീം പുരോഹിതനായ ഖാദിം ഹുസ്സൈന്‍ റിസ്വിയുടെ ക്രിസ്ത്യന്‍ വിരുദ്ധ പോസ്റ്റുകള്‍ അനുവദിക്കുകയും ചെയ്തതാണ് ഫേസ്ബുക്കിന്റെ പക്ഷപാതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങള്‍. തെഹ്രീക്-ഇ-ലബ്ബായിക് എന്ന തീവ്രവാദി സംഘടനയുടെ ആത്മീയ നേതാവായ ഖാദിം ഹുസ്സൈന്‍ റിസ്വിയുടെ ക്രിസ്ത്യന്‍ വിരുദ്ധ പ്രബോധനങ്ങള്‍ ഫേസ്ബുക്ക് വഴി ഓരോ ദിവസവും ആയിരകണക്കിന് ആളുകളിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നതെന്ന്‍ ജെക്ക് വല്ലിസ് ചൂണ്ടിക്കാട്ടുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആസിയാ ബീബിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയ നടപടിക്കെതിരെ ആളുകളെ തെരുവിലിറക്കി ആക്രമണം അഴിച്ചുവിട്ടത് ഹുസ്സൈന്‍ റിസ്വിയായിരിന്നു. ഫെയിത്ത് മാറ്റേഴ്സിന്റെ ഡയറക്ടറായ ഫിയാസ് മുഗള്‍ ഇത് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ക്രിസ്ത്യന്‍ വിരുദ്ധതകൊണ്ട് മലീമസമായ ഒരു അഴുക്ക് ചാലായി ഫേസ്ബുക്ക് മാറിയിരിക്കുക ആണെന്നാണ് വില്‍ബര്‍ഫോഴ്സ് അലയന്‍സ് ഫൗണ്ടേഷന്റെ വായേല്‍ അലെജി പറയുന്നത്. തീവ്രവാദി സംഘടനകളായ ഹിസ്ബ് ഉത്-താഹിര്‍, മുസ്ലീം ബ്രദര്‍ഹുഡ് പോലെയുള്ള തീവ്രവാദി സംഘടനകളും, മുസ്ലീം ബ്രദര്‍ഹുഡ് മായി ബന്ധപ്പെട്ട അയാത്ത് ഒറാബി എന്ന ഈജിപ്ത്യന്‍ ബ്ളോഗ്ഗറുടെ പോസ്റ്റുകളും ഫേസ്ബുക്കില്‍ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിരുദ്ധതയ്ക്കു സമാനമായി യഹൂദ വിരുദ്ധതയും ഫേസ്ബുക്ക് അനുവദിക്കുന്നുണ്ടെന്ന ആരോപണപവും ശക്തമാണ്. കമ്പനിയുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുവാന്‍ തങ്ങള്‍ കഠിനമായി പ്രയത്നിക്കുന്നുണ്ടെന്ന്‍ ഫേസ്ബുക്ക് പറയുന്നുണ്ടെങ്കിലും, പരാതികളുണ്ടായിട്ട് പോലും, ക്രൈസ്തവ യഹൂദ വിരുദ്ധര്‍ക്ക് ഫേസ്ബുക്ക് നല്‍കുന്ന സ്വാതന്ത്ര്യം കമ്പനിയുടെ കാപട്യത്തെ തുറന്നുകാട്ടുകയാണ്. ക്രിസ്ത്യന്‍ മൂല്യങ്ങളുള്ള വീഡിയോകള്‍ക്കും പ്രോലൈഫ് പോസ്റ്റുകള്‍ക്കും ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ നടപടി നേരത്തെ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരിന്നു.
Image: /content_image/News/News-2019-05-06-12:52:06.jpg
Keywords: യൂട്യൂ, ഫേസ്ബു

10291
Category: 18
Sub Category:
Heading: വിശ്വാസ പരിശീലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൊബൈല്‍ ആപ്പ്
Content: കൊച്ചി: മതബോധന വിശ്വാസ പരിശീലന ക്ലാസുകള്‍ ഏറ്റവും ആകര്‍ഷകമായ വിധത്തില്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുവാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി സീറോ മലബാര്‍ സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍. അധ്യാപനത്തിനും അധ്യയനത്തിനും ഏറെ സഹായകമാകുമെന്ന് കരുതപ്പെടുന്ന ഈ ആപ്പ് കമ്മീഷന്‍ നേരത്തെ ആരംഭിച്ച സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയുടെ തുടര്‍ച്ചയായാണു പുറത്തിറക്കിയത്. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാന്‍ ഈ ആപ്പ് സഹായകമാണ്. ഓരോ പാഠങ്ങളെയും ആധാരമാക്കിയുള്ള ക്ലാസിന്റെ ഓഡിയോ വേര്‍ഷന്‍, ഉള്ളടക്കത്തിന്റെ പശ്ചാത്തലം, പവര്‍ പോയിന്റ് പ്രസന്റേഷന്‍ (പിപിടി), അധ്യാപക സഹായി എന്നിവ മൂന്നു ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. പഠനസഹായികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ എന്നിവ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. വിശ്വാസ പരിശീലന ക്ലാസുകളില്‍ പാഠഭാഗങ്ങളോടനുബന്ധിച്ചു പരിചയപ്പെടുത്താവുന്ന അനുദിന വിശുദ്ധര്‍, പ്രചോദനാത്മക കഥകള്‍, ഹ്രസ്വചിത്രങ്ങള്‍, ആക്ഷന്‍ സോംഗുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. സ്മാര്‍ട്ട് ഫോണുകളില്‍ പ്ലേ സ്‌റ്റോറില്‍ നിന്നു സ്മാര്‍ട്ട് കാറ്റക്കിസം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ആപ്ലിക്കേഷനിലെ പാഠഭാഗങ്ങളും പഠനസഹായികളും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സംവിധാനമുണ്ട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഉപയോഗിക്കാനാവുന്ന തരത്തിലാണു മൊബൈല്‍ ആപ് ക്രമീകരിച്ചിരിക്കുന്നത്.
Image: /content_image/India/India-2019-05-07-04:17:44.jpg
Keywords: ആപ്പ്

10292
Category: 18
Sub Category:
Heading: സന്ദീപ് നായിക്: കന്ധമാല്‍ പീഡനത്തില്‍ നിന്ന് എ പ്ലസ് നേടിയ മിടുക്കന്‍
Content: കൊച്ചി: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടും വീടും ഒരുപോലെ കത്തിച്ചാമ്പലാകുന്നതിന്റെ ദയനീയ കാഴ്ചയില്‍ നിന്ന്‍ ഓടിമറയുമ്പോള്‍ ഒഡീഷ സ്വദേശികളായ കിഷോര്‍ കുമാറിന്റെയും ജൂലിമ നായിക്കിനും പുതിയ ഒരു ജീവിതം ഉത്തരം കിട്ടാത്ത ചോദ്യമായിരിന്നു. എന്നാല്‍ കഠിനാധ്വാനത്തിലൂടെ കുറിച്ച അതിജീവനത്തിന്റെ വിജയഗാഥ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതായിരിന്നു ഇന്നലത്തെ സുദിനം. അവരുടെ മകന്‍ സന്ദീപ് കുമാര്‍ നായിക് എന്ന കൊച്ചു മിടുക്കന്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരിക്കുന്നു. 2008ല്‍ കന്ധമാലില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ട കലാപമാണ് സര്‍വ്വതും ഉപേക്ഷിച്ചു പലായനം ചെയ്യുവാന്‍ കിഷോര്‍ കുമാറിനെയും കുടുംബത്തെയും പ്രേരിപ്പിച്ചത്. പിന്നീട് കേരളത്തിലെത്തിയ ഇവര്‍ക്ക് എറണാകുളത്തു കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങള്‍ അഭയമാകുകയായിരിന്നു. എറണാകുളം അങ്കമാലി അതിരൂപത കിഴക്കമ്പലം ഞാറള്ളൂരില്‍ നിര്‍മിച്ച കാരുണ്യ വില്ലയില്‍ ഭവനം സമ്മാനിച്ച സഭാനേതൃത്വം, സന്ദീപിന് എറണാകുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ അഡ്മിഷനും ഒരുക്കി. ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ റോസിലി ജോണിന്റെയും മറ്റു സന്യാസിനിമാരുടെയും പ്രോത്സാഹനം കുടുംബത്തിനു വഴിക്കാട്ടിയായപ്പോള്‍ കിഷോറിന്റെ കുടുംബം പുതുജീവിതം ആരംഭിക്കുകയായിരിന്നു. സിഎസ്ടി വൈദികരുടെ നേതൃത്വത്തിലുള്ള ഹോസ്റ്റലില്‍ താമസിച്ചായിരുന്നു സന്ദീപിന്റെ പഠനം. കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ ഇതരസംസ്ഥാന കുടുംബങ്ങളിലെ വിദ്യാര്‍ഥികളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് ഒഡീഷ സ്വദേശി സന്ദീപ് കുമാര്‍ നായിക് തിളങ്ങിയിരിക്കുന്നത്. തന്റെ ജീവിതത്തിന് പ്രോത്സാഹനമായ അധ്യാപകരോടും വൈദികരോടും സന്യാസിനികളോടും വലിയ കടപ്പാടുണ്ടെന്നു സന്ദീപ് പറഞ്ഞു.
Image: /content_image/India/India-2019-05-07-05:08:39.jpg
Keywords: കന്ധ

10293
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ ജനസംഖ്യയിലെ കുറവ് മധ്യപൂര്‍വ്വേഷ്യയുടെ തകര്‍ച്ചക്ക് വഴിയൊരുക്കും: പ്രൊഫ. ഹുസ്സെയിന്‍ റാഹല്‍
Content: ബെയ്റൂട്ട്: ക്രൈസ്തവ ജനസംഖ്യയില്‍ വന്നിട്ടുള്ള കുറവ് മധ്യപൂര്‍വ്വേഷ്യയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി ലെബനീസ് യൂണിവേഴ്സിറ്റി കൗണ്‍സില്‍ അംഗമായ പ്രൊഫ. ഹുസ്സെയിന്‍ റാഹല്‍. ഷിയൈറ്റ് പാര്‍ട്ടിയുടെ സൈബര്‍, മീഡിയ വിഭാഗം തലവന്‍ കൂടിയായ അദ്ദേഹം 'ഏജന്‍സിയ ഫിഡെസി'നു നല്‍കിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളുടെ തുടച്ചുനീക്കപ്പെടലിനെക്കുറിച്ച് ആശങ്ക പങ്കുവെച്ചത്. ലെബനോനിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലെബനോനിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് വിവിധ വിശ്വാസിസമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വത്തിലും, സഹകരണത്തിലും ഊന്നിയ സാമൂഹ്യ വ്യവസ്ഥിതിയുടെ സന്തുലനാവസ്ഥയെ തകര്‍ക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുകയുണ്ടായി. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളുടെ അഭാവം മേഖലയുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചാണ് എഞ്ചിനീയറിംഗ് പ്രൊഫസര്‍ കൂടിയായ ഹുസ്സൈന്‍ തന്റെ വാക്കുകള്‍ ചുരുക്കിയത്.
Image: /content_image/News/News-2019-05-07-06:34:14.jpg
Keywords: മധ്യപൂര്‍വ്വേ

10294
Category: 1
Sub Category:
Heading: പാപ്പയില്‍ നിന്ന് പ്രഥമ ദിവ്യകാരുണ്യം: ബള്‍ഗേറിയന്‍ കുഞ്ഞുങ്ങള്‍ക്ക് ഇത് സുവര്‍ണ്ണ നിമിഷം
Content: സോഫിയ: ബള്‍ഗേറിയന്‍ സന്ദര്‍ശനത്തിനിടെ ഇരുന്നൂറ്റിനാല്‍പ്പത്തിയഞ്ചോളം കുരുന്നുകള്‍ക്ക് പ്രഥമ ദിവ്യകാരുണ്യം നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ രകോവ്സ്കി തിരുഹൃദയ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് കുഞ്ഞുങ്ങള്‍ ഈശോയേ ആദ്യമായി നാവില്‍ സ്വീകരിച്ചത്. യേശു നമ്മോടൊപ്പം ജീവിക്കുന്നുണ്ടെന്നും അതാണ് ദിവ്യകാരുണ്യത്തില്‍ നാം കണ്ടെത്തുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നഗ്നനേത്രങ്ങള്‍ കൊണ്ട് നമ്മുക്ക് അത് കാണാന്‍ കഴിയില്ലെങ്കിലും വിശ്വാസത്തിന്റെ നേത്രങ്ങള്‍ കൊണ്ട് ദിവ്യകാരുണ്യത്തെ നോക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിങ്ങള്‍ സന്തോഷവാന്‍മാരാണോ എന്ന ചോദ്യത്തിന് ഏറെ ആഹ്ലാദത്തോടെയാണ് കുട്ടികള്‍ മറുപടി നല്‍കിയത്. ദേവാലയത്തിനുള്ളില്‍ അഞ്ഞൂറോളം വിശ്വാസികളും ദേവാലയത്തിന് പുറത്തു പതിനായിരത്തോളം വിശ്വാസികളും തടിച്ചുകൂടിയിട്ടുണ്ടായിരിന്നു. ദിവ്യകാരുണ്യ സ്വീകരണത്തിന് കുഞ്ഞുങ്ങളെ ഒരുക്കിയ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും പാപ്പ അഭിനന്ദിച്ചു. ഫ്രാന്‍സിസ് പാപ്പ മാര്‍പാപ്പയായി അവരോധിതനായതിന് ശേഷം ഇതാദ്യമായാണ് അപ്പസ്തോലിക യാത്രയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് കാര്‍മ്മികത്വം വഹിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/News/News-2019-05-07-07:47:02.jpg
Keywords: പ്രഥമ