Contents
Displaying 10011-10020 of 25166 results.
Content:
10325
Category: 1
Sub Category:
Heading: ‘അള്ളാഹു അക്ബര്‍’ എഴുതി ഫ്രാന്‍സില്‍ വീണ്ടും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം
Content: പാരീസ്: ഫ്രാന്‍സില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് വീണ്ടും തുടര്‍ക്കഥയാകുന്നു. ടൌലോസ് നഗരത്തിലെ നോത്രഡാം ഡു ടോര്‍ ദേവാലയം, മാന്‍ഡുവേലിലെ സെന്റ് ജെനെസ്റ്റ് ദേവാലയം എന്നിവയാണ് ഒടുവില്‍ അക്രമത്തിന് ഇരയായിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ തീവ്ര ഇസ്ലാമികവാദികളാണെന്ന സംശയമുണ്ട്. ദേവാലയത്തിന്റെ വാതിലുകളില്‍ ‘അള്ളാഹൂ അക്ബര്‍’ എന്നെഴുതിയതാണ് ഇക്കാര്യത്തെ സാധൂകരിക്കുന്നത്. പ്രൊട്ടക്റ്റ് യുവര്‍ ചര്‍ച്ച് (പ്രോട്ടീജ് ടോണ്‍ എഗ്ലീസെ) എന്ന സംഘടനയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തറിയിച്ചിരിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FProtegeTonEglise%2Fposts%2F462326294506050&width=500" width="500" height="636" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> ഏതെങ്കിലും മുസ്ലീം പള്ളിയിലാണ് ഇക്കാര്യം സംഭവിച്ചതെങ്കില്‍ സ്ഥിതി എന്താകുമെന്നാണ് സംഘടന ചോദിക്കുന്നത്. വിശുദ്ധ കുര്‍ബാനക്കിടെ കൊലചെയ്യപ്പെട്ട ഫാ. ജാക്വസ് ഹാമലിന്റെ കാര്യവും സംഘടനയുടെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ടൌലോസ് നഗരത്തിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ സാറ്റര്‍ണിനുമായി ബന്ധപ്പെട്ട സ്ഥലത്ത് പണികഴിപ്പിച്ചിരിക്കുന്ന ദേവാലയമെന്ന ഖ്യാതി നോത്രഡാം ഡു ടോര്‍ ദേവാലയത്തിനുണ്ട്. മാന്‍ഡുവേലിലെ സെന്റ് ജെനെസ്റ്റ് ദേവാലയത്തിന് നേരെ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയാണ് ആക്രമണത്തിനിരയായത്. ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് ഒടുവിലത്തെ ആക്രമണം. ദേവാലയത്തിലെ മെഴുകുതിരികളും പരിശുദ്ധ കന്യകാമാതാവുമായി ബന്ധപ്പെട്ട വസ്തുക്കളും അഗ്നിക്കിരയാക്കിയതായി ഫ്രഞ്ച് വാര്‍ത്താപത്രമായ 'മിഡി ലിബ്രെ' റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടന്നതിന്റെ അടുത്ത ദിവസം ദേവാലയത്തിലെത്തിയ പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരുടേതെന്ന് സംശയിക്കപ്പെടുന്ന ഭക്ഷണപാനീയങ്ങളുടെ അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കിട്ടിയിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഫ്രാന്‍സില്‍ ഓരോദിവസവും മൂന്നോളം ക്രിസ്ത്യന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് ഈ വര്‍ഷം ആരംഭത്തില്‍ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. നേരത്തെ ചരിത്ര പ്രസിദ്ധ ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നതിന് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. യൂറോപ്പിലെ പ്രബല ക്രിസ്ത്യന്‍ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സില്‍ തുടര്‍ച്ചയായി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഭരണനേതൃത്വം തുടരുന്ന നിശബ്ദതയ്ക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
Image: /content_image/News/News-2019-05-11-13:30:13.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

10326
Category: 1
Sub Category:
Heading: റോമിലെ ഏറ്റവും വലിയ പ്രോലൈഫ് പ്രോഫാമിലി കൂട്ടായ്മക്ക് ഇനി ഒരാഴ്ച കൂടി
Content: റോം: റോമിലെ ഏറ്റവും വലിയ പ്രോലൈഫ് പ്രോഫാമിലി കൂട്ടായ്മയായ റോം ലൈഫ് ഫോറമിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് മെയ് 16, 17 തിയതികളിലായി വിശുദ്ധ അക്വിനാസിന്റെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ (ആഞ്ചെലിക്കം) നടക്കും. കോണ്‍ഫറന്‍സിനെ തുടര്‍ന്ന്‍ മെയ് 18 ശനിയാഴ്ച മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ ആയിരങ്ങളാണ് പങ്കെടുക്കുക. റോം ലൈഫ് ഫോറമിന്റെ ആറാമത് കോണ്‍ഫറന്‍സാണ് ഇക്കൊല്ലം നടക്കുവാന്‍ പോകുന്നത്. സഭയിലെ പ്രമുഖ കര്‍ദ്ദിനാളുമാര്‍ക്ക് പുറമേ ഉന്നത പ്രോലൈഫ്, പ്രോഫാമിലി കത്തോലിക്കാ നേതാക്കള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. “ദൈവത്തിന്റെ നഗരം vs. മനുഷ്യന്റെ നഗരം – ഒരൊറ്റ ആഗോള ലോകക്രമം vs. ക്രൈസ്തവലോകം” എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ എജിക്, ലെപാന്റോ ഫൗണ്ടേഷനിലെ പ്രൊഫ. റോബര്‍ട്ടോ ഡെ മാറ്റെയി, ലൈഫ്സൈറ്റ്ന്യൂസിന്റെ ജോണ്‍ ഹെന്രി, ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍, അന്തോണി മര്‍ഫി (കത്തോലിക് വോയിസ്), സ്റ്റീവ് മോഷര്‍ (പോപ്പുലര്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്) എന്നിവരാണ് ഒന്നാം ദിവസത്തെ പ്രഭാഷകര്‍. ഫാ. കെവിന്‍ ഒ റെയിലി (ആഞ്ചെലിക്കം), ഡോ. അലന്‍ ഫിമിസ്റ്റ്ര്‍, ഫാ. ലിനസ് ക്ലോവിസ് (ഫാമിലി ലൈഫ് ഇന്റര്‍നാഷണല്‍), കര്‍ദ്ദിനാള്‍ പുജാട്സ്, കര്‍ദ്ദിനാള്‍ ബ്രാന്‍ഡ്മുള്ളര്‍, കര്‍ദ്ദിനാള്‍ ബുര്‍ക്കെ തുടങ്ങിയവരുടെ പ്രഭാഷണങ്ങളായിരിക്കും രണ്ടാം ദിവസത്തെ സവിശേഷത. അസ്സോസിയാസിയോണെ ഫാമിഗ്ലിയ ഡൊമാനി (ഇറ്റലി), ഫാമിലി ലൈഫ് ഇന്റര്‍നാഷണല്‍ (ന്യൂസിലന്‍ഡ്), ലൈഫ്സൈറ്റ് ന്യൂസ്, സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് അണ്‍ ബോണ്‍ ചില്‍ഡ്രന്‍ (യു.കെ) തുടങ്ങിയവരാണ് കോണ്‍ഫറന്‍സിനു ചുക്കാന്‍ പിടിക്കുന്നത്.
Image: /content_image/News/News-2019-05-11-13:57:38.jpg
Keywords: റോം, ഇറ്റലി

10327
Category: 1
Sub Category:
Heading: ഹലാൽ ടൂറിസത്തിനെതിരെ ഇന്തോനേഷ്യന്‍ കത്തോലിക്ക സഭ
Content: ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കൊമോഡോ നാഷ്ണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന ഫ്‌ലോർസ് ദ്വീപിൽ ഹലാൽ ടൂറിസം നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ കത്തോലിക്ക സഭ. ഫ്‌ലോർസ് ദിലീപിനു സമീപത്തുള്ള ലാബുവാൻ ബാജോ എന്ന മത്സ്യബന്ധന പട്ടണത്തില്‍ വിനോദസഞ്ചാരം പുഷ്ടിപ്പെടുത്താൻ എന്ന വ്യാജേനെയാണ് ഹലാൽ ടൂറിസം ഒരു മാർഗ്ഗമായി സർക്കാർ നിർദ്ദേശിച്ചത്. എല്ലാ വിഭാഗത്തിൽപെട്ടവർക്കും ഒരേപോലെയുളള സ്വാഗതം ചെയ്യൽ അനുഭവപ്പെടണമെന്നും, അതിനാൽ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് മുൻഗണന നൽകുന്നത് തെറ്റായിരിക്കുമെന്നും റൂത്തങ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് സിൽവസ്റ്റർ സാൻ ലാബുവാൻ ബാജോയിലെ വിനോദസഞ്ചാര മേഖലയുടെ അധ്യക്ഷനു അയച്ച കത്തില്‍ കുറിച്ചു. വിനോദസഞ്ചാരം പ്രാദേശിക സംസ്കാരത്തെയും, പാരമ്പര്യത്തെയും അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കണമെന്നും, പ്രകൃതിയെ സംരക്ഷിക്കുന്നതും സൃഷ്ടിയെ ഉൾക്കൊള്ളുന്നതുമായിരിക്കണമെന്നും അദ്ദേഹം രേഖപ്പെടുത്തി. പ്രാദേശിക ഭരണകൂടം ഇതിനെ പറ്റി ചർച്ച ചെയ്യാൻ ഏപ്രിൽ 30നു ഒരുമിച്ചു കൂടിയിരുന്നു. ഹലാൽ ടൂറിസത്തിൽ നിഷ്കർഷിക്കുന്നതനുസരിച്ച് ഹോട്ടലുകളിൽ ഹലാൽ ഭക്ഷണം മാത്രമേ കൊടുക്കാൻ പാടുള്ളൂ. അതേപോലെ പല ഇസ്‌ലാമിക നിയമങ്ങളും അമുസ്ലീങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുടരേണ്ട സാഹചര്യവും സംജാതമാകും. ഹലാൽ ടൂറിസം നടപ്പിലാക്കാനുള്ള പദ്ധതി ക്രൈസ്തവരിൽ അസ്വസ്ഥത ഉളവാക്കിയിട്ടുണ്ടെന്നും, അതിനാൽ തീരുമാനം സാമൂഹ്യ സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് താൻ ഭയപ്പെടുന്നതായും ബിഷപ്പ് സിൽവസ്റ്റർ സാൻ പറഞ്ഞു. വിഷയത്തില്‍ നിന്ന്‍ മാറി മറ്റ് അടിയന്തര കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം രേഖപ്പെടുത്തി. നാളുകള്‍ക്ക് മുന്‍പ് പ്രദേശത്ത് പന്നി മാംസം വിൽക്കുന്നവർക്കു ഇസ്ലാമിക വിശ്വാസികളിൽനിന്ന് വന്‍ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.
Image: /content_image/News/News-2019-05-11-14:15:26.jpg
Keywords: ഇന്തോനേ

10328
Category: 1
Sub Category:
Heading: വീണ്ടും ക്രൈസ്തവ നരഹത്യ: ആഫ്രിക്കയില്‍ വൈദികനെയും അഞ്ചു വിശ്വാസികളെയും ഭീകരര്‍ കൊലപ്പെടുത്തി
Content: ഡാബ്ലോ: ശ്രീലങ്കയിലെ ദേവാലയ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുന്‌പേ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ രണ്ടാമതും ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഭീകരാക്രമണം. ഇന്നലെ ഞായറാഴ്ച വടക്കന്‍ ബുര്‍ക്കിനോഫാസോയിലെ ഡാബ്ലോയിലെ കത്തോലിക്ക പള്ളിയില്‍ കുര്‍ബാനയ്ക്കിടെ വൈദികനെയും അഞ്ചു വിശ്വാസികളെയും ഇസ്ലാമിക ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. രാവിലെ 9നു മുപ്പതോളം ഭീകരരാണ് ആക്രമണം നടത്തിയത്. അക്രമത്തിന് ശേഷം ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. വെടിവയ്പിനുശേഷം ഭീകരര്‍ പള്ളിക്കു സമീപത്തുള്ള നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും തീവച്ചു. ഭയചകിതരായ ജനങ്ങള്‍ വീടുകളില്‍ കഴിയുകയാണ്. രണ്ടാഴ്ച മുന്പ് വടക്കന്‍ ബുര്‍ക്കിനോഫാസോയിലെ സില്‍ഗാഡ്ജിയില്‍ പ്രൊട്ടസ്റ്റന്റ് പള്ളിക്കു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ സുവിശേഷ പ്രഘോഷകനും ഒട്ടേറെ വിശ്വാസികളും കൊല്ലപ്പെട്ടിരുന്നു. ഫ്രാന്‍സിന്റെ കോളനിയായിരുന്ന ബുര്‍ക്കിനോ ഫാസോയില്‍ അല്‍-ഖ്വായിദ യുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം സജീവമാണ്. 1.86 കോടി മാത്രം ജനസംഖ്യയുള്ള ചെറു രാജ്യമാണ് ബുര്‍ക്കിനോ ഫാസോ.
Image: /content_image/News/News-2019-05-13-02:05:12.jpg
Keywords: ഇസ്ലാമിക

10329
Category: 1
Sub Category:
Heading: വിങ്ങിയ ഹൃദയവുമായി ശ്രീലങ്കയില്‍ ഞായറാഴ്ച ബലിയര്‍പ്പണത്തിന് പുനഃരാരംഭം
Content: കൊളംബോ: ആഗോള മനസാക്ഷിയെ ഞെട്ടിച്ച് ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്കു ശേഷം ആദ്യമായി കൊളംബോയിലെ കത്തോലിക്കര്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പണത്തില്‍ പങ്കെടുത്തു. സായുധ സുരക്ഷാ ഭടന്മാര്‍ ദേവാലയങ്ങള്‍ക്ക് കാവല്‍ നില്‍ക്കുമ്പോഴായിരിന്നു ബലിയര്‍പ്പണം. ദേവാലയ പരിസരത്ത് കാര്‍ പാര്‍ക്കിംഗ് തടഞ്ഞും ദേവാലയത്തിലെത്തുന്നവരെ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ വിശദമായി പരിശോധിച്ചുമാണ് ഓരോരുത്തര്‍ക്കും പ്രവേശനം നല്കിയത്. നേരത്തെ ഈസ്റ്റര്‍ സ്ഫോടനങ്ങളെ തുടര്‍ന്നാണ് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ രഞ്ജിത്ത് മാല്‍ക്കം പരസ്യ ദിവ്യബലിയര്‍പ്പണം താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ അഭ്യര്‍ത്ഥിച്ചത്. വീണ്ടും ക്രൈസ്തവ ദേവാലയങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരിന്നു കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശം. തുടര്‍ന്നുള്ള രണ്ട് ഞായറാഴ്ചകളില്‍ കര്‍ദ്ദിനാള്‍ തന്റെ വസതിയിലെ സ്വകാര്യ ചാപ്പലില്‍ അര്‍പ്പിച്ച ബലിയര്‍പ്പണം ശ്രീലങ്കന്‍ ചാനലുകള്‍ തത്സമയ സംപ്രേഷണം നടത്തിയിരിന്നു. വിശ്വാസികള്‍ ടെലിവിഷന് മുന്നില്‍ മുട്ടുകുത്തി കണ്ണീര്‍ വാര്‍ത്തുകൊണ്ടാണ് ബലിയില്‍ പങ്കുചേര്‍ന്നത്. ഒടുവില്‍ ശ്രീലങ്കന്‍ ക്രൈസ്തവ സമൂഹത്തിന് പരസ്യ ബലിയര്‍പ്പണത്തിന് അനുമതിയായിരിക്കുകയാണ്. ഇസ്ളാമിക തീവ്രവാദികളുടെ നരയാട്ടിനെ തുടര്‍ന്നു കൊല്ലപ്പെട്ട 250-ല്‍ അധികം പേര്‍ വരുന്ന തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വിങ്ങുന്ന വേദനയോടെയാണ് വിശ്വാസികള്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നതെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അടച്ചിട്ടിരിക്കുന്ന കത്തോലിക്കാ സ്‌കൂളുകള്‍ നാളെ തുറക്കും.
Image: /content_image/News/News-2019-05-13-02:29:49.jpg
Keywords: ശ്രീലങ്ക

10330
Category: 1
Sub Category:
Heading: മാരോണൈറ്റ് സഭയുടെ മുന്‍ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ നസറള്ള വിടവാങ്ങി
Content: ബെയ്‌റൂട്ട്: ലെബനോനിലെ മാരോണൈറ്റ് കത്തോലിക്കാ സഭയുടെ മുന്‍ പാത്രിയാര്‍ക്കീസായിരുന്ന കര്‍ദ്ദിനാള്‍ നസറള്ള ബുട്രോസ് സഫെയ്ര്‍ ദിവംഗതനായി. 99 വയസ്സായിരിന്നു. ഇന്നലെയായിരുന്നു അന്ത്യം. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ബെയ്‌റൂട്ടിലെ ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം കഴിഞ്ഞ ദിവസം വിടവാങ്ങുകയായിരിന്നു. ബെയ്‌റൂട്ടിനു തെക്കുള്ള ബികെര്‍ക്ക് ഗ്രാമത്തിലെ പാത്രിയര്‍ക്കാ ആസ്ഥാനത്തു പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കുവാന്‍ ലെബനോനിലെ രാഷ്ട്രീയ നേതാക്കളും ക്രൈസ്തവ, മുസ്ലിം മതനേതാക്കളും എത്തിയിരിന്നു. 1986 ഏപ്രിലിലാണ് മാരോണൈറ്റ് സഭയുടെ 76ാം പാത്രിയാര്‍ക്കീസായി നസറള്ള ബുട്രോസ് ചുമതലയേറ്റത്. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 1994ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2011-ലാണ് പാത്രിയാര്‍ക്കീസ് പദവി ബെച്ചാര ബൗട്രോസ് അൽ റാഹിക്കു കൈമാറിയത്. ലെബനോനിലെ ആഭ്യന്തരയുദ്ധകാലത്ത് ക്രൈസ്തവ സഭയെ നയിച്ച അദ്ദേഹം യുദ്ധാനന്തരം ക്രൈസ്തവരും ഡ്രൂസുകളും തമ്മിലുള്ള അനുരഞ്ജനത്തിനു വലിയ രീതിയിലുള്ള ഇടപെടലാണ് നടത്തിയത്.
Image: /content_image/News/News-2019-05-13-03:33:56.jpg
Keywords: ദിവംഗ

10331
Category: 18
Sub Category:
Heading: 'സഭയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ മഴയ്ക്കു മുന്‍പുള്ള കാര്‍മേഘം പോലെ'
Content: കാഞ്ഞിരപ്പള്ളി: സഭയ്‌ക്കെതിരേയുള്ള ആരോപണങ്ങള്‍ മഴയ്ക്കു മുന്‍പുള്ള കാര്‍മേഘം പോലെയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നസ്രാണി യുവശക്തി മഹാറാലിയോടനുബന്ധിച്ചു നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍മേഘം ക്ഷണിക നേരത്തേക്കു മാത്രമേ കാണുകയുള്ളുവെന്നും അതിനു ശേഷം അതു പെയ്‌തൊഴിയുമെന്നും സഭയ്‌ക്കെതിരേ അപസ്വരങ്ങള്‍ ഉണ്ടായാല്‍ അതിനെയെല്ലാം തരണം ചെയ്യാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. കര്‍ത്താവിന്റെ ദൗത്യത്തില്‍ യുവജനങ്ങള്‍ ആരും മടിച്ചു നില്‍ക്കുകയോ വിമുഖരായി നില്‍ക്കുകയോ ചെയ്യരുത്. കര്‍ത്താവിനോടു ചേര്‍ന്ന് ഈ ദൗത്യം ഇന്നത്തെ ലോകത്തില്‍ നിര്‍വഹിക്കപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവജനറാലിയില്‍ പ്രതിഫലിച്ച ആവേശം സഭയെ വളര്‍ത്താനും സഭയോടൊത്തു പ്രവര്‍ത്തിക്കാനും ഉണ്ടാവണം. ഈ യുവജനം സീറോ മലബാര്‍ സഭ മുഴുവന്റെയും ഭാരതത്തിന്റെയും ലോകത്തിന്റെയും സഭയുടെ ശക്തിയാണ്. യുവജനങ്ങള്‍ നമ്മുടെ കര്‍ത്താവിന്റെ ദൗത്യം ഈ ലോകത്തില്‍ പ്രകാശിപ്പിക്കണമെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ എസ്എംവൈഎം രൂപത പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷതവഹിച്ചു. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കി. രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ സ്വാഗതവും കൗണ്‍സിലര്‍ റോസ്‌ബെല്ലാ വര്‍ഗീസ് നന്ദിയും പറഞ്ഞു. ജീസസ് യൂത്തിന്റെ ക്രോസ് ടോക് ബാന്‍ഡ് സംഗീതവിരുന്നും ഇതോടനുബന്ധിച്ചു നടന്നു. സംഗമത്തിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍നിന്നാരംഭിച്ച റാലിയില്‍ ആയിരക്കണക്കിനു യുവതീയുവാക്കളാണ് അണിചേര്‍ന്നത്.
Image: /content_image/India/India-2019-05-13-03:50:41.jpg
Keywords: ആലഞ്ചേ

10332
Category: 18
Sub Category:
Heading: അതിരൂപതാ ദിനാചരണത്തിന്റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം
Content: ചങ്ങനാശ്ശേരി: 132-ാമത് അതിരൂപതാദിന ആചരണത്തിന്റെ ഇടവകതല ആഘോഷം മെയ് 12 ഞായറാഴ്ച്ച ചങ്ങനാശ്ശേരി അതിരൂപതിയിലെ എല്ലാ ഇടവകകളിലും നടത്തി. ഇടവകതല ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാ പള്ളിയില്‍ സഹായമെത്രാൻ മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. അതിരൂപതയിലെ എല്ല ഇടവകകളിലും വി. കുർബാന മദ്ധ്യേ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ സര്‍ക്കുലര്‍ വായിക്കുകയും ബലിയ്ക്കുശേഷം പേപ്പല്‍ പതാക ഉയര്‍ത്തുകയും അതിരൂപതാ അന്തം ആലപിക്കുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അതിരൂപതാദിനത്തിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനാവാരാചരണം മെയ് 12 മുതല്‍ 19 വരെ ചങ്ങനാശ്ശേരി അതിരൂപതിയിലെ എല്ലാ ഇടവകകളിലും നടക്കും. മെയ് 17 വെള്ളിയാഴ്ച്ച ഉപവാസപ്രാര്‍ത്ഥനാദിനമായും ആചരിക്കും. 132-ാമത് അതിരൂപതാദിനാചരണം മെയ് 20 തിങ്കളാഴ്ച്ച അമ്പൂരി ഫൊറോനയുടെ അഭിമുഖ്യത്തില്‍ തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ്ദ് എഞ്ചിനീയറിങ്ങ് കോളജിലാണ് സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2019-05-13-07:18:33.jpg
Keywords: ചങ്ങനാ

10333
Category: 1
Sub Category:
Heading: സാത്താനിക ഗ്രൂപ്പുകളുടെ പ്രചാരണത്തിനു പിന്നിൽ സാമൂഹ്യ മാധ്യമങ്ങളെന്ന് റോമിൽ നടന്ന ഭൂതോച്ചാടകരുടെ സമ്മേളനം
Content: സാത്താനിക ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയിൽ പൊട്ടിമുളക്കുകയാണെന്ന് റോമിൽ സംഘടിപ്പിക്കപ്പെട്ട ഭൂതോച്ചാടകരുടെ സമ്മേളനം വിലയിരുത്തി. അവരുടെ അഭിപ്രായത്തിൽ സാത്താന്റെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഭൂതോച്ചാടനം തന്നെ ആവശ്യമാണ്. ലീജിയൻ ഓഫ് ക്രൈസ്റ്റ് എന്ന കത്തോലിക്കാ സംഘടനയാണ് ഒരു പാഠ്യ പദ്ധതിയുടെ ഭാഗമായി മെയ് മാസം 6 മുതൽ 11 വരെ നീണ്ടുനിന്ന ഭൂതോച്ചാടകരുടെ സമ്മേളനം പൊന്തിഫിക്കൽ സർവകലാശാലയായ റെജീന അപ്പസ്തോലോറം സർവകലാശാലയിൽ സംഘടിപ്പിച്ചത്. അൽമായരും, വൈദികരുമുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നു വന്ന 241 പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഓരോ രൂപതകളിലെയും മെത്രാന്മാരുടെ അനുവാദത്തോടു കൂടിയാണ് ഓരോരുത്തരും ഈ സമ്മേളനത്തിൽ പങ്കെടുക്കാനായി റോമിൽ എത്തിയത്. ഭൂതോച്ചാടനത്തെക്കുറിച്ചും, സാത്താന്റെ ഭൂമിയിലെ സാന്നിധ്യത്തെക്കുറിച്ചും വൈദികർക്ക് കൂടുതൽ ബോധ്യം നൽകാനായി 2004 ലാണ് ഈ പാഠ്യപദ്ധതി ആരംഭിച്ചത്. വൈദ്യശാസ്ത്രവും, നിയമവും, സോഷ്യോളജിയും, ക്രിമിനോളജിയും, സൈക്കോളജിയും ഉൾപ്പെടുത്തിയിട്ടുള്ള ഈ പാഠ്യ പദ്ധതിക്ക് ലഭിക്കുന്ന വലിയ തോതിലുള്ള മാധ്യമശ്രദ്ധ ഈ വിഷയത്തിന്റെ ഗൗരവം ഏടുത്തുകാണിക്കുന്നതാണ്. പണ്ട് സാത്താനിക ആചാരങ്ങൾക്ക് പ്രചാരണം ലഭിക്കുക എന്നത് ദുഷ്കരമായിരുന്നെങ്കിൽ ഇന്ന് വിവിധ വെബ് സൈറ്റുകളിലൂടെ സാത്താനിക് ആചാരങ്ങളുടെ പ്രചാരണം വർദ്ധിപ്പിക്കുകയാണെന്ന് ദൈവശാസ്ത്രജ്ഞനായ പെട്രോ പരാജോൺ മുനസ് എന്ന വൈദികൻ പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിൽ സാത്താൻ ആരാധനയ്ക്ക് ഇപ്പോൾ വമ്പിച്ച പ്രശസ്തിയുണ്ട്. അമേരിക്കയിലും, പടിഞ്ഞാറൻ യൂറോപ്പിലും അനേകം സാത്താനിക ആലയങ്ങളുണ്ട്. ഏപ്രിൽ മാസം അവസാനമാണ് ഉത്തര ഇറ്റലിയിൽ സാത്താൻ തന്റെ കൊമ്പിൽ ഒരു കുട്ടിയെ വഹിച്ചുകൊണ്ടുപോകുന്ന ഒരു പ്രതിമ എതിർപ്പുകളുടെ നടുവിലും സ്ഥാപിക്കപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സാത്താനിക ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങെളെക്കുറിച്ച് കുട്ടികളും യുവാക്കളും മുതിർന്നവരും ഒന്നുപോലെ അതീവ ജാഗ്രതപാലിക്കേണ്ടതാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നാം പലപ്പോഴും തിരിച്ചറിയാത്ത മാർഗ്ഗങ്ങളിലൂടെയായിരിക്കും ഇത്തരം ഗ്രൂപ്പുകൾ പ്രവർത്തിക്കുക.
Image: /content_image/TitleNews/TitleNews-2019-05-13-13:21:05.jpg
Keywords: സാത്താ,ഭൂതോച്ചാട,സാമൂഹ്യ

10334
Category: 1
Sub Category:
Heading: മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഫ്രാന്‍സിസ് മാർപാപ്പായുടെ പച്ചക്കൊടി
Content: വത്തിക്കാന്‍ സിറ്റി: 1981 മുതല്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍കൊണ്ട് പ്രസിദ്ധമായ ബോസ്നിയന്‍ ഗ്രാമമായ മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനത്തിനു ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച വത്തിക്കാന്റെ പ്രസ്താവന പുറത്തുവന്നത്. ഈ അനുമതി മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വത്തിക്കാന്റെ ഒദ്യോഗിക സ്ഥിരീകരണമല്ലെന്നും, ഇതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങളും അന്വോഷണങ്ങളും നടത്തേണ്ടിയിരിക്കുന്നുവെന്നും വത്തിക്കാന്റെ ഔദ്യോഗിക വക്താവായ അലെക്സാണ്ടര്‍ ഗിസോട്ടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനങ്ങൾ നയിക്കുന്നതിന് ഇനിമുതൽ വൈദികർക്ക് അനുവാദമുണ്ടന്നും എന്നാൽ പ്രത്യക്ഷീകരണങ്ങളുടെ ആധികാരിതയെകുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തരുതെന്നും വത്തിക്കാൻ നിർദ്ദേശിച്ചു. ഇവിടത്തെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള അന്വോഷണം നടന്നുവരുന്നതിനാൽ ഇവിടേക്കു നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ ആശയകുഴപ്പങ്ങള്‍ക്ക് കാരണമാകരുതെന്നും, മെഡ്ജുഗോറിയില്‍ നിന്നുള്ള സമൃദ്ധമായ അനുഗ്രഹഫലങ്ങളുടെ അംഗീകാരവും, ഈ സ്ഥലത്തോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അജപാലകപരമായ പ്രത്യേക ശ്രദ്ധയും കാരണമാണ് ഈ അനുമതിയെന്നും പ്രസ്താവനയില്‍ പറയുന്നു. ഇവിടത്തെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള അന്വോഷണം നടന്നുവരികയാണെന്ന കാര്യം തീര്‍ത്ഥാടകര്‍ക്ക് അറിയാമോ എന്നുറപ്പിക്കുന്നതിനായി പോളിഷ് മെത്രാപ്പോലീത്ത ഹെന്റിക് ഹോസറിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘത്തെ മാർപാപ്പ മെഡ്ജുഗോറിയിലേക്ക് അയച്ചു. പ്രദേശവാസികളായ 6 കുട്ടികള്‍ക്കാണ് 1981-ല്‍ മാതാവ് ദര്‍ശനം നല്‍കിയത്. അന്നുമുതല്‍ ഈ സ്ഥലം ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോവര്‍ഷവും ഇവിടം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഇവിടെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. അടുത്ത പ്രാവശ്യം എപ്പോള്‍ പ്രത്യക്ഷപ്പെടുമെന്ന് മാതാവ് തന്നെ തങ്ങള്‍ക്ക് വെളിപ്പെടുത്തിതരുന്നതായി ദര്‍ശനംലഭിച്ചു എന്നവകാശപ്പെടുന്നവര്‍ പറയുന്നു. എല്ലാ ദൈവികവെളിപാടുകളുടെയും പൂർണ്ണത യേശുക്രിസ്തുവിലാണെന്നും. സത്യദൈവമായ അവിടുന്ന് ചരിത്രത്തിലെ ഒരു വ്യക്തിയായി ഈ ഭൂമിയിൽ ജീവിച്ചുവെന്നും, മരിച്ചു ഉത്ഥാനം ചെയ്ത അവിടുന്ന് വീണ്ടും വരുമെന്നുമുള്ള മാറ്റമില്ലാത്ത സത്യങ്ങളുടെ ഭൂമിയിലെ തെളിവുകളും അടയാളങ്ങളുമാണ് ഓരോ ക്രൈസ്തവ തീർത്ഥാടനകേന്ദ്രങ്ങളും.
Image: /content_image/TitleNews/TitleNews-2019-05-13-14:41:57.jpg
Keywords: മെഡ്ജുഗോറി,പാപ്പാ,മാർപാ