Contents
Displaying 10051-10060 of 25166 results.
Content:
10365
Category: 1
Sub Category:
Heading: കത്തോലിക്ക ദേവാലയം തകർക്കുമെന്ന ഭീഷണിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വം
Content: ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനിൽ ചേരാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു കത്തോലിക്ക ദേവാലയം തകർക്കുമെന്ന ഭീഷണിയുമായി ഭരണകൂട നേതൃത്വം. ചൈനയിലെ ജിയാൻഗ്സി പ്രവിശ്യയിലെ ഭൂഗർഭ സഭയുടെ ഭാഗമായ കത്തോലിക്ക ദേവാലയം തകർക്കുമെന്നാണ് പാർട്ടി നേതൃത്വം അറിച്ചിരിക്കുന്നത്. ഉന്നത അധികാരികളില്‍ നിന്ന്‍ ലഭിച്ചിരിക്കുന്ന ഉത്തരവ് പ്രകാരം ദേവാലയം തകർക്കാനായുളള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് പ്രാദേശിക ഭരണകൂടം പറഞ്ഞു. 2012-ല്‍ കൂദാശചെയ്യപ്പെട്ട ദേവാലയത്തിനു കീഴില്‍ നൂറ്റിയന്‍പത്തോളം കത്തോലിക്ക വിശ്വാസികളാണുള്ളത്. ദേവാലയം സംരക്ഷിക്കാനായി ചൈനീസ് പാട്രിയോട്ടിക് അസോസിയേഷനിൽ ചേരണമെന്നു കഴിഞ്ഞ ഓഗസ്റ്റിൽ പോലീസെത്തി ഇടവക വികാരിയോട് പറഞ്ഞിരുന്നതായി ചൈനയിലെ മതസ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തുന്ന ബിറ്റര്‍ വിന്റര്‍ എന്ന ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാല്‍ പാട്രിയോട്ടിക് അസോസിയേഷനിൽ ചേരുന്നതിലും നല്ലത് ദേവാലയം തകർക്കപ്പെടുന്നതാണെന്ന് ഇടവക വികാരിയും, വിശ്വാസി സമൂഹവും നിലപാട് എടുക്കുകയായിരിന്നു. ആദ്യം പാർട്ടിയെ ബഹുമാനിച്ചിട്ട് ദൈവത്തെ ബഹുമാനിക്കാൻ സാധിക്കുകയില്ലെന്നും പാട്രിയോട്ടിക് അസോസിയേഷന് ആത്മാക്കളെ രക്ഷിക്കാൻ സാധിക്കില്ലെന്നും അതിനാലാണ് തങ്ങൾ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്നും ഇടവകാംഗമായ ജോൺ പറഞ്ഞു. മെയ് ഒന്നാം തീയതിയാണ് ജിയാൻഗ്സി പ്രവിശ്യയിൽ മതകാര്യ മന്ത്രാലയത്തിന്റെ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇത് കത്തോലിക്കാസഭയെ ചൈനീസ് വത്കരിക്കുക എന്ന ദേശീയ നയനിർദ്ദേശത്തെ അടിസ്ഥാനപെടുത്തിയുള്ളതാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുന്നത് കമ്മ്യൂണിസ്റ്റ് ചൈനയിൽ ഇപ്പോൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2019-05-20-10:13:44.jpg
Keywords: ചൈന, ചൈനീ

10366
Category: 1
Sub Category:
Heading: 'അനിയന്ത്രിത മുസ്ലീം അഭയാര്‍ത്ഥി പ്രവാഹം തടയേണ്ടത് ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം'
Content: റോം: ലോകമെമ്പാടും നടക്കുന്ന അനിയന്ത്രിതമായ മുസ്ലീം കുടിയേറ്റത്തെ ചെറുക്കേണ്ടത് ക്രിസ്ത്യന്‍ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണെന്ന്‍ അമേരിക്കന്‍ കര്‍ദ്ദിനാളും മാള്‍ട്ട മിലിറ്ററി ഓര്‍ഡര്‍ അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ. റോമിലെ ഏറ്റവും വലിയ പ്രോലൈഫ്, പ്രോഫാമിലി കൂട്ടായ്മയായ റോം ലൈഫ് ഫോറമില്‍ മെയ് 17 ഉച്ചക്ക് ശേഷം നത്തിയ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പിതാവിനോടുള്ള ഭക്തിയും, ദേശസ്നേഹവും’ എന്ന വിഷയത്തെ ആസ്പദമാക്കി കര്‍ദ്ദിനാള്‍ ബുര്‍ക്കെ നടത്തിയ പ്രഭാഷണത്തിനു ശേഷമായിരുന്നു ചോദ്യോത്തര വേള. അമേരിക്കയില്‍ മുസ്ലീം അഭയാര്‍ത്ഥികള്‍ സ്വന്തം നിയമവ്യവസ്ഥയുണ്ടാക്കിയിട്ടുള്ള പ്രദേശങ്ങളെക്കുറിച്ച് പറയുന്ന ‘നോ ഗോ സോണ്‍’ എന്ന പുസ്തകത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അഭയാര്‍ത്ഥികള്‍ തങ്ങള്‍ അഭയം തേടിയെത്തിയിരിക്കുന്ന രാജ്യത്തിന്റെ അധികാരത്തേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ ചെറുക്കുന്നത് ദേശസ്നേഹം തന്നെയാണ്. സ്വന്തം രാജ്യത്ത് ഒരു ജീവിതമാര്‍ഗ്ഗം കണ്ടെത്തുവാന്‍ കഴിയാത്തവര്‍ക്ക് മാത്രമാണ് അഭയാര്‍ത്ഥികളെ സംബന്ധിച്ച കത്തോലിക്ക പ്രബോധനങ്ങള്‍ ബാധകമാവുകയുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്‍തോതിലുള്ള അഭയാര്‍ത്ഥിപ്രവാഹത്തിനെതിരെ കടുത്ത നിലപാടെടുത്ത ഇറ്റാലിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയുമായുള്ള കൂടിക്കാഴ്ചക്ക് ഫ്രാന്‍സിസ് പാപ്പ അനുമതി നിഷേധിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നായിരിന്നു കര്‍ദ്ദിനാളിന്റെ പ്രതികരണം. അനിയന്ത്രിതമായ ഇസ്ലാമിക കുടിയേറ്റത്തെ ചെറുക്കുന്ന ഒരുവന്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും വിലക്കപ്പെടാവുന്ന തരത്തിലുള്ള അധാര്‍മ്മികമായ പ്രവര്‍ത്തിയാണോ ചെയ്തത്? എന്നതാണ് അടിസ്ഥാന ചോദ്യമെന്നാണ് കര്‍ദ്ദിനാള്‍ ബുര്‍ക്കെയുടെ അഭിപ്രായം. കുടിയേറ്റത്തെക്കുറിച്ച് വിവേകപൂര്‍ണ്ണമായ വിവേചനമായിരിക്കണം രാഷ്ട്രങ്ങള്‍ കൈകൊള്ളേണ്ടതെന്നും തങ്ങള്‍ക്ക് അഭയം നല്‍കിയ രാഷ്ട്രത്തിലെ നിയമങ്ങളും ആചാരങ്ങളും പാലിക്കേണ്ടത് അഭയാര്‍ത്ഥികളുടെ ഉത്തരവാദിത്ത്വമാണെന്നും അഭയാര്‍ത്ഥികളെ സംബന്ധിച്ച 1992 ലെ കത്തോലിക്കാ മതബോധനത്തെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബുര്‍ക്കെ വ്യക്തമാക്കി.
Image: /content_image/News/News-2019-05-20-12:44:20.jpg
Keywords: ഇസ്ലാമിക അഭയാ, മുസ്ലിം അഭയാര്‍

10367
Category: 18
Sub Category:
Heading: ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ അന്തരിച്ചു
Content: കൊച്ചി: കേരള സഭയിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായിരിന്ന ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ (69) അന്തരിച്ചു. വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടന മദ്ധ്യേ ഈജിപ്തിലെ കെയ്റോയിൽവെച്ചു ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു മരണം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതസംസ്ക്കാര തീയതി പിന്നീട് തീരുമാനിക്കും. എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18-ാം തിയതി ജോസഫസച്ചന്‍ ജനിച്ചു. സെന്‍റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജിയും പൂര്‍ത്തിയാക്കി. മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും 1975 ഡിസംബര്‍ 31-ാം തിയതി വൈദികപട്ടം സ്വീകരിച്ചു. 1976 മുതല്‍ 1980 വരെ പിതാവിന്‍റെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു. ഈ കാലയവളവില്‍ത്തന്നെ തൃശ്ശിലേരി ഇടവകയുടെ വികാരിയായും അദ്ദേഹം സേവനം ചെയ്തു. 1980-ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അദ്ദേഹം 1984-ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989-ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ത്തന്നെ ആലുവ സെമിനാരി വൈസ്റെക്ടറായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്‍റായും ശുശ്രൂഷ ചെയ്തു. സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള അദ്ദേഹത്തിന്റെ വചനപ്രഘോഷണത്തിലൂടെയും ദൃശ്യസ്രാവ്യമാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണപരമ്പരകളിലൂടെയും പലതരത്തിലുള്ള എഴുത്തുകളിലൂടെയും ലോകത്തുടനീളം അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2014-ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ച അച്ചന്‍ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായും സേവനം ചെയ്തു വരികയായിരുന്നു.
Image: /content_image/India/India-2019-05-20-16:12:08.jpg
Keywords: വൈദിക

10368
Category: 18
Sub Category:
Heading: പ്രളയവര്‍ഷത്തില്‍ ചങ്ങനാശേരി അതിരൂപത നടത്തിയത് 43 കോടിയുടെ സഹായം
Content: തിരുവനന്തപുരം: കേരളത്തെ താറുമാറാക്കിയ പ്രളയ വര്‍ഷത്തില്‍ ചങ്ങനാശേരി അതിരൂപത നടത്തിയത് 43.03 കോടി രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണെന്നു ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രളയവുമായി ബന്ധപ്പെട്ട് 20.56 കോടി രൂപയും ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 17.56 കോടി രൂപയും പുനരധിവാസ പദ്ധതികള്‍ക്കായി 4.89 കോടി രൂപയുമാണ് ചെലവഴിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ തെക്കന്‍ മേഖലയില്‍ കാര്‍ഷിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി ആശ്രയഗ്രാം എന്ന പേരില്‍ ചാരിറ്റബില്‍ ട്രസ്റ്റ് ആരംഭിക്കുമെന്നു മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.
Image: /content_image/India/India-2019-05-21-04:18:13.jpg
Keywords: ചങ്ങനാ

10369
Category: 18
Sub Category:
Heading: കത്തോലിക്കാ സഭാസമൂഹം ഭാരതത്തിനു നല്‍കിയ സംഭാവനകള്‍ വലുത്: കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി
Content: തിരുവനന്തപുരം: കത്തോലിക്കാ സഭാസമൂഹം ഭാരതത്തിനു നല്‍കിയ സംഭാവനകള്‍ വലുതാണെന്നു കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ഡോ.ജെ. അലക്‌സാണ്ടര്‍. കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എന്‍ജിനിയറിംഗ് കോളജിലെ ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് ഒസിഡി നഗറില്‍ നടന്ന 132ാമത് ചങ്ങനാശേരി അതിരൂപത ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭാസമൂഹം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തില്‍ ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണ്. എന്നാല്‍ ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഈ സമൂഹം നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. വിശ്വാസത്തിന്റെയും പാരന്പര്യത്തിന്റെയും ദീപം പരത്തുന്നതിന് നമുക്കു സാധിക്കട്ടെ. സമൂഹത്തില്‍ പ്രകാശം പരത്തേണ്ട ചുമതല സഭാസമൂഹത്തിനുണ്ട്. ചങ്ങനാശേരി അതിരൂപതയ്ക്കു അതിപുരാതന ചരിത്രമാണ് പറയാനുള്ളത്. പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെ പ്രകാശമാണ് ഈ അതിരൂപതാദിനത്തിലെ വിശ്വാസികളുടെ വലിയ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. പൊതുസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക ഭവന നിര്‍മാണ പദ്ധതികളുടെ സമര്‍പ്പണം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. 93 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. അതിരൂപതാദിനത്തോടനുബന്ധിച്ചുള്ള എക്‌സലന്‍സ് അവാര്‍ഡ് ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ പ്രഫ.ജെ. ഫിലിപ്പിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മാനിച്ചു. ഉന്നത നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ജേതാക്കളെ പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ പരിചയപ്പെടുത്തി. മികച്ച പാരീഷ് കൗണ്‍സിലിനെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് പരിചയപ്പെടുത്തി. പ്രഫ.ജെ.ഫിലിപ്പ് മറുപടി പ്രസംഗം നടത്തി. അതിരൂപതാദിനത്തിന്റെ കോഓര്‍ഡിനേറ്റര്‍ റവ.ഡോ.സോണി മുണ്ടുനടയ്ക്കല്‍ നന്ദി പറഞ്ഞു. അതിരൂപതയിലെ 16 ഫൊറോനകളിലെ 230 ഇടവകകളില്‍ നിന്നായി 3500ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.
Image: /content_image/India/India-2019-05-21-04:42:51.jpg
Keywords: സംഭാവ

10370
Category: 1
Sub Category:
Heading: ദൈവമാതാവിന്റെ ജനന തിരുനാളിന് പൊതുഅവധി: ഫിലിപ്പീന്‍സില്‍ ബില്ല് പാസാക്കി
Content: മനില: പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബർ 8നു ഫിലിപ്പീന്‍സില്‍ പ്രത്യേക അവധിദിനമായി പ്രഖ്യാപിക്കാനായുള്ള ബില്ല് സെനറ്റ് പാസാക്കി. 19 സെനറ്റർമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ എതിർത്ത് ആരും വോട്ട് ചെയ്തില്ലായെന്നത് ശ്രദ്ധേയമാണ്. ജനപ്രതിനിധി സഭ പ്രസ്തുത ബില്ല് ഡിസംബറിൽ പാസാക്കിയിരുന്നു. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടർട്ടെ ബില്ലിൽ ഒപ്പുവച്ചാൽ ബില്ല് നിയമമായി മാറും. ഇതോടെ രാജ്യത്ത് ഔദ്യോഗികമായി അവധി നൽകുന്ന രണ്ടാമത്തെ മരിയൻ തിരുനാൾ ദിനമായാണ് സെപ്റ്റംബർ 8 മാറാന്‍ പോകുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം ഔദ്യോഗിക അവധിദിനമായി ഫിലിപ്പീൻസിൽ പ്രഖ്യാപിച്ചിരുന്നു. ദൈവമാതാവിനോടുള്ള മാധ്യസ്ഥത്തിന് പ്രത്യേക പ്രാധാന്യമാണ് ഫിലിപ്പീന്‍സ് ജനത നല്‍കുന്നത്. 1942 സെപ്റ്റബർ 12 ന് 'ഇംപോസ്തി നോബിസ്' എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പ, അമലോത്ഭവ മറിയത്തെ ഫിലിപ്പീൻസിന്റെ മദ്ധ്യസ്ഥ സഹായിയായി പ്രഖ്യാപിച്ചിരിന്നു. രാജ്യത്തെ 81% ജനങ്ങളും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2019-05-21-05:06:11.jpg
Keywords: ഫിലിപ്പീ

10371
Category: 18
Sub Category:
Heading: ഫാ. ജിസ് ജോസ് സിഎസ്ടിയെ ആദരിച്ച് സീറോ മലബാര്‍ സഭ
Content: കൊച്ചി: സീറോ മലബാര്‍ സഭയില്‍നിന്ന് ആദ്യമായി ഭാരത സൈനികരുടെ ഇടയില്‍ ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ട നായിബ് സുബേദാര്‍ ഫാ. ജിസ് ജോസ് സിഎസ്ടിയെ ആദരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കൊച്ചുറാണി സിഎസ്എന്‍ ഫാ. ജിസ് ജോസിനെ സ്വാഗതം ചെയ്തു. സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്‌റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു. സിഎസ്ടി സഭയുടെ ആലുവ പ്രവിശ്യയുടെ പ്രോവിന്‍ഷ്യലായ ഫാ. ടോമി ആലുങ്കല്‍കരോട്ടും കാക്കനാട് മൗണ്ട് സെന്റ് തോമസിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ വൈദികരും സിസ്‌റ്റേഴ്‌സും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2019-05-21-06:59:42.jpg
Keywords: സൈനി

10372
Category: 1
Sub Category:
Heading: ഗുണ്ടാപിരിവിന് വിസമ്മതിച്ച വൈദികനെ എല്‍ സാല്‍വദോറില്‍ വെടിവെച്ചു കൊന്നു
Content: സാന്‍ സാല്‍വദോര്‍: മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ കത്തോലിക്കാ വൈദികനെ ഗുണ്ടാസംഘം വെടിവെച്ചു കൊന്നു. ഗുണ്ടാ സംഘങ്ങള്‍ പിരിക്കുന്ന “സംരക്ഷണ വാടകത്തുക” നല്‍കാന്‍ വിസമ്മതിച്ചു എന്ന കാരണത്താലാണ് മുപ്പത്തിയെട്ടുകാരനായ ഫാ. സെസിലിയോ പെരെസിനെ ഇക്കഴിഞ്ഞ ശനിയാഴ്ച ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. വാട്ടിമാല അതിര്‍ത്തിക്ക് സമീപമുള്ള സൊസൊനാത്തെ രൂപതാംഗവും, ലാ മജാഡ ഗ്രാമത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ഇടവകയുടെ വികാരിയുമായിരുന്നു കൊല്ലപ്പെട്ട വൈദികന്‍. ശനിയാഴ്ച രാവിലെ 5 മണിക്ക് ദിവ്യബലിയര്‍പ്പണത്തില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളാണ് വൈദികന്‍ വെടിയേറ്റ് മരിച്ചു കിടക്കുന്നത് ആദ്യം കണ്ടത്. മൃതദേഹത്തിനരികിലായി “ഇവന്‍ സംരക്ഷണ കൂലി നലകിയില്ല” എന്നെഴുതിയ മാരാ സല്‍വത്രൂച്ച ഗാങ്ങ് ഒപ്പുവെച്ച കുറിപ്പും കണ്ടെത്തിയിരിന്നു. ഫാ. സെസിലിയോയുടെ മൃതദേഹത്തില്‍ വെടിയുണ്ടകളേറ്റ മൂന്ന് മുറിവുകളുണ്ടായിരുന്നു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ സൊസൊനാത്തെ രൂപതാധ്യക്ഷന്‍ ബിഷപ്പ് കോണ്‍സ്റ്റാന്റിനോ ബരേര ജനങ്ങളോട് ഏറ്റവും അടുപ്പമുള്ള ഒരു പുരോഹിതനായിരുന്നു ഫാ. സെസിലിയോയെന്ന്‍ സ്മരിച്ചു. കൊല്ലപ്പെട്ട പുരോഹിതന്റെ കുടുംബാംഗങ്ങളോടും, കത്തോലിക്കാ സമൂഹത്തോടും അനുശോചനം അറിയിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഫാ. സെസിലിയോയുടെ കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സുരക്ഷാ സേനക്ക് പ്രത്യേക ഉത്തരവ് നല്‍കിയിട്ടുണ്ടെന്നു സര്‍ക്കാര്‍ പ്രസ്താവനയില്‍ കുറിച്ചു. അതേസമയം എല്‍ സാല്‍വദോര്‍ ഗുണ്ടാ സംഘങ്ങളുടെ നാടായി മാറിയിരിക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ ഉയര്‍ന്നതാണ്. ഒന്‍പതിലധികം കൊലപാതകങ്ങളാണ് പ്രതിദിനം ഈ ചെറിയ രാജ്യത്ത് നടക്കുന്നത്.
Image: /content_image/News/News-2019-05-21-08:07:26.jpg

10373
Category: 1
Sub Category:
Heading: എയിഡ്‌സിനെ തുടച്ചുനീക്കാന്‍ നടപടിയുമായി ഗോവന്‍ സഭ
Content: പനജി: ഗോവയിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ എയിഡ്‌സ് രോഗത്തെ പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ കത്തോലിക്ക സഭ. ഇക്കഴിഞ്ഞ ഞായറാഴ്ച ഹ്യൂമൻ ടച്ച് ഫൌണ്ടേഷൻ ( എച്ടിഎഫ് ) സംഘടിപ്പിച്ച അന്തരാഷ്ട്ര എയ്ഡ്‌സ് കാൻഡിൽ ലൈറ്റ് മെമ്മോറിയൽ ദിനത്തോടനുബന്ധിച്ചാണ് കത്തോലിക്ക സഭ നേതൃത്വം എച്ച്ഐവി ബാധിതരുടെ ഉന്നമനത്തിനായി ചർച്ചകൾ നടത്തിയത്. ചര്‍ച്ചകളുടെ കേന്ദ്രബിന്ദു സമൂഹത്തില്‍ നിന്ന്‍ എയിഡ്സ് പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാനുള്ള നടപടികളെ കുറിച്ചായിരിന്നു. വിവിധ മതമേലധ്യക്ഷന്മാരുടെ സഹകരണത്തോടെ 2030 തോടെ എയിഡ്‌സ് ബാധിതരോടുള്ള വേർതിരിവിന് അവസാനം കണ്ടെത്തുമെന്നു കോണ്‍ഫറന്‍സ് ഓഫ് റിലീജിയന്‍സ് ഓഫ് ഇന്ത്യ- ഗോവ ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ ഫാ.പോൾ അൽവാരെസ് പറഞ്ഞു. സമൂഹത്തിൽ നന്മയുടെ മാറ്റങ്ങൾ വരുത്താൻ മതനേതാക്കൾക്കു സാധിക്കുമെന്നും എച്ച്ഐവി ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഭരണകൂടത്തിൽ നിന്നും ഉറപ്പുവരുത്താൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നു സംഘടന സ്ഥാപകൻ പീറ്റർ എഫ് ബോർഗിസ് പറഞ്ഞു. ക്രൈസ്തവ സമൂഹങ്ങളിൽ ബോധവത്കരണം മാറ്റങ്ങൾക്കു കാരണമാകുമെന്നും എയ്ഡ്‌സ് ബാധിതരോടുള്ള മനോഭാവത്തിനു മികച്ച മാതൃക സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ എച്ച്ഐവി സ്ട്രാറ്റജി സംഘടനയുടെയും എക്യൂമെനിക്കൽ അഡ്വക്കസി അല്ലിയൻസ് എന്ന അന്താരാഷ്ട്ര സംഘടനയുടെയും ആഭിമുഖ്യത്തിലാണ് എച്ച്ടിഎഫിന്റെ പ്രവർത്തനം. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ സഹകരണത്തോടെ മതനേതാക്കൾ വഴി ഗോവയിൽ കൂടുതൽ എച്ച്ഐവി പരിശോധനകളും ബോധവൽക്കരണ പദ്ധതികളും നടപ്പിലാക്കാനാണ് ശ്രമമെന്നു സി. ക്രിന കാർഡോസോ വ്യക്തമാക്കി. എയിഡ്‌സ് സംശയത്തിൽ കഴിയുന്നവർക്ക് പരിശോധനകളിലൂടെ ദൂരീകരണം നടത്താന്‍ സാധിക്കുമെന്നും അതിനായി പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ഒരുക്കുവാൻ മതമേലധ്യക്ഷന്മാർ മുന്നിട്ടിറങ്ങണമെന്നും അവർ അഭിപ്രായപ്പെട്ടു. എച്ച്ഐവി പരിശോധനകൾക്കും ചികിത്സക്കും മതനേതാക്കൾക്കു കൂടുതൽ നേതൃത്വം നല്കാനാകുമെന്നു എയിഡ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സിസ്റ്റർ ലോറെൻസ മാർക്‌സ് പങ്കുവെച്ചു. എച്ച്ഐവി ബാധിതർക്ക് മുൻഗണനയും പിന്തുണയും അടിയന്തരമായി നൽകണമെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ ഐക്യകണ്ഠമായി ആവശ്യപ്പെട്ടു. പരസ്പര സഹകരണത്തോടെ മനുഷ്യവകാശങ്ങൾ സംരക്ഷിക്കാനും ദേശീയ പ്രാദേശിക നിയമനിർമ്മാണങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കാനും കൂട്ടായ്മ വഴി പ്രവർത്തിക്കണമെന്ന പ്രതിജ്ഞയോടെയാണ് സമ്മേളനം സമാപിച്ചത്.
Image: /content_image/News/News-2019-05-21-10:56:41.jpg
Keywords: എയിഡ്

10374
Category: 1
Sub Category:
Heading: യുഎന്നില്‍ ഇസ്രായേല്‍ അംബാസഡറുടെ ബൈബിള്‍ പ്രസംഗം വൈറല്‍
Content: ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനന്‍ ഉയര്‍ത്തിപ്പിടിച്ച ബൈബിളുമായി നടത്തിയ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇസ്രായേലിന്റെ മേല്‍ യഹൂദര്‍ക്കുള്ള അവകാശം സംബന്ധിച്ച് ബൈബിളിനെ കൂട്ടുപിടിച്ചുകൊണ്ട് ഡാനന്‍ നടത്തിയ പ്രസംഗമാണ് നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. ടര്‍ക്കിഷ് ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്കാണ് ഈ പ്രസംഗം തര്‍ജ്ജമചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. “ഇതാണ് ഞങ്ങളെ സംബന്ധിച്ച ഉടമ്പടി” എന്നാണ് ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഡാനന്‍ പറഞ്ഞത്. ഇസ്രായേല്‍ ദേശത്തിന്റെ അവകാശം ഇസ്രായേല്‍ മക്കള്‍ക്ക് മാത്രമാണെന്നതിന് ബൈബിള്‍ തെളിവാണെന്നതായിരുന്നു ഡാനന്‍ നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം. “ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി എന്നേക്കും ഞാന്‍ എന്റെ ഉടമ്പടി സ്ഥാപിക്കും; ഞാന്‍ എന്നേക്കും നിനക്കും നിന്റെ സന്തതികള്‍ക്കും ദൈവമായിരിക്കും. നീ പരദേശിയായി പാര്‍ക്കുന്ന ഈ കാനാന്‍ദേശം മുഴുവന്‍ നിനക്കും നിനക്കുശേഷം നിന്റെ സന്തതികള്‍ക്കുമായി ഞാന്‍ തരും. എന്നെന്നും അത് അവരുടേതായിരിക്കും. ഞാന്‍ അവര്‍ക്കുദൈവമായിരിക്കുകയും ചെയ്യും” (ഉല്‍പ്പത്തി 17:7-8) എന്ന ബൈബിള്‍ വാക്യം വായിച്ചുകൊണ്ടായിരുന്നു ഡാനന്റെ പ്രസംഗം. </p> <iframe width="560" height="315" src="https://www.youtube.com/embed/ZenZ3YAvzEk" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ഉല്‍പ്പത്തി പുസ്തകം മുതല്‍, പുറപ്പാട് സംഭവം വരെയും സീനായി മലയില്‍ നിന്നും ഉടമ്പടിഫലകം സ്വീകരിച്ചത് മുതല്‍, കാനാന്‍ ദേശത്തിന്റെ പടിവാതില്‍ വരെയും യഹൂദന്‍മാരേക്കുറിച്ചും, ഇസ്രായേല്‍ ദേശവുമായി യഹൂദന്മാര്‍ക്കുള്ള ബന്ധത്തെക്കുറിച്ചുമുള്ള ചിത്രം ബൈബിള്‍ തരുന്നുണ്ടെന്ന്‍ ഡാനന്‍ ചൂണ്ടിക്കാട്ടി. ഗാസയില്‍ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങിയാലും സമാധാനം പുനസ്ഥാപിക്കപ്പെടുകയില്ലെന്നും ഇസ്രയേല്‍ യഹൂദ രാഷ്ട്രമായി പലസ്തീന്‍ അംഗീകരിക്കുക, പലസ്തീന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക, പ്രാദേശിക തലത്തിലുള്ള സഹകരണം, ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളെ അംഗീകാരം എന്നീ നാല് കാര്യങ്ങള്‍ സംഭവിച്ചാല്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ഡാനന്‍ പറഞ്ഞു.ഡാനന്റെ ഈ പ്രസംഗം ഇതിനോടകം തന്നെ സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, ഫ്രഞ്ച് ടര്‍ക്കിഷ് എന്നീ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടുകഴിഞ്ഞു.
Image: /content_image/News/News-2019-05-21-11:23:02.jpg
Keywords: ഇസ്രായേ