Contents
Displaying 10061-10070 of 25166 results.
Content:
10375
Category: 18
Sub Category:
Heading: ഫാ. ജോര്‍ജ് കുരിശുമ്മൂട്ടില്‍ മലങ്കര റീജണിന്റെ പുതിയ വികാരി ജനറാള്‍
Content: കോട്ടയം: കോട്ടയം അതിരൂപതയുടെ മലങ്കര റീജണിന്റെ പുതിയ വികാരി ജനറാളായി ഫാ. ജോര്‍ജ് കുരിശുമ്മൂട്ടിലിനെ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് നിയമിച്ചു. റാന്നി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ വികാരിയായി സേവനം ചെയ്തുവരികയായിരുന്നു ഫാ. ജോര്‍ജ്. കറ്റോട് ഇടവക കുരിശുമ്മൂട്ടില്‍ അലക്‌സാണ്ടര്‍ അച്ചാമ്മ ദന്പതികളുടെ മകനാണ്. മംഗലാപുരം സെന്റ് ജോസഫ്‌സ് ഇന്റര്‍ ഡയോസിഷന്‍ സെമിനാരിയില്‍ ഫിലോസഫി പഠനവും തിയോളജി പഠനവും പൂര്‍ത്തിയാക്കിയ ഫാ. ജോര്‍ജ് 1987 ഡിസംബര്‍ 27ന് പൗരോഹിത്യം സ്വീകരിച്ചു. ക്രിസ്റ്റ്യന്‍ ഐക്കണോഗ്രഫിയില്‍ ലെബനന്‍ ഹോളി സ്പിരിറ്റ് മറോണെറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്.
Image: /content_image/India/India-2019-05-22-04:21:19.jpg
Keywords: മലങ്കര

10376
Category: 1
Sub Category:
Heading: ഒരു മാസം: പ്രിയപ്പെട്ടവരുടെ സ്മരണയില്‍ ശ്രീലങ്കന്‍ ജനത
Content: കൊളംബോ: ലോകത്തെ നടുക്കി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ സ്‌ഫോടന പരമ്പര നടന്നിട്ട് ഇന്നലെ ഒരു മാസം തികഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ ഓര്‍മയില്‍ വിതുമ്പിക്കൊണ്ടാണ് സ്‌ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ ഇന്നലെ അനുസ്മരണച്ചടങ്ങുകളില്‍ വിശ്വാസികള്‍ പങ്കെടുത്തത്. മെഴുകുതിരി തെളിച്ചും മൌന പ്രാര്‍ത്ഥന നടത്തിയുമാണ് ശ്രീലങ്കന്‍ ജനത സ്ഫോടനം നടന്ന ദേവാലയങ്ങളില്‍ ചിലവിട്ടത്. കഴിഞ്ഞ മാസം 21ന് ഈസ്റ്റര്‍ ദിനത്തില്‍ രണ്ടു കത്തോലിക്കാ ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. 258 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ആക്രമണം നടന്ന വിവിധ ദേവാലയങ്ങളില്‍ ഇപ്പോഴും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്.
Image: /content_image/News/News-2019-05-22-05:55:53.jpg
Keywords: ശ്രീലങ്ക

10377
Category: 1
Sub Category:
Heading: ഹംഗറി പുനർനിർമ്മിച്ചു നൽകിയ ദേവാലയം കുർദിസ്ഥാനിൽ തുറന്നു
Content: സോറാൻ: ഇസ്ലാമിക തീവ്രവാദികളുടെ ഇടപെടല്‍ മൂലം അറ്റകുറ്റപണികള്‍ നേരിടേണ്ടി വന്ന കുർദിസ്ഥാനിലെ ക്രൈസ്തവ ദേവാലയം യൂറോപ്യന്‍ രാജ്യമായ ഹംഗറി പുനർനിർമിച്ചു നൽകി. കുർദിസ്ഥാൻ പ്രവിശ്യയിലെ സോറാൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന മാർ ജിയോര്‍ജിസ് ദേവാലയം പ്രത്യേക ചടങ്ങുകളോടെയാണ് കഴിഞ്ഞ ദിവസം തുറന്നത്. കുർദിസ്ഥാൻ പ്രവിശ്യ സർക്കാരിൽ മതങ്ങൾക്കായുള്ള വകുപ്പിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന പ്ഷ്തീവാൻ സാദിക്കും, പ്രദേശത്ത് ജീവിക്കുന്ന ക്രൈസ്തവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

I’m honored to represent #Kurdistan Region Prime Minister @PMBarzani in the reopening ceremony of Mar Georgis Church in the city of Soran, after its renovation by Hungary, in another step to solidify the diversity and religious coexistence that Kurdistan is known for. pic.twitter.com/LgJxGep0Q6
— Safeen Dizayee (@SafeenDizayee) May 15, 2019

1970-കളില്‍ പണിത ദേവാലയം ഇർബിൽ നഗരത്തിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കുർദിസ്ഥാൻ പ്രവിശ്യയിൽ ഏതാണ്ട് ഒരു ലക്ഷത്തോളം ക്രൈസ്തവർ ജീവിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ഇർബിൽ നഗരത്തിലും, ദുഹോക്ക് നഗരത്തിലുമായാണ് ജീവിക്കുന്നത്. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിൽ പൊട്ടിമുളച്ചതിനുശേഷം ക്രൈസ്തവർ കുർദിസ്ഥാൻ പ്രവിശ്യ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്കും മറ്റുമായാണ് പലായനം ചെയ്തത്. ദേവാലയം തുറക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളിലും, മതവിഭാഗങ്ങളിലുംപെട്ടവർക്ക് സഹവർത്തിത്വത്തിനുള്ള തറക്കല്ലാണ് ഇടുന്നതെന്ന് സര്‍ക്കാര്‍ വക്താവ് 'കുർദിസ്ഥാൻ 24' മാധ്യമത്തോട് പറഞ്ഞു. 2018 മാർച്ചിൽ പുതിയ സ്കൂൾ ഭവനരഹിതരായ കുട്ടികൾക്കായി നിർമ്മിച്ച് നല്‍കിയതിനും, കുർദിസ്ഥാന് ചെയ്യുന്ന മറ്റു സഹായങ്ങൾക്കുമായി ഹംഗറിക്ക് നന്ദി പറയാൻ ക്രൈസ്തവ നേതാക്കൾ ഒത്തുചേർന്നിരുന്നു. യുദ്ധത്തിൽ ഭവനരഹിതരായ കുട്ടികൾക്കായി 700,000 യുഎസ് ഡോളറാണ് ഹംഗറി സഹായമായി കൈമാറിയിരിക്കുന്നത്.
Image: /content_image/News/News-2019-05-22-06:57:36.jpg
Keywords: ഹംഗ

10378
Category: 1
Sub Category:
Heading: "ഞങ്ങളുടെ ദൈവം പ്രതികാരത്തിന്റെ ദൈവമല്ല, സ്നേഹത്തിന്റെ ദൈവമാണ്"
Content: കൊളംബോ: ശ്രീലങ്കയിലെ ചാവേര്‍ ആക്രമണങ്ങള്‍ക്ക് ശേഷവും കൊളംബോയിലെ കത്തോലിക്കരുടെ വിശ്വാസത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന് ആക്രമണത്തിനിരയായ ദേവാലയങ്ങളിലൊന്നായ കൊച്ചികാഡെയിലെ സെന്റ് അന്തോണീസ് ദേവാലയത്തിലെ റെക്ടര്‍ ഫാ. ജൂഡ് രാജ് ഫെര്‍ണാണ്ടോ. "ഞങ്ങളുടെ ദൈവം പ്രതികാരത്തിന്റെ ദൈവമല്ല സ്നേഹത്തിന്റെ ദൈവമാണ്" എന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനകളിലും, വിശുദ്ധ കുര്‍ബാനകളിലും പതിവ് പോലെ തന്നെ വിശ്വാസികള്‍ പങ്കെടുക്കുന്നുണ്ടെന്നും ഫാ. ജൂഡ് രാജ് പറഞ്ഞു. വത്തിക്കാന്‍ ന്യൂസിന്റെ അമാഡിയോ ലൊമോണാക്കൊക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ജൂഡ് രാജ് ആക്രമണങ്ങള്‍ നടന്ന്‍ ഒരു മാസം തികയുമ്പോള്‍ കൊളംബോയിലെ കത്തോലിക്കരുടെ ആത്മീയാവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നത്. ‘പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ’ എന്ന് കുരിശില്‍ കിടന്നുകൊണ്ട് യേശു പ്രാര്‍ത്ഥിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍’ എന്ന്‍ പഠിപ്പിച്ച യേശുവിന്റെ അനുയായികളാണ് തങ്ങളെന്ന പൊതുവികാരമാണ് ലങ്കയിലെ മുഴുവന്‍ കത്തോലിക്കര്‍ക്കുമുള്ളതെന്ന് ഫാ ജൂഡ്. രാജ് പറഞ്ഞു. ആക്രമണത്തോടെ ഭാഷയോ, മതമോ, ജാതിയോ നോക്കാതെ മുഴുവന്‍ ശ്രീലങ്കന്‍ സമൂഹവും ഒരുമിച്ചു. അക്രമം നടത്തിയവരോട് എന്താണ് പറയുവാനുള്ളതെന്ന ചോദ്യത്തിന് ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും, പ്രതികാരം ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്രമികളുടെ ഹൃദയങ്ങളെ ദൈവം സ്പര്‍ശിക്കുവാനും, അവരില്‍ അനുതാപം ഉളവാകുവാനും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയുടെ- പ്രത്യേകിച്ച് ജപമാലയുടേയും, വിശുദ്ധ കുര്‍ബാനയുടേയും ശക്തി മതിയെന്നും മറ്റൊരായുധവും വേണ്ടായെന്നും അന്നത്തെ ചാവേര്‍ ആക്രമണത്തില്‍ നിന്നും തലനാരിഴക്കു രക്ഷപ്പെട്ട ഫാ. ജൂഡ് രാജ് പറയുന്നു. വത്തിക്കാന്‍ സുവിശേഷവത്കരണ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി സെന്റ് അന്തോണീസ് ദേവാലയം സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്.
Image: /content_image/News/News-2019-05-22-09:13:58.jpg

10379
Category: 10
Sub Category:
Heading: ഇറ്റലിയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് ഇറ്റാലിയൻ ഉപപ്രധാനമന്ത്രി
Content: മിലാൻ: ഇറ്റലിയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ച് ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ ക്രിസ്തീയ സാക്ഷ്യം. ചരിത്രപ്രസിദ്ധമായ മിലാൻ കത്തീഡ്രലിനു മുന്നിൽവെച്ചാണ് മാറ്റിയോ സാൽവിനി ഇറ്റലിയെയും തന്റെ ജീവനെയും മാതാവിന്റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നതായി പ്രഖ്യാപിച്ചത്.

#Salvini: Affido l'Italia e la mia vita al Cuore immacolato di Maria!
#26maggiovotolega
— Matteo Salvini (@matteosalvinimi) May 18, 2019

യൂറോപ്യൻ യൂണിയൻ ഇലക്ഷന് മുന്നോടിയായി നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരിന്നു അദ്ദേഹം. കൈയിൽ പിടിച്ചിരുന്ന ജപമാലയിൽ ചുംബിച്ച അദ്ദേഹം മിലാൻ കത്തീഡ്രലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപത്തിലേക്ക് നോക്കി തന്റെ മരിയ ഭക്തി ഒരിക്കല്‍ കൂടി പരസ്യമായി പ്രകടിപ്പിച്ചു. അന്നേ ദിവസം ഇറ്റലിയെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നതായി അദ്ദേഹം ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

Io testimonio la mia Fede salvando vite umane (i morti in mare, come gli sbarchi, sono calati del 90%) e combattendo gli schiavisti e i trafficanti di esseri umani, accogliendo chi ha davvero bisogno ma facendo rispettare regole e confini. pic.twitter.com/m5OsalfQv3
— Matteo Salvini (@matteosalvinimi) May 20, 2019

തന്റെ പ്രസംഗ വേദികളിലും നവമാധ്യമങ്ങളിലും കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കാന്‍ മടിയില്ലാത്ത നേതാവാണ് മാറ്റിയോ സാൽവിനി. മിക്ക ദിവസങ്ങളിലും തന്റെ മരിയ ഭക്തിയും കത്തോലിക്ക വിശ്വാസം പ്രഘോഷിച്ചുകൊണ്ട് ഇറ്റലിയുടെ ക്രിസ്ത്യന്‍ വേരുകള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. ഇറ്റലിയിലേക്ക് അനിയന്ത്രിതമായി കുടിയേറിക്കൊണ്ടിരിന്ന ഇസ്ളാമിക അഭയാര്‍ത്ഥികളെ തടഞ്ഞ അദ്ദേഹത്തിന്റെ നടപടി യൂറോപ്പില്‍ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കുവാനാണ് അദേഹത്തിന്റെ തീരുമാനം.

#Salvini: sono il primo dei peccatori, ma voglio difendere la storia, voglio difendere le radici cristiane, voglio difendere le scuole cattoliche, il volontariato. Io chiedo semplicemente RISPETTO.
#nonelarena @nonelarena pic.twitter.com/qG5koaNa40
— Matteo Salvini (@matteosalvinimi) May 19, 2019

Image: /content_image/News/News-2019-05-22-10:11:30.jpg
Keywords: ഇറ്റലി, ഇറ്റാലി

10380
Category: 1
Sub Category:
Heading: ചന്ദ്രനിലേക്ക് അച്ചടിച്ച ബൈബിള്‍ അയക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
Content: ജെറുസലേം: അടുത്ത ദൗത്യത്തില്‍ ചന്ദ്രനിലേക്ക് അച്ചടിച്ച ബൈബിള്‍ അയക്കുവാനാണ് യഹൂദ രാഷ്ട്രമായ ഇസ്രായേല്‍ ആഗ്രഹിക്കുന്നതെന്ന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജെറുസലേമില്‍ വെച്ച് നടന്ന വാര്‍ഷിക അന്താരാഷ്ട്ര യുവജന ബൈബിള്‍ ക്വിസ്സില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരിന്നു നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം. ഭാവിയില്‍ ഇസ്രായേല്‍ വിജയകരമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുമെന്ന് മാത്രമല്ല, ഒരു ബൈബിളും അവരുടെ ഒപ്പം ഉണ്ടായിരിക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്. ബൈബിളാണ് തങ്ങളുടെ അടിസ്ഥാനമെന്നും, ബൈബിള്‍ നിന്നും ലഭിച്ച ധൈര്യത്താല്‍ തങ്ങള്‍ക്കിത് സാധ്യമാണെന്നും നെതന്യാഹു പറഞ്ഞു. ‘അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടങ്ങളേയും അവിടുന്ന്‍ സ്ഥാപിച്ച ചന്ദ്രതാരങ്ങളേയും ഞാന്‍ കാണുന്നു.’ (സങ്കീര്‍ത്തനം 8:3) എന്ന ബൈബിള്‍ വാക്യവും അദ്ദേഹം പരാമര്‍ശിച്ചു. “നമ്മുടെ ആത്മാവിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ചങ്കുറപ്പും, ഉത്സാഹവും, ഉറച്ച തീരുമാനവും കാരണം നമുക്കിത് സാധ്യമാണ്. നമ്മുടെ ആത്മാവ് ബൈബിളില്‍ നിന്നുമാണ് വരുന്നത്. ഇത് കേവലം വാക്കുകളല്ല. ആ ആത്മാവ് വേദപുസ്തകത്തില്‍ നിന്നു തന്നെയാണ് വരുന്നത്. നമ്മുടെ വിശ്വാസവും, പാരമ്പര്യവും, സ്വദേശത്തോടുള്ള സ്നേഹവും കൂടെ കൊണ്ടുനടന്നില്ലെങ്കില്‍ നമ്മുടെ ജന്മദേശത്ത് തിരിച്ചു വരുവാന്‍ നാം നടത്തിയ നീണ്ട യാത്രകള്‍ അര്‍ത്ഥശൂന്യമായിപ്പോവും”- നെതന്യാഹു പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 11-ന് 'ഉല്‍പ്പത്തിയില്‍ നിന്ന്‍ ചന്ദ്രനിലേക്ക്' എന്നര്‍ത്ഥം വരുന്ന ‘ബെറെഷീറ്റ്’ എന്ന ശൂന്യാകാശ പേടകം ഇസ്രായേല്‍ അയച്ചിരുന്നു. എന്നാല്‍ സാങ്കേതിക തകരാറുകള്‍ മൂലം ആ പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. ബൈബിളിന്റെ ഒരു ഡിജിറ്റല്‍ പതിപ്പ് ഈ പേടകത്തിലുണ്ടായിരുന്നുവെന്നും, അടുത്ത ശ്രമത്തില്‍ ബൈബിളിന്റെ അച്ചടിച്ച പതിപ്പ് തന്നെ അയക്കുമെന്നും നെതന്യാഹു പറഞ്ഞു.
Image: /content_image/News/News-2019-05-22-10:53:54.jpg
Keywords: ഇസ്രായേ

10381
Category: 18
Sub Category:
Heading: വ്യാജരേഖാ കേസില്‍ സത്യം പുറത്തുകൊണ്ടുവരണം: മീഡിയ കമ്മീഷന്‍
Content: കാക്കനാട്: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ചമയ്ക്കപ്പെട്ട വ്യാജരേഖ സംബന്ധിച്ച കേസില്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്ന് സീറോമലബാര്‍ മീഡിയാ കമ്മീഷന്‍. വ്യാജരേഖയുടെ ഉറവിടവും അതിനു പിന്നിലെ ഗൂഢാലോചനയും സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ തുടര്‍നടപടികളെക്കുറിച്ച് തീരുമാനിക്കുന്നതിനുമായി കഴിഞ്ഞദിവസം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര സമ്മേളനം വിളിച്ചുചേര്‍ക്കുകയുണ്ടായി. പ്രസ്തുത സമ്മേളനം വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശകലനം ചെയ്തു. സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ നിര്‍മ്മിച്ചത് എന്ന് യോഗം വിലയിരുത്തി. അതിനാല്‍ പ്രസ്തുത വ്യാജരേഖ നിര്‍മ്മിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി കേസ് അന്വേഷണം മുന്നോട്ട് പോകണമെന്ന് യോഗം തീരുമാനിച്ചു. എറണാകുളം-അങ്കമാലി അതിരൂപത കഴിഞ്ഞദിവസം ആവശ്യപ്പെട്ടതുപോലെ വ്യാജരേഖ സംബന്ധമായ എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നതാണ് മാധ്യമ കമ്മീഷന്റെയും നിലപാട്. ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിലെ സെര്‍വറില്‍ രേഖകള്‍ കണ്ടെത്തിയെന്ന പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അക്കാര്യവും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍, വ്യാജരേഖ കേസിന്റെ അന്വേഷണം അട്ടിമറിക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. അസാധാരണ കാര്യങ്ങളാണ് വ്യാജരേഖകേസുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ സഭാംഗങ്ങള്‍ ജാഗ്രതയോടെയും അവധാനതയോടെയും കാര്യങ്ങള്‍ വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അനാവശ്യ പ്രതികരണങ്ങളിലൂടെ സഭയിലെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സീറോമലബാര്‍സഭയിലെ ഒരു രൂപതയില്‍ നടക്കുന്ന ഒറ്റപ്പെട്ട വിഷയത്തെ കത്തോലിക്കാസഭയുടെ മുഴുവന്‍ പ്രശ്‌നമായും, സഭയെ പിളര്‍പ്പിലേക്ക് നയിക്കുന്ന ഭിന്നതയായും ചിത്രീകരിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം വാര്‍ത്താ അവതരണശൈലി ബന്ധപ്പെട്ടവര്‍ തിരുത്തണം. സഭയില്‍ കൂട്ടായ്മയും ഐക്യവും വളരുവാന്‍ വിശ്വാസിസമൂഹം ഒരു മനസ്സോടെ പ്രാര്‍ത്ഥിക്കേണ്ട കാലമാണിത്. സംശയങ്ങളുടെ കാര്‍മേഘങ്ങള്‍ നീക്കി സത്യം പുറത്തുവരുന്ന നാളുകള്‍ വിദൂരമല്ല എന്ന് പ്രത്യാശിക്കാം. നിലവിലുള്ള നിയമവ്യവസ്ഥിതിയും കുറ്റാന്വേഷണ സംവിധാനവും ഇതിന് സഹായകമാകുമെന്ന്‍ പ്രതീക്ഷിക്കുന്നതായി സീറോമലബാര്‍ മാധ്യമ കമ്മീഷന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.
Image: /content_image/India/India-2019-05-22-12:00:59.jpg
Keywords: സീറോ മലബാര്‍

10382
Category: 13
Sub Category:
Heading: ബ്രസീലും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്: ചടങ്ങില്‍ പങ്കെടുത്ത് പ്രസിഡന്റും നേതാക്കളും
Content: ബ്രസീലിയ: ഇറ്റലിക്ക് പിന്നാലെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക രാജ്യമായ ബ്രസീലും. ഇന്നലെ (21/05/19) പ്രസിഡന്റ് ജൈര്‍ ബോള്‍സൊണാരോയുടെയും മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിനെ ദൈവമാതാവിന്റെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ പ്ലാനാല്‍ടോ പാലസിലാണ് ചടങ്ങുകള്‍ നടന്നത്. ബിഷപ്പ് ഫെർണാഡോ ഏരിയാസ് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ 'മിസാവോ മരിയ ഡി നസറെ' എന്ന മരിയന്‍ സംഘടന യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. പ്രമുഖ ബ്രസീലിയന്‍ ഗായകനും രാഷ്ട്രീയ നേതാവുമായ ഇറോസ് ബയോന്‍ടിനിയാണ് ചടങ്ങുകള്‍ക്കു ചുക്കാന്‍ പിടിച്ചത്. സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിയെ(പി.എസ്.എല്‍) പ്രതിനിധാനം ചെയ്യുന്ന ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോള്‍സൊണാരോ ക്രൈസ്തവ വിശ്വാസത്തെ നെഞ്ചിലേറ്റുന്ന വ്യക്തിത്വമാണ്. 13 വര്‍ഷമായി അധികാരത്തിലിരുന്ന ഇടതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ച് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അധികാരത്തിലേറിയ ബോള്‍സൊണാരോ, ബൈബിള്‍ ആശയങ്ങള്‍ക്ക് രാജ്യത്തു വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന്‍ തുറന്ന്‍ പ്രസ്താവിച്ചിരിന്നു.
Image: /content_image/News/News-2019-05-22-14:30:06.jpg
Keywords: ബ്രസീ

10383
Category: 1
Sub Category:
Heading: മാര്‍ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണം ഈ ശനിയാഴ്ച്ച
Content: മിസിസാഗ: കാനഡയിലെ മിസിസാഗ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണവും ഈ ശനിയാഴ്ച്ച നടക്കും. മിസിസാഗ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കും. തുടര്‍ന്നു മാര്‍ ജോസ് കല്ലുവേലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പണം നടക്കും. കാനഡയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലൂയിജി ബൊണാസി, ടെറേന്റോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്, കനേഡിയന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. റിച്ചാര്‍ഡ് ഗാഗ്‌നോണ്‍, കാനഡയിലെ മുന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും. ദിവ്യബലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലൂയിജി ബൊണാസി പേപ്പല്‍ സന്ദേശം നല്കും. കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്, ആര്‍ച്ച്ബിഷപ് റിച്ചാര്‍ഡ് ഗാഗ്നോണ്‍, ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫാ. ഡാരിസ് മൂലയില്‍, എബ്ബി അലാറിക്, ഡോ. സാബു ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ മറുപടിപ്രസംഗം നടത്തും. സോണി കയാണിയില്‍, ജോസഫ് അക്കരപ്പറ്റിയാക്കല്‍ എന്നിവര്‍ നന്ദിപറയും. 2018 ഡിസംബര്‍ 22നാണ് മിസിസാഗയെ രൂപതയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിയത്.
Image: /content_image/News/News-2019-05-23-05:20:43.jpg
Keywords: കാനഡ, കനേഡി

10384
Category: 18
Sub Category:
Heading: മദര്‍ മേരി ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ചരമവാര്‍ഷികാചരണം
Content: അതിരമ്പുഴ: ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദര്‍ മേരി ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ചരമവാര്‍ഷികാചരണം അതിരന്പുഴയില്‍ നടക്കും. 47ാം ചരമവാര്‍ഷികമാണ് 25നു നടക്കുന്നത്. അന്ന്‍ രാവിലെ ഒന്‍പതിന് മദറിന്റെ കബറിടം സ്ഥിതിചെയ്യുന്ന ആരാധനാ മഠം ചാപ്പലില്‍ നടക്കുന്ന ധൂപപ്രാര്‍ഥനയോടെ ചരമവാര്‍ഷികാചരണത്തിനു തുടക്കമാകും. 9.30ന് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ സിന്‌പോസിയം ആരംഭിക്കും. ദൈവദാസി ഷന്താളമ്മയുടെ സാമൂഹിക പ്രതിബദ്ധത, ദൈവദാസി ഷന്താളമ്മ ദിവ്യകാരുണ്യാഗ്‌നിയില്‍ ശോധന ചെയ്യപ്പെട്ട ജീവിതത്തിനുടമ എന്നീ വിഷയങ്ങളില്‍ യഥാക്രമം റവ.ഡോ.തോമസ് കുഴുപ്പില്‍, സിസ്റ്റര്‍ ഡോ.സോഫി പെരേപ്പാടന്‍ എസ്എബിഎസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പോസ്റ്റുലേറ്റര്‍ റവ.ഡോ.ജോസഫ് കൊല്ലാറ മോഡറേറ്ററായിരിക്കും. സമ്മേളനത്തില്‍ തിരുസന്നിധ്യത്തിലെ മണ്‍ചിരാത് എന്ന പുസ്തകം പ്രകാശനം ചെയ്യും. 11ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. റവ.ഡോ.ജോസഫ് കൊല്ലാറ, ഫാ.ജോര്‍ജ് വല്ലയില്‍, ഫാ. പ്രിന്‍സ് മാഞ്ഞൂരാന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. സമൂഹബലിയെത്തുടര്‍ന്ന് സെന്റ് മേരീസ് പാരീഷ് ഹാളില്‍ ശ്രാദ്ധ നേര്‍ച്ച നടക്കും. ആരാധനാ സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഗ്രെയ്‌സ് പെരുമ്പനാനി, ഫൊറോനാ വികാരി ഫാ.സിറിയക് കോട്ടയില്‍, പോസ്റ്റുലേറ്റര്‍ റവ.ഡോ.ജോസഫ് കൊല്ലാറ, വൈസ് പോസ്റ്റുലേറ്റര്‍മാരായ സിസ്റ്റര്‍ ഡോ. തെക്ല, സിസ്റ്റര്‍ ഡോ.ആനീസ് നെല്ലിക്കുന്നേല്‍, സിസ്റ്റര്‍ എല്‍സ പൈകട തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2019-05-23-05:41:55.jpg
Keywords: മേരി