Contents
Displaying 10081-10090 of 25166 results.
Content:
10395
Category: 18
Sub Category:
Heading: ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലിന്റെ മൃതസംസ്കാരം നാളെ
Content: മാനന്തവാടി: ഇക്കഴിഞ്ഞ തിങ്കളാഴ്ച ഈജിപ്തില്‍വച്ച് മരണമടഞ്ഞ കേരളസഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലിന്റെ മൃതസംസ്കാരം നാളെ നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ നടക്കും. നാളെ രാവിലെ 8 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ ഏകദേശം 2 മണിക്ക് എത്തിക്കും. 4 മണിവരെ പൊതുദർശനത്തിന് അവസരമുണ്ടാകും. തുടര്‍ന്നു വിശുദ്ധ കുർബാന അര്‍പ്പണം നടക്കും. ഈ സമയത്ത് പൊതുജനങ്ങൾക്ക് കാണുവാനും ആദരാഞ്ജലികൾ അർപ്പിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 7 മണിയോടുകൂടി മൃതദേഹം സംസ്ക്കരിക്കും. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്ന ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ വിശുദ്ധനാട് തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്.
Image: /content_image/India/India-2019-05-24-10:40:17.jpg
Keywords: തൊണ്ടിപ്പറ

10396
Category: 10
Sub Category:
Heading: ഇവാഞ്ചലിക്കല്‍ വിശ്വാസിയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചത് 'ദിവ്യകാരുണ്യം'
Content: വാഷിംഗ്‌ടണ്‍ ഡിസി: കടുത്ത ഇവാഞ്ചലിക്കല്‍ സഭാ വിശ്വാസിയായിരുന്ന എലിസെ അമെസ്-ഡ്രോസ് ജീവിതത്തില്‍ ഒരിക്കലും കരുതിയിരുന്നില്ല ചെറുപ്പം മുതല്‍ താന്‍ ചേര്‍ത്തുപിടിച്ചിരിന്ന വിശ്വാസം ഉപേക്ഷിച്ചു ദിവ്യകാരുണ്യ നാഥനെ പുല്‍കുമെന്ന്. ‘മരിച്ച വിശ്വാസം’ എന്ന് താന്‍ കരുതിയിരുന്ന കത്തോലിക്കാ സഭയിലേക്കുള്ള തന്റെ യാത്ര സംഭവബഹുലമാണെന്നാണ് സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള ഈ ഇരുപത്തിനാലുകാരി പറയുന്നത്. ഇവാഞ്ചലിക്കല്‍ വിശ്വാസത്തില്‍ നിന്നും ആരംഭിച്ച് യൂത്തായിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ കത്തോലിക്കാ വിശ്വാസത്തില്‍ അവസാനിക്കുകയാണ് അമെസ്-ഡ്രോസിന്റെ വിശ്വാസ യാത്ര. ‘കത്തോലിക്കാ ന്യൂസ് ഏജന്‍സി’ (CNA)ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമെസ്-ഡ്രോസ് തന്റെ വിശാസ പരിവര്‍ത്തനത്തിന്റെ സാക്ഷ്യം വിവരിച്ചത്. ദിവ്യകാരുണ്യമാണ് തന്നെ കത്തോലിക്കാ സഭയില്‍ ചേരുവാന്‍ പ്രേരിപ്പിച്ച പ്രധാനഘടകമെന്നാണ് അമെസ്-ഡ്രോസ് പറയുന്നത്. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ ഒരു കത്തോലിക്കാ വിശ്വാസിയെ പരിചയപ്പെട്ടതാണ് അമെസിന്റെ കത്തോലിക്കാ സഭയിലേക്കുള്ള യാത്രയുടെ തുടക്കം. തന്റെ ബിരുദപഠനകാലത്ത് ജീവിതത്തിന് യാതൊരു അര്‍ത്ഥമോ ലക്ഷ്യമോ ഇല്ല എന്ന്‍ കരുതിയിരുന്ന കാലത്തായിരിന്നു നിര്‍ണ്ണായകമായ ഈ ചുവടുമാറ്റം. അമെസ് തന്റെ പുതിയ സുഹൃത്തിന്റെ കൂടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ആദ്യത്തെ ബലിയര്‍പ്പണം അവള്‍ക്ക് ഏറെ അനുഭവഭേദ്യമായി തോന്നി. തുടര്‍ന്നു കത്തോലിക്ക വിശ്വാസത്തെ കുറിച്ചുള്ള തന്റെ സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ അവള്‍ ആരംഭിക്കുകയായിരിന്നു. ഇതിനായി സുഹൃത്തിന്റെ സഹായം തേടി. പിന്നീട് വാഷിംഗ്‌ടണ്‍ ഡിസിയിലെത്തിയപ്പോഴാണ് അമെസിന് നിരവധി കത്തോലിക്കാ സുഹൃത്തുക്കളെ ലഭിച്ചത്. വിശ്വാസത്തിന്റെ മാതൃക സ്വീകരിക്കാന്‍ മാത്രം കത്തോലിക്കര്‍ തുറന്ന മനസ്സും, നന്മയും ഉള്ളവരാണെന്നാണ് അമെസ് അവരെ സ്മരിക്കുന്നത്. കത്തോലിക്ക വിശ്വാസത്തെ കുറിച്ചുള്ള സംശയങ്ങള്‍ അപ്പോഴും അവളില്‍ അവസാനിച്ചിരിന്നില്ല. വൈകിയില്ല, കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ള വാഷിംഗ്‌ടണ്‍ ഡി.സി. യിലെ സെന്റ് പീറ്റേഴ്സ് ഇടവകയിലെ വിശ്വാസ പരിശീലന കളരിയില്‍ (RCIA) അവള്‍ ചേര്‍ന്നു. അപ്പോഴും കത്തോലിക്കാ വിശ്വാസത്തില്‍ ചേരുമോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ലായിരുന്നുവെന്നാണ് അമെസ് പറയുന്നത്. ഏതാനും നാളത്തെ അഗാധമായ പഠനവും, വായനയും അവളെ കത്തോലിക്ക വിശ്വാസത്തിലേക്ക് ഏറെ അടുപ്പിച്ചു. തന്റെ മനസ്സിനെ പാകപ്പെടുത്തിയത് ബെനഡിക്ടന്‍ തിയോളജിയാണെന്ന്‍ അവള്‍ പറയുന്നു. തന്റെ ആത്മീയ മാധ്യസ്ഥയായ ലിസ്യൂവിലെ വിശുദ്ധ തെരേസ മരണപ്പെട്ട ഇരുപത്തിനാലാമത്തെ വയസ്സില്‍ തന്നെയാണ് താന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന ആകസ്മികതയും അമെസ് ചൂണ്ടിക്കാട്ടി. “നമ്മുടെ ജീവിതത്തില്‍ നിരവധി മാര്‍ഗ്ഗങ്ങളിലൂടെ ക്രിസ്തു നമുക്ക് സ്വയം വെളിപ്പെടുത്തിത്തരുന്നുണ്ട്. അത് നിങ്ങള്‍ അവനെ കണ്ടെത്തുന്നത് പോലെയല്ല. നമ്മുടെ പദ്ധതികളുടെ ഒരു ഭാഗം പോലെയാണിത്, ഇതാണെന്നെ ദൈവവുമായി കൂടുതല്‍ അടുപ്പിച്ചത്” അമെസ്-ഡ്രോസ് പറയുന്നു. സഭയിലെ ഇപ്പോഴത്തെ വിവാദങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും താന്‍ തന്റെ കത്തോലിക്കാ വിശ്വാസത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നു സാക്ഷ്യത്തോടെയാണ് അമെസിന്റെ അഭിമുഖം അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലായിരുന്നു അമെസ്- ഡ്രോസ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയത്.
Image: /content_image/News/News-2019-05-24-12:44:22.jpg
Keywords: വിശുദ്ധ കുര്‍, ദിവ്യകാരുണ്യ

10397
Category: 24
Sub Category:
Heading: റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പില്‍: വചനത്തെ ഉപാസിച്ച ധന്യജീവിതം
Content: ദൈവവചനത്തെ ധ്യാനിച്ചും ഉപാസിച്ചും പഠിപ്പിച്ചും ജീവിച്ച ബഹുമാനപ്പെട്ട തൊണ്ടിപ്പറമ്പില്‍ ജോസഫച്ചന്‍ ഓര്‍മ്മയാകുമ്പോള്‍ കേരളസഭ ആദരപൂര്‍വ്വം അദ്ദേഹത്തോട് വിടചോദിക്കുന്നു. ദൈവം ബഹുമാനപ്പെട്ട അച്ചന്‍റെ ശുശ്രൂഷാജീവിതത്തിന് നിത്യജീവന്‍റെ ഒളിമങ്ങാത്ത കിരീടം സമ്മാനിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട തൊണ്ടിപ്പറമ്പിലച്ചന്‍റെ ജീവിതം അദ്ദേഹത്തിന്‍റെ അദ്ധ്യാപനവൃത്തിയോട് അഭേദ്യമാംവിധം ബന്ധപ്പെട്ടതാണ്. ദൈവവചനത്തിന്‍റെ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിരുന്നു അദ്ദേഹം. ദൈവവചനവുമായി ബന്ധപ്പെടുത്താതെ അച്ചന്‍റെ ജീവിതത്തെ പരാമര്‍ശവിഷയമാക്കുക സാധ്യമല്ല. #{red->none->b->ഹ്രസ്വജീവചരിത്രം }# എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18-ാം തിയതി ജോസഫസച്ചന്‍ ജനിച്ചു. പിന്നീട് മലബാറിലേക്ക് കുടുംബം കുടിയേറി. നടവയല്‍ സെന്‍റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജി പഠനം പൂര്‍ത്തിയാക്കി അഭി. മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും 1975 ഡിസംബര്‍ 31-ാം തിയതി വൈദികപട്ടം സ്വീകരിച്ചു. 1976 മുതല്‍ 1980 വരെ അഭി. തൂങ്കുഴി പിതാവിന്‍റെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു. ഈ കാലയവളവില്‍ത്തന്നെ തൃശ്ശിലേരി ഇടവകയുടെ വികാരിയായും അച്ചന്‍ സേവനം ചെയ്തു. 1980-ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അച്ചന്‍ 1984-ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989-ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ത്തന്നെ ആലുവ സെമിനാരി വൈസ്റെക്ടറായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്‍റായും ശുശ്രൂഷ ചെയ്തു. കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് വൈദികര്‍ അച്ചന്‍റെ ശിഷ്യന്മാരായുണ്ട്. 2014-ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ച അച്ചന്‍ ഡിവൈന്‍ റിട്രീറ്റ് സെന്‍ററില്‍ താമസിച്ചുകൊണ്ട് അവിടെത്തന്നെ അദ്ധ്യാപകനും ധ്യാനഗുരുവും, വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനും ഒക്കെയായി ശുശ്രൂഷാജീവിതം തുടരുകയായിരുന്നു. #{red->none->b->വചനോപാസനയിലൂടെ ജീവിതശുശ്രൂഷ }# മംഗലപ്പുഴ സെമിനാരിയിലെ ബൈബിള്‍ അദ്ധ്യാപകനായിരുന്ന കാലത്ത് മറ്റ് സെമിനാരികളിലും അച്ചന്‍ പഠിപ്പിച്ചിട്ടുണ്ട്. നിരന്തരമായ വായന, എഴുത്ത്, അദ്ധ്യാപനം, യാത്രകള്‍ എന്നിവ കൊണ്ട് നിറഞ്ഞതായിരുന്നു അച്ചന്‍റെ ജീവിതം. മംഗലപ്പുഴയില്‍ പ്രൊഫസറായിരുന്നപ്പോള്‍ത്തന്നെ ജോസഫച്ചന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ ബൈബിള്‍ കോളേജിലും അതിന്‍റെ ആരംഭകാലം മുതലേ അദ്ധ്യാപകനായിരുന്നു. 65-ാം വയസ്സില്‍ മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ നാലു വര്‍ഷമായി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ റസിഡന്‍റ് പ്രൊഫസറായും ഡിവൈന്‍ ടീം അംഗമായും സേവനമനുഷ്ഠിച്ച് വരുകയായിരുന്നു. ബൈബിള്‍ പണ്ഡിതനായിരുന്ന അദ്ദേഹം ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഹ്രസ്വകാല, ദീര്‍ഘകാല മലയാളം, ഇംഗ്ലീഷ് ബൈബിള്‍ കോഴ്സുകളില്‍ അദ്ധ്യാപകനായിരുന്നു. ഈ കാലയളവില്‍ ആയിരക്കണക്കിന് ശിഷ്യസമൂഹത്തെ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു. ശിഷ്യസമൂഹത്തിന് നല്ല അദ്ധ്യാപകനും സുഹൃത്തും വഴികാട്ടിയുമായിരുന്ന അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ നഷ്ടമായത് ഒരു നല്ല അദ്ധ്യാപകനെയും വാഗ്മിയെയും എഴുത്തുകാരനെയുമാണെന്ന് അദ്ദേഹത്തിന്‍റെ ശിഷ്യസമൂഹം അനുസ്മരിക്കുന്നു. ഗുഡ്നെസ് ടിവിയുടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഫാ. ജോസഫ്. ബൈബിള്‍ ഉത്പത്തി മുതല്‍ വെളിപാട് വരെയുള്ള പഠനക്ലാസായ "ബൈബിളിലൂടെ ഒരു തീര്‍ത്ഥാടനം", കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിന് വിശദീകരണവും വ്യാഖ്യാനവും നല്കുന്ന "വിശ്വാസവെളിച്ചം" എന്നീ പ്രോഗ്രാമുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. വിശ്വാസി സമൂഹത്തിന് ബൈബിള്‍ പഠിക്കാനും സഭാപ്രബോധനങ്ങള്‍ മനസ്സിലാക്കാനും ഈ പ്രോഗ്രാമുകള്‍ ഏറെ സഹായിച്ചു. മികച്ച അദ്ധ്യാപകനും പ്രഭാഷകനും ബൈബിള്‍ പണ്ഡിതനും ആയിരുന്നപ്പോഴും ജീവിതത്തില്‍ വിനയവും എളിമയും ലാളിത്യവും അദ്ദേഹം സൂക്ഷിച്ചിരുന്നു. ഈ തിരക്കിനിടയിലും പി.ഓ.സി. ബൈബിള്‍ വിവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ലേഖനങ്ങളായും പുസ്തകങ്ങളായും അദ്ദേഹത്തിന്‍റെ എഴുത്ത് ജീവിതവും ഏറെ ധന്യമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയും. #{red->none->b-> സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുസ്മരിക്കുമ്പോള്‍}# 1.റവ. ഡോ. മാത്യു ഇല്ലത്തു പറമ്പില്‍ (റെക്ടര്‍, മംഗലപ്പുഴ സെമിനാരി): "പണ്ഡിതരോട് മാത്രം ബൈബിള്‍ സംസാരിച്ച ഒരു പണ്ഡിതനായിരുന്നില്ല ബഹുമാനപ്പെട്ട ജോസഫ് തൊണ്ടിപ്പറമ്പിലച്ചന്‍. മംഗലപ്പുഴ സെമിനാരി തന്‍റെ കേന്ദ്രമാക്കിക്കൊണ്ട് അദ്ദേഹം സാധാരണക്കാരോട് ദൈവവചനം സംസാരിക്കുകയും കേരളത്തില്‍ ബൈബിളിന്‍റെ ജനകീയവത്കരണത്തിന് വലിയ പങ്ക് വഹിക്കുകയും ചെയ്തു. ഒട്ടും മടുപ്പറിയാത്ത ഒരു അദ്ധ്വാനശീലനായിരുന്നു അച്ചന്‍. ധ്യാനത്തില്‍ നിന്ന് ക്ലാസ്സിലേക്കും ക്ലാസ്സില്‍ നിന്ന് കളിയിലേക്കും അവിടെനിന്ന് കായികാദ്ധ്വാനത്തിലേക്കും അതിനുശേഷം ആത്മീയശുശ്രൂഷകളിലേക്കും അതിനുശേഷം നീണ്ട യാത്രകളിലേക്കും അച്ചന്‍ അവിശ്രാന്തം മാറിക്കൊണ്ടിരുന്നു. അച്ചന്‍റെ അദ്ധ്വാനശീലം സെമിനാരിവിദ്യാര്‍ത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ വെല്ലുവിളിയും മാതൃകയുമായിരുന്നു." 2. റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ (റെക്ടര്‍, കാര്‍മല്‍ഗിരി സെമിനാരി): "ക്രിസ്തുവിന്‍റെ പൗരോഹിത്യം തികഞ്ഞ സമര്‍പ്പണത്തോടും സത്യസന്ധതയോടും കൂടി ജീവിച്ച ഒരു വൈദികന്‍. സെമിനാരിയെയും സെമിനാരിവിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും ഹൃദയംതുറന്ന് സ്നേഹിച്ച ഒരു വചനോപാസകന്‍." 3. റവ. ഡോ. ടോമിപോള്‍ കക്കാട്ടുതടത്തില്‍ (പ്രസിഡന്‍റ്, PIA): "സഹപ്രവര്‍ത്തകന്‍, സുഹൃത്ത്, മാര്‍ഗ്ഗദര്‍ശി എന്നിങ്ങനെ അനേകവര്‍ഷങ്ങളിലെ ആത്മബന്ധം തൊണ്ടിപ്പറമ്പിലച്ചനുമായിട്ടുണ്ട്. സരസമായ ഭാഷയില്‍ ഗഹനമായ വചനവിചിന്തനങ്ങള്‍ അനായാസം നടത്തുവാന്‍ കഴിയുമായിരുന്ന ഗുരുവിനെ, തികഞ്ഞ പാണ്ഡിത്യം, കഠിനാദ്ധ്വാനം, കൃത്യനിഷ്ഠ, അനുകമ്പ എന്നിവ അഭ്യസിക്കാന്‍ അനുകരണാര്‍ഹമായ ജീവിതം നയിച്ച വൈദികനെ അപ്രതീക്ഷിതമായി പിരിയേണ്ടി വന്നതില്‍ ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (PIA) വിദ്യാര്‍ത്ഥിനീ-വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഹൃദയവേദന അനുഭവിക്കുന്നു." 4. റവ. ഡോ. വിന്‍സെന്‍റ് കുണ്ടുകുളം (പ്രസിഡന്‍റ്, ഇന്ത്യന്‍ തിയളോജിക്കല്‍ അസോസിയേഷന്‍, കേരള തിയോളജിക്കല്‍ അസോസിയേഷന്‍) "അലിവാര്‍ന്ന ഹൃദയത്തിനുടമ, പരോപകാരി, ആരാധനാക്രമത്തിലധിഷ്ഠിത ആത്മീയതയില്‍ ചരിക്കുന്ന പുരോഹിതന്‍, പ്രതിസന്ധികളെ ക്രിയാത്മകമായി അതിജീവിച്ച് സേവനത്തിന്‍റെ നവപാതകള്‍ വെട്ടിത്തുറന്ന ജേതാവ്, കൃത്യനിഷ്ഠയോടെ കഠിനാദ്ധ്വാനം ചെയ്യുന്ന പരിശ്രമശാലി, ആശയസംവേദനക്ഷമതയില്‍ അഗ്രഗണ്യന്‍, പൗരോഹിത്യത്തില്‍ ആനന്ദം കണ്ടെത്തിയവന്‍." #{blue->none->b-> സമാപനം}# ജോസഫ് തൊണ്ടിപ്പറമ്പിലച്ചന്‍ അനേകര്‍ക്ക് മലമുകളില്‍ കത്തിച്ച് വെച്ച വിളക്കിന് തുല്യനായിരുന്നു. അച്ചന്‍റെ വിയോഗവിവരം അറിഞ്ഞപ്പോള്‍ മുതല്‍ ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. വചനത്തിന്‍റെ വിരല്‍കൊണ്ട് അച്ചന്‍ അനേകരെ സ്പര്‍ശിച്ചിട്ടുണ്ട്. വചനവെളിച്ചം അനേകരുടെ ജീവിതത്തില്‍ വിതറിയിട്ടുണ്ട്. അറിവില്ലാത്തവര്‍ക്ക് വേണ്ടി അച്ചനത് വ്യാഖ്യാനിച്ചിട്ടുണ്ട്. അറിവന്വേഷിച്ച് വന്നവരെ അത് പഠിപ്പിച്ചിട്ടുണ്ട്. പുരോഹിതനായിരുന്നതില്‍ ആനന്ദിക്കുകയും ദൈവവചനത്തെ ഉപാസിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്ത മിശിഹായുടെ പുരോഹിതന് നമുക്ക് അഭിമാനത്തോടെ വിട പറയാം. തന്‍റെ മരണത്തിനുവേണ്ടി ധീരതയോടെ ഒരുങ്ങി കാത്തിരുന്ന ഈ വൈദികന്‍ വിശ്വാസികള്‍ക്ക് പ്രത്യാശയുടെ അടയാളമായിത്തീരട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/SocialMedia/SocialMedia-2019-05-24-15:15:40.jpg
Keywords: തൊണ്ടി

10398
Category: 18
Sub Category:
Heading: ജനവിധി അംഗീകരിച്ച് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കണം: കെസിബിസി
Content: കൊച്ചി: ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ ഒരിക്കല്‍ക്കൂടി അധികാരത്തിലേറ്റിയിരിക്കുന്ന സാഹചര്യത്തില്‍ ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. രാജ്യത്തിന്റെ സുരക്ഷിതത്വവും പുരോഗതിയും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമവും ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും പുനര്‍നിര്‍മാണത്തിനും നവകേരള നിര്‍മിതിക്കും അത്യന്താപേക്ഷിതമാണ്. പുതിയ സര്‍ക്കാരിന് അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നതായും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ രേഖപ്പെടുത്തി.
Image: /content_image/India/India-2019-05-25-04:06:34.jpg
Keywords: കെസിബിസി

10399
Category: 18
Sub Category:
Heading: സഭയില്‍ സമാധാനം കൈവരിക്കണമെന്നാണ് തന്റെ ആഗ്രഹം: ഇഗ്നാത്തിയോസ് അപ്രേം പാത്രിയര്‍ക്കീസ് ബാവ
Content: മഞ്ഞനിക്കര: സ്‌നേഹത്തിലധിഷ്ഠിതമായ ചര്‍ച്ചകളിലൂടെ സഭയില്‍ സമാധാനം കൈവരിക്കണമെന്നാണ് പാത്രിയാര്‍ക്കീസ് എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നതെന്ന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ബാവ മഞ്ഞനിക്കര ദയറാ അങ്കണത്തില്‍ ചേര്‍ന്ന വിശ്വാസികളുടെ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനുരഞ്ജനത്തിന്റെ പേരില്‍ വിശ്വാസികളെയോ വിശ്വാസത്തെയോ ബലികഴിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂര്‍വപിതാക്കന്മാരുടെ കാലത്തും ഇതേപോലെ പള്ളികളും സ്ഥാപനങ്ങളും സഭയ്ക്കു നഷ്ടപ്പെട്ടു. അവയുടെയെല്ലാം സ്ഥാനത്തു നാം പുതിയതു പണിതു. അനുരഞ്ജനത്തിന്റെ പാതയിലൂടെ സഭയില്‍ സമാധാനത്തിനുവേണ്ടി നാം ഏറെ ശ്രമിച്ചു. എന്നാല്‍, മറുവിഭാഗം വാതിലുകള്‍ കൊട്ടിയടയ്ക്കുകയായിരുന്നു. 2017ലെ സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തെ ഇല്ലായ്മ ചെയ്യാമെന്നാണ് അവരുടെ മോഹം. സ്‌നേഹത്തിലധിഷ്ഠിതമായ ചര്‍ച്ചകളിലൂടെ സഭയില്‍ സമാധാനം കൈവരിക്കണമെന്നാണ് പാത്രിയര്‍ക്കീസ് എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നത്. ഇതിനായി ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ സമിതി ശ്രമം നടത്തി. എന്നാല്‍, മറുവിഭാഗം സഹകരിച്ചില്ല. സഭയിലെ ഏതൊരാളുടെയും അവകാശവും മാന്യതയും അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കും ഉണ്ടാകുക. അന്ത്യോഖ്യന്‍ സിംഹാസനത്തിനു കീഴില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന അവസാന ആളിനൊപ്പവും താനുണ്ടാകുമെന്നും പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ, തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവര്‍ പ്രസംഗിച്ചു. ഇന്നു രാവിലെ മഞ്ഞനിക്കര ദയറാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയ്ക്കു പാത്രിയര്‍ക്കീസ് ബാവ മുഖ്യകാര്‍മികത്വം വഹിക്കും.
Image: /content_image/India/India-2019-05-25-04:22:07.jpg
Keywords: ബാവ

10400
Category: 10
Sub Category:
Heading: ബൈബിൾ പഠനം നടത്തുന്ന സ്ത്രീകളിൽ മാനസിക സമ്മർദ്ധം കുറവെന്ന് പഠനഫലം
Content: കാലിഫോര്‍ണിയ: ബൈബിൾ പഠനം നടത്തുന്ന സ്ത്രീകളിൽ മാനസിക സമ്മർദ്ധം കുറവാണെന്ന് പുതിയ പഠനഫലം. അമേരിക്കയിലെ വിവിധ ഇടവകകളിൽ നടക്കുന്ന 'ദി വാക്കിങ് വിത്ത് പർപ്പസ് ബൈബിൾ സ്റ്റഡി പ്രോഗ്രാമി'ന്റെ സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ബൈബിളിനെ പറ്റി ആഴത്തിൽ പഠിച്ചത് സ്ത്രീകളുടെ പെരുമാറ്റത്തിലും, ജീവിതരീതികളിലും പ്രതിഫലിച്ചുവെന്നും കുടുംബ ബന്ധങ്ങൾ കൂടുതല്‍ ഊഷ്മളമായതായും ഫലം ചൂണ്ടിക്കാട്ടുന്നു. സർവ്വേയിൽ പങ്കെടുത്ത 91 ശതമാനം സ്ത്രീകളും ബൈബിൾ പഠനം നടത്തുന്നത് കൊണ്ട് മാനസിക സമ്മർദ്ധം കുറഞ്ഞതായി പറഞ്ഞു. ക്ഷമയോടെ പ്രതിസന്ധികളെ നേരിടുവാനും മറ്റുള്ളവരോട് പെരുമാറുമ്പോൾ കൂടുതൽ അടക്കം പാലിക്കാൻ സാധിക്കുന്നതായും 94 ശതമാനം സ്ത്രീകൾ അഭിപ്രായപ്പെട്ടു. ദി വാക്കിങ് വിത്ത് പർപ്പസ് ബൈബിൾ സ്റ്റഡി പ്രോഗ്രാമിൽ നിന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ ദൈവം ആഗ്രഹിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചെന്ന് സർവ്വേയിൽ പങ്കെടുത്ത നല്ലൊരുഭാഗവും അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടെന്ന് സർവേയിൽ പങ്കെടുത്ത 99 ശതമാനം സ്ത്രീകളാണ് അഭിപ്രായപ്പെട്ടത്. 7880 സ്ത്രീകളില്‍ നടത്തിയ പഠന ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ലിസ ബ്രണ്ണിക്ക്മേയർ എന്ന വനിതയാണ് യുവതികളായ അമ്മമാർക്കായി 2002ൽ ദി വാക്കിങ് വിത്ത് പർപ്പസ് ബൈബിൾ സ്റ്റഡി പ്രോഗ്രാം ആരംഭിക്കുന്നത്. കഴിഞ്ഞവർഷം മാത്രം 35000 സ്ത്രീകളെയാണ് ക്രിസ്തുവുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ ബൈബിൾ സ്റ്റഡി പ്രോഗ്രാം സഹായിച്ചത്.
Image: /content_image/News/News-2019-05-25-04:54:59.jpg
Keywords: ബൈബി

10401
Category: 1
Sub Category:
Heading: കുട്ടികൾക്കായുള്ള 'യൂകാറ്റ്' തയാര്‍: ആശംസ അറിയിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആദ്യകുർബ്ബാന സ്വീകരണത്തിനും, സ്ഥൈര്യലേപനത്തിനുമായൊരുങ്ങുന്ന കുട്ടികൾക്കായി 'YOUCAT FOR KIDS' പ്രബോധന ഗ്രന്ഥം തയാറായി. വിശ്വാസ സത്യങ്ങളുടെ അടിസ്ഥാനഘടകങ്ങൾ കുട്ടികൾക്കു ചേർന്ന ഭാഷയിലൂടെയും, നിറമാർന്ന ആകർഷകമായ ചിത്രങ്ങളിലൂടെയും അവതരിപ്പിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതിയാണ് നവ സുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരത്തോടെ പ്രബോധന ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ഓരോ വിഷയങ്ങളെയും ചോദ്യോത്തരങ്ങളുടെ രീതിയിൽ കുട്ടികൾക്ക് മനസ്സിലാക്കുന്ന വിധത്തിലാണ് പുസ്തകത്തിന്റെ അവതരണം. ഗ്രന്ഥത്തിന്‍റെ പേജുകളുടെ താഴെയായി മാതാപിതാക്കൾക്കും മതബോധന അദ്ധ്യാപകർക്കും ഉപകരിക്കുന്നതുമായ വിശ്വാസകാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താൻ ഉപയോഗിച്ചിരുന്ന വേദപാഠ പുസ്തകത്തേക്കാൾ വളരെ വ്യത്യസ്ഥമാണ് ഈ ഗ്രന്ഥമെന്നും ഇത് രക്ഷകര്‍ത്താക്കൾക്കും, കുട്ടികൾക്കും ഏറെ ഉപകാരപ്പെടുമെന്നും ആമുഖ കുറിപ്പില്‍ ഫ്രാന്‍സിസ് പാപ്പ കുറിച്ചു.
Image: /content_image/News/News-2019-05-25-05:39:53.jpg
Keywords: കുട്ടി

10402
Category: 1
Sub Category:
Heading: ഇസ്രായേലിലെ ക്രിസ്തീയ ചാനലിന്റെ സ്റ്റുഡിയോ അജ്ഞാതന്‍ അഗ്നിക്കിരയാക്കി
Content: ജെറുസലേം: ഇസ്രായേലിലെ മൗണ്ട് സിയോനിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ മാധ്യമ സ്ഥാപനത്തിന് അജ്ഞാതന്‍ തീ കൊളുത്തി. അമേരിക്ക ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ഇസ്രായേലി സ്റ്റുഡിയോക്കാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ തീ കൊളുത്തിയത്. സ്റ്റുഡിയോ ഏതാണ്ട് പൂർണമായി അഗ്നിക്കിരയായി. പ്രത്യാശയുടെ ക്രിസ്തീയ സന്ദേശങ്ങൾ ഇസ്രായേലിനു പകർന്നു നല്കിയിരുന്ന ടെലിവിഷന്‍ നെറ്റ്‌വർക്കായിരിന്നു ഡേ സ്റ്റാർ. തീപിടുത്തം ഉണ്ടാകുന്നതിനു 30 മിനിറ്റുകൾക്കു മുന്‍പ് ഒരാൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ തീകൊളുത്തി കയറിലൂടെ താഴേക്കിറങ്ങി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ സുരക്ഷാ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്റ്റുഡിയോ തകർന്നതിനാൽ ലോകമെമ്പാടുമുള്ള ആളുകളോട് മാധ്യമ സ്ഥാപനം സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ജീവിതം മാറ്റിമറിക്കുന്ന സത്യത്തെ നിശബ്ദരാക്കാൻ കഴിയില്ല എന്ന് ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്വർക്കിന്റെ സ്ഥാപകനും അധ്യക്ഷനുമായ മാർക്കസ് ലാംബ് പറഞ്ഞു. ലോകമെമ്പാടുമുള്ള സ്ഥാപന പങ്കാളികളുടെ സഹായത്തോടെ ചാരത്തിൽ നിന്ന് തങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നും, ദൈവത്തിന്റെ സ്നേഹവും, ക്ഷമയും ഇസ്രായേലിൽ ഉടനീളം നൽകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം അഗ്നിക്കിരയാക്കിയ ആളെ ഈ സന്ദേശം സ്പർശിക്കുമെന്നും, യേശുക്രിസ്തുവിൽ മാത്രം കണ്ടെത്താൻ സാധിക്കുന്ന പ്രത്യാശ അദ്ദേഹം സ്വീകരിക്കുമെന്നും മാർക്കസ് ലാംബ് തന്റെ പ്രതീക്ഷ പ്രകടിപ്പിച്ചു. 2006 മുതല്‍ ഇസ്രായേലിലെ മിക്ക ഭവനങ്ങളിലും സംപ്രേഷണം ചെയ്യുന്ന ആദ്യ ക്രൈസ്തവ മാധ്യമമായി ഡേ സ്റ്റാർ ടെലിവിഷൻ മാറിയിരിന്നു. മറ്റുള്ള ക്രൈസ്തവ മാധ്യമങ്ങളും സംപ്രേഷണം തുടങ്ങുന്ന സമയത്ത് ഡേ സ്റ്റാറിനെ സഹായിച്ചിരുന്നു. അമേരിക്കയിൽ മാത്രം 11 കോടി ഭവനങ്ങളിലാണ് ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ക്രൈസ്തവ സന്ദേശങ്ങൾ എത്തുന്നത്.
Image: /content_image/News/News-2019-05-25-07:45:22.jpg
Keywords: ഇസ്രായേ

10403
Category: 1
Sub Category:
Heading: യൂറോപ്പില്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവ് സംഭവമാകുന്നു
Content: ലണ്ടന്‍: യൂറോപ്പിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പതിവ് സംഭവമായി മാറുന്നു. മെയ് ആരംഭം മുതല്‍ ഇതുവരെ യൂറോപ്പില്‍ മാത്രം ഇരുപതോളം ക്രിസ്ത്യന്‍ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് യൂറോപ്പിലെ മെത്രാന്‍ സമിതികളുടെ കൗണ്‍സിലിന്റെ സഹായത്തോടെ സ്ഥാപിക്കപ്പെട്ട ‘ഒബ്സര്‍വേറ്ററി ഓഫ് ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍ ഇന്‍ യൂറോപ്പ്’ എന്ന സ്വതന്ത്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മ്മനി, സ്കോട്ട്ലന്റ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോളണ്ട്, സ്പെയിന്‍, ഇറ്റലി, ഓസ്ട്രിയ എന്നിവിടങ്ങളിലെ നിരവധി ദേവാലയങ്ങളാണ് സമീപകാലങ്ങളില്‍ ആക്രമിക്കപ്പെട്ടിരിക്കുന്നത്. തിരുവോസ്തി മോഷ്ടിക്കുക, ദേവാലയം അഗ്നിക്കിരയാക്കുക, ഇസ്ലാമിക ചുവരെഴുത്തുകള്‍ പതിപ്പിക്കുക, ദൈവനിന്ദ വാചകങ്ങള്‍ എഴുതുക, ജനല്‍ ചില്ലുകള്‍ തകര്‍ക്കുക, വിശ്വാസപ്രതീകങ്ങള്‍ നശിപ്പിക്കുക, നേര്‍ച്ചപ്പണം മോഷ്ടിക്കുക തുടങ്ങിയവയാണ് ദേവാലയങ്ങള്‍ക്ക് നേരെ നടന്ന പ്രധാന ആക്രമണങ്ങള്‍. ഇതില്‍ കൂദാശ ചെയ്ത തിരുവോസ്തി മോഷ്ടിക്കുന്നതാണ് വിശ്വാസികളെയും സഭാനേതൃത്വത്തെയും ഏറെ വേദനിപ്പിക്കുന്നത്. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബ്രിയോണ്‍-പ്രസ്-തൌവ്വെറ്റില്‍ നിന്ന്‍ അടുത്തിടെ തിരുവോസ്തി മോഷണം പോയിരിന്നു. പാരീസിലെ നോട്ര ഡാമിന്റെ സമീപത്തുള്ള സെന്റ് ജെര്‍മ്മൈന്‍ ദേവാലയത്തിലെ ലോഹനിര്‍മ്മിതമായ മെഴുകുതിരികാലുകളും, മെഴുകുതിരിയും, കുരിശും മോഷണം പോയതും സമീപകാലത്താണെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോ വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ ഇക്വിഹെന്‍-പ്ലേജിലെ ദേവാലയത്തിലെ സങ്കീര്‍ത്തിയില്‍ സംശയാസ്പദമായ രീതിയില്‍ തീപിടുത്തമുണ്ടായതു അടുത്ത നാളുകളിലാണ്. ഏതാണ്ട് മൂന്നരലക്ഷത്തിനടുത്ത് യൂറോയുടെ നാശമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ലാ കാപ്പെല്ലേ-ലെസ് ബോളോണെ, വിമില്ലേ എന്നീ ദേവാലയങ്ങളില്‍ മോഷണം നടത്തി അഗ്നിക്കിരയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായും പോലീസ് പിടിയിലായ ഒരു മുപ്പത്തിനാലുകാരന്‍ കുറ്റസമ്മതം നടത്തിയതും വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ മെയ് 8-ന് ഫ്രാന്‍സിലെ തന്നെ അസ്സോണിലെ സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തിലെ കുരിശുരൂപം തകര്‍ക്കപ്പെട്ടതായി ‘ലാ റിപ്പബ്ലിക് ഡെസ് പിര്‍നീസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 4-ന് ഇറ്റലിയിലെ നാര്‍ണിയിലെ സാന്‍ ജിറോലാമോ ദേവാലയം ആക്രമണത്തിനിരയായി. വിശുദ്ധ ഗ്രന്ഥങ്ങള്‍ നിലത്തെറിഞ്ഞ അക്രമി യേശുവിന്റെ രൂപം തകര്‍ത്തു. ഇറ്റലിയിലെ തന്നെ സാന്‍ ജിയോവനാലെ ദേവാലയത്തിന്റെ ഭിത്തികള്‍ ചുവരെഴുത്തുകളാല്‍ നശിപ്പിച്ചതും സമീപകാലത്താണ്. യൂറോപ്പിന്റെ പൈതൃകമായ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവ് സംഭവമായി മാറിയിട്ടും അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ നിഷ്ക്രിയത്വം തുടരുന്നതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.
Image: /content_image/News/News-2019-05-25-10:09:25.jpg
Keywords: യൂറോപ്പ

10404
Category: 1
Sub Category:
Heading: ശ്രീലങ്കയെ ആശ്വസിപ്പിച്ച് സുവിശേഷവത്കരണ തിരുസംഘ അധ്യക്ഷന്‍
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടന്ന ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വത്തിക്കാന്‍ സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി. സന്ദർശനത്തിൽ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽകം രഞ്ജിത്തും അനുഗമിച്ചിരിന്നു. അക്രമം നടന്ന സ്ഥലങ്ങളില്‍ ഇരുവരും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ആക്രമത്തില്‍ പരിക്കേറ്റവരും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളും പ്രാർത്ഥന ശുശ്രുഷയിൽ സന്നിഹിതരായിരുന്നു. അവരെ ആശ്വസിപ്പിക്കുവാന്‍ കര്‍ദ്ദിനാള്‍ പ്രത്യേകം സമയം കണ്ടെത്തി. സുവിശേഷവത്കരണത്തിനു കൂടുതല്‍ പരിഗണന നൽകണമെന്നും കത്തോലിക്ക സ്ഥാപനങ്ങൾക്ക് പുറമെ പ്രവർത്തനം വ്യാപിപ്പിക്കണമെന്നും കർദ്ദിനാൾ ഫിലോനി ആഹ്വാനം നൽകി. മെയ് 22നു ശ്രീലങ്കയില്‍ എത്തിയ അദ്ദേഹം കൊളംബോ സെന്‍റ് ആന്‍റണി ദേവാലയത്തിന്റെ പുനർനിർമാണത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. പിറ്റേന്നു ആക്രമണം നടന്ന നെഗൂംബോ സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തിന്റെ പുതിയ സെമിത്തേരി ചാപ്പലിനും കര്‍ദ്ദിനാള്‍ തറകല്ലിട്ടു. ആഗോള സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയുടെ സ്നേഹവും കരുതലുമായാണ് കർദ്ദിനാൾ ഫിലോനി വന്നതെന്ന് കാരിത്താസ് സംഘടനയുടെ ദേശീയ അധ്യക്ഷൻ ഫാ. മഹേന്ദ്ര ഗുണത്തില്ലേകെ പറഞ്ഞു. ബിഷപ്പുമാരുമായും വൈദികരുമായും സന്യസ്തരുമായും കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്നലെയാണ് ശ്രീലങ്കയിൽ നിന്ന് മടങ്ങിയത്. ഏപ്രിൽ ഇരുപത്തിയൊന്നിന് ഇസ്ളാമിക തീവ്രവാദികള്‍ ശ്രീലങ്കയില്‍ നടത്തിയ സ്‌ഫോടനത്തിൽ ഇരുനൂറിലധികം വിശ്വാസികളാണ് മരണമടഞ്ഞത്.
Image: /content_image/News/News-2019-05-25-11:51:25.jpg
Keywords: ശ്രീലങ്ക