category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുട്ടികൾക്കായുള്ള 'യൂകാറ്റ്' തയാര്‍: ആശംസ അറിയിച്ച് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: ആദ്യകുർബ്ബാന സ്വീകരണത്തിനും, സ്ഥൈര്യലേപനത്തിനുമായൊരുങ്ങുന്ന കുട്ടികൾക്കായി 'YOUCAT FOR KIDS' പ്രബോധന ഗ്രന്ഥം തയാറായി. വിശ്വാസ സത്യങ്ങളുടെ അടിസ്ഥാനഘടകങ്ങൾ കുട്ടികൾക്കു ചേർന്ന ഭാഷയിലൂടെയും, നിറമാർന്ന ആകർഷകമായ ചിത്രങ്ങളിലൂടെയും അവതരിപ്പിച്ച് ഓസ്ട്രിയന്‍ മെത്രാന്‍ സമിതിയാണ് നവ സുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അംഗീകാരത്തോടെ പ്രബോധന ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ഓരോ വിഷയങ്ങളെയും ചോദ്യോത്തരങ്ങളുടെ രീതിയിൽ കുട്ടികൾക്ക് മനസ്സിലാക്കുന്ന വിധത്തിലാണ് പുസ്തകത്തിന്റെ അവതരണം. ഗ്രന്ഥത്തിന്‍റെ പേജുകളുടെ താഴെയായി മാതാപിതാക്കൾക്കും മതബോധന അദ്ധ്യാപകർക്കും ഉപകരിക്കുന്നതുമായ വിശ്വാസകാര്യങ്ങളെ കുറിച്ചുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുവാൻ ഉതകുന്ന കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താൻ ഉപയോഗിച്ചിരുന്ന വേദപാഠ പുസ്തകത്തേക്കാൾ വളരെ വ്യത്യസ്ഥമാണ് ഈ ഗ്രന്ഥമെന്നും ഇത് രക്ഷകര്‍ത്താക്കൾക്കും, കുട്ടികൾക്കും ഏറെ ഉപകാരപ്പെടുമെന്നും ആമുഖ കുറിപ്പില്‍ ഫ്രാന്‍സിസ് പാപ്പ കുറിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-05-25 10:24:00
Keywordsകുട്ടി
Created Date2019-05-25 10:09:11