Contents

Displaying 10091-10100 of 25166 results.
Content: 10405
Category: 1
Sub Category:
Heading: ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ സിനഡ് സെക്രട്ടറിയേറ്റില്‍ സ്ത്രീകള്‍ക്ക് നിയമനം
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഭരണസംവിധാനത്തിലെ പ്രമുഖ വകുപ്പ് കാര്യാലയങ്ങളില്‍ ഒന്നായ മെത്രാന്‍ സിനഡ് കാര്യാലയത്തിലേക്ക് (Secretariat of the Synod Of Bishops) ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്ക് നിയമനം. മൂന്നു കന്യാസ്ത്രീകളെയും ഒരു അല്‍മായ വനിതയേയുമാണ് ഫ്രാന്‍സിസ് പാപ്പ ഇന്നലെ സിനഡ് കാര്യാലയത്തിലെ കൗണ്‍സിലര്‍മാരായി നിയമിച്ചതെന്നു 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയില്‍ നിന്നുള്ള എക്കണോമിക്സ് പ്രൊഫസ്സര്‍ സിസ്റ്റര്‍ അലെസ്സാന്‍ഡ്ര സ്മെറില്ലി, സ്പെയിന്‍ സ്വദേശിനി മരിയ ലൂയിസ ബെര്‍സോസാ ഗോണ്‍സാലെസ്, ഫ്രാന്‍സില്‍ നിന്നുള്ള സിസ്റ്റര്‍ നതാലി ബെക്ക്വാര്‍ട്ട് എന്നീ മൂന്ന്‍ കന്യാസ്ത്രീമാരേയും, സോഷ്യോളജി പ്രൊഫസ്സറായ സെസീലിയ കോസ്റ്റ എന്ന അത്മായ വനിതയെയുമാണ് പാപ്പ നിയമിച്ചത്. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടക്കാറുള്ള മെത്രാന്‍മാരുടെ ആഗോള സിനഡിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന വിഭാഗമാണ്‌ സെക്രട്ടറിയേറ്റ് ഓഫ് സിനഡ്. ഡിപ്പാര്‍ട്ട്മെന്റിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സ്ത്രീകള്‍ നിയമിക്കപ്പെടുന്നത്. പാപ്പക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ 1965-ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് മെത്രാന്‍മാരുടെ സിനഡിന് ആരംഭം കുറിച്ചത്. ഇതുവരെ പാപ്പക്ക് അയക്കുന്ന അന്തിമ സിനഡ് രേഖകളില്‍ ഒപ്പിടുവാനുള്ള അവകാശം സിനഡ് പിതാക്കന്‍മാര്‍ക്ക് മാത്രമായിരുന്നു. തങ്ങളുടെ സഭകളുടെ സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ രണ്ട് അത്മായ ബ്രദര്‍മാര്‍ക്ക് ഒപ്പിടുവനുള്ള അവകാശം ഉണ്ടെങ്കിലും തത്തുല്യ പദവിയിലുള്ള കന്യാസ്ത്രീമാര്‍ക്ക് ഇത് സാധ്യമല്ലായിരുന്നു. ഇതുചൂണ്ടിക്കാട്ടി ഭാവിയില്‍ നടക്കുവാനിരിക്കുന്ന സിനഡുകളില്‍ ഒപ്പിടുവാനുള്ള അവകാശം സ്ത്രീകള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പക്ക് രേഖാമൂലം നല്‍കിയ അപേക്ഷയില്‍ പതിനായിരത്തോളം ആളുകളാണ് ഒപ്പിട്ടത്. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് പുതിയ നിയമനമെന്ന്‍ വിലയിരുത്തപ്പെടുന്നു. അതേസമയം വത്തിക്കാന്റെ നടപടിയെ അഭിനന്ദിച്ചുകൊണ്ട് സഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കുന്ന 'വോയിസ്‌ ഓഫ് ഫെയിത്ത്' എന്ന അന്താരാഷ്ട്ര സംഘടന രംഗത്ത് വന്നിട്ടുണ്ട്. അടുത്ത സിനഡില്‍ വനിതാ പ്രതിനിധികള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിന്റെ ആദ്യപടിയാണിതെന്നാണ് വോയിസ് ഓഫ് ഫെയിത്തിന്റെ ജെനറല്‍ മാനേജര്‍ സൂസന്ന ഫ്ലിയോസോവ്സ്കായുടെ പ്രതികരണം.
Image: /content_image/News/News-2019-05-25-13:11:39.jpg
Keywords: വനിത
Content: 10406
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം മാപ്പില്ലാത്ത കുറ്റം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച് കൊണ്ട് വീണ്ടും ഫ്രാന്‍സിസ് പാപ്പ. അല്‍മായർക്കും, കുടുംബങ്ങൾക്കും, ജീവനുമായുള്ള വത്തിക്കാൻ തിരുസംഘവും, "ഹേർട്ട് ഇൻ എ ഡ്രോപ്പ്" ഫൗണ്ടേഷനുമായി സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഓരോ ശിശുവും, ഒരു കുടുംബത്തിന്റെ തന്നെ ചരിത്രം മാറ്റിമറിക്കുന്ന സമ്മാനമാണെന്നും ഗര്‍ഭഛിദ്രം മാപ്പില്ലാത്ത കുറ്റമാണെന്നും പാപ്പ പറഞ്ഞത്. എല്ലാ കുഞ്ഞുങ്ങളും സ്വീകരിക്കപ്പെടുകയും, സ്നേഹിക്കപ്പെടുകയും കരുതപ്പെടുകയും ചെയ്യണമെന്ന് പാപ്പ പറഞ്ഞു. ഗർഭധാരണം നടന്ന് ആദ്യ ആഴ്ചകളിൽ തന്നെ ദൗർബല്യങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ആധുനിക മെഡിക്കൽ രീതികളെ പറ്റി സന്ദേശത്തില്‍ പാപ്പ പരാമർശം നടത്തി. കുട്ടിക്ക് അസുഖങ്ങൾ ഉണ്ടെന്ന സംശയം തന്നെ ഗർഭധാരണത്തിന്റെ അനുഭവങ്ങൾ മാറ്റിമറിക്കാൻ ഉതകുന്നതാണെന്ന് പാപ്പ പറഞ്ഞു. ഇത് ദമ്പതിമാരെയും അമ്മമാരെയും വിഷാദത്തിലേക്ക് തള്ളി വിട്ടേക്കാമന്നും ഫ്രാൻസിസ് മാർപാപ്പ മുന്നറിയിപ്പുനൽകി. ഭ്രൂണഹത്യ ഒന്നിനും ഒരു ഉത്തരമല്ല. അതിനാൽ ഗർഭിണിയായിരിക്കുന്ന സമയത്ത് കുട്ടിക്ക് ദൗർബല്യങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കി ഭ്രൂണഹത്യക്ക് തയ്യാറാകുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നും പാപ്പ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരോട് പറഞ്ഞു. ഇങ്ങനെ ഭ്രൂണഹത്യ നടത്തുന്നതിനെ മനുഷ്യത്വരഹിതമായ ദയാവധത്തോടാണ് മാർപാപ്പ തുലനം ചെയ്തത്. ദൗർബല്യങ്ങളോടു കൂടിയ കുട്ടികളെ സ്വീകരിച്ച കുടുംബങ്ങള അഭിനന്ദിച്ചാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ജീവിക്കാനുള്ള അവകാശമില്ല എന്ന് പൊതുസമൂഹം പറയുന്ന ശാരീരികവും, മാനസികവുമായ ദൗർബല്യങ്ങളോടു കൂടിയ കുട്ടികൾക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഹേർട്ട് ഇൻ എ ഡ്രോപ്പ് ഫൗണ്ടേഷൻ. ഇന്നലെയാണ് വത്തിക്കാനിൽ സമ്മേളനം നടന്നത്.
Image: /content_image/News/News-2019-05-26-02:05:02.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10407
Category: 18
Sub Category:
Heading: ദളിത് ക്രിസ്ത്യന്‍ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
Content: കണ്ണൂര്‍: കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കമായി. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങളും ആവലാതികളും കേള്‍ക്കാന്‍ മനസുള്ള സര്‍ക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വര്‍ഗപരമായി നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സംഘടനയെ ശക്തിപ്പെടുത്തണം. ആരാധനാ സ്വാതന്ത്ര്യം നാട്ടില്‍ നിലനില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിഡിസി ചെയര്‍മാന്‍ എസ്.ജെ. സാംസണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ ഇ.പി. ലത മുഖ്യപ്രഭാഷണം നടത്തി. സിഎസ്‌ഐ കൊല്ലംകൊട്ടാരക്കര മഹാ ഇടവക ബിഷപ് റവ.ഡോ. ഉമ്മന്‍ ജോര്‍ജ് അനുഗ്രഹ പ്രഭാഷണം നടത്തി. എന്‍സിഡിസി ദേശീയ വൈസ് ചെയര്‍പേഴ്‌സണ്‍ മാഗ്ലിന്‍ ജെറി മുഖ്യാതിഥിയായിരുന്നു. ഫാ. ജോണ്‍ അരീക്കല്‍, മേജര്‍ ഡോ. റോയി ജോസഫ്, സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി ജോര്‍ജ്, എബനേസര്‍ ഐസക്, ഡബ്ല്യു.ആര്‍. പ്രസാദ്, കെ.ജെ.ടിറ്റന്‍, കെ.ബി.സൈമണ്‍, ബേബി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്ലീനറി സംഘടനാ റിപ്പോര്‍ട്ട് സമ്മേളനം നടന്നു. പരിവര്‍ത്തിത വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ മത്തായി ചാക്കോ പ്രബന്ധം അവതരിപ്പിച്ചു. സിഡിസി സംസ്ഥാന കണ്‍വീനര്‍ വി.ജെ. ജോര്‍ജ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേജര്‍ സാം ഇമ്മാനുവല്‍, പി.ഒ. പീറ്റര്‍, സുനില്‍ കൊയിലേരിയന്‍, ജെയ്‌സണ്‍ പി. ജോണ്‍സണ്‍, സി.ഡി. റെജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന ദിനമായ ഇന്നു രാവിലെ 11ന് നടക്കുന്ന വനിതാസമ്മേളനം ടി.വി. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് ഫാ. പീറ്റര്‍ കെയ്‌റോണി അനുസ്മരണ സമ്മേളനം കണ്ണൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപനസമ്മേളനം കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
Image: /content_image/News/News-2019-05-26-02:17:09.jpg
Keywords: ദളിത
Content: 10408
Category: 18
Sub Category:
Heading: സര്‍ക്കാര്‍ മത്സരപരീക്ഷകള്‍ക്കു ന്യൂനപക്ഷങ്ങള്‍ക്ക് സൗജന്യ പരിശീലനം
Content: തിരുവനന്തപുരം: കേന്ദ്ര സംസ്ഥാനങ്ങളിലെ റെയില്‍വേ, ബാങ്കിംഗ്, സൈന്യം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നിവ നടത്തുന്ന വിവിധ മത്സരപരീക്ഷകള്‍ക്കു സൗജന്യപരിശീലനം നല്‍കുന്ന'കോച്ചിംഗ് സെന്‍ര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍' (സിസിഎംവൈ) ജൂലൈ ഒന്നിനു ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പരിശീലനം സൗജന്യമാണ്. ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറല്‍ സയന്‍സ്, ഭരണഘടന, ഇന്ത്യാചരിത്രം, മറ്റു പൊതു വിജ്ഞാനങ്ങള്‍ എന്നിവയിലായിരിക്കും ക്ലാസുകള്‍. പരീക്ഷകളുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം. ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയും ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയും നീളുന്ന ആറുമാസ ക്ലാസുകളാണുള്ളത്. ഡിഗ്രി, പ്ലസ്ടു, ഹോളിഡേ ബാച്ചുകളിലാണു പ്രവേശനം. 26 മുതല്‍ അപേക്ഷാഫോം വിതരണം ചെയ്യും. ജൂണ്‍ 17 വരെ അപേക്ഷ നല്‍കാം. ജൂണ്‍ 23നാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ. 27 ഉപകേന്ദ്രങ്ങളും 17 കേന്ദ്രങ്ങളുമടക്കം 44 സെന്ററുകളില്‍ 40 മുതല്‍ 100 വരെ വിദ്യാര്‍ഥികള്‍ക്കാണു പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് minoritywelfare.kerala. gov.in സന്ദര്‍ശിക്കുക.
Image: /content_image/India/India-2019-05-26-02:26:29.jpg
Keywords: ന്യൂനപക്ഷ
Content: 10409
Category: 18
Sub Category:
Heading: ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലച്ചന് യാത്രാമൊഴി
Content: നടവയല്‍: കേരളസഭയിലെ പ്രസിദ്ധ ബൈബിള്‍ പണ്ഡിതനും അദ്ധ്യാപകനുമായ ഫാ. ജോസഫ് തൊണ്ടിപ്പറമ്പിലച്ചന് യാത്രാമൊഴി. ഇന്നലെ രാവിലെ 10 മണിയോടു കൂടി മാനന്തവാടി രൂപതാ പ്രതിനിധികളും ഫാ. ജോസഫ് തൊണ്ടിപ്പറന്പിലച്ചന്‍റെ ബന്ധുക്കളും ചേര്‍ന്ന് ഭൗതികശരീരം എയര്‍പോര്‍ട്ടില്‍നിന്ന് ഏറ്റുവാങ്ങി. വയനാട്ടിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ താമരശ്ശേരി രൂപതയുടെ പുതുപ്പാടി ഇടവകദേവാലയത്തില്‍ വച്ച് താമരശ്ശേരി മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളി അച്ചന്‍റെ ഭൗതികശരീരം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. ഉച്ചക്ക് രണ്ടുമണിയോടുകൂടി നടവയല്‍ ഹോളിക്രോസ് ദേവാലയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനായി എത്തിച്ചു. അച്ചന്‍റെ വില്‍പത്രത്തിലെ ആഗ്രഹപ്രകാരമാണ് അച്ചന്‍റെ സ്വന്തം ഇടവകദേവാലയത്തില്‍ അച്ചന്‍റെ ഭൗതികശരീരം സംസ്കരിക്കാന്‍ രൂപത തീരുമാനിച്ചത്. സംസ്കാരശുശ്രൂഷയുടെ ആദ്യഭാഗത്തിന് മാനന്തവാടി രൂപതാവികാരിജനറാള്‍ മോണ്‍. അബ്രാഹം നെല്ലിക്കല്‍ നേതൃത്വം നല്കി. തുടര്‍ന്ന്, തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. വര്‍ഗീസ് താന്നിക്കാക്കുഴി, കാര്‍മല്‍ഗിരി സെമിനാരിയെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള വൈദികര്‍, അച്ചന്‍റെ ബാച്ചുകാരായ വൈദികര്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ നടത്തി. മൃതസംസ്കാരശുശ്രൂഷയുടെ രണ്ടാം ഭാഗത്തിന് കോതമംഗലം രൂപതയുടെ മുന്‍ വികാരി ജനറാളും തൊണ്ടിപ്പറന്പിലച്ചന്‍റെ സ്നേഹിതനുമായ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് നേതൃത്വം നല്കി. തുടര്‍ന്ന് മാനന്തവാടി രൂപതയുടെ വൈദികരും വിയാനിഭവനിലെ അംഗങ്ങളായ മുതിര്‍ന്ന വൈദികരും, കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പിതാവും വൈദികരും, മംഗലപ്പുഴസെമിനാരിയില്‍ നിന്ന് റെക്ടര്‍ ഡോ. മാത്യു ഇല്ലത്തുപറന്പിലിന്‍റെ നേതൃത്വത്തിലെത്തിയ വൈദികരും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നുള്ള വൈദികരും സഹപ്രവര്‍ത്തകരും പ്രാര്‍ത്ഥനകള്‍ നടത്തി. നാലു മണിയോടു കൂടി ഇടുക്കി രൂപതാദ്ധ്യക്ഷനും മംഗലപ്പുഴ സെമിനാരിയില്‍ തൊണ്ടിപ്പറന്പിലച്ചന്‍റെ സഹപ്രവര്‍ത്തകനുമായിരുന്ന മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്നു തൊണ്ടിപ്പറന്പിലച്ചനോടൊപ്പം അന്ത്യനിമിഷങ്ങളിലുണ്ടായിരുന്ന ശ്രീ സണ്ണി ജോസഫ് എം.എല്‍.എ. അച്ചന്‍റെ മരണനിമിഷങ്ങളനുസ്മരിച്ച് പ്രസംഗം നടത്തി. 4.15-ന് വിശുദ്ധ കുര്‍ബാന ആരംഭിച്ചു. ആമുഖമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെയും മാനന്തവാടി രൂപതയുടെ ആദ്യമെത്രാനായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെയും അനുശോചനസന്ദേശങ്ങള്‍ വായിച്ചു. ആലഞ്ചേരി പിതാവ് കാനഡയിലായിരുന്നതിനാലും തൂങ്കുഴി പിതാവ് ആരോഗ്യപരമായ കാരണങ്ങളാലുമാണ് എത്തിച്ചേരാന്‍ കഴിയാത്തത് എന്ന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്‍റെയും തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവിന്‍റെയും മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവിന്‍റെയും താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പിതാവിന്‍റെയും തൊണ്ടിപ്പറന്പിലച്ചന്‍റെ സഹോദരപുത്രനായ ഫാ. ബിജു തൊണ്ടിപ്പറന്പിലച്ചന്‍റെയും മറ്റ് വൈദികരുടെയും കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനമദ്ധ്യേ വചനസന്ദേശസമയത്ത് ഞരളക്കാട്ട് പിതാവ് തൊണ്ടിപ്പറന്പിലച്ചനെക്കുറിച്ചുള്ള തന്‍റെ ആദ്യകാലം മുതലുള്ള സ്മരണകള്‍ അനുസ്മരിച്ച് സംസാരിച്ചു. സമാപനശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് നേതൃത്വം നല്കി. മൃതസംസ്കാരശുശ്രൂഷയില്‍ ബഹുമാനപ്പെട്ട തൊണ്ടിപ്പറന്പിലച്ചന്‍റെ സഹപ്രവര്‍ത്തകരും ശിഷ്യരും സുഹൃത്തുക്കളുമായ നൂറുകണക്കിന് വൈദികരും സമര്‍പ്പിതരും ദൈവജനവും പങ്കെടുത്തു. കേരളകത്തോലിക്കാസഭയിലെ പണ്ഡിതനായ വൈദികശ്രേഷ്ഠന് ഉചിതമായ യാത്രയയപ്പ് നല്കാന്‍ കേരളത്തിന് നാനാഭാഗങ്ങളില്‍ നിന്നുള്ള സഭാപ്രതിനിധികളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
Image: /content_image/India/India-2019-05-26-02:36:53.jpg
Keywords: തൊണ്ടി
Content: 10410
Category: 1
Sub Category:
Heading: മിസിസാഗ രൂപത യാഥാര്‍ത്ഥ്യമായി: ദൗത്യമേറ്റെടുത്ത് മാര്‍ ജോസ് കല്ലുവേലില്‍
Content: മിസിസാഗ: നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി കാനഡയില്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിലിന്റെ അഭിഷേകവും നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. പുതിയ രൂപതയെ നയിക്കാന്‍ നിയുക്തനായത് നല്ലിടയനാണെന്നതില്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാമെന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രഖ്യാപനം വിശ്വാസികള്‍ കരഘോഷത്തോടെയാണു സ്വീകരിച്ചത്. കാനഡയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലൂയിജി ബൊണാസി, ടൊറന്റോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ്, കനേഡിയന്‍ ബിഷപ്‌സ് കോണ്ഫകറന്‍സ് വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. റിച്ചാര്‍ഡ് ഗാനന്‍, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കാനഡയിലെ കല്‍ദായ ബിഷപ്പ് ബവായ് സോറോ, കിങ്സ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് മിഷേല്‍ മുല്‍ഹാള്‍, എഡ്മിന്റനിലെ യുക്രേനിയന്‍ ബിഷപ്പ് ഡേവിഡ് മോട്ടിയക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പതിനെട്ടു മിഷന്‍ സെന്ററുകളും ഏതാനും വൈദികരുമെന്ന നിലയില്‍നിന്ന് സ്വന്തമായി നാലു ദേവാലയങ്ങള്‍ ഉള്‍പ്പെടെ അന്‍പതിലേറെ ആരാധനാസമൂഹങ്ങളും ഇരുപത്തഞ്ചിലേറെ വൈദികരും പത്തിലേറെ സന്യസ്തരും ആറു സെമിനാരി വിദ്യാര്‍ഥികളുമെന്ന നിലയിലേക്കു മിസിസാഗ രൂപതയെ എത്തിച്ചതില്‍ മാര്‍ ജോസ് കല്ലുവേലിലിനെ പേപ്പല്‍ പ്രതിനിധി ലൂയിജി ബൊണാസിയും കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സും അഭിനന്ദിച്ചു. പാലക്കാട് രൂപതയില്‍നിന്നു മെത്രാനാകുന്ന ആദ്യവൈദികനാണ് മാര്‍ ജോസ് കല്ലുവേലില്‍. ഭാരതത്തിനു പുറത്ത് സീറോ മലബാര്‍ സഭയുടെ നാലാമത്തെ രൂപതയാണ് മിസിസാഗ രൂപത.
Image: /content_image/News/News-2019-05-27-04:30:35.jpg
Keywords: കാനഡ, കനേഡി
Content: 10411
Category: 13
Sub Category:
Heading: ഓങ്കോളജി വാര്‍ഡ് അള്‍ത്താരയായി: വേദനയുടെ നടുവില്‍ ബ്രദർ മൈക്കിളിന് സ്വപ്ന സാക്ഷാത്ക്കാരം
Content: വാഴ്സോ: മരണത്തെ പുല്‍കും മുന്‍പ് നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തെ സ്വീകരിക്കണമെന്ന സെമിനാരി വിദ്യാര്‍ത്ഥിയുടെ ആഗ്രഹത്തിന് മുന്നില്‍ തിരുസഭ 'യെസ്' പറഞ്ഞപ്പോള്‍ പോളണ്ടില്‍ നടന്നത് അത്യഅപൂര്‍വ്വ സംഭവം. ‘സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ്’ എന്ന സന്യാസ സമൂഹാംഗമായ ബ്രദർ മൈക്കിൾ ലോസിനെ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. ഗുരുതരമായ അവസ്ഥയില്‍ പൗരോഹിത്യം സ്വീകരിക്കണമെന്ന ബ്രദർ മൈക്കിളിന്റെ ‘അന്ത്യാഭിലാഷം’ സഫലമാക്കാൻ രൂപതാധികൃതരും ഫ്രാൻസിസ് പാപ്പയും കൈക്കൊണ്ട തീരുമാനം ഓങ്കോളജി വാർഡിനെ തിരുപ്പട്ട സ്വീകരണ വേദിയാക്കി മാറ്റുകയായിരിന്നു. ലൂയിജി ഓറിയോൺ മേജർ സെമിനാരിയില്‍ പഠിക്കുകയായിരുന്ന അദ്ദേഹത്തിനു ഒരു മാസം മുൻപാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്. തീർത്തും ഗുരുതരമായ സാഹചര്യത്തിൽ പൗരോഹിത്യ സ്വീകരണം എന്ന ഒറ്റ ആഗ്രഹം മാത്രമേ അദ്ദേഹത്തിന്നുണ്ടായിരിന്നുള്ളൂ. വൈദിക വിദ്യാർത്ഥിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വാഴ്സോ-പ്രാഗ് രൂപത പ്രത്യേകം ഇടപെട്ടു. തുടര്‍ന്നു അധികാരികൾ വിഷയം മാർപാപ്പയെ ധരിപ്പിക്കുകയായിരിന്നു. കരുണയുടെ ഇടയനായ പാപ്പ പ്രത്യേകം അനുമതി നല്കിയതോടെയാണ് ആശുപത്രി തിരുപ്പട്ടത്തിനുള്ള അള്‍ത്താരയായി പരിണമിച്ചത്. ഇക്കഴിഞ്ഞ മേയ് 24നായിരുന്നു ഓങ്കോളജി വാർഡിലെ കിടക്കയില്‍വച്ച് അദ്ദേഹം തിരുപ്പട്ട സ്വീകരിച്ചത്. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Forionepl%2Fvideos%2F395948791009168%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ഡീക്കൻ പദവിയും പൗരോഹിത്യവും ഒന്നിച്ചാണ് അദ്ദേഹത്തിന് നൽകിയതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത. വാഴ്സോ-പ്രാഗ് ബിഷപ്പ് മറെക് സോളാർസിക്ക് 'ആശുപത്രി തിരുക്കര്‍മ്മങ്ങള്‍'ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഏതാനും വൈദികരുടെയും ഉറ്റബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിന്നു പൗരോഹിത്യ സ്വീകരണം. രോഗകിടക്കയിലെ തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു സാക്ഷികളാകാന്‍ എത്തിയവരെ വേദനയുടെ നടുവിലും പുഞ്ചിരിയോടെ അനുഗ്രഹിച്ചാണ് ഫാ. മൈക്കിൾ മടക്കി അയച്ചത്. അതേസമയം ആശുപത്രി കിടക്കയിലെ പൗരോഹിത്യ സ്വീകരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്. ക്രിസ്തുവിനോടുള്ള തീവ്രമായ ആഗ്രഹത്തെ തുടര്‍ന്നു പൗരോഹിത്യം സ്വീകരിച്ച നവവൈദികന്റെ രോഗസൗഖ്യത്തിനായി ധാരാളം ആളുകളാണ് പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നത്. നമ്മുക്കും പ്രാര്‍ത്ഥിക്കാം- ഫാ. മൈക്കിൾ ലോസിന്റെ സൗഖ്യത്തിനായി.
Image: /content_image/News/News-2019-05-27-05:17:57.jpg
Keywords: അള്‍ത്താര
Content: 10412
Category: 18
Sub Category:
Heading: മോദിക്ക് അഭിനന്ദനം അറിയിച്ച് സി‌ബി‌സി‌ഐ
Content: ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ഭാരതീയ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ കത്ത്. തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ നരേന്ദ്ര മോദിക്കും ഭാരതീയ ജനതാ പാര്‍ട്ടിക്കും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായ്ക്കും അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടാണ് മുംബൈ ആര്‍ച്ച്ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ് തയാറാക്കിയ കത്ത് ആരംഭിക്കുന്നത്. സ്ഥിരതയുള്ള ഒരു സര്‍ക്കാരിനായാണ് ജനങ്ങള്‍ വോട്ടു ചെയ്തിരിക്കുന്നത്. പുതിയൊരു ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു. ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാനുള്ള ആരോഗ്യവും കാര്യക്ഷമതയും ദൈവം നല്‍കട്ടെ. യുവാക്കള്‍ക്കു പ്രതീക്ഷയും സ്ത്രീകള്‍ക്ക് ഉന്നമനവും കര്‍ഷകര്‍ക്കു ക്ഷേമവും പകരുന്ന ഭരണത്തിലൂടെ സന്പത്ത് വ്യവസ്ഥയ്ക്കു കരുത്തു പകരാം. അതിനായി ഏവര്‍ക്കും ഒരുമിച്ചു പരിശ്രമിക്കാമെന്നും സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ കുറിച്ചു.
Image: /content_image/India/India-2019-05-27-06:51:54.jpg
Keywords: മോദി
Content: 10413
Category: 1
Sub Category:
Heading: എബോള നിഴലില്‍ മധ്യ ആഫ്രിക്ക: രോഗനിവാരണ പ്രവര്‍ത്തനങ്ങളുമായി ക്രിസ്ത്യന്‍ സഭകള്‍
Content: നെയ്റോബി: ലോകത്തെ ഭീതിയിലാഴ്ത്തി മധ്യ ആഫ്രിക്ക വീണ്ടും എബോളയുടെ നിഴലില്‍. കഴിഞ്ഞ ഒരാഴ്ചയായി അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന എബോള ബാധ കാരണം ദുരിതത്തിലായ കോംഗോയിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനും രോഗ പ്രതിരോധത്തിനും ക്രിസ്ത്യന്‍ സഭകളാണ് മുന്നില്‍ നില്‍ക്കുന്നത്. കോംഗോയിലെ കിഴക്കന്‍ മേഖലയിലുള്ള കിവുവിലെ രോഗബാധിത മേഖലകളില്‍ തീവ്രവാദികളുടെ സാന്നിധ്യം അതിരൂക്ഷമായ സാഹചര്യത്തില്‍പോലും രോഗബാധക്കെതിരായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് സഭ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഇറാഖിലെയും, സിറിയയിലെയും അധിനിവേശം നഷ്ടപ്പെട്ടതോടെ, ആഫ്രിക്കയിലേക്കുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമാസക്തമായ വരവ് രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി മാറിയിരിക്കുകയാണ്. ആഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് റിലീജിയസ് ലീഡേഴ്സിന്റെ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കുരിയ കഗേമായും കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എബോള രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘത്തിനു ലഭിച്ച തീവ്രവാദി ഭീഷണി ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും കത്തോലിക്ക സഭ അടക്കമുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളുടെ സേവനം തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മധ്യ-ആഫ്രിക്കയിലെ കാലിഫേറ്റായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് കോംഗോയാണ്. അന്ധവിശ്വാസങ്ങളും, കിംവദന്തികളുമാണ് ഇസ്ലാമിക് സ്റ്റേറ്റിന് പുറമേ സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മറ്റ് ഘടകങ്ങള്‍. പ്രതികൂല സാഹചര്യങ്ങളിലും സഭയുടെ രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കോംഗോയില്‍ കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സജീവമായി സഹായിച്ചുകൊണ്ടിരിക്കുകയാണ്. രോഗത്തിനെതിരെ വേണ്ട മുന്‍കരുതലുകളെക്കുറിച്ചും, ശുചിത്വത്തെക്കുറിച്ചും ബോധവാന്മാരാക്കുന്ന ഗാനങ്ങള്‍ വഴിയും, ചര്‍ച്ചകള്‍ വഴിയും ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. രോഗബാധക്കിരയായവര്‍ക്ക് വേണ്ട അജപാലക സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം രോഗനിര്‍മ്മാര്‍ജ്ജനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആഫ്രിക്കയില്‍ കൂച്ച് വിലങ്ങിട്ടില്ലെങ്കില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യമായ കോംഗോ എബോള രോഗികളുടെ ശവപ്പറമ്പായി മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Image: /content_image/News/News-2019-05-27-08:20:38.jpg
Keywords: ആഫ്രിക്ക
Content: 10414
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് സി‌ഡി‌സി
Content: കണ്ണൂര്‍: ദളിത് ക്രൈസ്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുശതമാനം സംവരണം അനുവദിക്കണമെന്ന് കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് (സിഡിസി) സംസ്ഥാന സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പറേഷന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും ദളിത് ക്രൈസ്തവരുടെ ജാതിതിരിച്ചുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ദളിത് ക്രൈസ്തവ സംവരണം കേരളത്തിലും നടപ്പിലാക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് പത്തുശതമാനം സംവരണം നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. രണ്ടുദിവസമായി കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലെ ഫാ.പീറ്റര്‍ കയ്‌റോണി നഗറില്‍ നടന്നുവന്ന സമ്മേളനത്തിന് സമാപനംകുറിച്ച് നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ദളിത് ക്രൈസ്തവരാണ് പങ്കുചേര്‍ന്നത്.
Image: /content_image/India/India-2019-05-27-08:39:40.jpg
Keywords: ദളിത