Contents

Displaying 10131-10140 of 25166 results.
Content: 10445
Category: 15
Sub Category:
Heading: Novena to the The Holy Spirit: Day 1
Content: #{red->n->b->FIRST DAY}# #{n->i->n->(Friday, 6th Week of Easter)}# #{blue->i->n->Holy Spirit! Lord of Light! From Your clear celestial height, Your pure beaming radiance give! The Holy Spirit}# #{red->n->b->PRAYER}#
Almighty and eternal God, Who hast vouchsafed to regenerate us by water and the Holy Spirit, and hast given us forgiveness all sins, vouchsafe to send forth from heaven upon us your sevenfold Spirit, the Spirit of Wisdom and Understanding, the Spirit of Counsel and fortitude, the Spirit of Knowledge and Piety, and fill us with the Spirit of Holy Fear. Amen.
#{n->i->n->Our Father and Hail Mary (Once).}#
#{n->i->n->Glory be to the Father (Seven times).}# #{red->n->b->ACT OF CONSECRATION TO THE HOLY SPIRIT}#
On my knees before the great multitude of heavenly witnesses, I offer myself, soul and body to You, Eternal Spirit of God. I adore the brightness of Your purity, the unerring keenness of Your justice, and the might of Your love. You are the Strength and Light of my soul. In You I live and move and am. I desire never to grieve You by unfaithfulness to grace and I pray with all my heart to be kept from the smallest sin against You. Mercifully guard my every thought and grant that I may always watch for Your light, and listen to Your voice, and follow Your gracious inspirations. I cling to You and give myself to You and ask You, by Your compassion to watch over me in my weakness. Holding the pierced Feet of Jesus and looking at His Five Wounds, and trusting in His Precious Blood and adoring His opened Side and stricken Heart, I implore You, Adorable Spirit, Helper of my infirmity, to keep me in Your grace that I may never sin against You. Give me grace, O Holy Spirit, Spirit of the Father and the Son to say to You always and everywhere, "Speak Lord for Your servant is listening." Amen. #{red->n->b->PRAYER FOR THE SEVEN GIFTS OF THE HOLY SPIRIT}#
O Lord Jesus Christ, Who, before ascending into heaven, did promise to send the Holy Spirit to finish Your work in the souls of Your Apostles and Disciples, deign to grant the same Holy Spirit to me that He may perfect in my soul, the work of Your grace and Your love. Grant me the Spirit of Wisdom that I may despise the perishable things of this world and aspire only after the things that are eternal, the Spirit of Understanding to enlighten my mind with the light of Your divine truth, the Spirit of Counsel that I may ever choose the surest way of pleasing God and gaining heaven, the Spirit of Fortitude that I may bear my cross with You and that I may overcome with courage all the obstacles that oppose my salvation, the Spirit of Knowledge that I may know God and know myself and grow perfect in the science of the Saints, the Spirit of Piety that I may find the service of God sweet and amiable, and the Spirit of Fear that I may be filled with a loving reverence towards God and may dread in any way to displease Him. Mark me, dear Lord, with the sign of Your true disciples and animate me in all things with Your Spirit. Amen.
Image: /content_image/ChristianPrayer/ChristianPrayer-2019-05-30-15:12:47.jpg
Keywords: novena, പരിശുദ്ധാത്മാ
Content: 10446
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതയില്‍ പുതിയ വികാരി ജനറാളും പ്രോക്യുറേറ്ററും ചുമതലയേറ്റു
Content: ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കലും, പ്രോക്യുറേറ്ററായി റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പിലും ചുമതലയേറ്റു. റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ. ഫാ. ഫിലിപ് തയ്യില്‍ എന്നിവര്‍ക്ക് പകരമായാണ് ഇവര്‍ നിയമിതരായത്. എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപ്പള്ളി ഇടവകാംഗമായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ കുറിച്ചി, ആലുവാ സെമിനാരികളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി 1987 ല്‍ വൈദീകപട്ടം സ്വീകരിച്ചു. തുടര്‍ന്ന് നിരവധി ഇടവകകളില്‍ ശുശ്രൂഷ ചെയ്ത ഇദ്ദേഹം ചമ്പക്കുളം ബസലിക്കാപ്പള്ളിയിലും ആലപ്പുഴ മാര്‍സ്ലീവാ ഫൊറോനാപ്പള്ളിയിലും വികാരിയായിരുന്നു. അതിരൂപതയിലെ ഇടവകകളുടെ പ്രത്യേക ചുമതലയുള്ള വികാരി ജനറാളായിട്ടാണ് ഇദ്ദേഹത്തിന്റെ നിയമനം. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗമായ ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍ കുറിച്ചി, തിരുവനന്തപുരം, ആലുവാ സെമിനാരികളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി 2/1/2013 ല്‍ പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ സേവനം ചെയ്തിട്ടുള്ള ഇദ്ദേഹം അതിരൂപതയുടെ സാമ്പത്തീക കാര്യങ്ങളുടെ ചുമതലക്കാരനായി നിയമിതനായിരിക്കുകയാണ്.
Image: /content_image/India/India-2019-05-31-05:12:38.jpg
Keywords: ചങ്ങനാ
Content: 10447
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ റൊമേനിയന്‍ സന്ദര്‍ശനത്തിന് ഇന്ന് ആരംഭം
Content: ബുക്കാറസ്റ്റ്: “നമുക്ക് ഒരുമിച്ചു നടക്കാം” എന്ന ആപ്ത വാക്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ റൊമേനിയന്‍ സന്ദര്‍ശനത്തിന് ഇന്ന് ആരംഭം. മാര്‍പാപ്പയുടെ മുപ്പതാമത്തെ അന്തര്‍ദേശീയ പര്യടനമാണിത്. ഇന്ന് 11.30ന് തലസ്ഥാന നഗരമായ ബുക്കാറസ്റ്റിലെ (Bucharest) ക്വാന്താ-ഒത്തോപേനി (Coanda-Otopeni) രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പാപ്പക്ക് ഔപചാരികമായ സ്വീകരണം നല്‍കും. പ്രസിഡന്‍ഷ്യല്‍ മന്ദിര സമുച്ചയത്തില്‍ തന്നെയുള്ള വസതിയില്‍ പ്രധാനമന്ത്രിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും. ഒരു മണിക്ക് കോത്രൊചേനി കൊട്ടാരത്തിലെ ഉണിരീ (Unirii) ഹാളില്‍വച്ച് രാഷ്ട്ര പ്രതിനിധികളും നയതന്ത്ര പ്രതിനിധികളും, പൗരപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ഡാനിയലുമായും സിനഡ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. പുതുതായി നിര്‍മിച്ച ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പാത്രിയര്‍ക്കീസുമൊത്ത് അദ്ദേഹം പ്രാര്‍ത്ഥന നടത്തും. കത്തീഡ്രല്‍ നിര്‍മാണത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ടുലക്ഷം ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ശനിയാഴ്ച ട്രാന്‍സില്‍വേനിയന്‍ മേഖലയിലെ സുമുലു സിയുക് ഗ്രാമത്തിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും. ഞായറാഴ്ച സെന്‍ട്രല്‍ റൊമേനിയയിലെ ബ്‌ളാജ് സന്ദര്‍ശിക്കുന്ന മാര്‍പാപ്പ കമ്യൂണിസ്റ്റ് ഏകാധിപത്യഭരണത്തില്‍ രക്തസാക്ഷികളായ ഏഴു ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. വൈകീട്ട് 5.30നു പാപ്പ റോമിലേക്കു മടങ്ങുന്നതോടെ ത്രിദിന സന്ദര്‍ശനത്തിന് സമാപനമാകും. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ റൊമേനിയയില്‍ കത്തോലിക്കര്‍ 4 ശതമാനം മാത്രമാണുള്ളത്.
Image: /content_image/News/News-2019-05-31-05:35:08.jpg
Keywords: പാപ്പ
Content: 10448
Category: 1
Sub Category:
Heading: ‘ഔർ ലേഡി ഓഫ് ദ ബ്രോക്കൺ’ റാലി ഇന്ന്: പ്രാര്‍ത്ഥനയോടെ ചിക്കാഗോ
Content: ചിക്കാഗോ: 'മദര്‍ ഓഫ് ചിക്കാഗോ' എന്ന പേരില്‍ പ്രശസ്തമായ ‘ഔർ ലേഡി ഓഫ് ദ ബ്രോക്കൺ’ തിരുരൂപവും വഹിച്ച് നടത്തുന്ന വിശ്വാസപ്രഘോഷണ മരിയന്‍ റാലിക്ക് അമേരിക്കന്‍ സംസ്ഥാനമായ ചിക്കാഗോ ഒരുങ്ങി. ഇന്ന് മെയ് 31 രാത്രി 7മണിക്ക് ചിക്കാഗോ അവന്യുവിൽ നിന്ന് ആരംഭിക്കുന്ന റാലി ന്നര കിലോമീറ്റർ മാറി വാട്ടർ ടവറിലാണ് സമാപിക്കുക. കുപ്പത്തൊട്ടിയിൽനിന്ന് തകർക്കപ്പെട്ട നിലയിൽ വീണ്ടെടുത്ത പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവുമായി നടത്തുന്ന പ്രദക്ഷിണമായതിനാലാണ് റാലിക്ക് ‘ഔർ ലേഡി ഓഫ് ദ ബ്രോക്കൺ റാലി’ എന്ന പേരു ലഭിച്ചത്. ചിക്കാഗോയുടെ പല ഭാഗത്തുനിന്നുമുള്ള അയ്യായിരത്തിപ്പരം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രദിക്ഷണത്തിൽ കത്തിച്ച മെഴുകുതിരികളുമായാണ് വിശ്വാസികൾ അണിചേരുന്നത്. റേഡിയോ പ്രക്ഷേപണങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച കെവിൻ മാത്യൂസാണ് തകർന്നുകിടന്ന മാതാവിന്റെ രൂപം കുപ്പതൊട്ടിയിൽനിന്ന് കണ്ടെത്തി ദേവാവാലയത്തിൽ എത്തിച്ച് അധികൃതരെ ഏൽപ്പിച്ചത്. തന്റെ തകര്‍ന്ന ഹൃദയത്തെ ഉണക്കാൻ അരക്കുതാഴെ വെട്ടേറ്റ, കൈകൾ വിച്ഛേദനം ചെയ്യപ്പെട്ട തിരുരൂപത്തിലെ മാതാവിന് കഴിയുമെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തെ ആ രൂപം ദേവാലയത്തിൽ എത്തിക്കുവാന്‍ പ്രേരിപ്പിച്ചത്. ഇന്ന് അനേകരാണ് 'തകര്‍ന്ന മാതാവിന്റെ' മാധ്യസ്ഥം തേടി സെന്‍റ് ജോണ്‍ കന്‍ഷ്യസ് ദേവാലയത്തിൽ എത്തുന്നത്. അതേസമയം അക്രൈസ്തവരായ സഹോദരങ്ങളും ഇന്നത്തെ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നു റാലി കോർഡിനേറ്റർ ഫാ. ജോഷ്വാ കാസ്‌വെൽ പ്രതികരിച്ചു.
Image: /content_image/News/News-2019-05-31-07:02:04.jpg
Keywords: മരിയ, മാതാവ
Content: 10449
Category: 15
Sub Category:
Heading: Novena to the The Holy Spirit: Day 2
Content: #{red->n->b->SECOND DAY}# #{n->i->n->(Saturday, 6th Week of Easter)}# #{blue->i->n->Come. Father of the poor. Come, treasures which endure; Come, Light of all that live!}# #{red->n->b->PRAYER}#
Come, O blessed Spirit of Holy Fear, penetrate my inmost heart, that I may set you, my Lord and God, before my face forever, help me to shun all things that can offend You, and make me worthy to appear before the pure eyes of Your Divine Majesty in heaven, where You live and reign in the unity of the ever Blessed Trinity, God world without end. Amen.
#{n->i->n->Our Father and Hail Mary (Once).}#
#{n->i->n->Glory be to the Father (Seven times).}# #{red->n->b->ACT OF CONSECRATION TO THE HOLY SPIRIT}#
On my knees before the great multitude of heavenly witnesses, I offer myself, soul and body to You, Eternal Spirit of God. I adore the brightness of Your purity, the unerring keenness of Your justice, and the might of Your love. You are the Strength and Light of my soul. In You I live and move and am. I desire never to grieve You by unfaithfulness to grace and I pray with all my heart to be kept from the smallest sin against You. Mercifully guard my every thought and grant that I may always watch for Your light, and listen to Your voice, and follow Your gracious inspirations. I cling to You and give myself to You and ask You, by Your compassion to watch over me in my weakness. Holding the pierced Feet of Jesus and looking at His Five Wounds, and trusting in His Precious Blood and adoring His opened Side and stricken Heart, I implore You, Adorable Spirit, Helper of my infirmity, to keep me in Your grace that I may never sin against You. Give me grace, O Holy Spirit, Spirit of the Father and the Son to say to You always and everywhere, "Speak Lord for Your servant is listening." Amen. #{red->n->b->PRAYER FOR THE SEVEN GIFTS OF THE HOLY SPIRIT}#
O Lord Jesus Christ, Who, before ascending into heaven, did promise to send the Holy Spirit to finish Your work in the souls of Your Apostles and Disciples, deign to grant the same Holy Spirit to me that He may perfect in my soul, the work of Your grace and Your love. Grant me the Spirit of Wisdom that I may despise the perishable things of this world and aspire only after the things that are eternal, the Spirit of Understanding to enlighten my mind with the light of Your divine truth, the Spirit of Counsel that I may ever choose the surest way of pleasing God and gaining heaven, the Spirit of Fortitude that I may bear my cross with You and that I may overcome with courage all the obstacles that oppose my salvation, the Spirit of Knowledge that I may know God and know myself and grow perfect in the science of the Saints, the Spirit of Piety that I may find the service of God sweet and amiable, and the Spirit of Fear that I may be filled with a loving reverence towards God and may dread in any way to displease Him. Mark me, dear Lord, with the sign of Your true disciples and animate me in all things with Your Spirit. Amen.
Image: /content_image/ChristianPrayer/ChristianPrayer-2019-05-31-10:45:02.jpg
Keywords: novena, പരിശുദ്ധാത്മാവ്
Content: 10450
Category: 1
Sub Category:
Heading: സ്ഥാനാരോഹണത്തിന് പിന്നാലെ തടവുപുള്ളികള്‍ക്ക് സ്ഥൈര്യലേപനവുമായി സ്പാനിഷ് മെത്രാൻ
Content: കാർത്താജന മൂർസിയ: മെത്രാനായി സ്ഥാനമേറ്റതിന് പിന്നാലെ തടവുപുള്ളികൾക്ക് സ്ഥൈര്യലേപന കൂദാശ നൽകികൊണ്ട് സ്പാനിഷ് മെത്രാന്‍. അടുത്തിടെ കാർത്താജന മൂർസിയ എന്ന സ്പാനിഷ് രൂപതയുടെ മെത്രാനായി നിയമിതനായ ബിഷപ്പ് സെബാസ്റ്റ്യൻ ചികോയാണ്, കാംബോസ് ഡെൽ റിയോ എന്ന നഗരത്തിൽ സ്ഥിതിചെയ്യുന്ന ജയിലിലെ 62 തടവുപുള്ളികൾക്ക് സ്ഥൈര്യലേപന കൂദാശ നൽകിയത്. സ്ഥൈര്യലേപനം സ്വീകരിച്ചവരിൽ 50 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു. കാർത്താജന മൂർസിയ രൂപതക്കു കീഴില്‍ ഇത് ആദ്യമായാണ് ജയിലിൽ ഇങ്ങനെ ഒരു കൂദാശ സ്വീകരണം നടക്കുന്നത്. മെയ് പതിനെട്ടാം തീയതിയാണ് ബിഷപ്പ് എന്ന നിലയിൽ ആദ്യമായി സ്ഥൈര്യലേപന കൂദാശ നൽകാനായി സെബാസ്റ്റ്യൻ ചികോ ജയിലിലെത്തുന്നത്. തടവുപുള്ളികളുമായി വ്യക്തിപരമായ സംഭാഷണങ്ങൾക്കു ശേഷമാണ് അദ്ദേഹം കൂദാശ കർമ്മങ്ങൾ നടത്തിയത്. തന്റെ ഹൃദയത്തിൽനിന്നു വരുന്ന വാക്കുകൾ തടവുപുള്ളികളുമായി പങ്കുവയ്ക്കാനായി എഴുതിത്തയ്യാറാക്കിയ പ്രസംഗം ബിഷപ്പ് വേണ്ടെന്നുവെച്ചുയെന്ന് ജയിലിലെ ചാപ്ലയിനായ ഫാ. അന്തോണിയോ സാഞ്ചസ് പറഞ്ഞു. പ്രതീക്ഷ കൈവിടാതെ ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ കാണണമെന്ന് തടവുപുള്ളികളെ ബിഷപ്പ് ഉപദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലിലെത്തി കൂദാശ സ്വീകരണത്തിന് അവസരമൊരുക്കിയ ബിഷപ്പിന് തടവുപുള്ളികള്‍ നന്ദി പറഞ്ഞു. കൂദാശ സ്വീകരണത്തിനുശേഷം ജയിൽ ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത വിവിധ പരിപാടികളും സംഘടിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2019-05-31-08:17:07.jpg
Keywords: സ്പെയി, സ്പാ
Content: 10451
Category: 1
Sub Category:
Heading: മരണപ്പെട്ട ഗ്വാഡലൂപ്പ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് മെക്സിക്കന്‍ മെത്രാന്‍ സമിതി
Content: ഒറീസബാ: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ കൊണ്ട് പ്രസിദ്ധമായ ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ ബസലിക്ക സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്ന തീര്‍ത്ഥാടകരടങ്ങിയ ബസ്സ്‌ കാര്‍ഗോ ട്രക്കുമായി കൂട്ടിയിടിച്ച് തീര്‍ത്ഥാടകര്‍ മരിച്ച സംഭവത്തില്‍ മെക്സിക്കന്‍ മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി. വെരാക്രൂസ് സംസ്ഥാനത്തിലെ ഒറിസാബായില്‍ നിന്നും ഇരുപതു മൈല്‍ അകലെ മാല്‍ട്രാറ്റാ മുനിസിപ്പാലിറ്റിക്ക് സമീപം നാഷണല്‍ ഹൈവേയില്‍വെച്ച് ഇക്കഴിഞ്ഞ മെയ് 29-നാണ് അപകടം സംഭവിച്ചത്.ഏറ്റവും ചുരുങ്ങിയത് 21 പേര്‍ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഏതാണ്ട് മുപ്പതോളം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് അപകടത്തിനിരയായ സാന്‍ പെഡ്രോ ആന്‍ഡ്‌ സാന്‍ പാബ്ലോ ഇടവക വിശ്വാസികളുടെ ദുഃഖത്തിലും പ്രാര്‍ത്ഥനയിലും പങ്കുചേരുന്നുവെന്ന്‍ മെക്സിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് റൊഗേലിയോ കാബ്രെറ ലോപെസ് മെത്രാപ്പോലീത്ത അനുശോചന കുറിപ്പില്‍ രേഖപ്പെടുത്തി. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും പ്രാദേശിക ദേവാലയ അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ എത്രയും പെട്ടെന്ന് സുരക്ഷിതമായി വീടുകളില്‍ എത്തിക്കുവാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിയാപാസ്സിലെ ടുക്സ്റ്റലാ അതിരൂപതയിലെ സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ഇടവകയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. അതേസമയം അപകടത്തില്‍ പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Image: /content_image/News/News-2019-05-31-09:33:26.jpg
Keywords: ഗ്വാഡ
Content: 10452
Category: 1
Sub Category:
Heading: സമാധാനത്തിനായി പ്രാര്‍ത്ഥനയുമായി അരുണാചല്‍ പ്രദേശിലെ ക്രൈസ്തവ സമൂഹം
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ സമാധാനം പുലരുന്നതിനായി വടക്ക്- കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതയില്‍ ധ്യാനവും പ്രാര്‍ത്ഥനാശുശ്രൂഷയും നടന്നു. സംസ്ഥാനത്തിലെ എട്ടു ജില്ലകളില്‍ നിന്നുമുള്ള അറുനൂറോളം യുവതീയുവാക്കള്‍ പങ്കെടുത്ത ‘ലീഡര്‍ഷിപ്പ് പ്രോഗ്രാം’ മെയ് 19 മുതല്‍ 22 വരെയാണ് നടത്തപ്പെട്ടത്. കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് തുടങ്ങിയ ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ളവര്‍ക്ക് പുറമേ അക്രൈസ്തവരും ധ്യാനത്തില്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമായി. ഭാരതത്തില്‍ സമാധാനം പുലരുവാന്‍ ധ്യാനത്തില്‍ പങ്കെടുത്തവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു. അക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ ധ്യാനം ക്രിസ്തുവിനെക്കുറിച്ച് അറിയുവാനുള്ള ഒരു അവസരമായിരുന്നുവെങ്കില്‍, അകത്തോലിക്കരെ സംബന്ധിച്ചിടത്തോളം കത്തോലിക്കാ സഭയെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറ്റുവാനുള്ള സന്ദര്‍ഭമായിരുന്നു ഇത്. ധ്യാനത്തിനിടെ 15 യുവതികളും 8 യുവാക്കളും സന്യസ്ത-പൗരോഹിത്യ ജീവിതം തെരെഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. പരിപാടിയുടെ സമാപനത്തില്‍ പരസ്പര സഹവര്‍ത്തിത്വത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനറാലിയും ശ്രദ്ധയാകര്‍ഷിച്ചു. “നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം”, “നിഷകളങ്കരേ കൊല്ലുന്നത് അവസാനിപ്പിക്കൂ” എന്നെഴുതിയ പ്ലക്കാര്‍ഡുകളും, പരിശുദ്ധ കന്യകാമാതാവിന്റെ രൂപവും വഹിച്ചുകൊണ്ടായിരുന്നു റാലി നടന്നത്. സമാധാനപൂര്‍ണ്ണമായ പരസ്പര സഹവര്‍ത്തിത്വത്തിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. യുവതീ-യുവാക്കളുടെ ആവേശവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഏറ്റവും നല്ല ധ്യാനമായിരുന്നു ഇതെന്നു വടക്ക്-കിഴക്കന്‍ സഭയുടെ ഔദ്യോഗിക വക്താവായ ഫാ. ഫെലിക്സ് അന്തോണി പറഞ്ഞു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ കത്തോലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസിന്റെ സഹായത്തോടെ മിയാവോ രൂപതയാണ് ധ്യാനം സംഘടിപ്പിച്ചത്.
Image: /content_image/News/News-2019-05-31-12:15:34.jpg
Keywords: ഇന്ത്യ, അരുണാച
Content: 10453
Category: 1
Sub Category:
Heading: മാറ്റിയോ സാൽവിനിയുടെ ക്രിസ്തീയ നിലപാടുകളെ പിന്തുണച്ച് കർദ്ദിനാൾ മുള്ളർ
Content: റോം: ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ ക്രിസ്തീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിലപാടുകളെ പിന്തുണച്ച് വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ ജെറാർദ് മുള്ളർ. സാൽവിനിയിലൂടെ യൂറോപ്യൻ യൂണിയന്‍ ക്രൈസ്തവ വേരുകളിലേക്ക് മടങ്ങുകയാണെന്നും സാൽവിനിയുമായി സഭാ നേതൃത്വം കൂടുതൽ ചർച്ചകൾ നടത്തണമെന്നും യൂറോപ്പിനെയും, ഇറ്റലിയെയും അക്രൈസ്തവവത്ക്കരിക്കണമെന്ന് ആഗ്രഹമുള്ള രാജ്യങ്ങളുണ്ടെന്നും കർദ്ദിനാൾ ഓർമിപ്പിച്ചു. യൂറോപ്യൻ ഇലക്ഷനു മുമ്പ് നടന്ന പ്രചാരണ പരിപാടികൾക്കിടയിൽ യൂറോപ്പിന്റെ 6 സ്വർഗ്ഗീയ മധ്യസ്ഥരുടെ പേരുകൾ പറഞ്ഞ് അവരുടെ മാധ്യസ്ഥം സാൽവിനി തേടിയത് യൂറോപ്യൻ യൂണിയന്റെ ക്രൈസ്തവ വേരുകളിലേക്ക് മടങ്ങിപ്പോകാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണെന്നാണ് കർദ്ദിനാൾ മുള്ളർ അഭിപ്രായപ്പെട്ടത്. നേരത്തെ യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ കൂറ്റൻ വിജയം നേടിയ ശേഷം വാർത്താസമ്മേളനത്തിനിടയിൽ ജപമാലയിൽ ചുംബിച്ച് സാൽവിനി ആഹ്ലാദം പ്രകടിപ്പിച്ചതു വാർത്തകളിൽ ഇടം നേടിയിരുന്നു.
Image: /content_image/News/News-2019-05-31-17:54:54.jpg
Keywords: സാല്‍വി
Content: 10454
Category: 18
Sub Category:
Heading: ഡോ. ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയര്‍ ബിഷപ്പ്
Content: ന്യൂഡല്‍ഹി: ആഗ്ര രൂപതയിലെ വൈദികനും മലയാളിയുമായ ഡോ. ജോസഫ് തൈക്കാട്ടിലിനെ ഗ്വാളിയര്‍ രൂപത ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നാണ് റോമില്‍ പ്രഖ്യാപനമുണ്ടായത്. ഡോ. ജോസഫ് തൈക്കാട്ടില്‍ നാട്ടില്‍ ഒരുമാസത്തെ അവധിക്കു വന്നിരിക്കെയാണ് നിയമന പ്രഖ്യാപനമുണ്ടായത്. ആഗ്ര ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയുടെ നിര്‍ദേശപ്രകാരം തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏനാമാക്കല്‍ കോഞ്ചിറ പള്ളിയിലെത്തി നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ആഗ്ര ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ നിയുക്ത മെത്രാന് അഭിനന്ദനങ്ങളുമായി ഏനാമാക്കല്‍ എത്തിയിരുന്നു. 1952 മേയ് 31നു തൈക്കാട്ടില്‍ ഔസേപ്പ് കൊച്ചുമറിയം ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനനം. ആഗ്ര സെന്റ് ലോറന്‍സ് മൈനര്‍ സെമിനാരിയിലും അലഹാബാദ് സെന്റ് ജോസഫ്‌സ് മേജര്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, 1988 ഏപ്രില്‍ 25നു പൗരോഹിത്യം സ്വീകരിച്ചു. ആഗ്ര രൂപതയിലെ അമലോത്ഭവ കത്തീഡ്രല്‍, നോയിഡ സെന്റ് മേരീസ്, മഥുര സേക്രഡ് ഹാര്‍ട്ട്, ഭരത്പുര്‍ സെന്റ് പീറ്റേഴ്‌സ് ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. ആഗ്ര രൂപത വികാരി ജനറാളായും ഭരത്പുര്‍ ഇടവക വികാരിയായും പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ബിഷപ്പായുള്ള നിയമനം.
Image: /content_image/India/India-2019-06-01-05:29:58.jpg
Keywords: ബിഷപ്പ