Contents

Displaying 10171-10180 of 25166 results.
Content: 10485
Category: 1
Sub Category:
Heading: പ്രസിഡന്‍റിന് വേണ്ടി പ്രാർത്ഥിച്ച് അമേരിക്ക: അപ്രതീക്ഷിതമായി പങ്കുചേര്‍ന്ന് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ ആഹ്വാന പ്രകാരം അമേരിക്കയിലെ ക്രൈസ്തവ സമൂഹം പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് വേണ്ടി പ്രാര്‍ത്ഥനാദിനം ആചരിച്ചു. ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെയും രാജ്യത്തുള്ള ഇരുന്നൂറ്റിഅന്‍പതോളം വരുന്ന സുവിശേഷ പ്രഘോഷകരുടെയും അഭ്യര്‍ത്ഥന പ്രകാരമാണ് ജൂൺ രണ്ടാം തീയതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടന്നത്. ഇതിനിടെ വാഷിംഗ്ടണിൽ സ്ഥിതിചെയ്യുന്ന മക്‌ലീൻ ബൈബിൾ ചർച്ചിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ട്രംപ് പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. സുവിശേഷ പ്രഘോഷകനായ ഡേവിഡ് പളാറ്റ് അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു. ഉച്ചസമയത്താണ് മുന്നറിയിപ്പൊന്നുമില്ലാതെ ട്രംപ് ദേവാലയത്തിൽ എത്തിയത്. കയ്യടിയോടെ വിശ്വാസികൾ അദ്ദേഹത്തെ വരവേറ്റു. 'യേശു ലോകത്തിന്റെ ഏക രക്ഷകൻ' എന്ന് ആമുഖത്തില്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡേവിഡ് പളാറ്റ് പ്രാർത്ഥന ആരംഭിച്ചത്. ട്രംപിന് ജ്ഞാനം നൽകണമെന്നും രാജ്യത്തെ നയിക്കാൻ അദ്ദേഹത്തെ സഹായിക്കണമെന്നും ഡേവിഡ് പളാറ്റ് നിയോഗം പറഞ്ഞു പ്രാർത്ഥിച്ചു. അമേരിക്കയിലെ മറ്റുള്ള രാഷ്ട്രീയ നേതാക്കൾക്കു വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥന നടത്തി. നേരത്തെ പ്രോലൈഫ്, ക്രിസ്തീയ നിലപാടുകള്‍ കൈക്കൊള്ളുന്ന ഡൊണാൾഡ് ട്രംപിനെ, എതിരാളികൾ തകർക്കാൻ ശ്രമിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ഫ്രാങ്ക്ളിന്‍ ഗ്രഹാം പ്രാര്‍ത്ഥനാദിനത്തിന് അഭ്യര്‍ത്ഥിച്ചത്.
Image: /content_image/News/News-2019-06-04-08:18:48.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 10486
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ സ്മരിച്ച് ട്രംപിന്റെ പ്രസംഗം
Content: വാഷിംഗ്‌ടണ്‍ ഡി.സി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ സ്മരിച്ച് മനോഹരമായ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ദശലക്ഷകണക്കിന് സ്ത്രീ പുരുഷ ഹൃദയങ്ങളില്‍ സ്വാതന്ത്രവും ഭാസുരവുമായ ഒരു ജീവിതം കണ്ടെത്തുവാന്‍ വേണ്ട ധൈര്യവും നല്‍കിയത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണെന്ന്‍ ട്രംപ് സ്മരിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആദ്യ പോളണ്ട് തീര്‍ത്ഥാടനത്തിന്റെ നാല്‍പ്പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 2ന് നടത്തിയ പ്രസ്താവനയിലൂടെയാണ് ആഗോള സഭയുടെ മുന്‍ തലവനെ ട്രംപ് ഓര്‍ത്തത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗത്തിലൂടെ വിശുദ്ധന്‍ പറഞ്ഞ വാക്കുകള്‍ പോളണ്ടിലേയും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും കമ്മ്യൂണിസത്തിനെതിരെ നിലകൊണ്ട ശക്തമായ മതിലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. മാനുഷികാന്തസിന്റേയും, മതസ്വാതന്ത്ര്യത്തിന്റേയും വക്താവെന്ന നിലയിലും, യേശു ക്രിസ്തുവിന്റെ അനുയായി എന്ന നിലയിലുമുള്ള വിശുദ്ധന്റെ അസാധാരണമായ ജീവിതം കാരണം ഇന്ന്‍ ദശലക്ഷകണക്കിന് ആളുകളാണ് സ്വാതന്ത്ര്യത്തില്‍ കഴിയുന്നതെന്ന് ട്രംപ് പറഞ്ഞു.

ഈ ചരിത്ര നിമിഷം ആഘോഷിക്കുന്നതിലൂടെ വിശുദ്ധന്‍ നേടി തന്ന സ്വാതന്ത്ര്യം നിലനിര്‍ത്തുവാന്‍ നമുക്ക് ശ്രമിക്കാം. അമേരിക്കയും അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളും, കമ്മ്യൂണിസമെന്ന വിപത്തിനെതിരെ സ്വാതന്ത്ര്യത്തിന്റെ വിളക്കെന്ന നിലയില്‍ എപ്പോഴും ഉണ്ടാവും. പോളണ്ടില്‍ നിന്നും കമ്മ്യൂണിസമെന്ന ഇരുമ്പ് മറയെ തുടച്ചുനീക്കിയത് വിശുദ്ധന്റെ വാക്കുകളാണെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 1979-ലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യമായി പോളണ്ടിലേക്ക് തീര്‍ത്ഥാടനം നടത്തിയത്. അന്ന്‍ ജൂണ്‍ 2ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് വിശുദ്ധന്‍ നടത്തിയ പ്രസംഗം ലക്ഷകണക്കിന് ആളുകളെയാണ് സ്പര്‍ശിച്ചത്.
Image: /content_image/News/News-2019-06-04-09:04:36.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 10487
Category: 18
Sub Category:
Heading: അനുതാപവും വിശ്വാസവും വഴി പ്രതിസന്ധികൾ പരിഹരിക്കും: ഡോ. സൂസപാക്യം
Content: കൊച്ചി: സാർവത്രികസഭയെ എന്നപോലെ കേരള സഭയും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും യഥാർത്ഥ അനുതാപവും ദൈവത്തിലുള്ള വിശ്വാസവും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധിയും പരിഹരിക്കാൻ കഴിയുമെന്നും കെസിബിസി പ്രസിഡൻറ് ഡോ. സൂസപാക്യം. കത്തോലിക്കാസഭയിലെ സന്യാസ സമൂഹങ്ങളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യം എന്ന സാധ്യതയിലേക്ക് ഒരുവന് പ്രവേശിക്കാനുള്ള മാർഗ്ഗം അനുതാപവും വിശ്വാസവുമാണ്. സാർവത്രികസഭയെ എന്നപോലെ കേരള സഭയും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധികൾ പരാജയത്തിലേക്കുള്ള പാതകളല്ല. അനുതാപവും വിശ്വാസവും ഉണ്ടെങ്കിൽ പുതിയ മനുഷ്യരാകാനും പുതിയ സാധ്യതകൾ കണ്ടെത്താനും കഴിയും. അവർ ദൈവരാജ്യം എന്ന ദൈവമക്കളുടെ കൂട്ടായ്മയും ദൈവീക സാന്നിധ്യവും വീണ്ടും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. യൂഹനോൻ മാർ ക്രിസോസ്റ്റം അധ്യക്ഷനായിരുന്നു. ആർച്ച്ബിഷപ്പ് തോമസ് മേനാംപറമ്പിൽ, മാർ റാഫേൽ തട്ടിൽ, മാർ തോമസ് തറയിൽ, സിസ്റ്റർ സിബി സിഎംസി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2019-06-05-04:43:45.jpg
Keywords: കെ‌സി‌ബി‌സി
Content: 10488
Category: 18
Sub Category:
Heading: മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Content: കൊച്ചി: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ജീവിതലാളിത്യത്തിന്റെയും പ്രാര്‍ഥാനാജീവിതത്തിന്റെയും ശക്തമായ സാക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. സഭാ ശുശ്രൂഷകളില്‍ കൂട്ടായ്മ വളര്‍ത്തുന്നതില്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വ്യക്തിപരമായ ബന്ധങ്ങളില്‍ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചിരുന്ന നന്മ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഗീവര്‍ഗീസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. മാതൃകാപരമായ ലളിത ജീവിത ശൈലി പാലിച്ച പിതാവായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദികപരിശീലനരംഗത്തും, സഭൈക്യരംഗത്തും അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്നും തിരുവല്ല അതിരൂപതയുടെയും കത്തോലിക്കാ സഭയുടെയും വളര്‍ച്ചയ്ക്കായി ത്യാഗപൂര്‍ണവും മാതൃകാപരവുമായ ശുശ്രൂഷകളാണ് അദ്ദേഹം നിര്‍വഹിച്ചതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കൂടെയുളള ആള്‍ എന്ന അവബോധം ജനിപ്പിച്ച വ്യക്തിയായിരുന്നുവെന്നും തിരുമേനിയുടെ ശിഷ്യഗണങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം സമീപസ്ഥനായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. തികഞ്ഞ സാത്വികനായിരുന്ന പിതാവ് ആഴമായ ദൈവവിശ്വാസത്തിലും ദൈവസ്‌നേഹത്തിലും അടിയുറച്ച വ്യക്തിയായിരുന്നുവെന്നും പിതാവിന്റെ അജപാലന ശുശ്രൂഷകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായിരുന്നുവെന്നും കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മൂലക്കാട്ട് അനുസ്മരിച്ചു. നാളെ ഉച്ചകഴിഞ്ഞ് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലിലാണ് സംസ്കാരശുശ്രൂഷകള്‍ നടക്കുക.
Image: /content_image/India/India-2019-06-05-05:08:32.jpg
Keywords: ഗീവര്‍
Content: 10489
Category: 18
Sub Category:
Heading: മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ 30 ദിവസത്തെ ദുഃഖാചരണം
Content: തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപത മുന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ 30 ദിവസത്തെ ദുഃഖാചരണം നടത്തുമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. മെത്രാപ്പോലീത്തയുടെ കബറടക്കം പ്രമാണിച്ചു നാളെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്നും സഭാനേതൃത്വം അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2019-06-05-05:22:25.jpg
Keywords: മലങ്കര
Content: 10490
Category: 1
Sub Category:
Heading: ന്യൂയോര്‍ക്ക് സ്റ്റേറ്റ് കാപ്പിറ്റോളില്‍ പ്രാര്‍ത്ഥനയോടെ പ്രോലൈഫ് റാലി
Content: ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യവുമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് കാപ്പിറ്റോളില്‍ നൂറുകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലി നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ജീവനെ മാനിക്കണമെന്ന്‍ എഴുതിയ വിവിധ പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ റാലിക്കെത്തിയത്. റാലിയില്‍ പ്രാര്‍ത്ഥിച്ച പ്രവര്‍ത്തകര്‍ റിപ്രോഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് റദ്ദാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. അമേരിക്കയില്‍ അലബാമ, ജോര്‍ജ്ജിയ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്രം തടഞ്ഞുകൊണ്ടുള്ള നിലപാടുമായി മുന്‍പോട്ടു പോകുന്ന സാഹചര്യത്തിലാണ് പ്രോലൈഫ് റാലിയെന്നത് ശ്രദ്ധേയമാണ്. ജീവനുവേണ്ടി സംസാരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്‍ ഹിബെര്‍നിയന്‍സ് സഭയുടെ അല്‍ബാനി ചാപ്റ്റര്‍ ചാപ്ലയിനായ ഡീക്കന്‍ ജിം ഒ റൂര്‍ക്കി പ്രതികരിച്ചു. റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് വെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭ്രാന്തന്‍ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ഈ റാലിയെന്ന്‍ അല്‍ബാനി സ്വദേശി പോല്‍ നോളന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ‘ഹാര്‍ട്ട് ബീറ്റ് ബില്‍’ അടക്കമുള്ള നിരവധി പ്രോലൈഫ് അനുകൂല ബില്ലുകള്‍ അമേരിക്കയില്‍ പ്രാബല്യത്തില്‍ വരുത്തുന്ന നിലപാടിനെ റാലിയില്‍ പങ്കെടുത്തവര്‍ പ്രശംസിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കുചേരാന്‍ എത്തിയത്.
Image: /content_image/News/News-2019-06-05-05:50:52.jpg
Keywords: ന്യൂയോര്‍
Content: 10491
Category: 13
Sub Category:
Heading: നൂറാം ജന്മദിനം 'വൈദിക മക്കളോ'ടൊപ്പം ആഘോഷിച്ച് ഫാ. ഡോണ്‍ പ്രൊബോ
Content: റിമിനി: ആകെ മക്കളുടെ എണ്ണം-ഏഴ്, അതില്‍ നാലുപേര്‍ വൈദികര്‍. ഫാ. ഡോണ്‍ പ്രൊബോ എന്ന കത്തോലിക്ക വൈദികന്റെ മക്കളേ കുറിച്ചാണ് പറഞ്ഞു വന്നത്. മക്കളുള്ള ഡോണ്‍ പ്രൊബോ എങ്ങനെ വൈദികനായി? സ്വഭാവികമായും ഉയരാവുന്ന ചോദ്യമാണ്. സംഭവബഹുലമായിരിന്നു ഈ വൈദികന്റെ ജീവിതം. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യം പറഞ്ഞാല്‍ 1919 ജൂൺ നാലിനായിരിന്നു ഡോണ്‍ പ്രൊബോയുടെ ജനനം. ഒന്നാം ലോകമഹായുദ്ധത്തിന്റെ തിരിച്ചടിയില്‍ നിന്ന്‍ രക്ഷനേടാൻ ബാല്യത്തിൽതന്നെ റഷ്യയിലേക്ക് പലായനം ചെയ്ത അദ്ദേഹം അധികം വൈകാതെ തന്നെ ഇറ്റലിയിൽ തിരിച്ചെത്തി. റെയിൽവേ സർവേയറായി ജോലി ആരംഭിച്ചകാലത്തു അന്ന മരിയ എന്ന യുവതിയെ വിവാഹം ചെയ്തു. വിശ്വസസ്തതാപൂര്‍വ്വമായ ദാമ്പത്യ ജീവിതത്തിന് ദൈവം സമ്മാനിച്ചത് എഴുമക്കളെയാണ്. അതില്‍ നാലുപേരും കര്‍ത്താവിന് വേണ്ടിയുള്ള ശുശ്രൂഷ ദൌത്യം ഏറ്റെടുത്തപ്പോള്‍ കുടുംബത്തില്‍ വിരിഞ്ഞത് നാലു വൈദികര്‍. ഫാ. ജിയോവാന്നി, ഫാ. ഫ്രാൻസെസ്‌കോ, ഫാ. ജോവാക്കിനോ, ഫാ. ജൂസെപ്പെ എന്നീ നാലുമക്കള്‍ ഡോണ്‍ പ്രൊബോ- അന്ന മരിയ ദമ്പതികളുടെ തിരുസഭക്കുള്ള സമ്മാനമായി മാറി. അന്‍പത്തിയൊന്നാം വയസിൽ ജീവിതപങ്കാളിയുടെ അപ്രതീക്ഷിത വേർപാടോടെ ഇളയ മക്കളും ഡോണ്‍ പ്രൊബോയും തനിച്ചായി. എന്നാല്‍ തോറ്റുകൊടുക്കാനോ ജീവിതം നിരാശയോടെ തള്ളിനീക്കാനോ അദ്ദേഹം തയാറായിരിന്നില്ല. തീക്ഷ്ണതയോടെ അദ്ദേഹം തന്റെ ആത്മീയ ജീവിതം മുന്നോട്ട് കൊണ്ടുപോയി. അധികം വൈകാതെ തന്നെ ഡീക്കൻപട്ടം സ്വീകരിച്ചു. എന്നാല്‍ വൈദികനാകുമെന്ന് അപ്പോഴും അദ്ദേഹം കരുതിയിരിന്നില്ല. മാതൃ ഇടവകയായ വെന്റിയിലെ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന അദ്ദേഹം അക്കാലത്താണ് പഞ്ചക്ഷത ധാരിയായിരുന്ന വിശുദ്ധ പാദ്രെ പിയോ താമസിച്ചിരുന്ന സാൻ ജിയോവാനി റോട്ടൊൻഡോയിലെ ആശ്രമം സന്ദർശിച്ചത്. അന്ന്‍ അവിടെ നടന്ന ദിവ്യബലിമധ്യേയാണ് സ്വര്‍ഗ്ഗീയമായ ബോധ്യം അദ്ദേഹത്തിന് ലഭിക്കുന്നത്. കര്‍ത്താവിന്റെ നിത്യപൌരോഹിത്യത്തില്‍ പങ്കുചേരണം. അധികം വൈകിയില്ല, വൈദികനാകാനുള്ള ആഗ്രഹം ആദ്യം വെളിപ്പെടുത്തിയത് മക്കളായ വൈദികരോട് തന്നെ. അവർക്ക് പൂര്‍ണ്ണ സമ്മതം. പിന്നീട് സഭാപരമായ അനുവാദത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍. ഒടുവില്‍ വത്തിക്കാന്റെ പ്രത്യേക അനുമതി ലഭിച്ചതോടെ 1988ൽ, തന്റെ 69-ാം വയസിൽ അദ്ദേഹം തിരുപട്ടം സ്വീകരിച്ച് റിമിനി രുപതക്കു വേണ്ടി വൈദികനായി. മരണംമൂലം ജീവിതപങ്കാളി വേർപെട്ടശേഷം പിതാവിന്റെ ഉത്തരവാദിത്തങ്ങളെല്ലാം പൂർത്തിയാക്കി പൗരോഹിത്യ ശുശ്രൂഷയിലേക്ക് കടന്നുവന്നവർ നിരവധിയുണ്ടെങ്കിലും വൈദികരായ നാല് മക്കളുടെ പിതാവായ വൈദികൻ എന്നതാണ് ഫാ. ഡോണ്‍ പ്രൊബോയെ വ്യത്യസ്ഥനാക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഇടവക ശുശ്രൂഷയ്ക്ക് ശേഷം വാർധക്യസഹജമായ ബുദ്ധിമുട്ടുകളാൽ വിശ്രമജീവിതത്തിലാണെങ്കിലും ക്രിസ്തുവിനായുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ദാഹം ഇപ്പോഴും ശ്രദ്ധേയമാണെന്നാണ് പലരും പറയുന്നത്. അതിന് വ്യക്തമായ ഉദാഹരണമാണ് സെന്റ് മാർട്ടിൻ ദൈവാലയത്തിലുള്ള അനുദിന ദിവ്യബലി അർപ്പണം. പൗരോഹിത്യത്തിന്റെ 31-ാം വർഷത്തിലും അത് ഇപ്പോഴും തുടരുന്നു. ഫാ. ഡോണ്‍ പ്രൊബോയുടെ നൂറാം ജന്മദിനമായിരിന്നു കഴിഞ്ഞ ദിവസം. റിമിനി കത്തീഡ്രൽ ദേവാലയത്തില്‍ തന്റെ രൂപതാ അധ്യക്ഷനായ ബിഷപ്പ് ഫ്രാൻചെസ്കോ ലാംബിയാസിയുടെയും വൈദിക മക്കളുടെയും ഒപ്പം അദ്ദേഹം കൃതജ്ഞത ബലിയര്‍പ്പിച്ചു. ദൈവം നല്‍കിയ അനന്തമായ നന്മകള്‍ക്കുള്ള കൃതജ്ഞതാ പ്രകാശനമായിരിന്നു ബലിയര്‍പ്പണം. അനേകരുടെ വിശ്വാസ ജീവിതത്തിന് ശക്തമായ ബോധ്യങ്ങള്‍ സമ്മാനിച്ച ഫാ. ഡോണ്‍ പ്രൊബോക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നിരവധി പേര്‍ ദേവാലയത്തില്‍ എത്തിയിരിന്നു. ഈ വൈദികന്‍റെ ആത്മകഥയുടെ പേരും ശ്രദ്ധേയമാണ്: ‘സ്‌പോസോ, വെഡോവോ, ഈ സാസെർഡോട്ടേ’- ‘മണവാളൻ, വിഭാര്യൻ, പുരോഹിതൻ’. .....എത്ര സുന്ദരം..!
Image: /content_image/News/News-2019-06-05-08:57:42.jpg
Keywords: വൈദിക
Content: 10492
Category: 9
Sub Category:
Heading: "സഭയുടെ ദൈവിക അജയ്യത" പ്രഘോഷിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: പാറമേൽ പണിയപ്പെട്ട സഭ അജയ്യമാണെന്നും നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്നും തിരുവചനം സാക്ഷ്യമാക്കി പ്രഘോഷിച്ചുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 8 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ. പരിശുദ്ധാതമാവ് നയിക്കുന്ന സഭയെക്കുറിച്ചുള്ള ഈ ശുശ്രൂഷയിലേക്ക് ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌ ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോ ടീനേജ് കൺവെൻഷനുകളും. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ് " എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക്‌ ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. സോജിയച്ചനോടൊപ്പം ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ , ഫാ.ഫെർണാണ്ടോ സോറസ് , ബ്രദർ തോമസ് ജോസഫ് ,സോജി ബിജോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5) B70 7JW. Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ‭07878 149670‬
അനീഷ് ‭07760 254700‭
ബിജുമോൻ മാത്യു ‭07515 368239‬
ജോൺസൺ ‭07506 810177‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-06-05-09:40:31.jpg
Keywords: വട്ടായി, സെഹിയോ
Content: 10493
Category: 13
Sub Category:
Heading: സുവിശേഷമെത്തിക്കാന്‍ സിംഗപ്പൂരിൽ കത്തോലിക്ക റേഡിയോ സ്റ്റേഷന്‍
Content: സിംഗപ്പൂര്‍ സിറ്റി: ആയിരങ്ങളിലേക്ക് കര്‍ത്താവിന്റെ വചനമെത്തിക്കാന്‍ സിംഗപ്പൂരിൽ കത്തോലിക്ക റേഡിയോ സ്റ്റേഷന്‍ പ്രവർത്തനമാരംഭിച്ചു. സിംഗപ്പൂർ അതിരൂപതയുടെ നേതൃത്വത്തില്‍ 'ദി കാത്തലിക് സിംഗപ്പൂർ റേഡിയോ' എന്നു പേരു നല്‍കിയിരിക്കുന്ന റേഡിയോ ചാനല്‍ ലോക സാമൂഹ്യ സമ്പർക്ക മാധ്യമദിനമായിരുന്ന ജൂൺ രണ്ടാം തീയതിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. റേഡിയോയിലൂടെ സുവിശേഷം പ്രഘോഷിക്കുന്നതിലേയ്ക്ക് മടങ്ങിപ്പോകുന്നത് ഒരു മനോഹരമായ കാര്യമാണെന്ന് അതിരൂപതയിലെ സമ്പർക്ക മാധ്യമങ്ങളുടെ അധ്യക്ഷനായ ഫാ. ആന്ധ്രേ അച്ചാക്ക് പ്രതികരിച്ചു. പുതിയ സാങ്കേതികവിദ്യകളിലൂടെ ആളുകളിൽ സുവിശേഷം എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോക്ക് ഷോകളും ഗാനങ്ങളും, അഭിമുഖങ്ങളും വചന വിചിന്തനങ്ങളും റേഡിയോയിലൂടെ ലഭ്യമാകും. കത്തോലിക്കർക്കും, അകത്തോലിക്കർക്കും ഒരേപോലെ മനസ്സിലാകുന്ന രീതിയിലാണ് പ്രോഗ്രാമുകൾ ക്രമീകരിക്കുന്നത്. അതേസമയം റേഡിയോ സംപ്രേക്ഷണം ആപ്ലിക്കേഷൻ രൂപത്തിലും www.catholic.sg എന്ന വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട്. സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ ഒന്‍പത് ശതമാനമാണ് കത്തോലിക്കര്‍.
Image: /content_image/News/News-2019-06-05-10:04:34.jpg
Keywords: സിംഗപ്പൂ
Content: 10494
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗനുരാഗികളുടെ പരിപാടിയെ കത്തോലിക്കര്‍ പിന്തുണക്കരുത്: അമേരിക്കന്‍ ബിഷപ്പിന്റെ ട്വീറ്റ്
Content: വാഷിംഗ്‌ടണ്‍ ഡി.സി: ജൂണ്‍ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുവാനിരിക്കുന്ന (എല്‍.ജി.ബി.ടി) ‘പ്രൈഡ് മന്ത് പരിപാടി’കളെ കത്തോലിക്കര്‍ പിന്തുണക്കേണ്ട ആവശ്യമില്ലെന്നു അമേരിക്കയിലെ പ്രോവിഡന്‍സ് രൂപത അധ്യക്ഷന്‍ ബിഷപ്പ് തോമസ്‌ ടോബിന്റെ ട്വീറ്റ്. ബിഷപ്പിന്റെ ട്വീറ്റ് നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗരതിയെ പിന്തുണക്കുന്ന എല്‍‌ജി‌ബി‌ടി പ്രൈഡ് മന്ത് പരിപാടികളില്‍ കത്തോലിക്കര്‍ പങ്കെടുക്കുകയോ, പിന്തുണക്കുകയോ ചെയ്യുന്നത് കത്തോലിക്കാ വിശ്വാസത്തിനും ധാര്‍മ്മികതക്കും നിരക്കാത്തതാണെന്നും, അത്തരം പരിപാടികള്‍ പ്രത്യേകിച്ച് കുട്ടികളെ സംബന്ധിച്ചിടത്തോളം ദോഷകരമാണെന്നുമാണ് ബിഷപ്പ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

A reminder that Catholics should not support or attend LGBTQ “Pride Month” events held in June. They promote a culture and encourage activities that are contrary to Catholic faith and morals. They are especially harmful for children.
— Bishop Thomas Tobin (@ThomasJTobin1) June 1, 2019

ഇതിനോടകം തന്നെ ട്വീറ്റിന് തൊണ്ണൂറായിരത്തോളം പ്രതികരണങ്ങളും, മുപ്പതിനായിരം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഏഴായിരം പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ടെക്സാസിലെ ടൈലര്‍ രൂപത മെത്രാന്‍ ജോസഫ് സ്ട്രിക്ക്ലാന്‍ഡ് ടോബിന്‍ മെത്രാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.

Please stop labeling bishops who speak the truth of the Gospel as homophobic. God gave us sexual intimacy for the procreation of children and the deeper union of a man & woman in marriage. Stating this truth is not homophobia, it is simply reality. https://t.co/71to9rU4A0
— Bishop J. Strickland (@Bishopoftyler) June 2, 2019

വിശ്വാസപരമായ ഒരു സത്യം പറയുക മാത്രമാണ് മെത്രാന്‍ ടോബിന്‍ ചെയ്തതെന്നാണ് സ്ട്രിക്ക്ലാന്‍ഡ് മെത്രാന്റെ ട്വീറ്റില്‍ കുറിച്ചു. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവരെ സഹാനുഭൂതിയോടു കൂടിയാണ് സഭ നോക്കികാണുന്നതെങ്കിലും സ്വവര്‍ഗ്ഗരതി മാരകമായ തെറ്റ് തന്നെയാണെന്നും, ഒരു സാഹചര്യത്തിലും അത്തരം പ്രവര്‍ത്തി അംഗീകരിക്കുവാന്‍ കഴിയില്ലെന്നുമാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }}
Image: /content_image/News/News-2019-06-05-11:45:11.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ