Contents
Displaying 10201-10210 of 25166 results.
Content:
10515
Category: 1
Sub Category:
Heading: പൊന്തിഫിക്കല്‍ അക്കാഡമിയുടെ മുന്‍ മേധാവി അന്തരിച്ചു
Content: വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാഡമിയുടെ മുന്‍ മേധാവി കര്‍ദ്ദിനാള്‍ ഏലിയോ സ്‌ഗ്രേച അന്തരിച്ചു. 91 വയസ്സായിരിന്നു. ഇറ്റലിയില്‍ ജനിച്ച ഇദ്ദേഹം 1952ലാണ് വൈദികപട്ടം സ്വീകരിച്ചത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1993ല്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തി. 2005 മുതല്‍ 2008ല്‍ വിരമിക്കുന്നതുവരെ പൊന്തിഫിക്കല്‍ അക്കാഡമിയുടെ നേതൃപദവി വഹിച്ചു. 2010ല്‍ 82 വയസുള്ളപ്പോഴാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ പദവി നല്കിയത്. കര്‍ദ്ദിനാള്‍ സ്‌ഗ്രേചയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. കര്‍ദ്ദിനാള്‍ സ്‌ഗ്രേചയുടെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ കോളജിലെ അംഗങ്ങളുടെ എണ്ണം 220 ആയി. ഇതില്‍ എണ്‍പതു വയസില്‍ താഴെയുള്ളവരും മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളവരുമായ കര്‍ദ്ദിനാള്‍മാരുടെ എണ്ണം 120 ആണ്.
Image: /content_image/News/News-2019-06-08-06:09:15.jpg
Keywords: പൊന്തിഫി

10516
Category: 14
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
Content: കുമരകം: വിശുദ്ധ ചാവറയച്ചന്റെ ജീവിതം ഇതിവൃത്തമാക്കിയ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. കുമരകം ചീപ്പുങ്കല്‍ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. അജി കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമ ജൂലൈ അവസാനം തീയേറ്ററുകളിലെത്തും. കേരളത്തിന്റെ നവോത്ഥാന നായകനായാണു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ സിനിമയില്‍ അവതരിപ്പിക്കുന്നത്. അനില്‍ ചേര്‍ത്തലയുടെതാണു കഥയും തിരക്കഥയും സംഭാഷണവും. സംഗീതം ഗിരീഷ് നാരായണന്‍. ചിറ്റു ഏബ്രഹാം, ജോസഫ് തൃശൂര്‍, രമേശ് കോട്ടയം, ഫാ. സിബിച്ചന്‍ കളരിക്കലും ചാവറയച്ചന്റെ വിവിധ പ്രായങ്ങളില്‍ വേഷമിടുന്നു. ചാവറയച്ചന്റെ അമ്മാവനായി ബേബിച്ചന്‍ ഏര്‍ത്തയിലും പേരൂര്‍ക്കരയച്ചനായി അജിഷ് കൊട്ടാരക്കരയും അഭിനയിക്കുന്നു. തിങ്കളാഴ്ച മാന്നാനത്ത് ചിത്രീകരണം തുടങ്ങിയ സിനിമബാല്യകാലമാണ് ഇപ്പോള്‍ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2019-06-08-07:10:59.jpg
Keywords: ചാവറ

10517
Category: 1
Sub Category:
Heading: സമാധാനത്തിനായുള്ള പാപ്പയുടെ പ്രാര്‍ത്ഥന ആഹ്വാനത്തിന് ഇനി മിനിറ്റുകള്‍ ബാക്കി
Content: പാലസ്തീന്‍ ഇസ്രായേല്‍ അനുരഞ്ജനത്തിനും ലോക സമാധാനത്തിനുമായി പാപ്പയുടെ പ്രാര്‍ത്ഥന ആഹ്വാനത്തിന് ഇനി മിനിറ്റുകള്‍ ബാക്കി. പെന്തക്കുസ്ത തിരുനാളിന്റെ തലേന്നായ ഇന്നു ഉച്ചക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 2014-ലെ വിശുദ്ധനാട് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പ്രശ്നങ്ങള്‍ തുടരുന്ന ഇസ്രായേല്‍, പലസ്തീന്‍ രാഷ്ട്രങ്ങളുടെ തലവന്മാരെ പ്രാര്‍ത്ഥിക്കാനും സംവദിക്കാനുമായി പാപ്പ വത്തിക്കാനിലേയ്ക്കു ക്ഷണിച്ചിരുന്നു. ജൂണ്‍ 8നാണ് അനുരഞ്ജന പ്രാര്‍ത്ഥനയും സംവാദവും നടന്നത്. ഇതിന്റെ അനുസ്മരണമായി എല്ലാ വര്‍ഷവും ജൂണ്‍ എട്ടിന് ഉച്ചക്ക് ഒരു മണിക്ക് പ്രാര്‍ത്ഥിക്കുവാന്‍ പാപ്പ അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പ്രാര്‍ത്ഥന നടത്തണമെന്ന് പാപ്പ ഒരിക്കല്‍ കൂടി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്. നമ്മള്‍ ഇപ്പോള്‍ എവിടെയാണോ, അവിടെ നിന്നു തന്നെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലും ഏത് സാഹചര്യത്തില്‍ ആയാലും ഒരു മണിക്ക് ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{red->none->b->വിശുദ്ധ ഫ്രാൻസിസ് പുണ്യവാളന്റെ സമാധാന പ്രാര്‍ത്ഥന ചുവടെ നല്‍കുന്നു, ലോക സമാധാനത്തിനായി വിശുദ്ധനോട് ചേര്‍ന്നു നമ്മുക്ക് പ്രാര്‍ത്ഥിക്കാം }# കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിൻറെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് ക്ഷമയും,സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും, മനസ്സില്ലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്. ആമ്മേൻ
Image: /content_image/News/News-2019-06-08-07:38:02.jpg
Keywords: സമാധാന

10518
Category: 1
Sub Category:
Heading: ആശുപത്രിയില്‍ തിരുപ്പട്ടം സ്വീകരിച്ച വൈദികന്റെ ആശീര്‍വ്വാദം തേടി പോളിഷ് പ്രസിഡന്‍റ്
Content: വാര്‍സോ: കാന്‍സർ രോഗ ബാധയെ തുടര്‍ന്നു ആശുപത്രിയില്‍വച്ച് തിരുപ്പട്ടം സ്വീകരിച്ചു ലോക ശ്രദ്ധയാകര്‍ഷിച്ച വൈദികനെ കാണാന്‍ പോളിഷ് പ്രസിഡന്‍റ് നേരിട്ട് എത്തി. ടെർമിനൽ കാൻസർ മൂർച്ഛിച്ചതു മൂലം ആശുപത്രിയില്‍ കിടപ്പിലായപ്പോള്‍ വൈദികനാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും പിന്നീട് വത്തിക്കാന്റെ അനുമതിയോടെ വൈദിക പട്ടം സ്വീകരിക്കുകയും ചെയ്ത 'സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ്’ സന്യാസ സമൂഹാംഗമായ ഫാ. മൈക്കിൾ ലോസിനെ കാണാനാണ് പോളിഷ് പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡ നേരിട്ടെത്തിയത്. ജൂൺ ഏഴാം തീയതി വൈദികന്റെ പിറന്നാൾ ദിനത്തില്‍ തന്നെയാണ് പ്രസിഡന്‍റ് സന്ദര്‍ശനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. വൈദികന്റെ മുപ്പത്തിയൊന്നാം ജന്മദിനമായിരിന്നു ഇന്നലെ. ചികിത്സാവിവരങ്ങള്‍ ചോദിച്ചറിഞ്ഞ കത്തോലിക്ക വിശ്വാസിയായ പ്രസിഡന്‍റ് വൈദികന്റെ മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥന യാചിച്ചു. കൈകള്‍ പ്രസിഡന്റിന്റെ തലയില്‍വെച്ചു ഫാ. മൈക്കിൾ പ്രാര്‍ത്ഥിച്ചു. തികച്ചും അപ്രതീക്ഷിതമായി നടന്ന പ്രസിഡന്റിന്റെ സന്ദര്‍ശനം 'സൺസ് ഓഫ് ഡിവൈൻ പ്രോവിഡൻസ്' ഫേസ്ബുക്ക് പേജിലൂടെയാണ് ലോകത്തെ അറിയിച്ചത്. പിറന്നാൾ ആഘോഷിക്കാൻ പ്രസിഡന്‍റ് ആശുപത്രിയിൽ എത്തിയപ്പോള്‍ കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരിന്നു. ഒരു മാസം മുൻപാണ് ലൂയിജി ഓറിയോൺ മേജർ സെമിനാരിയില്‍ പഠിക്കുകയായിരുന്ന ഫാ. മൈക്കിൾ ലോസിനു കാൻസർ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പൗരോഹിത്യ സ്വീകരണം എന്ന ഒറ്റ ആഗ്രഹം മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരിന്നുള്ളൂ. വൈദിക വിദ്യാർത്ഥിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വാഴ്സോ-പ്രാഗ് രൂപത വത്തിക്കാന്‍ തലത്തില്‍ ഇടപെട്ടപ്പോള്‍ ഫ്രാന്‍സിസ് പാപ്പ പ്രത്യേക അനുമതി നല്‍കുകയായിരിന്നു. തുടര്‍ന്നു ഇക്കഴിഞ്ഞ മേയ് 24നു ഓങ്കോളജി വാർഡിലെ കിടക്കയില്‍വച്ച് അദ്ദേഹം ഡീക്കൻ പദവിയും പൗരോഹിത്യവും ഒന്നിച്ചു സ്വീകരിച്ചു. വൈദികന്റെ വിശ്വാസ സാക്ഷ്യം ലോകത്തെ മുന്‍നിര മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Forionepl%2Fposts%2F2407479706182067&width=500" width="500" height="753" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p>
Image: /content_image/News/News-2019-06-08-08:20:19.jpg
Keywords: അള്‍ത്താര

10519
Category: 1
Sub Category:
Heading: ഫ്ലോറിഡയിലെ കത്തീഡ്രല്‍ പള്ളിയില്‍ തീപിടുത്തം: ആസൂത്രിതമെന്ന് സൂചന
Content: ടല്ലഹാസി, ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിലെ പെന്‍സക്കോള-ടല്ലഹാസി രൂപതയുടെ സെന്റ് തോമസ് മൂര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തീപിടുത്തം. ഇക്കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. പോലീസും ടല്ലഹാസി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും തീപിടുത്തത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. വൈകീട്ട് 5.15നു വിശുദ്ധ കുര്‍ബാന നടക്കുവാനിരിക്കെയാണ് ദേവാലയത്തില്‍ അഗ്നിബാധ ഉണ്ടായത്. ദേവാലയത്തിലെ നിരവധി കസേരകള്‍ അഗ്നിക്കിരയായി. ദേവാലയ ഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചു. അതേസമയം ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് അഗ്നിബാധ ആദ്യം കണ്ടതെന്ന് റെക്ടര്‍ ഫാ. ജോണ്‍ കായര്‍ പറഞ്ഞു. തീപിടുത്തം ആരോ കരുതികൂട്ടി ചെയ്തതാണെന്നും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എഫ്.ഓയും സ്റ്റേറ്റ് ഫയര്‍ മാര്‍ഷലുമായ ജിമ്മി പാട്രോണിസും അഗ്നിബാധ ആസൂത്രിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചു അന്വേഷിച്ചുവരികയാണെന്നും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചു. ഇതിനിടെ കത്തീഡ്രല്‍ അഗ്നിക്കിരയായതില്‍ ദുഃഖം പ്രകടിപ്പിച്ച് രൂപതാനേതൃത്വം പ്രസ്താവന ഇറക്കി. വരുന്ന ഞായറാഴ്ച കുര്‍ബാന ഇവിടെവെച്ച് അര്‍പ്പിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രൂപതാ വ്യക്തമാക്കി.
Image: /content_image/News/News-2019-06-08-10:26:44.jpg
Keywords: അഗ്നി

10520
Category: 18
Sub Category:
Heading: യോഗയുടെ ദൈവശാസ്ത്രപരമായ തലങ്ങളെക്കുറിച്ച് മുന്‍കരുതലുകള്‍ ആവശ്യം: കെസിബിസി
Content: കൊച്ചി: യോഗയുടെ ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ തലങ്ങളെക്കുറിച്ച് മുന്‍കരുതലുകള്‍ ആവശ്യമാണെന്നും യോഗചര്യയെയും ക്രൈസ്തവ വിശ്വാസത്തെയും സംബന്ധിച്ച് കെസിബിസി പഠനരേഖ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. കെസിബിസിയുടെ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്ത വിവിധ കാര്യങ്ങളെ കുറിച്ചു തയാറാക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. #{black->none->b-> (യോഗ വിഷയത്തില്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളുടെ ലിങ്കുകള്‍ വാര്‍ത്തയ്ക്ക് ഒടുവില്‍ നല്‍കുന്നു) }# യോഗയെ കൂടാതെ കേരളത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദ ഭീഷണി, മിഷ്ണറി മാസം, ഓഖി ദുരിതാശ്വാസ പുനരധിവാസപ്രവര്‍ത്തനങ്ങളുടെ അവലോകനം, പ്രളയ പുനരധിവാസവും പുനര്‍നിര്‍മാണം, കുട്ടികളുടെയും ദുര്‍ബലരുടെയും സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. ആരോഗ്യമുള്ള പൊതുസമൂഹവും മതസമുദായങ്ങളും ഒരിക്കലും തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയില്ല. സമുദായങ്ങള്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും ഊട്ടിയുറപ്പിക്കേണ്ടതായിട്ടുണ്ട്. മതസാഹോദര്യം, ഇതര മതസൗഹാര്‍ദം, സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം എന്നിവ വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായിത്തീരണം. ഭരണകൂടവുമായി സഹകരിച്ചു മാത്രമേ തീവ്രവാദപ്രവര്‍ത്തനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂ. ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമനുസരിച്ച് ആഗോളസഭയോടു ചേര്‍ന്നു കേരള കത്തോലിക്കാസഭയും 2019 ഒക്ടോബര്‍ മിഷനറിമാസമായി ആചരിക്കും. സഭയുടെ ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പ്രദേശങ്ങളില്‍ പൂര്‍ത്തീകരണത്തോടടുക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുറെക്കൂടി കാര്യക്ഷമമാക്കണം. പ്രളയ പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ കാര്യക്ഷമമായും ഫലപ്രദമായും നടക്കുന്നതില്‍ കെസിബിസി സംതൃപ്തി രേഖപ്പെടുത്തി. സര്‍ക്കാരിന്റെ സഹായങ്ങള്‍ അര്‍ഹിക്കുന്നവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണം. സ്‌പെഷല്‍ സ്‌കൂളുകളും അഗതി അനാഥ ക്ഷേമസ്ഥപനസംരക്ഷണവും സംബന്ധിച്ച് കെസിബിസി മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിക്കും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 1500ല്‍ അധികം ക്ഷേമസ്ഥാപനങ്ങളില്‍ നാനൂറോളം സ്ഥാപനങ്ങള്‍ അടുത്തകാലത്ത് നിര്‍ത്തലാക്കപ്പെട്ടു. ഉദ്യോഗസ്ഥരുടെ തെറ്റായ നിലപാടുമൂലം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സ്ഥാപന പ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കണം. സ്‌പെഷല്‍ സ്‌കൂള്‍ പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും സ്‌പെഷല്‍ എഡ്യൂക്കേഷന്‍ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും കെസിബിസി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ➤ {{ യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/5023 }} <br> ➤ {{യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ? -> http://www.pravachakasabdam.com/index.php/site/news/5069 }} } <br> ➤ {{'ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത് ->http://www.pravachakasabdam.com/index.php/site/news/5133}} ---- ➤ {{ യോഗ എന്ന വിപത്ത്: കേരളസഭ ജാഗ്രത പുലർത്തണം; ഭാഗം 1-> http://www.pravachakasabdam.com/index.php/site/news/6562 }} } <br> ➤ {{ യോഗയുടെ തത്വശാസ്ത്രം സഭയെ പടുത്തുയര്‍ത്തുകയല്ല, പടുക്കുഴിയിലാക്കുന്നു: ഭാഗം 2-> http://www.pravachakasabdam.com/index.php/site/news/6577 }} } <br> ➤ {{ ക്രിസ്തീയതയില്‍ 'യോഗ' കുടിയിരുത്താനുള്ള നീക്കം ഏത് ആത്മാവിന്റേതാണെന്ന് തിരിച്ചറിയുക: ഭാഗം 3-> http://www.pravachakasabdam.com/index.php/site/news/6585 }} } <br> ➤ {{ യോഗ വിഷയത്തില്‍ കെസിബിസിയുടെ പുനർവിചിന്തനം അനിവാര്യം: അവസാന ഭാഗം -> http://www.pravachakasabdam.com/index.php/site/news/6586 }}
Image: /content_image/India/India-2019-06-08-11:31:41.jpg
Keywords: യോഗ ധ്യാനം

10521
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ പിന്തുണച്ചവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ല: ഉത്തരവുമായി സ്പ്രിംഗ്ഫീല്‍ഡ് മെത്രാന്‍
Content: സ്പ്രിംഗ്ഫീല്‍ഡ്, ഇല്ലിനോയിസ്: അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തില്‍ ഗര്‍ഭഛിദ്രം പ്രോത്സാഹിപ്പിക്കുന്ന റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് പാസ്സാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കത്തോലിക്കാ നിയമസഭാംഗങ്ങള്‍ക്കു ദിവ്യകാരുണ്യ സ്വീകരണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സ്പ്രിംഗ്ഫീല്‍ഡ് രൂപത അധ്യക്ഷന്‍ ബിഷപ്പ് തോമസ് പാപ്രോക്കി. റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റിനെ പിന്തുണച്ചുകൊണ്ട് വോട്ട് ചെയ്ത കത്തോലിക്കരായ നിയമസാമാജികര്‍ തന്റെ രൂപതയില്‍ ദിവ്യകാരുണ്യ സ്വീകരണത്തിനായി വരരുതെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇവര്‍ക്ക് ദിവ്യകാരുണ്യം നല്‍കുന്നതില്‍ നിന്നും തന്റെ രൂപതയിലെ പുരോഹിതരേയും അദ്ദേഹം വിലക്കിയിട്ടുണ്ട്. ഹൗസ് ബില്‍ 40, റിപ്രൊഡക്ടീവ് ഹെല്‍ത്ത് ആക്റ്റ് (സെനറ്റ് ബില്‍ 25) തുടങ്ങിയ ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്ന ബില്ലുകള്‍ നിയമമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കത്തോലിക്കരായ ഇല്ലിനോയിസ് സംസ്ഥാന പ്രസിഡന്റ് ജോണ്‍ കുള്ളര്‍ട്ടണ്‍, ഹൗസ് സ്പീക്കര്‍ മൈക്കേല്‍ ജെ. മാഡിഗന്‍ എന്നിവര്‍ അബോര്‍ഷന്‍ എന്ന മാരകപാപത്തെ പ്രോത്സാഹിപ്പിച്ചുവെന്നും കാനോന്‍ നിയമം 915 അനുസരിച്ച് ഇല്ലിനോയിസിലെ സ്പ്രിംഗ്ഫീല്‍ഡ് രൂപതയില്‍ ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും അവരെ വിലക്കുന്നുവെന്നും ജൂണ്‍ 2-ന് ബിഷപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. തങ്ങള്‍ ചെയ്ത മാരക പാപത്തെക്കുറിച്ചോര്‍ത്ത് അനുതപിക്കുകയും, വേണ്ട പാപപരിഹാര പ്രവര്‍ത്തികള്‍ ചെയ്യുകയോ, അല്ലെങ്കില്‍ അങ്ങനെ വാഗ്ദാനം ചെയ്യുന്നപക്ഷം തന്റേയോ തന്റെ പിന്‍ഗാമിയുടേയോ തീര്‍പ്പനുസരിച്ച് മാത്രമേ ഇവര്‍ക്ക് വീണ്ടും ദിവ്യകാരുണ്യ സ്വീകരണം സാധ്യമാവുകയുള്ളുവെന്നും മെത്രാന്റെ ഉത്തരവിലുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങളുടെ പേരിലുള്ള രോഷപ്രകടനത്തിന്റെ പിന്നിലുള്ള അതേവികാരം തന്നെയാണ് നിഷ്കളങ്കരായ കുരുന്നുകളെ കൊന്നൊടുക്കുന്ന അബോര്‍ഷന്റെ കാര്യത്തിലും സഭ പുലര്‍ത്തുന്നതെന്ന്‍ ബിഷപ്പ് ജൂണ്‍ 6നു പുറത്തിറക്കിയ പ്രസ്താവനയില്‍ കുറിച്ചു. അബോര്‍ഷനെ മൗലീക അവകാശമായി പരിഗണിക്കുന്ന സെനറ്റ് ബില്‍ 25 എന്ന റിപ്രൊഡക്ടീവ് ഹെല്‍ത്ത് ബില്‍ കഴിഞ്ഞ ആഴ്ചയാണ് ഇല്ലിനോയിസ് സംസ്ഥാന ഹൗസും, സെനറ്റും പാസ്സാക്കി ഗവര്‍ണറിന്റെ ഒപ്പിനായി അയച്ചത്. ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്കര്‍ ബില്ലില്‍ ഉടനെ ഒപ്പുവെച്ചേക്കും. കുള്ളര്‍ട്ടണും, മാഡിഗനുമാണ് മനുഷ്യത്വരഹിതമായ ബില്‍ പാസ്സാക്കുവാന്‍ ഇടപെടല്‍ നടത്തിയത്. ബില്‍ നിയമമാകുന്നതോടെ ഇല്ലിനോയിസില്‍ ഗര്‍ഭഛിദ്രം ഒരു ക്രിമിനല്‍ കുറ്റമല്ലാതാകും. ഗര്‍ഭഛിദ്രത്തിന് നിയമപരമായ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട ഇല്ലിനോയിസ് സെനറ്റര്‍ ഡിക്ക് ഡര്‍ബിനേയും കഴിഞ്ഞ വര്‍ഷം ബിഷപ്പ് പാപ്രോക്കി ദിവ്യകാരുണ്യ സ്വീകരണത്തില്‍ നിന്നും വിലക്കിയിരുന്നു.
Image: /content_image/News/News-2019-06-08-11:54:46.jpg
Keywords: വിശുദ്ധ കുര്‍, ദിവ്യകാരുണ്യ

10522
Category: 18
Sub Category:
Heading: സര്‍ക്കുലറിന്റെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ച് സംശയം വേണ്ട: കെസിബിസി
Content: കൊച്ചി: കേരളത്തിലെ 32 രൂപതകളില്‍നിന്നായി 42 മെത്രാന്മാര്‍ പങ്കെടുത്ത കെസിബിസി വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് 06.06.2019ല്‍ Ref. 3197/K-5/KCBC/OL/DS നമ്പറില്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചതായും മറ്റുമുള്ള തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും സര്‍ക്കുലര്‍ സംബന്ധിച്ചും കെസിബിസിയുടെ ഉദ്ദേശ്യശുദ്ധി സംബന്ധിച്ചും ആര്‍ക്കും സംശയം ഉണ്ടാകേണ്ടതില്ലെന്നും കെസിബിസി. കെസിബിസി സര്‍ക്കുലര്‍ പിന്‍വലിക്കുകയോ അതിന്റെ ഉള്ളടക്കത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ല. വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ മാത്രമാണ് പ്രസ്തുത സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ രൂപതയിലെയും സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കെസിബിസിയുടെ പ്രസ്തുത സര്‍ക്കുലര്‍ വായിക്കണമോ എന്നു തീരുമാനിക്കാനുള്ള രൂപതാധ്യക്ഷന്മാരുടെ സ്വാതന്ത്ര്യം കെസിബിസി മാനിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമിച്ച വിദഗ്ധ സമിതി റോമിനു നല്‍കിയിട്ടുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കെസിബിസിക്ക് അറിയില്ല എന്ന വസ്തുത മാത്രമാണ് സര്‍ക്കുലറിനെ തുടര്‍ന്ന് നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. കെസിബിസിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കെസിബിസിയുടെ പ്രസിഡന്റ് സര്‍ക്കുലറിലൂടെ വിശ്വാസികള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുള്ളതെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2019-06-09-02:13:33.jpg
Keywords: കെസിബിസി

10523
Category: 18
Sub Category:
Heading: ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് സ്ഥാനമൊഴിയുന്നു: യൂഹാനോന്‍ മാര്‍ തെയഡോഷ്യസിന്റെ സ്ഥാനാരോഹണം 12ന്
Content: മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ് 12നു സ്ഥാനമൊഴിയുന്നു. രൂപതയുടെ ത്രിതീയാധ്യക്ഷനായി ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അന്നേ ദിവസം തന്നെ സ്ഥാനമേല്‍ക്കും. മൂവാറ്റുപുഴ രൂപതയുടെ ദ്വിതീയാധ്യക്ഷനായി 2008 ഫെബ്രുവരി ഒന്പതിനാണു ഏബ്രഹാം മാര്‍ യൂലിയോസ് ചുമതലയേറ്റത്. മൂവാറ്റുപുഴ സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍, രൂപതാ കാര്യാലയം, കാക്കനാട് മോറിയ ധ്യാനകേന്ദ്രം, ദേവാലയങ്ങള്‍, വൈദിക മന്ദിരങ്ങള്‍, വൃദ്ധസദനം എന്നിവയൊക്കെ അദ്ദേഹത്തിന്റെ സംഭാവനകളാണ്. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍, മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തിയോളജി കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 12നു മൂവാറ്റുപുഴ വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാവിലെ ഒന്‍പതിന് സ്ഥാനമൊഴിയുന്ന ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തിരുവല്ല അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്, ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ്, ബിഷപ്പ് ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, ബിഷപ്പ് ഗീവറുഗീസ് മാര്‍ മക്കാറിയോസ്, ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
Image: /content_image/India/India-2019-06-09-02:38:06.jpg
Keywords: സ്ഥാനാ

10524
Category: 18
Sub Category:
Heading: ഐറേനിയോസ് മെത്രപ്പോലീത്ത സ്ഥാനാരോഹണം ചെയ്തു
Content: പത്തനംതിട്ട ഭദ്രാസന ദ്വീതിയാധ്യക്ഷനായി സാമുവൽ മാർ ഐറേനിയോസ് മെത്രപ്പോലീത്ത സ്ഥാനാരോഹണം ചെയ്തു. ഇന്നലെ രാവിലെ 8 മണിക്ക് കത്തീഡ്രൽ കവാടത്തിൽ എത്തിച്ചേർന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് ബാവായ്ക്കും പിതാക്കന്മാർക്കും സ്വീകരണം നൽകി. തുടർന്ന് പ്രഭാത പ്രാർത്ഥനയും ആഘോഷമായ സമൂഹബലിയും നടന്നു. വിശുദ്ധ കുർബാനയ്ക്ക് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രപ്പോലീത്ത മുഖ്യ കാർമികനായിരുന്നു. സുവിശേഷസന്ദേശം കാതോലിക്ക ബാവാ നൽകി. ആഘോഷമായ സമൂഹബലിക്കുശേഷം സാമുവൽ മാർ ഐറേനിയോസ് പിതാവിന്റെ സുന്ത്രോണിസോ ശുശ്രുഷ നടന്നു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, എബ്രഹാം മാർ യൂലിയോസ്, വിൻസെന്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, യൂഹന്നാനോൻ മാർ തെയഡോഷ്യസ്, തോമസ് മാർ അന്തോണിയോസ്, ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ, മാർ മാത്യു അറക്കൽ, മാർ ജോസ് പുളിക്കൽ, ബിഷപ്പ് ക്രിസ്തുദാസ്, സഹോദരി സഭകളിലെ പിതാക്കന്മാർ, ജനപ്രതിനിധികൾ, വിവിധ വികാരി ജനറൽമാർ, കോർ എപ്പിസ്കോപ്പാമാർ, വൈദികർ, സന്യസ്തർ, വിശ്വാസികൾ, എന്നിവരും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2019-06-09-02:42:00.jpg
Keywords: മെത്രാപ്പോലീ