Contents
Displaying 10151-10160 of 25166 results.
Content:
10465
Category: 1
Sub Category:
Heading: ക്രൈസ്തവ സ്ഥാപനങ്ങള്‍ ദൈവിക സാന്നിധ്യത്തിന് സാക്ഷ്യം നല്‍കണം: പാപ്പ റൊമേനിയയില്‍
Content: ബുക്കാറെസ്റ്റ്: പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സൗമനസ്യവും ഔദാര്യവുമാണ് ക്രൈസ്തവസ്ഥാപനങ്ങള്‍ പ്രകടമാക്കേണ്ടതെന്നും അവ ദൈവീക സാന്നിധ്യത്തിന് സാക്ഷ്യമേകണമെന്നും ഫ്രാന്‍സിസ് പാപ്പ. റൊമേനിയന്‍ സന്ദര്‍ശനത്തിന് എത്തിയതിന് ശേഷം ബുക്കാറെസ്റ്റിലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍വച്ച് രാഷ്ട്രപ്രതിനിധികളെയും സഭാപ്രതിനിധികളെയും അഭിസംബോധനചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. ബാഹ്യമായി വലിയ സാമ്പത്തിക ശക്തിയായി വളരുക എന്നതായിരിക്കരുത് റൊമേനിയയുടെ ലക്ഷ്യമെന്നും മറിച്ച് മനുഷ്യാവകാശം സംരക്ഷിച്ചുകൊണ്ടുള്ള വളര്‍ച്ചയാണ് രാജ്യം ലക്ഷ്യംവെക്കേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. രാജ്യത്തു സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും മനോഭാവം അനിവാര്യമാണ്. ഒപ്പം പൊതുനന്മ ലക്ഷ്യംവച്ചുകൊണ്ടുള്ള സാമൂഹ്യ സാമുദായിക രാഷ്ട്രീയ മുന്നേറ്റങ്ങളും ആവശ്യമാണ്. സമൂഹത്തിന്‍റെ സാങ്കേതികവും ഭൗതികവുമായ വളര്‍ച്ച നല്ലതാണ്, എന്നാല്‍ ഒപ്പം അത് ജനത്തിന്‍റെ ആത്മാവിനെയും ആത്മീയതയെയും ധാര്‍മ്മികതയെയും സംരക്ഷിക്കുന്നതും നിലനിര്‍ത്തുന്നതുമായിരിക്കണം. രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലും അവയുടെ പ്രവര്‍ത്തനങ്ങളിലും അന്തസ്സു നിലനിര്‍ത്താന്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു സാധിക്കണം. അവിടെല്ലാം പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സൗമനസ്യവും ഔദാര്യവുമാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ പ്രകടമാക്കേണ്ടത്. അതോടൊപ്പം ദൈവികസാന്നിധ്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും ഉത്തരവാദിത്വപൂര്‍ണ്ണവും ആകര്‍ഷകവുമായൊരു സാക്ഷ്യമായിത്തീരാന്‍ റൊമേനിയയിലെ സഭയെന്നും പരിശ്രമിക്കേണ്ടതാണ്. സമൂഹത്തില്‍ യഥാര്‍ത്ഥവും പാരസ്പരികതയുള്ളതുമായ സൗഹൃദവും സഹകരണവും കാണിച്ചുകൊണ്ടാണ് ക്രൈസ്തവസാക്ഷ്യം പ്രകടമാക്കേണ്ടത്. ഇതര സഭാംഗങ്ങളോടും സഭാപ്രവര്‍ത്തനങ്ങളോടും കൈകോര്‍ത്ത് സാഹോദര്യത്തിന്‍റെ ശൈലിയില്‍ റൊമേനിയയുടെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സഭ ആഗ്രഹിക്കുന്നു. നാടിന്‍റെ സമാധാനത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്. പാപ്പയുടെ ത്രിദിന റൊമേനിയന്‍ സന്ദര്‍ശനത്തിന് നാളെയാണ് സമാപനം കുറിക്കുക.
Image: /content_image/News/News-2019-06-01-09:33:38.jpg
Keywords: പാപ്പ, ക്രൈസ്തവ

10466
Category: 1
Sub Category:
Heading: 'ഫാത്തിമായിലെ കുഞ്ഞ് വിശുദ്ധരുടെ' തിരുശേഷിപ്പുകള്‍ മോഷണം പോയി
Content: മിലാന്‍, ഇറ്റലി: ഫാത്തിമായില്‍ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശനഭാഗ്യം ലഭിച്ച കുഞ്ഞ് വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ഇറ്റലിയിലെ ദേവാലയത്തില്‍ നിന്നും മോഷണം പോയി. 2017-ല്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ഫ്രാന്‍സിസ്കോ, ജസീന്ത മാര്‍ട്ടോ എന്നീ വിശുദ്ധരുടെ വസ്ത്രത്തിന്റെ ചെറിയ കഷണങ്ങള്‍ ഉള്‍പ്പെടുന്ന അമൂല്യ വസ്തുക്കളാണ് വെറോണയിലെ ജീസസ് ക്രൈസ്റ്റ് ഡിവൈന്‍ വര്‍ക്കര്‍ ഇടവക ദേവാലയത്തില്‍ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച മോഷണം പോയത്. വിശ്വാസികളുടെ വണക്കത്തിന് വേണ്ടിയുള്ള തീര്‍ത്ഥാടന പര്യടനത്തിന്റെ ഭാഗമായാണ് തിരുശേഷിപ്പുകള്‍ വെറോണയിലെ ദേവാലയത്തിലെത്തിച്ചത്. അമൂല്യമായ തിരുശേഷിപ്പുകള്‍ മോഷണം പോയത് തന്നെ ഞെട്ടിച്ചുവെന്നും ഹൃദയഭേദകമായ കാര്യമാണെന്നും വെറോണയിലെ ദേവാലയ വികാരിയായ ഫാ. ആന്‍ഡ്രീ റോങ്കോണി പ്രതികരിച്ചു. ഫ്രാന്‍സിസ്കോ, ജസീന്ത മാര്‍ട്ടോയുടെ തിരുശേഷിപ്പുകള്‍ക്ക് പുറമേ ഫാത്തിമായിലെ കന്യകാമാതാവിന്റെ രൂപത്തില്‍ ചൂടിയിരുന്ന കിരീടത്തിന്റേയും, ജപമാലയുടേയും പതിപ്പുകളും മോഷണം പോയിട്ടുണ്ട്. മോഷ്ടാക്കളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.
Image: /content_image/News/News-2019-06-01-09:56:48.jpg
Keywords: ഫാത്തിമ

10467
Category: 18
Sub Category:
Heading: ഭവനരഹിതര്‍ക്ക് ഭവനമൊരുക്കി മാനന്തവാടി രൂപത
Content: അനേകം ഭവനരഹിതര്‍ക്ക് ആശ്വാസത്തിന്‍റെ കൈത്താങ്ങായി മാനന്തവാടി രൂപതയുടെ ഭവനപദ്ധതി. രൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വീടുകളില്ലാത്തവര്‍ക്ക് സ്ഥലവും വീടും നല്കിക്കൊണ്ടാണ് രൂപതാതിര്‍ത്തിക്കുള്ളില്‍ ഏവര്‍ക്കും ഭവനം എന്ന സ്വപ്നം മാനന്തവാടി രൂപത സാക്ഷാത്കരിക്കുന്നത്. ഇതിന്‍റെ ഭാഗമായി രൂപതയുടെ കല്ലോടിയിലുള്ള 10 സെന്‍റ് സ്ഥലം വീതം ഏഴ് പേര്‍ക്ക് നല്കുകയും ഇടവകകളുടെയും വ്യക്തികളുടെയും സന്ന്യാസസഭകളുടെയും സഹായത്തോടെ അതാത് സ്ഥലങ്ങളില്‍ അവര്‍ക്ക് ഭവനങ്ങള്‍ ഒരുക്കുകയുമാണ് രൂപത ചെയ്തിരിക്കുന്നത്. ശ്രമകരമായ ഈ ഉദ്യമത്തിന് രൂപതാ ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. ജില്‍സന്‍ കോക്കണ്ടത്തിലാണ് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തോടനുബന്ധമായി മാനന്തവാടി രൂപത നേരിട്ട് 152 വീടുകള്‍ക്ക് ഒരു ലക്ഷം രൂപാ വീതം ഭവനനിര്‍മ്മാണത്തിനായി നല്കിയിരുന്നു. 340 കുടുംബങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഭാഗികസഹായവും മറ്റ് ജീവനോപാധികളും ഇതു കൂടാതെ നല്കിയിരുന്നു. രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ണടടട വഴിയായി 165-ാളം വീടുകള്‍ക്ക് 2 കോടി രൂപയുടെ സഹായം വിവിധ ഉറവിടങ്ങളില്‍ നിന്നായി കണ്ടെത്തി നല്കിയിട്ടുണ്ട്. ഇതിനും പുറമേയാണ് ബാംഗ്ലൂരുള്ള സി.എം. വൈദികരുമായി സഹകരിച്ച് 50 ലക്ഷം രൂപയുടെ മുതല്‍മുടക്കില്‍ 10 വീടുകള്‍ കൊട്ടിയൂര്‍-ചുങ്കക്കുന്ന് മേഖലയില്‍ നിര്‍മ്മിച്ചു വരുന്നത്. രൂപത ആരംഭിച്ചിരിക്കുന്ന ഭവനനിര്‍മ്മാണപദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഏതാണ്ട് അഞ്ച് കോടിയിലധികം രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. ഇടവകകളും വ്യക്തികളും സന്ന്യാസസഭകളും സ്ഥലവും ധനവും നല്കിയ മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. മാനന്തവാടി രൂപതയുടെ നേരിട്ട് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതിയുടെ ആദ്യഘട്ടത്തില്‍, സ്ഥലം നല്കി ഭവനം നിര്‍മ്മിച്ച് പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ വെഞ്ചരിപ്പ് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടവും താക്കോല്‍ദാനം എടവക പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷാ വിജയനും നിര്‍വ്വഹിച്ചു.
Image: /content_image/News/News-2019-06-01-13:29:38.jpg
Keywords: ഭവന

10468
Category: 18
Sub Category:
Heading: കേരള സഭയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെസിബിസി
Content: കൊച്ചി: കേരളസഭയിലെ കാലികമായ വിവിധ പ്രശ്‌നങ്ങള്‍ നാലിന് ആരംഭിക്കുന്ന കെസിബിസി സമ്മേളനം ചര്‍ച്ച ചെയ്യുമെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ തത്കാലം അഭിപ്രായപ്രകടനത്തിനില്ല. പ്രശ്‌നപരിഹാരത്തിനുള്ള എല്ലാ സാധ്യതകളും കെസിബിസി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Image: /content_image/India/India-2019-06-02-01:30:20.jpg
Keywords: കെസിബിസി

10469
Category: 18
Sub Category:
Heading: കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: കലാ, സാഹിത്യ, സാംസ്‌കാരിക ദാര്‍ശനിക, മാധ്യമരംഗങ്ങളില്‍ വിശിഷ്ടസേവനം നല്‍കിയവരെ ആദരിച്ചുകൊണ്ടുള്ള കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവലിസ്റ്റ് ഫ്രാന്‍സിസ് നൊറോണയ്ക്കാണു കെസിബിസി സാഹിത്യ പുരസ്‌കാരം. അശരണരുടെ സുവിശേഷം, കക്കുകളി, തൊട്ടപ്പന്‍ തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണ ആലപ്പുഴ സ്വദേശിയാണ്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന കെസിബിസി സംസ്‌കൃതി പുരസ്‌കാരത്തിന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ അര്‍ഹനായി. ചലച്ചിത്ര സംവിധായകന്‍, ഗവേഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ സി. രാധാകൃഷ്ണനു കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കെസിബിസി മാധ്യമ അവാര്‍ഡിനു മലയാള മനോരമ പത്തനംതിട്ട ബ്യൂറോയിലെ അസിസ്റ്റന്റ് എഡിറ്റര്‍ ബോബി ഏബ്രഹാം അര്‍ഹനായി. എഴുത്തുകാരന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധേയനായ ജോസഫ് അന്നംകുട്ടി ജോസിനാണു യുവപ്രതിഭാ പുരസ്‌കാരം. ബറീഡ് തോട്ട്‌സ്, ദൈവത്തിന്റെ ചാരന്‍മാര്‍ എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡിനു ഡോ. കെ.എം. ഫ്രാന്‍സിസ് അര്‍ഹനായി. മാര്‍ക്‌സിസത്തിന്റെ താത്വിക അടിത്തറകള്‍, തിരിച്ചുവരവ്, എഴുത്തിന്റെ അപൂര്‍ണത എന്നിവ രചനകളാണ്. കെസിബിസി ഗുരുപൂജാ പുരസ്‌കാരം ഇക്കുറി മൂന്നുപേര്‍ക്കു നല്‍കും. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കാര്‍ഷിക, ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കു ദേശീയ അന്തര്‍ദേശീയ പുരസ്‌കാര ജേതാവുമായ ഡോ. കെ.വി. പീറ്റര്‍, തിരക്കഥാകൃത്തും മാക്ട സ്ഥാപക സെക്രട്ടറിയുമായ ജോണ്‍ പോള്‍, ബൈബിള്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ റവ. ഡോ. കുര്യന്‍ വാലുപറന്പില്‍ എന്നിവര്‍ക്കാണു ഗുരുപൂജാ പുരസ്‌കാരങ്ങള്‍. പുരസ്‌കാരദാനം ഈ മാസം 30നു പിഒസിയില്‍ നടക്കും. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്പവുമാണു പുരസ്‌കാരങ്ങള്‍.
Image: /content_image/India/India-2019-06-02-01:38:31.jpg
Keywords: മാധ്യമ

10470
Category: 18
Sub Category:
Heading: പട്ടുവം ദീനസേവനസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം
Content: തളിപ്പറമ്പ്: കാരുണ്യപാതയില്‍ അഞ്ചു പതിറ്റാണ്ട് പിന്നിട്ട പട്ടുവം ദീനസേവനസഭ (ഡിഎസ്എസ്)യുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ധന്യമായ സമാപനം. പട്ടുവം ഡിഎസ്എസ് ജനറലേറ്റില്‍ സഭാസ്ഥാപക ദൈവദാസി മദര്‍ പേത്രയുടെ പുണ്യസ്മരണകള്‍ നിറഞ്ഞ ആത്മീയാന്തരീക്ഷത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം ഭദ്രദീപം തെളിച്ച് സമാപന ആഘോഷം ഉദ്ഘാടനം ചെയ്തു. സഭാമേലധ്യക്ഷരും ജനപ്രതിനിധികളും വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും ഉള്‍പ്പെടുന്ന ആയിരങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സുവനീര്‍ പ്രകാശനം കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിര്‍വഹിച്ചു. ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോല്‍ദാന കര്‍മം ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം നിര്‍വഹിച്ചു. 'കനിവിന്റെ മാലാഖ'എന്നപേരിലുള്ള സിഡി പ്രകാശനം ഝാന്‍സി ബിഷപ്പ് ഡോ. പീറ്റര്‍ പറപ്പുള്ളില്‍ നിര്‍വഹിച്ചു. മദര്‍ പേത്രയുടെ സ്വകാര്യ ഡയറിയുടെ പുസ്തകരൂപം 'സ്പിരിച്വല്‍ കൊളോക്വിസ്' കര്‍ണൂല്‍ ബിഷപ് ഡോ. ആന്റണി പൂള പ്രകാശനം ചെയ്തു. ദൈവദാസി മദര്‍ പേത്രയ്‌ക്കൊപ്പം സഭയുടെ ആദ്യബാച്ചില്‍ ഉണ്ടായിരുന്ന എട്ടുപേരില്‍ നിലവില്‍ ജീവിച്ചിരിക്കുന്ന അഞ്ച് കന്യാസ്ത്രീകളെ കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആദരിച്ചു. മൈസൂരു ബിഷപ്പ് ഡോ. കെ.എ. വില്യം ആന്റണി ഡോക്യുഫിക്ഷന്‍ പുറത്തിറക്കി. ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ്, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, സണ്ണി ജോസഫ് എംഎല്‍എ, അഡ്വ. സി.എസ്. ഡയസ്, ഈശോ സഭ കേരള പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. എം.കെ. ജോര്‍ജ് എസ്‌ജെ, ഉര്‍സുലൈന്‍ സിസ്‌റ്റേഴ്‌സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വീണ യുഎംഐ, തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍, സി.ജെ. റോമിഡ്, പട്ടുവം പാരിഷ് കൗണ്‍സില്‍ സെക്രട്ടറി കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-06-02-01:47:18.jpg
Keywords: സേവന

10471
Category: 1
Sub Category:
Heading: സ്വവർഗാനുരാഗികളുടെ റാലിക്ക് പകരം പാപ പരിഹാര റാലി: പിന്തുണയുമായി ഇറ്റാലിയൻ മന്ത്രി
Content: റോം: സ്വവർഗാനുരാഗികളുടെ റാലിക്ക് പരിഹാരമായി ഈശോയുടെ തിരുഹൃദയത്തിനോട് പാപപൊറുതി തേടി ഇറ്റലിയിൽ നടന്ന റാലിക്ക് ഇറ്റാലിയൻ കുടുംബ മന്ത്രി ലോറൻസൊ ഫോണ്ടാന പരസ്യമായ പിന്തുണ നൽകി. ഉത്തര ഇറ്റാലിയൻ നഗരമായ മോഡേണയിലാണ് സ്വവർഗ്ഗാനുരാഗികകളുടെ റാലിയും പാപപരിഹാര റാലിയും ഒരേ ദിവസം തന്നെ നടന്നത്. പാപപരിഹാര റാലി സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും, ആശംസ നേരുന്നുവെന്നും അദ്ദേഹം സംഘാടകരോട് പറഞ്ഞു. ക്രൈസ്തവ മൂല്യങ്ങൾ നമ്മുടെ പാരമ്പര്യത്തിന്റെയും, ചരിത്രത്തിന്റെയും, വ്യക്തിത്വത്തിന്റെയും അടിസ്ഥാനമാണെന്നും ഫോണ്ടാന ഓര്‍മ്മിപ്പിച്ചു. </p> <iframe width="560" height="315" src="https://www.youtube.com/embed/YYEQ3IKTENA" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ക്രൈസ്തവ വിശ്വാസം ഉയർത്തിപ്പിടിച്ചു ഭരിക്കുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയുടെ പാർട്ടിക്കാരനാണ് ലോറൻസൊ ഫോണ്ടാന. സ്വവര്‍ഗ്ഗാനുരാഗികളുടെ ലോബി സ്കൂളുകളിൽ പോലും പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ക്രിസ്ത്യാനോ ലുഗ്ളി എന്ന അൽമായന്റെയും സഭാധികാരികളുടെയും നേതൃത്വത്തില്‍ പാപ പരിഹാര റാലി സംഘടിപ്പിച്ചത്. ഇങ്ങനെയൊരു റാലി നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ പേരിൽ സംഘാടകർക്ക് വധഭീഷണി വരെ ലഭിച്ചുവെന്നു ക്രിസ്ത്യാനോ ലുഗ്ളി പറഞ്ഞു. റാലിയുടെ ഏറ്റവും മുന്നിൽ ക്രൂശിതരൂപമായിരുന്നു. ജപമാല ചൊല്ലിയാണ് എല്ലാവരും റാലിയിൽ പങ്കെടുത്തത്.
Image: /content_image/News/News-2019-06-02-02:08:56.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ

10472
Category: 1
Sub Category:
Heading: ഏഴു ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാര്‍ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Content: ബുക്കാറസ്റ്റ്: കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തില്‍ രക്തസാക്ഷികളായ ഏഴു ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരെ ഫ്രാന്‍സിസ് പാപ്പ ഇന്ന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. സെന്‍ട്രല്‍ റൊമേനിയയിലെ ബ്‌ളാജില്‍വെച്ചാണ് പ്രഖ്യാപനം നടത്തുക. 1950-70 കാലഘട്ടത്തിലാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി ഇവര്‍ മരണമടഞ്ഞത്. ഇന്നലെ ട്രാന്‍സില്‍വാനിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ സുമുലു സിയൂക്കില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ആയിരങ്ങളാണ് മഴയെ അവഗണിച്ചു പങ്കുചേര്‍ന്നത്. ദിവ്യബലിക്കു ശേഷം മാര്‍പാപ്പ വടക്കുപടിഞ്ഞാറന്‍ റുമേനിയയിലെ ഐയാസിയിലെത്തി യുവജനതയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം റൊമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് ഡാനിയേലും പാപ്പയുമായുള്ള കൂടിക്കാഴ്ച നടന്നു. സുവിശേഷപ്രഘോഷണ പാതയില്‍ പാപ്പായ്ക്ക് ദീര്‍ഘായുസ്സു നേര്‍ന്ന പാത്രിയര്‍ക്കിസ് ഡാനിയേല്‍ സാമൂഹികതലത്തില്‍ ക്രിസ്തുവിന്‍റെ സുവിശേഷംനീതിക്കും അനുരഞ്ജനത്തിനും, ഐക്യദാര്‍ഢ്യത്തിനുമായി ക്ഷണിക്കുന്നുവെന്നും ഓര്‍മ്മിപ്പിച്ചു. കൂടിക്കാഴ്ചയില്‍ റൊമേനിയന്‍ സഭാപിതാക്കന്മാരെയും, അവരുടെ ചരിത്രവും അനുസ്മരിപ്പിക്കുന്ന 2 സ്വര്‍ണ്ണ മെഡലുകളും, 20 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ റൊമേനിയ സന്ദര്‍ശനത്തിന്‍റെ ബഹുവര്‍ണ്ണ സ്മരണികയും പാത്രിയര്‍ക്കീസ് പാപ്പായ്ക്കു സമ്മാനിച്ചു.
Image: /content_image/News/News-2019-06-02-02:42:12.jpg
Keywords: ഗ്രീക്ക

10473
Category: 18
Sub Category:
Heading: ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 94ാം ചരമവാര്‍ഷികാചരണം
Content: ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ മുന്‍ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 94ാം ചരമവാര്‍ഷികാചരണത്തില്‍ പങ്കുചേര്‍ന്നു വിശ്വാസികള്‍. കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ രാവിലെ മുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി നടന്ന വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും ഉച്ചയ്ക്കു നടന്ന ശ്രാദ്ധസദ്യയിലും വൈദികരും സന്യാസിനികളും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയ്ക്ക് സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.രാജു കോയിപ്പള്ളി, ഫാ. തോമസ് പ്ലാപറന്പില്‍, ഫാ.സോണി പള്ളിച്ചിറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 7.30ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. വളരെ പ്രയാസകരമായ കാലഘട്ടത്തില്‍ സാമൂഹിക തിന്മകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയും നവീകരണം നടപ്പാക്കുകയും ചെയ്ത പുണ്യശ്ലോകനായിരുന്നു മാര്‍ കുര്യാളശേരിയെന്നു മാര്‍ പെരുന്തോട്ടം ഉദ്‌ബോധിപ്പിച്ചു. ഫാ.കുര്യന്‍ പുത്തന്‍പുര, ഫാ.ജോസഫ് കൊല്ലാറ, ഫാ.ജോഷ്വാ തുണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് സത്‌ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഈശോയുടെ സ്‌നേഹം ലോകത്തിനു പകര്‍ന്നുനല്‍കാന്‍ പരിശ്രമിച്ച മാര്‍ കുര്യാളശേരിയുടെ മാതൃക പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ.ജേക്കബ് വാരിക്കാട്ട്, ഫാ.ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പും മാര്‍ കൊടകല്ലില്‍ നിര്‍വഹിച്ചു. ഉച്ചയ്ക്കു സമൂഹബലിക്കു വികാരി ജനറാള്‍ മോണ്‍.തോമസ് പാടിയത്ത് മുഖ്യകാര്‍മികനായിരുന്നു. ഫാ.തോമസ് തുന്പയില്‍, ഫാ.ആന്റണി കിഴക്കേവീട്ടില്‍, ഫാ.പീറ്റര്‍ കിഴക്കയില്‍, ഫാ.സെബാസ്റ്റ്യന്‍ മണ്ണാംതുരുത്തില്‍, ഫാ.ജോസഫ് തൂന്പുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഉച്ചകഴിഞ്ഞു ഫാ.ആന്റണി പോരൂക്കര വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ.ആന്റണി പനച്ചിങ്കല്‍ ആരാധന നയിച്ചു. പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ തെരേസാ നടുപ്പടവില്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ബഞ്ചമിന്‍ മേരി, വികാര്‍ ജനറല്‍ സിസ്റ്റര്‍ റോസിലി ഒഴുകയില്‍, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, ചങ്ങനാശേരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ.സിസ്റ്റര്‍ മേഴ്‌സി നെടുന്പുറം, സത്‌ന പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസ് തെരേസാസ് ജീരകത്തില്‍, സിസ്റ്റര്‍ റോസ് അല്‍ഫോന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-06-03-04:35:17.jpg
Keywords: കുര്യാള

10474
Category: 18
Sub Category:
Heading: സഭാവിരുദ്ധ ശക്തികള്‍ക്കു ശക്തമായ മുന്നറിയിപ്പു നല്‍കി നസ്രാണി യുവശക്തി മഹാറാലി
Content: എരുമേലി: സഭാവിരുദ്ധ ബാഹ്യശക്തികള്‍ക്കു ശക്തമായ മുന്നറിയിപ്പു നല്‍കി നടന്ന നസ്രാണി യുവശക്തി മഹാറാലി. കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ സഭാവിരുദ്ധ ബാഹ്യശക്തികള്‍ക്കെതിരേയും നവോഥാന ഭാരതത്തിന് ക്രൈസ്തവര്‍ നല്‍കിയ സംഭാവനകളെക്കുറിച്ചും സന്ദേശങ്ങള്‍ നല്‍കി നടത്തപ്പെട്ട നസ്രാണി യുവശക്തി അഗ്‌നി പ്രയാണങ്ങളുടെ എരുമേലി മേഖലയിലെ സമാപനമായിട്ടാണ് മഹാറാലി നടന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ചു നല്കിയ ശ്ലീവായും രാമപുരം പാറേമാക്കല്‍ തോമാ കത്തനാരുടെ കബറിടത്തില്‍നിന്നു തെളിച്ച ദീപശിഖയുമായി ആരംഭിച്ച അഗ്‌നിപ്രയാണ വിളംബര ജാഥയ്ക്കും കട്ടപ്പന, കാഞ്ഞിരപ്പള്ളി റീജണുകളിലെ മഹാറാലിക്കും സംഗമത്തിനും ശേഷമാണ് എരുമേലിയില്‍ മഹാറാലിയും സംഗമവും നടന്നത്. എരുമേലി ചെന്പകത്തുങ്കല്‍ ഓഡിറ്റോറിയത്തില്‍ നിന്ന് ആരംഭിച്ച റാലി കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. എസ്എംവൈഎം രൂപത പ്രസിഡന്റ് ജോമോന്‍ പൊടിപാറ ക്യാപ്റ്റനായ റാലിയില്‍ രൂപത, ഫൊറോന ഭരണസമിതി അംഗങ്ങള്‍ മുന്‍നിരയില്‍ അണിചേര്‍ന്നു. ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ടൗണിലൂടെ നടന്ന റാലിയില്‍ എരുമേലി, റാന്നി, പത്തനംതിട്ട എന്നീ ഫൊറോനകളിലെ വിവിധ ഇടവകകളില്‍ നിന്നുള്ള യുവജനങ്ങള്‍ അണിചേര്‍ന്നു. പൂര്‍വികരുടെ ചരിത്രവും പശ്ചാത്തലവും മനസിലാക്കി നമ്മുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. സഭയെന്ന അമ്മയെ കുടുംബമായി അമ്മയായി കണ്ടുകൊണ്ട് അഭിമാനത്തോടുകൂടി മുന്നേറാനുള്ള ഒരു തുടക്കമാണ് നസ്രാണി യുവശക്തിയെന്ന് അനുഗ്രഹഭാഷണം നടത്തിയ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. എസ്എംവൈഎം പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷതവഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍, രൂപത ഡപ്യൂട്ടി പ്രസിഡന്റ് ജിജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ സ്വാഗതവും ജിജി വെള്ളാപ്പള്ളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീസസ് യൂത്ത് ട്രിവാന്‍ഡ്രം മ്യൂസിക് മിനിസ്ട്രിയുടെ സംഗീതവിരുന്നും നടന്നു. ഇന്ത്യന്‍ സൈനികര്‍ക്കിടിയില്‍ സേവനമനുഷ്ഠിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കത്തോലിക്കാ വൈദികന്‍ ഫാ. ജിസ് കിഴക്കേല്‍, ഈ വര്‍ഷം വ്രതവാഗ്ദാനം നടത്തിയ നവസന്യാസിനികള്‍, രൂപത എസ്എംവൈഎം റിസോഴ്‌സ് ടീം എന്നിവരെ സംഗമത്തില്‍ ആദരിച്ചു.
Image: /content_image/India/India-2019-06-03-04:57:23.jpg
Keywords: നസ്രാണ