Contents
Displaying 10101-10110 of 25166 results.
Content:
10415
Category: 1
Sub Category:
Heading: ഭ്രൂണഹത്യ നിയന്ത്രണ നിയമങ്ങൾ ആത്മവിശ്വാസം പകരുന്നു: യുഎസ് പ്രോലൈഫ് കമ്മിറ്റി അധ്യക്ഷന്‍
Content: വാഷിംഗ്ടണ്‍ ഡിസി: വിവിധ അമേരിക്കൻ സംസ്ഥാനങ്ങൾ പാസാക്കിയ ഭ്രൂണഹത്യ നിയന്ത്രണ നിയമങ്ങൾ ആത്മവിശ്വാസം നല്‍കുന്നതാണെന്നു അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ. സംസ്ഥാനങ്ങൾ പ്രോലൈഫ് നിയമങ്ങൾ പാസാക്കുന്നത് സമൂഹം ഗർഭസ്ഥ ശിശുക്കളെ വിലപ്പെട്ടതായി കരുതുന്നതിലേയ്ക്കും, അവരുടെ അടിസ്ഥാന അവകാശമായ ജീവൻ സംരക്ഷിക്കപ്പെടുന്നതിലേയ്ക്കും നയിക്കപ്പെടുമെന്നു അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമ്മമാർക്കും, കുട്ടികൾക്കും സംരക്ഷണം വർദ്ധിപ്പിക്കുക, ഭ്രൂണഹത്യ എന്ന വിപത്ത് അവസാനിപ്പിക്കുക എന്നതാണ് എല്ലാകാലത്തും പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ മുഖ്യമായ രണ്ട് ഉദ്ദേശങ്ങളെന്ന് ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യയെ പൂര്‍ണ്ണമായി മാറ്റുകയാണ് തങ്ങളുടെ പരമമായ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അലബാമയും, ജോർജിയയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഭ്രൂണഹത്യക്കു വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ശക്തമായ നിയമങ്ങള്‍ അടുത്തിടെയാണ് പാസാക്കിയത്. അമേരിക്ക ഭരിക്കുന്ന ട്രംപ് ഭരണകൂടം പ്രോലൈഫ് നിയമങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
Image: /content_image/News/News-2019-05-27-09:22:32.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

10416
Category: 1
Sub Category:
Heading: ബിജെപി ഭരണം ക്രൈസ്തവര്‍ക്ക് ദോഷമാകുമോ? ആശങ്ക പങ്കുവെച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍
Content: ലണ്ടന്‍/ വാഷിംഗ്ടണ്‍ ഡിസി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ നിലപാടുള്ള ബിജെപി വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ ആശങ്ക പങ്കുവച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ബിജെപിയുടെ വിജയത്തെതുടര്‍ന്ന്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടായെക്കുമെന്ന വിലയിരുത്തല്‍ യുകെ ആസ്ഥാനമായ പ്രിമീയര്‍, അമേരിക്ക ആസ്ഥാനമായ സിബിഎന്‍ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ വ്യാപകമായ ആക്രമണങ്ങളാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കക്ക് ആധാരം. കഴിഞ്ഞ 5 വര്‍ഷക്കാലം മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ മനസ്സുകളെ വിഭജിക്കുകയാണ് ബി.ജെ.പി. ചെയ്തതെന്ന്‍ പ്രിമീയര്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വ നിലപാടിനെ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രചാരണം, ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളേയും വിദേശികളായി താഴ്ത്തികെട്ടുകയാണ് ചെയ്തതെന്നും പ്രിമീയര്‍ വിലയിരുത്തുന്നു. പുതിയ ഫലത്തോടെ ഇന്ത്യയില്‍ സ്ഥിതി അതീവ അപകടകരമായ സ്ഥിതിയിലാണെന്ന് സിബിഎന്‍ ന്യൂസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ മതമര്‍ദ്ദനം നടക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. </p> <iframe title="vimeo-player" src="https://player.vimeo.com/video/311289897" width="640" height="360" frameborder="0" allowfullscreen></iframe> <p> ബിജെപി വീണ്ടും അധികാരത്തില്‍ വന്നതിനാല്‍ പീഡന തോത് വര്‍ദ്ധിക്കുമെന്ന് ഓപ്പണ്‍ഡോഴ്സും ഭയപ്പെടുന്നു. തങ്ങളുടെ പാര്‍ട്ടിയാണ് അധികാരത്തിലിരിക്കുന്നതെന്ന ധൈര്യം മതമൗലീകവാദികള്‍ക്ക് എന്തും ചെയ്യുവാനുള്ള ധൈര്യം നല്‍കുമെന്നും സംഘടന പറയുന്നു. മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുകയാണെന്നും ഇത് അക്രമികള്‍ക്ക് ശക്തിപകരുകയാണ് ചെയ്യുന്നതെന്നും ഓപ്പണ്‍ഡോഴ്സിന്റെ പ്രതിനിധി എറിന്‍ ജെയിംസ് പറയുന്നു.
Image: /content_image/News/News-2019-05-27-12:34:52.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

10417
Category: 18
Sub Category:
Heading: അച്ചടക്കം പാലിക്കുവാന്‍ സഭയിലെ എല്ലാവരും കടപ്പെട്ടവരാണ്: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Content: കാക്കനാട്: അച്ചടക്കം സഭയുടെ ജീവിതശൈലിയാണെന്നും അത് പാലിക്കുവാന്‍ സഭയിലെ എല്ലാവരും കടപ്പെട്ടവരാണെന്നും സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. വ്യാൊജരേഖയുടെ ആധികാരികത സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സുതാര്യവും സമഗ്രവുമായ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കമ്മീഷന്റെ നിലപാട് ആവര്‍ത്തിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപത നടത്തിയ പത്രസമ്മേളനവും ഞായറാഴ്ചകളില്‍ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ വിശദീകരണക്കുറിപ്പും ഉത്തരവാദിത്തപ്പെട്ടവര്‍ വസ്തുനിഷ്ഠമായി വിലയിരുത്തട്ടെ. 2019 ജനുവരി മാസത്തില്‍ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം അനുസരിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് നല്‍കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്ന സഭാപരമായ അച്ചടക്കം പാലിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവര്‍ക്കും കടമയുണ്ട്. സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അദ്ദേഹം മേലധ്യക്ഷനായിരിക്കുന്ന പള്ളികളില്‍ വിശദീകരണക്കുറിപ്പ് വായിച്ചത് തികച്ചും നിര്‍ഭാഗ്യകരമായി. വ്യാജരേഖകേസിന്റെ അന്വേഷണം തുടരണം. രേഖകള്‍ വ്യാജമാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും രേഖാമൂലം പറഞ്ഞുകഴിഞ്ഞു. ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ രേഖകള്‍ കൃത്രിമമാണെന്നു തെളിഞ്ഞിട്ടും അവ സത്യമാണെന്ന് ആവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കു നല്‍കി സഹകരിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. നിലവിലുള്ള അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോകുന്നു എന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. മറ്റ് ഏജന്‍സികളുടെ ആന്വേഷണം ആവശ്യപ്പെടുന്നവര്‍ അതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. നിയമപരമായി കൈകാ ര്യം ചെയ്യേണ്ട വിഷയങ്ങളെ ആരാധനയ്ക്കിടയിലെ ചര്‍ച്ചാവിഷയമാക്കുന്നത് ശരിയാണോ എന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ആത്മശോധന ചെയ്യട്ടെ. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയോ ഫാ. പോള്‍ തേലക്കാട്ടിനെയോ പ്രതിസ്ഥാനത്തു നര്‍ത്തിയല്ല സിനഡിനുവേണ്ടി പരാതി സമര്‍പ്പിച്ചത്. അതിനാലാണ് ഇരുവരുടെയും പേര് പ്രതിസ്ഥാനത്തുനിന്നു നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. പരാതി നല്‍കിയ ബഹു. ജോബി മാപ്രകാവിലച്ചനും, മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഇക്കാര്യം വ്യക്തമാക്കി തങ്ങളുടെ മൊഴികള്‍ യഥാസമയം നല്‍കിയിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് പോലീസും കോടതിയുമാണ്. ആലഞ്ചേരി പിതാവ് ഇക്കാര്യത്തില്‍ വാക്കു പാലിച്ചില്ല എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമാണ്. സത്യത്തോടുള്ള പ്രതിബദ്ധതയും സഭയുടെ നന്മയും ആഗ്രഹിക്കുന്ന എല്ലാവരും അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ പ്രാര്‍ത്ഥനാപൂര്‍വകമായ സംയമനം പാലിക്കേണ്ടതാണ്. സഭയുടെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുത്തുന്ന നടപടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവരുടെ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം സമാധാനപൂര്‍വ്വം പരിഹരിക്കപ്പെടുന്നതിനു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മീഡിയ കമ്മീഷന്‍ ആഹ്വാനം ചെയ്തു.
Image: /content_image/India/India-2019-05-27-14:23:51.jpg
Keywords: സീറോ മലബാര്‍

10418
Category: 1
Sub Category:
Heading: ബുർക്കിനാ ഫാസോയിൽ നാലാമത്തെ ആക്രമണം: 4 വിശ്വാസികള്‍ കൂടി കൊല്ലപ്പെട്ടു
Content: റ്റിറ്റായോ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ വീണ്ടും തീവ്രവാദി ആക്രമണം. ഇന്നലെ ഞായറാഴ്ച ക്രൈസ്തവ ദേവാലയത്തിൽ അതിക്രമിച്ചു കയറി തോക്കുധാരി നടത്തിയ ആക്രമണത്തില്‍ നാല് ക്രൈസ്തവര്‍ കൂടി കൊല്ലപ്പെട്ടു. റ്റിറ്റായോ എന്ന പട്ടണത്തിലെ ദേവാലയത്തിലാണ് ആക്രമണമുണ്ടായത്. ഏതാനും വിശ്വാസികൾക്ക് വെടിവെപ്പിൽ പരുക്കേറ്റു. ഈ മാസത്തിൽ തന്നെ ക്രൈസ്തവർക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണ് ഇത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആഫ്രിക്കയുടെ സാഹൽ പ്രവിശ്യയിലും, രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിലും പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനത്തെയാണ് സർക്കാർ സംശയിക്കുന്നത്. ബുർക്കിനാ ഫാസോ എന്ന രാജ്യം ഇന്ന് പല തീവ്രവാദ വിഭാഗങ്ങളുടെയും താവളമാണ്. ഏപ്രിൽ അവസാനം ഉത്തര ബുർക്കിനാ ഫാസോയിലെ 'ദേവാലയത്തിൽ തോക്കുധാരി പാസ്റ്ററെയും, പ്രാർത്ഥനയ്ക്കായി ദേവാലയത്തിൽ എത്തിയ അഞ്ച് വിശ്വാസികളെയും വധിച്ചത്. മെയ് മാസം പന്ത്രണ്ടാം തീയതി ടാബ്ലോ നഗരത്തിലെ ദേവാലയത്തിൽ ആക്രമികൾ കത്തോലിക്ക ദേവാലയം തകർക്കുകയും, വൈദികനെയും അഞ്ചു വിശ്വാസികളെയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കന്യകാമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാഹിഗോയ പട്ടണത്തില്‍ പ്രദക്ഷിണം നടത്തിയ നാലു കത്തോലിക്കാ വിശ്വാസികളെയും തോക്കുധാരികള്‍ കൊലപ്പെടുത്തി. തുടര്‍ച്ചയായി ക്രൈസ്തവരെ തിരഞ്ഞുപിടിച്ചുള്ള ആക്രമണത്തില്‍ ഭീതിയിലാണ് രാജ്യത്തെ ക്രിസ്തീയ സമൂഹം.
Image: /content_image/News/News-2019-05-27-16:16:00.jpg
Keywords: ആഫ്രി, ബുർക്കിനാ

10419
Category: 1
Sub Category:
Heading: ട്രംപിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാങ്ക്‌ലിൻ ഗ്രഹാം
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വേണ്ടി ജൂൺ രണ്ടാം തീയതി പ്രാർത്ഥിക്കണമെന്നഭ്യർത്ഥിച്ച് ലോക പ്രശസ്ത സുവിശേഷ പ്രഘോഷകൻ ഫ്രാങ്ക്‌ലിൻ ഗ്രഹാം. തന്നെ പിന്തുടരുന്ന വിശ്വാസികൾക്ക് ഇ-മെയിൽ സന്ദേശത്തിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയുമാണ് ഫ്രാങ്ക്‌ലിൻ ട്രംപിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്. രാജ്യത്തെ ഇരുന്നൂറ്റിഅന്‍പതോളം ക്രൈസ്തവ നേതാക്കളോടൊപ്പം ട്രംപിനു വേണ്ടി പ്രാർത്ഥിക്കാനായി ഒരു പ്രത്യേക ദിവസമായി ജൂൺ രണ്ടാം തീയതി മാറ്റിവെയ്ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ഗ്രഹാം എഴുതി. ട്രംപിന്റെ എതിരാളികൾ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും, പ്രസിഡന്‍റ് പദവിയെയും തകർക്കാൻ ശ്രമിക്കുകയാണ് എന്നതാണ് പ്രാർത്ഥനയ്ക്കായി ഒരു ദിവസം മാറ്റിവെക്കാനുള്ള ആഹ്വാനത്തിന് പിന്നിലുള്ള കാരണമായി ഗ്രഹം ചൂണ്ടിക്കാട്ടുന്നത്. ചരിത്രത്തിൽ മറ്റൊരു പ്രസിഡന്റും ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടില്ലായെന്ന് ഫ്രാങ്ക്‌ലിൻ ഗ്രഹാം ഫേസ്ബുക്ക് പോസ്റ്റിൽ രേഖപ്പെടുത്തി. പ്രാർത്ഥിക്കാനായി തയ്യാറാകുന്നവർ തങ്ങളുടെ തീരുമാനം കമന്റ് ബോക്സിൽ എഴുതിയിടാനും ഗ്രഹം നിർദേശിച്ചു. "എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്." എന്ന പൗലോസ് ശ്ലീഹ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിലെ വാക്യം കുറിച്ചാണ് ഫ്രാങ്ക്‌ലിൻ ഗ്രഹാം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FFranklinGraham%2Fposts%2F2497135067009326&width=500" width="500" height="658" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p> അധികാരത്തിലേറിയ നാള്‍ മുതല്‍ അമേരിക്കയില്‍ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിക്കാനും ബൈബിളിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും വേണ്ടി നിര്‍ണ്ണായകമായ രീതിയില്‍ ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന ആളാണ് ഡൊണാള്‍ഡ് ട്രംപ്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടിലായി കരുതപ്പെടുന്ന ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യത്തിന് ശേഷം ക്രൈസ്തവ വിശ്വാസം പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയിരിന്നു. മാരക പാപമായ ഗര്‍ഭഛിദ്രം തടയാന്‍ അദ്ദേഹം നടത്തിയ ഭേദഗതികള്‍ ഗര്‍ഭഛിദ്ര മാഫിയയെ ചൊടിപ്പിച്ചിരിന്നു. ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണം ട്രംപിനെ മാധ്യമങ്ങളില്‍ ആക്രമിക്കുന്നത് പതിവ് സംഭവമായി മാറുകയായിരിന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഫ്രാങ്ക്‌ലിൻ ഗ്രഹാം പ്രാര്‍ത്ഥനക്ക് ആഹ്വാനം ചെയ്തതായി വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2019-05-27-18:28:56.jpg
Keywords: ട്രംപ, ഗ്രഹാ

10420
Category: 18
Sub Category:
Heading: കെസിവൈഎമ്മിന്റെ സംസ്ഥാന ക്യാമ്പ് ആരംഭിച്ചു
Content: തൃശൂര്‍: യുവജനങ്ങള്‍ ആശയസമ്പന്നരും ലക്ഷ്യബോധ്യമുള്ളവരുമാകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിവൈഎമ്മിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചു ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അധ്യക്ഷനായി. അതിരൂപത ഡയറക്ടര്‍ ഫാ. ഡിറ്റോ പോള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, അതിരൂപത പ്രസിഡന്റ് സാജന്‍ ജോസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. റെനാള്‍ഡ് പുലിക്കോടന്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റ്റീനാമരിയ, അതിരൂപത ജനറല്‍ സെക്രട്ടറി സാജന്‍ ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനഅതിരൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-05-28-01:23:57.jpg
Keywords: കെസിവൈഎം

10421
Category: 18
Sub Category:
Heading: 'ക്രിസ്തൂസ് വിവിത്ത്' മലയാളം പരിഭാഷ പുറത്തിറക്കി
Content: തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ച് 25ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ച 'ക്രിസ്തൂസ് വിവിത്ത്' എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ മലയാളം പരിഭാഷ പുറത്തിറക്കി 'ക്രിസ്തു ജീവിക്കുന്നു'' എന്ന പേരില്‍ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ ഹൗസാണ് പരിഭാഷ പുറത്തിറക്കിയത്. പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ആര്‍ച്ച്ബിഷപ്പ് ഡോ.എം. സൂസപാക്യം നിര്‍വഹിച്ചു. ഒസിഡി മലബാര്‍ പ്രോവിന്‍സിന്റെ കൗണ്‍സിലര്‍ ഫാ. ജോസഫ് മേച്ചേരി തകിടിയില്‍ പുസ്തകം ഏറ്റുവാങ്ങി. കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിക്കേഷന്‍ ഹൗസിന്റെ ഡയറക്ടര്‍ ഫാ. ജയിംസ് ആലക്കുഴി ഒസിഡി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പെരുമ്പനാനി ഒസിഡി, കാര്‍മല്‍ഹില്‍ മോണസ്ട്രി റെക്ടര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍, ഒസിഡി മലബാര്‍ പ്രോവിന്‍സിന്റെ പ്രൊക്യുറേറ്റര്‍ ഫാ. ജോസഫ് പുഴക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2019-05-28-01:32:41.jpg
Keywords: മലയാള

10422
Category: 18
Sub Category:
Heading: ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങി
Content: നെടുമ്പാശേരി: നാലു ദിവസത്തെ കേരള സന്ദര്‍ശനത്തിനുശേഷം സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ബെയ്‌റൂട്ടിലേക്കു മടങ്ങി. യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയോട് തല്‍സ്ഥാനത്തു തുടരണമെന്ന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തശേഷമാണു പാത്രിയര്‍ക്കീസ് ബാവ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. ബാവയെ യാത്രയയയ്ക്കാന്‍ ശ്രേഷ്ഠ ബാവായോടൊപ്പം സൂനഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ്, മുന്‍ സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മഞ്ഞനിക്കര ദയറാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, മലേക്കുരിശ് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, അന്തോഖ്യ വിശ്വാസ സംരക്ഷണസമിതി പ്രസിഡന്റ് ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ്, മീഡിയ സെല്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരടക്കം ഇരുപതോളം മെത്രാപ്പോലീത്തമാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
Image: /content_image/India/India-2019-05-28-04:34:04.jpg
Keywords: ബാവ

10423
Category: 1
Sub Category:
Heading: 'കാരിസ്': കരിസ്മാറ്റിക് പ്രസ്ഥാനം പെന്തക്കുസ്ത തിരുനാള്‍ മുതല്‍ പുതിയ രൂപത്തില്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ഏകോപിത രൂപമായ 'കാരിസ്'-ന്‍റെ നവീകരിച്ച പ്രവര്‍ത്തനങ്ങള്‍ പെന്തക്കൂസ്ത തിരുനാള്‍ മുതല്‍ നടപ്പില്‍വരും. കരിസ്മാറ്റിക് ശുശ്രൂഷയുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത പ്രസ്ഥാനങ്ങളിലായി നിലനിന്നിരിന്ന കാത്തലിക് ഫ്രറ്റേണിറ്റി ഓഫ് കരിസ്മാറ്റിക് കൊവേനന്‍റ് കമ്മ്യൂണിറ്റീസ് ആന്‍ഡ് ഫെല്ലോഷിപ്പ്സ്, ഇന്‍റര്‍നാഷ്ണല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വ്വീസസ് തുടങ്ങിയവയെ ഏകീകരിച്ച് പുതിയ രൂപത്തിലാണ് ഇനി പ്രവര്‍ത്തനങ്ങള്‍ നടക്കുക. അല്‍മായരുടെയും, കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ് കൗണ്‍സിലിനെ നയിക്കുക. 45 വര്‍ഷക്കാലം സഭയുടെ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തില്‍ ശുശ്രൂഷചെയ്തിട്ടുള്ള അല്‍മായനും കുടുംബസ്ഥനുമായ ലൂക്ക് മിയോൺസിനെയാണ് കാരിസിന്‍റെ മോഡറേറ്ററായി നിയോഗിച്ചിരിക്കുന്നത്. കപ്പൂച്ചിന്‍ വൈദികനും പേപ്പല്‍ വസതിയുടെ പ്രഭാഷകനും വാഗ്മിയുമായ റനിയേറോ കാന്തലമേസയുടെ ആത്മീയ നേതൃത്വമാണ് സംഘടനയെ നയിക്കുക. ഏഷ്യയില്‍ നിന്നുള്ള പ്രതിനിധി സിറില്‍ ജോണ്‍ കോട്ടയം കുറുവിലങ്ങാട് സ്വദേശിയാണെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-05-28-10:04:58.jpg
Keywords: കരിസ്മാ

10424
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ ആദ്യത്തെ കത്തോലിക്ക സര്‍വ്വകലാശാലക്ക് ആരംഭം
Content: ഫ്ലോര്‍സ്: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ ആദ്യത്തെ കത്തോലിക്ക സര്‍വ്വകലാശാല പ്രവര്‍ത്തനമാരംഭിച്ചു. ഇക്കഴിഞ്ഞ മെയ് 26ന് റിസര്‍ച്ച്, ടെക്നോളജി ആന്‍ഡ് ഹയര്‍ എജ്യൂക്കേഷന്‍ മന്ത്രിയായ മൊഹമ്മദ് നാസിറാണ് 'സെന്റ് പോള്‍ കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ഇന്തോനേഷ്യ' എന്ന പേരിലുള്ള സര്‍വ്വകലാശാലയുടെ ഉദ്ഘാടന കര്‍മ്മം ഫ്ലോറെസ് ദ്വീപില്‍ നിര്‍വഹിച്ചത്. ‘വൈവിധ്യങ്ങള്‍ക്കിടയിലും സാഹോദര്യം കാത്തുസൂക്ഷിക്കുവാനുള്ള ഒരു പൊതു ഇടമായിരിക്കണം’ സര്‍വ്വകലാശാലയെന്നു മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുതിയ സര്‍വ്വകലാശാലയുടെ വരവോടെ പ്രാദേശിക സര്‍ക്കാറും, കത്തോലിക്ക സഭയുടെ പ്രവര്‍ത്തന മേഖലയിലെ വിദ്യാഭ്യാസത്തിന്റെ പുരോഗതിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മതസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുകയും, മതതീവ്രവാദത്തിനെതിരെ പോരാടുകയും ചെയ്യുന്ന ബിരുദധാരികളെ വേണം സര്‍വ്വകലാശാല വാര്‍ത്തെടുക്കുവാനെന്ന് സര്‍വ്വകലാശാലയിലെ അദ്ധ്യാപകരേയും പുരോഹിതന്‍മാരേയും ഓര്‍മ്മിപ്പിക്കുവാനും അദ്ദേഹം മറന്നില്ല. ഭാവി തലമുറകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക, മാനവശേഷിയുടെ ഗുണനിലവാരം ഉയര്‍ത്തുക വഴി സര്‍ക്കാരിന്റെ പരിപാടികളെ പിന്തുണക്കുക എന്ന സഭയുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് സര്‍വ്വകലാശാലയെന്നു റൂട്ടെങ് രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് സില്‍വസ്റ്റര്‍ സ്റ്റാന്‍ പറഞ്ഞു. സുവിശേഷം പ്രഘോഷിക്കുകയെന്ന സഭാ ദൗത്യത്തിന്റെ ഒരു ഭാഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശവാസികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായുള്ള വിവിധ പരിപാടികള്‍ സര്‍വ്വകലാശാല വികസിപ്പിച്ചെടുക്കുമെന്നു അദ്ധ്യാപകരില്‍ ഒരാളായ ഫാ. മാക്സ് റേഗസ് പറഞ്ഞു. കിഴക്കന്‍ നുസാ ടെന്ഗാര പ്രവിശ്യയിലെ ഫ്ലോര്‍സിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന റൂട്ടെങ് രൂപതയുടെ കീഴിലാണ് പുതിയ സര്‍വ്വകലാശാല പ്രവര്‍ത്തിക്കുക. സെന്റ് പോള്‍ ടീച്ചര്‍ ട്രെയിനിംഗ് കോളേജിന്റേയും സെന്റ് പോള്‍ ഹെല്‍ത്ത് സയന്‍സ് അക്കാദമിയും ഒരുമിപ്പിച്ചാണ് പുതിയ സര്‍വ്വകലാശാല നിലവില്‍ വരുത്തിയിരിക്കുന്നത്.നിര്‍ധന ഭവനങ്ങളില്‍ നിന്നുമായി ഏതാണ്ട് നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സര്‍വ്വകലാശാലയുടെ കീഴില്‍ പഠിക്കുന്നത്.
Image: /content_image/News/News-2019-05-28-14:57:57.jpg
Keywords: ഇന്തോനേ