Contents

Displaying 10071-10080 of 25166 results.
Content: 10385
Category: 1
Sub Category:
Heading: ചൈനയ്ക്കു വേണ്ടി മാതാവിനോട് മാധ്യസ്ഥം അപേക്ഷിച്ച് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രതിസന്ധികളുടെ നടുവിലും വിശ്വാസവും പ്രത്യാശയും കൈവിടാത്ത ചൈനയിലെ ക്രൈസ്തവർക്കു വേണ്ടി പരിശുദ്ധ ദൈവമാതാവിനോട് മാധ്യസ്ഥം യാചിച്ച് ഫ്രാന്‍സിസ് പാപ്പ. ആഗോള സഭയുമായി ബന്ധം നിലനിർത്തി സ്നേഹത്തിനും, സാഹോദര്യത്തിനും സാക്ഷികളാകാൻ സ്വർഗ്ഗീയ അമ്മ സഹായിക്കുമെന്ന് ബുധനാഴ്ച ദിവസത്തെ പൊതു കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പ ചൈനയിലെ വിശ്വാസി സമൂഹത്തോടായി പറഞ്ഞു. വെള്ളിയാഴ്ച ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളിനു മുന്നോടിയായി ചൈനയിലെ കത്തോലിക്കരോടുള്ള തന്റെ അടുപ്പവും, സാമീപ്യവും പാപ്പ എടുത്തുപറഞ്ഞു. ചൈനയിലെ ഷാങ്ങ്ഹായ് പ്രവിശ്യയിലെ "ഔർ ലേഡി ഓഫ് ശേഷൻ" തീർത്ഥാടന കേന്ദ്രത്തിൽ പ്രസ്തുത മരിയ ഭക്തിക്ക് വലിയ പ്രാധാന്യമാണുള്ളത്. 2007 മുതൽ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാൾ ദിനം ചൈനയിലെ ക്രൈസ്തവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന രീതി ബെനഡിക് പതിനാറാമൻ മാർപാപ്പ ആരംഭിച്ചിരുന്നു. അതേസമയം ചൈനയുമായി വത്തിക്കാൻ കരാർ നിലനിൽക്കുമ്പോൾ പോലും കമ്യൂണിസ്റ്റ് സർക്കാർ വലിയ ആക്രമണങ്ങളാണ് ക്രൈസ്തവർക്കു നേരെ അഴിച്ചുവിടുന്നത്. മരിയൻ തീർത്ഥാടന കേന്ദ്രങ്ങളും മറ്റ് ദേവാലയങ്ങളും തകർക്കപ്പെടുന്നത് രാജ്യത്തു പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
Image: /content_image/News/News-2019-05-23-06:58:24.jpg
Keywords: ചൈന, ചൈനീ
Content: 10386
Category: 1
Sub Category:
Heading: യുദ്ധം ഒഴിവാക്കി സന്ധി സംഭാഷണം നടത്തണം: ഇറാനോടും അമേരിക്കയോടും കർദ്ദിനാൾ സാക്കോ
Content: ബാഗ്ദാദ്: ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ യു എസ്, ഇറാൻ അംബാസിഡർമാർക്ക് സമാധാനത്തിനുള്ള ആഹ്വാനവുമായി കൽദായ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ കത്ത്. യുദ്ധം ഒഴിവാക്കി സമാധാന ശ്രമങ്ങൾ ആരംഭിക്കണമെന്നാണ് കത്തിന്റെ മുഖ്യപ്രമേയം. ഇനിയുമൊരു യുദ്ധത്തെ നേരിടാൻ ജനങ്ങൾക്കാവിലെന്നും അതിനാൽ സന്ധിസംഭാഷണങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധ സജ്ജരായി നിൽക്കുന്ന അമേരിക്കൻ, ഇറാന്‍ സേനകളും അവരെ നിയന്ത്രിക്കുന്ന മേധാവികളും സ്ഥിതിഗതികൾ വിലയിരുത്തി പിന്മാറണമെന്ന് അപേക്ഷയോടെയാണ് കൽദായ പാത്രിയർക്കീസിന്റെ സന്ദേശം ആരംഭിക്കുന്നത്. ഇറാനിൽ മറ്റൊരു യുദ്ധക്കെടുതികൾ കൂടെ താങ്ങാനാവുന്ന സ്ഥിതിവിശേഷമല്ല നിലനിൽക്കുന്നത്. നിരായുധരും പാവപ്പെട്ടവരുമായ ജനങ്ങളെ പരിഗണിച്ചു മനുഷ്യവംശം തമ്മിൽ സമാധാനപൂർണമായ സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും സൗഹൃദങ്ങൾക്കും ഇടയാകട്ടെ. രാജ്യത്തിന്റെ സാംസ്‌കാരിക സാമ്പത്തിക ഉന്നമനത്തിനായും അതുവഴി ജനങ്ങളുടെയും രാജ്യത്തിന്റെയും പുരോഗമനത്തിന് ആവശ്യമായ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്‌ക്കുമായി കൂടുതൽ രക്തച്ചൊരിച്ചാൽ ഒഴിവാക്കി, സന്ധി സംഭാഷണങ്ങളിലൂടെ സമാധാനം സ്ഥാപിതമാക്കണം. രാജ്യസ്നേഹം, ചരിത്രം, ഐക്യം എന്നിവ നിലനിറുത്തി ഭരണകൂടത്തോടൊപ്പം സഹകരിക്കാനാണ് ഇറാഖിലെ ഓരോ പൗരന്മാരുടെയും താത്പര്യമെന്നും കൽദായ പാത്രിയർക്കീസ് കത്തില്‍ കുറിച്ചു.
Image: /content_image/News/News-2019-05-23-08:19:50.jpg
Keywords: ഇറാന
Content: 10387
Category: 1
Sub Category:
Heading: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഫ്രഞ്ച് കന്യാസ്ത്രീയെ കഴുത്തറുത്തു കൊന്നു
Content: മധ്യ ആഫ്രിക്ക: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തെക്ക്-പടിഞ്ഞാറ് കാമറൂണ്‍ അതിര്‍ത്തിക്ക് സമീപമുള്ള ബെര്‍ബെരാറ്റി രൂപതയിൽ ഫ്രഞ്ച് കന്യാസ്ത്രീയെ കഴുത്തറത്തു കൊലപ്പെടുത്തി. ഡോട്ടേഴ്സ് ഓഫ് ജീസസ് സഭാംഗമായ സിസ്റ്റര്‍ ഇനെസ് നീവ്സ് സാഞ്ചോ ആണ് കൊല്ലപ്പെട്ടത്. ബെര്‍ബെരാറ്റി രൂപതയിലെ നോളാ വില്ലേജിലെ തന്റെ വര്‍ക്ക്ഷോപ്പിലാണ് കഴുത്തറുത്ത നിലയില്‍ എഴുപത്തിയേഴുകാരിയായ സിസ്റ്റര്‍ സാഞ്ചോയുടെ മൃതദേഹം കണ്ടത്. വര്‍ഷങ്ങളായി ഗ്രാമത്തിലെ പാവപ്പെട്ട പെണ്‍കുട്ടികളെ സൗജന്യമായി തയ്യല്‍വേല പഠിപ്പിച്ചു വരികയായിരുന്നു സിസ്റ്റര്‍ സാഞ്ചോ. ഇക്കഴിഞ്ഞ ഞായറാഴ്ചക്കും തിങ്കളാഴ്ചക്കുമിടയിലാണ് കൊല നടന്നത്. സിസ്റ്റര്‍ സാഞ്ചോയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ സിസ്റ്ററെ വര്‍ക്ക്ഷോപ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരികയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തല പൂര്‍ണ്ണമായും അറുത്ത് മാറ്റാത്ത നിലയിലായിരുന്നുവെന്ന് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഒരു മെത്രാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ പിന്നിലെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച സിസ്റ്റര്‍ സാഞ്ചോയുടെ മൃതസംസ്ക്കാരം നടന്നു. ബെര്‍ബെരാറ്റി രൂപതയുടെ ബിഷപ്പ് മൃതസംസ്കാര കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്നലെ വത്തിക്കാന്‍ സ്ക്വയറിലെ പൊതു അഭിസംബോധനയില്‍ ഫ്രാന്‍സിസ് പാപ്പ സിസ്റ്റര്‍ സാഞ്ചോയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. പാവങ്ങളെ സേവിച്ചുകൊണ്ട് തന്റെ ജീവിതം യേശുവിനായി നല്‍കിയ സിസ്റ്റര്‍ സാഞ്ചോയുടെ കൊലപാതകത്തെ ‘മൃഗീയം’ എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. സിസ്റ്റര്‍ സാഞ്ചോസിന് വേണ്ടി നിശബ്ദമായി പ്രാര്‍ത്ഥിക്കുവാന്‍ തനിക്ക് മുന്നില്‍ തടിച്ചു കൂടിയവരോട്‌ പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.
Image: /content_image/News/News-2019-05-23-10:02:52.jpg
Keywords: ആഫ്രി
Content: 10388
Category: 1
Sub Category:
Heading: ഒടുവില്‍ കന്ധമാലിലെ ക്രൈസ്തവ വിശ്വാസിക്ക് നീതിപീഠത്തിന്റെ കനിവ്
Content: ന്യൂഡല്‍ഹി: ഏഴ് വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ കന്ധമാല്‍ കലാപത്തിന്റെ പേരില്‍ അന്യായമായി ജയിലില്‍ കഴിഞ്ഞിരുന്ന ഏഴുപേരില്‍ ഒരാള്‍ക്ക് ജാമ്യം. ക്രൈസ്തവ വിശ്വാസിയായ ഗോര്‍നാഥ്‌ ചലന്‍സേത്തിനാണ് സുപ്രീം കോടതി ഇടക്കാല ജാമ്യമനുവദിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗോര്‍നാഥ്‌ ഒഡീഷയിലെ ഫുല്‍ബാനി ജില്ല ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ അലയന്‍സ് ഡിഫെന്‍സ് ഫ്രീഡമിന്റെ ഇടപെടലാണ് (ADF) ഗോര്‍നാഥിന്റെ ജാമ്യം സാധ്യമാക്കിയത്. “എന്റെ സന്തോഷത്തിന് അതിരില്ല. അതു വിവരിക്കാന്‍ വാക്കുകളുമില്ല”-ജാമ്യം നേടി പുറത്തു വന്ന ഗോര്‍നാഥിന്റെ പ്രതികരണം ഇപ്രകാരമായിരിന്നു. ഭാര്യയെയും മക്കളെയും ഉറ്റബന്ധുക്കളെയും കണ്ടപ്പോള്‍ കണ്ണീര്‍ വാര്‍ത്താണ് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഒഡീഷയിലെ ഫുല്‍ബാനിയില്‍ സ്വീകരിക്കാനെത്തിയവരും അദ്ദേഹത്തെ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി. ‘ശക്തമായ ക്രൈസ്തവ വിശ്വാസം ദൈവേഷ്ടമായി പരിണമിച്ചു’വെന്ന്‍ ഭൂവനേശ്വര്‍ കട്ടക്ക് മെത്രാപ്പോലീത്ത മോണ്‍. ജോണ്‍ ബര്‍വ പറഞ്ഞു. വിശ്വഹിന്ദു പരിഷത് നേതാവ് സ്വാമി ലക്ഷ്മണാനന്ദയും, നാല് അനുയായികളും വധിക്കപ്പെട്ട കേസിലാണ് ഗോര്‍നാഥ്‌ ഉള്‍പ്പെടെ നിരപരാധികളായ 7 ക്രിസ്ത്യാനികള്‍ 2008-ല്‍ അറസ്റ്റിലായത്. സംഭവം നടന്ന ഉടന്‍തന്നെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോവാദികള്‍ ഏറ്റെടുത്തെങ്കിലും, അക്കാര്യം പരിഗണിക്കാതെ ക്രിസ്ത്യാനികൾ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്ന്‍ തീവ്രഹിന്ദുത്വവാദികള്‍ വരുത്തിതീര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ്‌ ആര്‍‌എസ്‌എസ്, വി‌എച്ച്‌പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കന്ധമാലില്‍ വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ടത്. അന്നത്തെ ആക്രമണത്തില്‍ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, കന്യാസ്ത്രീ അടക്കം നാല്‍പ്പതോളം പേര്‍ മാനഭംഗത്തിനിരയാവുകയും ചെയ്തു. 56,000-ത്തോളം വിശ്വാസികളാണ് പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടത്. എണ്ണായിരത്തോളം വീടുകള്‍ അഗ്നിക്കിരയായി. 415 ഗ്രാമങ്ങളാണ് കൊള്ളയടിക്കപ്പെടുകയും, 300 ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ബാസ്‌കര്‍ സുനാമജി, ബിജയ് കുമാര്‍ സാന്‍സെത്ത്, ബുദ്ധദേവ് നായക്, ടുര്‍ജോ സുനമാജി, സനാതന്‍ ബഡമാജി, ബുദ്ധിമാന്ദ്യമുള്ള മുന്‍ഡ ബഡമാജി എന്നീ നിരപരാധികളാണ് സ്വാമി ലക്ഷ്മണാനന്ദ കൊലക്കേസില്‍ ഇപ്പോള്‍ അന്യായമായി ജയിലില്‍ കഴിയുന്നത്. ഇവരുടേയും മോചനം സാധ്യമാക്കാന്‍ കഴിയുമെന്ന്‍ പ്രതീക്ഷിക്കുന്നതായി എ.ഡി.എഫ് ന്റെ ഡയറക്ടറായ ഇ.സി. മൈക്കേല്‍ പറഞ്ഞു. ഗോര്‍നാഥിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2019-05-23-11:57:57.jpg
Keywords: ഒഡീഷ, കന്ധ
Content: 10389
Category: 18
Sub Category:
Heading: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ നവോത്ഥാന നായകന്‍: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: വലിയൊരു സാമൂഹ്യ പരിഷ്‌കര്‍ത്താവും മാനവമഹത്വവും സമത്വവും സംജാതമാകാന്‍ പരിശ്രമിച്ച നവോത്ഥാന നായകനുമാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ 84ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു പാലാ എസ്എച്ച് പ്രോവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തിയ ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. തുറന്ന്‍ വായിക്കേണ്ട വേദപുസ്തകമാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം സര്‍വസാധാരണമല്ലാതിരുന്ന കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കായി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ധീരത കാട്ടിയ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അദ്ദേഹമെന്നും മാര്‍ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. കടുകുമണി പോലെ ആരംഭിച്ച തിരുഹൃദയ സന്യാസിനീസമൂഹം ഇന്നു വളര്‍ന്നു പന്തലിച്ച് അനേകായിരങ്ങള്‍ക്കു താങ്ങും തണലും നല്‍കുന്നുവെന്ന്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ഇടുക്കി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. അച്ചന്റെ മാതൃക പിന്തുടര്‍ന്നു ലോകത്തിലെങ്ങും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഹൃദയത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്താന്‍ തിരുഹൃദയസന്യാസിനി സമൂഹത്തിനു സാധിക്കട്ടെയെന്നും ബിഷപ്പ് ആശംസിച്ചു.
Image: /content_image/India/India-2019-05-24-04:23:39.jpg
Keywords: കദളി
Content: 10390
Category: 18
Sub Category:
Heading: കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ഇനി നൂറുനാള്‍
Content: കുറവിലങ്ങാട്: 'ഉണരാം ഒരുമിക്കാം ഉറവിടത്തില്‍' എന്ന ആപ്തവാക്യത്തിലൂന്നി സംഘടിപ്പിക്കപ്പെടുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. ഇന്നേക്ക് നൂറാം നാള്‍ നസ്രാണി മഹാസംഗമത്തിന് വേദിയുണരും. സംഗമത്തിന്റെ കൗണ്ട് ഡൗണ്‍ വ്യക്തമാക്കുന്ന പ്രത്യേക കലാസൃഷ്ടി വലിയപള്ളി മുറ്റത്ത് ഇന്നുമുതല്‍ പ്രദര്‍ശിപ്പിക്കും. ഇടവകയുടെയും നാടിന്റെയും ചരിത്ര പ്രാധാന്യങ്ങള്‍ ഈ സൃഷ്ടിയിലൂടെ പ്രകടമാക്കും. സംഗമത്തിനൊരുക്കമായുള്ള പ്രത്യേക പ്രാര്‍ത്ഥനാകാര്‍ഡിന്റെ പ്രകാശനവും ഇന്ന് നടക്കും. കൗണ്ട് ഡൗണ്‍ പരിപാടിയുടെ ഉദ്ഘാടനം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ കാര്‍മികത്വത്തിലുള്ള പ്രത്യേക പ്രാര്‍ത്ഥനകളോടെ നടക്കും. സീനിയര്‍ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. മാര്‍ത്തോമാ നസ്രാണി പാരന്പര്യം പേറുന്നവരും ജന്മവും കര്‍മവും വഴി കുറവിലങ്ങാടിനോട് ഇഴ ചേര്‍ന്നിരിക്കുന്നവരുമായവരുടെ പ്രതിനിധികളായി പതിനയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന സംഗമത്തിനാണ് ഒരുക്കങ്ങള്‍ സജീവമായിട്ടുള്ളത്. വിവിധ സഭാ തലവന്മാരുടെ സാന്നിധ്യം ഇതിനോടകം സംഗമത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. സംഗമത്തിന്റ വിജയത്തിനായി ഇടവകയിലെ 3104 വീടുകളിലും ഇന്നുമുതല്‍ പ്രാര്‍ത്ഥനാ മണിക്കൂര്‍ ആചരണം ആരംഭിക്കും. ഇടവകയില ഭവനങ്ങള്‍ക്കൊപ്പം ഇടവകാതിര്‍ത്തിയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും സന്യസ്യഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തും. സംഗമവിജയത്തിനായി പ്രത്യേക ജപമാലയര്‍പ്പണവും എല്ലാ ഭവനങ്ങളിലും നടക്കും.
Image: /content_image/India/India-2019-05-24-04:37:46.jpg
Keywords: കുറവില
Content: 10391
Category: 1
Sub Category:
Heading: 'ക്രൈസ്തവര്‍ക്ക് അടിയന്തര സഹായം അനിവാര്യം': ഇറാഖി ബിഷപ്പ് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറിയോട്
Content: ലണ്ടന്‍: വംശഹത്യക്ക് ഇരയായ ക്രൈസ്തവർക്കും മറ്റ് വിഭാഗങ്ങളിൽപ്പെട്ടവർക്കും അടിയന്തര സഹായമഭ്യർത്ഥിച്ച് ഇര്‍ബിലിലെ കൽദായ കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ബാഷർ വർധ ബ്രിട്ടനിലെത്തി, ഫോറിൻ സെക്രട്ടറി ജെറമി ഹണ്ടുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. രാജ്യത്ത് സുരക്ഷ ഒരുക്കാനും, ക്രൈസ്തവർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള വിവേചനം അവസാനിപ്പിക്കാനും ബ്രിട്ടൻ ഇറാഖിനു മേൽ നയതന്ത്ര സമ്മർദ്ധങ്ങൾ ചെലുത്തണമെന്ന് ആർച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

In Iraq Christian numbers have dropped from 1.5million before 2003 to below 120,000 today. Thousands were forced to flee after their horrendous persecution by Daesh. Good to discuss the support the UK is providing for minorities in Iraq with @BishopWarda today pic.twitter.com/wnC24dMSbA
— Jeremy Hunt (@Jeremy_Hunt) May 21, 2019

2003 ന് മുമ്പ് 15 ലക്ഷം ഉണ്ടായിരുന്ന ക്രൈസ്തവ ജനസംഖ്യ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരവോടുകൂടി ഒന്നരലക്ഷമായി മാറിയെന്ന്‍ അദ്ദേഹം ബ്രിട്ടീഷ് നേതൃത്വത്തെ അറിയിച്ചു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഏയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ഹൗസ് ഓഫ് കോമൺസിൽ സംഘടിപ്പിച്ച കൂട്ടായ്മയിലും ആർച്ച് ബിഷപ്പ് ബാഷർ വർധ പങ്കെടുത്തു. തന്റെ ആളുകൾ ഇരുണ്ട നിമിഷങ്ങളുടെ ഓർമ്മയിൽ നിന്നും പുറത്തു കടക്കണമെങ്കിൽ ബ്രിട്ടീഷ് സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് ബിഷപ്പ് പറഞ്ഞു. ആഗോളതലത്തിൽ പീഡനമേൽക്കുന്ന ക്രൈസ്തവ സമൂഹത്തെ പറ്റി പഠനം നടത്തുന്നതിന് ജെറമി ഹണ്ടിന് അദ്ദേഹം നന്ദി പറഞ്ഞു.

With Chris Green MP & Mike Kane MP at House of Commons debate on Christian persecution and the urgent need
for direct aid to come from the UK Government to directly support the persecuted minorities in Iraq. pic.twitter.com/tqbSa9AZCv
— bishopwarda (@bishopwarda) May 22, 2019

ബ്രിട്ടീഷ് സർക്കാറിന്റെ നടപടിയെ പറ്റി കേട്ടപ്പോൾ ഞെട്ടലും സന്തോഷവും ഉണ്ടായി. പല പാശ്ചാത്യ രാജ്യങ്ങളും സ്കൂളുകൾ പുതുക്കിപ്പണിയുന്നതിനും, സുരക്ഷയ്ക്കും മറ്റുമായി സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഹംഗറി ഒഴികെയുള്ള ഒരു രാജ്യവും തങ്ങളുടെ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ലായെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തക്കസമയത്ത് സഹായമെത്തിക്കുന്ന ഏയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഉൾപ്പെടെയുള്ള ക്രൈസ്തവ സംഘടനകളെയും അദ്ദേഹം അഭിനന്ദിച്ചു. ഫോറിൻ ഓഫീസ് മിനിസ്റ്റർ ലോർഡ് അഹമ്മദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു.
Image: /content_image/News/News-2019-05-24-05:39:18.jpg
Keywords: ഇറാഖ
Content: 10392
Category: 1
Sub Category:
Heading: സമാധാന നൊബേല്‍ ജേതാവ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഡോ. ഡെനിസ് മുക്വേക് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ഡോ. ഡെനിസ് ഫ്രാന്‍സിസ് പാപ്പയുമായി സ്നേഹ സംഭാഷണത്തിലേര്‍പ്പെട്ടത്. ആഭ്യന്തരകലാപം, ലൈംഗീക പീഡനങ്ങള്‍ എന്നിവ മൂലം നരകയാതന അനുഭവിക്കുന്ന വനിതകളുടെയും കുട്ടികളുടെയും സഹായത്തിനായി തന്‍റെ വൈദ്യശാസ്ത്ര പരിജ്ഞാനം ഉപയോഗിച്ച അദ്ദേഹത്തിന്റെ സേവന തീക്ഷ്ണത കഴിഞ്ഞ വര്‍ഷം ലോകം അംഗീകരിക്കുകയായിരിന്നു. ജന്മനാടായ കോംഗോയിലായിരിന്നു അദ്ദേഹത്തിന്റെ സേവന ദൌത്യത്തിന്റെ കേന്ദ്രം. 1999-ല്‍ കോംഗോയുടെ പ്രാന്തപ്രദേശമായ ബുക്കാവൂയില്‍ (Bukavu) പാന്‍സി ആശുപത്രിക്കു തുടക്കമിട്ട അദ്ദേഹം നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് തുണയായി മാറിയത്.
Image: /content_image/News/News-2019-05-24-06:08:32.jpg
Keywords: സമാധാന
Content: 10393
Category: 4
Sub Category:
Heading: വിശുദ്ധിയില്‍ ജീവിക്കാന്‍ വിശുദ്ധ ജോൺ പോൾ പാപ്പയുടെ ആറ് നിർദ്ദേശങ്ങൾ
Content: ശരീരത്തിന്റെയും മനസ്സിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ ഏറെ പാടുപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന്‍ ജീവിക്കുന്നത്. എങ്ങനെ നമുടെ ജീവിതത്തെ വിശുദ്ധമാക്കാം? കാല്‍നൂറ്റാണ്ടിലധികം ആഗോള സഭയെ നയിച്ചു ഒടുവില്‍ വിശുദ്ധിയുടെ മഹത്വ കിരീടം ചൂടിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, വിശുദ്ധിയിലേക്കുളള വഴിയിൽ വെളിച്ചമാകാൻ സഹായിക്കുവാന്‍ പഠിപ്പിച്ച ആറു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. 1. വ്യക്തിപരമായി തന്നെ വിശുദ്ധിയുടെ വഴിയെ ധൈര്യപൂര്‍വ്വം നടക്കുക. തികഞ്ഞ ശുഷ്‌കാന്തിയോടെ ദെെവ വചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും നിങ്ങളെ തന്നെ പരിപോഷിപ്പിക്കുക. നിങ്ങൾ എത്രത്തോളം വിശുദ്ധരാണോ, അത്രമാത്രം സഭയെയും സമൂഹത്തെയും പണിതുയർത്തുന്നതിനായി നിങ്ങൾക്ക് സംഭാവന നൽകാൻ സാധിക്കും. 2. വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ അംഗീകരിക്കുക. വിശുദ്ധരാകാനുളള ദൃഢനിശ്ചയത്തോടെ ലോകത്തിനു മുൻപിൽ ധൈര്യത്തോടും, വിനയത്തോടും പ്രതീക്ഷയോടും കൂടി നമ്മളെ തന്നെ കാണിച്ചു കൊടുക്കണം. കാരണം സന്തോഷം സംജാതമാകുന്നത് ത്യാഗത്തിലൂടെയാണ്. 3. നിങ്ങളെ അനുയായികളായി വിളിക്കുന്ന ആളോടുളള ദൃഢമായ ഒരു സ്നേഹസംഭാഷണമാണ് ആദ്യം വേണ്ടത്. അതിനായി പ്രാര്‍ത്ഥിക്കുക. ഇപ്പോഴുളള ജീവിതം കൂടുതല്‍ മഹാമനസ്കതയുള്ളതാക്കി മാറ്റുക. ഒപ്പം ദെെവീക രഹസ്യങ്ങളെ പറ്റി ആഴത്തിൽ ധ്യാനിക്കുക. വിശുദ്ധ കുർബാനയെ ഓരോ ദിവസത്തിന്‍റെയും ഹൃദയഭാഗമാക്കുക. 4. അവന്റെ തീവ്രമായ ആജ്ഞയില്‍ ഭയപ്പെടരുത്. കാരണം ക്രിസ്തുവാണ് നമ്മെ ആദ്യം സ്നേഹിച്ചത്, നമ്മൾക്കു വേണ്ടി, തന്നെ തന്നെ തരാൻ അവന്‍ തയാറാണ്. അതുപോലെ നമ്മളോടും അവൻ തിരിച്ച് ആവശ്യപ്പെടുന്നു. അവൻ നിങ്ങളിൽ നിന്നും കൂടുതൽ ആവശ്യപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കൂടുതൽ തരാൻ സാധിക്കും എന്ന് അവന് അറിയാവുന്നതു കൊണ്ടാണ്. 5. നിങ്ങളിൽ ദുര്‍ബലരോട് സഭയ്ക്കും, മനുഷ്യ വംശത്തിനും ശക്തിയുടെ ഉറവിടമായി മാറാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. നൻമയുടെയും, തിൻമയുടെയും ശക്തികൾ തമ്മിലുള്ള ഘോര യുദ്ധം നമ്മുടെ കണ്ണുകള്‍ക്ക് മുന്നില്‍ വെളിപ്പെടുമ്പോള്‍ ക്രിസ്തുവിന്റെ കുരിശിനോടൊപ്പമുളള നിങ്ങളുടെ സഹനം വിജയത്തിൽ എത്തട്ടെ. 6. യേശുവിന്റെ സാക്ഷികളാകാനും, അവനിൽ പ്രത്യാശ വച്ചു കൊണ്ട് ഒരു ഭാവി അവനോടൊപ്പം കെട്ടിപെടുക്കാനുമുളള അവന്റെ ക്ഷണത്തിന് വിശാല മനസ്സോടെ ഉത്തരം നൽകുക. എല്ലാറ്റിനുമുപരിയായി കൂദാശകളിലൂടെ, പ്രത്യേകിച്ച് വിശുദ്ധ കുർബാനയിലൂടെയും, വിശുദ്ധ കുമ്പസാരത്തിലൂടെയും വളർത്തിയെടുത്ത കലർപ്പിലാത്ത ഒരു ജീവിതത്തിലൂടെയെ സഭ നൽകുന്ന ദൗത്യം പൂർത്തീകരിക്കാൻ സാധിക്കൂ. #repost
Image: /content_image/Mirror/Mirror-2019-05-24-07:50:01.jpg
Keywords: ജോണ്‍ പോള്‍
Content: 10394
Category: 1
Sub Category:
Heading: നൈജീരിയയില്‍ 17 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
Content: കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തു നിന്നും സുവിശേഷ പ്രഘോഷകന്‍ ഉള്‍പ്പെടെ 17 ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. ‘വിന്നിംഗ് ഓള്‍’ ഇവാഞ്ചലിക്കല്‍ ദേവാലയത്തിലെ പാസ്റ്റര്‍ റവ. സക്കറിയ ഇഡോയും, അദ്ദേഹത്തിന്റെ മകളും ഉള്‍പ്പെടെ 17 ക്രൈസ്തവ വിശ്വാസികളെയാണ് ഫുലാനി ഇസ്ലാമിക ഗോത്ര തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. ദേവാലയത്തില്‍ നടന്ന സംയുക്ത ഗാനശുശ്രൂഷയില്‍ പങ്കെടുത്ത വിശ്വാസികളെയാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും തട്ടിക്കൊണ്ടുപോയവരുമായി ഇതുവരെ ബന്ധപ്പെടുവാന്‍ കഴിഞ്ഞിട്ടില്ലെന്നും നൈജീരിയന്‍ പ്രസ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രി നടന്ന സംയുക്ത ഗാനശുശ്രൂഷക്കിടെ ആയുധധാരികളായ മുപ്പതോളം ഫുലാനി തീവ്രവാദികള്‍ ദേവാലയം വളഞ്ഞു അതിക്രമിച്ചു കയറുകയാണ്‌ ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കടൂണയിലെ പ്രാദേശിക ഭരണസംവിധാനമായ ഇഗാബി ഭരണപരിധിയില്‍ വരുന്നതാണ് ബിര്‍നിന്‍ ഗ്വാരിയിലെ ഡാങ്കടെയിലുള്ള ‘വിന്നിംഗ് ഓള്‍’ ഇവാഞ്ചലിക്കല്‍ ദേവാലയം. ആഫ്രിക്കയില്‍ ക്രിസ്തുവിന്റെ വചനം എത്തിക്കുന്നതിന് ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന സമൂഹമാണ് ഇവാഞ്ചലിക്കല്‍ സഭ. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ ശക്തമായ വളര്‍ച്ചയാണ് ഇവാഞ്ചലിക്കല്‍ സമൂഹത്തിന് ആഫ്രിക്കയില്‍ ഉണ്ടായിട്ടുള്ളത്.

Gunmen in Nigeria reportedly kidnapped an evangelical pastor and 16 other Christians this week in an attack that also killed one person. https://t.co/qvoacujf3c
— CBN News (@CBNNews) May 23, 2019

അതേസമയം ക്രൈസ്തവരെ ഉന്മൂലനം ചെയ്യാന്‍ വലിയ രീതിയിലുള്ള ഇടപെടലാണ് ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനികള്‍ നടത്തുന്നത്. ആംഡ് കോണ്‍ഫ്ലിക്റ്റ് ലൊക്കേഷന്‍ ആന്‍ഡ്‌ ഇവന്റ് ഡാറ്റാ പ്രൊജക്റ്റ് (ACLED) ന്റെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞവര്‍ഷം മാത്രം ഏതാണ്ട് 1930 ക്രൈസ്തവരെയാണ് ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ സംഘടനയായ ബൊക്കോഹറാം നടത്തിയ കൊലപാതങ്ങളേക്കാള്‍ ആറിരട്ടിയാണിത്‌. ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നത് നൈജീരിയയില്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞുവെങ്കിലും, അന്താരാഷ്ട്ര സമൂഹവും നൈജീരിയന്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
Image: /content_image/News/News-2019-05-24-09:20:25.jpg
Keywords: നൈജീ