Contents

Displaying 10031-10040 of 25166 results.
Content: 10345
Category: 1
Sub Category:
Heading: ആസിയയെ കാനഡയില്‍ വധിക്കുമെന്ന് ഇസ്ളാമിക തീവ്രവാദിയുടെ സന്ദേശം
Content: ടൊറന്റോ: നീണ്ട വര്‍ഷത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്ത് കാനഡയിൽ അഭയം പ്രാപിച്ച ക്രിസ്ത്യൻ വനിത ആസിയ ബീബിക്ക് അവിടെയും ഭീഷണി. ആസിയ ബീബിയെ കൊല്ലുമെന്ന വധഭീഷണിയുമായി ഇസ്ലാമിക് തീവ്രവാദിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്റർനെറ്റിൽ നല്കിയിരിക്കുന്ന വീഡിയോയിലൂടെയാണ് തീവ്രവാദി ആസിയയെ വധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. താൻ ഇപ്പോൾ കാനഡയിൽ ആണെന്നും ആസിയായെ കൊല്ലാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും ഇയാൾ വെളിപ്പെടുത്തുന്നു. മുഹമ്മദ് നബിയെ വാഴ്ത്തി ഇസ്ളാമിക സൂക്തങ്ങള്‍ ചൊല്ലിക്കൊണ്ടുള്ള വീഡിയോയില്‍ ഇസ്ലാമിന്റെ ശത്രുക്കളും യഹൂദരും ചേർന്നാണ് ആസിയയെ രക്ഷപ്പെടുത്തിയതെന്നും മതനിന്ദകയായ ആസിയയെ കൊല്ലുമെന്നും വീഡിയോയിൽ അയാൾ പ്രഖ്യാപിക്കുന്നുണ്ട്. അതേസമയം മക്കളോടും കുടുംബത്തോടുമൊപ്പം കാനഡയിൽ അഭയംതേടിയ ആസിയ എവിടെയാണെന്ന് ഇതുവരെ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആസിയാക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/News/News-2019-05-15-14:50:27.jpg
Keywords: ആസിയ
Content: 10346
Category: 18
Sub Category:
Heading: സമൃദ്ധമായ വിളവിന് കൃതജ്ഞതാ ബലിയര്‍പ്പിച്ച് ചങ്ങനാശ്ശേരി അതിരൂപത
Content: ചങ്ങനാശ്ശേരി: പ്രളയദുരന്തത്തിനു ശേഷം കഴിഞ്ഞ കൃഷിക്ക് സമൃദ്ധമായ വിളവ് ലഭിച്ചതിന് ചങ്ങനാശ്ശേരി അതിരൂപതയില്‍ ഇന്ന് കൃതജ്ഞതാദിനമായി ആചരിച്ചു. ചമ്പക്കുളം മര്‍ത്ത് മറിയം ബസ്ലിക്ക പള്ളിയിലെ കൃതജ്ഞതാ ബലിക്ക് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ കാര്‍മ്മികത്വം വഹിച്ചു. കുട്ടനാട്ടിലെ ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും പ്രളയബാധിത ഇടവകകളെ ദത്തെടുത്ത ഇടവകകളിലെ വികാരിമാരും സഹകാര്‍മ്മികരായിരിന്നു.
Image: /content_image/India/India-2019-05-15-15:20:14.jpg
Keywords: ചങ്ങനാ
Content: 10347
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കുറ്റത്തിന്റെ പേരില്‍ വധശിക്ഷ: ഇരകളായി പാക്ക് ക്രൈസ്തവ ദമ്പതികള്‍
Content: ഇസ്ലാമാബാദ്: ആസിയ ബീബിക്ക് സമാനമായി പാക്കിസ്ഥാനിലെ വിവാദ മതനിന്ദ നിയമത്തിന്റെ ഇരകളായ ക്രൈസ്തവ ദമ്പതികള്‍ നിയമപോരാട്ടത്തിന്. വ്യാജ കേസ് ചമഞ്ഞ് ഇസ്ലാമിക വിശ്വാസി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് ഷഗുഫ്ത കൗസര്‍ ഭര്‍ത്താവ് ഷഫ്ഖത്ത് മസീഹ് എന്നിവര്‍ വധശിക്ഷ വിധിക്കപ്പെട്ടു തടവില്‍ കഴിയുന്നത്. നിരക്ഷരയായ കൗസര്‍ ഖുറാനും ഇസ്ലാമിനുമെതിരായ സന്ദേശങ്ങള്‍ മൊബൈലില്‍ നിന്നു മെസേജ് ആയി അയച്ചെന്നാണു കേസ്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന്‍ ഇവരുടെ അഭിഭാഷകനും ആസിയയ്ക്കുവേണ്ടി കോടതിയില്‍ വാദിക്കുകയും ചെയ്ത സൈഫുള്‍ മാലൂക്ക് പറയുന്നു. കുട്ടികള്‍ തമ്മിലുള്ള വഴക്കിന്റെ പേരില്‍ മുഹമ്മദ് ഹുസൈന്‍ എന്നയാളാണ് ഇവര്‍ക്കെതിരെ മോസ്‌കില്‍ പരാതി പറഞ്ഞത്. ഇത് പിന്നീട് തത്പര കക്ഷികളുടെ ഇടപെടലിനെ തുടര്‍ന്നു കേസാക്കി മാറ്റുകയായിരിന്നു. കൗസറിന്റെ ഐഡന്റിറ്റി നമ്പര്‍ ഉപയോഗിച്ചു വ്യാജമായി സിം കാര്‍ഡ് വാങ്ങി ഒരു അയല്‍ക്കാരനാണു കേസിനുകാരണമായ സന്ദേശങ്ങള്‍ അയച്ചതെന്നു പിന്നീട് വ്യക്തമായി. ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ (ബിപിസിഎ) ആണ് ഇവരുടെ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. 2014ല്‍ തോബാ തേക്‌സിംഗ് ജില്ലാ കോടതിയിലെ ജഡ്ജി മിയാന്‍ അമീര്‍ ഹബീബ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. മുന്‍പ് ആസിയ ബീബി കഴിഞ്ഞ മുള്‍ട്ടാനിലെ ജയിലിലാണ് കൗസര്‍. 240 കിലോമീറ്റര്‍ അകലെ ഫൈസലാബാദ് ജയിലിലാണ് ഭര്‍ത്താവ് മസീഹ് കഴിയുന്നത്. അരയ്ക്കു കീഴെ തളര്‍ന്നയാളാണു മസീഹ്. പഞ്ചാബിലെ ഗോജ്ര പട്ടണക്കാരാണ് ഇവര്‍. കൗസര്‍ അവിടെ സെന്റ് ജോണ്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആയയാണ്. ഇപ്പോള്‍ ഒന്‍പതു മുതല്‍ 15 വരെ വയസുള്ള നാലു കുട്ടികള്‍ ഇവര്‍ക്കുണ്ട്. ഭര്‍തൃസഹോദരിയാണ് അവരെ നോക്കുന്നത്. ദമ്പതികളുടെ മോചനത്തിനായി പ്രാര്‍ത്ഥനയോടെ നിയമപോരാട്ടം തുടരുകയാണ് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍.
Image: /content_image/News/News-2019-05-16-04:45:31.jpg
Keywords: പാക്കി
Content: 10348
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിന് പൂര്‍ണ്ണ വിലക്ക്: ജീവന്റെ ചരിത്രം രചിച്ച് അലബാമ
Content: അലബാമ: ഗർഭസ്ഥ ശിശുക്കളുടെ അവകാശം സംരക്ഷിക്കുന്നതിനായി യാതൊരു വിട്ടുവീഴ്ചകളും ഇല്ലാതെ ഭ്രൂണഹത്യ പൂർണമായും വിലക്കുന്ന ബില്ല് അമേരിക്കയിലെ അലബാമ സംസ്ഥാനത്തെ സെനറ്റ് പാസാക്കി.1973-ലെ കുപ്രസിദ്ധ റോയ് വെസ് വേയ്ഡ് കേസിലാണ് അമേരിക്കയിലെ സുപ്രീം കോടതി ഭ്രൂണഹത്യ നിയമവിധേയമാക്കി ഉത്തരവിട്ടത്. സംസ്ഥാനത്തെ പുതിയ ബില്ല് സുപ്രീം കോടതിയുടെ മുൻ ഉത്തരവിനെ മാറ്റിമറിക്കുന്നതാണ്. ഗവർണറും റിപ്പബ്ലിക്കൻ പാർട്ടിക്കാരിയുമായ ടെറി കോളിൻസ് ബില്ലിൽ ഒപ്പുവെച്ചാൽ നിയമം ആകും. പ്രോലൈഫ് നിലപാടുകളുള്ള കോളിൻസ് ബില്ലിൽ ഒപ്പുവെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാല് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് മുൻതൂക്കമുള്ള സെനറ്റിൽ എച്ച് ബി 314 എന്ന പേരിലുള്ള ബില്ല് ആറിനെതിരെ ഇരുപത്തിയഞ്ച് വോട്ടുകൾക്ക് പാസാക്കിയത്. ബില്ലിൽ നിഷ്ക്കർഷിച്ചിരിക്കുന്നതനുസരിച്ച് ഭ്രൂണഹത്യയ്ക്ക് ആവശ്യപ്പെടുന്ന സ്ത്രീകൾക്ക് ശിക്ഷ ലഭിക്കില്ല. അതേസമയം ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന ഡോക്ടർമാർക്ക് 99 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. അതേസമയം ബില്ല് നിയമമായാൽ ഭ്രൂണഹത്യ നടത്തിക്കൊടുക്കുന്ന പ്ലാന്റ് പാരന്റ്ഹുഡ് അടക്കമുള്ള കുപ്രസിദ്ധ സംഘടനകളും, ഭ്രൂണഹത്യ അനുകൂലികളും നിയമത്തെ കോടതികളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. രണ്ടു പ്രോലൈഫ് ജഡ്ജിമാരെ അമേരിക്കയുടെ സുപ്രീംകോടതിയിൽ ഡൊണാൾഡ് ട്രംപ് നിയമിച്ചിരിക്കുന്നതിനാൽ ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾ പാസാക്കാൻ സംസ്ഥാനങ്ങൾക്ക് വലിയ ആത്മവിശ്വാസം കൈവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും കേസ് ഭാവിയിൽ സുപ്രീം കോടതിയിൽ എത്തിയാൽ, അത് നിലവിലുള്ള ഭ്രൂണഹത്യയെ അനുകൂലിക്കുന്ന നിയമങ്ങൾ തിരുത്തപ്പെടാൻ ഇടയാക്കിയേക്കാം.
Image: /content_image/News/News-2019-05-16-05:25:04.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി
Content: 10349
Category: 18
Sub Category:
Heading: കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെ‌എസ്‌ആര്‍‌ടി‌സി‌ ജീവനക്കാരന്‍ അറസ്റ്റില്‍
Content: തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം മൈസൂര്‍ സ്‌കാനിയ ബസില്‍ കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറും കണ്ടക്ടറുമായ തിരുവനന്തപുരം ഡിപ്പോയിലെ സന്തോഷ് കുമാറിനു സസ്‌പെന്‍ഷന്‍. കഴിഞ്ഞ 13ന് തിരുവനന്തപുരത്ത നിന്നു മൈസൂരിലേക്കു പുറപ്പെട്ട ബസിലായിരുന്നു സംഭവം. കോട്ടയത്തെത്തിയപ്പോഴാണ് സന്തോഷ്‌കുമാര്‍ കന്യാസ്ത്രീയെ കടന്നുപിടിച്ചത്. ബഹളംവച്ച കന്യാസ്ത്രീ ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ യാത്ര തുടരുകയായിരുന്നു. പിന്നീട് ഇമെയിലില്‍ കെഎസ്ആര്‍ടിസി എംഡിക്ക് പരാതി നല്‍കുകയായിരുന്നു.
Image: /content_image/India/India-2019-05-16-05:42:33.jpg
Keywords: കന്യാ
Content: 10350
Category: 1
Sub Category:
Heading: ഇറ്റാലിയന്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെ മര്‍ത്തീനസ് വീണ്ടും നയിക്കും
Content: റോം: രണ്ട് ലക്ഷത്തിലധികം അംഗങ്ങളുള്ള ഇറ്റാലിയന്‍ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തെ സാല്‍വതോര്‍ മര്‍ത്തീനസ് വീണ്ടും നയിക്കും. റോമിനു പുറത്തുള്ള സാക്രോഫാനോയില്‍ ദേശീയ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ നേതൃത്വ സംഘമാണ് ആഗോള കരിസ്മാറ്റിക്ക് സഖ്യത്തിന് കരുത്തായി നില്‍ക്കുന്ന സാല്‍വതോര്‍ മര്‍ത്തീനസിനെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുത്തത്. 2019-മുതല്‍ 2022-വരെയാണ് അദ്ദേഹത്തിന്റെ നേതൃത്വ കാലയളവ്. നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ നാമത്തിലുള്ള കുടുംബങ്ങള്‍ക്കുള്ള രാജ്യാന്തര ഫൗണ്ടേഷന്‍റെ സ്ഥാപകനും സജീവപ്രവര്‍ത്തകനുമാണ് സാല്‍വത്തോര്‍ മര്‍ത്തീനസ്. മുന്‍പാപ്പാ ബെനഡിക്ട് 16-മന്‍ സ്ഥാപിച്ച നവസുവിശേഷ വത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, അല്‍മായര്‍ക്കായുള്ള വത്തിക്കന്‍റെ കൗണ്‍സില്‍ എന്നീ പേപ്പല്‍ സ്ഥാപനങ്ങളിലെ അംഗവും സജീവ പ്രവര്‍ത്തകനും കൂടിയാണ് അദ്ദേഹം.
Image: /content_image/News/News-2019-05-16-09:33:14.jpg
Keywords: കരിസ്മാ
Content: 10351
Category: 1
Sub Category:
Heading: ശ്രീലങ്കൻ സ്ഫോടന പരമ്പര: മുസ്ലീം നേതാക്കള്‍ ക്ഷമാപണം നടത്തി
Content: കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നൂറുകണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയുടെ പേരില്‍ മുസ്ലീം മതനേതാക്കള്‍ ക്ഷമാപണം നടത്തി. മെയ് 14-ന് കൊളംബോയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ദി ഓള്‍ സിലോണ്‍ ജാമിയത്തുള്‍ ഉലമയുടെ പ്രാദേശിക പ്രസിഡന്റായ മൗലവി ഫാറൂദ് ഫാറൂഖ് രാജ്യത്തെ മുഴുവന്‍ മുസ്ലീം സമുദായത്തിനും വേണ്ടി ക്ഷമ ചോദിച്ചത്. മെത്തഡിസ്റ്റ് സഭാ മെത്രാന്‍ അസീരി പെരേര, സിലോണ്‍ പ്രൊട്ടസ്റ്റന്റ് സഭയുടെ കൊളംബോ രൂപതാ മെത്രാന്‍ ദിലോരാജ് കനഗസബൈ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ ആക്രമണവുമായി രാജ്യത്തെ മുസ്ലീം സമുദായത്തിന് യാതൊരു ബ്വന്ധവുമില്ലെന്നും, ചില തീവ്രവാദി സംഘടനകളുടെ ക്രൂരമായ പ്രവര്‍ത്തിയാനിതെന്നും മൗലവി ഫാറൂദ് ഫാറൂഖ് പറഞ്ഞു. നിന്ദ്യമായ ഈ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ മതമോ ദൈവവിശ്വാസമോ ഇല്ലാത്തവരാണെന്നും, അതുകൊണ്ടാണ് അവരുടെ മൃതദേഹങ്ങള്‍ ഇസ്ലാമിക സെമിത്തേരികളില്‍ അടക്കാതിരുന്നതെന്നും, ഖുറാനിലോ, പ്രവാചകനോ ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലന്നും അദ്ദേഹം വിവരിച്ചു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ മുസ്ലീങ്ങള്‍ക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ ഒഴിവാക്കണമെന്നും, സമാധാനം പാലിക്കണമെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചത്. “ഞങ്ങള്‍ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും ഒരു സന്ദേശം നല്‍കുവാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. നിങ്ങളല്ല ഇത് ചെയ്തത്. ഇത് ചെയ്തവര്‍ നിങ്ങളുടെ പേരിന് കളങ്കം വരുത്തുകയാണ് ചെയ്തത്". മെത്രാന്‍ പെരേര പറഞ്ഞു. കുരിശുമരണം വരിച്ച യേശുവാണ് നിങ്ങളോട് ക്ഷമിക്കേണ്ടതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കുവാനും അക്രമങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാനുമാണ് മെത്രാന്‍ കനഗസബൈ ആവശ്യപ്പെട്ടത്. ലോകത്തെ ഞെട്ടിപ്പിച്ച ഏപ്രില്‍ 21-ലെ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തുവെങ്കിലും, പ്രാദേശിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ഈ ആക്രമണങ്ങളുടെ പിന്നിലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. സ്ഫോടന പരമ്പരയില്‍ നടുങ്ങിവിറച്ചിരിക്കുന്ന ശ്രീലങ്കന്‍ ജനതക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നതായിരുന്നു ഈ വാര്‍ത്താ സമ്മേളനം.
Image: /content_image/TitleNews/TitleNews-2019-05-16-12:51:11.jpg
Keywords: ശ്രീലങ്ക,ഇസ്ലാമിക്
Content: 10352
Category: 1
Sub Category:
Heading: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ക്രിസ്തുമത പീഡനം: വിഷയം നയതന്ത്രതലത്തില്‍ ഉന്നയിക്കുമെന്ന് ബ്രിട്ടൻ
Content: ലണ്ടന്‍: ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ കടുത്ത മതപീഡനത്തിനിരയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വിഷയം പരിഗണനയിലെടുക്കുമെന്നും, ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും യു.കെ യിലെ തെരേസ മെയ് സര്‍ക്കാര്‍. ബ്രിട്ടീഷ് ഗവൺമെന്റിന്റെ വിദേശ കാര്യാലയം നിയോഗിച്ച അവലോകന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമാണ് ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ക്രിസ്തുമത പീഡനത്തിൽ ബ്രിട്ടൻ ആശങ്ക പ്രകടിപ്പിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമ്മണ്‍സിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ചോദ്യോത്തരവേളയില്‍ യുകെ വിദേശ ഓഫീസ് മന്ത്രി മാര്‍ക്ക് ഫീല്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹമാണ് യുകെയിലെ ഫോറിൻ കോമൺവെൽത്ത് ഓഫീസിൽ ഏഷ്യയുടെ ചുമതല വഹിക്കുന്നത്. "മറ്റ് രാജ്യങ്ങളില്‍ നടക്കുന്നത് പോലെ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ തീര്‍ച്ചയായും വര്‍ദ്ധനവുണ്ട്. ഞങ്ങള്‍ ഇക്കാര്യം പരിഗണിക്കുകയും, നയതന്ത്രതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യും", മാര്‍ക്ക് ഫീല്‍ഡ് സഭയില്‍ വ്യക്തമാക്കി. മെയ് ആദ്യത്തില്‍ ഇന്ത്യയിലെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പാർലമെന്റംഗമായ ഡേവിഡ് ലിന്‍ഡന്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് ഫീല്‍ഡ് ഇക്കാര്യം അറിയിച്ചത്. ഇതിനു മുന്‍പ് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടും ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന മതപീഡനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വികസ്വര രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മതവിദ്വേഷം കലര്‍ത്തുന്നത് ദോഷകരമായ അനന്തര ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഹണ്ട് പറഞ്ഞത്. നൈജീരിയയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണറുടെ വസതിയില്‍ വെച്ച് നടന്ന വിവിധ മതനേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തെക്കുറിച്ചു ആഴത്തിൽ പഠിച്ചു സ്വതന്ത്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി അദ്ദേഹം ട്രൂറോയിലെ ആംഗ്ലിക്കന്‍ മെത്രാനായ ഫിലിപ്പ് മൗസ്റ്റെഫെനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നടത്തിയ പഠനത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്‌. ഇന്ത്യയില്‍ ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്‌, ഉത്തര്‍പ്രദേശ്‌, ജാര്‍ഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ജനക്കൂട്ട ആക്രമണങ്ങള്‍ പതിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം ലോകത്തിന്റെ ചില മേഖലകളിലെ പ്രത്യേകിച്ച് മധ്യ-പൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളെ വംശനാശത്തിലേക്ക് എത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ കാതല്‍. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ ഇന്ത്യയിലെ ഭരണകൂടവും മാധ്യമങ്ങളും കണ്ടില്ലന്നു നടിക്കുമ്പോഴും, വിദേശരാജ്യങ്ങളിലെ സർക്കാരുകൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിക്കുമ്പോൾ അത്, ഇന്ത്യയിൽ ക്രിസ്ത്യാനികൾ അനുഭവിക്കുന്ന പീഡനങ്ങൾ എത്രയോ ഭീകരമാണ് എന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Image: /content_image/TitleNews/TitleNews-2019-05-16-16:14:27.jpg
Keywords: പീഡനം,ബ്രിട്ടൻ,ക്രിസ്തുമത
Content: 10353
Category: 13
Sub Category:
Heading: വിശുദ്ധ കുർബ്ബാനയെയും കന്യകാമറിയത്തെയും ആഴമായി സ്നേഹിച്ച ഈ രസതന്ത്രജ്ഞ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
Content: ഉന്നത വിദ്യാഭ്യാസം നേടി തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിലും ക്രിസ്തുവിനോട് ചേർന്ന് വിശുദ്ധമായ ജീവിതം നയിച്ച മരിയ ഗ്വാദലൂപ്പെ ഓര്‍ത്തിസ് എന്ന രസതന്ത്രജ്ഞ നാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ അത് ഈ ആധുനിക കാലഘട്ടത്തിലെ എല്ലാ വിശ്വാസികൾക്കും ഒരു പ്രചോദനമായിരിക്കും. മെയ് 18, ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് സ്പെയിനിലെ മാഡ്രിഡിലുള്ള വിസ്തലേഗ്രെ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍വച്ചായിരിക്കും ഓപൂസ് ദേയി (Opus Dei) എന്ന കത്തോലിക്ക സമര്‍പ്പണപ്രസ്ഥാനത്തിന്‍റെ അംഗമായിരുന്ന മരിയ ഗ്വാദലൂപെ ഓര്‍ത്തിസ് കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുക. 1916-ല്‍ സ്പെയിനിലെ മാഡ്രിഡില്‍, മിലിട്ടറി ഉദ്ധ്യഗസ്ഥനായിരുന്ന മാനുവേല്‍ ഒര്‍ത്തിസിന്‍റെയും യുളോജിയുടെയും നാലാമത്തെ സന്തതിയായി മരിയ ഗ്വാദലൂപെ ജനിച്ചു. പ്രാധമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം രസതന്ത്രം ഐച്ഛികവിഷയമായി തിരഞ്ഞെടുത്ത് യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചു. സ്പാനിഷ് അഭ്യന്തര കലാപകാലത്ത് ഗ്വലൂപെയുടെ പിതാവ് കൊല്ലപ്പെട്ടു. പഠനം പൂര്‍ത്തിയാക്കി അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ച ഗ്വാദലൂപെയ്ക്ക് 1944-ൽ ഒരു ഞായറാഴ്ചയിലെ ദിവ്യബലിമദ്ധ്യേയാണ് ദൈവം തന്നെ സ്പര്‍ശിക്കുന്നതായും വിളിക്കുന്നതായും അനുഭവപ്പെട്ടത്. പിന്നീട്, ഫാദര്‍ ജോസ് മരിയ സ്ഥാപിച്ച “ഓപൂസ് ദേയി” പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിലൂടെ സാധാരണ ജീവിതത്തിലെ സ്വന്തം ജോലികള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ചുകൊണ്ട് ക്രിസ്തുവിനെ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കാനാകുമെന്ന് ഗ്വാദലൂപെ തെളിയിച്ചു. ഈ പ്രസ്ഥാനത്തിലെ അര്‍ത്ഥികള്‍ക്കൊപ്പം ജീവിച്ച ഗ്വാദലൂപെ, സമര്‍പ്പിതയായ ഒരു അദ്ധ്യാപികയായും, ക്ഷമയും സ്നേഹവും നര്‍മ്മരസവുമുള്ള ഒരു വ്യക്തിയായും ഏവർക്കും അനുഭവപ്പെട്ടു. രസതന്ത്രത്തിലുള്ള പ്രാവീണ്യം ആധാരമാക്കി ഉന്നതപഠനം നടത്തിയപ്പോഴും, ഗ്വാദലൂപെ പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുന്ന പദ്ധതികളിലും വ്യപൃതയായി. സുഹൃത്തായ ഡോക്ടറുടെ സഹായത്തോടെ തുടക്കമിട്ട മൊബൈല്‍ ക്ലിനിക്ക് അക്കാലത്തെ ഏറെ ശ്രദ്ധേയവും ഉപകാരപ്രദവുമായ സാമൂഹ്യസേവനമായിരുന്നു. 1965-ൽ മാനവികതയ്ക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തത്തോടെ ഗവേഷണപഠനം സമുന്നത ബഹുമിതയോടെ പൂര്‍ത്തിയാക്കിയ ഗ്വാദലൂപെ, തന്‍റെ പ്രശസ്തിയിലും ഉന്നതപദവിലും കൂദാശകളോടു, വിശിഷ്യ പരിശുദ്ധ കുര്‍ബ്ബാനയോടുള്ള ആഴമായ ഭക്തിയിലും കന്യകാമാറിയത്തോടുള്ള സ്നേഹത്തിലും ഒരു നല്ല ക്രൈസ്തവയായി ജീവിച്ചു. ക്രൈസ്തവ ജീവിതം എന്നത് സാധാരണ ജനങ്ങള്‍ക്കൊപ്പമുള്ള ലാളിത്യമാര്‍ന്ന ജീവിതമാണെന്ന് മനസ്സിലാക്കിയ ഗ്വാദലൂപെ 1975 ജൂലൈ 16-ന് കര്‍മ്മലനാഥയുടെ തിരുനാള്‍ ദിനത്തില്‍ ഈ ലോകത്തിൽ നിന്നും ദൈവസന്നിധിയിലേക്ക് യാത്രയായി. ക്രിസ്തുസ്നേഹത്തിന്‍റെ വിശ്വസ്ത സാക്ഷിയും ദൈവശുശ്രൂഷയില്‍ ഏറെ ആനന്ദവതിയുമായിരുന്ന മരിയ ഗ്വാദലൂപെയുടെ നാമകരണ നടപടികള്‍ക്കു 2001-ല്‍ തുടക്കം കുറിച്ചു. 20017-ല്‍ ഫ്രാന്‍സിസ് മാർപാപ്പ ദൈവദാസി ഗ്വാദലൂപെയുടെ വീരോചി പുണ്യങ്ങള്‍ അംഗീകരിച്ചു. 2018-ല്‍ ധന്യയായ ഗ്വാദലൂപെയുടെ മാദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി അംഗീകരിക്കുകയും വാഴ്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള ഡിക്രി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. സാധാരണജീവിത ചുറ്റുപാടുകളിലും ദൈവം നമ്മെ വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന, വൈദികരും നിരവധി അല്‍മായരുമടങ്ങുന്ന കത്തോലിക്ക ആത്മീയപ്രസ്ഥാനമാണ് “ഓപൂസ് ദേയി". ലോകത്തെ 90 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം അംഗങ്ങളുള്ളതില്‍ 90 ശതമാനവും കുടുംബസ്ഥരായ അല്‍മായരും മറ്റുള്ളവര്‍ അജപാലനശുശ്രൂഷയില്‍ സജീവരായ വൈദികരുമാണ്. ഓപൂസ് ദേയിയുടെ ആദ്യത്തെ അല്‍മായയായ വാഴ്ത്തപ്പെട്ടവലായിരിക്കും മരിയ ഗ്വാദലൂപ്പെ ഓര്‍ത്തിസ്.
Image: /content_image/News/News-2019-05-17-10:02:57.jpg
Keywords: വാഴ്ത്തപ്പെട്ട,നാമകരണ,കുർബ്ബാന
Content: 10354
Category: 10
Sub Category:
Heading: “കുരിശു കാണുന്നത് ഇഷ്ടമല്ലെങ്കില്‍, നിങ്ങൾ അങ്ങോട്ട് നോക്കേണ്ട”: നിരീശ്വരവാദികളുടെ നീക്കത്തെ പരാജയപ്പെടുത്തിക്കൊണ്ട് പ്രദേശവാസികള്‍
Content: ടെക്സാസ്: കുരിശുകള്‍ നീക്കം ചെയ്യുവാനുള്ള നിരീശ്വരവാദികളുടെ നീക്കത്തെ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തി. ടെക്സാസിലെ ചരിത്രമുറങ്ങുന്ന സാന്‍ ജസിന്തോ കൗണ്ടി കോര്‍ട്ട്ഹൗസിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട തീവ്ര നിരീശ്വരവാദി സംഘടനക്ക് വായടപ്പിക്കുന്ന മറുപടിയാണ് തദ്ദേശവാസികൾ നൽകിയത്. “കുരിശു കാണുന്നത് ഇഷ്ടമല്ലെങ്കില്‍, നിങ്ങൾക്ക് അങ്ങോട്ട് നോക്കേണ്ട” എന്ന് പറഞ്ഞുകൊണ്ടാണ് അവർ കോര്‍ട്ട്ഹൗസിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന 5 കുരിശുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് പരാതിപ്പെട്ട വിസ്കോന്‍സിന്‍ ആസ്ഥാനമായുള്ള നിരീശ്വരവാദി സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ (FFRF) ന്റെ വായടപ്പിച്ചത്. ടെക്സാസ് കോര്‍ട്ട്ഹൗസിന്റെ മുകളിലെ ജനാലകളിലാണ് പ്രസ്തുത കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിന് ഈ കുരിശുകള്‍ ദീപാലങ്കാരങ്ങള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. ഈ കുരിശുകള്‍ നീക്കണമെന്ന FFRF-ന്റെ ആവശ്യത്തെ അംഗീകരിക്കേണ്ടതില്ലെന്ന് കൗണ്ടി കമ്മീഷണേഴ്സ് കോടതി ഹിതപരിശോധനയിലൂടെ ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍ ഏതാണ്ട് 600-ഓളം പേര്‍ പങ്കെടുത്തു. ക്രിസ്തുമതത്തോടുള്ള ഭരണകൂടത്തിന്റെ അനുഭാവത്തേയാണ് ഈ കുരിശുകള്‍ സൂചിപ്പിക്കുന്നതെന്നായിരുന്നു എഫ്.എഫ്.ആര്‍.എഫ് പ്രാദേശിക ജഡ്ജിയായ ഫ്രിറ്റ്സ് ഫോള്‍ക്കറിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പ്രദേശവാസികളും ഈ പരാതിക്കെതിരെ ഒന്നിക്കുകയായിരുന്നു. നിങ്ങള്‍ക്കിത് ഇഷ്ടമല്ലെങ്കില്‍ അങ്ങോട്ട്‌ നോക്കണ്ട എന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. അവസാനം ഈ കുരിശുകള്‍ ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്യുന്നില്ലെന്ന നിഗമനത്തിലാണ് അധികാരികള്‍ എത്തിയത്. പ്രദേശവാസികളുടെ ഈ വിജയത്തെ ഗോലിയാത്തിന്റെ മേലുള്ള ദാവീദിന്റെ വിജയത്തോടാണ് പ്രാദേശിക റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനായ ഡ്വൈന്‍ റൈറ്റ് വിശേഷിപ്പിച്ചത്. എത്ര ചെറിയ സമൂഹമാണെങ്കിലും ഒരുമിച്ചുനിന്നാല്‍ നമ്മുടെ കൈസ്തവ വിശ്വാസത്തെ തൊട്ടുകളിക്കുന്ന സാമൂഹ്യവിരുദ്ധരെ പരാജയപ്പെടുത്തുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. “നമുക്ക് മതത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമല്ല വേണ്ടത്; നമുക്ക് വേണ്ടത് മതസ്വാതന്ത്ര്യമാണ്” റൈറ്റ് പറഞ്ഞു. ജസിന്തോ കൗണ്ടി അധികാരികളെ പിന്തുണച്ചുകൊണ്ട് ടെക്സാസ് ഫസ്റ്റ് അസിസ്റ്റന്റ് അറ്റോര്‍ണി ജെനറല്‍ ജെഫ് മാട്ടീര്‍ അയച്ച കത്തില്‍, നിരീശ്വരവാദി സംഘടനയുടെ പരാതി നിരസിക്കുവാനുള്ള അധികാരം കൗണ്ടി അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നു വ്യക്തമാക്കി.
Image: /content_image/News/News-2019-05-17-10:51:47.jpg
Keywords: കുരിശു, നിരീശ്വര