category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | ആസിയയെ കാനഡയില്‍ വധിക്കുമെന്ന് ഇസ്ളാമിക തീവ്രവാദിയുടെ സന്ദേശം |
Content | ടൊറന്റോ: നീണ്ട വര്‍ഷത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്ത് കാനഡയിൽ അഭയം പ്രാപിച്ച ക്രിസ്ത്യൻ വനിത ആസിയ ബീബിക്ക് അവിടെയും ഭീഷണി. ആസിയ ബീബിയെ കൊല്ലുമെന്ന വധഭീഷണിയുമായി ഇസ്ലാമിക് തീവ്രവാദിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്റർനെറ്റിൽ നല്കിയിരിക്കുന്ന വീഡിയോയിലൂടെയാണ് തീവ്രവാദി ആസിയയെ വധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. താൻ ഇപ്പോൾ കാനഡയിൽ ആണെന്നും ആസിയായെ കൊല്ലാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും ഇയാൾ വെളിപ്പെടുത്തുന്നു.
മുഹമ്മദ് നബിയെ വാഴ്ത്തി ഇസ്ളാമിക സൂക്തങ്ങള്‍ ചൊല്ലിക്കൊണ്ടുള്ള വീഡിയോയില്‍ ഇസ്ലാമിന്റെ ശത്രുക്കളും യഹൂദരും ചേർന്നാണ് ആസിയയെ രക്ഷപ്പെടുത്തിയതെന്നും മതനിന്ദകയായ ആസിയയെ കൊല്ലുമെന്നും വീഡിയോയിൽ അയാൾ പ്രഖ്യാപിക്കുന്നുണ്ട്. അതേസമയം മക്കളോടും കുടുംബത്തോടുമൊപ്പം കാനഡയിൽ അഭയംതേടിയ ആസിയ എവിടെയാണെന്ന് ഇതുവരെ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആസിയാക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.
|
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=TNt81rh9euA&feature=youtu.be |
Second Video | |
facebook_link | |
News Date | 2019-05-15 19:27:00 |
Keywords | ആസിയ |
Created Date | 2019-05-15 19:20:27 |