Contents
Displaying 9991-10000 of 25166 results.
Content:
10305
Category: 19
Sub Category:
Heading: മതാന്തരവിവാഹങ്ങൾ: ആരാണ് യഥാർത്ഥ സെലിബ്രിറ്റികൾ?
Content: ക്രൈസ്തവ വിശ്വാസം എക്കാലവും നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് മതാന്തരവിവാഹങ്ങൾ. മാമ്മോദീസ സ്വീകരിച്ച ഒരു ക്രൈസ്തവ വിശ്വാസി ബാല്യംമുതലേ തനിക്ക് ജീവന്റെ അപ്പം നൽകി വളർത്തിയ തന്റെ സഭാമാതാവിന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ട് ഒരു അന്യമത വിശ്വാസിയെ വിവാഹം കഴിച്ചുപോകുമ്പോൾ അത് പലപ്പോഴും മറ്റു വിശ്വാസികളെയും ദോഷകരമായി ബാധിക്കാറുണ്ട്. തന്നിൽ വിശ്വസിക്കുന്ന ഒരുവൻപോലും നഷ്ടപ്പെടാതെ എല്ലാവരും രക്ഷപ്രാപിക്കണം എന്ന ക്രിസ്തുവിന്റെ മനോഭാവം ഉൾക്കൊണ്ടുകൊണ്ട് സഭ അത്യാവശ്യ സാഹചര്യങ്ങളിൽ കൗദാശികമല്ലാത്ത വിവാഹജീവിതത്തിന് സമ്മതം മൂളാറുണ്ട്. ഇപ്രകാരം വിവാഹജീവിതത്തിൽ ഏർപ്പെടുന്ന വിശ്വാസിയുടെയും അവരുടെ സന്താനങ്ങളുടെയും തുടർന്നുള്ള ക്രിസ്തീയ ജീവിതത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് ഇത്തരം സംവിധാനങ്ങളിലൂടെ സഭ അർത്ഥമാക്കുന്നത്. എന്നാൽ ഈ അടുത്തകാലത്തായി നടക്കുന്ന സെലിബ്രിറ്റി മതാന്തരവിവാഹങ്ങൾ പുതിയ തലമുറയെ വഴിതെറ്റിക്കുന്നതിന് കാരണമാകുന്നുണ്ട് എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ. സെലിബ്രിറ്റികളെ അന്ധമായി അനുകരിച്ചുകൊണ്ടും, അവരുടെ മതാന്തരവിവാഹങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെ മോടിയിൽ മനംമയങ്ങി, ഇത്തരം വിവാഹങ്ങളുടെ പ്രത്യാഘാതങ്ങളെ പലപ്പോളും വിസ്മരിച്ചുകൊണ്ടും, "മതേതരസംസ്കാരത്തിന്റെ" സ്വാധീനത്തിൽ പെട്ടും ചിലപ്പോഴൊക്കെ പുതിയ തലമുറ ഇത്തരം പ്രണയങ്ങൾക്കായി മനസ്സുതുറക്കാറുണ്ട്. അതിനാൽ ഈ വിഷയത്തിൽ സഭാനേതൃത്വം ഗൗരവമായ ചില മുൻകരുതലുകൾ എടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. #{red->none->b-> ദുഷ്പ്രേരണ നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക }# മതാന്തരവിവാഹത്തിൽ ഏർപ്പെടുന്ന സെലിബ്രിറ്റികളുടെ "അത്യാവശ്യ" സാഹചര്യം കണക്കിലെടുക്കുന്ന രൂപതാനേതൃത്വം, വഴിതെറ്റിപ്പോകാൻ സാധ്യതയുള്ള മറ്റനേകം യുവതീയുവാക്കളുടെ കാര്യം ഒരിക്കലും വിസ്മരിച്ചുകൂടാ. അതിനാൽ ഇത്തരം ചടങ്ങുകൾ ദേവാലയത്തിൽ നടക്കുന്ന സമയങ്ങളിൽ ക്യാമറകൾ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. ഇത്തരം ചടങ്ങുകളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നതിനായി ക്യാമറകളോ മൊബൈൽ ഫോണുകളോ ദേവാലയത്തിൽ പ്രവേശിക്കുന്നില്ല എന്ന് വൈദികർ ഉറപ്പുവരുത്തേണ്ടതാണ്. കാരണം ഇത്തരം മതേതര ആഡംബരവിവാഹങ്ങളുടെ ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമ്പോൾ അത് ചിലപ്പോഴൊക്കെ മറ്റുവിശ്വാസികളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം. ഒരു ക്രിസ്തീയ ദേവാലയം എന്നത് ആർക്കും എന്തും ചെയ്യാവുന്ന ഒരു വേദിയല്ല. അവിട ചിത്രീകരിക്കപ്പെടുന്നതും അവിടെനിന്നും പുറപ്പെടുന്നതുമായ ചിത്രങ്ങൾ മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതായിരിക്കണം. അതിനാൽ മറ്റുള്ളവരുടെ വിശ്വാസജീവിതത്തിൽ ഇടർച്ചവരുത്തുന്ന ഇത്തരം ഫോട്ടോകളും വീഡിയോകളും ദേവാലയത്തിനുള്ളിൽ ചിത്രീകരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ ഇടവക വികാരിയുടെയും കടമയാണ്. മതപരമായ മറ്റ് വിവാഹആചാരങ്ങൾ നടത്തുകയില്ല എന്ന് വാഗ്ദാനം ചെയ്തതിനു ശേഷം, ക്രൈസ്തവ ദേവാലയത്തിൽ വച്ച് ഇത്തരം മതാന്തരവിവാഹങ്ങൾ നടത്തുന്ന സെലിബ്രിറ്റികൾ പിന്നീട് സഭാനേതൃത്വത്തെയും വിശ്വാസികളെയും വിഡ്ഡികളാക്കികൊണ്ട് മറ്റ് മതത്തിൽപെട്ട വിവാഹആചാരങ്ങൾ നടത്തുന്നത് സാധാരണമായി കണ്ടുവരുന്ന ഒരു പ്രവണതയാണ്. സഭാമാതാവിന്റെ ഹൃദയത്തെ വീണ്ടും മുറിപ്പെടുത്തുന്ന ഇത്തരം പ്രവണതകൾ തടയാൻ സഭാനേതൃത്വം മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. #{red->none->b->സഭയെ ന്യായീകരിക്കുന്നവർ വിശ്വാസികളെ ഒരിക്കലും വിസ്മരിച്ചുകൂടാ }# ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും സഭയെ വിമർശിച്ചുകൊണ്ട് ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയുമ്പോൾ അതിന്റെ പിന്നിലെ യാഥാർത്ഥ്യവും, സഭാനിയമങ്ങളും വിശദീകരിച്ചുകൊണ്ട് ചിലർ രംഗത്തെത്താറുണ്ട്. എന്നാൽ ഇത്തരം ന്യായീകരണങ്ങൾ ചിലപ്പോഴൊക്കെ തെറ്റു ചെയ്യാൻ പ്രേരണ നൽകുന്ന നിയമത്തിലെ പഴുതുകളായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അതിനാൽ, ഇത്തരം വിഷയങ്ങളിൽ സഭാനേതൃത്വത്തെ ന്യായീകരിച്ചുകൊണ്ട് സഭാനിയമങ്ങൾ വിശദീകരിക്കുന്നവർ ഇത്തരം മതാന്തരവിവാഹങ്ങളുടെ ദുരന്തഫലങ്ങളെക്കുറിച്ചും, ഇത് വിശ്വാസികളുടെ ജീവിതത്തിൽ വരുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും വിശ്വാസികൾക്ക് മുന്നറിയിപ്പുനൽകാൻ മറന്നുപോകരുത്. തെറ്റുചെയ്യുന്നവരോട് സഭകാണിക്കുന്ന കരുണയെ ഉയർത്തിക്കാണിക്കുമ്പോഴും, മതാന്തരവിവാഹം എന്ന വലിയ ദുരന്തത്തിലേക്ക് വീണുപോകുന്നതിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കുന്നതിനും സഭയ്ക്കു കടമയുണ്ട്. മാമ്മോദീസ സ്വീകരിച്ച ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള, സഭ ആശീർവദിക്കുന്ന വിവാഹം ഒരു കൂദാശയാണ്. അതിനാൽതന്നെ അവരുടെ വിവാഹജീവിതത്തിൽ പ്രത്യേകമാം വിധം ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട്. അവരുടെ വിവാഹജീവിതത്തിൽ ക്രിസ്തു അവരോടൊപ്പം സഞ്ചരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് ക്രൈസ്തവ വിവാഹത്തെ മറ്റു വിവാഹങ്ങളിൽ നിന്നും സവിശേഷവും സമ്പന്നവുമാകുന്നത്. മതാന്തരവിവാഹങ്ങളുടെ പ്രചാരം വർദ്ധിച്ചുവരുന്ന ഈ ആധുനിക കാലഘട്ടത്തിൽ, പുതിയ തലമുറയ്ക്ക് അവരുടെ കൗമാരപ്രായം മുതൽക്കേ ക്രൈസ്തവ വിവാഹത്തിന്റെ മഹത്വം ബോധ്യപ്പെടുത്തിക്കൊടുക്കാൻ മാതാപിതാക്കളും, വൈദികരും, മതബോധന അധ്യാപകരും പരിശ്രമിക്കേണ്ടതാണ്. അതിനായി മതബോധന സംവിധാനങ്ങളിൽ കാലഘട്ടത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതും അനിവാര്യമാണ്. കുടുംബജീവിതം ധാരാളം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ മതാന്തരവിവാഹങ്ങൾ മൂലം കുടുംബത്തിന്റെ ഹൃദയാന്തരാളത്തിൽ അനൈക്യത്തിന്റെ ദുരന്തമനുഭവിക്കേണ്ടിവരുന്ന രൂക്ഷമായ അപകടസാധ്യതയെപ്പറ്റി സഭ നൽകുന്ന മുന്നറിയിപ്പുകൾ നാം ഒരിക്കലും അവഗണിച്ചുകൂടാ. "വിശ്വാസത്തെപ്പറ്റിയും വിവാഹ സങ്കല്പത്തെപറ്റിത്തന്നെയുമുള്ള വ്യത്യസ്ത വീക്ഷണങ്ങളും അതുപോലെ വൈവിധ്യമാർന്ന മത മനോഭാവങ്ങളും വിവാഹജീവിതത്തിൽ, പ്രത്യേകിച്ചു കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ, സംഘർഷങ്ങൾ ഉളവാക്കിയേക്കാം. തത്‌ഫലമായി മതപരമായ നിസ്സംഗതയ്ക്കുള്ള പ്രലോഭനവുമുണ്ടാകാം" (CCC 1634). #{red->none->b-> ആരാണ് യഥാർത്ഥ സെലിബ്രിറ്റികൾ? }# സ്വന്തം സുഖസൗകര്യങ്ങൾക്കായി മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിൽ ഉപേഷിച്ചുപോകുന്ന മക്കൾ സമൂഹമനഃസാക്ഷിക്ക് എക്കാലവും അഗാധമായ മുറിവേൽപ്പിക്കുന്നു. അതുപോലെ തന്നെ, ബാല്യം മുതലേ ജീവന്റെ അപ്പം നൽകിയ ക്രൈസ്തവ വിശ്വാസത്തെ ഉപേക്ഷിച്ച് മതാന്തരവിവാഹബന്ധങ്ങളിൽ ഏർപ്പെടുന്നവർ എത്ര ഉന്നതരാണെങ്കിലും അവർ വിശ്വാസികൾക്കിടയിൽ കളകൾ വിതയ്ക്കുന്നവരാണ്. വിശ്വാസം വ്യക്തിപരമായിരിക്കുമ്പോഴും, ഈ ഭൂമിയിൽ ആരും തനിയെ വിശ്വസിക്കുന്നില്ല എന്ന സത്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ. സ്വന്തം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും മറ്റുള്ളവരുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുവാൻ ഓരോ വിശ്വാസിക്കും കടമയുണ്ട്. അതിനാൽ തന്നെ, ക്രൈസ്തവമൂല്യങ്ങൾക്കു വിരുദ്ധമായ പ്രണയവികാരങ്ങളെ മുളയിലേ നുള്ളിക്കളയാനും, വിവാഹം എന്ന കൂദാശയിലൂടെ ദൈവം നൽകുന്ന ജീവിത പങ്കാളിയെ സ്വീകരിച്ചുകൊണ്ട് സന്തോഷത്തിലും ദുഖത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും ഏകമനസ്സായി ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിച്ചു കടന്നുപോയ, ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരായ നിരവധി ദമ്പതികളുണ്ട്. ഓരോ കാലഘട്ടത്തിലെയും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഉന്നതമായ ക്രൈസ്തവ മൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷ്യങ്ങളായി ഉയർന്നു നിൽക്കുന്ന ഈ ദമ്പതികളാണ് യഥാർത്ഥ നക്ഷത്രങ്ങൾ. അവരായിരിക്കട്ടെ പുതിയ തലമുറക്കു വഴികാട്ടിയാകേണ്ട യഥാർത്ഥ സെലിബ്രിറ്റികൾ.
Image: /content_image/Editor'sPick/Editor'sPick-2019-05-08-12:46:01.jpg
Keywords: വിവാഹ

10306
Category: 18
Sub Category:
Heading: അസാധാരണ മിഷന്‍ മാസത്തിന് കേരള സഭയിലും ഒരുക്കങ്ങള്‍
Content: കൊച്ചി: വരുന്ന ഒക്ടോബര്‍ മാസം കത്തോലിക്കാസഭയില്‍ അസാധാരണ മിഷന്‍ മാസമായി മാര്‍പാപ്പ പ്രഖ്യാപിച്ച സാഹചര്യത്തില്‍, കേരള സഭയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മിഷന്‍ മാസാചരണം സംബന്ധിച്ചു മാര്‍പാപ്പയുടെ പ്രബോധനരേഖയുടെ മലയാള പരിഭാഷ തയാറാക്കിവരികയാണെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ചുള്ള ചിന്തകളാണു രേഖയുടെ ഉള്ളടക്കം. മിഷന്‍ മാസാചരണം സഭയുടെ പ്രേഷിത കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും നവീനമായ ഉണര്‍വ് ആഹ്വാനം ചെയ്യുന്നതാണ്. ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പയുടെ മാക്‌സിമം ഇല്യൂഡ് എന്ന പ്രബോധന രേഖയുടെ ശതാബ്ദിയുടെ പശ്ചാത്തലത്തിലാണ് അസാധാരണ മിഷന്‍ മാസാചരണത്തിന് പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മാമ്മോദീസയിലൂടെ അയയ്ക്കപ്പെട്ടവര്‍ എന്നതാണ് അസാധാരണ മിഷന്‍ മാസാചരണത്തിന്റെ പ്രമേയം. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ അസാധാരണ മിഷന്‍ മാസാചരണം സംബന്ധിച്ച പഠനശില്പശാല ഇന്നലെ പിഒസിയില്‍ നടത്തി. റവ.ഡോ. സൈമണ്‍ എലുവത്തിങ്കല്‍ വിഷയാവതരണം നടത്തി. ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, റവ.ഡോ വര്‍ഗീസ് വള്ളിക്കാട്ട്, റവ.ഡോ. ജി. കുരുക്കൂര്‍, ഫാ. പോള്‍ മാടശേരി, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-05-09-04:36:52.jpg
Keywords: മിഷന്‍

10307
Category: 1
Sub Category:
Heading: ലോകം കണ്ടു: അബ്ബി ജോണ്‍സന്റെ ഉദരത്തിലെ ശിശുവിന്റെ അള്‍ട്രാസൗണ്ട് സ്കാനിംഗ് തത്സമയം
Content: ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയറിനെ ശ്രദ്ധാകേന്ദ്രമാക്കിക്കൊണ്ട് ‘അണ്‍പ്ലാന്‍ഡ്’ എന്ന ഹിറ്റ് സിനിമക്ക് വിഷയമായ അബ്ബി ജോണ്‍സന്റെ ഉദരത്തിലെ ശിശുവിന്റെ 4D അള്‍ട്രാസൗണ്ട് സ്കാനിംഗിന്റെ തല്‍സമയം സംപ്രേക്ഷണം പതിനായിരങ്ങള്‍ ദര്‍ശിച്ചു. 'ഫോക്കസ് ഓണ്‍ ദി ഫാമിലി' എന്ന പ്രോലൈഫ് സംഘടനയുടെ ആഭിമുഖ്യത്തില്‍ ‘എലൈവ് ഫ്രം ന്യൂയോര്‍ക്ക് എന്ന പ്രോലൈഫ് പരിപാടിയുടെ ഭാഗമായാണ് 4D അള്‍ട്രാസൗണ്ട് തിരക്കേറിയ ടൈംസ് സ്ക്വയറില്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്. ‘എലൈവ് ഫ്രം ന്യൂയോര്‍ക്കി’ന്റെ ഭാഗമായി തല്‍സമയ പരിപാടികളും, പ്രഭാഷണങ്ങളും ഉണ്ടായിരുന്നെങ്കിലും, 4D അള്‍ട്രാസൗണ്ട് സ്കാനിംഗിന്റെ വീഡിയോ ആയിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ആയിരകണക്കിന് ആളുകളാണ് ഈ പ്രദര്‍ശനം കാണുവാന്‍ ടൈംസ് സ്ക്വയറില്‍ തടിച്ചു കൂടിയത്. ഇതൊരു ശിശുവാണ്, ഇവിടെ ഉള്ളത് ഒരു ശിശു തന്നെയാണ്! അല്ലാതെ ഇതൊരു പൂച്ചയോ, പരോപജീവിയോ അല്ല' തന്റെ ഉദരത്തില്‍ തൊട്ടുകൊണ്ട് ആയിരങ്ങളെ സാക്ഷിനിര്‍ത്തി അബ്ബി ജോണ്‍സന്‍ പറഞ്ഞ ഈ വാക്കുകളെ വലിയ ആവേശത്തോടെയാണ് ജനം എതിരേറ്റത്. “ടൈംസ് സ്ക്വയറിലും, ലോകമെമ്പാടമാടുമായി പതിനായിരങ്ങള്‍ ഒരു തല്‍സമയ അള്‍ട്രാസൗണ്ട് സ്കാനിംഗ് വീഡിയോ കാണുകയും ശ്രവിക്കുകയും ചെയ്ത നിമിഷം വിശുദ്ധവും, മനോഹരവുമാണ്. അബ്ബി ജോണ്‍സന്റെ ഉദരത്തിലെ കുരുന്നിന്റെ ഹൃദയമിടിപ്പ് നമ്മെ എല്ലാവരേയും കണ്ണീരിലാഴ്ത്തി” 'ഫോക്കസ് ഓണ്‍ ദി ഫാമിലി' സംഘടനയുടെ ട്വീറ്റ് ഇങ്ങനെയായിരിന്നു. “മനുഷ്യവംശത്തിന്റെ അന്തസ്സ് ഗര്‍ഭപാത്രത്തിലൂടെയാണ് ആരംഭിക്കുന്നതെന്ന് ലോകത്തെ മനസ്സിലാക്കി കൊടുത്തതിന് നന്ദി” എന്നു ‘ഫോക്കസ് ഓണ്‍ ദി ഫാമിലിക്ക്’ നന്ദി അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അബ്ബി ജോണ്‍സണ്‍ വ്യക്തമാക്കി. വര്‍ഷാരംഭത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കൂമോ ഒപ്പ് വെച്ചതോടെ നിയമമാക്കിയ മാസം തികഞ്ഞ കുഞ്ഞുങ്ങളെ കൊന്നൊടുക്കുവാനുള്ളള വിവാദ ബില്ലിനെതിരെയുള്ള പ്രതിഷേധമായാണ് ഫോക്കസ് ഓണ്‍ ദി ഫാമിലി പ്രോലൈഫ് പരിപാടി സംഘടിപ്പിച്ചത്. ജന തിരക്കേറിയ മേഖലയില്‍ സംഘടിപ്പിച്ച ഏറ്റവും വലിയ പ്രോലൈഫ് പരിപാടിയാണിതെന്നാണ് പങ്കെടുത്തവരുടെ പ്രതികരണം. അബ്ബി ജോണ്‍സന്റെ 4ഡി അള്‍ട്രാസൗണ്ട് സ്കാനിന്റെ വീഡിയോയും, ശിശുവിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദവും നവമാധ്യമങ്ങളില്‍ വൈറലാണ്.
Image: /content_image/News/News-2019-05-09-05:36:01.jpg
Keywords: അണ്‍പ്ലാ

10308
Category: 1
Sub Category:
Heading: ലോകത്തിന് പുതിയ സുവിശേഷ പ്രഘോഷകരെ ആവശ്യമുണ്ട്: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സ്ലാവിക് ജനതയുടെ ഇടയിൽ സുവിശേഷം എത്തിച്ച വിശുദ്ധ സിറിലിനെയും, വിശുദ്ധ മെതോഡിയസിനെയും പോലെ ക്രൈസ്തവ സുവിശേഷ വൽക്കരണത്തിനു പുതിയ ആളുകളെ ലോകത്തിന് ആവശ്യമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ചത്തെ പ്രതിവാര പൊതുദർശന വേളയിലാണ് ബർഗേറിയയിലേയ്ക്കും, ഉത്തര മാസിഡോണിയയിലേയ്ക്കും നടത്തിയ അപ്പസ്തോലിക സന്ദർശനത്തെ കേന്ദ്രീകരിച്ചു സുവിശേഷവത്ക്കരണത്തിന്റെ ആവശ്യകതയെ പറ്റി ഫ്രാൻസിസ് പാപ്പ പങ്കുവെച്ചത്. ആവേശമുള്ള സര്‍ഗ്ഗാത്മക ശക്തിയുള്ള വചനപ്രഘോഷകരെ ഇന്ന്‍ ആവശ്യമുണ്ടെന്നും അവരെ കൊണ്ട് ഇത് വരെ സുവിശേഷം എത്താത്ത മേഖലകളിലും ക്രിസ്തീയ വേരുകള്‍ ഉണങ്ങിയ ഇടങ്ങളിലും നനവ് പകരാന്‍ സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ബൈബിളും ആരാധനാക്രമ പുസ്തകങ്ങളും സ്ലാവിക് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത വിശുദ്ധ സിറിലും വിശുദ്ധ മെതോഡിയസും തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവ് ഉപയോഗിച്ച് ക്രിസ്തീയ സന്ദേശം സ്ലാവിക് ജനതയിലേക്ക് എത്തിക്കുകയായിരിന്നുവെന്നും പാപ്പ സ്മരിച്ചു. നേരത്തെ ബൾഗേറിയ സന്ദർശനത്തിനിടയിൽ സോഫിയയിലുള്ള ഓർത്തഡോക്സ് ദേവാലയത്തിൽ പാപ്പ എത്തിയപ്പോള്‍ രാജ്യത്തെ സുവിശേഷവത്ക്കരണത്തിനായി കഠിന പ്രയത്നം നടത്തിയ വിശുദ്ധ സിറിലിന്റെയും വിശുദ്ധ മെതോഡിയസിന്റെയും ചിത്രത്തിനു മുന്നിൽ ഏതാനും നിമിഷങ്ങൾ പാപ്പ പ്രാർത്ഥിച്ചിരിന്നു.
Image: /content_image/News/News-2019-05-09-07:48:39.jpg
Keywords: സുവിശേഷ

10309
Category: 9
Sub Category:
Heading: 'ഹൃദയം ഹൃദയത്തെ നേടുന്ന സദ്‌വചനവുമായി' 11ന് രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ശുശ്രൂഷ
Content: ബർമിങ്ഹാം: ഇടവിടാതെ പ്രാർത്ഥിക്കുന്നതിലൂടെ അതിർവരമ്പുകളില്ലാതാകുന്ന ദൈവികസ്നേഹത്തിൽ ഹൃദയം ഹൃദയങ്ങളെ കീഴടക്കുന്ന സദ്‌വചനവുമായി റവ.ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 11 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ. ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ്. കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഇത്തവണത്തെ ടീനേജ് കൺവെൻഷൻ. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു. മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ്, കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്. കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു. "ലിറ്റിൽ ഇവാഞ്ചലിസ്റ്" എന്ന മാസികയും ഇളം മനസ്സുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു.ഈസ്റ്റർ ലക്കം ഇത്തവണയും ലഭ്യമാണ്. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക് ജീവിത നവീകരണം പകർന്നുനൽകുന്ന കൺവെൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ ഇന്ന് നടക്കും. സോജിയച്ചനോടൊപ്പം ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ ഷിബു കുര്യൻ, പ്രമുഖ ആത്മീയ ശുശ്രൂഷകൻ ജൂഡ് മുക്കാറോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->none->b-> അഡ്രസ്സ് :}# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്:}# ജോൺസൺ 07506 810177 <br> ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻമാത്യു.07515368239 #{red->none->b->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്}# ടോമി ചെമ്പോട്ടിക്കൽ 07737935424 <br> ബിജു അബ്രഹാം 07859890267
Image: /content_image/Events/Events-2019-05-09-08:49:27.jpg
Keywords: സോജി

10310
Category: 1
Sub Category:
Heading: ‘റെഡ് അലര്‍ട്ട് ഇസ്രായേല്‍’: റോക്കറ്റ് വരുമ്പോള്‍ പ്രാര്‍ത്ഥന ഉയര്‍ത്താന്‍ ക്രൈസ്തവര്‍ക്കുള്ള മുന്നറിയിപ്പ്
Content: ജറുസലേം: ഗാസ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്കുള്ള ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ‘റെഡ് അലര്‍ട്ട്: ഇസ്രായേല്‍’ ആപ്പ് ഇസ്രായേലിലെയും ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെയും പ്രാര്‍ത്ഥനസഹായിയായി മാറുന്നു. അക്രമം വരുമ്പോള്‍ ക്രൈസ്തവരെയും ഇസ്രായേലിനെ സ്നേഹിക്കുന്ന വിദേശികളെയും സംബന്ധിച്ചിടത്തോളം സുരക്ഷക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒരുക്കകയാണ് 'റെഡ് അലേര്‍ട്ട്'. കഴിഞ്ഞ വാരാന്ത്യത്തില്‍ നൂറുകണക്കിന് റോക്കറ്റുകള്‍ ഇസ്രായേലില്‍ പതിച്ചപ്പോള്‍ പ്രദേശവാസികളായ ക്രിസ്ത്യാനികള്‍ ആപ്പ് നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രാര്‍ത്ഥനയിലായിരുന്നു. ഹമാസ് പോരാളികളും തീവ്രവാദികളും ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകളോ, മോര്‍ട്ടറുകളോ തൊടുത്തുവിടുമ്പോള്‍ ഉപയോക്താക്കളുടെ മൊബൈലിലേക്ക് തല്‍സമയ മുന്നറിയിപ്പ് നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്. ക്രൈസ്തവര്‍ക്കു മുന്നറിയിപ്പ് അലാറം ലഭിക്കുന്നതോടെ പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ചെറിയ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് അയക്കുകയുമാണ് ചെയ്യുന്നത്. അര്‍ദ്ധരാത്രിയില്‍ പോലും ഈ ആപ്പിന്റെ അലാറം കേട്ട് താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നാണ് ടെക്സാസിലെ പാസ്റ്ററായ ട്രേ ഗ്രഹാം പറയുന്നത്. നിരപരാധികളായ ഇരകള്‍ക്ക് വേണ്ടിയും, സൈനികര്‍ക്ക് വേണ്ടിയുമാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധിയുടെ സമയത്ത് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ റെഡ് അലര്‍ട്ട് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുക വഴി യഹൂദരുടെ വേദന മനസ്സിലാക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് റബ്ബി ടൂലി വെയിസ് പറഞ്ഞത്. ആപ്പ് ഉപയോഗിക്കുന്ന നിരവധി പേര്‍ തങ്ങളുടെ സുഹൃത്തുക്കളോട് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുവാനും ഇസ്രായേലിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2019-05-09-09:45:07.jpg
Keywords: ഇസ്രായേ

10311
Category: 1
Sub Category:
Heading: ഏഷ്യന്‍ കത്തോലിക്ക വിദ്യാര്‍ത്ഥി കൂട്ടായ്മയെ നയിക്കാന്‍ ഭാരതത്തില്‍ നിന്നുമുള്ള വൈദികന്‍
Content: മനില: വത്തിക്കാനിലെ പൊന്തിഫിക്കൽ അൽമായ കൗൺസിലിന്റെ കീഴിലുള്ള ഏഷ്യൻ ഇന്റർനാഷ്ണൽ യംഗ് കാത്തലിക് സ്റ്റുഡന്റസ് സംഘടനയുടെ ചാപ്ലിനായി ഭാരതത്തില്‍ നിന്നുള്ള സലേഷ്യൻ വൈദികൻ നിയമിതനായി. ഫിലിപ്പീന്‍സിലെ മനില ആസ്ഥാനമാക്കിയുള്ള സംഘടനയുടെ ചാപ്ലിനായി ഫാ. ജേക്കബ് അനിൽ ഡിസൂസ എന്ന വൈദികനാണ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 1978 ൽ ജനിച്ച ഫാ. ഡിസുസ കർണ്ണാടക മാംഗ്ലുർ രൂപതയിലെ റാണിപുര ക്വീൻ ഓഫ് യൂണിവേഴ്സൽ ഇടവകാംഗമാണ്. 1998 ൽ സലേഷ്യൻ സഭയിൽ ചേർന്ന അദ്ദേഹം 2009 ലാണ് തിരുപട്ടം സ്വീകരിച്ചത്. യങ്ങ് ക്രിസ്ത്യൻ സ്റ്റുഡന്റസിന്റെ നേതൃത്വവും ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ് നാഷ്ണൽ കോർഡിനേറ്റര്‍ പദവിയും അദ്ദേഹം വഹിച്ചിരിന്നു. ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ എൺപത്തിയേഴോളം രാജ്യങ്ങളിൽ യുനെസ്കോയോടൊപ്പം പ്രവർത്തിക്കുന്ന ഇന്‍റര്‍നാഷ്ണല്‍ യംഗ് കാത്തലിക് സ്റ്റുഡന്റസ്' സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുകയാണ്. ഇതിന്റെ ഏഷ്യന്‍ വിഭാഗമാണ് 'ഏഷ്യൻ ഇന്റർനാഷ്ണൽ യംഗ് കത്തോലിക്ക സ്റ്റുഡന്റസ്'.
Image: /content_image/News/News-2019-05-09-10:50:28.jpg
Keywords: ഏഷ്യ

10312
Category: 13
Sub Category:
Heading: മതപീഡനത്തിന് ദൈവസ്നേഹത്തെ അകറ്റാന്‍ കഴിയില്ല: കന്ധമാലിലെ സന്യസ്ഥ സഹോദരങ്ങള്‍
Content: ഭൂവനേശ്വര്‍: ഒഡീഷയിലെ കന്ധമാലില്‍ തീവ്രഹിന്ദുത്വവാദികള്‍ അഴിച്ചുവിട്ട കലാപത്തെ അതിജീവിച്ചു സന്യസ്ഥരായ ഇരട്ടസഹോദരങ്ങളുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പീഡനങ്ങള്‍ ദൈവീക പദ്ധതികളെ കണ്ടെത്തുവാന്‍ തങ്ങളെ സഹായിച്ചുവെന്നും മതപീഡനങ്ങള്‍ക്കോ ജീവനു നേരെയുള്ള ഭീഷണികള്‍ക്കോ ദൈവത്തോടുള്ള സ്‌നേഹത്തില്‍ നിന്ന് അകറ്റുവാന്‍ കഴിയില്ലായെന്നും ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ മഞ്ജുതയും ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റര്‍ നര്‍മോദയും തുറന്ന്‍ സമ്മതിക്കുന്നു. സിസ്റ്റര്‍ മഞ്ജുത ഇക്കഴിഞ്ഞ ഏപ്രില്‍ 27നാണ് നിത്യവ്രതവാഗ്ദാനം നടത്തിയത്. സഹോദരി നര്‍മോദ രണ്ട് വര്‍ഷം മുന്‍പ് തന്നെ ദൈവീക വേലയ്ക്കായി ഇറങ്ങി തിരിച്ചു ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയില്‍ ചേര്‍ന്നിരിന്നു. സഹോദരങ്ങളെ ദൈവീക ശുശ്രൂഷയ്ക്കായി തിരഞ്ഞെടുത്ത ദൈവത്തിന് നന്ദിപറഞ്ഞു കൊണ്ട് മെയ് നാലാം തീയതി കാണ്ഡമാലിലെ ഔര്‍ ലേഡി ഓഫ് ചാരിറ്റി ദേവാലയത്തില്‍ നടന്ന കൃതജ്ഞത ബലിക്ക് ശേഷമായിരിന്നു ഇരുവരുടെയും പ്രതികരണം. സിസ്റ്റര്‍ മഞ്ജുത ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് സ്വാമി ലക്ഷ്മണാനന്ദയുടെ മരണത്തെ തുടര്‍ന്നു ഹിന്ദുത്വവാദികള്‍ കന്ധമാലില്‍ കലാപം അഴിച്ചുവിടുന്നത്. കലാപത്തിന്റെ സമയങ്ങളില്‍ ദിവസങ്ങളോളം ഇവര്‍ ഹിന്ദുക്കളെ ഭയന്ന് കാട്ടില്‍ ഒളിച്ചിരിക്കുകയിരുന്നു. ഹൈന്ദവ വിശ്വാസത്തിലേക്ക് തിരിയാന്‍ കടുത്ത സമ്മര്‍ദ്ധം നേരിട്ടപ്പോഴും അതിനെയെല്ലാം അതിജീവിച്ച് ക്രിസ്തുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരിന്നു ഈ കുടുംബം. 'പാറമേല്‍ പണിത ഗ്രാമം' എന്നര്‍ത്ഥമുള്ള ബഡിംഗ്നജൂ ഗ്രാമത്തില്‍ നിന്നുള്ള സന്യസ്ഥ സഹോദരങ്ങള്‍ ഗ്രാമത്തിന്റെ പേരുപ്പോലെ തന്നെ വിശ്വാസത്തിന്റെ പാറയില്‍ ജീവിക്കുന്നവരാണെന്ന് കൃതജ്ഞത ബലിയര്‍പ്പണത്തിനു മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. ഫ്രാന്‍സിസ് കന്‍ഹര്‍ പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട സന്യസ്ഥര്‍ക്ക് വേണ്ടി അര്‍പ്പിച്ച ബലിയില്‍ രണ്ടായിരത്തിയഞ്ഞൂറോളം തദ്ദേശീയരായ വിശ്വാസികളാണ് പങ്കുചേര്‍ന്നത്.
Image: /content_image/News/News-2019-05-09-12:37:23.jpg
Keywords: കന്ധ

10313
Category: 1
Sub Category:
Heading: ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയാന്‍ നിര്‍ദ്ദേശങ്ങളുമായി പാപ്പയുടെ സ്വയാധികാര പ്രബോധനം
Content: വത്തിക്കാന്‍ സിറ്റി: സഭയില്‍ നടക്കുന്ന ലൈംഗീക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിനെ സംബന്ധിച്ച് വ്യക്തമായ നടപടിക്രമങ്ങള്‍ വിവരിച്ച് ഫ്രാന്‍സിസ് പാപ്പയുടെ സ്വയാധികാര പ്രബോധനം (മോത്തു പ്രോപ്രിയൊ). “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" എന്നര്‍ത്ഥമുള്ള “VOS ESTIS LUX MUNDI” എന്ന ലത്തീന്‍ വാക്യം തലക്കെട്ടായി നല്‍കിയിരിക്കുന്ന പ്രബോധനത്തിന്റെ പ്രകാശന ചടങ്ങ് ഇന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തില്‍വെച്ചാണ് നടന്നത്. മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിലെ പതിനാലാമത്തെ വാക്യമായ “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്, മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല” എന്ന വാചകത്തോടെയാണ് മോത്തു പ്രോപ്രിയൊ ആരംഭിക്കുന്നത്. ലൈംഗീക കുറ്റകൃത്യം നമ്മുടെ കര്‍ത്താവിനെതിരായ അപരാധമാണെന്നും കുറ്റകൃത്യത്തിനു ഇരകളാകുന്നവര്‍ക്ക്, ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ ഹാനി വരുത്തുന്നുവെന്നും പാപ്പ ആമുഖത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ലൈംഗീക കുറ്റകൃത്യങ്ങള്‍ തടയുന്നതിന് രൂപതാതലത്തില്‍ സ്വീകരിക്കേണ്ട പ്രായോഗിക നടപടികളും അപ്പസ്തോലിക ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ലൈംഗീക അതിക്രമങ്ങളെ സംബന്ധിച്ച പരാതികള്‍ എളുപ്പത്തില്‍ ബോധിപ്പിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ 2020 ജൂണിനുള്ളില്‍ എല്ലാ രൂപതകളിലും ഏര്‍പ്പെടുത്തിയിരിക്കണം. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ വൈദികരും സന്യസ്ഥരും ഉടനടി അത് സഭാധികരികളെ അറിയിച്ചിരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സുകൃതങ്ങളുടെയും ആര്‍ജ്ജവത്തിന്‍റെയും വിശുദ്ധിയുടെയും വിളങ്ങുന്ന മാതൃകയാകാന്‍ ഓരോ വിശ്വാസിയെയും ക്ഷണിച്ചിരിക്കുന്നുവെന്നും പാപ്പ മോത്തു പ്രോപ്രിയൊയില്‍ പ്രത്യേകം സൂചിപ്പിക്കുന്നു. അടുത്ത മാസം (ജൂണ്‍) ഒന്നിന് മോത്തു പ്രോപ്രിയൊ പ്രാബല്യത്തില്‍ വരും.
Image: /content_image/News/News-2019-05-09-17:46:16.jpg
Keywords: ലൈംഗീ

10314
Category: 18
Sub Category:
Heading: ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ ആദരിക്കാന്‍ ആലപ്പുഴ പൗരാവലി
Content: ആലപ്പുഴ: പൗരോഹിത്യത്തിന്റെ 50ാം വര്‍ഷവും, 75ാം വയസിന്റെ നിറവിലും എത്തിയ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ ആദരിക്കാന്‍ ആലപ്പുഴ പൗരാവലി. ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ചെയര്‍മാനായ സംഘാടക സമിതിയാണ് സ്വീകരണത്തിന് നേതൃത്വം നല്‍കുന്നത്. വ്യത്യസ്ത സമുദായങ്ങളും വിവിധ ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ആലപ്പുഴയില്‍ മനുഷ്യസ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും ദീപശിഖ തെളിയിച്ച പുണ്യപുരുഷനാണ് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ ബിഷപ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് ജനറല്‍ കണ്‍വീനര്‍ പി. ജ്യോതിസ് പറഞ്ഞു. 18 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പ്രകൃതിക്ഷോഭങ്ങളായ സുനാമി, പ്രളയം, തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ ആലപ്പുഴയില്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സഹായ, സേവന പ്രവര്‍ത്തനങ്ങള്‍ സ്മരണീയമാണെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി. ജ്യോതിമോള്‍ പറഞ്ഞു. 11ന് വൈകുന്നേരം ആറിന് ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചേരുന്ന സ്വീകരണസമ്മേളനത്തില്‍ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പി. തിലോത്തമന്‍, കെ.സി. വേണുഗോപാല്‍ എംപി, ആലപ്പുഴ രൂപത സഹായമെത്രാന്‍ ഡോ. ജയിംസ് ആനാപറന്പില്‍, സിപിഎം ജില്ല സെക്രട്ടറി ആര്‍. നാസര്‍, ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. ലിജു, സിപിഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മുസ്‌ലിംലീഗ് ജില്ലാ അധ്യക്ഷന്‍ എ.എം. നസീര്‍, ബിജെപി ജില്ല പ്രസിഡന്റ് കെ. സോമന്‍, എ.എ. ഷുക്കൂര്‍, പി.പി. ചിത്തരഞ്ജന്‍, കെ.എന്‍. ജാഫര്‍ സിദ്ധിഖി, പ്രഫ. ഏബ്രഹാം അറയ്ക്കല്‍, പ്രേമാനന്ദന്‍ എന്നിവരെ കൂടാതെ സാമുദായിക, സാംസ്‌കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
Image: /content_image/News/News-2019-05-10-04:42:02.jpg
Keywords: ആദര