Contents

Displaying 10021-10030 of 25166 results.
Content: 10335
Category: 18
Sub Category:
Heading: ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മൃതസംസ്ക്കാരം നാളെ
Content: ആലുവ: ഇന്നലെ അന്തരിച്ച മദ്യനിരോധന സമിതിയുടെയും മദ്യവിരുദ്ധ ഏകോപനസമിതിയുടെയും സംസ്ഥാന പ്രസിഡന്റും ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികനുമായ ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ മൃതസംസ്ക്കാരം നാളെ ആലുവ തൃക്കുന്നത്ത് സെമിനാരി സെമിത്തേരിയില്‍ നടക്കും. നാളെ രാവിലെ 11ന് മൃതദേഹം വസതിയിലെത്തിക്കും. ഉച്ചയ്ക്ക് ഒന്നിന് സ്വവസതിയിലും ഉച്ചകഴിഞ്ഞ് മൂന്നിന് തൃക്കുന്നത്ത് സെമിനാരിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം 4.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരിക്കും മൃതസംസ്കാര ശുശ്രൂഷ.
Image: /content_image/India/India-2019-05-14-05:05:56.jpg
Keywords: എപ്പി
Content: 10336
Category: 18
Sub Category:
Heading: സീറോ മലബാര്‍ അന്താരാഷ്ട്ര ബെനഫാക്ടേഴ്‌സ് ദിനാചരണം
Content: കൊച്ചി: സീറോ മലബാര്‍ മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നാലാമത് അന്താരാഷ്ട്ര ബെനഫാക്ടേഴ്‌സ് ദിനാചരണം ഇന്ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. മിഷന്‍ പ്രദേശങ്ങളില്‍ സുവിശേഷവേലയ്ക്കായി വൈദിക, സന്യാസ പരിശീലനം നടത്തുന്നവരെ പ്രാര്‍ത്ഥനയിലൂടെയും സാമ്പത്തികമായും സഹായിക്കുന്നവരുടെ സമ്മേളനത്തില്‍ നൂറോളം അല്മായരും പതിനഞ്ചോളം നവവൈദികരും പങ്കെടുക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശംസകള്‍ നേരും.
Image: /content_image/India/India-2019-05-14-05:31:58.jpg
Keywords: സീറോ മലബാ
Content: 10337
Category: 1
Sub Category:
Heading: സിറിയയിലെ ക്രൈസ്തവ നരഹത്യയില്‍ മാധ്യമങ്ങള്‍ക്ക് നിശബ്ദത: കൊല്ലപ്പെട്ടത് അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍
Content: സുക്കൈലാബിയ: വടക്ക് - പടിഞ്ഞാറന്‍ സിറിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ സുക്കൈലാബിയ പട്ടണത്തില്‍ തീവ്രവാദി ബന്ധമുള്ള സര്‍ക്കാര്‍ വിരുദ്ധ വിമതപക്ഷം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ക്രൈസ്തവരായ അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു. തൊട്ടടുത്തുണ്ടായ മറ്റൊരു റോക്കറ്റാക്രമണത്തില്‍ 35 കാരിയായ ഒരു സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസങ്ങളായി സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന്‍ ആശ്രമത്തിനരികെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് റോക്കറ്റ് പതിച്ചതെന്ന് സുക്കൈലാബിയയിലെ പുരോഹിതനായ ഫാ. മാഹെര്‍ ഹദ്ദാദ്‌ പറഞ്ഞു. കൊല്ലപ്പെട്ട 5 കുട്ടികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഒരു സ്ത്രീയുടെയും നാലുകുട്ടികളുടെയും മൃതസംസ്കാര ശുശ്രൂഷയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിങ്ങിയ ഹൃദയവുമായി കറുത്ത വസ്ത്രം ധരിച്ചു ദേവാലയത്തില്‍ നിശ്ചലരായാണ് മരിച്ചവരുടെ പ്രിയപ്പെട്ടവരും വിശ്വാസികളും നില്‍ക്കുന്നത്. സൈനികരും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. </p> <div style="width: 100%; height: 0px; position: relative; padding-bottom: 56.25%;"><iframe src="//resources.newscdn.com.au/cs/video/vjs/stable/build/index.html?id=5348771529001-6036067444001&=domain=theaustralian" frameborder="0" allowfullscreen webkitallowfullscreen mozallowfullscreen scrolling="no" style="width: 100%; height: 100%; position: absolute; left: 0"></iframe></div> <p> മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് സിറിയന്‍ ദേശീയ വാര്‍ത്താമാധ്യമമായ സന (SANA)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സിറിയന്‍ വാര്‍ത്ത ഏജന്‍സിയും ഏതാനും ഓസ്ട്രേലിയന്‍ മാധ്യമങ്ങളും ഒഴികെ മറ്റ് മാധ്യമങ്ങള്‍ ക്രൈസ്തവ നരഹത്യ റിപ്പോര്‍ട്ട് ചെയ്യാത്തതില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. തീവ്രവാദി സംഘടനയായ അല്‍ക്വയിദയുമായി ബന്ധമുള്ള ഹയാത് തഹ്രിര്‍ അല്‍-ഷാം (HTS) ആണ് ആക്രമത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. കടുത്ത ആക്രമണങ്ങളെ തുടര്‍ന്ന്‍ ഇദ്ലിബ് പ്രവിശ്യയില്‍ നിന്നും ക്രൈസ്തവര്‍ അടക്കം പതിനായിരങ്ങളാണ് പലായനം ചെയ്തത്. ലോകത്തിലെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് സിറിയയിലെ ക്രൈസ്തവര്‍. യേശു സംസാരിച്ചിരുന്ന അറമായ ഭാഷ സംസാരിക്കുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഉണ്ട്. 2011-ല്‍ സിറിയയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ക്കാണ് ഇരയായത്. ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ പലായനം ചെയ്തത്. ഇതേതുടര്‍ന്നു ക്രിസ്ത്യന്‍ ജനസംഖ്യ മൂന്നിലൊന്നായി കുറഞ്ഞിരിന്നു. നിലവില്‍ പത്തു ശതമാനത്തില്‍ താഴെയാണ് സിറിയയിലെ ക്രൈസ്തവ ജനസംഖ്യ.
Image: /content_image/News/News-2019-05-14-08:06:52.jpg
Keywords: സിറിയ
Content: 10338
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതയില്‍ നാളെ കൃതജ്ഞതാദിനം
Content: ചങ്ങനാശ്ശേരി: കഴിഞ്ഞ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലെ പ്രകൃതിദുരന്തത്തില്‍ പ്രളയക്കെടുതിക്കുശേഷം കുട്ടനാട്ടില്‍ ചെയ്ത ആദ്യ നെല്‍കൃഷിയില്‍ സമൃദ്ധമായ വിളവ് ലഭിച്ചതിന് ചങ്ങനാശ്ശേരി അതിരൂപതയില്‍ നാളെ കൃതജ്ഞതാദിനമായി ആചരിക്കും. അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആഹ്വാനം അനുസരിച്ചാണ് പരി. കന്യകാമറിയത്തിന്റെ തിരുന്നാളായ മെയ് 15-ാം തീയതി കൃതജ്ഞതാദിനമായി ആചരിക്കുന്നത്. പ്രതിസന്ധികളില്‍ ദൈവം നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ നാം കാണാതെപോകരുതെന്നും ദൈവദാനങ്ങള്‍ക്ക് നിരന്തരം നന്ദിപറയുന്ന വിശ്വാസശൈലി സ്വാംശീകരിക്കണമെന്നും അദ്ദേഹം വിശ്വാസസമൂഹത്തെ പ്രത്യേക സര്‍ക്കുലറിലൂടെ ഓര്‍മ്മിപ്പിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ചമ്പക്കുളം മര്‍ത്തമറിയം ബസിലിക്കപള്ളിയില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി നടക്കും. കുട്ടനാട്ടിലെ ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും പ്രളയബാധിത ഇടവകകളെ ദത്തെടുത്ത ഇടവകകളിലെ വികാരിമാരും സഹകാര്‍മ്മികരായിരിക്കും. അതിരൂപതയിലെ കര്‍ഷകരും കര്‍ഷകതൊഴിലാളികളും വിവിധ ഇടവകകളിനിന്നുള്ള പ്രതിനിധികളും കൃതജ്ഞതാബലിയിലും തുടര്‍ന്നു നടക്കുന്ന സംഗമത്തിലും പങ്കെടുക്കും.
Image: /content_image/India/India-2019-05-14-12:26:48.jpg
Keywords: ചങ്ങനാ
Content: 10339
Category: 1
Sub Category:
Heading: ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം
Content: ഗ്വാളിയോര്‍: നാലു മാസങ്ങള്‍ക്ക് മുന്‍പ് വാഹനാപകടത്തില്‍ മരിച്ച കോട്ടയം അതിരൂപതാംഗവും ഗ്വാളിയോര്‍ രൂപത ബിഷപ്പുമായിരുന്ന റവ. ഡോ. തോമസ് തെന്നാട്ടിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം. ബിഷപ്പിന്റെ മരണത്തില്‍ സംശയമുന്നയിച്ച് ഡോളി തെരേസ എന്ന അല്‍മായ വനിത കോടതിയില്‍ പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ കോടതിയുടെ നടപടി. ഇതേ തുടര്‍ന്നു വാഹനാപകടം എന്നെഴുതി തള്ളിയ ഡോ. തോമസ് തെന്നാട്ടിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു. ശിവപുരിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിധി നീലേഷ് ശ്രീവാസ്തവയാണ് പുനരന്വേഷണത്തിന് ഉത്തരവ് നല്കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം കോടതിയില്‍ ഹാജരാക്കണം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകുന്നതിനിടെ ബിഷപ്പ് തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിക്കുന്നത്. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി മറിയുകയായിരുന്നുവെന്നാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടന്‍തന്നെ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ഗ്വാളിയോര്‍ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Image: /content_image/News/News-2019-05-14-13:05:46.jpg
Keywords: ഗ്വാളി
Content: 10340
Category: 1
Sub Category:
Heading: 'ക്രിസ്തുവിന്റെ ലീ ഷരീബു'വിന് ബൊക്കോഹറാം തടവറയില്‍ ഇന്ന് 16ാം പിറന്നാള്‍
Content: അബൂജ: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ ബൊക്കോഹറാം തീവ്രവാദികളുടെ തടവില്‍ കഴിയുന്ന നൈജീരിയന്‍ പെണ്‍കുട്ടി ലീ ഷരീബുവിന് ഇന്നു പതിനാറാം ജന്മദിനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നൈജീരിയായിലെ യോബോ സ്റ്റേറ്റിലെ ഡാപ്പാച്ചിയിലുള്ള ഗവണ്‍മെന്റ് ഗേള്‍സ്‌ സയന്‍സ് ടെക്നിക്കല്‍ കോളേജില്‍ നിന്നുമാണ് ബൊക്കോഹറാം തീവ്രവാദികള്‍ ലീ ഷരീബു അടക്കമുള്ള നൂറിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപ്പോയത്. എല്ലാവരെയും പിന്നീട് മോചിപ്പിച്ചെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാനുള്ള തീവ്രവാദികളുടെ നിര്‍ബന്ധത്തിന് വഴങ്ങാത്തതിനാല്‍ ലീ ഷരീബുവിനെ തടങ്കലിലാക്കുകയായിരിന്നു. ജന്മദിനത്തോടനുബന്ധിച്ച് ലീ ഷരീബുവിന്റെ മോചനത്തിനായി യൂറോപ്പിലും അമേരിക്കയിലും, നൈജീരിയയിലും പ്രത്യേക ജാഗരണ പ്രാര്‍ത്ഥനകള്‍ നടക്കും. യുകെയിലെ പ്രാര്‍ത്ഥന ലണ്ടനിലെ നൈജീരിയന്‍ ഹൈകമ്മീഷന്റെ മുന്നിലായിരിക്കും നടക്കുക. യുകെ എം.പി ഡേവിഡ് ലിന്‍ഡന്‍ ലണ്ടനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും. </p> <blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">I&#39;ll be joining friends from CSW for this vigil. As it happens, I share a birthday with Leah Sharibu. The difference is, I will get to spend my birthday as a free person whilst Leah remains in captivity. We must continue to press the Nigerian Government for action on this. <a href="https://t.co/2xsR3iDsNQ">https://t.co/2xsR3iDsNQ</a></p>&mdash; David Linden MP (@DavidLinden) <a href="https://twitter.com/DavidLinden/status/1125724910582730752?ref_src=twsrc%5Etfw">May 7, 2019</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ലീയുടെ മോചനം സാധ്യമാക്കുന്നതിനായി നൈജീരിയന്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് അഭ്യര്‍ത്ഥിട്ടിട്ടുണ്ട്. ലീ ഷരീബുവിന് വേണ്ടി നൈജീരിയയില്‍ നാഷ്ണല്‍ ക്രിസ്ത്യന്‍ സെന്റര്‍ ആന്‍ഡ്‌ യൂണിറ്റി ഫൗണ്ടന്‍ പാര്‍ക്കില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇവാഞ്ചലിക്കല്‍ സഭാ കേന്ദ്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും. നൈജീരിയന്‍ സര്‍ക്കാര്‍ തങ്ങളുടെ വാക്ക് പാലിക്കണമെന്നും, ലീയുടെ മോചനം സാധ്യമാക്കുന്നതിനായി ഉറച്ച തീരുമാനമെടുക്കണമെന്നും മതസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന യുകെ ആസ്ഥാനമായുള്ള സി.എസ്.ഡബ്ലിയു എന്ന സംഘടനയുടെ ചീഫ് എക്സിക്യുട്ടീവ്‌ മെര്‍വിന്‍ തോമസ്‌ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് “മകള്‍ക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാര്‍ത്ഥന അവസാനിപ്പിക്കല്ലേ” എന്ന യാചനയുമായി ആഗോള ക്രൈസ്തവ സമൂഹത്തിന്റെ പ്രാര്‍ത്ഥന തേടി ലീ ഷരീബുവിന്റെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിന്നു.
Image: /content_image/News/News-2019-05-14-14:46:12.jpg
Keywords: നൈജീ
Content: 10341
Category: 18
Sub Category:
Heading: റവ. ഡോ. തോമസ് മേല്‍വെട്ടത്ത് മതബോധന കമ്മീഷന്‍ സെക്രട്ടറി
Content: കൊച്ചി: സീറോമലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ സെക്രട്ടറിയായി തലശേരി അതിരൂപതയിലെ ചുണ്ടപ്പറമ്പ സെന്റ് ആന്റണീസ് ഇടവകാംഗമായ റവ.ഡോ. തോമസ് മേല്‍വെട്ടത്ത് ചുമതലയേറ്റു. മുന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അങ്കമാലി ബസലിക്ക ഫൊറോന വികാരിയായി നിയമിതനായതിനെത്തുടര്‍ന്നാണ് റവ.ഡോ. മേൽവെട്ടത്ത് ചുമതലയേറ്റത്. 1992 ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മതബോധന ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം എട്ട് വര്‍ഷത്തോളം തലശേരി അതിരൂപതയുടെ മതബോധനകേന്ദ്രം ഡയറക്ടറായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷങ്ങളായി ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ ചെയര്‍മാനായി സേവനം ചെയ്തു വരികയായിരുന്നു റവ.ഡോ. മേല്‍വെട്ടത്ത്.
Image: /content_image/India/India-2019-05-15-05:51:21.jpg
Keywords: സീറോ മലബാര്‍
Content: 10342
Category: 18
Sub Category:
Heading: പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പരിശീലനം
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പരിശീലന ക്യാമ്പുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ സംസ്ഥാന നേതൃസമ്മേളനത്തിന്റെ തീരുമാനം. രൂപതകളില്‍ അവിവാഹിതര്‍, യുവജനങ്ങള്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍ എന്നിവരുടെ സംഗമങ്ങളും സംഘടിപ്പിക്കും. പാലാരിവട്ടം പിഒസിയില്‍ നടന്ന നേതൃസമ്മേളനം സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, മലബാര്‍ മേഖലകളിലെ ഭാരവാഹികളും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്തു. റവ. ഫാ. ജോസ് പെന്നാപറന്പില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ടോമി പ്ലാത്തോട്ടം, സിസ്റ്റര്‍ മേരി ജോര്‍ജ്, ജയിംസ് ആഴ്ചങ്ങാടന്‍, ശാലു ഏബ്രഹാം, ആന്റണി പത്രോസ്, ജോളി ജോസഫ്, നാന്‍സി പോള്‍, ഷിബു ജോണ്‍, ജോണ്‍സണ്‍ പി. ഏബ്രഹാം, യുഗേഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-05-15-06:19:28.jpg
Keywords: പ്രോലൈഫ
Content: 10343
Category: 13
Sub Category:
Heading: 'ക്രൈസ്തവരായതിന്റെ പേരിൽ ഒറ്റപ്പെടല്‍ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കുക'
Content: വിര്‍ജീനിയ: ക്രൈസ്തവരായതിന്റെ പേരിൽ അധിക്ഷേപങ്ങളും ഒറ്റപ്പെടലുകളും ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ക്രിസ്ത്യാനിയായതിന്റെ പേരിൽ വിശ്വാസത്തെ പ്രതി പീഡനം ഏൽക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുനൽകിയ മൈക്ക് പെൻസ് ഒറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്നും അമേരിക്കയിലെ ക്രൈസ്തവ സർവകലാശാലയായ ലിബർട്ടി യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗമധ്യേ കൂട്ടിച്ചേര്‍ത്തു. സർവകലാശാലയിൽനിന്ന് ബിരുദം പൂർത്തിയാക്കി ഇറങ്ങുന്നവർക്കായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിലായിരിന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. </p> <iframe width="560" height="315" src="https://www.youtube.com/embed/20tWMj9uoaA" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> "അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ, ക്രൈസ്തവ വിശ്വാസിയാണെന്ന് സ്വയം വിശേഷിപ്പിക്കാൻ എളുപ്പമായിരുന്നു. ബൈബിൾ പഠനങ്ങൾക്കു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയോ, അധിക്ഷേപം ഏൽക്കേണ്ടി വരികയോ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല". സഹിഷ്ണുതയ്ക്കു വേണ്ടി ഉച്ചത്തിൽ ഉയർന്നു കേൾക്കുന്ന ശബ്ദങ്ങൾ പലതിനും ക്രൈസ്തവ വിശ്വാസത്തോട് വളരെക്കുറച്ചു സഹിഷ്ണുത മാത്രമേയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ജി.ബി.ടി വിദ്യാർഥികൾക്കും, അധ്യാപകർക്കും വിലക്കേർപ്പെടുത്തിയിരുന്ന ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി തന്റെ ജീവിത പങ്കാളി ജോലിയിൽ പ്രവേശിച്ചപ്പോൾ തനിക്കും ഭാര്യക്കും മാധ്യമങ്ങളിൽ നിന്നും ഇടതുപക്ഷ ചിന്താഗതിക്കാരിൽ നിന്നും ഏൽക്കേണ്ടിവന്ന വിമർശനങ്ങളെ പറ്റിയുളള അനുഭവങ്ങളും മൈക്ക് പെൻസ് വിവരിച്ചു. ക്രൈസ്തവവിശ്വാസത്തിനു മേൽ നടക്കുന്ന ഈ ആക്രമണങ്ങൾ അമേരിക്കൻ ചിന്താഗതിയുമായി ചേർന്നു പോകുന്നതല്ലായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിശ്വാസ സ്വാതന്ത്രം സംരക്ഷിക്കാനായി ട്രംപ് ഭരണകൂടം കഴിഞ്ഞ ഏതാനും മാസങ്ങളിൽ എടുത്ത നടപടികളെപ്പറ്റിയും അമേരിക്കൻ വൈസ് പ്രസിഡന്റ് വാചാലനായി. മനസ്സാക്ഷിക്ക് അനുസൃതമായി ജീവിക്കാനും, പഠിക്കാനും, ദൈവത്തെ ആരാധിക്കാനുമായുള്ള അമേരിക്കക്കാരുടെ അവകാശത്തിനുവേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി. പല പ്രമുഖ വേദികളിലും തന്റെ ക്രിസ്തീയ വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടി സംസാരിച്ചിട്ടുള്ള വ്യക്തിത്വമാണ് മൈക്ക് പെന്‍സിന്റേത്.
Image: /content_image/News/News-2019-05-15-07:40:48.jpg
Keywords: പെന്‍സ, മൈക്ക്
Content: 10344
Category: 1
Sub Category:
Heading: ബുര്‍ക്കിനാഫാസോയില്‍ വീണ്ടും ക്രൈസ്തവ നരഹത്യ: നാലു വിശ്വാസികള്‍ കൂടി കൊല്ലപ്പെട്ടു
Content: വാഹിഗോയ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ വീണ്ടും ക്രൈസ്തവ നരഹത്യ. ഇന്നലെ കന്യകാമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാഹിഗോയ പട്ടണത്തില്‍ പ്രദക്ഷിണം നടത്തിയ നാലു കത്തോലിക്കാ വിശ്വാസികളെ തോക്കുധാരികള്‍ വെടിവച്ചുകൊന്നു. വെടിയുതിര്‍ത്ത ശേഷം തിരുസ്വരൂപം അക്രമികള്‍ കത്തിച്ചു. കഴിഞ്ഞ ദിവസം ഡാബ്‌ളോയിലെ കത്തോലിക്കാ ദേവാലയത്തില്‍ വൈദികനെയും അഞ്ചുവിശ്വാസികളെയും കൊലപ്പെടുത്തിയതിന്റെ പിറ്റേന്നാണ് വാഹിഗോയയിലെ ആക്രമണം. ഡാബ്‌ളോയിലെ പള്ളിയില്‍ ഞായറാഴ്ച വിശുദ്ധകുര്‍ബാനയ്ക്ക് എത്തിയവരാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുണ്ടായ മൂന്നാമത്തെ ക്രൈസ്തവ നരഹത്യയാണ് ഇന്നലെ നടന്നത്. ഫ്രാന്‍സിന്റെ കോളനിയായിരുന്ന ബുര്‍ക്കിനോ ഫാസോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അൻസറുൽ ഇസ്ലാം എന്ന സംഘടനയും സജീവമാണ്. ഇവര്‍ക്ക് കടിഞ്ഞാണിടുവാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
Image: /content_image/News/News-2019-05-15-08:33:06.jpg
Keywords: ആഫ്രി, ബുർക്കിനാ