Contents

Displaying 10041-10050 of 25166 results.
Content: 10355
Category: 10
Sub Category:
Heading: ഞായറാഴ്ചകള്‍ വിശുദ്ധമായി ആചരിക്കണം, കര്‍ത്താവിന്റെ ദിവസത്തില്‍ കായിക പരിശീലനങ്ങളും മത്സരങ്ങളും പാടില്ല: ധീരമായ ചുവടുവയ്പ്പുമായി ഡെട്രോയിറ്റ് മെത്രാപ്പോലീത്ത
Content: കര്‍ത്താവിന്റെ ദിവസത്തില്‍ കായിക പരിശീലനങ്ങളും മത്സരങ്ങളും പാടില്ലെന്ന് അമേരിക്കയിലെ ഡെട്രോയിറ്റ് മെത്രാപ്പോലീത്ത അല്ലെന്‍ എച്ച്. വിനെറോണ്‍. ഡെട്രോയിറ്റ് അതിരൂപതയിലെ കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇനിമുതൽ എല്ലാ ഞായറാഴ്ചകളും വിശ്രമദിനങ്ങളാണ്. ആർച്ച് ബിഷപ്പ് അല്ലെന്‍ വിനെറോണ്‍ തന്റെ അതിരൂപതാ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച പുതിയ അജപാലക പ്രസ്താവനയനുസരിച്ച് ഇനിമുതല്‍ കര്‍ത്താവിന്റെ ദിവസമായ ഞായറാഴ്ച്ച കര്‍ത്താവിനും, കുടുംബത്തിനും, കാരുണ്യ പ്രവര്‍ത്തികള്‍ക്കുമായി മാറ്റിവയ്ക്കണം. അതിരൂപതയുടെ കീഴിലുള്ള ഹൈസ്കൂളുകളിലും, പ്രൈമറി സ്കൂളുകളിലും ഇനിമുതല്‍ ഞായറാഴ്ചകളില്‍ യാതൊരു വിധ കായിക പരിപാടികളോ, പരിശീലനങ്ങളോ നടത്തുവാന്‍ പാടില്ലെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയില്‍ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ആദിമസഭയില്‍ ഞായറാഴ്ചകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നുവെന്നും, ക്രമേണ ഞായറാഴ്ചകളുടെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാണിക്കുന്നു. ഞായറാഴ്ച എന്നത് ആഴ്ചയിലെ മറ്റ് ദിവസങ്ങളെപ്പോലെയല്ലന്നും; ഓരോ ഞായറും ഒരു ചെറിയ ‘പുനരുത്ഥാന ഞായര്‍’ ആണെന്നും. അതിനാല്‍ ഞായറാഴ്ചകളില്‍ വിശ്വാസികള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുകയും, കുടുംബത്തോടൊപ്പം ചിലവഴിക്കുകയും, ജീവകാരുണ്യ പ്രവർത്തികളും മറ്റ് ആത്മീയ കാര്യങ്ങളും ചെയ്യുകയുമാണ് വേണ്ടത്. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കണമെന്ന് അനുശാസിക്കുന്ന കാനോന്‍ നിയമങ്ങളും, സഭാ പ്രബോധനങ്ങളും അദ്ദേഹം തന്റെ പ്രസ്താവനയിൽ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. "ലൗകീക കാര്യങ്ങള്‍ മാറ്റിവെച്ച് നമ്മുടെ കണ്ണുകള്‍ യേശുവിലേക്ക് മാത്രം കേന്ദ്രീകരിക്കുക. ഈ കച്ചവട സംസ്കാരം ഒരു ക്രൈസ്തവ വിശ്വാസിക്കു ചേർന്നതല്ല, ഞായറാഴ്ചകളിലെ ലൗകീക വ്യാപാരങ്ങള്‍ ഉപേക്ഷിക്കണം. പരിശുദ്ധാത്മാവ്‌ യേശുവിന്റെ ശിക്ഷ്യന്‍മാരില്‍ ശക്തി ചൊരിഞ്ഞ ദിവസമാണ് ഞായര്‍. അതിനാല്‍ വിശ്വാസത്തില്‍ വളരുവാന്‍ ഏറ്റവും അനുയോജ്യമായ ദിവസവും ഞായര്‍ തന്നെ." അദ്ദേഹം തന്റെ പ്രസ്താവനയില്‍ പറയുന്നു. ‘കര്‍ത്താവിന്റെ ദിവസത്തെ ആദരിക്കുവാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല’ എന്നാണ് മെത്രാപ്പോലീത്തയുടെ പ്രസ്താവനയോടുള്ള പൊതുവായ പ്രതികരണം. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഞായറാഴയുടെ പ്രാധാന്യത്തെ വിസ്മരിച്ചുകൊണ്ട് അന്നേദിവസം കൂടുതൽ ധന സമ്പാദനത്തിനും, ലൗകിക കാര്യങ്ങൾക്കും, മദ്യപാനം പോലുള്ള തെറ്റായ പ്രവർത്തികൾക്കുമായി മാറ്റിവയ്ക്കുന്ന പ്രവണത ക്രിസ്ത്യാനികൾക്കിടയിൽ വർദ്ധിച്ചു വരുന്നുണ്ട്. ചിലപ്പോഴൊക്കെ ക്രൈസ്തവസ്ഥാപനങ്ങൾ പോലും ഇത്തരം പ്രവർത്തികൾക്കുള്ള വേദിയായി മാറാറുണ്ട്. ഈ സാഹചര്യത്തിൽ ആർച്ച് ബിഷപ്പ് അല്ലെന്‍ വിനെറോനെപ്പോലെ ധീരമായ തീരുമാനങ്ങെളെടുക്കുന്ന മേലധ്യക്ഷന്മാർ ഇന്ന് സഭയ്ക്ക് ആവശ്യമാണ്.
Image: /content_image/News/News-2019-05-17-12:17:27.jpg
Keywords: ഞായറാഴ്ച,സാബത്ത്,വിശുദ്ധമായി
Content: 10356
Category: 1
Sub Category:
Heading: "കുടുംബസ്നേഹം: ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗവും", അടുത്ത കുടുംബ സിനഡിന്റെ പ്രമേയം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: വിവാഹമെന്ന കൂദാശയ്ക്കും കുടുംബത്തിനും തിരുസഭ നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് വത്തിക്കാൻ അടുത്ത കുടുംബ സിനഡിന്റെ പ്രമേയം പ്രഖ്യാപിച്ചു. "കുടുംബസ്നേഹം: ഒരു ദൈവവിളിയും വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗവും" എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കും അടുത്ത കുടുംബ സിനഡ് നടക്കുക. 2015-ലെ കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന്റെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ പുറപ്പെടുവിച്ച ‘അമോരിസ് ലെത്തീഷ്യ’ എന്ന ശ്ലൈഹിക ലേഖനത്തിന് അടുത്ത കുടുംബ സിനഡില്‍ പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് വത്തിക്കാന്‍ പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. 2018-ലെ ശ്ലൈഹീക ആഹ്വാനമായ ‘ഗ്വാഡെറ്റെ എറ്റ് എക്സള്‍റ്റേറ്റ്’ല്‍ പറഞ്ഞിരിക്കുന്നതു പോലെ സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമായ കുടുംബ ജീവിതത്തെ വിശുദ്ധിയുടെ കണ്ണിലൂടെ നോക്കുകയും, വിശകലനം ചെയ്യുകയുമാണ് അടുത്ത കുടുംബ സിനഡിന്റെ ലക്ഷ്യമെന്നും പ്രഖ്യാപനത്തിലുണ്ട്. അനുദിന ജീവിതത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന സന്തോഷവും ദുഖവും പങ്കുവെച്ചുകൊണ്ട് വിശ്വാസികളെ ദൈവത്തിലേക്ക് നയിക്കുന്ന സ്നേഹത്തിന്റെ മൂര്‍ത്തമായ അനുഭവമാണ് വിവാഹമെന്നും, ഈ യാത്ര നമ്മുടെ സ്നേഹത്തെ ശക്തിപ്പെടുത്തുകയും, വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ പ്രകടമാക്കുകയും ചെയ്യുന്നുവെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. 1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാർപാപ്പയാണ് ആഗോള കുടുംബ സിനഡിന് തുടക്കം കുറിച്ചത്. വിവിധ രാജ്യങ്ങളില്‍ മൂന്നു വര്‍ഷങ്ങളില്‍ ഒരിക്കലാണ് കുടുംബ സിനഡ് നടക്കുക. കഴിഞ്ഞ വര്‍ഷത്തെ കുടുംബ സിനഡ് അയര്‍ലണ്ടില്‍ വച്ചായിരുന്നു നടന്നത്. റോമില്‍ വെച്ച് നടക്കുന്ന മൂന്നാമത്തെ കുടുംബ സിനഡായിരിക്കും അടുത്തത്.
Image: /content_image/News/News-2019-05-18-07:59:32.jpg
Keywords: കുടുംബ,സിനഡ്,വത്തിക്കാൻ
Content: 10357
Category: 13
Sub Category:
Heading: അലബാമക്കു പിന്നാലെ മിസോറിയും: ട്രംപിന് കീഴില്‍ അമേരിക്ക, പ്രോലൈഫ് അമേരിക്ക
Content: ജഫേഴ്‌സണ്‍ സിറ്റി: ഗര്‍ഭഛിദ്രം വിലക്കുന്ന നിയമം അമേരിക്കയിലെ അലബാമ സംസ്ഥാനം പാസാക്കിയതിന് പിന്നാലെ ചുവടുവെയ്പ്പുമായി മിസോറി സംസ്ഥാന ജനപ്രതിനിധി സഭയും. എട്ട് ആഴ്ചയ്ക്കു ശേഷമുള്ള ഗര്‍ഭഛിദ്രം പൂര്‍ണമായി വിലക്കുന്ന നിയമം മിസോറി ജനപ്രതിനിധി സഭയും പാസാക്കി. നിയമപ്രകാരം അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളൂ. അതേസമയം ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്ന ഡോക്ടര്‍ക്ക് അഞ്ചു മുതല്‍ 15 വരെ വര്‍ഷം തടവു ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. 44നെതിരേ 110 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ മൈക് പാര്‍സണ്‍ ഒപ്പുവച്ചാല്‍ നിയമം പ്രാബല്യത്തിലാകും. അമേരിക്കയില്‍ ജീവനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാക്കി മിസോറിയെ മാറ്റുമെന്നു മൈക് പാര്‍സണ്‍ നേരത്തെ തുറന്ന്‍ പ്രസ്താവിച്ചിരിന്നു. അമേരിക്ക ഭരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗര്‍ഭച്ഛിദ്രവിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്. ഭരണത്തിലേറി ആദ്യ ആഴ്ച മുതല്‍ നാളിതുവരെ ശക്തമായ പ്രോലൈഫ് നിലപാട് എടുത്ത നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭഛിദ്രത്തിനെതിരെ പൊതുവേദികളില്‍ ശക്തമായ സ്വരമാണ് അദ്ദേഹം ഉയര്‍ത്തിയിട്ടുള്ളത്. ട്രംപിന്റെ പ്രോലൈഫ് നയങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ശക്തമായ പിന്തുണയാണുള്ളത്. മിക്ക അമേരിക്കന്‍ സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്രം വിലക്കുന്നത് ഇതിന്റെ പ്രതിഫലനമായാണ് നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
Image: /content_image/News/News-2019-05-19-03:42:08.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 10358
Category: 1
Sub Category:
Heading: ജര്‍മ്മനിയിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ വിടവാങ്ങി
Content: ബെര്‍ലിന്‍: ജര്‍മ്മനിയിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ സിസ്റ്റര്‍ കോണ്‍റാഡ നിര്യാതയായി. 110 വയസ്സായിരിന്നു. ബയേണ്‍ സംസ്ഥാനത്തിലെ വീഡര്‍നീബാഹ് ഡൊമിനിക്കന്‍ മഠത്തിലായിരുന്നു റോസിലി ഹൂബര്‍ എന്ന സിസ്റ്റര്‍ കോണ്‍റാഡയുടെ അന്ത്യം. 1908 ല്‍ ബയേണിലെ ലുയിറ്റ്‌പോള്‍ഡിലായിരിന്നു സിസ്റ്ററിന്റെ ജനനം. 1930-ല്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നപ്പോഴാണ് കോണ്‍റാഡ എന്ന പേരു സ്വീകരിച്ചത്. ഡൊമിനിക്കന്‍ സഭയുടെ വിവിധ പ്രേഷിതമേഖലകളില്‍ സജീവമായി ശുശ്രൂഷ ചെയ്ത സിസ്റ്റര്‍ കോണ്‍റാഡ 89 വര്‍ഷമാണ് ക്രിസ്തുവിന്റെ മണവാട്ടിയായി ജീവിതം ധന്യമാക്കിയത്.
Image: /content_image/News/News-2019-05-19-04:07:47.jpg
Keywords: പ്രായ
Content: 10359
Category: 18
Sub Category:
Heading: ഡോ.ശ്യാമള്‍ ബോസ് ബറുയിപുര്‍ രൂപത കോ അഡ്ജുത്തോര്‍ ബിഷപ്പ്
Content: ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ബറുയിപുര്‍ രൂപതയുടെ കോ അഡ്ജുത്തോര്‍ ബിഷപ്പായി ഡോ.ശ്യാമള്‍ ബോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. രൂപതയുടെ ചാന്‍സലറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. ബംഗാളിലെ ഗോസാബാ എന്ന സ്ഥലത്താണ് ഡോ.ശ്യാമള്‍ ബോസ് ജനിച്ചത്. 1991 മേയ് 5നു തിരുപ്പട്ടം സ്വീകരിച്ചു. ബാംഗ്ലൂറിലുള്ള സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇന്‍സ്റ്റിട്ട്യൂട്ടിൽ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1978ല്‍ കല്‍ക്കട്ട അതിരൂപത വിഭജിച്ചാണ് ബറുയിപുര്‍ രൂപത സ്ഥാപിച്ചത്. രൂപതയ്ക്ക് കീഴില്‍ 62,847 കത്തോലിക്കാ വിശ്വാസികളാണുള്ളത്.
Image: /content_image/News/News-2019-05-19-04:33:18.jpg
Keywords: നിയമ
Content: 10360
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ കുടുക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായി സ്ഥിരീകരണം
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വന്‍ ഗൂഢാലോചന നടന്നതായി പോലീസിന്റെ സ്ഥിരീകരണം. കര്‍ദ്ദിനാളിനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ വ്യാജരേഖ ചമച്ചതെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ വ്യാജരേഖ ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെന്ന്‍ കണ്ടെത്തിയ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പിടികൂടിയതോടെയാണ് കേസിലെ ചുരുളഴിഞ്ഞത്. കര്‍ദ്ദിനാളിന്റെ മുന്‍ ഓഫീസ്‌ സെക്രട്ടറിയും മുരിങ്ങൂര്‍ വികാരിയുമായ വൈദികന്‍ വ്യാജരേഖ ചമയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും വൈദികരുടെ പേര് ഉള്‍പ്പെടാതിരിക്കാനാണ് ഫാ. പോള്‍ തേലക്കാട്ടിന് രേഖ നേരിട്ട് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും ആദിത്യന്‍ പോലീസിനോട് വെളിപ്പെടുത്തി. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആദിത്യനെ ഉപയോഗിച്ച് വ്യാജരേഖ നിര്‍മിച്ച് കര്‍ദിനാളിനെ കുടുക്കാനായിരുന്നു സഭയിലെ ഒരുവിഭാഗത്തിന്റെ നീക്കമെന്ന് പോലീസിന് വ്യക്തമായി. സംഭവത്തില്‍ കൂടുതല്‍ വൈദികരെ ചോദ്യംചെയ്യുമെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസമാണ് സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ ആദിത്യനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ആദ്യഘട്ട ചോദ്യംചെയ്യലില്‍ തനിക്ക് ലഭിച്ചത് വ്യാജരേഖയല്ലെന്നായിരുന്നു ആദിത്യന്റെ വാദം. പക്ഷേ, പിന്നീട് നടത്തിയ ചോദ്യംചെയ്യലില്‍ ആദിത്യന്റെ കമ്പ്യൂട്ടറില്‍നിന്നാണ് വ്യാജരേഖ നിര്‍മിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ സത്യം പുറത്തു വരട്ടെയെന്നും എല്ലാം ശുഭകരമായി പര്യവസാനിക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു.
Image: /content_image/News/News-2019-05-20-04:57:07.jpg
Keywords: ആലഞ്ചേ
Content: 10361
Category: 1
Sub Category:
Heading: വേദപാഠ അധ്യാപക ശുശ്രൂഷയിൽ നിന്ന് വിരമിച്ച് മുന്‍ യു‌എസ് പ്രസിഡന്‍റ്
Content: ജോർജിയ: മൂന്ന് പതിറ്റാണ്ടായുള്ള സൺഡേ സ്‌കൂൾ അധ്യാപക ശുശ്രൂഷയിൽനിന്ന് താത്ക്കാലികമായി വിരമിച്ച് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജിമ്മി കാർട്ടർ. പ്രായത്തെ വകവെക്കാതെ എതാണ്ട് മൂന്ന് പതിറ്റാണ്ടായി ജോർജിയയിലെ പ്ലെയിൻസ് മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ വേദപാഠ അധ്യാപകനായിരുന്നു ജിമ്മി കാർട്ടർ. ഇപ്പോള്‍ 94 വയസുള്ള അദ്ദേഹത്തിന് കഴിഞ്ഞയാഴ്ച ഉണ്ടായ വീഴ്ചയിൽ ഇടുപ്പെല്ലിനു ഒടിവു പറ്റിയതിനെത്തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ഈ സാഹചര്യത്തിലാണു സൺഡേ സ്‌കൂൾ അധ്യാപക ശുശ്രൂഷയിൽനിന്ന് താത്ക്കാലികമായി വിരമിച്ചത്. അതേസമയം കാർട്ടറുടെ ബന്ധു കിം ഫുള്ളർ അധ്യാപക ദൌത്യമേറ്റെടുത്തിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി അംഗമായിരുന്ന ജിമ്മി അമേരിക്കയുടെ 39-ാം പ്രസിഡന്റായിരുന്നു. 1977-1981 കാലയളവിലാണ് അദ്ദേഹം അമേരിക്കയെ നയിച്ചത്. ബാല്യകാലം മുതൽ യേശുവിലുള്ള വിശ്വാസത്തോട് ശക്തമായ ആഭിമുഖ്യം കാണിച്ചിരിന്ന അദ്ദേഹം ഞായറാഴ്ചകള്‍തോറുമുള്ള വേദപാഠക്ലാസുകളിൽ പഠിപ്പിക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു. രാഷ്ട്രപതിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ മടികാണിച്ചിരിന്നില്ല. 2002ൽ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരിന്നു. എന്തായാലും തങ്ങളുടെ പ്രിയ അധ്യാപകൻ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തണേ എന്ന പ്രാർത്ഥനയിലാണ് മാറാനാത്ത ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥീസമൂഹം.
Image: /content_image/News/News-2019-05-20-05:57:50.jpg
Keywords: അമേരിക്ക
Content: 10362
Category: 1
Sub Category:
Heading: റോമിനെ ഇളക്കിമറിച്ച് മാർച്ച് ഫോർ ലൈഫ് റാലിയിൽ പതിനായിരങ്ങൾ
Content: റോം: ഇറ്റലിയിലെ റോമിനെ ഇളക്കിമറിച്ച് നടന്ന മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ഇറ്റലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജന പങ്കാളിത്തമുള്ള പ്രോലൈഫ് റാലി ആയാണ് ഇത്തവണത്തെ റാലിയെ ഏവരും വിലയിരുത്തിയത്. അമേരിക്കൻ കർദ്ദിനാൾ റെയ്മണ്ട് ലിയോ ബര്‍ക്ക്, ഡച്ച് കർദ്ദിനാളായ വില്യം എജിക്ക്, ആർച്ച് ബിഷപ്പ് ലൂയിജി നെഗ്രി തുടങ്ങിയ കത്തോലിക്കാ സഭയിലെ പ്രമുഖർ പ്രോലൈഫ് റാലിക്ക് നേതൃത്വം നൽകാനായി എത്തിയിരുന്നു. എണ്ണത്തിനെക്കാൾ ഉപരിയായി തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ധാർമികവും, ഭരണപരവുമായ ഒരു പോരാട്ടത്തിലാണെന്ന അവബോധം ആളുകളിൽ വർഷം തോറും വർദ്ധിക്കുന്നതിനാണ് പ്രസക്തിയെന്ന് മാർച്ച് ഫോർ ലൈഫ് റാലിയുടെ അധ്യക്ഷയായ വെർജീനിയ കോഡാ ന്യൂൺസിയാന്റെ പറഞ്ഞു.

Nonostante il maltempo la #MarciaPerLaVita prosegue con il suo percorso imboccando Via dei Fori Imperiali #PerLaVita2019 #ProVita #MarchForLife #No194 #NoAborto #NoEutanasia #RomeForLife #ProLife pic.twitter.com/xnaOrfK3FY
— Marcia per la Vita (@marciaperlavita) May 18, 2019

അർജന്റീന മുതൽ ബ്രസീൽ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഉണർവിനെ പറ്റി വെർജീനിയ കോഡാ ന്യൂൺസിയാന്റെ പരാമർശിച്ചു. ഭ്രൂണഹത്യ പൂർണമായി വിലക്കിയ അമേരിക്കൻ സംസ്ഥാനമായ അലബാമയുടെ നടപടിയെയും അവര്‍ പ്രശംസിച്ചു. ഒരു കുഞ്ഞിനെ പോലും അമ്മയുടെ ഉദരത്തിൽ വച്ച് നശിപ്പിക്കാൻ സമ്മതിക്കുകയില്ലായെന്നും വെർജീനിയ പറഞ്ഞു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ജീവൻ വെടിഞ്ഞു വിശുദ്ധ പദവിയിലെത്തിയ വിശുദ്ധ ജിയന്ന ബരേറ്റ മോളയുടെ പെൺമക്കളായ ജിയന്നയും, ഇമ്മാനുവേലയും റാലിയിൽ പങ്കെടുക്കാൻ എത്തിയത് ശ്രദ്ധേയമായി. ജീവന്റെ റാലിയില്‍ അണിചേരുന്നതിനായി അമേരിക്ക, പോളണ്ട്, ജർമനി, ഫ്രാൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നായി നിരവധി പേർ റോമിൽ എത്തിച്ചേർന്നിരുന്നു.
Image: /content_image/News/News-2019-05-20-07:09:14.jpg
Keywords: റോമ, ഇറ്റലി
Content: 10363
Category: 1
Sub Category:
Heading: റോമിനെ ഇളക്കിമറിച്ച് മാർച്ച് ഫോർ ലൈഫ് റാലിയിൽ പതിനായിരങ്ങൾ
Content: റോം: ഇറ്റലിയിലെ റോമിനെ ഇളക്കിമറിച്ച് നടന്ന മാർച്ച് ഫോർ ലൈഫ് റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ഇറ്റലിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജന പങ്കാളിത്തമുള്ള പ്രോലൈഫ് റാലി ആയാണ് ഇത്തവണത്തെ റാലിയെ ഏവരും വിലയിരുത്തിയത്. അമേരിക്കൻ കർദ്ദിനാൾ റെയ്മണ്ട് ലിയോ ബുര്‍ക്കെ, ഡച്ച് കർദ്ദിനാളായ വില്യം എജിക്ക്, ആർച്ച് ബിഷപ്പ് ലൂയിജി നെഗ്രി തുടങ്ങിയ കത്തോലിക്കാ സഭയിലെ പ്രമുഖർ പ്രോലൈഫ് റാലിക്ക് നേതൃത്വം നൽകാനായി എത്തിയിരുന്നു. എണ്ണത്തിനെക്കാൾ ഉപരിയായി തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ധാർമികവും, ഭരണപരവുമായ ഒരു പോരാട്ടത്തിലാണെന്ന അവബോധം ആളുകളിൽ വർഷം തോറും വർദ്ധിക്കുന്നതിനാണ് പ്രസക്തിയെന്ന് മാർച്ച് ഫോർ ലൈഫ് റാലിയുടെ അധ്യക്ഷയായ വെർജീനിയ കോഡാ ന്യൂൺസിയാന്റെ പറഞ്ഞു.

Nonostante il maltempo la #MarciaPerLaVita prosegue con il suo percorso imboccando Via dei Fori Imperiali #PerLaVita2019 #ProVita #MarchForLife #No194 #NoAborto #NoEutanasia #RomeForLife #ProLife pic.twitter.com/xnaOrfK3FY
— Marcia per la Vita (@marciaperlavita) May 18, 2019

Image: /content_image/News/News-2019-05-20-07:21:07.jpg
Keywords:
Content: 10364
Category: 1
Sub Category:
Heading: ബുര്‍ക്കിനോ ഫാസോയില്‍ വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു
Content: ഓഗഡോഗോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ സ്പെയിനില്‍ നിന്നുള്ള സലേഷ്യന്‍ വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെയ്‌ 17-ന് തെക്കു-പടിഞ്ഞാൻ ബുർക്കിന ഫാസോയിലെ ബോബോ ഡിയോലാസോയിലെ ഡോൺ ബോസ്‌കോ സെന്ററിലെ വൈദികനായ ഫാ. ഫെർണാണ്ടോ ഫെർണാണ്ടസാണ് ദാരുണമായി കൊല്ലപ്പെട്ടത്. വൈദികർ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. മുന്‍പ് ഈ സ്ഥാപനത്തിൽ പാചകക്കാരനായി ജോലി ചെയ്തിരുന്നയാളാണ് വൈദികർക്കു നേരെ ആക്രമണം നടത്തിയത്. കഴിഞ്ഞ ഏഴു വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇയാളെ രണ്ടു മാസങ്ങൾക്കു മുമ്പ് പിരിച്ചുവിട്ടിരുന്നു. അതിലുള്ള വൈരാഗ്യമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മറ്റൊരു വൈദികനും കുത്തേറ്റുവെങ്കിലും രക്ഷപെട്ടു. അതേസമയം അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരുവു കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമായ ഡോൺ ബോസ്‌കോ സെന്ററിന്റെ ട്രഷററായിരിന്നു ഫാ. ഫെർണാണ്ടോ.
Image: /content_image/News/News-2019-05-20-07:59:29.jpg
Keywords: വൈദിക