Contents

Displaying 9981-9990 of 25166 results.
Content: 10295
Category: 1
Sub Category:
Heading: ദിവ്യബലിയില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ഇന്തോനേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥർ
Content: ജക്കാര്‍ത്ത: രാജ്യസുരക്ഷയ്ക്കായുള്ള അധ്വാനത്തില്‍ യേശുവില്‍ ആശ്രയിച്ച് ഇൻഡോനേഷ്യയിലെ പട്ടാള പോലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം പൊന്തിയാനാക്ക് നഗരത്തിലെ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ ഇന്തോനേഷ്യയിലെ സായുധ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും പോലീസ് സേനയുടെ തലപ്പത്തിരിക്കുന്നവരുമായ അറുനൂറോളം സുരക്ഷാംഗങ്ങളാണ് പങ്കുചേര്‍ന്നത്. വെള്ളിയാഴ്ച ആർച്ച് ബിഷപ്പ് അഗസ്തീനസ് അഗസാണ് സൈനികര്‍ക്കായി പ്രത്യേക ദിവ്യബലി അർപ്പിച്ചത്. ബലിയര്‍പ്പണത്തിന് ശേഷം പോലീസ് നേതൃത്വവുമായി പ്രത്യേക കൂടിക്കാഴ്ചയും നടന്നു. പട്ടാളത്തിലും, പോലീസ് സേനയിലുമുള്ള കത്തോലിക്കാ ഉദ്യോഗസ്ഥരുമായി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ഈസ്റ്റർ ദിനത്തിൽ സെന്റ് സെസിലിയ ദേവാലയത്തിലേയ്ക്ക് പ്രാദേശിക പട്ടാള പോലീസ് കമാൻഡർമാരെ ആർച്ച് ബിഷപ്പ് ക്ഷണിച്ചിരുന്നു. അന്ന്‍ പ്രമുഖരായ ഒരുപാട് ഉദ്യോഗസ്ഥർ ക്ഷണം സ്വീകരിച്ച് ദേവാലയത്തിൽ എത്തിച്ചേർന്നിരുന്നു. കത്തോലിക്ക ഉദ്യോഗസ്ഥർ യൂണിഫോമിൽ പ്രാർത്ഥനയുടെ ഭാഗമായി ഒത്തുകൂടുന്ന കൂടുതൽ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ചടങ്ങിൽവച്ച് ഫാ. ലൗറഷസ് പ്രസേറ്റിയോ എന്ന വൈദികനെ പൊന്തിയാനാക്ക് അതിരൂപതയിലെ മിലിറ്ററി ചാപ്ലിനായി ആർച്ച് ബിഷപ്പ് അഗസ്തീനസ് അഗസ് പ്രഖ്യാപിച്ചു. മൂന്നു വർഷമാണ് വൈദികന്റെ കാലാവധി.
Image: /content_image/News/News-2019-05-07-08:19:57.jpg
Keywords: ഇന്തോനേ
Content: 10296
Category: 1
Sub Category:
Heading: എയിഡ്‌സ് രോഗികളായ കുട്ടികളുടെ കണ്ണീര്‍ തുടച്ച് കത്തോലിക്ക സംഘടന
Content: ന്യൂഡൽഹി: ഭാരതത്തിലെ എയിഡ്‌സ് ബാധിതരായ വിദ്യാർത്ഥികൾക്ക് സംരക്ഷണ കവചമൊരുക്കി കത്തോലിക്ക സംഘടനയുടെ നിസ്തുലമായ സേവനം. എയിഡ്‌സ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും പിന്തുണയും നല്‍കികൊണ്ടാണ് 'കാത്തലിക് ഹെൽത്ത്‌ അസോസിയേഷൻ ഓഫ് ഇന്ത്യ' ശുശ്രൂഷയുടെ മഹത്തായ അധ്യായം രചിക്കുന്നത്. എയ്ഡ്‌സ് രോഗികളുടെ ആരോഗ്യ-സാമൂഹിക-മാനസിക പിന്തുണ നൽകുന്നതിനായി വിവിധ സാമൂഹിക സുരക്ഷ പദ്ധതികള്‍ ദേശീയ മെത്രാന്‍ സമിതിയോട് ചേര്‍ന്ന് 'ചായ്' നടപ്പിലാക്കുന്നുണ്ട്. ചായിയുടെ സഹായത്തോടെ 1,032 കുട്ടികളാണ് പുതിയ ജീവിതത്തിലേയ്ക്ക് ഇതിനോടകം പ്രവേശിച്ചിരിക്കുന്നത്. എട്ടു വയസുകാരനും അവന്റെ സഹോദരിയുമാണ് ഏറ്റവും ഒടുവില്‍ ചായിയുടെ സഹായത്തോടെ പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നതെന്ന്‍ ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹത്തിൽ നിന്നും വേർതിരിവ് നേരിടുന്ന ഇത്തരം കുട്ടികൾക്ക് അഭയം നൽകുകയാണ് 'ചായ്'യുടെ ഉത്തരവാദിത്വമെന്ന് സംഘടനയുടെ അധ്യക്ഷന്‍ ഫാ. അബ്രഹാം വ്യക്തമാക്കി. വരും വർഷങ്ങളിൽ കൂടുതൽ കുട്ടികൾക്ക് സഹായം എത്തിച്ചു നൽകാന്‍സംഘടനയ്ക്ക് പദ്ധതിയുണ്ടെന്നും രാജ്യത്തിന്റെ ഭാവി തലമുറയായ ഓരോ കുട്ടികൾക്കും ലഭിക്കുന്ന അവകാശങ്ങൾ എയ്ഡ്‌സ് ബാധിതരായവർക്കും ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1943 ൽ ആരംഭിച്ച സംഘടനയിൽ എഴുപത്തിയാറായിരം അംഗങ്ങളാണ് ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത്. ഇതില്‍ ആയിരത്തിലധികം സന്യസ്തരായ ഡോക്ടർമാരാണ് ഗ്രാമപ്രദേശങ്ങളിൽ സേവനം ചെയുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-05-07-08:47:39.jpg
Keywords: സംഘടന
Content: 10297
Category: 10
Sub Category:
Heading: പ്രാര്‍ത്ഥനക്ക് ലഭിച്ച ഉത്തരം: കടലില്‍ രക്ഷയുടെ കരം നീട്ടി 'ആമേന്‍'
Content: ഫ്ലോറിഡ: നടുക്കടലില്‍ നിന്നു ഇനി കരയിലെത്തില്ലെന്നും, ഇനിയൊരു ജീവിതമില്ലെന്നും ആശങ്കയിലാണ്ട കൗമാരക്കാര്‍ക്കു പ്രാര്‍ത്ഥനയില്‍ പുതുജീവിതം. മരണത്തെ മുന്നില്‍കണ്ടുകൊണ്ടാണ് പതിനേഴുകാരനായ ടൈലര്‍ സ്മിത്തും, അതേ പ്രായമുള്ള ഹീതര്‍ ബ്രൌണും ദൈവത്തെ വിളിച്ചപേക്ഷിച്ചത്. അവരുടെ അപേക്ഷക്കു സ്വര്‍ഗ്ഗം നല്‍കിയ മറുപടിയെന്നോണമാണ് ‘ആമേന്‍’ എന്ന ബോട്ടിലൂടെ ദൈവകരങ്ങള്‍ എത്തിയത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്നിന്റെ വ്ജാക്സ് (WJAX) ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്ലോറിഡ സ്വദേശികളായ സ്മിത്തും, ബ്രൌണും തങ്ങളുടെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ കഥ വിവരിച്ചത്. ‘സീനിയര്‍ സ്കിപ് ഡേ’ ആഘോഷത്തോടനുബന്ധിച്ച് സെന്റ്‌ അഗസ്റ്റിനു സമീപമുള്ള വില്ലാനോ ബീച്ചില്‍ നീന്താന്‍ പോയതായിരുന്നു ഇരുവരും. ഒരു കൂറ്റന്‍ തിരയില്‍പ്പെട്ട ഇരുവരും കരയില്‍ നിന്നും ഒരുപാട് അകലെയെത്തുകയായിരിന്നു. രക്ഷപ്പെടുവാനായി ഏറെ നേരം നീന്തിയെങ്കിലും കൈകാലുകള്‍ അനക്കുവാന്‍ പോലും കഴിയാതെ മരണത്തെ മുന്നില്‍ കണ്ട അവസരത്തിലാണ് തങ്ങള്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചതെന്ന് ഇരുവരും പറയുന്നു. “ഞങ്ങളെ പ്രതി അങ്ങേക്ക് എന്തെങ്കിലും പദ്ധതിയുണ്ടെങ്കില്‍, ദയവായി വരൂ. എന്തെങ്കിലും അത്ഭുതത്താല്‍ ഞങ്ങളെ രക്ഷിക്കൂ” എന്ന് താന്‍ നിലവിളിച്ചു അപേക്ഷിച്ചതായി സ്മിത്ത് പറയുന്നു. അധികം വൈകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം പോലെ ഒരു ആഡംബര ബോട്ട് അവരെ തേടിയെത്തുകയായിരിന്നു. തന്റെ ആഡംബര ബോട്ടുമായി ഫ്ലോറിഡയിലെ ഡെല്‍റേ ബീച്ചില്‍ നിന്നും ന്യൂ ജേഴ്സിയിലേക്കുള്ള യാത്രയിലാണ് 'ആമേന്‍' എന്ന ബോട്ടിന്റെ ഉടമ എറിക് വാഗ്നര്‍ കൗമാരക്കാരുടെ കരച്ചില്‍ കേട്ടത്. അപ്പോള്‍ ഇരുവരും കരയില്‍ നിന്നും ഏതാണ്ട് 2 മൈല്‍ ദൂരെയായിരുന്നുവെന്ന് വാഗ്നര്‍ പറയുന്നു. തന്നെ വെള്ളത്തില്‍ നിന്നും ബോട്ടിലേക്ക് വലിച്ചു കയറ്റുമ്പോള്‍ തന്റെ വായില്‍ നിന്നും വന്ന ആദ്യത്തെ വാക്ക് “ദൈവം യാഥാര്‍ത്ഥ്യമാണ്” എന്നതായിരുന്നുവെന്നാണ് ബ്രൌണ്‍ പറഞ്ഞത്. ഈ സംഭവം ദൈവത്തിലുള്ള തന്റെ വിശ്വാസത്തേ ഏറെ ശക്തിപ്പെടുത്തിയതായി ബോട്ടിന്റെ ഉടമയായ വാഗ്നര്‍ സാക്ഷ്യപ്പെടുത്തുന്നു. “ഇത് ശരിക്കും ദൈവത്തിന്റെ ഇടപെടല്‍ തന്നെയാണ്. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത തന്നെ, ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ദൈവം എത്തിക്കുകയായിരുന്നു” വാഗ്നര്‍ പറഞ്ഞു. ബോട്ടിന്റെ ‘ആമേന്‍’ എന്ന പേര് മാറ്റുവാനിരുന്ന വാഗ്നര്‍ ഈ സംഭവത്തിന് ശേഷം ഇനിയൊരിക്കലും പേര് മാറ്റില്ലെന്നും പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അതേസമയം സ്വര്‍ഗ്ഗം തങ്ങളുടെ പ്രാര്‍ത്ഥനക്കു നല്‍കിയ മറുപടിക്ക് ദൈവത്തിന് നന്ദി പറയുകയാണ് സ്മിത്തും ബ്രൌണും.
Image: /content_image/News/News-2019-05-07-12:33:13.jpg
Keywords: അത്ഭുത
Content: 10298
Category: 1
Sub Category:
Heading: മദര്‍ തെരേസ നീതിക്കായി ദാഹിച്ചവരുടെ ശബ്ദം: ഫ്രാന്‍സിസ് മാര്‍പാപ്പ
Content: സ്‌കോപ്യേ: നീതിക്കായി ദാഹിക്കുന്നവരുടെ ശബ്ദമായിരുന്നു കല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയെന്നു ഫ്രാന്‍സിസ് പാപ്പ. വടക്കന്‍ മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്യേയില്‍ മദര്‍ തെരേസയുടെ ജന്മസ്ഥലത്തുള്ള സ്മാരകത്തിലെ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പാവങ്ങളില്‍ പാവങ്ങളായവരോട് ദൈവത്തിനുള്ള സ്‌നേഹത്തിനു സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു വിശുദ്ധ മദര്‍ തെരേസയെന്നും പാവപ്പെട്ടവരില്‍ ദൈവപുത്രന്റെ മുഖം ദര്‍ശിക്കാന്‍ മദറിനു കഴിഞ്ഞെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ബള്‍ഗേറിയയിലെ ദ്വിദിന സന്ദര്‍ശനത്തിനുശേഷമാണ് മാര്‍പാപ്പ വടക്കന്‍ മാസിഡോണിയയിലെത്തിയത്. മദര്‍ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സഭയിലെ കന്യാസ്ത്രീകള്‍ ഏറെ ആഹ്ലാദത്തോടെയാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. പാപ്പയെ സ്വീകരിക്കുവാന്‍ മദറിന്റെ രണ്ടു ബന്ധുക്കളും അതിഥികളുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായി. സഭാംഗങ്ങളുമായും അവരെ ആശ്രയിച്ചു കഴിയുന്ന അഗതികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ആദ്യമായാണ് ഒരു മാര്‍പാപ്പ സ്‌കോപ്യേയില്‍ സന്ദര്‍ശനം നടത്തുന്നത്.
Image: /content_image/News/News-2019-05-08-05:03:34.jpg
Keywords: മദര്‍ തെരേസ
Content: 10299
Category: 18
Sub Category:
Heading: എടത്വ തിരുനാളില്‍ പങ്കുചേര്‍ന്ന് ആയിരങ്ങള്‍
Content: എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അത്ഭുതരൂപവും വഹിച്ചുകൊണ്ടു തിരുനാള്‍ പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്ന് ആയിരങ്ങള്‍. കന്യാകുമാരി, ചിന്നമുട്ടം എന്നിവിടങ്ങളിലെ തുറയില്‍ നിന്നുള്ളവരായിരുന്നു തിരുസ്വരൂപം വഹിച്ചത്. ആണ്ടുവട്ടത്തില്‍ ഒരിക്കല്‍ മാത്രം പുറത്തിറക്കുന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പുണ്യരൂപം ദര്‍ശിക്കാനും പ്രദക്ഷിണത്തില്‍ പങ്കെടുക്കാനായി ലക്ഷക്കണക്കിനു വിശ്വാസികളാണ് എത്തിയത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റും നടന്നത്. രാവിലെ ആറിനു ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തിലും ഉച്ചകഴിഞ്ഞു മൂന്നിനു പാളയം കോട്ടൈ രൂപത മെത്രാന്‍ മാര്‍ ജൂഡ് പോള്‍ രാജിന്റെ കാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടന്നു. പ്രദക്ഷിണത്തിനുശേഷം അവകാശ നേര്‍ച്ചകളായ അരി, മലര്‍, വെളിച്ചെണ്ണ, പൂമാല, വലയില്‍ ചേര്‍ക്കുന്നതിനുള്ള തലനൂല്‍ എന്നിവ വികാരി ഫാ. മാത്യു ചൂരവടിയുടെ കൈയ്യില്‍നിന്നു വാങ്ങിയാണ് കന്യാകുമാരി, ചിന്നമുട്ടം എന്നീ തുറയില്‍ നിന്നുള്ളവര്‍ മടങ്ങിയത്. തമിഴ് മക്കള്‍ മടങ്ങിയതോടെ ഇന്നുമുതല്‍ നാട്ടുകാരുടെ തിരുനാള്‍ ആരംഭിക്കും. എട്ടാമിടം മേയ് 14നാണ്. അന്ന് ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം കുരിശടി ചുറ്റി പള്ളിയില്‍ മടങ്ങിയെത്തുന്നതോടെ കൊടിയിറങ്ങും.
Image: /content_image/India/India-2019-05-08-05:28:18.jpg
Keywords: തിരുനാ
Content: 10300
Category: 18
Sub Category:
Heading: പിഒസിയുടെ കമ്മീഷന്‍ പൊതുയോഗം
Content: കൊച്ചി: കെസിബിസി ആസ്ഥാനമായ പിഒസിയുടെ കമ്മീഷന്‍ പൊതുയോഗം ഇന്നു നടക്കും. നിര്‍വാഹക സമിതി യോഗത്തെത്തുടര്‍ന്നാണു പൊതുയോഗം. ഫാ. സൈമണ്‍ ഇലവുത്തിങ്കല്‍ ക്ലാസ് നയിക്കും. പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഇന്ന്‍ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അറിയിച്ചു.
Image: /content_image/India/India-2019-05-08-05:37:16.jpg
Keywords: കെ‌സി‌ബി‌സി
Content: 10301
Category: 1
Sub Category:
Heading: തിരുക്കല്ലറ ദേവാലയത്തിനായി ജോർദാൻ രാജാവിന്റെ ധനസഹായം
Content: ജറുസലേം: ജറുസലേമിലെ പ്രശസ്തമായ തിരുക്കല്ലറ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് ധനസഹായവുമായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ. 2018 നവംബർ മാസം ജോർദാൻ രാജാവിനു ലഭിച്ച ടെമ്പിൾടൺ അവാർഡിൽ നിന്നുളള തുകയുടെ ഒരു ഭാഗം തിരുക്കല്ലറ ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനായി നല്‍കിയെന്നാണ് ജോര്‍ദാനിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വാസ ആത്മീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് ടെമ്പിൾടൺ അവാർഡ് നൽകുന്നത്. ക്രൈസ്തവ വിശ്വാസിയായിരുന്ന ജോൺ ടെമ്പിൾടണിന്റെ പേരിലാണ് അവാർഡ് നൽകുന്നത്. വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ അടക്കമുള്ള വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കുമെന്ന് ടെമ്പിൾടൺ ഫൗണ്ടേഷൻ വ്യക്തമാക്കിയിരിന്നു. 2016 ഏപ്രിൽ മാസം ദേവാലയ പുനർനിർമ്മാണത്തിനായി ജോർദാൻ രാജാവ് ധനസഹായം നൽകിയിരുന്നു. പുനർനിർമാണ പ്രക്രിയകൾ മാർച്ച് 2017നാണ് പൂർത്തിയായത്. മിതവാദിയായ മുസ്ലിം നേതാവ് എന്ന് അറിയപ്പെടുന്ന ആളാണ് അബ്ദുല്ല രണ്ടാമൻ രാജാവ്. തിരുകല്ലറ ദേവാലയത്തിന് ധനസഹായം നൽകാനായുള്ള ജോർദാൻ രാജാവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു ക്രൈസ്തവ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. തിരുക്കല്ലറ ദേവാലയത്തിന്റെ മേല്‍നോട്ടമുള്ള വിവിധ സഭകളുടെ കൂട്ടായ്മക്കു വേണ്ടി ജറുസലേം ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തെയോഫിലസ് മൂന്നാമന്‍ ജോര്‍ദ്ദാന്‍ രാജാവിന് പ്രത്യേകം നന്ദി അറിയിച്ചു.
Image: /content_image/News/News-2019-05-08-07:12:53.jpg
Keywords: കല്ലറ
Content: 10302
Category: 1
Sub Category:
Heading: റമദാനു ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ നടത്താന്‍ ഐ‌എസ് ഒരുങ്ങുന്നതായി റിപ്പോർട്ട്
Content: മോസ്കോ: റമദാൻ മാസത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവർക്കു നേരെ വ്യാപക ആക്രമണങ്ങൾ നടത്തിയേക്കുമെന്ന് മുന്നറിയിപ്പ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ എന്ന യുദ്ധ ഗവേഷക സംഘടനയാണ് വളരെ നിര്‍ണ്ണായകമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രിൽ 21 ഈസ്റ്റർ ദിനത്തിൽ 250 ആളുകളെ ശ്രീലങ്കയിൽ വധിച്ചത് ആക്രമണ പരമ്പരയുടെ തുടക്കമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയും തുടർച്ചയായി ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷകരായ ബ്രാൻഡൻ വാലേസും ജെന്നിഫർ കഫറില്ലയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2014 മുതൽ ഇസ്ലാമിക് സ്റ്റേറ്റ് റമദാൻ മാസത്തിൽ പാശ്ചാത്യ രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതു പതിവാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുന്‍കാല ചരിത്രപശ്ചാത്തലത്തില്‍ പാശ്ചാത്യർക്കുള്ള ഒരു സന്ദേശം എന്ന നിലയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് അംഗം ബ്ലെയ്സ് മിസ്റ്റൾ പറഞ്ഞു. ശ്രീലങ്കയിലെ ചാവേർ ആക്രമണങ്ങൾക്കു ശേഷം, ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ടിരുന്നു. 2014ൽ ഇറാഖിലെ അൽ നൂറി മോസ്കിൽ സ്വയം ഖലീഫയായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് ഐഎസ് തലവന്റെ വീഡിയോ പുറത്തുവരുന്നത്. വീഡിയോ സന്ദേശത്തിൽ ശ്രീലങ്കയിലെ ചാവേർ ആക്രമണങ്ങളെ ബാഗ്ദാദി അഭിനന്ദിച്ചിരിന്നു.
Image: /content_image/News/News-2019-05-08-08:37:44.jpg
Keywords: ഇസ്ലാമിക്, ഐ‌എസ്
Content: 10303
Category: 1
Sub Category:
Heading: പ്രാര്‍ത്ഥന സഫലം: ആസിയ ബീബി കാനഡയില്‍
Content: ലാഹോര്‍: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ മ​ത​നി​ന്ദ കു​റ്റം ചു​മ​ത്തി വ​ധ​ശി​ക്ഷ​യ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യു​വ​തി ആസിയ ബീബി പാക്കിസ്ഥാന്‍ വിട്ടു. വധശിക്ഷയില്‍ നിന്ന്‍ പാക്ക് കോടതി മോചനം നല്‍കിയെങ്കിലും തീവ്ര ഇസ്ളാമിക സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നു ആസിയയും കുടുംബവും രഹസ്യകേന്ദ്രത്തില്‍ കഴിയുകയായിരിന്നു. ആസിയ പാക്കിസ്ഥാന്‍ വിട്ടതായി സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആസിയക്കു കാനഡയാണ് അഭയം നല്‍കിയതെന്ന് അ​ഭി​ഭാ​ഷ​ക​ൻ സൈഫ് ഉല്‍ മുലൂക് അ​റി​യി​ച്ചു. 2009-ല്‍ ആസിയ ഒരു കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറ്റില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു. ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായ ആസിയയുടെ അപ്പീല്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2017 ഒക്ടോബറില്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും തീരുമാനമായിരിന്നില്ല. ആസിയയുടെ മോചനത്തിനായി ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ സ്വരമുയര്‍ത്തിയിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31നാണ് ആസിയയെ പാക്ക് സുപ്രീം കോടതി സുപ്രീംകോടതി കുറ്റവിമുക്തയാക്കിയത്. ഇതേതുടര്‍ന്നു ആസിയായെ വധിക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്രിക് ഇ ലബ്ബായിക് എന്ന ഇസ്ളാമിക പാര്ട്ടി പാക്കിസ്ഥാനിലുടനീളം വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. ഒരാഴ്ചക്കു ശേഷമാണ് ആസിയ ജയില്‍ മോചിതയായത്. എന്നാല്‍ കഴിഞ്ഞ എഴുമാസക്കാലം അജ്ഞാത കേന്ദ്രത്തില്‍ തടവറ തുല്യമായ ജീവിതം നയിക്കുകയായിരിന്നു ആസിയയും കുടുംബവും. ഇതിനാണ് ഒടുവില്‍ അവസാനമായിരിക്കുന്നത്.
Image: /content_image/News/News-2019-05-08-09:50:11.jpg
Keywords: ആസിയ
Content: 10304
Category: 1
Sub Category:
Heading: ചൈനീസ് മെത്രാന്‍ തടങ്കലിലായിട്ട് 23 വര്‍ഷം: ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ വിശ്വാസി സമൂഹം
Content: ഹോങ്കോങ്ങ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തിയായ പാട്രിയോട്ടിക് സഭയില്‍ ചേരുവാന്‍ വിസമ്മതിച്ചതിനു ഇരുപത്തിമൂന്നു വര്‍ഷമായി തടവിലുള്ള മെത്രാന്റെ നിലവിലെ അവസ്ഥ അജ്ഞാതം. 87കാരനായ ബിഷപ്പ് ജെയിംസ് സു സമീനെ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനന്തരവനായ സു ടിനിയൗവ്വാണ് രംഗത്തു എത്തിയിരിക്കുന്നത്. ചൈനയിലെ ഹെബേയി പ്രവിശ്യയിലെ ബവോഡിങ്ങിലെ വത്തിക്കാനെ അംഗീകരിക്കുന്ന ഭൂഗര്‍ഭ സഭയുടെ മെത്രാനായിരുന്നു സു സമീന്‍. 1996-ല്‍ അറസ്റ്റിലായ ഇദ്ദേഹത്തെ 2003-ലാണ് അവസാനമായി കണ്ടത്. ബിഷപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നതിന് യാതോരു ഉറപ്പുമില്ലെന്നാണ് അദ്ദേഹത്തിന്റെ അനന്തരവന്‍ പറയുന്നത്. 1997-ല്‍ തടവില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തെ 2003-ല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ബവോഡിങ്ങിലെ ആശുപത്രിയില്‍ വെച്ച് കണ്ടതിനു ശേഷം പിന്നെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. കുറഞ്ഞത് 5 പ്രാവശ്യത്തോളം അറസ്റ്റ് ചെയ്യപ്പെടുകയും പല സമയങ്ങളിലായി 40 വര്‍ഷത്തോളം തടങ്കലില്‍ കഴിയുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയായിരിന്നു ബിഷപ്പ് സു സമീന്‍. മെത്രാനെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി 2015-ല്‍ ചൈന-വത്തിക്കാന്‍ ചര്‍ച്ചകളില്‍ പങ്കാളിയായിരുന്ന റിലീജിയസ് അഫയേഴ്സ് ഉദ്യോഗസ്ഥനായ ഗുവോ വെയ്യെ കണ്ടുവെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗമിക്കുന്നത് വരെ കാത്തിരിക്കുവാനാണ് അദ്ദേഹം പറഞ്ഞതെന്ന് ടിനിയൗവ്വ് പറയുന്നു. ചൈനയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ചും കഴിഞ്ഞ സെപ്റ്റംബറില്‍ ഇരുപക്ഷവും ധാരണയായിട്ടും സു സമീനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും, കൂടുതല്‍ വൈദികര്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നു അറസ്റ്റിലായികൊണ്ടിരിക്കുകയാണെന്നും ടിനിയൗവ്വ് ചൂണ്ടിക്കാട്ടി. ഹോങ്കോങ്ങിലെ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മീഷന്‍ നിരവധി തവണ മെത്രാന്‍ സു സമീനെ മോചിപ്പിക്കണമെന്ന് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. അതേസമയം ചൈന-വത്തിക്കാന്‍ ധാരണയെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് ഓരോദിവസവും ചൈനയില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-05-08-11:50:13.jpg
Keywords: ചൈന, ചൈനീ