category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദിവ്യബലിയില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ഇന്തോനേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥർ
Contentജക്കാര്‍ത്ത: രാജ്യസുരക്ഷയ്ക്കായുള്ള അധ്വാനത്തില്‍ യേശുവില്‍ ആശ്രയിച്ച് ഇൻഡോനേഷ്യയിലെ പട്ടാള പോലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം പൊന്തിയാനാക്ക് നഗരത്തിലെ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ ഇന്തോനേഷ്യയിലെ സായുധ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും പോലീസ് സേനയുടെ തലപ്പത്തിരിക്കുന്നവരുമായ അറുനൂറോളം സുരക്ഷാംഗങ്ങളാണ് പങ്കുചേര്‍ന്നത്. വെള്ളിയാഴ്ച ആർച്ച് ബിഷപ്പ് അഗസ്തീനസ് അഗസാണ് സൈനികര്‍ക്കായി പ്രത്യേക ദിവ്യബലി അർപ്പിച്ചത്. ബലിയര്‍പ്പണത്തിന് ശേഷം പോലീസ് നേതൃത്വവുമായി പ്രത്യേക കൂടിക്കാഴ്ചയും നടന്നു. പട്ടാളത്തിലും, പോലീസ് സേനയിലുമുള്ള കത്തോലിക്കാ ഉദ്യോഗസ്ഥരുമായി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ഈസ്റ്റർ ദിനത്തിൽ സെന്റ് സെസിലിയ ദേവാലയത്തിലേയ്ക്ക് പ്രാദേശിക പട്ടാള പോലീസ് കമാൻഡർമാരെ ആർച്ച് ബിഷപ്പ് ക്ഷണിച്ചിരുന്നു. അന്ന്‍ പ്രമുഖരായ ഒരുപാട് ഉദ്യോഗസ്ഥർ ക്ഷണം സ്വീകരിച്ച് ദേവാലയത്തിൽ എത്തിച്ചേർന്നിരുന്നു. കത്തോലിക്ക ഉദ്യോഗസ്ഥർ യൂണിഫോമിൽ പ്രാർത്ഥനയുടെ ഭാഗമായി ഒത്തുകൂടുന്ന കൂടുതൽ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ചടങ്ങിൽവച്ച് ഫാ. ലൗറഷസ് പ്രസേറ്റിയോ എന്ന വൈദികനെ പൊന്തിയാനാക്ക് അതിരൂപതയിലെ മിലിറ്ററി ചാപ്ലിനായി ആർച്ച് ബിഷപ്പ് അഗസ്തീനസ് അഗസ് പ്രഖ്യാപിച്ചു. മൂന്നു വർഷമാണ് വൈദികന്റെ കാലാവധി.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-05-07 13:04:00
Keywordsഇന്തോനേ
Created Date2019-05-07 12:49:57