Contents

Displaying 9951-9960 of 25168 results.
Content: 10265
Category: 1
Sub Category:
Heading: അനാവശ്യ സംഭാഷണം ഒഴിവാക്കി ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ ബാര്‍ബര്‍മാരോട് പാപ്പ
Content: റോം: അനാവശ്യ സംഭാഷണങ്ങളും പരദൂഷണങ്ങളും ഒഴിവാക്കി ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ ബാര്‍ബര്‍മാരോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. സമചിത്തതയോടെ പ്രവര്‍ത്തിക്കുക വഴി പൊതുനന്മക്കായി സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും ഇടപാടുകാരോട് നല്ല രീതിയില്‍ പെരുമാറുകയും, പ്രചോദനാല്‍മകമായി സംസാരിക്കുകയുമാണ്‌ വേണ്ടതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ 29ന് റോം സന്ദര്‍ശിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ നാമധേയത്തിലുള്ള ഇറ്റാലിയന്‍ കത്തോലിക്കാ അസോസിയേഷന്‍ അംഗങ്ങളായ ബ്യൂട്ടീഷന്‍മാരോടും കേശാലങ്കാര വിദഗ്ദരോടും സംസാരിക്കുകയായിരുന്നു പാപ്പ. ജോലി സ്ഥലത്ത് സ്വന്തം ക്രിസ്തീയ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ നിങ്ങളുടെ മാധ്യസ്ഥ വിശുദ്ധന്‍ നിങ്ങളെ അനുഗ്രഹിക്കുമെന്നും പാപ്പാ പറഞ്ഞു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പെറു സ്വദേശിയായ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസാണ് കേശാലങ്കാരക്കാരുടെ മാധ്യസ്ഥ വിശുദ്ധന്‍. അദ്ദേഹത്തിന്റെ പിതാവ് സ്പെയിന്‍ സ്വദേശിയും, മാതാവ് കറുത്ത വംശജയായ സ്ത്രീയുമായിരുന്നു. ഇതിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഒരാളായിരിന്നു വിശുദ്ധന്‍. കഠിനമായ ജീവിത സാഹചര്യങ്ങളില്‍ പോലും തന്റെ എളിമ കൈവിടാതെ ജീവിക്കുവാനും സ്നേഹം പരത്തുവാനും, താന്‍ ജോലിചെയ്തിട്ടുള്ള ഫാര്‍മസിയില്‍ നിന്നും, ബാര്‍ബര്‍-സര്‍ജനായി സേവനം ചെയ്തതില്‍ നിന്നും ലഭിച്ച കഴിവുകള്‍ പാവപ്പെട്ടവര്‍ക്കും, രോഗികള്‍ക്കും വേണ്ടി തന്റെ ജീവിതം സമര്‍പ്പിക്കുവാനും വിശുദ്ധന് കഴിഞ്ഞുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. എല്ലാറ്റിനുമുപരിയായി ക്രിസ്തീയ വഴിയിലൂടെ ജീവിത മാര്‍ഗ്ഗം മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന്‍ ആശംസിച്ചുകൊണ്ടാണ് പാപ്പ വാക്കുകള്‍ ഉപസംഹരിച്ചത്.
Image: /content_image/News/News-2019-05-03-09:43:57.jpg
Keywords: പാപ്പ
Content: 10266
Category: 1
Sub Category:
Heading: വീണ്ടും ഭീഷണി: ശ്രീലങ്കയില്‍ പരസ്യ ബലിയര്‍പ്പണം ഇനിയും നീളും
Content: കൊളംബോ: വരും ദിവസങ്ങളില്‍ ഭീകരാക്രമണങ്ങൾക്കു കൂടുതല്‍ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്നു മെയ് അഞ്ചിന് ബലിയര്‍പ്പണം പുനഃരാരംഭിക്കുവാനുള്ള ശ്രീലങ്കന്‍ സഭയുടെ നീക്കം താത്ക്കാലികമായി റദ്ദാക്കി. പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരസ്യമായ പ്രാർത്ഥനകളോ ദിവ്യബലിയോ സംഘടിപ്പിക്കാൻ പാടില്ലെന്നാണ് നിര്‍ദ്ദേശം. വരുന്ന ഞായാറാഴ്ച മുതൽ ബലിയര്‍പ്പണത്തിനായെത്തുന്നവരെ കര്‍ശന പരിശോധനകളോടെ ദേവാലയത്തില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കാനായിരിന്നു സഭാനേതൃത്വത്തിന്റെ തീരുമാനം. എന്നാൽ പുതിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ സഭയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് രഞ്ചിത്ത് മാല്‍ക്കത്തെ കൂടാതെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്‌സെ എന്നിവരടക്കം നിരവധി പേര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. റംസാന് മുന്‍പ് അടുത്ത ആക്രമണം നടത്തുവാന്‍ ഇസ്ളാമിക തീവ്രവാദികള്‍ തയാറെടുക്കുന്നതായാണ് പുതിയ വിവരം.
Image: /content_image/News/News-2019-05-03-10:09:38.jpg
Keywords: ലങ്ക
Content: 10267
Category: 1
Sub Category:
Heading: ലോക സുറിയാനി സമ്മേളനം ലെബനോനില്‍ ആരംഭിച്ചു
Content: ബെയ്‌റൂട്ട്: ലോക സുറിയാനി സമ്മേളനം ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹോളി സ്പിരിറ്റ് യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ചു. സുറിയാനി സഭകളുടെ സംഗീത പാരന്പര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ സുറിയാനി ഭാഷാ പഠനത്തിന് ഏറ്റവും കൂടുതല്‍ പണ്ഡിതരെ നല്കിയിട്ടുള്ള പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും പങ്കെടുക്കുന്നുണ്ട്. കോട്ടയം ശ്രുതി സഭാ സംഗീത സ്‌കൂളിന്റെ സ്ഥാപകന്‍ ഫാ. ഡോ. എം.പി. ജോര്‍ജ്, കോട്ടയം സീറി ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപ്പറന്പില്‍, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ ബെച്ചാര ബൗട്രോസ് അൽ റാഹി, സുറിയാനി കത്തോലിക്കാ സഭയുടെ പാത്രീയാര്‍ക്കീസ് ഇഗ്‌നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ യൂഹാനാന്‍, സുറിയാനി സഭകളിലെ മെത്രാപോലീത്താമാര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിവിധ സഭാപ്രതിനിധികള്‍ എന്നിങ്ങനെ 200 ഓളം പേര്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/News/News-2019-05-04-01:41:12.jpg
Keywords: സുറിയാനി
Content: 10268
Category: 18
Sub Category:
Heading: ലങ്കന്‍ ആക്രമണം: വേളാങ്കണ്ണി ദേവാലയത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
Content: വേളാങ്കണ്ണി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തിന്റെയും കുരിശടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാന ബസലിക്കയുടെ പ്രവേശനകവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചും പള്ളിയുടെ മറ്റു കവാടങ്ങളില്‍ സായുധ സേനയെയും വിന്യസിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇത് കൂടാതെ താഴത്തെയും മുകളിലത്തെയും ബസലിക്കകള്‍, ഔര്‍ ലേഡി ടാങ്ക്, മോര്‍ണിംഗ് സ്റ്റാര്‍ പള്ളി, നടുത്തിട്ട് പള്ളി എന്നിവിടങ്ങളിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വിശേഷ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോലീസ് ഔട്ട് പോസ്റ്റ് സുരക്ഷ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുര്‍ബാനകള്‍ നടക്കുന്ന സമയത്ത് പള്ളിക്കുള്ളിലും പരിസരത്തും പ്രത്യേക നിരീക്ഷണവും പോലീസ് നടത്തുന്നുണ്ട്. നിരീക്ഷണ കാമറകളുടെ സംവിധാനവും മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമാക്കിയിട്ടുണ്ട്.തമിഴ്‌നാട് ഇന്റലിജന്‍സും വേളാങ്കണ്ണിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെ മാത്രമാണ് ഇപ്പോള്‍ പ്രധാന ബസലിക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
Image: /content_image/India/India-2019-05-04-01:54:43.jpg
Keywords: വേളാങ്ക
Content: 10269
Category: 18
Sub Category:
Heading: ശ്രീലങ്കയുടെ സമാധാനത്തിനായി ജപമാല യജ്ഞവുമായി സി‌എല്‍‌സി
Content: കൊച്ചി: ശ്രീലങ്കയുടെ സമാധാനത്തിനായി എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ യൂണിറ്റുകളെയും ഉള്‍പ്പെടുത്തി ജപമാല യജ്ഞം നടത്തും. ശ്രീലങ്കന്‍ ആക്രമണത്തെ അതിരൂപത സിഎല്‍സി യോഗം അപലപിച്ചു. ലോകസമാധാനത്തെ തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ലോകസമാധാനത്തിനായി യുവാക്കള്‍ പ്രാര്‍ത്ഥനയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീവ്രവാദ ശ്രമങ്ങളെ അതീവ ജാഗ്രതയോടെ കാണണമെന്നും യോഗം ആവശ്യപ്പെട്ടു. അതിരൂപത പ്രമോട്ടര്‍ ഫാ.തോമസ് മഴുവഞ്ചേരി, പ്രസിഡന്റ് അനില്‍ പാലത്തിങ്കല്‍, സെക്രട്ടറി ജെറിന്‍ ജോസ്, ട്രഷറര്‍ ആന്‍സണ്‍ ആന്റണി, ഷാജി വി. ഇടവൂര്‍, തോമസ് ഇത്തിത്തറ, ടോണി ജോര്‍ജ്, ആന്‍മേരി ടോമി, അതിരൂപത മോഡറേറ്റര്‍ സിസ്റ്റര്‍ എലൈസ്, ആല്‍ബര്‍ട്ട് കോളരിക്കല്‍, ജൂഡ് ജോസ്, ജോസ്ബിന്‍ ബേബി, ജെസ്റ്റീന്‍ സ്റ്റീഫന്‍, സിനോബി ജോയ്, റിജു പാപ്പച്ചന്‍, ജിന്റോ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-05-04-01:59:08.jpg
Keywords: ജപമാല
Content: 10270
Category: 18
Sub Category:
Heading: പ്രളയ സാന്ത്വനവുമായി കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ
Content: കോട്ടപ്പുറം: പ്രളയത്തിൽ തകർന്ന വീടിനു പകരം പുതിയവീട് നിർമ്മിച്ചു നൽകി കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മയുടെ മഹനീയ മാതൃക. പ്രളയത്തിൽ കിടപ്പാടം നഷ്ട്ടപ്പെട്ട കുറുമ്പതുരുത്ത് മാളിയേക്കൽ ജോൺസനും കുടുംബത്തിനും വേണ്ടിയാണ് പുതിയഭവനം പണിതു നൽകിയത്. മെയ് ഒന്നിന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരി പുതിയ ഭവനത്തിന്റെ ആശീർവാദം നിർവഹിച്ച്, താക്കോൽ കൈമാറിയത്. 2018 ആഗസ്റ്റ്മാസത്തിലുണ്ടായ മഹാപ്രളയത്തിലാണ് മൂന്നു കുട്ടികളും ഭാര്യയുമടങ്ങുന്ന ജോൺസന്റെ ഭവനം തകര്‍ന്നത്. കുടുംബത്തിന് പുതിയ വീട് നിർമിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോട്ടപ്പുറം രൂപതയിലെ വൈദിക കൂട്ടായ്മ മുന്‍കൈ എടുത്ത് രൂപതാ മെത്രാൻ ജോസഫ് കാരിക്കശ്ശേരിയുടെ നേതൃത്വത്തിൽ ഭവനം നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. അതിനായി, രൂപതയിലെ എല്ലാ വൈദികരും തങ്ങളുടെ ഒരുമാസത്തെ അലവൻസ് ഭവനനിർമാണത്തിനായി നൽകിയിരുന്നു. രൂപത വികാരി ജനറൽ ഡോ.ആന്റെണി കുരിശിങ്കൽ, ചാൻസിലർ ഫ്രാൻസിസ്കോ പടമാടൻ, പ്രോക്കുറേറ്റര്‍.ഫാ.ഷാജുമൈക്കിൾ കുരിശിങ്കൽ, കുറുമ്പതുരുത്തി വികാരി ഫാ.വിൻസൺ കുരിശിങ്കൽ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2019-05-04-02:09:46.jpg
Keywords: പ്രളയ
Content: 10271
Category: 9
Sub Category:
Heading: മരിയഭക്തിയുടെ മെയ്മാസ വണക്കത്തിൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11 ന്.യേശു നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും
Content: ബർമിങ്ഹാം: സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 11 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും. സെഹിയോൻ യുകെ യുടെ പ്രശസ്ത ആത്മീയ രോഗശാന്തി ശുശ്രൂഷകൻ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ഇന്റർ നാഷണൽ കോ ഓർഡിനേറ്ററുമായ ബ്രദർ ഷിബു കുര്യൻ , ഷീന ട്രാന്റൺ എന്നിവരും വചനവേദിയിലെത്തുന്ന കൺവെൻഷനിൽ വിശ്വാസികൾക്ക് അനുഗ്രഹവർഷത്തിനായി ബഥേൽ സെന്റർ ഒരുങ്ങുകയാണ്.ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കിങ്‌ഡം റെവലേറ്റർ , ലിറ്റിൽ ഇവാഞ്ചലിസ്റ് എന്നീ കുട്ടികൾക്കായുള്ള പ്രസിദ്ധീകരണങ്ങളും കൺവെൻഷനിൽ ലഭ്യമാണ്. വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മെയ് 11 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്‌: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5) >>>>>>>>>>>>>>>> B70 7JW. Bethel Convention Centre
Kelvin way
West Bromwich
Birmingham
B70 7 JW #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി ‭07878 149670‬
അനീഷ് ‭07760 254700‭
ബിജുമോൻ മാത്യു ‭07515 368239‬
ജോൺസൺ ‭07506 810177‬. #{red->n->n->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക് }# ടോമി ചെമ്പോട്ടിക്കൽ- 07737935424
ബിജു അബ്രഹാം- 07859890267
Image: /content_image/Events/Events-2019-05-04-02:13:24.jpg
Keywords: രണ്ടാം
Content: 10272
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ നേതാക്കള്‍ ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും: മുന്നറിയിപ്പുമായി മുസ്ലീം ഗ്രന്ഥകാരന്‍
Content: ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദമെന്ന ഭീഷണി സംബന്ധിച്ച് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ക്ക് ഓസ്ട്രേലിയയില്‍ നിന്നുള്ള മുസ്ലീം ഗ്രന്ഥകാരനായ മൊഹമ്മദ് ത്വാഹിദിയുടെ അടിയന്തിര മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ തുടര്‍ച്ചയായി കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ആശങ്കകള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സി.ബി.എന്‍ സീനിയര്‍ കറസ്പോണ്ടന്റായ ജോര്‍ജ്ജ് തോമസിന് നല്‍കിയ അഭിമുഖത്തിലാണ് ‘ദി ട്രാജഡി ഓഫ് ഇസ്ലാം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ മൊഹമ്മദ് ത്വാഹിദി ഈ മുന്നറിയിപ്പ് നല്‍കിയത്. “ക്രിസ്ത്യാനികളും, ക്രിസ്ത്യന്‍ നേതാക്കളും ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍, തീവ്രവാദികളെ വെറുക്കുന്ന മുസ്ലീങ്ങളായ ഞങ്ങള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കുവാന്‍ ശ്രമിച്ചിരുന്നു”. ത്വാഹിദി പറഞ്ഞു. അപക്വമായ രാഷ്ട്രീയ ശരിപ്പെടുത്തലുകളാണ് മതമൗലീകവാദികളായ മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും അവസരം നല്‍കുന്നതെന്നും, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീശത്വം നഷ്ടപ്പെട്ടുവെങ്കിലും, അവരെ അനുകൂലിക്കുന്നവരും, അവരോട് അനുഭാവം പുലര്‍ത്തുന്നവരും ഇപ്പോഴും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക തീവ്രവാദം പ്രചരിക്കുന്നത് തടയുവാനുള്ള ഒരു ദൗത്യത്തിലാണ് താന്‍ എന്നാണ് മുസ്ലീം പണ്ഡിതനും, ചിന്തകനും, പ്രബോധകനുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ത്വാഹിദി പറയുന്നത്.താന്‍ ഒരു മുസ്ലീമാണെങ്കിലും ഇസ്ലാമിക മതാധിഷ്ടിത രാജ്യത്ത് തനിക്ക് ജീവിക്കുവാനും കഴിയുകയില്ലെന്നും, എന്നാല്‍ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ തനിക്ക് സമാധാനമായി ജീവിക്കുവാന്‍ കഴിയുമെന്നും ത്വാഹിദി പറഞ്ഞു. പ്രവര്‍ത്തനക്ഷമമായ തലച്ചോറുള്ള ഒരു മുസ്ലീമും ISIS പോലെയുള്ള തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001 സെപ്റ്റംബര്‍ 11-ന് അമേരിക്കയില്‍ നടന്ന ആക്രമണത്തിനു ശേഷം ഉണ്ടായ തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് അടുത്ത കാലത്ത് ഒരു ജെര്‍മ്മന്‍ വാര്‍ത്താപത്രമായ ‘ഡൈ വെല്‍റ്റ്’ നടത്തിയ പഠനത്തില്‍ കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകമെങ്ങുമായി 31,211 തീവ്രവാദി ആക്രമണങ്ങളാണ് ലോകമെങ്ങുമായി ഉണ്ടായത്. ഈ ആക്രമണങ്ങളില്‍ 1,46,811 നിരപരാധികളാണ് നിഷ്കരുണം കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ്.
Image: /content_image/News/News-2019-05-04-02:19:38.jpg
Keywords: മുസ്ലിം
Content: 10273
Category: 1
Sub Category:
Heading: ഈശോയെ ചേര്‍ത്തു പിടിച്ച് വാഷിംഗ്‌ടണിലെ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍
Content: വാഷിംഗ്‌ടണ്‍ ഡി സി: ദൈവവിളി പ്രോത്സാഹനത്തോടനുബന്ധിച്ച് വാഷിംഗ്‌ടണ്‍ അതിരൂപതയില്‍ നടത്തിയ കുട്ടികളുടെ കൂട്ടായ്മ സത്യ വിശ്വാസത്തിന്റെ പ്രഘോഷണമായി മാറി. നാഷ്ണല്‍ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബസലിക്കയില്‍ നടന്ന ബലിയര്‍പ്പണത്തില്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ത്ഥികള്‍ ഏറെ വിശ്വാസ തീക്ഷ്ണതയോടെയാണ് പങ്കുചേര്‍ന്നത്. ദൈവവിളി പ്രോത്സാഹന ബലിയര്‍പ്പണം തങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്നു പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതിരൂപതയുടെ പ്രീസ്റ്റ് വൊക്കേഷന്‍ ഡയറക്ടറായ ഫാ. മാര്‍ക്ക് ഇവാനിയാണ് വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്. നമ്മളെപ്രതിയുള്ള ദൈവഹിതം മനസ്സിലാക്കുവാന്‍ നാം ദൈവത്തിന് നേര്‍ക്ക് തുറന്നവരായിരിക്കണമെന്നും, നമ്മുടെ പദ്ധതികളെക്കാളും വലുതാണ്‌ ദൈവത്തിന്റെ പദ്ധതിയെന്നും വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ഫാ. ഇവാനി പറഞ്ഞു. നമ്മളെ ഓരോരുത്തരേയും ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവം നിങ്ങള്‍ക്കായി കരുതിവെച്ചിരിക്കുന്നത് കണ്ടെത്തിയാല്‍ മുന്‍പ് ഒരിക്കലും അനുഭവിക്കാത്ത സന്തോഷം അനുഭവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. തങ്ങളുടെ ദൈവവിളി സ്വീകരിക്കുന്നതിനായി എല്ലാം ഉപേക്ഷിച്ച മുന്‍ ഒളിമ്പ്യന്‍മാരെയും, കായിക താരങ്ങളേയും, അഭിഭാഷകരേയും, പോലീസ് ഓഫീസര്‍മാരേയും തനിക്കറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍ ഡൊമിനിക്കന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അന്നാ റൈ തന്റെ ദൈവവിളി അനുഭവത്തെക്കുറിച്ചുള്ള സാക്ഷ്യം നല്‍കി.
Image: /content_image/News/News-2019-05-04-04:03:59.jpg
Keywords: ദൈവവിളി
Content: 10274
Category: 1
Sub Category:
Heading: സംഖ്യയുടെ പുസ്തകത്തിലെ ബാലാം രാജാവ് ജീവിച്ചിരുന്നതിന് ചരിത്ര തെളിവ്
Content: ജറുസലേം: ബൈബിളിലെ പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ചരിത്ര ബലം നൽകുന്ന ഒരു തെളിവുകൂടി പുറത്തുവന്നു. ബിസി ഒന്‍പതാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന കൽഫലകം കണ്ടെത്തി പരിശോധന വിധേയമാക്കിയ പുരാവസ്തുഗവേഷകർ സംഖ്യയുടെ പുസ്തകത്തിലെ ബാലാക്ക് രാജാവിന്റെ പേര് കൽഫലകത്തിൽ ഉണ്ടെന്നാണ് പറയുന്നത്. ഇസ്രായേലിനെ ശപിക്കാൻ ബാലാക്ക് രാജാവ് പ്രവാചകനായിരുന്ന ബാലാമിനോട് പറയുന്നതായാണ് പഴയനിയമത്തിൽ കാണുന്നത്. കൽഫലത്തിൽ അവ്യക്തമായി കണ്ട ഒരു വാചകം "ഹൗസ് ഓഫ് ഡേവിഡ്" എന്നാണെന്ന്‍ ഗവേഷകർ കരുതിയിരുന്നു. എന്നാൽ ഈ വാചകം ബാലാക്ക് രാജാവിനെ പരാമർശിക്കുന്നതാണെന്നാണ് ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, പുരാവസ്തു ഗവേഷകനുമായ ഇസ്രായേൽ ഫിങ്കൽസ്റ്റീൻ പറയുന്നത്. ഉറപ്പു പറയാൻ ടീമിൽ ഉള്ളവർക്ക് സാധിക്കുന്നില്ലെങ്കിലും, ഇത് ബാലാക്ക് രാജാവിനെ കുറിച്ചുള്ള പരാമർശമാകാനാണ് കൂടുതൽ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബാലാക്ക് രാജാവിനെ പറ്റി ബൈബിളിന് പുറത്തല്ലാതെ പരാമർശങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ പുരാതന കൽപ്പലകയിലുള്ള വാക്ക് ഇത് ചരിത്ര സത്യമാണെന്ന് അടിവരയിടുകയാണ്. പ്രസ്തുത കൽപ്പലക ഇപ്പോൾ ഫ്രാൻസിലെ ലുവ്റി മ്യൂസിയത്തിലാണുള്ളത്.
Image: /content_image/News/News-2019-05-04-09:13:49.jpg
Keywords: ബൈബി