category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസംഖ്യയുടെ പുസ്തകത്തിലെ ബാലാം രാജാവ് ജീവിച്ചിരുന്നതിന് ചരിത്ര തെളിവ്
Contentജറുസലേം: ബൈബിളിലെ പഴയ നിയമത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് ചരിത്ര ബലം നൽകുന്ന ഒരു തെളിവുകൂടി പുറത്തുവന്നു. ബിസി ഒന്‍പതാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന കൽഫലകം കണ്ടെത്തി പരിശോധന വിധേയമാക്കിയ പുരാവസ്തുഗവേഷകർ സംഖ്യയുടെ പുസ്തകത്തിലെ ബാലാക്ക് രാജാവിന്റെ പേര് കൽഫലകത്തിൽ ഉണ്ടെന്നാണ് പറയുന്നത്. ഇസ്രായേലിനെ ശപിക്കാൻ ബാലാക്ക് രാജാവ് പ്രവാചകനായിരുന്ന ബാലാമിനോട് പറയുന്നതായാണ് പഴയനിയമത്തിൽ കാണുന്നത്. കൽഫലത്തിൽ അവ്യക്തമായി കണ്ട ഒരു വാചകം "ഹൗസ് ഓഫ് ഡേവിഡ്" എന്നാണെന്ന്‍ ഗവേഷകർ കരുതിയിരുന്നു. എന്നാൽ ഈ വാചകം ബാലാക്ക് രാജാവിനെ പരാമർശിക്കുന്നതാണെന്നാണ് ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, പുരാവസ്തു ഗവേഷകനുമായ ഇസ്രായേൽ ഫിങ്കൽസ്റ്റീൻ പറയുന്നത്. ഉറപ്പു പറയാൻ ടീമിൽ ഉള്ളവർക്ക് സാധിക്കുന്നില്ലെങ്കിലും, ഇത് ബാലാക്ക് രാജാവിനെ കുറിച്ചുള്ള പരാമർശമാകാനാണ് കൂടുതൽ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബാലാക്ക് രാജാവിനെ പറ്റി ബൈബിളിന് പുറത്തല്ലാതെ പരാമർശങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ പുരാതന കൽപ്പലകയിലുള്ള വാക്ക് ഇത് ചരിത്ര സത്യമാണെന്ന് അടിവരയിടുകയാണ്. പ്രസ്തുത കൽപ്പലക ഇപ്പോൾ ഫ്രാൻസിലെ ലുവ്റി മ്യൂസിയത്തിലാണുള്ളത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-05-04 13:56:00
Keywordsബൈബി
Created Date2019-05-04 13:43:49