Contents
Displaying 9921-9930 of 25168 results.
Content:
10235
Category: 18
Sub Category:
Heading: ശ്രീലങ്കന്‍ സഭക്ക് വേണ്ടിയുള്ള കെസിബിസി സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം
Content: ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങളില്‍ മൂന്നൂറ്റമ്പതിലേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞു. അനേകംപേര്‍ പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നു. അമ്പതിലേറെ കുഞ്ഞുങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു എന്നത് ആക്രമണത്തിന്റെ കിരാതമുഖം വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ സഭ വിറങ്ങലിച്ചു നില്ക്കുകയാണ്. മതതീവ്രവാദികളുടെ മനുഷ്യവിരുദ്ധത ചാവേറായി രൂപം ധരിച്ച ഈ ഹീനകൃത്യം മനഃസാക്ഷിയുള്ള ഏവരെയും ഞെട്ടിച്ചിരിക്കയാണ്. മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍, ആഡംബര ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയം എന്നിങ്ങനെ എട്ടിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ എത്തിയ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ പ്രാര്‍ത്ഥനയ്ക്കായി കുടുംബസമേതം എത്തിയവരാണ് സ്‌ഫോടനത്തിന്റെ ഇരകളായവരിലേറെയും. മരിച്ചവരില്‍ പത്തോളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. കൊളംബോയിലെ കൊച്ചിക്കാടെയിലുള്ള സെന്റ് ആന്റണീസ് കത്തോലിക്കാപള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്കാപള്ളി, ബട്ടിക്കേലാവ സിയോന്‍ പ്രൊട്ടസ്റ്റന്റ് പള്ളി എന്നീ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെയായിരുന്നു സ്‌ഫോടനം നടന്നത്. പള്ളികള്‍ കൂടാതെ, ഈസ്റ്റര്‍ ദിനത്തില്‍ പ്രത്യേക പ്രഭാതവിരുന്നൊരുക്കി ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്തിരുന്ന ഹോട്ടലുകളും പാര്‍പ്പിടസമുച്ചയവും ആക്രമണത്തിനു വേദികളായി. അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള നാഷണല്‍ തൗഹീദ് ജമാത്ത് എന്ന മുസ്ലീം സംഘടനയാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മരണത്തിന്മേലുള്ള ജീവന്റെ വിജയം ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്ന ഉയിര്‍പ്പുതിരുനാള്‍ദിനം തന്നെ ഭീകരര്‍ ആക്രമണത്തിനു തിരഞ്ഞെടുത്തു എന്നതും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായ യേശുക്രിസ്തുവിന്റെ ദിവ്യോപദേശങ്ങള്‍ ജീവിതപ്രമാണമാക്കുന്ന ക്രൈസ്തവര്‍ ആത്മസംയമനം പാലിക്കുകയും പ്രത്യാശ കൈവിടാതെ ഈ ദുരന്തത്തെ നേരിടുകയും ചെയ്യേണ്ടതാണ്. എങ്കിലും ദൈവസന്നിധിയില്‍ നമ്മുടെ കണ്ണീര്‍ക്കണങ്ങള്‍ തടഞ്ഞുനിറുത്താന്‍ നമുക്കാവില്ലല്ലോ. ദൈവകരുണയുടെ ഞായറായി സഭ ആചരിക്കുന്ന ഏപ്രില്‍ 28-ാം തീയതി ഞായറാഴ്ച നമുക്ക് ദൈവതിരുമുമ്പില്‍ ഹൃദയം ചൊരിയാം. അന്ന് ശ്രീലങ്കന്‍ സഭയോടും ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളസഭ പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് കെസിബിസി ആഹ്വാനംചെയ്യുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും ആശുപത്രികളില്‍ കഴിയുന്നവരുടെ സൗഖ്യത്തിനായും ശ്രീലങ്കന്‍ സഭയുടെയും ജനതയുടെയും മുറിവ് ഉണങ്ങുന്നതിനായും നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാം. ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവകരുണ അവരുടെമേല്‍ ദൈവം സമൃദ്ധമായി ചൊരിയട്ടെ! ലോകമെമ്പാടുമുള്ള തീവ്രവാദികള്‍ക്കു മാനസാന്തരമുണ്ടാകാനും നമുക്ക് പ്രാര്‍ത്ഥിക്കാം. മതത്തിന്റെയും വംശത്തിന്റെയും പേരില്‍ കൊല്ലും കൊലയും ശീലമാക്കിയ കഠിനഹൃദയങ്ങള്‍ അലിയണം. അവയെ അത്തരത്തില്‍ പാകപ്പെടുത്തുന്ന വിദ്വേഷത്തിന്റെ ആശയസംഹിതകള്‍ ഇല്ലാതായിത്തീരണം. ''ശത്രുവിനെ സ്‌നേഹിക്കുക'' എന്നു പഠിപ്പിക്കുകയും ''പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല; ഇവരോട് പൊറുക്കണമേ'' എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്ത ക്രിസ്തുവിനെ തള്ളിക്കളഞ്ഞ്, ''കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്'' എന്ന യഹൂദരുടെ ആനുപാതിക നീതിക്കും മുമ്പുള്ള, മൃഗീയവും പൈശാചികവുമായ കിരാതത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് മതഭീകരത. ക്രിസ്തു സമ്മാനിച്ച സംസ്‌കാരസമ്പന്നതയില്‍ നിന്ന് മനുഷ്യകുലത്തെയും ചരിത്രത്തെയും അനേകം കാതം പിന്നോട്ടടിക്കുന്ന വെറുപ്പിന്റെയും അക്രമത്തിന്റെയും സംസ്‌കാരശൂന്യതയ്ക്ക് അറുതിവരുക തന്നെ വേണം. ക്രിസ്തു കുരിശില്‍ മരിച്ചപ്പോള്‍ സൂര്യന്‍ ഇരുണ്ടു പോയി എന്ന പ്രതീകാത്മക ചിത്രീകരണം ബൈബിളിലുണ്ട്. തിന്മയുടെ ആധിക്യമാണ് ഇതു സൂചിപ്പിക്കുന്നത്. തിന്മയുടെമേലുള്ള നന്മയുടെ വിജയമാണ് ഈസ്റ്റര്‍. ഈസ്റ്റര്‍ ദിനത്തില്‍ തന്നെ മനുഷ്യനിലെ തിന്മ മറനീക്കി പുറത്തുവരുന്നതാണ് ശ്രീലങ്കയില്‍ നമ്മള്‍ കണ്ടത്. തിന്മ വര്‍ദ്ധിച്ചിടത്ത് നന്മ അതിലേറെ വര്‍ദ്ധിക്കുന്നു എന്നാണല്ലോ ബൈബിള്‍ പഠിപ്പിക്കുന്നത്. നന്മയുടെ വര്‍ദ്ധനവും ധര്‍മത്തിന്റെ സംസ്ഥാപനവും ദൈവം സാദ്ധ്യമാക്കുന്നത് നല്ലവരായ മനുഷ്യരുടെ ഇടപെടലുകളിലൂടെയാണ്. ഭീകരവാദത്തിന്റെ പ്രത്യയശാസ്ത്രക്കാര്‍ക്ക് അടിയറവു പറയാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനത്തോടെ സന്മനസ്സുള്ള സകലരും കൈകോര്‍ത്തുപിടിക്കേണ്ട സമയമാണിത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവസമൂഹത്തിനുനേരേ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സത്വരശ്രദ്ധയും അടിയന്തര ഇടപെടലും ഉണ്ടാകേണ്ടതുണ്ട്. ''വെളിച്ചത്തെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല'' എന്ന ബൈബിള്‍ വചനം ലോകമനഃസാക്ഷിയുടെ സൂര്യന്‍ ഇരുണ്ടുപോകുന്ന ഭീകര വീക്ഷണങ്ങളുടെ പശ്ചാത്തലത്തിലും വലിയ പ്രത്യാശയുടെ പ്രകാശധാരയായി വര്‍ത്തിക്കുന്നു. ശ്രീലങ്കയില്‍ കൊല്ലപ്പെട്ട നിഷ്‌കളങ്കരായ മനുഷ്യരോടും ദുരിതമനുഭവിക്കുന്ന സഹജീവികളോടും നമുക്ക് ആത്മീയമായും മാനസികമായും ഐക്യപ്പെട്ടിരിക്കാം. നീതിയുടെ നിലവിളികള്‍ ഉയരുന്ന നിരപരാധികളുടെ ശവക്കൂനകള്‍ പുതിയ മാനവികതയുടെയും സാഹോദര്യ-സഹവര്‍ത്തിത്ത്വങ്ങളില്‍ അധിഷ്ഠിതമായ പുതിയ മതാത്മകതയുടെയും വളക്കൂറുള്ള മണ്ണായി ഭവിക്കട്ടെ. ദൈവത്തിന്റെ കൃപ കൂടാതെ ആര്‍ക്കും നന്മ-തിന്മകളെ വിവേചിച്ചറിയാനോ ദൈവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ നന്മയില്‍ സ്ഥായിയായി ഉറച്ചു നില്ക്കാനോ സാധിക്കുകയില്ല. തിന്മയുടെയും പൈശാചികതയുടെയും നീരാളിപ്പിടുത്തത്തില്‍ നിന്ന് തീവ്രവാദികളുടെ മനസ്സുകള്‍ക്ക് മോചനം ലഭിക്കാന്‍ ദൈവം അവരുടെമേല്‍ നിസ്സീമമാംവിധം കരുണ ചൊരിയട്ടെ! ആഗോള കത്തോലിക്കാസഭ ദൈവകരുണയുടെ ഞായറാഴ്ചയായി ആചരിക്കുന്ന ഏപ്രില്‍ 28-ാം തീയതി കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും മതതീവ്രവാദികളുടെ മാനസാന്തരത്തിനും കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സൗഖ്യത്തിനും ഹൃദയം തകര്‍ന്നവരുടെ ആശ്വാസത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കണം. അന്നേദിവസം ലോകസമാധാനത്തിനായി ദിവ്യബലിയര്‍പ്പിക്കുകയും സമാധാന സമ്മേളനങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും സംഘടിപ്പിക്കുകയും ചെയ്യാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഏവരെയും ആഹ്വാനംചെയ്യുന്നു. സ്‌നേഹാദരങ്ങളോടെ, *ആര്‍ച്ചു ബിഷപ്പ് എം. സൂസപാക്യം, പ്രസിഡന്റ്, കെസിബിസി *ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം (വൈസ് പ്രസിഡന്റ്, കെസിബിസി ) ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് (സെക്രട്ടറി ജനറല്‍, കെസിബിസി)
Image: /content_image/India/India-2019-04-28-07:58:11.jpg
Keywords: കെസിബിസി

10236
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയുള്ള ആരോപണം വ്യാജമെന്ന് തെളിഞ്ഞു
Content: കൊച്ചി∙ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ബാങ്ക് രേഖകള്‍ വ്യാജമാണെന്നു തെളിഞ്ഞു. കർദ്ദിനാളിന്റെ രഹസ്യ അക്കൗണ്ടിലൂടെ സാമ്പത്തിക ഇടപാട് നടന്നെന്നായിരുന്നു പരാതി. കര്‍ദിനാളിന്റെ പേരില്‍ ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ടില്ലെന്നാണ് പോലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്. കര്‍ദ്ദിനാളിനെതിരെ സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്നു ചൂണ്ടിക്കാട്ടി സഭയുടെ ഐടി വിഭാഗം പോലീസില്‍ പരാതി നല്‍കുകയായിരിന്നു. ഇതേ തുടര്‍ന്നാണ് കര്‍ദ്ദിനാളിനെതിരെ ആരോപണമുയര്‍ത്തി സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
Image: /content_image/India/India-2019-04-28-17:44:03.jpg
Keywords: ആലഞ്ചേ

10237
Category: 1
Sub Category:
Heading: ടെലിവിഷന് മുന്നില്‍ മുട്ടുകുത്തി ശ്രീലങ്കന്‍ ജനതയുടെ ബലിയര്‍പ്പണം
Content: കൊളംബോ: ഈസ്റ്റര്‍ദിന സ്ഫോടനങ്ങള്‍ക്കു ശേഷം പരസ്യ ദിവ്യബലി അര്‍പ്പണം താത്ക്കാലികമായി റദ്ദാക്കിയെങ്കിലും പതറാത്ത വിശ്വാസ സാക്ഷ്യവുമായി ശ്രീലങ്കന്‍ ജനത. ആക്രമണത്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അദ്ദേഹത്തിന്റെ വസതിയിലെ സ്വകാര്യ ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ ടെലിവിഷന് മുന്നില്‍ മുട്ടുകുത്തി നിന്നുകൊണ്ടാണ് ആയിരങ്ങള്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തത്. കര്‍ദ്ദിനാളിന്റെ ബലിയര്‍പ്പണം തത്സമയം ശ്രീലങ്കന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തിരിന്നു. കൊളംബോയിലെ കര്‍ദ്ദിനാളിന്റെ വസതിയിലെ സ്വകാര്യചാപ്പലില്‍ നടന്ന ദിവ്യബലിയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്‌സെ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Image: /content_image/News/News-2019-04-29-03:32:29.jpg
Keywords: ലങ്ക

10238
Category: 1
Sub Category:
Heading: കുടിയേറ്റക്കാര്‍ക്കായി അഞ്ചു ലക്ഷം ഡോളര്‍ സംഭാവനയുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചു ലക്ഷം ഡോളര്‍ സംഭാവന ചെയ്തതായി വത്തിക്കാന്‍. അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചു പരാജയപ്പെട്ടു മെക്‌സിക്കോയില്‍ കുടുങ്ങിയവരെ സഹായിക്കാനാണ് തുക വിനിയോഗിക്കുക. മെക്‌സിക്കോയിലെ 16 രൂപതകളുടെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ പണം ചെലവഴിക്കും. വീട്, ഭക്ഷണം, അടിസ്ഥാന ആവശ്യങ്ങള്‍ തുടങ്ങീ 27 പദ്ധതികള്‍ക്കാണ് മുന്‍ഗണന. 2018ല്‍ ആറു സംഘങ്ങളായി എത്തിയ 75,000 പേരാണ് മെക്‌സിക്കോയിലുള്ളത്. ഹോണ്ടൂറാസ്, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളില്‍ നിന്ന്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരാണ് അവര്‍.
Image: /content_image/News/News-2019-04-29-04:04:11.jpg
Keywords: അഭയാ

10239
Category: 18
Sub Category:
Heading: ലങ്കക്കു പ്രാര്‍ത്ഥനയുടെ കരുത്ത് പകര്‍ന്ന് കേരള സഭ
Content: പാലക്കാട്: ശ്രീലങ്കയിലെ ഭീകരാക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടവര്‍ക്കായി കേരളത്തിലെ എല്ലാ കത്തോലിക്ക ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. മിക്കയിടങ്ങളിലും കൊല്ലപ്പെട്ടവരോടുള്ള ആദരവ് പ്രകടമാക്കിക്കൊണ്ട് മെഴുകുതിരികള്‍ കത്തിച്ച് വിശ്വാസികള്‍ ടൗണുകളിലൂടെ മൗനജാഥയും സംഘടിപ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിയ്ക്കും ആശുപത്രികളില്‍ കഴിയുന്നവരുടെ സൗഖ്യത്തിനും ശ്രീലങ്കന്‍ സഭയുടെയും ജനതയുടെയും മുറിവ് ഉണക്കുന്നതിനും ലോകമെന്പാടുമുള്ള തീവ്രവാദി സംഘടനകള്‍ക്ക് മാനസാന്തരം ഉണ്ടാകുന്നതിനും ലോകസമാധാനത്തിനും വേണ്ടിയാണ് കെസിബിസി ഇന്നലെ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ആഹ്വാനം നല്‍കിയത്.
Image: /content_image/India/India-2019-04-29-05:45:44.jpg

10240
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം മനുഷ്യത്വത്തോടുള്ള അവഹേളനം: കർദ്ദിനാൾ മാൽക്കം
Content: കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണം മനുഷ്യത്വത്തോടുള്ള അവഹേളനമാണെന്ന്‍ ശ്രീലങ്കൻ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്. കര്‍ദ്ദിനാളിന്റെ വസതിയിലെ ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാന മധ്യേ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പരാമർശം നടത്തിയത്. ഭിന്നതയില്ലാതെ രാജ്യത്ത് സമാധാനവും, സഹവർത്തിത്വവും പുലരാൻ പ്രാർത്ഥിക്കണം. അക്രമത്തിന് വേണ്ടിയുള്ള ദൈവനാമത്തിലുള്ള നിലവിളി പൂര്‍ണ്ണമായും തെറ്റാണ്. അത് ഒരിയ്ക്കലും ദൈവഹിതമല്ല. ദൈവത്തിന്റെ പേരില്‍ ആര്‍ക്കാണു കൊല്ലാനാവുകയെന്നും സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ചോദിച്ചു. നിരവധി ശ്രീലങ്കന്‍ ചാനലുകള്‍ കര്‍ദ്ദിനാളിന്റെ ബലിയര്‍പ്പണം തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു.
Image: /content_image/News/News-2019-04-29-07:20:30.jpg
Keywords: ഇസ്ലാമിക

10241
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രൽ പുനർനിർമ്മാണത്തിന് കൊച്ചു സമ്പാദ്യം പങ്കുവച്ച് കുഞ്ഞു കയ്റ്റലിന്‍
Content: ലണ്ടന്‍: നോട്രഡാം കത്തീഡ്രൽ പുനർനിർമ്മാണത്തിനായി തന്റെ കൊച്ചു സമ്പാദ്യം പങ്കുവച്ച ഒമ്പത് വയസ്സുകാരിയെ കുറിച്ചുള്ള വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നു. ഈ മാസം അഗ്നിക്കിരയായ നോട്രഡാം കത്തീഡ്രൽ പുനർനിർമ്മാണത്തിനായി ഇതുവരെ 850 മില്യൺ പൗണ്ടാണ് ലഭിച്ചത്. ഇതിനിടയിലാണ് കത്തീഡ്രൽ പുനർനിർമ്മാണത്തിനായി 9 വയസ്സുകാരിയായ കയ്റ്റലിന്‍ ഹാൻഡ്ലി എന്ന ബ്രിട്ടീഷ് പെൺകുട്ടി തന്റെ ചെറിയ സമ്പാദ്യമായ 3.38 പൗണ്ട് പങ്കുവെച്ചിരിക്കുന്നത്. ദേവാലയത്തിനു വേണ്ടി സംഭാവന സ്വീകരിക്കാൻ ഫ്രഞ്ച് സർക്കാർ നിയോഗിച്ചിരിക്കുന്ന ഫോണ്ടേഷൻ ഡു പാട്രിമോയിണി എന്ന സംഘടനയ്ക്കാണ് പെൺകുട്ടി തന്റെ സമ്പാദ്യം നൽകിയത്. പുനര്‍നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷ അറിയിച്ചുകൊണ്ടുള്ള കുറിപ്പും കാറ്റലിൻ സംഘടനയ്ക്കു നല്‍കിയിട്ടുണ്ട്. "ഫ്രാൻസിലെയും പാരീസിലെയും പ്രിയപ്പെട്ടവരെ, എന്റെ പേര് കയ്റ്റലിന്‍ ഹാൻഡ്ലി എന്നാണ്. എനിക്ക് ഒമ്പത് വയസ്സാണ് ഞാൻ ഇംഗ്ലണ്ടിൽ താമസിക്കുന്നു. നോട്രഡാം തീപിടുത്തത്തെ കുറിച്ച് റേഡിയോയിൽ കേട്ടു, ഇത് ഒരുപാട് ഒന്നുമില്ലെന്ന് എനിക്കറിയാം. ചെറിയ തുകയും സഹായകരമാകും, പുനർനിർമ്മാണത്തിനായി ഒരുപാട് നാൾ എടുക്കില്ല എന്ന് കരുതുന്നു" കാറ്റലിൻ സംഘടനയ്ക്ക് അയച്ച കത്തിൽ ഇപ്രകാരം എഴുതി. തന്റെ മകൾ കത്തീഡ്രലിന്റെ പഴക്കത്തെ പറ്റി കേട്ടതുമുതൽ വലിയ വിഷമത്തിലായിരുന്നവെന്ന് അവളുടെ പിതാവ് സൈമൺ ഹാൻഡ്ലി അന്താരാഷ്ട്ര മാധ്യമമായ 'സിഎൻഎൻ'നോട് പറഞ്ഞു. കുഞ്ഞു മനസ്സിന്റെ നിഷ്കളങ്കതയുടെ വാര്‍ത്ത മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാകുകയാണ്. അതേസമയം ദിവസംതോറും വലിയ രീതിയിലുള്ള സംഭാവന കത്തീഡ്രൽ പുനർനിർമ്മാണത്തിനായി തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് 'ഫോണ്ടേഷൻ ഡു പാട്രിമോയിണി' സംഘടനയുടെ വക്താവ് ലോറൻസ് ലെവി പറഞ്ഞു. ഇതുവരെ 164 മില്യൺ പൗണ്ട് സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
Image: /content_image/News/News-2019-04-29-08:03:43.jpg
Keywords: നോട്രഡാം, കത്തീഡ്ര

10242
Category: 1
Sub Category:
Heading: ഇന്തോനേഷ്യന്‍ സെമിനാരി അംഗത്തിനു പഞ്ചക്ഷതം? ചിത്രങ്ങള്‍ വൈറല്‍
Content: ജക്കാര്‍ത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയിലെ കപ്പൂച്ചിന്‍ സെമിനാരി വിദ്യാര്‍ത്ഥിക്കു ഉണ്ടായ പഞ്ചക്ഷതത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നു. ബ്രദര്‍ റ്റെഡി ഡുന്‍ഡ്രൂവിനാണ് ക്രൂശിതനായ ക്രിസ്തുവിന്റെ തിരുമുറിവുകളോട് സാമ്യമുള്ള പഞ്ചക്ഷതം ശരീരത്തില്‍ പതിഞ്ഞിരിക്കുന്നത്. റ്റെഡ്ഢിയുടെ പാദത്തിലും, കൈപ്പത്തിയിലും, ഉടലിലും, കണ്ണുകളിലുമാണ് യേശുവിന്റെ ശരീരത്തില്‍ പീഡാനുഭവത്തെ തുടര്‍ന്നുണ്ടായ ദിവ്യക്ഷതങ്ങള്‍ക്ക് സമാനമായ മുറിവുകള്‍ ഉണ്ടായിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റ്റെഡിയുടെ മുറിവുകളുടെ ചിത്രങ്ങള്‍ സത്യമാണെന്നാണ് അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളും, മെഡാന്‍ അതിരൂപതാധികാരികളും പറയുന്നത്. ഇതിനു മുന്‍പും റ്റെഡിക്ക് ഇത്തരം മുറിവുണ്ടായിട്ടുള്ളതായി അദ്ദേഹത്തിന്റെ ഒരു ബന്ധുവായ ലൂയിസ് അമന്‍ വെളിപ്പെടുത്തി. സവേരിയന്‍ മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആശ്രമങ്ങളില്‍ കഴിയുന്ന സമയത്തും റ്റെഡിയില്‍ പഞ്ചക്ഷതങ്ങള്‍ ദൃശ്യമായി. ഈ ക്ഷതങ്ങളെ തുടര്‍ന്നു വലിയ സഹനങ്ങളാണ് റ്റെഡി അനുഭവിച്ചതെന്ന് അമന്‍ പറയുന്നു. 2016-ലാണ് റ്റെഡി കപ്പൂച്ചിന്‍ സെമിനാരിയില്‍ ചേരുന്നത്. കപ്പൂച്ചിന്‍ ആശ്രമാധികാരികള്‍ അദ്ദേഹത്തെ വിദഗ്ദ ചികിത്സക്കായി ഇറ്റലിയിലേക്കയച്ചുവെങ്കിലും, മുറിവുകള്‍ ഭേദമാക്കാനോ, അതിന്റെ കാരണങ്ങള്‍ കണ്ടെത്താനോ വിദഗ്ദരായ ഡോക്ടര്‍മാര്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ മുറിവുകള്‍ക്ക് ആത്മീയതയുമായി ബന്ധപ്പെട്ട അത്ഭുതമാണോ, അതോ മറ്റ് വല്ല കാരണങ്ങള്‍ കൊണ്ടുണ്ടായതാണോ എന്നതിനെക്കുറിച്ച് പറയുവാന്‍ സമയമായിട്ടില്ലെന്നാണ് മെഡാന്‍ അതിരൂപതാ വികാര്‍ ജനറാളും, കപ്പൂച്ചിന്‍ പുരോഹിതനുമായ ഫാ. മൈക്കേല്‍ മാനുരുംഗ് പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായാണ് വിശ്വാസികള്‍ റ്റെഡിയുടെ മുറിവുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നത്. അഗാധമായ ഭക്തിയുള്ളവര്‍ക്ക് ലഭിക്കുന്ന ഒരനുഗ്രഹമായിട്ടാണ് കത്തോലിക്കാ സഭ പഞ്ചക്ഷതങ്ങളെ പരിഗണിച്ചുവരുന്നത്. പഞ്ചക്ഷതങ്ങള്‍ ഉണ്ടായതായി പറയപ്പെടുന്ന ആദ്യ വ്യക്തി വിശുദ്ധ ഫ്രാന്‍സിസ് അസീസിയാണ്. വിശുദ്ധ പാദ്രെ പിയോ, വിശുദ്ധ ജെമ്മ ഗല്‍ഗാനി തുടങ്ങീ നിരവധി പേര്‍ക്ക് ഉണ്ടായ പഞ്ചക്ഷതാനുഭവം തിരുസഭ പിന്നീട് സ്ഥിരീകരിച്ചിരിന്നു.
Image: /content_image/News/News-2019-04-29-10:09:49.jpg
Keywords: പഞ്ചക്ഷത

10243
Category: 18
Sub Category:
Heading: വാര്‍ത്തകളില്‍ പുതുവെളിച്ചം പകരാന്‍ ഷെക്കെയ്ന ചാനല്‍ മിഴി തുറന്നു
Content: തൃശൂര്‍: സത്യത്തിന്റെ സാക്ഷ്യവുമായി വാര്‍ത്തകളില്‍ പുതുവെളിച്ചം പകരാന്‍ ഷെക്കെയ്ന ടെലിവിഷന്‍ മിഴി തുറന്നു. ദൈവ കരുണയുടെ ഞായറായ ഇന്നലെ വൈകിട്ട് 4 മണിയോടെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ചാനലിന് ദീപം തെളിച്ചത്. മൂല്യങ്ങളില്‍ അടിയുറച്ചുള്ള മാധ്യമപ്രവര്‍ത്തനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നും ഉന്നതവും ഉദാത്തവുമായ ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനലാണ് ഷെക്കെയ്‌ന ടെലിവിഷനെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഷെക്കെയ്‌ന ടെലിവിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ഫരിദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യക്കോസ് ഭരണികുളങ്ങര ടെലിവിഷന്റെ ലോഗോ ആനിമേഷനും ലോഗോയുടെ പശ്ചാത്തല സംഗീതവും പ്രകാശനം ചെയ്തു. ന്യൂസ് ചാനലിനൊപ്പം ഷെക്കെയ്‌ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ (www.shekinahonline.in) സ്വിച്ചോണ്‍ കര്‍മ്മം ഷംഷാബാദ് രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നിര്‍വഹിച്ചു. തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്ത്, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി ഉള്‍പ്പടെ നിരവധി ബിഷപ്പുമാരും സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. 2000-ല്‍ ശുശ്രൂഷകള്‍ ആരംഭിച്ച കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെക്കെയ്ന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ടെലിവിഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ലാഭേച്ഛ ഇല്ലാതെ ആരംഭിക്കുന്ന ഈ വാര്‍ത്ത ചാനല്‍ വാണിജ്യ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ല. ഇതിന്റെ പൂര്‍ണമായ മുതല്‍ മുടക്കും തുടര്‍ച്ചെലവും ജനങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് ഉരുത്തിരിയുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ഷെക്കെയ്‌ന ടെലിവിഷന് പ്രത്യേക ദൗത്യമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാധ്യമ സംരംഭത്തിന് തുടക്കമിട്ടതെന്ന് മാനേജിംങ് ഡയറക്ടര്‍ സന്തോഷ് കരുമത്ര പറഞ്ഞു. വാര്‍ത്തയുടെ മൂല്യത്തിനാകും ഷെക്കെയ്‌ന ടെലിവിഷന്‍ പരിഗണന നല്‍കുക. ഷെക്കെയ്‌നയുടെ പ്രേഷകന് ഉപകാരപ്രദമല്ലാത്ത ഒന്നും ചാനലില്‍ ഉണ്ടാകില്ലെന്നും ചീഫ് ന്യൂസ് ഡയറക്ടര്‍ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ പ്രൈം ടൈമിലെ ഏതാനും മണിക്കൂറുകള്‍ നീളുന്ന സംപ്രേഷണമാണ് ഉണ്ടാകുക. മൂന്നു മാസത്തിനുള്ളില്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയ പ്രോഗ്രാമുകളുമടക്കം മുഴുവന്‍ സമയ സംപ്രേക്ഷണം ആരംഭിക്കും. തൃശൂരിലെ താളിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ചീഫ് പേട്രന്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്താണ്.
Image: /content_image/India/India-2019-04-29-11:27:21.jpg
Keywords: ചാനല

10244
Category: 1
Sub Category:
Heading: വിദ്വേഷ പ്രബോധനങ്ങള്‍ തടഞ്ഞില്ലേല്‍ ഇനിയും ക്രൈസ്തവ നരഹത്യയുണ്ടാകും: ഫ്രഞ്ച് ഇമാമിന്റെ തുറന്നുപറച്ചില്‍
Content: പാരീസ്: ഇസ്ലാമിലെ വിദ്വേഷ പ്രബോധനങ്ങള്‍ മനുഷ്യ ബോംബ് സൃഷ്ട്ടിക്കുവാന്‍ വഴിയൊരുക്കുന്നുവെന്നും മതതീവ്രവാദത്തെ ധൈര്യപൂര്‍വ്വം നേരിടുന്നതിനോ അവസാനിപ്പിക്കുന്നതിനോ മുസ്ലീം മതമേലധ്യക്ഷന്‍മാര്‍ തയ്യാറാകാത്തിടത്തോളം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ഫ്രഞ്ച് ഇമാമിന്റെ തുറന്നുപറച്ചില്‍. ഫ്രാന്‍സിലെ ഇമാം കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റും, നീംസിലെ ഇമാമുമായ പ്രൊഫ. ഹൊസിനെ ഡ്രോയിച്ചെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങളെ അപലപിച്ച ഇമാം, ആഗോളതലത്തില്‍ ക്രൈസ്തവര്‍ പ്രത്യേകിച്ച് കത്തോലിക്കര്‍ തീവ്രവാദത്തിനും, അടിച്ചമര്‍ത്തലിനും, കൂട്ടക്കൊലക്കും ഇരയായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. സിറിയ, ഇറാഖ്, ഈജിപ്ത് എന്നിവിടങ്ങളില്‍ ക്രൈസ്തവര്‍ യുദ്ധങ്ങളുടെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാന്യൂസിന് അയച്ച കുറിപ്പില്‍ അദ്ദേഹം കുറിച്ചു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ശ്രീലങ്കയിലെ തീവ്രവാദി ആക്രമണം. ഓരോ വര്‍ഷവും ജീവന്‍ രക്ഷക്കും, സ്കൂളുകള്‍ പണിയുന്നതിനുമായി കത്തോലിക്ക സമൂഹം കോടികളാണ് ചിലവഴിക്കുന്നത്. എങ്കിലും പാശ്ചാത്യ മതനിരപേക്ഷ രാജ്യങ്ങളുടെ വികലമായ പോളിസികള്‍ കാരണം ക്രിസ്ത്യാനികളാണ് സഹിക്കുന്നത്. ഖുറാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കില്‍, ക്രിസ്റ്റ്യാനോഫോബിയയ്ക്കെതിരായി (ക്രിസ്തുമതവിരുദ്ധത) മുസ്ലീം ലോകം ശബ്ദമുയര്‍ത്തേണ്ടതാണെന്ന് പ്രൊഫ. ഹൊസിനെ വിവരിച്ചു. ധൈര്യമുള്ളവരില്‍ നിന്നുമാണ് ഇസ്ലാമിന്റെ നവോത്ഥാനം ആരംഭിക്കുകയെന്നും പ്രൊഫ. ഹൊസിനെ തുറന്നടിച്ചു. ഇസ്ലാമിനെ സംരക്ഷിക്കേണ്ടതിനും, ഇസ്ലാമിക തീവ്രവാദികള്‍ നിരപരാധികളെ കൊന്നൊടുക്കുന്നത് തടയുന്നതിനുമായി മുസ്ലീമുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മതവിദ്വേഷത്തിനും, ഇസ്ലാമിക പുരോഹിതന്‍മാരുടെ വിദ്വേഷപരമായ പ്രബോധനങ്ങളുടേയും കാര്യത്തില്‍ നിശബ്ദരായിരിക്കുന്നവര്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. ഇസ്ലാം മനുഷ്യ സ്നേഹത്തില്‍ നിന്നും, സാഹോദര്യത്തില്‍ നിന്നും അകന്ന് അക്രമത്തോടു കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കികൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2019-04-29-12:26:25.jpg
Keywords: ഇസ്ലാ