Contents
Displaying 9891-9900 of 25169 results.
Content:
10205
Category: 18
Sub Category:
Heading: തീവ്രവാദത്തിനെതിരെ പ്രാര്‍ത്ഥനായജ്ഞവുമായി ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍
Content: കോട്ടയം: ഭീകരതയ്ക്കും കൂട്ടക്കുരുതിക്കുമെതിരേ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാളെ കോട്ടയം ഗാന്ധിസ്‌ക്വയറില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തും. ശ്രീലങ്കയില്‍ ഐഎസ് ഭീകരര്‍ നടത്തിയ കൂട്ടക്കുരുതി ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതും കേരളത്തിലെ ക്രൈസ്തവരില്‍ ആശങ്ക ജനിപ്പിക്കുന്നതുമാണെന്നും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ആശങ്കയ്ക്ക് അറുതിവരുത്തണമെന്നു കൗണ്‍സില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ സെക്രട്ടറി ജനറല്‍ അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ബിനു ചാക്കോ, ജിജി പേരകശേരി, ജോര്‍ജ് മാത്യു മണക്കുളത്തില്‍, അനില പീറ്റര്‍, ഡെന്‍സില്‍ ബ്രാങ്കോ, സജി നൈനാന്‍, അലക്‌സ് അരയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-04-25-07:36:52.jpg
Keywords: ക്രൈസ്തവ

10206
Category: 1
Sub Category:
Heading: ഏപ്രിൽ 28: ശ്രീലങ്കന്‍ ജനതക്ക് വേണ്ടിയുള്ള ദേശീയ പ്രാര്‍ത്ഥനാദിനം
Content: ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ബോംബ് സ്ഫോടനത്തിന്റെ ഞെട്ടലില്‍ കഴിയുന്ന ശ്രീലങ്കന്‍ ജനതക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ. ഏപ്രിൽ 28 ഞായറാഴ്ച പ്രാർത്ഥന ദിവസമായി ആചരിക്കണമെന്നാണ് ലത്തീന്‍ ദേശീയ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. ശ്രീലങ്കൻ ജനതയുടെ വേദനയില്‍ പങ്കുചേരുന്നതായും തളര്‍ന്ന് പോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും സിസിബിഐ പ്രസിഡന്‍റും ഗോവ ആർച്ച് ബിഷപ്പുമായ ഡോ. ഫിലിപ് നേരി ഫെറാവോ പ്രസ്താവിച്ചു. ദൈവകരുണയുടെ ഞായറായി ആചരിക്കുന്ന ഏപ്രിൽ 28നു ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് വിടവാങ്ങിയവര്‍ക്ക് വേണ്ടിയും മുറിവേറ്റവർക്കുവേണ്ടിയും ആക്രമണത്തിൽ തകർന്നുപോയ കുടുംബങ്ങളുടെ പുതുജീവിതത്തിന് വേണ്ടിയും പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മെഴുകുതിരികൾ കത്തിച്ചുകൊണ്ടും പ്രദിക്ഷിണം നടത്തിയും പ്രാർത്ഥനാറാലികള്‍ സംഘടിപ്പിച്ചും ശ്രീലങ്കന്‍ സമൂഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഡോ. ഫിലിപ് നേരി വിശ്വാസികളെ ക്ഷണിച്ചു.
Image: /content_image/News/News-2019-04-25-08:53:53.jpg
Keywords: ലങ്ക

10207
Category: 1
Sub Category:
Heading: സുവിശേഷ പ്രഘോഷണം കേന്ദ്രബിന്ദുവാക്കികൊണ്ടുള്ള പുതിയ വത്തിക്കാന്‍ ഭരണഘടന
Content: വത്തിക്കാന്‍, റോം – റോമന്‍ ക്യൂരിയയുടെ പ്രഖ്യാപിത നവീകരണത്തിന്റെ ഭാഗമായുള്ള പുതിയ വത്തിക്കാന്‍ ഭരണഘടനയില്‍ സുവിശേഷവത്കരണത്തിന് വേണ്ടി മാത്രമായി “സൂപ്പര്‍ ഡിക്കാസ്റ്ററി” എന്ന ഒരു പുതിയ വകുപ്പിന്റെ നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്ന വാര്‍ത്ത പുറത്ത്. സ്പാനിഷ് ആഴ്ചപതിപ്പായ വിദാ നുയേവയിലൂടെ മാധ്യമ പ്രവര്‍ത്തകനായ ഡാരിയോ മെനോര്‍ ടോറെസ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പരമോന്നത തിരുസംഘം എന്നറിയപ്പെടുന്ന വിശ്വാസ തിരുസംഘത്തേക്കാള്‍ പ്രാധ്യാന്യം പുതിയ വകുപ്പിനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റോമന്‍ ക്യൂരിയ നവീകരണത്തിന്റെ ആരംഭത്തിനായി രൂപീകരിച്ച പൊന്തിഫിക്കല്‍ സമിതിയിലെ അംഗങ്ങളായ ഇന്ത്യന്‍ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രാസിയാസും, ഹോണ്ടുറാസ് കര്‍ദ്ദിനാള്‍ ഓസ്കാര്‍ റോഡ്രിഗസ് മാരാഡിയാഗയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ടോറെസ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘പ്രൊപ്പഗാന്‍ഡാ ഫിദേയി’ എന്നറിയപ്പെടുന്ന സുവിശേഷ പ്രഘോഷണ തിരുസംഘവും, 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ രൂപീകരിച്ച സുവിശേഷ പ്രഘോഷണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയും യോജിപ്പിച്ചാണ് പുതിയ സൂപ്പര്‍ ഡിക്കാസ്റ്ററി ഉണ്ടാക്കുന്നത്. “പ്രായെഡിക്കേറ്റ് ഇവാന്‍ഞ്ചെലിയം” (സുവിശേഷം പ്രഘോഷിക്കുക) എന്നറിയപ്പെടുന്ന പുതിയ അപ്പസ്തോലിക ഭരണഘടന രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. സുവിശേഷവത്കരണമാണ് ഈ ഭരണഘടനയുടെ കേന്ദ്രബിന്ദുവെന്ന സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനുപുറമേ സഭാ പ്രബോധനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ലൈംഗീകാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള പുരോഹിതരെ വിചാരണ ചെയ്യുന്നതിന് 17 പേരടങ്ങുന്ന ഒരു വിചാരണ സംഘവും പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുന്നു. ചാരിറ്റിക്കായി പുതിയൊരു ഡിക്കാസ്റ്ററി ഉണ്ടാക്കുന്ന കാര്യവും, സാംസ്കാരിക വിദ്യാഭ്യാസ പൊന്തിഫിക്കല്‍ സമിതികളെ ഒരുമിപ്പിക്കുവാനുള്ള നിര്‍ദ്ദേശവും പുതിയ ഭരണഘടനയിലുണ്ട്. പുതിയ ഭരണഘടനയനുസരിച്ച് വത്തിക്കാനില്‍ “തിരുസംഘങ്ങള്‍” (Congregation), പൊന്തിഫിക്കല്‍ സമിതികള്‍ എന്നീ വേര്‍തിരിവ് ഇനിമുതല്‍ ഉണ്ടായിരിക്കില്ല. അതിനുപകരം സ്വയംഭരണാധികാരമുള്ള ഡിക്കാസ്റ്ററി എന്ന വകുപ്പുകളായിരിക്കും ഉണ്ടായിരിക്കുക. ജൂണ്‍ 29-ന് ഫ്രാന്‍സിസ് പാപ്പാ പുതിയ ഭരണഘടനയില്‍ ഒപ്പ് വെക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Image: /content_image/News/News-2019-04-25-09:19:31.jpg
Keywords: സുവിശേഷ

10208
Category: 1
Sub Category:
Heading: യുവജനങ്ങള്‍ക്ക് ആറായിരം ജപമാല സമ്മാനിച്ച് പാപ്പ
Content: മിലാന്‍: പനാമയിൽ നടന്ന ലോക യുവജന സംഗമത്തിനോട് അനുബന്ധിച്ച് തയ്യാറാക്കപ്പെട്ട ജപമാലകളിൽ നിന്നും 6000 ജപമാലകൾ മിലാൻ അതിരൂപതയിലെ യുവജനങ്ങൾക്ക് പാപ്പ സമ്മാനിച്ചു. തന്‍റെ നാമഹേതുക തിരുനാൾ ദിനമായ ഏപ്രില്‍ ഇരുപത്തിമൂന്നാം തീയതിയാണ് ഉപവി പ്രവർത്തനങ്ങൾക്കായുള്ള പാപ്പയുടെ സംഘടന വഴി മിലാൻ യുവജനങ്ങൾക്കു സമ്മാനം നൽകിയത്. ഫ്രാന്‍സിസ് പാപ്പായുടെ മാമ്മോദീസാ പേര് ജോർജ്ജ് മാരിയോ ബെര്‍ഗ്ഗോളിയോ എന്നാണ്. ഏപ്രില്‍ 23നാണ് തിരുസഭ വിശുദ്ധന്റെ തിരുനാളായി ആചരിക്കുന്നത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽവച്ച് മിലാൻ അതിരൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാരിയോ ഡെൽപിനിയുടെ മുഖ്യ കാര്‍മ്മീകത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ പങ്കെടുക്കാനെത്തിയ യുവജനങ്ങൾക്കാണ് ജപമാലകൾ സമ്മാനിച്ചത്. യുവജനങ്ങളുടെ പ്രാർത്ഥനയിൽ തന്നെയും ഓർക്കണമെന്നും, പ്രത്യേകിച്ച് പരിശുദ്ധ അമ്മയ്ക്കായി സമർപ്പിക്കപ്പെട്ട മെയ് മാസം അടുത്തു വരുന്നുണ്ടെന്നും തനിക്കായി പരിശുദ്ധ അമ്മയോടു പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പ യുവജനങ്ങളോടു ആവശ്യപ്പെട്ടതായി വത്തിക്കാന്‍ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/News/News-2019-04-25-09:23:53.jpg
Keywords: ജപമാല

10209
Category: 10
Sub Category:
Heading: ദൈവവിശ്വാസമാണ് അമേരിക്കന്‍ നയങ്ങളുടെ പിന്നിലെ ചാലകശക്തി: വൈറ്റ്ഹൗസ് സ്റ്റാഫ് തലവന്‍
Content: വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളുടെ പിന്നിലെ ചാലക ശക്തി ദൈവവിശ്വാസമാണെന്ന് വൈറ്റ്ഹൗസ് സ്റ്റാഫ് തലവന്‍ മിക്ക് മുള്‍വാനിയുടെ തുറന്നുപറച്ചില്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നാഷണല്‍ കാത്തലിക് പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഭരണകൂടങ്ങളില്‍ നിന്നും വിരുദ്ധമായി ദൈവവിശ്വാസമാണ് ട്രംപ് ഭരണകൂടത്തിന്റെ നയപദ്ധതികളുടെ പിന്നിലെ ശക്തിയെന്നു മുള്‍വാനി ആവര്‍ത്തിച്ചു. വിവിധ ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ളവര്‍ക്ക് പുറമേ മറ്റ് വിശ്വാസങ്ങളില്‍ നിന്നുള്ളവര്‍ക്കും പരസ്യമായി തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുവാനുള്ള അനുവാദം പ്രസിഡന്റ് തന്നിട്ടുണ്ടെന്നും മുള്‍വാനി പറഞ്ഞു.വചനപ്രഘോഷകനായ ആന്‍ഡ്ര്യൂ ബ്രന്‍സനെ തുര്‍ക്കിയില്‍ നിന്നും മോചിപ്പിക്കുവാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളേയും അദ്ദേഹം ഉദാഹരിച്ചു. ഗര്‍ഭഛിദ്രത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ കൊണ്ടുവരുവാനുള്ള പ്രസിഡന്റിന്റെ ശ്രമത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഗര്‍ഭഛിദ്രത്തെ സംബന്ധിച്ചായിരിന്നു ഇത്തവണത്തെ നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റിന്റെ മുഖ്യചര്‍ച്ചാവിഷയം. മുള്‍വാനിക്ക് പുറമേ ഇന്‍റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം സംഘടനയുടെ അമേരിക്കന്‍ അബാസഡറായ സാം ബ്രൌണ്‍ബാക്കും, ക്രിസ്റ്റഫര്‍ എച്ച്. സ്മിത്തുംഇക്കൊല്ലത്തെ നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്തു, സിസ്റ്റര്‍ ബെഥനി മഡോണ, ഫീനിക്സ് രൂപതാ മെത്രാനായ തോമസ് ഓംസ്റ്റെഡ്, കത്തോലിക്കാ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് ഫെല്ലോഷിപ്പ് സ്ഥാപകനായ കുര്‍ട്ടിസ് മാര്‍ട്ടിന്‍ എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍. ക്രൈസ്തവ സംഘടനകളായ ബെക്കെറ്റ് ഫണ്ട് ഫോര്‍ റിലീജിയസ് ലിബര്‍ട്ടിയും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ റിലീജിയണുമാണ് നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ് സംഘടിപ്പിച്ചത്.
Image: /content_image/News/News-2019-04-25-10:43:02.jpg
Keywords: അമേരിക്ക

10210
Category: 18
Sub Category:
Heading: ഇനി മൂന്ന് ദിവസം: സത്യത്തിന് സാക്ഷ്യമേകാന്‍ ഷെക്കെയ്‌ന ന്യൂസ് ചാനല്‍ ഒരുങ്ങി
Content: തൃശൂര്‍: സത്യത്തിന്റെ സാക്ഷ്യം എന്ന ദൗത്യവുമായി ഷെക്കെയ്‌ന സാറ്റലൈറ്റ് വാര്‍ത്താ ചാനല്‍ ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 28 ഞായറാഴ്ച സംപ്രേഷണം ആരംഭിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി സുവിശേഷപ്രഘോഷണം നടത്തുന്ന പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്രയാണ് ചാനലിന് ചുക്കാന്‍ പിടിക്കുന്നത്. തൃശ്ശൂരില്‍ മണ്ണുത്തിക്കടുത്ത് താളിക്കോട് കേന്ദ്രമാക്കിയുള്ള ചാനലിന്റെ ഉദ്ഘാടനം ഞായറാഴ്ച മൂന്നു മണിക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളില്‍ നിന്നായി പന്ത്രണ്ടോളം ബിഷപ്പുമാരും മറ്റ് വിശിഷ്ട്ടാതിഥികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 'ദൈവത്തിന്റെ മഹത്വമാര്‍ന്ന സാന്നിധ്യം' എന്നര്‍ത്ഥമുള്ള ഹീബ്രു വാക്കിലുള്ള ഷെക്കെയ്‌ന ടിവി സത്യത്തിനു സാക്ഷ്യം വഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുകയെന്നു ബ്രദര്‍ സന്തോഷ് കരുമത്ര പറഞ്ഞു. റേറ്റിങ്ങിനുവേണ്ടി പായാതെ സത്യത്തിന്റെ പ്രഘോഷണത്തില്‍ ഒരു വീഴ്ചയും വരരുതെന്നെ ലക്ഷ്യത്തോടെയാണ് ചാനല്‍ ഒരുങ്ങുന്നത്. യാഥാര്‍ഥ്യവും മനുഷ്യനന്മയും ലക്ഷ്യമാക്കി, വാണിജ്യപരസ്യങ്ങളില്ലാതെയാകും 'ഷെക്കെയ്‌ന' പ്രവര്‍ത്തിക്കുകയെന്നതും ശ്രദ്ധേയമാണ്. തിന്മയുടെ ആഘോഷങ്ങളില്ലാതെ നന്മയിലൂന്നിയായിരിക്കും ഷെക്കെയ്‌ന ചുവടു വെയ്ക്കുകയെന്നു ചാനല്‍ അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പ്രൈം ടൈമില്‍ ഏതാനും മണിക്കൂറുകള്‍ നീളുന്ന സംപ്രേഷണമാണ് ഉണ്ടാകുക. മൂന്നു മാസത്തിനുള്ളില്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയ പ്രോഗ്രാമുകളുമടക്കം മുഴുവന്‍ സമയ സംപ്രേഷണം ആരംഭിക്കും. മലയാള മനോരമ മുന്‍ പത്രാധിപ സമിതി അംഗവും ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ പ്രസിഡന്‍റുമായ ഇഗ്‌നേഷ്യസ് ഗോൺസാൽവസാണ് ചാനലിന്റെ ചീഫ് ന്യൂസ് ഡയറക്ടര്‍. വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച പ്രഗത്ഭരുടെ ടീമും ചാനലിന്റെ പിന്നണിയിലുണ്ട്.
Image: /content_image/News/News-2019-04-25-13:05:59.jpg
Keywords: ചാനല്‍

10211
Category: 1
Sub Category:
Heading: ശ്രീലങ്കയില്‍ പരസ്യ ദിവ്യബലിയര്‍പ്പണം താത്ക്കാലികമായി നിര്‍ത്തി
Content: കൊളംബോ: ശ്രീലങ്കയില്‍ ഭീകരാക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പരസ്യ ദിവ്യബലി അര്‍പ്പണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ രാജ്യത്തെ കത്തോലിക്കാസഭയുടെ തീരുമാനം. സുരക്ഷാ സാഹചര്യം മെച്ചപ്പെടും വരെ പള്ളികളില്‍ പരസ്യ ദിവ്യബലി ഉണ്ടാവില്ലെന്നു കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ രഞ്ജിത് മാല്‍ക്കത്തെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച ഈസ്റ്റര്‍ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ രണ്ടെണ്ണം കത്തോലിക്കാ ദേവാലയങ്ങളിലായിരുന്നു. കൊളംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും നെഗോംബോയിലെ സെന്റ് ആന്റണീസ് പള്ളിയിലും. ബട്ടിക്കലാവോയിലെ സിയോന്‍ പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്നു ഹോട്ടലുകളിലുമായിരുന്നു മറ്റ് ആക്രമണങ്ങള്‍. ചാവേര്‍ ആക്രമണങ്ങളായിരിന്നു. ഇതിന് ശേഷം നിരവധി സ്ഥലങ്ങളില്‍ നിന്ന്‍ ബോംബ് കണ്ടെത്തിയിരിന്നു. ഇതുകൂടി കണക്കിലെടുത്താണ് പരസ്യ ദിവ്യബലിയര്‍പ്പണം ശ്രീലങ്കന്‍ സഭ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.
Image: /content_image/News/News-2019-04-26-00:41:03.jpg

10212
Category: 1
Sub Category:
Heading: മാര്‍ തീമോത്തിയോസ് അഫ്രേം ആബൂദി വിടവാങ്ങി
Content: ബെയ്‌റൂട്ട്: മലങ്കരയിലെ അവസാനത്തെ അന്ത്യോഖ്യ പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ തീമോത്തിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്ത കാലംചെയ്തു. 89 വയസായിരുന്നു. തുര്‍ക്കി സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ലെബനോനിലായിരുന്നു. 1973ല്‍ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ മാര്‍ തീമോത്തിയോസ് ശക്തമായ നേതൃത്വം നല്‍കി. 1973 മേയ് 18നു കോട്ടയം തിരുനക്കര മൈതാനത്തു വിശ്വാസികള്‍ അദ്ദേഹത്തിന് ആവേശകരമായ യാത്രയയപ്പാണ് നല്‍കിയത്. പ്രതിനിധി എന്ന നിലയിലും വ്യക്തിപരമായും അന്ത്യോഖ്യയുമായുള്ള മലങ്കരബന്ധം ഉറപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയാണ് മാര്‍ തീമോത്തിയോസ് അഫ്രേം ആബൂദിയെ മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയര്‍ത്തിയത്. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഭദ്രാസനങ്ങളുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായിരിന്നു അദ്ദേഹം.
Image: /content_image/News/News-2019-04-26-00:54:16.jpg
Keywords: കാലം

10213
Category: 18
Sub Category:
Heading: പ്രേഷിത അജപാലന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ചര്‍ച്ചയുമായി ഷംഷാബാദ് രൂപത
Content: കൊച്ചി: ഷംഷാബാദ് രൂപതയുടെ പ്രേഷിത, അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ രൂപതകളും സന്ന്യാസസമൂഹങ്ങളുമായി ചര്‍ച്ചാ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഷംഷാബാദ് രൂപതയുടെ വികാരി ജനറല്‍ റവ. ഡോ. ഫ്രാന്‍സീസ് ഇലവുത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാലാ, തൃശൂര്‍, ചങ്ങനാശേരി അതിരൂപതകളുടെയും വിന്‍സെന്‍ഷ്യന്‍, സിഎംഐ, എംഎസ്ടി, എംസിബിഎസ് എന്നീ സന്ന്യാസ സമൂഹങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Image: /content_image/India/India-2019-04-26-01:04:59.jpg
Keywords: ഷംഷാബാ

10214
Category: 18
Sub Category:
Heading: 28ന് പ്രാര്‍ത്ഥനാദിനം: ശ്രീലങ്കന്‍ സഭയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെസിബിസി
Content: കൊച്ചി: ആഗോള കത്തോലിക്കാസഭ ദൈവകരുണയുടെ ഞായറായി ആചരിക്കുന്ന 28ന് കേരളസഭ ശ്രീലങ്കന്‍ സഭയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് കെസിബിസിയുടെ ആഹ്വാനം. അന്നേദിവസം ലോകസമാധാനത്തിനായി ദിവ്യബലിയര്‍പ്പിക്കുകയും സമാധാന സമ്മേളനങ്ങളും പ്രാര്‍ത്ഥനായോഗങ്ങളും സംഘടിപ്പിക്കുവാനും കെസിബിസി ആവശ്യപ്പെട്ടു. സര്‍ക്കുലര്‍ ഏപ്രില്‍ 28നു കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും വായിക്കും. മരണത്തിന്‍മേലുള്ള ജീവന്റെ വിജയം ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്ന ഉയിര്‍പ്പ് തിരുനാദിനം തന്നെ ഭീകരര്‍ ആക്രമണത്തിനു തിരഞ്ഞെടുത്തു എന്നത് ശ്രദ്ധാര്‍ഹമാണ്. സ്‌നേഹത്തിന്റെയും ക്ഷമയുടെയും പര്യായമായ യേശുക്രിസ്തുവി ദിവ്യോപദേശങ്ങള്‍ ജീവിതപ്രമാണമാക്കുന്ന ക്രൈസ്തവര്‍ ആത്മസംയമനം പാലിക്കുകയും പ്രത്യാശ കൈവിടാതെ ഈ ദുരന്തത്തെ നേരിടുകയും ചെയ്യേണ്ടതാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കും ആശുപത്രികളില്‍ കഴിയുന്നവരുടെ സൗഖ്യത്തിനും ശ്രീലങ്കന്‍ സഭയുടെയും ജനതയുടെയും മുറിവ് ഉണങ്ങുന്നതിനും ലോകമെന്പാടുമുള്ള തീവ്രവാദികള്‍ക്കു മാനസാന്തരം ഉണ്ടാകുന്നതിനുംവേണ്ടി അന്നേ ദിവസം പ്രാര്‍ത്ഥിക്കണമെന്നും കേരള മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. കെസിബിസി പ്രസിഡന്റ് ആര്‍ച്ചു ബിഷപ്പ് ഡോ.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Image: /content_image/India/India-2019-04-26-01:19:04.jpg