Contents

Displaying 9861-9870 of 25170 results.
Content: 10175
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: മരണം 138; നാനൂറോളം പേർക്കു പരിക്ക്
Content: കൊളംബോ: ഈസ്റ്റർ ശുശ്രൂഷകള്‍ക്കിടെ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 138 ആയെന്ന്‍ പുതിയ റിപ്പോര്‍ട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ നാനൂറോളം പേർക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്. രാവിലെ 8.45ന് ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടെയാണ് കൊളംബോയിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. പിന്നീട് നെഗോബ്മ്പോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ലയത്തിലും സ്ഫോടനം നടന്നു. പിന്നാലെ ബാട്ടിക്കലോവയിലെ സിയോൺ ദേവാലയത്തിലും ആക്രമണം നടന്നു. അക്രമികളെ സംബന്ധിച്ചു പോലീസ് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണമായതിനാല്‍ ഭീകര ആക്രമണമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Image: /content_image/News/News-2019-04-21-08:03:19.jpg
Keywords: ശ്രീലങ്ക
Content: 10176
Category: 1
Sub Category:
Heading: കണ്ണീരായി ശ്രീലങ്ക: മരണസംഖ്യ 160: പിന്നിൽ ഇസ്ലാമിക തീവ്രവാദികളെന്ന് സൂചന
Content: കൊളംബോ: ഈസ്റ്റർ ദിനത്തിൽ കണ്ണീരായി ശ്രീലങ്കയിലെ ദേവാലയങ്ങളിലും മൂന്ന് ഹോട്ടലുകളിലും നടന്ന ബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. ഏകദേശം ഒരേ സമയത്തു തന്നെയാണ് ആസൂത്രിതമായ ആക്രമണം നടന്നിരിക്കുന്നതെന്ന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. അതേസമയം 'ന്യൂസ് 18' റിപ്പോർട്ട് പ്രകാരം രണ്ടു സ്ഥലങ്ങളിൽ ചാവേർ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്നു സ്ഥിരീകരണമായിട്ടുണ്ട്. ഷാംഗ്രിലാ പഞ്ചനക്ഷത്ര ഹോട്ടലിൽ ആക്രമണം നടത്തിയത് സഹറാൻ ഹാഷിം എന്ന തീവ്രവാദിയും, ബട്ടിക്കലോവ ദേവാലയത്തിൽ ആക്രമണം നടത്തിയത് അബു മുഹമ്മദ് എന്ന തീവ്രവാദിയുമാണെന്നാണ് പുതിയ വാര്‍ത്ത. 560 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.ഇതിനിടെ ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് 10 ദിവസങ്ങള്‍ക്കു മുമ്പ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ നാഷണല്‍ തൗഹീത് ജമാത്ത് ഭീകരര്‍ ചാവേര്‍ സ്‌ഫോടനത്തിനു പദ്ധതിയിടുന്നതായി വിദേശ രഹസ്യാന്വേഷണ ഏജന്‍സിയാണ് പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. മലയാളി അടക്കമുള്ളവര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വിശുദ്ധ ദിനത്തിൽ നടന്ന ആക്രമണത്തെ കിരാതം എന്നാണ് മുൻ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്സെ വിശേഷിപ്പിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡു, ധനമന്ത്രി ആരുൺ ജെയ്റ്റ്ലി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയ നേതാക്കളും ആക്രമണത്തെ അപലപിച്ചു. സാഹചര്യങ്ങൾ വിലയിരുത്താൻ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. ഈസ്റ്റർ ദിനത്തിൽ വിശുദ്ധ കുർബാനയ്ക്കായി വിശ്വാസികൾ ദേവാലയത്തിൽ ഒരുമിച്ചുകൂടിയ സന്ദർഭത്തിലാണ് കിരാതമായ ചാവേർ ആക്രമണം നടന്നത്. ശ്രീലങ്കൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Image: /content_image/News/News-2019-04-21-12:10:50.jpg
Keywords: ശ്രീലങ്ക
Content: 10177
Category: 1
Sub Category:
Heading: ഈസ്റ്റര്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി
Content: കൊളംബോ: ഇന്നലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറിനടുത്തായി. കൊല്ലപ്പെട്ടവരില്‍ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളിയും ഉള്‍പ്പെടുന്നു. കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോന്‍ ദേവാലയം എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ 8.45ന് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. പതിനഞ്ച് മിനിറ്റിന് ശേഷം കൊളംബോയിലെ ഷാംഗ്രിലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി ഹോട്ടലുകളില്‍ സ്‌ഫോടനമുണ്ടായി. ഇന്നലെ വൈകുന്നേരം കൊളംബോയില്‍ രണ്ടിടത്തുകൂടി സ്‌ഫോടനമുണ്ടായി. ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ആക്രമണത്തിനു ഇസ്ലാമിക ഭീകരര്‍ പദ്ധതിയിട്ടതിനെക്കുറിച്ചു മുന്നറിയിപ്പു കിട്ടിയിരുന്നുവെന്നു നേരത്തെ വെളിപ്പെടുത്തല്‍ ഉണ്ടായിരിന്നു. ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കി പത്തുദിവസം മുന്‌പേ പ്രമുഖ ഓഫീസര്‍മാര്‍ക്ക് പോലീസ് മേധാവി ജയസുന്ദര ഇന്റലിജന്‍സ് മെസേജ് അയച്ചിരുന്നുവെന്ന് അന്തരാഷ്ട്ര മാധ്യമമായ എഎഫ്പിയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിലും ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ഭീകരാക്രമണത്തിന് നാഷ്ണല്‍ തൗഹീത് ജമാഅത്ത് (എന്‍ടിജെ) എന്ന സംഘടന പദ്ധതിയിട്ടിട്ടുണ്ടന്നായിരുന്നു സന്ദേശം. കൊല്ലപ്പെട്ടവരില്‍ ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, ചൈന, പോളണ്ട്, ഡെന്മാര്‍ക്ക്, ജപ്പാന്‍, പാക്കിസ്ഥാന്‍, മൊറോക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 33 വിദേശികളുമുണ്ടെന്നു ശ്രീലങ്കന്‍ മന്ത്രി ഹര്‍ഷ ഡിസില്‍വ പറഞ്ഞു. മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി വീട്ടമ്മയും കൊല്ലപ്പെട്ടു. ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. 2012 സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ ലോകത്ത് 57ാം സ്ഥാനത്തുള്ള ശ്രീലങ്കയില്‍ 15 ലക്ഷം ക്രൈസ്തവരാനുള്ളത്.
Image: /content_image/News/News-2019-04-22-04:00:22.jpg
Keywords: ശ്രീലങ്ക
Content: 10178
Category: 1
Sub Category:
Heading: ശ്രീലങ്കന്‍ ആക്രമണം ഹൃദയഭേദകം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇന്നലെ ശ്രീലങ്കയിലുണ്ടായ ആക്രമണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ആക്രമണം ഹൃദയഭേദകമാണെന്നു ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്നു റോമ നഗരത്തിനും ലോകത്തിനുമുള്ള 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തില്‍ പറഞ്ഞു. ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കേ ആക്രമണത്തിന് ഇരയായ ക്രൈസ്തവ സമൂഹത്തെയും ഇത്തരം ആക്രമണങ്ങള്‍ക്കിരയായ എല്ലാവരെയും ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കുന്നുവെന്നും ദുരന്തത്തിനിരയായവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.
Image: /content_image/News/News-2019-04-22-04:15:08.jpg
Keywords: ശ്രീലങ്ക
Content: 10179
Category: 1
Sub Category:
Heading: ക്രിസ്തു ജീവിക്കുന്നു, അവനിലാണ് നമ്മുടെ പ്രത്യാശ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശു ജീവിക്കുന്നുവെന്നും അവന്‍ എല്ലാവരെയും ജീവസ്സുറ്റവരായി കാണാൻ ആഗ്രഹിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. റോമ നഗരത്തിനും ലോകത്തിനുമുള്ള 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തു ജീവിക്കുന്നു. അവനാണ് നമ്മുടെ പ്രത്യാശയും ഈ ലോകത്തിന്‍റെ ഏറ്റവും സുന്ദരമായ യുവത്വവും. അവൻ സ്പര്‍ശിക്കുന്നതെല്ലാം യുവത്വം കൈവരിക്കുന്നു, പുതുമയാർജിക്കുന്നു, ജീവനാൽ നിറയുന്നു. അതിനാൽ എല്ലാ യുവാക്കളോടും, എല്ലാ ക്രിസ്ത്യാനികളോടും ഞാൻ പറയാനുദ്ദേശിക്കുന്ന വാക്കുകൾ: അവൻ ജീവിക്കുന്നു, നിങ്ങളെ ജീവസ്സുറ്റവരായി കാണാൻ ആഗ്രഹിക്കുന്നു എന്നാണ്. സങ്കടത്താലും, വെറുപ്പിനാലും, ഭയത്താലും, സംശയങ്ങളാലും പ്രായമേറിയതായി തോന്നുമ്പോഴും ശക്തിയും പ്രത്യാശയും പകരാൻ അവനുണ്ടാകുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കർത്താവ് ജീവിക്കുകയും നമ്മോടൊപ്പം വസിക്കുകയും ചെയ്യുന്നു. ഉത്ഥിതനായ അവിടത്തെ മുഖത്തെ പ്രകാശം അവൻ നമ്മെ കാണിക്കുന്നു. പരീക്ഷയിലും വേദനയിലും കണ്ണീരിലും കഴിയുന്നവരെ അവൻ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. തുടർച്ചയായ സംഘർഷങ്ങളിൽപെട്ട ഏറ്റവും സ്നേഹിക്കുന്ന സിറിയയിലെ ജനങ്ങൾക്ക് പ്രത്യാശയായി അവൻ ജീവിക്കുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനുള്ള ന്യായമായ ആവശ്യങ്ങളും, സമാധാനവും, നീതിയും സാധ്യമാക്കുന്ന മാനുഷികമായ പ്രതിസന്ധി തരണം ചെയ്യാൻ രാഷ്ട്രീയമായ ഒരു പരിഹാരത്തിന് വേണ്ടി പരിശ്രമിക്കേണ്ടതുണ്ട്. അതിനുള്ള സമയം ആഗതമായിരിക്കുന്നു. ഇത്തവണത്തെ ഉയിര്‍പ്പ് തിരുന്നാൾ തുടർച്ചയായ സംഘർഷങ്ങളിലും വിഭാഗീയതയിലുംപ്പെട്ട് ഉഴലുന്ന മധ്യകിഴക്കൻ രാജ്യങ്ങളിലേക്ക് കൂടി നമ്മുടെ ശ്രദ്ധ തിരിക്കുന്നു. അവിടെയുള്ള ക്രൈസ്തവര്‍ ക്ഷമയോടും സ്ഥിരോത്സാഹത്തോടും കൂടെ മരണത്തെ ജയിച്ചു ഉത്ഥിതനായ ക്രിസ്തുവിനെ സാക്ഷ്യപ്പെടുത്തുന്നതില്‍ വീഴ്ച വരുത്താതിരിക്കട്ടെ. യെമനിലെ ജനങ്ങളെയും, പ്രത്യേകിച്ച് പട്ടിണിയിലും, യുദ്ധത്തിലും പരീക്ഷണത്തിന് ഇരയായ കുട്ടികളെയും ഓര്‍ക്കുന്നു. സഹനങ്ങളെ നീക്കാനും സമാധാനത്തിന്‍റെയും, സ്ഥിരതയുടെയും ഒരു ഭാവി കെട്ടിപ്പടുക്കാൻ ഉത്ഥാനത്തിന്‍റെ തെളിച്ചം ഭരണകർത്താക്കളെയും മധ്യകിഴക്കൻ രാജ്യങ്ങളിലെയും, ഇസ്രായല്‍, പലസ്തീന്‍ ജനങ്ങളെയും പ്രബുദ്ധരാക്കട്ടെ. ഈ കഴിഞ്ഞ ആഴ്ചകളിൽ നിസ്സഹായരായ ഒത്തിരിപേർ മരിക്കുകയും ധാരാളം കുടുംബങ്ങൾ തങ്ങളുടെ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യപ്പെടുകയും ചെയ്യേണ്ടിവന്ന ലിബിയയിലെ രക്തം ചിന്തുന്ന ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ. ദശവർഷങ്ങളായി തുടരുന്ന സംഘർഷത്തിനും രാഷ്ട്രീയമായ അസ്ഥിരതയ്ക്കും ഒരു അറുതിവരുത്തുവാൻ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരോടും അടിച്ചമർത്തലിന് പകരം സമാധാന സംവാദത്തിന്‍റെ പാത സ്വീകരിക്കാൻ ഉദ്ബോധിപ്പിക്കുന്നു. സാമൂഹികമായ സംഘർഷങ്ങളും, അഭിപ്രായവ്യത്യാസങ്ങളും പലപ്പോഴും അക്രമപരമായ തീവ്രവാദങ്ങളും ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും നാശനഷ്ടങ്ങളും മരണവും വിളയാടുന്ന ബുർക്കിനാ ഫാസോ, മാലി, നൈജർ, നൈജീരിയ, കാമറൂൺ തുടങ്ങിയ ഏറ്റവും സ്നേഹിക്കുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ജീവിക്കുന്ന ക്രിസ്തു സമാധാനം പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. ഈ സമയത്ത് എന്‍റെ ചിന്തകൾ സുഡാനിലേക്കും കടന്നുചെല്ലുന്നു. വളരെ നീണ്ട നാളുകളായി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിലേക്കും വികസനത്തിലേക്കും നന്മയിലേക്കും ആ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ട പ്രവർത്തനങ്ങളിൽ വ്യാപൃതരാകട്ടെ എന്നും ആശംസിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് വത്തിക്കാനിൽ വന്ന് ധ്യാനിച്ചു പോയ തെക്കൻ സുഡാനിലെ രാഷ്ട്രീയ മത അധികാരികളോടൊപ്പം അവർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും ഫലം ഉണ്ടാക്കുവാനും ഉത്ഥിതനായ ക്രിസ്തു കൂടെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അവിടത്തെ എല്ലാ രാഷ്ട്രീയ സാമൂഹിക മത വിഭാഗങ്ങളും രാഷ്ട്രത്തിന്‍റെ അനുരജ്ഞനത്തിനും, പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും അങ്ങനെ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കുവാൻ ഇടവരുത്തുകയും ചെയ്യുമാറാകട്ടെ. ഇപ്പോഴും തുടർന്നു കൊണ്ടു പോകുന്ന സംഘർഷങ്ങളിൽ പെട്ടുഴലുന്ന കിഴക്കൻ യുക്രൈനിലെ ജനങ്ങളും ഈ ഈസ്റ്റർ ദിനത്തിൽ ആശ്വാസം കണ്ടെത്തട്ടെ. അമേരിക്കൻ ഭൂഖണ്ഡത്തിലെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ ഫലങ്ങൾ അനുഭവിക്കുന്ന അമേരിക്കൻ ഭൂഖണ്ഡത്തിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഉത്ഥാനത്തിന്‍റെ സന്തോഷം നിറയട്ടെ. വളരെ പ്രത്യേകമായി അന്തസ്സോടെ ജീവിക്കാനും സുരക്ഷിതരായി ഇരിക്കാനും ഏറ്റവും അത്യാവശ്യമായവപോലും നിഷേധിക്കപ്പെടുന്ന വെനിസ്വേലയിലെ ജനങ്ങളെ ഓർമ്മിക്കുന്നു. രാഷ്ട്രീയമായ ഉത്തരവാദിത്വമുള്ള എല്ലാവരും സാമൂഹികമായ അനീതിയെ നിർമ്മൂലനം ചെയ്യുന്നതിനും അക്രമങ്ങളും ചൂഷണങ്ങളുമവസാനിപ്പിക്കുന്നതിനും നാട്ടിൽ സംഭവിച്ച വിഘടനങ്ങളെ സുഖപ്പെടുത്തുന്നതിനും ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും വേണ്ട അനുഗ്രഹം ദൈവം നല്‍കട്ടെ. ജീവിക്കുന്ന കര്‍ത്താവായ ക്രിസ്തുവാണ് നമുക്കോരോരുത്തർക്കും,ലോകത്തിനു മുഴുവനും പ്രത്യാശയും യുവത്വവും നൽകുന്നതെന്ന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. തുടര്‍ന്നു സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ ലക്ഷകണക്കിന് വിശ്വാസികള്‍ക്ക് പാപ്പ അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കി. സഭ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് പാപ്പയുടെ ആശീര്‍വ്വാദം സ്വീകരിക്കുന്നവര്‍ക്ക് ഇന്നലെ ദണ്ഡവിമോചനത്തിന് അവസരമുണ്ടായിരിന്നു.
Image: /content_image/News/News-2019-04-22-04:38:09.jpg
Keywords: പാപ്പ
Content: 10180
Category: 18
Sub Category:
Heading: മാര്‍ ഏബ്രഹാം മറ്റത്തിന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന്
Content: കൊച്ചി: സത്ന സീറോ മലബാര്‍ രൂപതയുടെ മുന്‍ അധ്യക്ഷനും വിന്‍സന്‍ഷ്യന്‍ സഭാംഗവുമായ ബിഷപ്പ് മാര്‍ ഏബ്രഹാം മറ്റത്തിന്റെ മൃതദേഹം ഇടപ്പള്ളിയിലുള്ള വിന്‍സന്‍ഷ്യന്‍ ജനറലേറ്റില്‍ ഇന്നു രാവിലെ മുതല്‍ പൊതുദര്‍ശനത്തിനു വെക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സത്ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊടകല്ലില്‍, മാര്‍ മാത്യു വാണിയക്കിഴക്കേല്‍, മറ്റു രൂപതാധ്യക്ഷന്മാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരണ സന്ദേശം നല്‍കും. തുടര്‍ന്ന് മൃതദേഹം മധ്യപ്രദേശിലെ സത്നയിലേക്കു കൊണ്ടുപോകും. ബുധനാഴ്ച സത്നയിലെ സെന്റ് വിന്‍സന്റ് കത്തീഡ്രലിലാണ് സംസ്ക്കാരം നടക്കുക.
Image: /content_image/India/India-2019-04-22-04:55:43.jpg
Keywords: സത്ന
Content: 10181
Category: 18
Sub Category:
Heading: ബിഷപ്പ് സൈമൺ കായ്പ്പുറം വിടവാങ്ങി: മൃതസംസ്കാരം ബുധനാഴ്ച
Content: ഒറീസ്സ: ഒറീസ ബാലസോര്‍ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് സൈമൺ കായ്പ്പുറം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു മരണം. കണ്ണകര സെന്റ് സേവ്യേഴ്സ് ക്നാനായ പള്ളി ഇടവകാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ബാലസോര്‍ കത്തീഡ്രലില്‍ നടക്കും. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം സ്വദേശിയായ ബിഷപ്പ് സൈമണ്‍ കായ്പ്പുറം വിന്‍സെന്റിയന്‍സ് സന്യാസ സമൂഹത്തിലെ അംഗമായിരുന്നു. 2013 ഡിസംബര്‍ ഒന്‍പതിനാണ് ബാലസോര്‍ ബിഷപ്പായി അദ്ദേഹം നിയമിതനായത്.
Image: /content_image/News/News-2019-04-22-10:36:45.jpg
Keywords: ബിഷപ്പ
Content: 10182
Category: 1
Sub Category:
Heading: കൊല്ലപ്പെട്ടവരുടെ എണ്ണം 290: ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക സംഘടനയെന്നു സ്ഥിരീകരണം
Content: കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും നടന്ന ആക്രമണത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണം ഉണ്ടായി ഓരോ മണിക്കൂറുകളും പിന്നിടുമ്പോള്‍ നിരവധി പേരാണ് മരിച്ചുവീണു കൊണ്ടിരിക്കുന്നത്. ഇതിനിടെ സ്ഫോടനങ്ങൾക്കു പിന്നിൽ പ്രാദേശിക ഇസ്ലാമിക ഭീകരസംഘടനയായ തൗഹീദ് ജമാഅത്ത്(എസ്എൽടിജെ) ആണെന്ന്‍ ശ്രീലങ്കൻ സർക്കാർ സ്ഥിരീകരിച്ചു. ശ്രീലങ്കൻ സർക്കാർ വക്താവായ രജിതാ സെനരാൻറെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്ഫോടനങ്ങൾ ‌നടത്തുന്നതിനായി ഭീകരസംഘടനയ്ക്കു മറ്റേതെങ്കിലും രാജ്യത്തുനിന്ന്‌ പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ക്യാബിനറ്റ് മന്ത്രി കൂടിയായ സർക്കാർ വക്താവ് സെനരാന്റെ പറഞ്ഞു. കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോന്‍ ദേവാലയം എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ 8.45ന് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. പതിനഞ്ച് മിനിറ്റിന് ശേഷം കൊളംബോയിലെ ഷാംഗ്രിലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്‌സ്ബറി ഹോട്ടലുകളില്‍ രാവിലെ ഒന്‍പതോടെയാണു സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസി‍ഡന്റ് മൈത്രിപാലാ സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും.
Image: /content_image/News/News-2019-04-22-11:31:26.jpg
Keywords: ശ്രീലങ്ക
Content: 10183
Category: 18
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യം: കെ‌സി‌ബി‌സി
Content: കൊച്ചി: ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി അതീവ ദുഃഖം രേഖപ്പെടുത്തി. ലോകത്തിലെ വിവിധ ഇടങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മെത്രാന്‍ സമിതി അന്താരാഷ്ട്ര സമൂഹം ഈ മേഖലയിൽ അടിയന്തര ഇടപെടലും ശ്രദ്ധയും ചെലുത്തണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. മനുഷ്യത്വരഹിതവും പൈശാചികമായി ഹീനകൃത്യം മാനവരാശിയുടെ നേരെയുള്ള ആക്രമണമാണ്. ക്രൈസ്തവർ തങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ തിരുഉത്ഥാനം ആഘോഷിക്കുന്ന വേളയും ഇടവും ആക്രമണത്തിന് തിരഞ്ഞുപിടിച്ചത് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ക്രൈസ്തവ വിരുദ്ധത വെളിപ്പെടുത്തുന്നുണ്ട്. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും ആശുപത്രികളിൽ കഴിയുന്നവരുടെ സൗഖ്യത്തിനായും പ്രാർത്ഥിക്കാനും ശ്രീലങ്കൻ സഭയോടും ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും എല്ലാ വിശ്വാസികളെയും കെസിബിസി ആഹ്വാനം ചെയ്യുന്നു. ഈ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള ആത്മീയ ബലവും രാഷ്ട്രീയ ഇച്ഛാശക്തിയും ശ്രീലങ്കൻ ജനതയ്ക്ക് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും കെ‌സി‌ബി‌സി ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Image: /content_image/News/News-2019-04-22-12:50:29.jpg
Keywords: ശ്രീലങ്ക
Content: 10184
Category: 18
Sub Category:
Heading: ദുഃഖം അറിയിച്ച് ശ്രീലങ്കന്‍ മെത്രാൻ സമിതിക്കു കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ കത്ത്
Content: കൊച്ചി: സഹനത്തിലും മരണത്തെ കീഴടക്കിയ ഈശോമിശിഹായുടെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന വേളയില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടന പരമ്പരയെ അപലപിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചു ശ്രീലങ്കയിലെ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റിന് അദ്ദേഹം സന്ദേശമയച്ചു. വംശീയതയുടെയും വർഗീയതയുടെയും മതവിദ്വേഷവും പേരിൽ ലോകത്തിന് വിവിധഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഒരിക്കലും നീതീകരിക്കാനാവാത്ത കൊലപാതകങ്ങളുടെ തുടർച്ച എന്നപോലെ ശ്രീലങ്കയിലും സംഭവിച്ച ഈ ദുരന്തത്തിൽ തൻറെ ഐക്യദാർഢ്യവും പ്രാർത്ഥനാപൂർവ്വമായ പിന്തുണയും ശ്രീലങ്കയിലെ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റിന് അയച്ച സന്ദേശത്തിൽ അറിയിച്ചു. ശ്രീലങ്കയിലെ താരതമ്യേന സമാധാനപൂർണമായ സാഹചര്യത്തിലാണ് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണം അരങ്ങേറിയിരുന്നത്. രാജ്യത്തെ ജനസംഖ്യയിൽ 15 ലക്ഷം മാത്രം വരുന്ന ക്രൈസ്തവർ ചെയ്തുവരുന്ന വിദ്യാഭ്യാസപരവും സാമൂഹികവുമായ സേവനങ്ങൾ എല്ലാവരും അംഗീകരിക്കുന്നതാണ്. സമാധാനപൂർണമായ സഹവർത്തിത്വത്തിലും രാഷ്ട്രനിർമിതിയിൽ ഏർപ്പെട്ടിരിക്കുന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെയാണ് അക്രമികൾ സ്ഫോടനങ്ങൾ നടത്തുന്നതിന് തെരഞ്ഞെടുത്തത് എന്നത് നിസാരമായി കാണാനാവില്ല. ലോകം പുരോഗതി ചിറകിൽ അതിവേഗം സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്രാകൃതമായ പ്രകടനങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഏറ്റവും ഹീനമായ ഭീകരാക്രമണത്തെ ലോക മനസ്സാക്ഷിയോട് ചേർന്ന് അപലപിക്കുന്നു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബോധവൽക്കരണ ആവശ്യമായ മുൻകരുതലുകൾ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്. വേദനയുടെയും അരക്ഷിതത്വത്തിൽ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ശ്രീലങ്കയിലെ പൊതു സമൂഹത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ മാർ ആലഞ്ചേരി വിശ്വാസികളെ ആഹ്വാനം ചെയ്തു. മരണത്തിന് ഒരിക്കലും ജീവന് തകർക്കാൻ സാധിക്കില്ല എന്ന് ഉറക്കെ പ്രഘോഷിക്കുന്ന ഈസ്റ്ററിന്റെ ചൈതന്യം ഉൾക്കൊണ്ട് ധീരതയോടെ വിശ്വാസത്തിൻറെ ശക്തിയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഈ ദുഃഖത്തിലും പ്രതിസന്ധിഘട്ടത്തിലും ആയിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും കർദ്ദിനാൾ പത്രക്കുറിപ്പിൽ രേഖപ്പെടുത്തി.
Image: /content_image/India/India-2019-04-22-13:09:52.jpg
Keywords: ശ്രീലങ്ക