Contents
Displaying 9871-9880 of 25169 results.
Content:
10185
Category: 13
Sub Category:
Heading: "ഈശോയ്ക്കുവേണ്ടി ഞങ്ങൾ മരിക്കാനും തയാര്‍": ഒടുവില്‍ അവര്‍ യാത്രയായി
Content: കൊളംബോ: ശ്രീലങ്കയില്‍ നടന്ന ക്രൂരമായ ക്രൈസ്തവ നരഹത്യയുടെ വിതുമ്പല്‍ അവസാനിക്കുന്നില്ല. ആഗോള സമൂഹത്തെ കണ്ണീരിലാഴ്ത്തി ഹൃദയഭേദകമായ സന്ദേശം ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട, ബട്ടിക്കലോവ സിയോൻ ദേവാലയത്തിലെ കുരുന്നുകളെക്കുറിച്ച് ഇസ്രായേലി ആക്ടിവിസ്റ്റ് ഹനന്യ നഫ്താലി കുറിച്ച ഫേസ്ബുക്ക്/ ട്വിറ്റര്‍ സന്ദേശമാണ് എല്ലാവരുടെയും കരളലിയിക്കുന്നത്. "ഈശോയ്ക്കുവേണ്ടി തങ്ങൾ മരിക്കാനും തയാറാണ്" എന്നു ക്രിസ്തു സാക്ഷ്യം ഉറക്കെ പ്രഖ്യാപിച്ച കുഞ്ഞുങ്ങളാണ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഉയിര്‍പ്പ് തിരുനാളിന് പുതിയ വസ്ത്രങ്ങളണിഞ്ഞാണ് കുട്ടികൾ ദേവാലയത്തിലെത്തിയത്. ഈസ്റ്റര്‍ ദിനത്തില്‍ യേശുവിനുവേണ്ടി രക്തസാക്ഷികളാകാൻ തയാറാണോ എന്ന മതാധ്യാപകൻ കരോളിൻ മഹേന്ദ്രൻ കുഞ്ഞുങ്ങളോട് ചോദിച്ചപ്പോൾ തയാറാണെന്ന് തുറന്ന്‍ പറഞ്ഞ കുഞ്ഞ് മക്കളാണ് നിമിഷങ്ങൾക്കകം ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യമാണ് ഹനന്യ ഹൃദയ വേദനയോടെ നവ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. നഫ്താലിയുടെ സന്ദേശം ഇപ്രകാരമായിരിന്നു, "ഈസ്റ്റർ ആഘോഷിക്കാൻ രാവിലെ പുതുവസ്ത്രങ്ങളണിഞ്ഞാണ് ബട്ടിക്കലോവ സിയോൻ ദേവാലയത്തിലെ വേദപാഠ ക്ലാസുകളിലെ കുട്ടികൾ എത്തിയത്. യേശുവിനു വേണ്ടി മരിക്കാൻ നിങ്ങളൊക്കെ തയാറാണോ എന്ന് അധ്യാപകർ കുട്ടികളോട് ചോദിച്ചു. തങ്ങളുടെ കുഞ്ഞു കൈകളുയർത്തി തങ്ങൾ അതിനു തയാറാണെന്ന് കുട്ടികൾ എല്ലാവരും പറഞ്ഞു. നിമിഷങ്ങൾക്കകമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കൈകൾ ഉയർത്തിയ കുട്ടികളിൽ പകുതിയോളം പേർ കൊല്ലപ്പെട്ടു. അവർ പറഞ്ഞതുപോലെതന്നെ ക്രിസ്തുവിനു വേണ്ടി അവർ രക്തസാക്ഷികളായി". മറ്റൊരു ദേവാലയത്തിൽ, മരിച്ചവരുടെ കൂട്ടത്തിൽ ഇക്കഴിഞ്ഞമാസം ആദ്യ കുർബാന സ്വീകരിച്ച നാലു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. വെള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചു കിടത്തിയിരിക്കുന്ന ഇവരുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ ആഗോള സമൂഹത്തെ തന്നെ കണ്ണീരിലാഴ്ത്തുകയാണ്. നമ്മുക്ക് പ്രാര്‍ത്ഥിക്കാം ശ്രീലങ്കന്‍ ജനതയ്ക്കായി...!
Image: /content_image/News/News-2019-04-22-17:46:22.jpg
Keywords: ശ്രീലങ്ക

10186
Category: 18
Sub Category:
Heading: മാര്‍ ഏബ്രഹാം മറ്റത്തിന്റെ സ്മരണക്ക് മുന്നില്‍ കേരള സഭ
Content: കൊച്ചി: മധ്യപ്രദേശിലെ സീറോ മലബാര്‍ രൂപത സത്‌നയുടെ പ്രഥമ മെത്രാന്‍ മാര്‍ ഏബ്രഹാം ഡി.മറ്റത്തിനു അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളസഭ. കൊച്ചി ഇടപ്പള്ളിയിലെ വിന്‍സന്‍ഷ്യന്‍ സന്യാസസമൂഹത്തിന്റെ ജനറലേറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹത്തില്‍ മെത്രാന്‍മാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. നാളെ രാവിലെ 9.30നു സെന്റ് വിന്‍സന്റ് കത്തീഡ്രലിലാണു സംസ്‌കാരം. സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഭാഗം ഇന്നലെ വിന്‍സന്‍ഷ്യന്‍ ജനറലേറ്റില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയോടെ നടന്നു. സഭാ ചരിത്രത്തിലും ദൈവശാസ്ത്രത്തിലും ആരാധനാക്രമത്തിലും ആഴമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‍ കര്‍ദിനാള്‍ ആമുഖ സന്ദേശത്തില്‍ അനുസ്മരിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കി. സത്‌ന ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലില്‍, എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സത്‌ന മുന്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം, ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാണ്ഡ്യ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ്പ് മാര്‍ ജോസ് പുളിക്കന്‍, വിന്‍സന്‍ഷ്യന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായി. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍, ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, വിവിധ സന്യസ്ത സഭകളുടെ മേജര്‍ സുപ്പീരിയര്‍മാര്‍, ജനപ്രതിനിധികള്‍, സത്‌ന ഉള്‍പ്പെടെ വിവിധ രൂപതകളില്‍ നിന്നുള്ള വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാനെത്തി. ബിഷപ് മാര്‍ മറ്റത്തിന്റെ ഭൗതികദേഹം ഇന്നു സത്‌നയിലേക്കു കൊണ്ടുപോകും. സത്‌ന ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലിലും രൂപതയുടെ പ്രതിനിധികളും അനുഗമിക്കും. രാത്രി 11നു സത്‌ന സെന്റ് വിന്‍സന്റ് കത്തീഡ്രലില്‍ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ 9.30നു സംസ്‌കാര ശുശ്രൂഷകളുടെ അവസാനഭാഗം ആരംഭിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ശുശ്രൂഷകളില്‍ ജബല്‍പൂര്‍ ബിഷപ്പ് ഡോ. ജെറാള്‍ഡ് അല്‍മെയ്ഡ വചനസന്ദേശം നല്‍കും.
Image: /content_image/India/India-2019-04-23-04:04:41.jpg
Keywords: പാരമ്പ

10187
Category: 18
Sub Category:
Heading: അരുവിത്തുറ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
Content: അരുവിത്തുറ: പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. അഗസ്റ്റിന്‍ പാലയ്ക്കപറന്പില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസഫ് അന്പാട്ടുപടവില്‍, ഫാ. ജോര്‍ജ് പൈന്പിള്ളില്‍, ഫാ.ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് സഹകാര്‍മികരായിരുന്നു. കൊടിയേറ്റിനു ശേഷം പള്ളി മൈതാനിയില്‍ മെഴുകുതിരി ജപമാല പ്രദക്ഷിണവും നടത്തി. ഇന്ന് രാവിലെ 9.30 നു അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപം മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് തിരുസ്വരൂപം പുറത്തെടുക്കുന്നത്. പത്തിനു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാന അര്‍പ്പിക്കും. ഉച്ചയ്ക്ക് 12.00, 1.30, 2.45 വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാന, നൊവേന മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. പ്രധാന തിരുനാള്‍ ദിനമായ നാളെ രാവിലെ പത്തിന് തിരുനാള്‍ റാസ ഫാ.മാത്യു വെണ്ണായിപ്പള്ളില്‍. 12.15 പ്രദക്ഷിണം. 25ന് ഇടവകക്കാരുടെ തിരുനാള്‍. അന്നേ ദിവസം വൈകുന്നേരം 5.30ന് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
Image: /content_image/India/India-2019-04-23-04:10:29.jpg
Keywords: അരുവി

10188
Category: 1
Sub Category:
Heading: ശ്രീലങ്കയില്‍ ഇന്നു ദേശീയ ദുഃഖാചരണം
Content: കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു ഇന്നു ദേശീയ ദുഃഖാചരണം നടത്തും. പ്രസിഡന്‍റ് സെക്രട്ടേറിയറ്റാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മൂന്നംഗ സമിതിയെ പ്രസിഡന്റ് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം സമിതി റിപ്പോര്‍ട്ട് നല്കും. അതേസമയം സ്‌ഫോടന പരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ സഹായിക്കാനായി ഇന്റര്‍ പോള്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. സ്‌ഫോടകവസ്തു വിദഗ്ധരും ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ പ്രത്യേക പരിശീലനം നേടിയവരും സംഘത്തിലുണ്ട്. ഇതിനിടെ ചാവേർ സ്ഫോടനം നടത്തിയ ഏഴു പേരും ശ്രീലങ്കൻ പൗരന്മാരാണെന്നു മന്ത്രി സേനാരത്നെ പറഞ്ഞു. സ്‌ഫോടനത്തിനു വിദേശരാജ്യത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ സെന്‍ട്രല്‍ കൊളംബോ ബസ് സ്‌റ്റേഷനില്‍ 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തി. ആദ്യം 12 ബോംബ് ഡിറ്റണേറ്ററുകളാണു കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിലാണ് 75 എണ്ണംകൂടി കണ്ടെത്തിയത്.
Image: /content_image/News/News-2019-04-23-04:27:44.jpg

10189
Category: 1
Sub Category:
Heading: "ക്രൈസ്തവർക്ക് നേരെയുള്ള ഇസ്ലാമികവാദികളുടെ ആക്രമണം വർദ്ധിക്കുന്നു": മുൻ എഫ്ബിഐ ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചില്‍
Content: ലണ്ടന്‍: ക്രൈസ്തവർക്ക് നേരെ ഇസ്ലാമികവാദികൾ നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണെന്ന്‍ എഫ്ബിഐയുടെ തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ സേവനം ചെയ്ത ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചില്‍. ശ്രീലങ്കയിൽ ക്രൈസ്തവരെ ലക്ഷ്യമാക്കി നടന്ന അക്രമങ്ങളെ ഫോക്സ് ന്യൂസ് മാധ്യമത്തിന്റെ 'ഫോക്സ് ആൻഡ് ഫ്രണ്ട്സ്'ചർച്ചയിൽ വിശകലനം നടത്തുന്നതിനിടെയാണ് ബോബി ചക്കൺ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയത്. ക്രൈസ്തവരെ കൊല്ലാനായി തീവ്രവാദികൾക്ക് പ്രേരണ നൽകുന്ന ചിന്താഗതി വര്‍ദ്ധിച്ചു വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടുതൽ ആക്രമണങ്ങൾ ഇനിയും നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാത്ത രാജ്യങ്ങളിലും ആക്രമണങ്ങൾ ഉണ്ടാകാൻ നല്ല സാധ്യതയുണ്ടെന്നും ബോബി ചക്കൺ പറഞ്ഞു. പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണൽ തൗഫീഖ് ജമാഅത്ത് എന്ന സംഘടനയാണ് ശ്രീലങ്കയിലെ കിരാത കൃത്യം നടത്തിയത്. സംശയം തോന്നിയ ഇരുപതോളം പേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുറം രാജ്യങ്ങളിൽ നിന്ന് ആക്രമണം നടത്താൻ പ്രാദേശിക തീവ്രവാദികൾക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് താൻ സംശയിക്കുന്നതായി മുൻ എഫ്ബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രൈസ്തവർക്ക് നേരെ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലായെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഭ്യന്തര സംഘർഷങ്ങളുള്ള രാജ്യങ്ങളാണ് തീവ്രവാദ ചിന്താഗതികൾക്ക് തഴച്ചുവളരാൻ കൂടുതൽ വളക്കൂറുള്ള മണ്ണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Image: /content_image/News/News-2019-04-23-08:38:25.jpg
Keywords: ഇസ്ലാ

10190
Category: 1
Sub Category:
Heading: അബോർഷൻ ക്ലിനിക്കുകളുടെ മുന്നിൽ കുരിശിന്റെ വഴിയുമായി പ്രോലൈഫ് പ്രവർത്തകർ
Content: ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായുള്ള പ്രോലൈഫ് സംഘടന അബോര്‍ഷന്‍ ക്ലിനിക്കുകളില്‍ മുന്നില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തി. പ്രോലൈഫ് ആക്ഷൻ ലീഗ് എന്ന പ്രോലൈഫ് സംഘടനയാണ് 30 അമേരിക്കൻ സംസ്ഥാനങ്ങളിലെ ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ കുരിശിന്റെ വഴി പ്രാർത്ഥന നടത്തിയത്. നൂറോളം ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിലാണ്എക്യുമെനിക്കൽ സ്ലീവാ പാത നടത്തപ്പെട്ടത്. 2014 മുതൽ പ്രോലൈഫ് ആക്ഷൻ ലീഗിന്റെ നേതൃത്വത്തിൽ സ്ലീവാ പാത സംഘടിപ്പിക്കുന്നുണ്ട്. ഈ വർഷം ആയിരത്തോളം ആളുകളാണ് പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയത്. ഓരോ മനുഷ്യ ജീവനെയും മൂല്യത്തെപ്പറ്റി പ്രബോധനം നൽകിയ നീതിമാനായ യേശുക്രിസ്തുവിന്റെ പീഡാസഹനവും, മരണവും അനുസ്മരിക്കപ്പെടുന്ന ദുഃഖവെള്ളിയാഴ്ച ദിവസത്തേക്കാൾ ഭ്രൂണഹത്യക്ക് ഇരകളാകുന്ന ഗർഭസ്ഥശിശുക്കളെ പറ്റി സ്മരിക്കാൻ മറ്റൊരു മികച്ച ദിവസം ഇല്ലെന്ന് പ്രോലൈഫ് ആക്ഷൻ ലീഗിന്റെ അധ്യക്ഷനായ എറിക് ഷീൽഡർ പറഞ്ഞു. ഒരു സമൂഹമെന്ന നിലയ്ക്ക് അനീതി നേരിടുന്നവർക്കു വേണ്ടി ശബ്ദിക്കാൻ കൂടുതൽ മുന്നോട്ട് വരേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1973ൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയതിനുശേഷം കൊലചെയ്യപ്പെട്ട ആറുകോടിയോളം ഗർഭസ്ഥശിശുക്കളെ നാം മറന്നു കളഞ്ഞു. ഭ്രൂണഹത്യക്ക് വിധേയരാകുന്ന സ്ത്രീകളും, ഭ്രൂണഹത്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നവരും ഇരകളാക്കപ്പെടുന്നവരുടെ ഗണത്തിലാണെന്ന് ഷീൽഡർ കൂട്ടിച്ചേർത്തു. 1980-ലാണ് പ്രോലൈഫ് ആക്ഷൻ ലീഗ് സംഘടന ആരംഭിക്കുന്നത്. ജോയി ഷീൽഡർ എന്ന വ്യക്തിയാണ് സംഘടനയുടെ തുടക്കക്കാരൻ. ഗര്‍ഭഛിദ്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളും കൗൺസിലിങ്ങും മറ്റും ഇവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
Image: /content_image/News/News-2019-04-23-10:31:32.jpg
Keywords: അബോര്‍ഷ, ഗര്‍ഭഛി

10191
Category: 1
Sub Category:
Heading: ക്രൈസ്തവ നരഹത്യ: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു: മരണം 321
Content: കൊളംബോ: ലോകത്തെ നടുക്കി ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഷനൽ തൗഹീദ് ജമാഅത്ത് (എൻടിജെ) എന്ന സംഘടനയിൽപ്പെട്ട 7 ലങ്കൻ ചാവേറുകളാണു സ്ഫോടനപരമ്പര നടത്തിയതെന്നു സര്‍ക്കാര്‍ വക്താവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിന്നു. താരതമ്യേന ചെറിയ സംഘടനകളായ ഇവർക്ക് രാജ്യാന്തര സംഘടനകളുടെ പിന്തുണ ലഭിച്ചിരുന്നോയെന്ന സംശയവും ഇവര്‍ ഉന്നയിച്ചിരിന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 310 കവിഞ്ഞതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ അഞ്ഞൂറിലേറെപ്പേർ ചികിത്സയിലാണ്. ദേശീയ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഇന്നു രാവിലെ ശ്രീലങ്കയിൽ മൂന്നു മിനിറ്റ് മൗനം ആചരിച്ചു. രാവിലെ 8.30ന്, ഞായറാഴ്ച ആദ്യ ബോംബ് പൊട്ടിയ സമയത്താണ് മൗനാചരണം ആരംഭിച്ചത്. ഭീകരാക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് തിങ്കളാഴ്ച അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരുത്തിയിരിന്നു.
Image: /content_image/News/News-2019-04-23-12:28:21.jpg
Keywords: ലങ്ക

10192

Image: /content_image/News/News-2019-04-23-12:36:20.jpg

10193
Category: 9
Sub Category:
Heading: ഇതാ ബ്രിട്ടനിൽ നിന്നും ഒരു സ്നേഹഗാഥ!.. മാതൃകയാക്കാം ഈ വൈദികനെയും ഈ ദൈവജനത്തെയും
Content: കുടിയേറ്റം എല്ലാകാലത്തും കഷ്ടപ്പാടുകൾ നിറഞ്ഞതാണ്. പുതിയ ദേശവും, ഭാഷയും, സംസ്കാരവും, ജോലിയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉയർത്തുന്ന വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് പ്രവാസികൾ വിദേശരാജ്യങ്ങളിൽ അവരുടെ ജീവിതം ആരംഭിക്കുന്നത്. യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളർച്ചക്ക് ശക്തമായ അടിത്തറ പാകുകയും, അവരുടെ വേദനകളിലും സങ്കടങ്ങളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത വൈദികനാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളായ ഫാ. സജി മലയിൽപുത്തൻപുരയിൽ. അദ്ദേഹം തന്റെ പൗരോഹിത്യ ജീവിതത്തിൽ 25 വർഷം പിന്നിടുമ്പോൾ അതിന്റെ രജതജൂബിലി ആഘോഷങ്ങൾ വിശ്വാസികൾ തന്നെ ഏറ്റെടുത്തു നടത്തുകയും, അതിൽ പങ്കെടുക്കാൻ മണിക്കൂറുകളോളം യാത്രചെയ്ത് യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുകയും, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അത് ദൈവത്തോടുള്ള നന്ദിപ്രകടനത്തിന്റെ ആഘോഷമാക്കി മാറ്റുകയും ചെയ്തപ്പോൾ അത് ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സ്നേഹഗാഥയായി മാറി. പൗരോഹിത്യം എന്നത് ശുശ്രൂഷിക്കപ്പെടാനുള്ളതല്ല, പിന്നെയോ അത് ശുശ്രൂഷിക്കാനുള്ള വിളിയാണെന്ന യാഥാർഥ്യം സജിയച്ചൻ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചപ്പോൾ, പൗരോഹിത്യം എക്കാലവും ആദരിക്കപ്പെടേണ്ടതും, സ്നേഹിക്കപ്പെടേണ്ടതും, സംരക്ഷിക്കപ്പെടേണ്ടതുമാണ് എന്നു ലോകത്തോട് പ്രഘോഷിച്ചുകൊണ്ട് യുകെയിലെ വിശ്വാസികൾ നടത്തിയ രജതജൂബിലി ആഘോഷങ്ങൾ ലോകം മുഴുവനുമുള്ള വിശ്വാസികൾക്ക്, പ്രത്യേകിച്ച് പ്രവാസി സമൂഹത്തിനു മുഴുവൻ ഒരു മാതൃകയാണ്. നിരവധി വേദനകളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും കടന്നുപോകുന്ന പ്രവാസി ജീവിതത്തിൽ വൈദികരും അല്മായരും എങ്ങനെ പരസ്പരം സഹകരിച്ചു കൊണ്ട് സ്നേഹത്തിന്റെ മഹാകാവ്യം രചിക്കാം എന്നതിന്റെ തെളിവാണ് ഈ വൈദികനും, ഈ വിശ്വാസി സമൂഹവും. ശ്രീലങ്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ നാളുകളിൽ വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ക്രൈസ്തവരെ ഓർമ്മിച്ചുകൊണ്ടും അവർക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടും വിശുദ്ധ കുർബ്ബാനയോടുകൂടിയാണ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും, രൂപതയുടെ മറ്റ് വികാരി ജനറാൾമാരും, ഷൂഷ്ബറി രൂപതയിൽ നിന്നും, സീറോമലബാർ രൂപതയിൽ നിന്നുമുള്ള നിരവധി വൈദികരും സജിയച്ചനോടൊപ്പം സഹകാർമികരായ ദിവ്യബലി എല്ലാവർക്കും ഒരു വലിയ ആത്മീയ വിരുന്നായി മാറി. പിന്നീട് ക്നാനായ പാരമ്പര്യപ്രകാരമുള്ള നടവിളികളും, പുരാതനപ്പാട്ടുകളുമായി വിശ്വാസികൾ സജിയച്ചനെയും സ്രാമ്പിക്കൽ പിതാവിനെയും ആശംസാ സമ്മേളന വേദിയിലേക്ക് ആനയിച്ചു. അഭിവന്ദ്യ പിതാവും, മറ്റ് വൈദികരും അല്മായ സംഘടനാ ഭാരവാഹികളും സജിയച്ചന്റെ ത്യാഗോജ്വലവും സ്നേഹനിർഭരവുമായ പൗരോഹിത്യ ജീവിതത്തെക്കുറിച്ചു ആശംസകളർപ്പിച്ചു സംസാരിച്ചപ്പോൾ അത് പലരുടെയും ഓർമ്മകളെ പിന്നോട്ട് നയിക്കുകയും, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും ചെയ്തു. വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പിൽ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ സജിയച്ചൻ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികൾ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട്, പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും ആശംസകളർപ്പിച്ച പലരും അവരുടെ സ്വന്തം അനുഭവങ്ങളിൽ നിന്നും ഓർമ്മിച്ചു. പിന്നീട് എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ട് സംസാരിച്ച സജിയച്ചൻ തന്റെ ദൈവികവിളിക്കു കാരണമായ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്നേഹനിർഭരവും, ത്യാഗോജ്വലവും, പ്രാർത്ഥനാനിരതവുമായ കുടുംബജീവിതത്തെക്കുറിച്ചു വിവരിച്ചപ്പോൾ അത് അനേകരുടെ കണ്ണു തുറപ്പിച്ചു. ഒരു നല്ല കുടുംബത്തിൽ നിന്നാണ് ഒരു നല്ല വൈദികൻ ജനിക്കുന്നത് എന്ന യാഥാർഥ്യം അനേകർ തിരിച്ചറിഞ്ഞു. തന്റെ പൗരോഹിത്യജീവിതത്തിൽ തന്നെ സഹായിക്കുകയും, പ്രചോദനമാവുകയും, തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ വ്യക്തികൾക്കും സമൂഹങ്ങൾക്കും സംഘടനകൾക്കും മാധ്യമപ്രവർത്തകർക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ കുടുബത്തിലെ ബന്ധങ്ങളുടെ ആർദ്രതയും കെട്ടുറപ്പും ഈ ആഘോഷളിലുടനീളം വിളിച്ചോതി. ഈ ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുവാൻ എത്തിച്ചേരാൻ സാധിക്കാത്തവർക്കായി ക്നാനായ വോയിസ് ലൈവ് ടെലികാസ്റ് ഒരുക്കിയിരുന്നു. വിശ്വാസജീവിതത്തിൽ ദൈവവിളിയുടെ പ്രധാന്യം തിരിച്ചറിയാൻ പുതിയ തലമുറയെ സഹായിക്കുന്നവിധത്തിൽ ഈ രജതജൂബിലി ആഘോഷങ്ങൾ ക്രമീകരിക്കാൻ സാധിച്ചു എന്നതിൽ ഇതിന്റെ സംഘാടകർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വിശ്വാസപ്രഘോഷണത്തിന് ഉതകുന്ന രീതിയിലുള്ള കലാപരിപാടികൾ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്നതിന് St Marys ക്നാനായ മിഷൻ നേതൃത്വം നൽകിയത് സജിയച്ചന്റെ നേതൃത്വത്തിൽ ഈ വിശ്വാസി സമൂഹം കൈവരിച്ച ആത്മീയ വളർച്ചയുടെ അടയാളമാണ്. തികഞ്ഞ മരിയഭക്തനായ സജിയച്ചൻ കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കേണ്ടതിന്റെ പ്രാധാന്യം വിശ്വാസികളെ എന്നും പഠിപ്പിച്ചിരുന്നു. അതിന്റെ നന്ദിസൂചകമായി ഈ മിഷനിലെ സ്ത്രീകൾ ജപമാല നൃത്തരൂപത്തിൽ അവതരിപ്പിച്ചുകൊണ്ട്, അവർ നിർമ്മിച്ച വലിയ ജപമാല പുതിയതലമുറക്ക് കൈമാറിയത് എല്ലാവർക്കും പുതിയ അനുഭവമായിരുന്നു. തുടർന്ന് ട്രാഫൊർഡ് ക്നാനായ നാടക സമിതി അവതരിപ്പിച്ച "വീഞ്ഞ്" എന്ന നാടകം, കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും മദ്യം വിതയ്ക്കുന്ന വിപത്തുകളെക്കുറിച്ച് അനേകർക്ക് മുന്നറിയിപ്പുനല്കുന്നതിന് കാരണമായി. സ്നേഹ വിരുന്നോടെ സമാപിച്ച രജതജൂബിലി ആഘോഷങ്ങൾ ഇതിൽ പങ്കെടുത്ത എല്ലാവർക്കും ജീവിതത്തിൽ എക്കാലവും ഓർമ്മിച്ചുവയ്ക്കാവുന്ന ഒരു വലിയ അനുഭവമായി മാറി.
Image: /content_image/Events/Events-2019-04-23-18:25:52.jpg
Keywords: ബ്രിട്ടനി,യുകെ,സീറോ,പ്രവാസി

10194
Category: 18
Sub Category:
Heading: മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെയും ബിഷപ്പ് സൈമണ്‍ കായിപ്പുറത്തിന്റെയും മൃതസംസ്കാരം ഇന്ന്
Content: സത്‌ന/ ബാലസോര്‍: സത്‌ന ബിഷപ്പ് മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെ സംസ്‌കാര ശുശ്രൂഷകളുടെ അവസാന ഭാഗം ഇന്നു മധ്യപ്രദേശിലെ സത്‌ന സെന്റ് വിന്‍സന്റ് കത്തീഡ്രലില്‍ നടക്കും. രാവിലെ 9.30നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നത്. ഇന്നലെ രാത്രിയില്‍ പള്ളിയിലെത്തിച്ച ഭൗതികശരീരത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. തിങ്കളാഴ്ച കാലം ചെയ്ത ഒഡീഷയിലെ ബാലസോര്‍ രൂപത ബിഷപ്പ് ഡോ. സൈമണ്‍ കായിപ്പുറത്തിന്റെ മൃതസംസ്കാരവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ബാലസോര്‍ ക്രിസ്തുരാജ കത്തീഡ്രലിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അതിരൂപത പ്രതിനിധികള്‍, ബിഷപ് ഡോ. കായിപ്പുറത്തിന്റെ മാതൃ ഇടവകയായ കണ്ണങ്കര പള്ളി വികാരി ഫാ. റെജി കൊച്ചുപറന്പില്‍, കുടുംബാംഗങ്ങള്‍ എന്നിവരും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ ബാലസോറില്‍ എത്തിയിട്ടുണ്ട്.
Image: /content_image/India/India-2019-04-24-00:39:38.jpg
Keywords: മൃതസം