Contents
Displaying 9831-9840 of 25170 results.
Content:
10145
Category: 1
Sub Category:
Heading: ദുഃഖ വെള്ളി അവധി തന്നെ: കേന്ദ്രഭരണ പ്രദേശങ്ങളുടെ നീക്കം തടഞ്ഞ് മുംബൈ ഹൈക്കോടതി
Content: മുംബൈ: ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും ദുഃഖവെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ നീക്കം തടഞ്ഞ് മുംബൈ ഹൈക്കോടതി. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ച ഔദ്യോഗിക അവധി ദിവസമായി തന്നെ തുടരണമെന്ന് മുംബൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗും, ജസ്റ്റിസ് എന്‍.എം. ജാംദറും അടങ്ങുന്ന സിംഗിള്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ വിശുദ്ധമായി കരുതുന്ന ദുഃഖവെള്ളിയാഴ്ച ദിവസം സ്കൂളുകളും, കോളേജുകളും ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും തുറന്നു പ്രവര്‍ത്തിക്കണമെന്ന പ്രാദേശിക ഭരണസംവിധാനങ്ങളുടെ നിര്‍ദ്ദേശം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. തുടര്‍ന്ന്‍ ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് മോത്തി ദാമനില്‍ നിന്നുള്ള അന്തോണി ഫ്രാന്‍സിസ്കോ ഡുവാര്‍ട്ടെ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയുടെ പുറത്താണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ദേശീയ കാത്തലിക് മെത്രാന്‍ സമിതി (സിബിസിഐ), അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം (ADF) എന്നിവര്‍ പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരിന്നു. കുറഞ്ഞ സമയത്തില്‍ ദുഃഖവെള്ളിയാഴ്ച പൊതു അവധിയായി പ്രഖ്യാപിക്കുവാന്‍ കഴിയുകയില്ലെന്ന് സര്‍ക്കാര്‍ വിഭാഗം അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ദുഃഖവെള്ളിയാഴ്ചയുടെ പ്രാധാന്യം മനസ്സിലാക്കിയ കോടതി ഏപ്രില്‍ 19 ഗസറ്റഡ് അവധിയായി പ്രഖ്യാപിക്കുവാന്‍ ഉത്തരവിടുകയായിരുന്നു. ഹൈകോടതിവിധിയെ സ്വാഗതം ചെയ്തു സിബിസിഐ പ്രസ്താവന ഇറക്കി. പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച ആന്തണി ഫ്രാന്‍സെസ്കോക്കും, അഭിഭാഷകന്‍ ഹരേഷ് ജഗ്താനിക്കും, എഡിഎഫ്നും നന്ദി അറിയിച്ചുകൊണ്ട് സിബിസിഐ ജനറല്‍ സെക്രട്ടറി റവ. തിയോഡോര്‍ മസ്കാരന്‍ഹാസാണ് പ്രസ്താവനയിറക്കിയത്. ഈ വലിയ ആഴ്ചയില്‍ ദൈവം നമുക്ക് തന്ന സമ്മാനമാണിതെന്നു സിബിസിഐ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/News/News-2019-04-16-13:09:04.jpg
Keywords: കേന്ദ്ര, ആര്‍എസ്‌എസ്

10146
Category: 1
Sub Category:
Heading: സിറിയയിലെ ഇസ്ലാം മത വിശ്വാസികള്‍ കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസത്തിലേക്ക്
Content: കോബാനിയ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൈവശപ്പെടുത്തിയിരിന്ന സിറിയന്‍ ഗ്രാമത്തില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. തീവ്രവാദികളിൽ നിന്നും മോചിപ്പിക്കപ്പെട്ട സിറിയയിലെ ഗ്രാമമായ കോബാനിയയിൽ നിന്നാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. യുദ്ധത്തിലെ അനുഭവങ്ങളും, ഇസ്ലാം മതവിശ്വാസത്തിന്റെ പേരിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന കൂട്ടക്കുരുതിയുമാണ് തങ്ങളെ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ ഒന്നടങ്കം പറയുന്നു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിറിയ തുർക്കി അതിർത്തിയിൽ കോബാനിയയിലെ ആദ്യത്തെ ഇവാഞ്ചലിക്കൽ ദേവാലയം കഴിഞ്ഞവർഷം തുറന്നിരുന്നു. യുദ്ധത്തിനുശേഷം ആളുകൾ ഇസ്ലാമിൽ നിന്ന് അകന്ന് സത്യത്തിന്റെ പാത തേടുകയായിരുന്നുവെന് കോബാനിയയിൽ ഇവാഞ്ചലിക്കൽ ദേവാലയം ആരംഭിച്ച ഒമർ ഫിറാസ് പറഞ്ഞു. ദേവാലയത്തിലെ വചന പ്രഘോഷകനായ സാനി ബക്കീറും ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം പുൽകിയ ആളാണ്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് 2015ൽ പ്രദേശത്തുനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അമേരിക്കയും കുർദിഷ് പോരാളികളും ചേർന്ന് തുരത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് സിറിയയില്‍ ആധിപത്യം നേടിയ സമയത്ത് അതിദാരുണമായ വിധത്തിലാണ് ക്രൈസ്തവര്‍ പീഡകള്‍ ഏറ്റുവാങ്ങിയത്. ഇതേ തുടര്‍ന്നു പതിനായിരകണക്കിന് ക്രൈസ്തവരാണ് സമീപ രാജ്യമായ ലെബനോനിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും പലായനം ചെയ്തത്. സാമ്പത്തികമായ നേട്ടങ്ങൾക്കു വേണ്ടിയാണ് ആളുകൾ ക്രൈസ്തവ വിശ്വാസത്തിലേക്ക് പോകുന്നതെന്ന് ഇസ്ലാമിൽ ഉള്ളവർ പറയുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ ഇത് പൂർണമായും തള്ളിക്കളയുകയാണ്.
Image: /content_image/News/News-2019-04-17-04:12:45.jpg
Keywords: സിറിയ

10147
Category: 18
Sub Category:
Heading: മാര്‍ ഏബ്രഹാം മറ്റത്തിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം
Content: കൊച്ചി: ഇന്നലെ അന്തരിച്ച ബിഷപ്പ് മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം. സഭാ പ്രവര്‍ത്തകര്‍ക്കും ആത്മീയ ഗുരുക്കന്മാര്‍ക്കും അല്മായ പ്രേഷിതര്‍ക്കും ഉത്തമ മാതൃകയും മാര്‍ഗദര്‍ശിയുമായിരുന്നു ബിഷപ്പ് മാര്‍ ഏബ്രഹാം ഡി. മറ്റമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭാചരിത്രത്തിലും സഭയുടെ ആരാധനക്രമ ദൈവശാസ്ത്രത്തിലും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ ആദ്യ കാലചരിത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന പിതാവ് പുതിയ കണ്ടെത്തലുകള്‍ സഭയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. സീറോമലബാര്‍ സഭയ്ക്കും വിന്‍സെന്‍ഷ്യന്‍ സമര്‍പ്പിത സമൂഹത്തിനും വിശിഷ്യാ സത്‌ന രൂപതയ്ക്കും അഭിവന്ദ്യ മറ്റം പിതാവു നല്‍കിയ സംഭാവനകള്‍ എക്കാലവും സഭാ മക്കള്‍ അനുസ്മരിക്കും. സത്‌ന രൂപതയോട് പ്രത്യേകമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തീക്ഷ്ണയുള്ള മിഷ്ണറിയായിരുന്നു കാലം ചെയ്ത ബിഷപ്പ് മാര്‍ ഏബ്രഹാം ഡി. മറ്റമെന്നു സത്‌ന രൂപത ബിഷപ്പ് മാര്‍ ജോസഫ് കൊടകല്ലില്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്‌നവും അചഞ്ചലമായ പ്രേഷിതചൈതന്യവുമാണു സത്‌ന രൂപതയ്ക്ക് അടിത്തറ പാകിയത്. ലളിത ജീവിതശൈലിയും മിഷന്‍ മേഖലകളിലെ ജീവിതസാഹചര്യങ്ങളോട് അനുരൂപപ്പെടാനുള്ള മനസും അദ്ദേഹത്തെ നല്ല മിഷ്ണറിയാക്കി. മിഷന്‍ പ്രവര്‍ത്തനങ്ങളോടൊപ്പം സഭയുടെ പൊതുവായ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഏറെ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനായെന്നും മാര്‍ കൊടകല്ലില്‍ അനുസ്മരിച്ചു. മാര്‍ ഏബ്രഹാം ഡി. മറ്റത്തിന്റെ നിര്യാണത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അനുശോചനം അറിയിച്ചു. സീറോമലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനും സംരക്ഷിക്കുന്നതിനും അദ്ദേഹം നിര്ണാഫയകമായ പങ്ക് വഹിച്ചെന്നു മാര്‍ പെരുന്തോട്ടം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സത്നയില്‍ മിഷന്‍ സെമിനാരി സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണത്തിന്റെ ഫലമാണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
Image: /content_image/India/India-2019-04-17-04:22:21.jpg
Keywords: മറ്റ

10148
Category: 1
Sub Category:
Heading: സിനഡ് പ്രചോദനമായി: ഇറ്റലിയിലെ ദേവാലയങ്ങളും ആരാധന സമയവും ഇനി ഒരു കുടക്കീഴില്‍
Content: റോം: ഇറ്റലിയിലെ ദേവാലയങ്ങളും ആരാധന സമയവും പരിശുദ്ധ കുർബാനയുടെ സമയക്രമവും അടക്കം നിരവധി വിവരങ്ങളുമായി മൊബൈല്‍ ആപ്ലിക്കേഷന്‍. യുവജനക്കൾക്കായുള്ള സിനഡ് നടന്ന അവസരത്തിൽ ഇറ്റലിയിലെ മിലാനിൽ 4 സർവ്വകലാശാലാ വിദ്യാർത്ഥികളില്‍ ഉയര്‍ന്നു വന്ന ആശയത്തിന്‍റെ സാഫല്യമായാണ് 'ഡിൻ ഡോൺ ഡാൻ' എന്ന ഈ ആപ്ലിക്കേഷന്‍ പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിലെ ഏറ്റവും അടുത്തുള്ള പള്ളികളും അവിടുത്തെ ആരാധനാ സമയങ്ങള്‍, ഒഴിവു ദിനങ്ങളിലേയും തിരുന്നാൾ ദിനങ്ങളിലേയും പരിശുദ്ധ കുർബാനയുടെ സമയങ്ങൾ, ദേവാലയങ്ങള്‍ തുറക്കുകയും അടയ്ക്കുയും ചെയ്യുന്ന സമയക്രമം, കുമ്പസാരത്തിനുള്ള സമയം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. എഞ്ചിനീയർമാരായ അലസ്സാന്ത്രോ, ആഞ്ചലോ, നിയമ വിദ്യാർത്ഥിയായ ഫെഡെറിക്കോ, ഡിസൈനറായ യാക്കൊമൊ എന്നിവരാണ് ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളേയും, ജോലിക്കാരേയും, വിനോദ സഞ്ചാരികളേയും കുറിച്ചോർത്ത് തങ്ങളാൽ എന്ത് സംഭാവന നൽകാൻ കഴിയുമെന്ന സ്വയം ഉയര്‍ന്ന ചോദ്യമാണ് ഈ സംരഭത്തിൽ കൊണ്ടുചെന്നെത്തിച്ചതെന്ന് അവർ വ്യക്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്കൊണ്ടിരിക്കുന്നത്. പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ലേഖനങ്ങളം ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2019-04-17-04:41:41.jpg
Keywords: ഇറ്റലി, ഇറ്റാലി

10149
Category: 18
Sub Category:
Heading: പാലാ രൂപതയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ പാപപരിഹാര പ്രദക്ഷിണം
Content: പാലാ: എസ്എംവൈഎം പാലാ രൂപത!യുടെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി ടൗണില്‍ നിന്നും കാല്‍നടയായി അറുനൂറ്റിമംഗലത്തേക്ക് പാപപരിഹാര പ്രദക്ഷിണവും തുടര്‍ന്ന് അറുനൂറ്റിമംഗലം കുരിശുമലയിലേക്ക് സ്ലീവാപ്പാതയും സംഘടിപ്പിച്ചു. മുന്നൂറോളം യുവജനങ്ങള്‍ പങ്കെടുത്ത പാപപരിഹാര പ്രദക്ഷിണ സ്ലീവാപാതയുടെ സമാപനത്തില്‍ രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍ കുരിശുമലമുകളില്‍ യുവജനങ്ങള്‍ക്ക് പീഡാനുഭവസന്ദേശം നല്‍കി. ലോകത്തിനുവേണ്ടി ക്രൂശിലേറിയവന്റെ പീഡാസഹനങ്ങള്‍ നമ്മുടെയും നോവുകളായി മാറ്റാനും യുവജനങ്ങള്‍ വേദനകളും സഹനങ്ങളും ഏറ്റെടുക്കുന്നതില്‍ താത്പര്യം ഉള്ളവരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അറുന്നൂറ്റിമംഗലം പള്ളി വികാരി ഫാ.ജോര്‍ജ് മണ്ണുക്കുശുമ്പില്‍ യുവജനങ്ങള്‍ക്ക് സന്ദേശം നല്‍കി. ഇടവകയുടെ സഹകരണത്തോടെ നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി. രൂപത ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ഷൈനി ഡിഎസ്ടി, രൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോട്ടത്തില്‍, രൂപത ഭാരവാഹികളായ റീതു ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോയി, റോഷിനി ജോര്‍ജ്, ജിനു ജോസഫ്, അഞ്ചുമോള്‍ ജോണി, റിബിന്‍ ജോസ്, ജോസഫ് സാവിയോ, ആന്റോ ജോര്‍ജ്, ടെല്‍മ ജോബി, ബ്രദര്‍ തോമസുകുട്ടി പടിഞ്ഞാറേമുറിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2019-04-17-04:54:10.jpg
Keywords: കല്ലറങ്ങാ, പാലാ

10150
Category: 1
Sub Category:
Heading: ഫ്രഞ്ച് ജനതക്ക് പ്രാര്‍ത്ഥന അറിയിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയം കത്തിയമര്‍ന്നതിന്റെ വേദനയില്‍ കഴിയുന്ന ഫ്രാന്‍സിലെ സമൂഹത്തിന് പ്രാര്‍ത്ഥന അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. വൻ നാശനഷ്ടങ്ങളാൽ വന്ന വേദന പുനർനിർമ്മാണത്തിന്‍റെ പ്രത്യാശയായി രൂപപ്പെടുന്നതു കാത്തിരിക്കുന്ന ഫ്രാൻസിലെ ജനങ്ങളുമായി പ്രാർത്ഥനയിൽ നമുക്ക് ഒന്നുചേരാമെന്ന്‍ പാപ്പ ഇന്നലെ ട്വിറ്ററില്‍ കുറിച്ചു. നമ്മുടെ നാഥയായ പരിശുദ്ധ മറിയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ എന്ന വാക്കുകളോടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റ് അവസാനിക്കുന്നത്.
Image: /content_image/News/News-2019-04-17-05:12:15.jpg
Keywords: നോട്രഡാം, കത്തീഡ്ര

10151
Category: 14
Sub Category:
Heading: 'അണ്‍പ്ലാന്‍ഡ്' സിനിമ കണ്ടതിനു ശേഷം ജോലി ഉപേക്ഷിച്ച് അബോര്‍ഷന്‍ ക്ലിനിക്ക് ജീവനക്കാർ
Content: വാഷിംഗ്‌ടണ്‍ ഡിസി: ഹോളിവുഡില്‍ വന്‍ വിജയമായി മാറിയ പ്യുവര്‍ഫ്ലിക്സിന്റെ പ്രോലൈഫ് സിനിമയായ ‘അണ്‍പ്ലാന്‍ഡ്’ അനേകരെ മാനസാന്തരത്തിലേക്ക് നയിക്കുന്നതായി റിപ്പോര്‍ട്ട്. ബോക്സോഫീസില്‍ വന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേ പ്രേക്ഷകരുടെ മനസ്സുകളും, ഹൃദയങ്ങളും കീഴടക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമ കണ്ടതിനു ശേഷം തൊണ്ണൂറ്റിനാലോളം അബോര്‍ഷന്‍ ക്ലിനിക്ക് തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിക്കുവാനുള്ള താല്‍പ്പര്യം അറിയിച്ചുകൊണ്ട് മുന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് എക്സിക്യുട്ടീവും ഇപ്പോള്‍ പ്രോലൈഫ് വക്താവുമായ അബ്ബി ജോണ്‍സന്റെ സന്നദ്ധ സംഘടനയെ സമീപിച്ചുവെന്ന് സിനിമയുടെ സംവിധായകനായ ചക്ക് കോണ്‍സല്‍മാന്‍ വെളിപ്പെടുത്തി. സമൂഹമാധ്യമമായ ട്വിറ്റര്‍ സിനിമയുടെ പ്രചാരണ അക്കൗണ്ടിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനത്തെക്കുറിച്ച് സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റിയുടെ സബ്കമ്മിറ്റി മുമ്പാകെ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ഗര്‍ഭഛിദ്ര രംഗത്ത് ജോലിചെയ്യുന്നവരില്‍ ഏതാണ്ട് ഒരു ശതമാനത്തോളം ഈ സിനിമയിലൂടെ തങ്ങളെത്തന്നെയാണ് കണ്ടതെന്നും, സിനിമ കണ്ടതിനു ശേഷം ജീവിക്കുവാന്‍ വേണ്ടി തങ്ങളെ ചെയ്യുന്ന തൊഴില്‍ എന്താണെന്ന് മനസ്സിലാക്കി, തങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കോണ്‍സല്‍മാന്‍ വിവരിച്ചു. പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കില്‍ സേവനം അബ്ബി ജോണ്‍സനുണ്ടായ അനുഭവങ്ങളും, മാനസാന്തരവുമാണ് സിനിമയുടെ ഇതിവൃത്തം. അള്‍ട്രാസൗണ്ടിലൂടെ ഒരു ഡോക്ടര്‍ അബോര്‍ഷന്‍ ചെയ്യുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നതാണ് അബ്ബിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. സിനിമയില്‍ അബ്ബിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ആഷ്‌ലി ബ്രാച്ചറാണ്. സിനിമ കണ്ടതിനു ശേഷം അബോര്‍ഷന്‍ രംഗത്തെ തൊഴില്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച നിരവധിപേരാണ് തനിക്ക് മെസ്സേജുകള്‍ അയച്ചുകൊണ്ടിരിക്കുന്നുവെന്നു ബ്രാച്ചര്‍ ട്വീറ്റ് ചെയ്തിരിന്നു. ഇതുപോലൊരു സാഹചര്യം മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന്‍, സമീപമാസങ്ങളില്‍ നിരവധി അബോര്‍ഷന്‍ അനുകൂല നിയമങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് ഹൗസുകളില്‍ പാസ്സായതിനെ പരാമര്‍ശിച്ചുകൊണ്ട് കോണ്‍സല്‍മാന്‍ പറഞ്ഞു. റിലീസായ ആദ്യആഴ്ചയില്‍ തന്നെ സകല ബോക്സോഫീസ് പ്രതീക്ഷകളേയും അട്ടിമറിച്ചുകൊണ്ടാണ് സിനിമയുടെ മുന്നേറ്റം. ആദ്യആഴ്ചയില്‍ തന്നെ 61 ലക്ഷം ഡോളറാണ് സിനിമ സ്വന്തമാക്കിയത്. ഹോളിവുഡ് ലോകം പ്രതീക്ഷിച്ചതിന്റെ പതിമടങ്ങാണ് ഇത്.
Image: /content_image/News/News-2019-04-17-10:15:16.jpg
Keywords: അണ്‍പ്ലാന്‍ഡ്

10152
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രലിന് റഷ്യന്‍ പ്രസിഡന്റിന്റെ സഹായ വാഗ്ദാനം
Content: മോസ്കോ: ഫ്രഞ്ച് ചരിത്രത്തിന്റെ പ്രതീകമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ട സഹായം വാഗ്ദാനം ചെയ്തു റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിന്‍. സാംസ്കാരിക-പൈതൃക സ്മാരകങ്ങളുടെ പുനരുദ്ധാരണത്തില്‍ ഏറെ അനുഭവസമ്പത്തുള്ള റഷ്യന്‍ വിദഗ്ദരെ വിട്ടുതരാമെന്നും പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചരിത്ര പ്രസിദ്ധമായ ദേവാലയം കത്തിനശിച്ചതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്‍റ് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തു രംഗത്തെത്തിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്രെംലിനില്‍ ഫ്രഞ്ച് പ്രസിഡന്റിനായി പ്രസിദ്ധീകരിച്ച സന്ദേശത്തിലൂടെയായിരുന്നു പുടിന്റെ സഹായ വാഗ്ദാനം. പ്രധാനപ്പെട്ട ക്രിസ്ത്യന്‍ തിരുശേഷിപ്പുകള്‍ അടങ്ങുന്ന ദേവാലയങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ദുരന്തത്തിന്റെ വേദനയുടെ മാറ്റൊലി റഷ്യന്‍ ഹൃദയങ്ങളിലും ഉണ്ടെന്നും പുടിന്‍ സന്ദേശത്തില്‍ കുറിച്ചു. ഫ്രാന്‍സിനെ മാത്രമല്ല ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു 850 വര്‍ഷങ്ങളുടെ പഴക്കമുള്ള പാരീസിലെ നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തിലെ അഗ്നിബാധ. നാനൂറിലധികം അഗ്നിശമനസേനാംഗങ്ങളുടെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് ഭയാനകമായ തീ നിയന്ത്രണത്തിലാക്കുവാന്‍ സാധിച്ചത്. തീപിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചുള്ള അന്വോഷണം നടന്നുവരികയാണ്.
Image: /content_image/News/News-2019-04-17-15:18:41.jpg
Keywords: റഷ്യ, പുടിന്‍

10153
Category: 24
Sub Category:
Heading: മനുഷ്യന്‍റെ കാലുപിടിക്കുന്ന ദൈവം
Content: എന്താണു പെസഹാവ്യാഴ്ച്ചയുടെ പ്രത്യേകത എന്നു ചോദിച്ചാല്‍ താലത്തില്‍ വെള്ളമെടുത്തു എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ വികാരിയച്ചന്‍ ഇടവകക്കാരായ പന്ത്രണ്ടു പേരുടെ കാലുകള്‍ കഴുകുന്ന ദിവസം എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ ഈ കാലുകഴുകല്‍ ശുശ്രൂഷയ്ക്ക് കുര്‍ബാനയോട് ചേര്‍ന്ന് നമ്മുടെ ആത്മീയവും ഭൗതികവുമായുള്ള ജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാനാവാത്ത ഒരു ബന്ധമുണ്ട് എന്നത് നമ്മുടെ മനസില്‍ പതിഞ്ഞിട്ടുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. കാലുകഴുകലിനും അപ്പം മുറിച്ചുള്ള പെസഹാ ആചരണത്തിനും യഹൂദപശ്ചാത്തലമാണുള്ളത്. വീട്ടില്‍ വരുന്ന അതിഥിയുടെ കാല്‍കഴുകി ബഹുമാനിക്കുന്നത് യഹൂദരുടെ ആതിഥ്യമര്യാദയുടെ ശൈലിയാണ്(ലൂക്കാ 7, 44). അത് ചെയ്യേണ്ടത് സേവകന്‍റെ ചുമതലയാണ്. പെസഹായാകട്ടെ ആദ്യം വിളവെടുപ്പു മഹോത്സവവും തുടര്‍ന്ന് ഈജിപ്തില്‍ നിന്നുള്ള കടന്നുപോക്കിന്‍റെ (പുറ 12, 18) സ്മരണയാചരണവുമായിരുന്നു. പിന്നീടത് ദൈവവുമായുള്ള ഉടമ്പടി ബന്ധം പുതുക്കുന്നതിന്‍റെ ഭാഗമായി പാപപരിഹാരബലിയര്‍പ്പണത്തിന്‍റെ ആചരണമായി തീര്‍ന്നു(സംഖ്യ 28, 22). മതനിഷ്ഠയുള്ള ഏതൊരു യഹൂദനെയും പോലെ നീസാന്‍ മാസം പെസഹാ ആചരിക്കുന്ന ഈശോ യഹൂദപെസഹായ്ക്ക് കാല്‍കഴുകലും ചേര്‍ത്ത് കുര്‍ബാനയെന്ന പുതിയൊരു അര്‍ത്ഥം നല്കുകയാണ്. സമാന്തരസുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി യോഹന്നാന്‍റെ സുവിശേഷത്തില്‍ അന്ത്യത്താഴവിവരണമില്ല. പകരം പതിമൂന്നാം അധ്യായത്തിലെ കാല്‍കഴുകലിന്‍റെ വിവരണത്തില്‍ നിന്നും പുതിയ പെസഹാ അഥവാ കുര്‍ബാനയുടെ അര്‍ത്ഥം നാം കണ്ടെത്തിക്കോളണം എന്ന് യോഹന്നാന്‍ വ്യംഗ്യമായി അവതരിപ്പിക്കുകയാണ്. യഹൂദരെ സംബന്ധിച്ച് കാല്‍കഴുകല്‍ ഭവനത്തിലേയ്ക്ക് ശുദ്ധിയോടെ പ്രവേശിക്കാനുള്ള ചിട്ടയാണ്. സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്ക് പാപമെല്ലാം മായ്ച്ച് ഈശോ നമ്മെ ശുദ്ധീകരിച്ചു കയറ്റുന്നതു തന്നെയാണ് വി.കുര്‍ബാനയും(യോഹ 13, 8). ഈശോ കാലു കഴുകിയത് ആരുടെയൊക്കെയാണ് എന്ന് അറിയുമ്പോള്‍ എന്താണ് കുര്‍ബാന എന്താണ് കുര്‍ബാനയായിത്തീരല്‍ എന്നതിന്‍റെയൊക്കെ ആഴവും പരപ്പും നമുക്കു മനസിലാവും. അവന്‍ കാലുകഴുകിയത് ഒറ്റിക്കൊടുത്തവന്‍റെയും തള്ളിപ്പറയാനിരിക്കുന്നവന്‍റെയും കഷ്ടത വന്നപ്പോള്‍ ഇട്ടിട്ടു പോകാനിരിക്കുന്നവന്‍റെയുമൊക്കെയാണ്. ഉപദ്രവിക്കുന്നവരെയും നമ്മുടെ നാശമാശ്രഹിക്കുന്നവരെയും അത്യാവശ്യങ്ങളില്‍ കൂടെ നില്ക്കാത്തവരെയുമൊക്കെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും സ്നേഹിച്ച് അവരെ രക്ഷിക്കുക അഥവാ അവര്‍ക്ക് ശുശ്രൂഷ ചെയ്യുക എന്നതാണ് കുര്‍ബാനയും കുര്‍ബാനയാവലും. ഈ മനുഷ്യരുടെയെല്ലാം പാപങ്ങള്‍ക്കുവേണ്ടി അവന്‍ മരിക്കാനും കൂടി തയ്യാറായപ്പോള്‍ കാല്‍കഴുകലും അപ്പമായി സ്വയം മുറിച്ചു കൊടുക്കലും പൂര്‍ണ്ണമാകുന്നു. ഈശോ അപ്പമായി മുറിയപ്പെട്ടതുപോലെ മറ്റുള്ളവര്‍ക്കായി നാമും ജീവിതം മുറിച്ചു കൊടുക്കണം എന്നു പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ്? ജീവിതം എന്നത് നാം ജീവിക്കുന്ന ദിവസങ്ങളുടെ മണിക്കൂറുകളുടെ സെക്കന്‍ഡുകളുടെ ഒക്കെ ആകെത്തുകയാണ്. അത് സ്വന്തം നേട്ടങ്ങള്‍ക്കും സുഖങ്ങള്‍ക്കും മാത്രമായി ഒരാള്‍ ചിലവഴിക്കുമ്പോള്‍ കുര്‍ബാനയും മുറിയപ്പെടലും കാല്‍കഴുകലുമൊക്കെ അയാളില്‍ നിന്നും മൈലുകള്‍ അകലെയാണ്. അതേസമയം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഒരപ്പന്‍ കഷ്ടപ്പെടുന്നതത്രയും കുടുംബത്തിനുവേണ്ടിയാവുമ്പോള്‍ ഒരമ്മ രാപകല്‍ അധ്വാനിക്കുന്നത് വീട്ടിലുള്ളവര്‍ക്കു വേണ്ടിയാകുമ്പോള്‍ ഒരു സന്യാസിനി അഗതികള്‍ക്കും അനാഥക്കുഞ്ഞുങ്ങള്‍ക്കും ജീവിതം മാറ്റിവയ്ക്കുമ്പോള്‍ ഒരു വൈദികന്‍ തന്‍റെ ഇടവകജനത്തിനു എല്ലാമെല്ലാമാകുമ്പോള്‍ - അവിടെയെല്ലാം ജീവിതങ്ങള്‍ കുര്‍ബാനയാകുന്നു. ഇതു തന്നെയാണ് സ്വയം ചെറുതായുള്ള കാല്‍കഴുകലും. ഇതിനോടു കൂട്ടി വായിക്കേണ്ടതാണ് അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിച്ച് രോഗത്തിനും ശിക്ഷാവിധിക്കും അര്‍ഹരാകുന്നവരെപറ്റി വി. പൗലോസ് ശ്ളീഹാ കോറിന്തോസിലെ സഭയെ ഓര്‍മപ്പെടുത്തുന്നത്. കോറിന്തോസിലെ പ്രമാണിമാര്‍ സാധാരണക്കാരെ ഗൗനിക്കാതെ അഗാപ്പെ തങ്ങളുടേതു മാത്രമാക്കി മാറ്റിയപ്പോള്‍ കുര്‍ബാനയുടെ പങ്കുവയ്ക്കല്‍ എവിടെ എന്ന് ശ്ളീഹാ വിമര്‍ശനമുയര്‍ത്തുകയാണ് (1 കോറി 11, 22). കുര്‍ബാനയുടെ ചൈതന്യമായ പങ്കുവയ്ക്കല്‍ മനോഭാവമില്ലാതെ അന്യരോടു ക്ഷമിക്കാന്‍ തയ്യാറാകാതെ എന്തിന് വീട്ടിലുള്ള പ്രിയപ്പെട്ടവരുടെ പോലും കുറവുകള്‍ സഹിക്കാന്‍ മനസില്ലാതെ കുര്‍ബാന സ്വീകരിക്കുന്നവരെപ്പറ്റിയാണ് പൗലോസ് ശ്ളീഹായുടെ വിമര്‍ശനം. ഈ പെസഹായ്ക്ക് ഇടവകപള്ളിയില്‍ വികാരിയച്ചന്‍ മുട്ടുകുത്തി കാലുപിടിച്ച് അത് കഴുകുമ്പോള്‍ അതിന് കല്പിതമായ മറ്റൊരു അര്‍ത്ഥംകൂടി കൂട്ടിച്ചേര്‍ക്കുകയാണ്. ഒരു വൈദികനെന്ന പേരില്‍ നിങ്ങളെല്ലാവരോടുമുള്ള ക്ഷമായാചന കൂടിയായി ഇതിനെ കാണണേ. ഏതെങ്കിലുമൊക്കെ തരത്തില്‍ വേദനിപ്പിച്ചതിന് മുറിപ്പെടുത്തിയ വാക്കുകള്‍ക്ക് ദുര്‍മാതൃകയ്ക്ക് സഭയ്ക്കെതിരേ ഇന്നുയരുന്ന എല്ലാ ആരോപണങ്ങളെ പ്രതിയും ഇതൊരു ക്ഷമാപണമാണ്. മാമോദീസാ മുക്കിയ ആദ്യ വെെദികന്‍ മുതല്‍ ഇന്നലെ കുമ്പസാരിപ്പിച്ച അച്ചന്‍ വരെ എല്ലാ വൈദികരെയും ഓര്‍ത്തു പ്രാര്‍ഥിക്കാനും കൂടിയുള്ള ദിവസമാണിന്ന്. സാധിക്കുമെങ്കില്‍ പരിചയമുള്ള എല്ലാ അച്ചന്‍മാരോടും ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ട് അച്ചാ എന്ന് ഫോണില്‍ വിളിച്ചോ മെസേജ് അയച്ചോ ഈ ദിനത്തിന്‍റെ ആശംസകളും നേരൂ. കാരണം ഇത് ഈശോ കുര്‍ബാന സ്ഥാപിച്ചതിന്‍റെ മാത്രമല്ല പൗരോഹിത്യം സ്ഥാപിച്ചതിന്‍റെ കൂടി ഓര്‍മയാചരണമാണ്. ഇതെന്‍റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍ എന്ന് പറഞ്ഞ് ശിഷ്യന്‍മാരെ കുര്‍ബാനയര്‍പ്പിക്കാന്‍ ഈശോ ചുമതലപ്പെടുത്തിയ ദിവസംകൂടിയാണിന്ന് (ലൂക്കാ 22, 19). ഓരോ കുര്‍ബാനയും ഈജിപ്തില്‍ നിന്നുള്ള കടന്നു പോകലിനു മുന്നോടിയായി ഇസ്രായേല്‍ ജനം തിടുക്കത്തില്‍ പെസഹാ ഭക്ഷിച്ചതുപോലൊരു യാത്രയ്ക്കൊരുക്കമായുള്ള ഭക്ഷണമാണ്. വി.കുര്‍ബാന എന്നത് ഒരു മുഴുനേര വിരുന്നല്ല അഥവാ ഫുള്‍ മീല്‍ ആല്ല; അത് ലഘുഭക്ഷണത്തിലും ചെറുതാണ്. കാരണം നമ്മുടെ യാത്ര ഇനി കുറച്ചുദൂരം കൂടിയേ ഉള്ളൂ എന്നു ഓര്‍മിപ്പിക്കാനാണ്. അതേസമയം നമുക്കീ യാത്രാഭക്ഷണം കൂടിയേതീരൂ താനും. ജസെബെലിന്‍റെ ക്രോധത്തില്‍ നിന്നും മരുഭൂമിയിലേയ്ക്ക് ഓടിരക്ഷപെട്ട ഏലിയാ പ്രവാചകന്‍ മുള്‍ച്ചെടിയുടെ തണലില്‍ എനിക്കീ ജീവിതം മടുത്തു മരിച്ചാല്‍ മതിയെന്നും പുലമ്പിക്കൊണ്ട് തളര്‍ന്നവശനായി മയങ്ങുന്ന രംഗം രാജാക്കന്‍മാരുടെ ഒന്നാം പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. ദൈവദൂതന്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തി ദൈവമൊരുക്കിയ കല്ലില്‍ ചുട്ട അപ്പം കാട്ടിയിട്ടു പറഞ്ഞു: ''എഴുന്നേറ്റ് ഭക്ഷിക്കുക; എന്തെന്നാല്‍ യാത്ര ദുഷ്കരമാണ്'' (1 രാജാ 19, 7). പ്രവാചകന്‍ അത് ഭക്ഷിച്ച് നാല്പതു നാള്‍ യാത്രചെയ്ത് കര്‍ത്താവിന്‍റെ മലയായ ഹൊറേബിലെത്തുന്നു. ജീവിതയാത്രയില്‍ തളര്‍ന്നവശരായ നമ്മളോടും കുര്‍ബാന സ്ഥാപനത്തിന്‍റെ ഈ തിരുനാള്‍ ദിവസം ഈശോയ്ക്ക് പറയാനുള്ളതും ഇതു തന്നെയാണ്: ''എഴുന്നേറ്റ് ഭക്ഷിക്കുക; എന്തെന്നാല്‍ യാത്ര ദുഷ്കരമാണ്.''
Image: /content_image/SocialMedia/SocialMedia-2019-04-18-05:36:28.jpg
Keywords:

10154
Category: 1
Sub Category:
Heading: അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ ഇന്ന് പെസഹ
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ നല്ലൊരു ഭാഗം ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. പട്ടം സെന്റ്‌മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ രാവിലെ എട്ടുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പെസഹാ കുര്‍ബാന. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഇന്നു വൈകുന്നേരം 5.30ന് തിരുവത്താഴ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മികനാകും. തുടര്‍ന്ന് രാത്രി എട്ടുമുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന. വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും ഇന്നു നടക്കും. കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക് ക്രൈസ്‌തവ ഭവനങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളും ഒത്തുകൂടി അപ്പം മുറിച്ച് ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. വത്തിക്കാനില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും ഫ്രാൻസിസ് പാപ്പ പെസഹാ ബലി അർപ്പിക്കുക. തിരുക്കര്‍മ്മ മദ്ധ്യേ പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. ഇന്ന് വൈകുന്നേരം കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി റോമിന്റെ കിഴക്കൻ പ്രദേശത്തുനിന്ന് 36 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രികറക്ഷണൽ ഫെസിലിറ്റി’യിലെ ജയിലിൽ പാപ്പ എത്തും. തടവിൽ കഴിയുന്നവരുടെ പാദങ്ങളാണ് പാപ്പ കഴുകുക. തിരുക്കർമങ്ങള്‍ക്കു ശേഷം തടവുകാർ, ജയിൽ സ്റ്റാഫ്, പോലീസ്, പ്രാദേശിക ഭരണകൂട അധികാരികൾ എന്നിവരുമായി കൂടിക്കാഴ്ചയും ക്രമീകരിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-04-18-05:26:52.jpg
Keywords: പെസഹ