category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിനഡ് പ്രചോദനമായി: ഇറ്റലിയിലെ ദേവാലയങ്ങളും ആരാധന സമയവും ഇനി ഒരു കുടക്കീഴില്‍
Contentറോം: ഇറ്റലിയിലെ ദേവാലയങ്ങളും ആരാധന സമയവും പരിശുദ്ധ കുർബാനയുടെ സമയക്രമവും അടക്കം നിരവധി വിവരങ്ങളുമായി മൊബൈല്‍ ആപ്ലിക്കേഷന്‍. യുവജനക്കൾക്കായുള്ള സിനഡ് നടന്ന അവസരത്തിൽ ഇറ്റലിയിലെ മിലാനിൽ 4 സർവ്വകലാശാലാ വിദ്യാർത്ഥികളില്‍ ഉയര്‍ന്നു വന്ന ആശയത്തിന്‍റെ സാഫല്യമായാണ് 'ഡിൻ ഡോൺ ഡാൻ' എന്ന ഈ ആപ്ലിക്കേഷന്‍ പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിലെ ഏറ്റവും അടുത്തുള്ള പള്ളികളും അവിടുത്തെ ആരാധനാ സമയങ്ങള്‍, ഒഴിവു ദിനങ്ങളിലേയും തിരുന്നാൾ ദിനങ്ങളിലേയും പരിശുദ്ധ കുർബാനയുടെ സമയങ്ങൾ, ദേവാലയങ്ങള്‍ തുറക്കുകയും അടയ്ക്കുയും ചെയ്യുന്ന സമയക്രമം, കുമ്പസാരത്തിനുള്ള സമയം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. എഞ്ചിനീയർമാരായ അലസ്സാന്ത്രോ, ആഞ്ചലോ, നിയമ വിദ്യാർത്ഥിയായ ഫെഡെറിക്കോ, ഡിസൈനറായ യാക്കൊമൊ എന്നിവരാണ് ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളേയും, ജോലിക്കാരേയും, വിനോദ സഞ്ചാരികളേയും കുറിച്ചോർത്ത് തങ്ങളാൽ എന്ത് സംഭാവന നൽകാൻ കഴിയുമെന്ന സ്വയം ഉയര്‍ന്ന ചോദ്യമാണ് ഈ സംരഭത്തിൽ കൊണ്ടുചെന്നെത്തിച്ചതെന്ന് അവർ വ്യക്തമാക്കി. ചുരുങ്ങിയ സമയം കൊണ്ട് പതിനായിരങ്ങളാണ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്കൊണ്ടിരിക്കുന്നത്. പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ ലേഖനങ്ങളം ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-04-17 09:25:00
Keywordsഇറ്റലി, ഇറ്റാലി
Created Date2019-04-17 09:11:41