Contents
Displaying 9841-9850 of 25170 results.
Content:
10155
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് തോമസ് ഡിസൂസ കൃഷ്ണനഗര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
Content: ന്യൂഡല്‍ഹി: കൃഷ്ണനഗര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ഡിസൂസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കൃഷ്ണനഗര്‍ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ബിഷപ്പ് ജോസഫ് സോറന്‍ ഗോമസ് വിരമിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനമെന്ന് സിബിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Image: /content_image/India/India-2019-04-18-05:51:50.jpg
Keywords: അപ്പസ്തോ

10156
Category: 18
Sub Category:
Heading: മലയാറ്റൂരിലേക്ക് വിശ്വാസികളുടെ നിലക്കാത്ത ഒഴുക്ക്
Content: കാലടി: നോമ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലേക്ക് പ്രവേശിച്ചതോടെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്ക് വിശ്വാസികളുടെ നിലക്കാത്ത പ്രവാഹം. ഇന്നലെ മലയാറ്റൂര്‍ കുരിശുമുടിയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാപകല്‍ വ്യത്യാസമില്ലാതെ കുരിശുമേന്തി ആയിരങ്ങളാണ് മല കയറുന്നത്. കുരിശുമുടിയിൽ ഇന്നു രാവിലെ നടന്ന കാൽകഴുകൽ ശുശ്രൂഷക്കും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനും കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ആന്റണി വട്ടപ്പറന്പിൽ കാർമികനായി. തുടർന്ന് ആരംഭിച്ച ആരാധന വൈകിട്ട് ആറിന് സമാപിക്കും. പീഢാനുഭവ വെള്ളിയാഴ്ചയായ നാളെ തീര്‍ഥാടകരുടെ പ്രവാഹം അതിന്റെ പാരമ്യത്തിലെത്തും. ക്രമാതീതമായ തിരക്ക് തുടരുന്നതിനാല്‍ മലയാറ്റൂരില്‍ ഇന്നും നാളെയും വാഹനങ്ങള്‍ക്കു വണ്‍വേ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2019-04-18-06:18:07.jpg
Keywords: മലയാറ്റൂ

10157
Category: 1
Sub Category:
Heading: നോട്രഡാമിന് പിന്നാലെ ന്യൂയോര്‍ക്ക് കത്തീഡ്രലും? ആക്രമണത്തിന് തയാറെടുത്തയാള്‍ കസ്റ്റഡിയില്‍
Content: ന്യൂയോര്‍ക്ക്: പാരീസിലെ ചരിത്രപ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ കത്തിയമര്‍ന്നതിന് പിന്നാലെ ന്യൂയോര്‍ക്കിലെ പ്രശസ്തമായ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ പെട്രോള്‍ ജാറുകളുമായി എത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്‌സി സ്വദേശിയാണ് രണ്ടു പെട്രോള്‍ ജാറുകളും ലൈറ്ററുമായി കത്തീഡ്രലിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകുന്നേരം 7.55 നായിരുന്നു സംഭവം. അടുത്തിടെയാണ് കത്തീഡ്രലില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കത്തീഡ്രല്‍ ജീവനക്കാരന്‍ പെട്രോള്‍ ജാറുമായി എത്തിയ ആള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം പാരീസിലെ നോട്രഡാം കത്തീഡ്രല്‍ ദേവാലയം കത്തിയമര്‍ന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
Image: /content_image/News/News-2019-04-18-07:20:59.jpg
Keywords: നോട്രഡാം, കത്തീഡ്ര

10158
Category: 1
Sub Category:
Heading: ഈസ്റ്ററിന് യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ കംബോഡിയയില്‍ നിന്ന് മുന്നൂറോളം പേര്‍
Content: കംബോഡിയ: ഈസ്റ്ററിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരങ്ങള്‍ കത്തോലിക്ക വിശ്വാസം പുല്‍കാനിരിക്കെ യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ കംബോഡിയയില്‍ നിന്നുള്ളവരും ഒരുങ്ങി. വളരെ കുറച്ച് കത്തോലിക്ക വിശ്വാസികൾ മാത്രമുള്ള ചെറിയ രാജ്യമായ കംബോഡിയയിൽ ഈസ്റ്റർ ദിവസം 294 പേരാണ് ജ്ഞാനസ്നാനത്തിലൂടെ പരിശുദ്ധ കത്തോലിക്ക സഭയിൽ അംഗങ്ങളാകുക. കംബോഡിയയുടെ തലസ്ഥാനമായ ഫ്നോം പെനിൽ മാത്രം 154 പേർ മാമ്മോദിസ സ്വീകരിക്കും. ഫ്നോം പെനിലെ അപ്പസ്തോലിക വികാരി പദവി വഹിക്കുന്ന മോൺസിഞ്ഞോർ ഒലിവർ മൈക്കിൾ മേരി ഷ്മിറ്റൂസ്ലറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൺപതോളം പ്രാദേശിക വൈദികർ പങ്കെടുത്ത വിശുദ്ധ കുർബാന മധ്യേ മാമ്മോദിസ സ്വീകരിച്ചവരുടെയും, അയക്കപ്പെടുന്നവരുടെയും നിയോഗമനുസരിച്ച് ജീവിതം നയിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. 2019 ഒക്ടോബർ മാസത്തെ അസാധാരണമായ മിഷൻ മാസമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരുന്നു. ഈ മാസത്തിന്റെ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു മോൺസിഞ്ഞോർ ഷ്മിറ്റൂസ്ലർ നടത്തിയ സന്ദേശം. തങ്ങൾ ഒരുപാട് ശക്തമായ സമൂഹമല്ലെങ്കിലും വിശ്വാസികളായ എല്ലാവരും അപ്പസ്തോലന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുവിശേഷം പ്രസംഗിച്ചില്ലെങ്കിൽ എനിക്ക് ദുരിതം എന്ന പൗലോസ് അപ്പസ്തോലന്റെ പ്രസിദ്ധമായ വാക്യം മോൺസിഞ്ഞോർ ഷ്മിറ്റൂസ്ലർ വിശ്വാസി സമൂഹത്തെ ഓർമിപ്പിച്ചു. മാമ്മോദിസ സ്വീകരിക്കാൻ ആളുകൾ മുന്നോട്ടുവന്നത് മനുഷ്യനെക്കാളും ദൈവത്തിന്റെ പ്രവർത്തിയാണ്. പരിശുദ്ധ കത്തോലിക്കാ സഭ രണ്ടായിരം വർഷം പഴക്കം ഉള്ളതാണെന്നും ആഴമായ വേരുകളുള്ള സഭ നമ്മളുടെ ഇന്നത്തെയും മുമ്പോട്ടുള്ള ജീവിതത്തെയും പോഷിപ്പിക്കുമെന്നും ഓർമ്മപ്പെടുത്തിയാണ് മോണ്‍. ഷ്മിറ്റൂസ്ലർ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2019-04-18-10:14:24.jpg
Keywords: മാമോ, ജ്ഞാന

10159
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രല്‍ അപകടം ആഘോഷമാക്കി തീവ്ര ഇസ്ലാമികവാദികൾ
Content: പാരീസ്: ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിൽ നടന്ന തീപിടുത്തത്തിന്റെ ഞെട്ടലില്‍ നിന്ന്‍ ലോകം കരകയറും മുന്‍പ് അപകടത്തെ ആഘോഷമാക്കി തീവ്ര ഇസ്ലാമികവാദികൾ. "അടുത്തതിനു വേണ്ടി കാത്തിരിക്കുക" എന്ന അറബി വാചകങ്ങളോടു കൂടി നോട്രഡാം കത്തീഡ്രലിലെ ഇരട്ട ഗോപുരങ്ങൾക്ക് സമീപത്തായി തീ ആളി കത്തുന്ന രീതിയിൽ ഇസ്ലാമിക സ്റ്റേറ്റിനോട് ആഭിമുഖ്യം പുലർത്തുന്ന ചിലയാളുകൾ ഇന്റർനെറ്റിൽ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. അപകടത്തിന് പിന്നാലെ "നല്ലൊരു ദിനം ആശംസിക്കുന്നു" എന്ന് അറബിയിൽ മറ്റൊരു വാചകവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും വർഷങ്ങളായി ഫ്രാൻസിൽ തുടർച്ചയായി കത്തോലിക്കാ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും തീവ്ര ഇസ്ലാമികവാദികളാണെന്ന ആരോപണം ശക്തമാണ്. ഇതിനാല്‍ തന്നെ നോട്രഡാം കത്തീഡ്രലിൽ ആകസ്മികമായി തീപിടിത്തമുണ്ടായി എന്നുള്ള സർക്കാർ വാദം വിശ്വാസയോഗ്യമല്ലായെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. തീപിടിത്തം ഉണ്ടായതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ അനുകൂലിക്കുന്ന സൈറ്റുകൾ അതൊരു ആഘോഷമാക്കിയെന്ന്‍ പശ്ചിമേഷ്യയിലെ മാധ്യമ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തി. ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായും കുരിശുയുദ്ധമായി ബന്ധമുള്ള ദേവാലയമെന്ന നിലയ്ക്കുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ തീവ്രവാദ ചിന്താഗതികളുള്ളവർ പ്രതികരിക്കുന്നതെന്നും മാധ്യമ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. നോട്രഡാം കത്തീഡ്രല്‍ ദേവാലയം കത്തിയമരുമ്പോള്‍ ചിരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഇസ്ലാം മതസ്ഥരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരിന്നു.
Image: /content_image/News/News-2019-04-18-12:11:47.jpg
Keywords: ഇസ്ലാമിക്, ഐഎസ്

10160
Category: 18
Sub Category:
Heading: മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കാല്‍ കഴുകിയത് പൊരിവെയിലത്തെ കഠിനാധ്വാനികളുടെ
Content: കൊച്ചി: സമൂഹത്തിന്റെ അതിരുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്ന ഈ കാലുകള്‍ കഴുകാന്‍ മാത്രം എന്തു മഹത്വമാണു ഞങ്ങള്‍ക്കുള്ളത് ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷത്തിനൊപ്പം, അനുഗ്രഹത്തിന്റെ നാള്‍ കൂടിയാണിത്. ഇടയന്റെയും വൈദികരുടെയും സമര്‍പ്പിതരുടെയും മാത്രമല്ല, ഞങ്ങളോടു കരുതലുള്ള കത്തോലിക്കാസഭയുടെ മുഴുവന്‍ നന്മയാണിവിടെ തൊട്ടറിഞ്ഞത്. പെസഹാ ദിനത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കാളികളായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു സന്തോഷമടക്കാനാവുന്നില്ല. പൊരിവെയിലത്തും പ്രതികൂല സാഹചര്യങ്ങളിലും മറ്റുള്ളവര്‍ക്കായി കഠിനാധ്വാനം ചെയ്യുന്നവരെ അള്‍ത്താരയിലേക്കു ക്ഷണിച്ചു കാലുകള്‍ കഴുകി ചുംബിച്ച അതുല്യ നിമിഷങ്ങള്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എഫ്‌സിസി സന്യാസിനി സമൂഹം ഒരുക്കിയ വിശുദ്ധവാര ധ്യാനത്തോടനുബന്ധിച്ചു തൊഴിലാളികളുടെ കാലുകള്‍ കഴുകി ചുംബിച്ചത് എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലായിരുന്നു. ആസാം, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നത്. തൊഴിലിനിടയിലും അന്പതു ദിവസത്തോളം നോമ്പെടുത്ത് ഇവര്‍ ഒരുങ്ങി. ഈ ദിവസങ്ങളില്‍ ഉപവസിച്ച് ഒരുങ്ങിയവരുമുണ്ടു കൂട്ടത്തില്‍. പെസഹാദിനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കാലുകള്‍ കഴുകാന്‍ അവസരമുണ്ടായത് അനുഗ്രഹമായി കാണുന്നുവെന്നു ബിഷപ്പ് മാര്‍ പുത്തന്‍വീട്ടില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളോടും ക്രിസ്തീയമായ സ്‌നേഹത്തിലും കരുതലിലും കാരുണ്യത്തിലും ഇടപെടാന്‍ നമുക്കു സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തൊഴിലാളികള്‍ക്കൊപ്പം പെസഹാ അപ്പം മുറിക്കലും ഉണ്ടായിരുന്നു. എഫ്‌സിസി എറണാകുളം പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാന്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ പാറപ്പുറം ഐശ്വര്യഗ്രാമിലാണ് അഞ്ചു ദിവസത്തെ ധ്യാനം നടക്കുന്നത്. വര്‍ഷങ്ങളായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മുഴുവന്‍സമയ സേവനം ചെയ്തുവരുന്ന എഫ്‌സിസി സന്യാസിനിമാരായ സിസ്റ്റര്‍ റോസിലി ജോണ്‍, സിസ്റ്റര്‍ ലിറ്റില്‍ റോസ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള ധ്യാനത്തില്‍ അമ്പതോളം പേര്‍ പങ്കെടുക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ ഒരുമിച്ചാണു തൊഴിലാളികള്‍ ധ്യാനത്തില്‍ പങ്കുചേരുന്നത്. ഉത്തരേന്ത്യയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുന്ന സിസ്റ്റര്‍ സുമന്‍, സിസ്റ്റര്‍ ക്ലെയര്‍ എന്നിവര്‍ ഹിന്ദിയിലുള്ള ക്ലാസുകളും അനുബന്ധ ശുശ്രൂഷകളും നയിക്കുന്നു. സിസ്റ്റര്‍ വിമല്‍ റോസ് ഗാനശുശ്രൂഷയുമായി ഒപ്പമുണ്ട്. എഫ്‌സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി, എറണാകുളം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനീറ്റ ജോസ്, ഐശ്വര്യഗ്രാമിലെ വൈദികര്‍ എന്നിവരും പ്രോത്സാഹനമായി കൂടെയുണ്ട്. നാളെ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സന്ദേശം നല്‍കാനെത്തും. ആസാം സ്വദേശി ആകാശ് കെര്‍ക്കേറ്റായ്ക്കു പ്രഥമ ദിവ്യകാരുണ്യം നല്‍കുന്നതും മാര്‍ എടയന്ത്രത്താണ്. ഈസ്റ്റര്‍ പ്രാതലോടെ തൊഴിലാളികള്‍ മടങ്ങും. തൊഴിലിടങ്ങളില്‍ മാത്രമൊതുങ്ങാവുന്ന തങ്ങളുടെ കൊച്ചു ജീവിതങ്ങള്‍ക്ക് ആത്മീയതയുടെ തണലും പ്രത്യാശയും പകരുന്നതാണു ധ്യാനവും അനുബന്ധ പരിപാടികളുമെന്നു തൊഴിലാളികള്‍ പറഞ്ഞു.
Image: /content_image/India/India-2019-04-19-01:14:37.jpg
Keywords: കാല്‍

10161
Category: 1
Sub Category:
Heading: മഹാത്യാഗത്തിന്റെ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
Content: കൊച്ചി: മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. വാഗമണ്‍ കുരിശുമല, കനകമല, വയനാട് ചുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ ഇന്ന് പരിഹാര പ്രദക്ഷിണം നടത്തും. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇന്ന് വൈകുന്നേരം അഞ്ചിന് ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, ആരാധനയും ദിവ്യകാരുണ്യസ്വീകരണവും നടക്കും. ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 9.15-ന് കൊളോസിയത്തിലെ കുരിശിന്‍റെവഴിയിലും പാപ്പ പങ്കെടുക്കും. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പാപ്പാ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും.
Image: /content_image/News/News-2019-04-19-01:26:41.jpg
Keywords: ദുഃഖവെള്ളി

10162
Category: 18
Sub Category:
Heading: തടവുപുള്ളികളുടെ കാല്‍ കഴുകി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍
Content: മാനന്തവാടി: ജീസസ് ഫ്രട്ടേണിറ്റി ജയില്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ജില്ലാജയിലില്‍ പെസഹായുടെ സന്ദേശം നല്കി മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം തടവുപുള്ളികളുടെ കാല്‍ കഴുകി. ക്രിസ്തു കാണിച്ചു തന്ന എളിമയുടെയും സ്നേഹത്തിന്‍റെയും വിട്ടുകൊടുക്കലിന്‍റെയും മനോഭാവം രൂപപ്പെടുമ്പോള്‍ മാത്രമേ ഈ ലോകത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നമുക്ക് സാധിക്കുകയുള്ളു എന്ന് പിതാവ് സന്ദേശത്തില്‍ പറഞ്ഞു. മാനന്തവാടി രൂപതാ ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടര്‍ ഫാ. ജോണ്‍ പുളിന്താനം, റേഡിയോ മാറ്റൊലി ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി, സിസ്റ്റേഴ്സ്, മറ്റു ഫ്രട്ടേണിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2019-04-19-01:32:04.jpg
Keywords: പൊരുന്നേ

10163
Category: 1
Sub Category:
Heading: വെള്ളേട്രി ജയിലില്‍ പാപ്പ കാല്‍ കഴുകി: കണ്ണീരോടെ തടവുപുള്ളികള്‍
Content: വത്തിക്കാന്‍ സിറ്റി: ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി എളിമയുടെ മാതൃക കര്‍ത്താവ് ലോകത്തിന് സമ്മാനിച്ചതിന്റെ സ്മരണയില്‍ വത്തിക്കാനും. റോമിന്റെ കിഴക്കൻ പ്രദേശത്തു നിന്ന് 36 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ‘വെള്ളേട്രി കറക്ഷണൽ ഫെസിലിറ്റി’യിലെ പുരുഷന്മാരായ പന്ത്രണ്ട് തടവുപുള്ളികളുടെ പാദങ്ങളാണ് പാപ്പ ഇത്തവണ കഴുകിയത്. വൈകിട്ട് നാലരയ്ക്കാണ് മാർപാപ്പ ഇവിടെയെത്തിയത്. 9 ഇറ്റലിക്കാരും ബ്രസീല്‍, മൊറോക്കോ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള തടവുപുള്ളികളുടെ പാദമാണ് പാപ്പ കഴുകി ചുംബിച്ചത്. പാപ്പ കാല്‍ കഴുകുമ്പോള്‍ പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞിരിന്നു. 577 പേർ ജയിലില്‍ കഴിയുന്നുണ്ടെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാൻ സ്ഥലപരിമിതിമൂലം 250 പേർക്ക് മാത്രമാണ് സാധിച്ചത്. യേശുവിന് എല്ലാ ശക്തിയും ഉണ്ടായിരുന്നുവെങ്കിലും പാദങ്ങൾ കഴുകി എളിമയുടെ മാതൃക അവിടുന്ന് കാണിച്ചു തന്നുവെന്ന് തന്റെ സന്ദേശത്തില്‍ ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു. മിശിഹാ ഇതുതന്നെ ചെയ്യാനാണ് എല്ലാവരോടും ആവശ്യപ്പെടുന്നത്. മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കാനോ മറ്റുള്ളവരെ അപമാനിക്കാനോ ശ്രമിക്കരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം വചനവും പാപ്പ അന്തേവാസികളെ ഓര്‍മ്മപ്പെടുത്തി. നിരവധി സമ്മാനങ്ങൾ നൽകിയാണ് ജയിൽ വാസികൾ ആഗോള സഭയുടെ തലവനെ യാത്രയാക്കിയത്.
Image: /content_image/News/News-2019-04-19-09:53:41.jpg
Keywords: പാപ്പ

10164
Category: 24
Sub Category:
Heading: കുരിശും ക്രൂശിതനും
Content: ജീവനില്ലാത്ത ശരീരത്തെ സ്പർശിക്കുന്നത് പോലെ ശവശരീരവുമായി ബന്ധമുള്ള വസ്തുക്കളെ സ്പർശിക്കുന്നത് പോലും അശുദ്ധമായി കരുതുന്ന ഒരു മത അന്തരീക്ഷത്തിൽ ജീവിച്ചിരുന്ന യഹൂദർക്ക് കുരിശും ക്രൂശിതനും ഒരു വലിയ ഇടർച്ച തന്നെയായിരുന്നു. അതിലുപരി "മരത്തിൽ തൂക്കപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവൻ ആണ്" എന്നൊരു മുന്നറിയിപ്പും നിയമാവർത്തനം 21:23 നൽകിയിട്ടുമുണ്ട്. കുരിശിൽ കിടക്കുന്നവൻ ദൈവശാപം ഏറ്റവനാണ് എന്ന മത പശ്ചാത്തലം കാൽവരിയിലെ കാഴ്ചക്കാർക്ക് ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം ക്രൂശിതനായ യേശുവിനെ അവർ ദുഷിച്ച് പറയുകയും പരിഹസിക്കുകയും മറ്റും ചെയ്തത് (മത്താ 27:31-44). കുരിശ് സമം ശാപം അഥവാ അശുദ്ധം എന്ന ചിന്ത ഒരു സമൂഹമാകെ പടർന്നു പന്തലിച്ചു കിടക്കുന്ന സമയത്ത് ക്രിസ്തുവിനും അവൻറെ ശിഷ്യന്മാർക്കും എങ്ങനെ കുരിശിനെ ആലിംഗനം ചെയ്യുവാൻ സാധിച്ചു എന്നത് ചരിത്ര പഠിതാക്കൾക്ക് ഇപ്പോഴും ഒരു സമസ്യ തന്നെയാണ്. പക്ഷേ പുതിയ നിയമം വ്യക്തമായി വായിക്കുന്നവന് കാണുവാൻ സാധിക്കും കുരിശിൽ മറഞ്ഞിരിക്കുന്ന ദൈവരഹസ്യങ്ങളുടെ അർത്ഥവും അർത്ഥതലങ്ങളും. ക്രിസ്തുവിന് കുരിശ് അനുസരണയുടെ അടയാളവും പിതാവിൻറെ ഇഷ്ടം നിറവേറ്റുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണെന്നകാര്യം തൻറെ പീഡാനുഭവ ത്തെക്കുറിച്ചുള്ള പ്രവചന അവസരങ്ങളിൽ അവൻ വ്യക്തമാക്കുന്നുണ്ട് (മർക്കോ 8:31-10:34). പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ നിറഞ്ഞ ശിഷ്യന്മാരുടെ ആദ്യ പ്രഘോഷണത്തിൽ തന്നെ ഇടർച്ചയായിരുന്ന കുരിശിൻറെ ആവശ്യകതയെയും അത് എങ്ങനെ ദൈവത്തിൻറെ പദ്ധതിയുടെ ഭാഗമായെന്നും വിവരിക്കുന്നുണ്ട്. "അവന്‍ ദൈവത്തിന്‍െറ നിശ്‌ചിത പദ്‌ധതിയും പൂര്‍വജ്‌ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു.... അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്‌തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്‌തമായി അറിയട്ടെ" (അപ്പ. 2 : 23/36). ഇനി യോഹന്നാൻറെ സുവിശേഷത്തിൽ കുരിശ് മഹത്വത്തിലേക്ക് ഉള്ള ആരോഹണമാണ്. പിച്ചളസർപ്പത്തെ മരുഭൂമിയിൽ ഉയർത്തിയതുപോലെ മനുഷ്യപുത്രനായ യേശുവും കുരിശിൽ ഉയർത്തപ്പെട്ടിരിക്കുന്നു (യോഹ 3:14). അങ്ങനെ കുരിശ് രക്ഷയുടെ ചിഹ്നമായി തീരുന്നു. ഒരു കത്തോലിക്ക വിശ്വാസിയെ സംബന്ധിച്ച് കുരിശ് ഒരു ഐശ്വര്യ ചിഹ്നം തന്നെയാണ്. കത്തോലിക്ക വിശ്വാസത്തിൽ പാപമോചനത്തിന്റെ ഉറവിടം കുരിശും ക്രൂശിതനും ആണ്. അതുകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ കുറിക്കുന്നത്, "നമ്മിലെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു" (റോമ 6:6). ഇതിനെയാണ് ഞങ്ങൾ കുരിശിൻറെ ജ്ഞാനം എന്നു പറയുന്നത്. അതുകൊണ്ടു തന്നെയാണ് കുരിശിനു ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നതും. എന്തെന്നാൽ "നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി, അത് നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്" (1 പത്രോ 2:24). പൗലോസ് അപ്പോസ്തലനെ പോലെ ഓരോ കത്തോലിക്കാ വിശ്വാസിയും ആത്മവിശ്വാസത്തോടെ ലോകത്തിനോട് മുഴുവൻ ഉച്ചത്തിൽ വിളിച്ചു പറയും; "നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിൽ അല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ" (ഗലാ. 6:14). പിന്നെ അവസാനമായി കുരിശിനെ വിമര്‍ശിക്കുന്നവരോട്. "ഹൃദയത്തിന് അതിൻറെതായ യുക്തിയുണ്ട്, അത് യുക്തിക്ക് യുക്തമാകണമെന്നില്ല." ബ്ലെയ്സ് പാസ്കലിന്റെ The Pensées ലേ ഈ വരികളും ഒന്നു ഓർക്കുന്നത് നല്ലതായിരിക്കും.
Image: /content_image/SocialMedia/SocialMedia-2019-04-20-05:57:16.jpg
Keywords: കുരിശ്, ക്രൂശിത