category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുരിശും ക്രൂശിതനും
Contentജീവനില്ലാത്ത ശരീരത്തെ സ്പർശിക്കുന്നത് പോലെ ശവശരീരവുമായി ബന്ധമുള്ള വസ്തുക്കളെ സ്പർശിക്കുന്നത് പോലും അശുദ്ധമായി കരുതുന്ന ഒരു മത അന്തരീക്ഷത്തിൽ ജീവിച്ചിരുന്ന യഹൂദർക്ക് കുരിശും ക്രൂശിതനും ഒരു വലിയ ഇടർച്ച തന്നെയായിരുന്നു. അതിലുപരി "മരത്തിൽ തൂക്കപ്പെട്ടവൻ ദൈവത്താൽ ശപിക്കപ്പെട്ടവൻ ആണ്" എന്നൊരു മുന്നറിയിപ്പും നിയമാവർത്തനം 21:23 നൽകിയിട്ടുമുണ്ട്. കുരിശിൽ കിടക്കുന്നവൻ ദൈവശാപം ഏറ്റവനാണ് എന്ന മത പശ്ചാത്തലം കാൽവരിയിലെ കാഴ്ചക്കാർക്ക് ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം ക്രൂശിതനായ യേശുവിനെ അവർ ദുഷിച്ച് പറയുകയും പരിഹസിക്കുകയും മറ്റും ചെയ്തത് (മത്താ 27:31-44). കുരിശ് സമം ശാപം അഥവാ അശുദ്ധം എന്ന ചിന്ത ഒരു സമൂഹമാകെ പടർന്നു പന്തലിച്ചു കിടക്കുന്ന സമയത്ത് ക്രിസ്തുവിനും അവൻറെ ശിഷ്യന്മാർക്കും എങ്ങനെ കുരിശിനെ ആലിംഗനം ചെയ്യുവാൻ സാധിച്ചു എന്നത് ചരിത്ര പഠിതാക്കൾക്ക് ഇപ്പോഴും ഒരു സമസ്യ തന്നെയാണ്. പക്ഷേ പുതിയ നിയമം വ്യക്തമായി വായിക്കുന്നവന് കാണുവാൻ സാധിക്കും കുരിശിൽ മറഞ്ഞിരിക്കുന്ന ദൈവരഹസ്യങ്ങളുടെ അർത്ഥവും അർത്ഥതലങ്ങളും. ക്രിസ്തുവിന് കുരിശ് അനുസരണയുടെ അടയാളവും പിതാവിൻറെ ഇഷ്ടം നിറവേറ്റുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമാണെന്നകാര്യം തൻറെ പീഡാനുഭവ ത്തെക്കുറിച്ചുള്ള പ്രവചന അവസരങ്ങളിൽ അവൻ വ്യക്തമാക്കുന്നുണ്ട് (മർക്കോ 8:31-10:34). പന്തക്കുസ്താ ദിനത്തിൽ പരിശുദ്ധാത്മാവിന്റെ വരങ്ങളാൽ നിറഞ്ഞ ശിഷ്യന്മാരുടെ ആദ്യ പ്രഘോഷണത്തിൽ തന്നെ ഇടർച്ചയായിരുന്ന കുരിശിൻറെ ആവശ്യകതയെയും അത് എങ്ങനെ ദൈവത്തിൻറെ പദ്ധതിയുടെ ഭാഗമായെന്നും വിവരിക്കുന്നുണ്ട്. "അവന്‍ ദൈവത്തിന്‍െറ നിശ്‌ചിത പദ്‌ധതിയും പൂര്‍വജ്‌ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു.... അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്‌തുവുമാക്കി ഉയര്‍ത്തി എന്ന്‌ ഇസ്രായേല്‍ ജനം മുഴുവനും വ്യക്‌തമായി അറിയട്ടെ" (അപ്പ. 2 : 23/36). ഇനി യോഹന്നാൻറെ സുവിശേഷത്തിൽ കുരിശ് മഹത്വത്തിലേക്ക് ഉള്ള ആരോഹണമാണ്. പിച്ചളസർപ്പത്തെ മരുഭൂമിയിൽ ഉയർത്തിയതുപോലെ മനുഷ്യപുത്രനായ യേശുവും കുരിശിൽ ഉയർത്തപ്പെട്ടിരിക്കുന്നു (യോഹ 3:14). അങ്ങനെ കുരിശ് രക്ഷയുടെ ചിഹ്നമായി തീരുന്നു. ഒരു കത്തോലിക്ക വിശ്വാസിയെ സംബന്ധിച്ച് കുരിശ് ഒരു ഐശ്വര്യ ചിഹ്നം തന്നെയാണ്. കത്തോലിക്ക വിശ്വാസത്തിൽ പാപമോചനത്തിന്റെ ഉറവിടം കുരിശും ക്രൂശിതനും ആണ്. അതുകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ കുറിക്കുന്നത്, "നമ്മിലെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു" (റോമ 6:6). ഇതിനെയാണ് ഞങ്ങൾ കുരിശിൻറെ ജ്ഞാനം എന്നു പറയുന്നത്. അതുകൊണ്ടു തന്നെയാണ് കുരിശിനു ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നതും. എന്തെന്നാൽ "നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി, അത് നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്" (1 പത്രോ 2:24). പൗലോസ് അപ്പോസ്തലനെ പോലെ ഓരോ കത്തോലിക്കാ വിശ്വാസിയും ആത്മവിശ്വാസത്തോടെ ലോകത്തിനോട് മുഴുവൻ ഉച്ചത്തിൽ വിളിച്ചു പറയും; "നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിൽ അല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ" (ഗലാ. 6:14). പിന്നെ അവസാനമായി കുരിശിനെ വിമര്‍ശിക്കുന്നവരോട്. "ഹൃദയത്തിന് അതിൻറെതായ യുക്തിയുണ്ട്, അത് യുക്തിക്ക് യുക്തമാകണമെന്നില്ല." ബ്ലെയ്സ് പാസ്കലിന്റെ The Pensées ലേ ഈ വരികളും ഒന്നു ഓർക്കുന്നത് നല്ലതായിരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-04-20 10:41:00
Keywordsകുരിശ്, ക്രൂശിത
Created Date2019-04-20 10:27:16