Contents
Displaying 9821-9830 of 25170 results.
Content:
10135
Category: 18
Sub Category:
Heading: ജലന്ധര്‍: പോലീസ് 6.5 കോടി വെട്ടിച്ചതായി കണ്ടെത്തി; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
Content: ജലന്ധര്‍: പഞ്ചാബില്‍ മലയാളി വൈദികന്റെ താമസസ്ഥലം റെയ്ഡ് ചെയ്തു പണം പിടിച്ചെടുത്ത പോലീസിന് തിരിച്ചടി. പിടിച്ചെടുത്ത പണത്തില്‍ ആറരക്കോടി കാണാതായ സംഭവത്തില്‍ രണ്ടു പോലീസുകാരടക്കം മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. ജലന്ധര്‍ രൂപത വൈദികനായ ഫാ. ആന്റണി മാടശേരിയുടെ വീട്ടില്‍നിന്നു പോലീസ് പിടിച്ചെടുത്ത 16.65 കോടിയില്‍ ആറരക്കോടി പോലീസ് മുക്കിയെന്ന വൈദികന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘമാണു പരാതിയില്‍ കഴന്പുണ്ടെന്നു കണ്ടെത്തിയത്. പോലീസ് കൊണ്ടുപോയ പണത്തിന്റെ കൃത്യമായ രേഖ വൈദികന്‍ ഹാജരാക്കിയതോടെയാണ് പോലീസ് വെട്ടിലായത്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ പണം കടത്തിയതിനു രണ്ട് എഎസ്ഐമാരുള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പണത്തെക്കുറിച്ചു പോലീസിനു വിവരം കൈമാറിയ ആള്‍ക്കെതിരേയും കേസുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29ന് ഫാ. ആന്റണിയും മറ്റ് അഞ്ചുപേരും സഞ്ചരിച്ചിരുന്ന കാറില്‍നിന്നു 9.66 കോടി രൂപ പിടിച്ചെടുത്തെന്നാണു കേസെടുത്ത ഖന്ന പോലീസ് അവകാശപ്പെട്ടിരുന്നത്. വാഹനത്തില്‍ കൊണ്ടുപോയ കണക്കില്ലാത്ത പണം പിടിച്ചെടുത്തെന്ന മട്ടില്‍ റെയ്ഡിനു ശേഷം പോലീസ് പത്രസമ്മേളനവും നടത്തിയിരുന്നു. എന്നാല്‍, ഈ വാദവും കളവാണെന്നു പ്രത്യേക സംഘം കണ്ടെത്തി. ഫാ.ആന്റണി മാടശേരി പഞ്ചാബ് ഡിജിപി ദിന്‍ങ്കര്‍ ഗുപ്തയ്ക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഐജി പ്രവീണ്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പണത്തിനു കൃത്യമായ രേഖകള്‍ ഉണ്ടെന്നു ഫാ.ആന്റണി മാടശേരി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ പുസ്തകവും പഠനോപകരണങ്ങളും ലഭ്യമാക്കുന്നതു താന്‍ ഡയറക്ടറായ സഹോദയ സൊസൈറ്റി ആണെന്നും അതിനായി സ്‌കൂളുകളില്‍നിന്നു ശേഖരിച്ച പണമാണ് പോലീസ് വന്നു റെയ്ഡ് ചെയ്തു കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാഹനത്തില്‍നിന്നു പണം പിടിച്ചെന്ന പോലീസിന്റെ വാദവും അദ്ദേഹം നിഷേധിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ തന്റെ താമസ സ്ഥലത്തെത്തി പണം ബാങ്കിലേക്കു കൊണ്ടുപോകാനായി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലാണു പോലീസ് ഇരച്ചെത്തി ബലം പ്രയോഗിച്ചു പണം കടത്തിക്കൊണ്ടുപോയത്. ആറര കോടി വരെ എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞപ്പോഴാണ് പോലീസ് എത്തിയതെന്നു ബാങ്ക് ഉദ്യോഗസ്ഥരും പറഞ്ഞു. പോലീസ് 16.65 കോടി രൂപയാണ് പിടിച്ചെടുത്തെന്നു മാര്‍ച്ച് 31ന് നടത്തിയ പത്രസമ്മേളനത്തില്‍ ഫാ. ആന്റണി മാടശേരി ചൂണ്ടിക്കാട്ടി. എന്നാല്‍, കൊണ്ടുപോയതിനേക്കാള്‍ ആറരക്കോടി കുറച്ചാണ് ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കു പോലീസ് കൈമാറിയത്. ഈ വാര്‍ത്തയെ അവഗണിച്ച മാധ്യമങ്ങള്‍ സത്യം പുറത്തു വന്നതിന് ശേഷം നിശബ്ദത തുടരുകയാണ്.
Image: /content_image/India/India-2019-04-15-08:11:44.jpg
Keywords: ജലന്ധ

10136
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കള്‍ക്ക് ഹോങ്കോങ്ങില്‍ ആദ്യമായി സെമിത്തേരി
Content: ഹോങ്കോങ്ങ്: മാതാവിന്റെ ഉദരത്തില്‍ വെച്ച് കൊലചെയ്യപ്പെട്ട ശിശുക്കള്‍ക്കായി ഹോങ്കോങ്ങ് ഗവണ്‍മെന്റ് പൊതു സെമിത്തേരി തുറന്നു. “നിത്യസ്നേഹത്തിന്റെ പൂന്തോട്ടം” എന്നറിയപ്പെടുന്ന ഈ സെമിത്തേരി ഇത്തരത്തിലുള്ള ഹോങ്കോങ്ങിലെ ആദ്യ പൊതു സെമിത്തേരിയാണ്. ന്യൂ ടെറിട്ടറീസ് ഈസ്റ്റ് മേഖലയിലെ ഫാന്‍ ലിങ്ങിലെ ഷെക് കിയു താവു റോഡിലാണ് സെമിത്തേരി ആരംഭിച്ചിരിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി സോഫിയ ചാന്‍ സിയു-ചീ സെമിത്തേരിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഗര്‍ഭഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ഭൗതികാവശിഷ്ടങ്ങള്‍ വേണ്ടവിധം സംസ്കരിക്കുവാനുള്ള സൗകര്യമൊരുക്കണമെന്ന പൊതുവായ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സെമിത്തേരി സ്ഥാപിച്ചത്. പൂക്കള്‍കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഈ സെമിത്തേരിയില്‍ മുന്നൂറോളം പൈതങ്ങളുടെ ഭ്രൂണാവശേഷിപ്പുകള്‍ ഉള്‍കൊള്ളുവാനുള്ള സൗകര്യമുണ്ട്. കത്തോലിക്കര്‍ക്ക് വേണ്ടിയുള്ള ഹോളിക്രോസ് കത്തോലിക്കാ സെമിത്തേരി, സ്ഥിരതാമസക്കാരായ ചൈനക്കാര്‍ക്ക് വേണ്ടി കേപ് കൊള്ളിന്‍സണ്‍ സൂയെന്‍ വാന്‍ ചൈനീസ് സെമിത്തേരി എന്നീ രണ്ട് സ്വകാര്യ സെമിത്തേരികളില്‍ മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നുള്ളു. മുന്‍പ് ക്ലിനിക്കല്‍ വേസ്റ്റ് എന്ന്‍ പറഞ്ഞുകൊണ്ട് ചവറ്റുകുപ്പയില്‍ തള്ളപ്പെടുവാനിരുന്ന ഭ്രൂണങ്ങള്‍ക്ക് വേണ്ട ആദരവ് നല്‍കി പൊതു സെമിത്തേരിയില്‍ അന്ത്യ വിശ്രമം ഒരുക്കുവാനാണ് ഇനി അധികൃതരുടെ തീരുമാനം.
Image: /content_image/News/News-2019-04-15-10:34:39.jpg
Keywords: ഹോങ്കോ

10137
Category: 18
Sub Category:
Heading: സീറോ മലബാർ സഭക്ക് പുതിയ വക്താക്കൾ
Content: കാക്കനാട്: സീറോമലബാര്‍ സഭയുടെ വിവിധ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സീറോമലബാര്‍ സഭയുടെ സിനഡ് രൂപം നല്കിയ മീഡിയ കമ്മീഷന്‍ പുതിയ ഭാരവാഹികളെയും വക്താക്കളുടെ സമിതിയെയും നിയമിച്ചു. റവ. ഡോ. എബ്രാഹം കാവില്‍പുരയിടത്തില്‍ പി.ആര്‍.ഒ. ആയും റവ. ഫാ. ആന്റണി തലച്ചെല്ലൂര്‍ മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായും നിയമിതരായി. വക്താക്കളുടെ സമിതിയിലേയ്ക്ക് റവ. ഡോ. ആന്റു ആലപ്പാടന്‍, റവ. ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, ഡോ. മേരി റജീന, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. രേഖ ജിജി കൂട്ടുമ്മേല്‍, ഡോ. ചാക്കോ കാളംപറമ്പില്‍, അഡ്വ. അജി ജോസഫ് കോയിക്കല്‍, അഡ്വ. ബിജു പറയന്നിലം, ആന്റണി പട്ടാശേരി, സാജു അലക്സ്, സിജോ അമ്പാട്ട് എന്നിവരെ നിയമിച്ചു. ഇനി മുതല്‍ സീറോമലബാര്‍ സഭയുടെ ഔദ്യോഗിക പ്രതിനിധികളായി മാധ്യമങ്ങളില്‍ ഇടപെടുന്നത് മേല്‍പറഞ്ഞ വക്താക്കളായിരിക്കും. വാര്‍ത്താ വിനിമയ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ പരിഗണിച്ചാണ് മീഡിയ കമ്മീഷന്‍ രൂപീകരിക്കപ്പെട്ടത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകള്‍ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് കമ്മീഷന്റെ ദൗത്യം. മീഡിയ കമ്മീഷന്‍ ചെയര്‍മാനായി തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയെയും കമ്മീഷന്‍ അംഗങ്ങളായി ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ എന്നിവരെയും സിനഡ് നിയമിച്ചിരുന്നു. മാധ്യമങ്ങളിലൂടെ സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ചില തല്പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന വസ്തുത സിനഡിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. വിവരസാങ്കേതിക മേഖലയില്‍ വിദഗ്ദ്ധരായ വിശ്വാസികളെ ഉള്‍പ്പെടുത്തി ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുക എന്നതും മീഡിയ കമ്മീഷന്റെ ലക്ഷ്യമാണ്. മീഡിയ രംഗത്ത് സഭയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കാനും ആവശ്യമായ പ്രതികരണങ്ങള്‍ നല്‍കാനും മീഡിയ കമ്മീഷന്‍ നേതൃത്വം നല്‍കുന്നുണ്ട്.
Image: /content_image/India/India-2019-04-15-11:42:42.jpg
Keywords: സീറോ മലബാർ

10138
Category: 1
Sub Category:
Heading: അൽഷിമേഴ്സ് ബാധിതരുടെ അടുത്തേക്ക് പാപ്പയുടെ അപ്രതീക്ഷിത സന്ദർശനം
Content: വത്തിക്കാന്‍ സിറ്റി: അൽഷിമേഴ്സ് ബാധിതരുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് അപ്രതീക്ഷിത സന്ദർശനവുമായി ഫ്രാൻസിസ് മാർപാപ്പ. വെള്ളിയാഴ്ച റോമിലെ വില്ലേജിയോ ഇമ്മാനുവേല അല്ല ബുഫലോട്ടാ എന്ന അൽഷിമേഴ്സ് ബാധിതരെ സംരക്ഷിക്കുന്ന കേന്ദ്രമാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചത്. മാർപാപ്പയോടൊപ്പം വത്തിക്കാനിലെ നവസുവിശേഷവത്കരണത്തിനായുള്ള തിരുസംഘം തലവൻ മോൺസിഞ്ഞോർ റിനോ ഫിസിചെല്ലയും ഉണ്ടായിരുന്നു. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ ചിലവഴിച്ച പാപ്പ അൽഷിമേഴ്സ് രോഗികളെ ആശ്വസിപ്പിച്ചു. സമ്മാനങ്ങള്‍ നൽകിയതിന് ശേഷമാണ് പാപ്പ മടങ്ങിയത്. പുറംലോകവുമായുള്ള ബന്ധം നിലനിർത്തി ഗ്രാമാന്തരീക്ഷത്തിലുളള ജീവിതമാണ് അൽഷിമേഴ്സ് രോഗികൾക്ക് ഈ സംരക്ഷണകേന്ദ്രം പ്രദാനം ചെയ്യുന്നത്. ഇങ്ങനെ ഒരു കേന്ദ്രം ഇറ്റലിയിൽ ഒരെണ്ണം മാത്രമേ ഉള്ളൂ. ബ്യൂട്ടി പാർലറും, റസ്റ്റോറന്റും സൂപ്പർ മാർക്കറ്റും അടക്കമുള്ളവ ഇവിടെയുണ്ട്. മാർപാപ്പയുടെ സന്ദർശനം സംരക്ഷണകേന്ദ്രത്തിൽ കഴിയുന്നവർക്ക് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നുവെന്ന് വത്തിക്കാൻ പ്രസ്താവനയില്‍ കുറിച്ചു. 'കരുണയുടെ വെള്ളി' എന്ന പേരില്‍ മാസത്തിലെ ഒരു വെള്ളിയാഴ്ച രോഗികള്‍ക്ക് ഇടയിലും ആലംബഹീനര്‍ക്ക് ഇടയിലും പാപ്പ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. കരുണയുടെ വര്‍ഷത്തിലാണ് പാപ്പ ഈ സ്നേഹത്തിന്റെ പ്രവര്‍ത്തിക്ക് ആരംഭം കുറിച്ചത്.
Image: /content_image/News/News-2019-04-15-12:55:06.jpg
Keywords: അത്ഭുത, പാപ്പ

10139
Category: 1
Sub Category:
Heading: വന്‍ അഗ്‌നിബാധ: കണ്ണീരായി നോട്രഡാം കത്തീഡ്രല്‍
Content: പാരീസ്: 850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ. പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ഫ്രാന്‍സിനെ കണ്ണീരിലാഴ്ത്തിയുള്ള അഗ്നിബാധ ഉണ്ടായത്. അതേസമയം തീപിടിത്തം ആസൂത്രിതമാണെന്നും അഭ്യൂഹങ്ങളുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ദേവാലയ ഗോപുരത്തിന്മേലുണ്ടായിരുന്ന തീ അണച്ചുവെങ്കിലും ഗോപുരം പൂര്‍ണ്ണമായും കത്തിനശിച്ചു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തിക്കൊണ്ടിരിന്നത്. 400ൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു തീയണച്ചത്. സംഭവത്തെ തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷൻ പരിപാടി മാറ്റിവച്ചു. അഗ്നിബാധയെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ലായെങ്കിലും തീപ്പിടിത്തം ആസൂത്രിതമാണെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫ്രാൻസിൽ നിരവധി പള്ളികൾക്കു നേരെ ആക്രമണം നടന്നിട്ടുണ്ട്. ഇപ്പോഴത്തെ സംഭവം ഇതുമായി ബന്ധമുള്ളതായേക്കുമെന്നാണ് നിരവധി പേര്‍ പ്രതികരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ സ്ഥിരീകരണമില്ല. ഇതിനിടെ ദേവാലയം പുനർനിർമിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തുറന്ന ദേവാലയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിന്നു. യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന ആരാധനാലയം കൂടിയായിരിന്നു നോട്രഡാം കത്തീഡ്രല്‍ ദേവാലയം.
Image: /content_image/News/News-2019-04-16-03:36:51.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

10140
Category: 1
Sub Category:
Heading: ജപമാലയും പ്രാര്‍ത്ഥനയുമായി കത്തീഡ്രലിന് സമീപം തമ്പടിച്ച് ഫ്രഞ്ച് ജനത
Content: പാരീസ്: ഒരു വശത്ത് തങ്ങളുടെ പ്രിയപ്പെട്ട ആരാധനാലയം കത്തി നശിക്കുമ്പോള്‍ മറുവശത്തു നോക്കിനില്‍ക്കുകയല്ല ഫ്രഞ്ച് ജനത ചെയ്തത്. മരിയന്‍ ഗീതങ്ങളും പ്രാര്‍ത്ഥനയുമായി ദേവാലയ പരിസരത്ത് പ്രാര്‍ത്ഥനയിലായിരിന്നു നല്ലൊരു ഭാഗം ജനങ്ങളും. 850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രല്‍ അതിവേഗം കത്തി നശിച്ചുകൊണ്ടിരിക്കുമ്പോഴായിരിന്നു വിശ്വാസത്തിന്റെ പരിച ധരിച്ചു ഫ്രാന്‍സിലെ ജനത പ്രാര്‍ത്ഥനയില്‍ വ്യാപൃതരായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വഴിയോരത്ത് മുട്ടിന്‍മേല്‍ നിന്നാണ് ഫ്രഞ്ച് ജനത പ്രാര്‍ത്ഥന ഉയര്‍ത്തിയതെന്നതും ശ്രദ്ധേയമാണ്. അതേസമയം അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും ഏതൊക്കെ ഭാഗം കത്തിനശിച്ചുവെന്ന് തിട്ടപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
Image: /content_image/News/News-2019-04-16-06:15:09.jpg

10141
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡ്രല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും: 786 കോടിയുടെ സഹായവുമായി ഫ്രഞ്ച് ശതകോടീശ്വരന്‍
Content: പാരീസ്, ഫ്രാന്‍സ്: ഇന്നലെയുണ്ടായ അഗ്നിബാധയില്‍ ഫ്രാന്‍സിന്റെ നൊമ്പരമായി മാറിയ നോട്രഡാം കത്തീഡ്രല്‍ അതിവേഗം ഉയിര്‍ത്തെഴുന്നേല്‍ക്കും. ദേവാലയത്തിന് സഹായം ലഭ്യമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പുനര്‍നിര്‍മ്മാണത്തിന് 786 കോടിയിലധികം രൂപയുടെ സഹായവാഗ്ദാനവുമായി ഫ്രഞ്ച് ശതകോടീശ്വരന്‍ രംഗത്തെത്തിയിരിക്കുകയാണ്. കത്തീഡ്രലില്‍ തീപിടുത്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഫ്രഞ്ച് ശതകോടീശ്വരനായ ഫ്രാങ്കോയിസ് ഹെന്രി പിനോള്‍ട്ട് സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നത്. 100 ദശലക്ഷം യൂറോ (ഇന്ത്യന്‍ രൂപ 785 കോടിയിലധികം) ആണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗുച്ചി, സെയിന്റ് ലോറന്‍സ് തുടങ്ങിയ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകള്‍ ഉള്‍കൊള്ളുന്ന അന്താരാഷ്ട്ര ലക്ഷ്വറി ഗ്രൂപ്പായ കെറിങ്ങിന്റെ ചെയര്‍മാനും, ചീഫ് എക്സിക്യുട്ടീവ് ഓഫീസറും, പിനോള്‍ട്ട് കുടുംബത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും, ക്രിസ്റ്റീസ് ഫൈന്‍ ആര്‍ട്സ് ഓക്ഷന്‍ ഹൌസിന്റെ ഉടമസ്ഥരുമായ ആര്‍ട്ടിമീസ് ഗ്രൂപ്പിന്റെ പ്രസിഡന്റുമാണ് ഹെന്രി പിനോള്‍ട്ട്. നോട്രഡാം കത്തീഡ്രലിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുവാനായി ആര്‍ട്ടിമീസിന്റെ ഫണ്ടില്‍ നിന്നും 100 ദശലക്ഷം യൂറോ നല്‍കുവാനാണ് താനും തന്റെ പിതാവും (ഫ്രാങ്കോയിസ് പിനോള്‍ട്ട്) ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നു ഹെന്രി പിനോള്‍ട്ട് ഇതുസംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഫ്രഞ്ച് ഗോത്തിക്ക് ശില്‍പ്പകലയുടെ മകുടോദാഹരണമായ നോട്രഡാം കത്തീഡ്രലില്‍ ഇന്നലെ വൈകീട്ടോടെയാണ് അഗ്നിബാധയുണ്ടായത്. ദേവാലയ ഗോപുരത്തില്‍ ദശലക്ഷകണക്കിന് ഡോളര്‍ ചിലവ് വരുന്ന അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം. അഗ്നിബാധയുടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തിനായി ദേശവ്യാപകമായ ധനസമാഹരണ പരിപാടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിന്നു. ഫ്രാന്‍സിലെ ഐതിഹാസികമായ ദേവാലയം അഗ്നിബാധക്കിരയായതില്‍ വത്തിക്കാന്‍ ഖേദം അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2019-04-16-07:06:37.jpg
Keywords: നോട്രഡാം, ഫ്രഞ്ച

10142
Category: 18
Sub Category:
Heading: മാര്‍ ഏബ്രഹാം മറ്റം കാലം ചെയ്തു
Content: സത്ന: മധ്യപ്രദേശിലെ സത്ന സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ഏബ്രഹാം മറ്റം നിര്യാതനായി. ദീർഘകാലമായി വിൻസൻഷ്യൻ ജനറലേറ്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഇന്ന് രാവിലെ പത്തു മണിയോടെ നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആശുപത്രിയിലെത്തി പ്രാർത്ഥന നടത്തി. സംസ്കാരം സത്നയിൽ പിന്നീട് നടക്കും. 1921 നവംബര്‍ 21നു പാലാ രൂപതയിലെ നരിയങ്ങാനം ഇടവകയിലായിരിന്നു അദ്ദേഹത്തിന്റെ ജനനം. 1941-ല്‍ വിൻസൻഷ്യൻ സഭാ സമൂഹത്തില്‍ അംഗമായി എറണാകുളം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1950 മാര്‍ച്ച് 15നു അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്തു. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 1951ല്‍ തോട്ടകം വിൻസൻഷ്യൻ ആശ്രമത്തിന്റെ പ്രോക്യുറെറ്റര്‍ ആയും പിറ്റേവര്‍ഷം നഡേൽ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വികാരിയായി സേവനം ചെയ്തു. 1958-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ ശേഷം തിരികെ കേരളത്തിൽ എത്തിയ അദ്ദേഹം അങ്കമാലി വിൻസൻഷ്യൻ മൈനർ സെമിനാരിയുടെ റെക്ടറായി സ്ഥാനം ഏറ്റു. തുടർന്ന് വിൻസൻഷ്യൻ വിദ്യാഭവൻ റെക്ടർ, സുപ്പീരിയർ, വിൻസേഷ്യൻ കോൺഗ്രിഗേഷന്റെ കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങളിൽ സേവനം ചെയ്തു. 1968 ജൂലൈ 29 നു സത്നയുടെ അപ്പസ്തോലിക് എക്സർക് ആയി നാമനിർദ്ദേശം ചെയ്യപ്പെടുകയും 1969 ജനുവരി 9നു അപ്പസ്തോലിക് എക്സർക് ആയി സ്ഥാനം ഏൽക്കുകയും ചെയ്തു. 1977 ഏപ്രിൽ 30നാണ് സത്നയുടെ രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം അഭിഷേകം ചെയ്യുന്നത്. 23 വര്‍ഷത്തെ സേവനത്തിന് ശേഷം 1999 ഡിസംബര്‍ 18നു അദ്ദേഹം ഔദ്യോഗികമായി വിരമിച്ചു. തുടർന്ന് വിശ്രമ ജീവിതം നയിച്ചു വരികയായിരിന്നു. #{red->none->b->വന്ദ്യ പിതാവിന് പ്രവാചക ശബ്ദം കുടുംബത്തിന്റെ ആദരാഞ്ജലി }#
Image: /content_image/India/India-2019-04-16-07:40:33.jpg
Keywords: കാലം

10143
Category: 1
Sub Category:
Heading: ബനഡിക്റ്റ് പതിനാറാമന്‍ പാപ്പക്ക് ഇന്ന് തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിരണ്ടാം പിറന്നാള്‍. പിറന്നാൾ ആശംസകളുമായി ഫ്രാൻസിസ് പാപ്പ ഇന്നലെ വത്തിക്കാന്‍ ഗാര്‍ഡനിൽ എത്തി ബനഡിക്ട് പാപ്പയെ സന്ദർശിച്ചിരുന്നു. 2005-ൽ എഴുപത്തിയെട്ടാം ജന്മദിനത്തിന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും രേഖകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. ബനഡിക്ട് മാർപാപ്പയുടെ ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ മാർക്ക്റ്റിൽ സ്ഥിതി ചെയ്യുന്ന ജന്മഗൃഹം അദ്ദേഹത്തിന്റെ 80 -ാം ജന്മദിനം മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. ധാരാളം ആളുകളാണ് ഈ സ്ഥലവും ഇതിനോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന ചിത്ര ചലച്ചിത്ര പ്രദർശന ഹാളുകളും സന്ദർശിക്കാൻ ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2019-04-16-09:57:57.jpg
Keywords: ബനഡി

10144
Category: 1
Sub Category:
Heading: അഗ്നിയെ അതിജീവിച്ച് നോട്രഡാമിലെ അള്‍ത്താരയും കുരിശും
Content: പാരീസ്, ഫ്രാന്‍സ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിന്റെ മുഖമായ നോട്രഡാം കത്തീഡ്രല്‍ അഗ്നിബാധക്കിരയായെങ്കിലും അതിശയമായി അള്‍ത്താരയും കുരിശും. ദേവാലയത്തിന്റെ മകുടം ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചുവെങ്കിലും അള്‍ത്താരക്കും അള്‍ത്താരയിലെ കുരിശിനും യാതൊരുവിധ കേടുപാടും സംഭവിച്ചിട്ടില്ലെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിനുള്ളിലെ മരംകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ക്കും, മധ്യഭാഗത്തിനും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. കമാനത്തിന്റെ ഒരു ചെറിയ ഭാഗം ഇടിഞ്ഞു വീണതൊഴിച്ചാല്‍ ദേവാലയത്തിന്റെ അകത്ത് സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ല. അള്‍ത്താരക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ഇപ്പോഴും പുക ഉയരുന്നുണ്ടെങ്കിലും അള്‍ത്താരയും, കുരിശും കേടുപാടുകള്‍ കൂടാതെ രക്ഷപ്പെട്ടത് ഒരു അത്ഭുതമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. അഗ്നിബാധയെ അതിജീവിച്ച അള്‍ത്താരയുടേയും കുരിശിന്റേയും ഫോട്ടോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.
Image: /content_image/News/News-2019-04-16-10:46:31.jpg