category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading നോട്രഡാം കത്തീഡ്രല്‍ അപകടം ആഘോഷമാക്കി തീവ്ര ഇസ്ലാമികവാദികൾ
Contentപാരീസ്: ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രലിൽ നടന്ന തീപിടുത്തത്തിന്റെ ഞെട്ടലില്‍ നിന്ന്‍ ലോകം കരകയറും മുന്‍പ് അപകടത്തെ ആഘോഷമാക്കി തീവ്ര ഇസ്ലാമികവാദികൾ. "അടുത്തതിനു വേണ്ടി കാത്തിരിക്കുക" എന്ന അറബി വാചകങ്ങളോടു കൂടി നോട്രഡാം കത്തീഡ്രലിലെ ഇരട്ട ഗോപുരങ്ങൾക്ക് സമീപത്തായി തീ ആളി കത്തുന്ന രീതിയിൽ ഇസ്ലാമിക സ്റ്റേറ്റിനോട് ആഭിമുഖ്യം പുലർത്തുന്ന ചിലയാളുകൾ ഇന്റർനെറ്റിൽ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. അപകടത്തിന് പിന്നാലെ "നല്ലൊരു ദിനം ആശംസിക്കുന്നു" എന്ന് അറബിയിൽ മറ്റൊരു വാചകവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും വർഷങ്ങളായി ഫ്രാൻസിൽ തുടർച്ചയായി കത്തോലിക്കാ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും തീവ്ര ഇസ്ലാമികവാദികളാണെന്ന ആരോപണം ശക്തമാണ്. ഇതിനാല്‍ തന്നെ നോട്രഡാം കത്തീഡ്രലിൽ ആകസ്മികമായി തീപിടിത്തമുണ്ടായി എന്നുള്ള സർക്കാർ വാദം വിശ്വാസയോഗ്യമല്ലായെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. തീപിടിത്തം ഉണ്ടായതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ അനുകൂലിക്കുന്ന സൈറ്റുകൾ അതൊരു ആഘോഷമാക്കിയെന്ന്‍ പശ്ചിമേഷ്യയിലെ മാധ്യമ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തി. ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായും കുരിശുയുദ്ധമായി ബന്ധമുള്ള ദേവാലയമെന്ന നിലയ്ക്കുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ തീവ്രവാദ ചിന്താഗതികളുള്ളവർ പ്രതികരിക്കുന്നതെന്നും മാധ്യമ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു. നോട്രഡാം കത്തീഡ്രല്‍ ദേവാലയം കത്തിയമരുമ്പോള്‍ ചിരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഇസ്ലാം മതസ്ഥരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-04-18 16:55:00
Keywordsഇസ്ലാമിക്, ഐ‌എസ്
Created Date2019-04-18 16:41:47