Contents

Displaying 9961-9970 of 25168 results.
Content: 10275
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ വംശനാശത്തിനരികെ: ബ്രിട്ടീഷ് കമ്മീഷന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
Content: ലണ്ടന്‍: ലോകമെങ്ങുമായി നടക്കുന്ന ക്രൈസ്തവ പീഡനം ക്രിസ്ത്യാനികളെ വംശനാശത്തിന്റെ പടിക്കലെത്തിച്ചിരിക്കുകയാണെന്ന്‍ പഠനഫലം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് കമ്മീഷന്‍ ചെയ്ത ട്രൂറോയിലെ ആംഗ്ലിക്കന്‍ മെത്രാനായ ഫിലിപ്പ് മൗസ്റ്റെഫെന്‍ നടത്തിയ പഠനമാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നത്. വികലമായ രാഷ്ട്രീയ നയങ്ങളാണ് ക്രിസ്ത്യാനികള്‍ക്കുണ്ടായ ദുരവസ്ഥയുടെ കാരണമായി ജെറമി ഹണ്ട് ചൂണ്ടിക്കാട്ടുന്നത്. ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനത്തില്‍ അതത് രാജ്യങ്ങള്‍ മൗനം പാലിക്കുന്നതിനെ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. “ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ നമ്മള്‍ ഉറങ്ങുകയായിരുന്നു. ട്രൂറോയിലെ മെത്രാന്റെ ഈ റിപ്പോര്‍ട്ട് മാത്രമല്ല, ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സംഭവിച്ചത് നമ്മളെ ഉണര്‍ത്തുകയും, ഞെട്ടിപ്പിക്കുകയും ചെയ്തിരിക്കുന്നു” ഹണ്ട് പറഞ്ഞു. ഇക്കാര്യം തുറന്നുപറയുവാനുള്ള ധൈര്യം രാഷ്ട്രീയക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റേത് മതവിഭാഗങ്ങളേക്കാളുമധികം ക്രിസ്ത്യാനികളാണ് ആഗോളതലത്തില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2013-ല്‍ 15 ലക്ഷമായിരുന്ന പലസ്തീനിലെ ക്രിസ്ത്യാനികളുടെ എണ്ണം ഇപ്പോള്‍ വെറും 1,20,000-ത്തില്‍ താഴെയാണ്. ക്രൈസ്തവ വിശ്വാസത്തിനെതിരായ പീഡനം അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്‍ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നതായി ബിഷപ്പ് മൗസ്റ്റെഫെന്‍ പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയില്‍ 20 ശതമാനമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്പോള്‍ വെറും 5 ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിലിപ്പ് മൗസ്റ്റെഫെന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2019-05-04-10:32:07.jpg
Keywords: ക്രൈസ്തവ
Content: 10276
Category: 1
Sub Category:
Heading: നൈജീരിയായില്‍ ഏപ്രില്‍ മാസം കൊല്ലപ്പെട്ടത് നൂറോളം ക്രൈസ്തവര്‍
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളാല്‍ കൊല്ലപ്പെട്ടത് നൂറോളം ക്രൈസ്തവരെന്ന് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്. ഫുലാനി ഗോത്രക്കാരുടേയും ബൊക്കോഹറാം പോലെയുള്ള തീവ്രവാദി സംഘടനകളുമാണ് ആക്രമണത്തിന് പിന്നിലെന്ന് അനംബ്ര ആസ്ഥാനമായുള്ള ‘ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ ദി റൂള്‍ ഓഫ് ലോ’ എന്ന സന്നദ്ധ സംഘടന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ നാലുമാസങ്ങളിലായി ഓരോ മാസവും ശരാശരി 180 മുതല്‍ 200 ക്രിസ്ത്യാനികളുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓരോ ദിവസവും 6-7 ക്രിസ്ത്യാനികള്‍ വീതം കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019-ലെ ആദ്യ നാലുമാസങ്ങളില്‍ മാത്രം 750-800 ക്രിസ്ത്യാനികളാണ് ഗോത്രവര്‍ഗ്ഗക്കാരുടേയും ജിഹാദി സംഘടനകളുടേയും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. തീവ്രവാദ സംഘടനയെന്ന വിളി പേരുള്ള നൈജീരിയയിലെ മിയെറ്റി അള്ളാ കാറ്റില്‍ ബ്രീഡേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട ഫുലാനി ഇസ്ലാമിക് മിലീഷ്യയാണ് ഇതില്‍ 500-600 ജീവനുകള്‍ ഇല്ലാതാക്കിയത്. ഇതിനു പുറമേ നിരവധി ദേവാലയങ്ങളും ഇവര്‍ നശിപ്പിച്ചിട്ടുണ്ട്. ബാക്കി 200 നിഷ്കളങ്ക ജീവനുകള്‍ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമിനും ഇസ്ലാമിക് സ്റ്റേറ്റിനുമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് മാത്രം ഫുലാനി ഗോത്രക്കാരുടെ ആക്രമണത്തില്‍ 22 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 12-ന് ആനംബ്രയില്‍ 6 പേരുടെ മരണത്തിനും 30 പേരുടെ പരുക്കിനും ഇടയാക്കിയ ആക്രമണത്തിന്റെ പിന്നിലും ഇവരാണെന്നാണ് പറയപ്പെടുന്നത്. ഡെല്‍റ്റാ മേഖലയില്‍ 11 പേരെ ഫുലാനി ഗോത്രക്കാര്‍ കൊലപ്പെടുത്തിയതായി പ്രമുഖ മാധ്യമമായ ‘ദി ഗാര്‍ഡിയ’നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൈജീരിയയിലെ ക്രൈസ്തവര്‍ വംശഹത്യയ്ക്കു ഇരയാകുന്നുവെന്നാണ് ഇന്റര്‍സൊസൈറ്റി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് രണ്ടായിരത്തിനാനൂറോളം ക്രൈസ്തവരെയാണ് ഫുലാനി ഗോത്രക്കാര്‍ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നൈജീരിയന്‍ സര്‍ക്കാര്‍ കണക്കുകളില്‍, 2015 മുതല്‍ വെറും 980 ക്രിസ്ത്യാനികള്‍ മാത്രമാണെന്നാണു പറയുന്നത്. ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നൈജീരിയന്‍ സര്‍ക്കാര്‍ കണ്ണടക്കുകയാണെന്ന യാഥാര്‍ത്ഥ്യവും റിപ്പോര്‍ട്ടിലുണ്ട്.
Image: /content_image/News/News-2019-05-04-11:21:10.jpg
Keywords: നൈജീ
Content: 10277
Category: 18
Sub Category:
Heading: 132-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം മെയ് 20ന്
Content: ചങ്ങനാശേരി: നൂറ്റിമുപ്പത്തിരണ്ടാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം മെയ് 20 തിങ്കളാഴ്ച കുറ്റിച്ചല്‍ ലൂര്‍ദ്ദ്മാതാ എന്‍ഞ്ചിനീയറിങ്ങ് കോളേജില്‍ ദൈവദാസന്‍ ഫാ. അദെയോദാത്തൂസ് നഗറില്‍ നടക്കും. അമ്പൂരി ഫൊറോന ആതിഥേയത്വമരുളുന്ന ആദ്യ അതിരൂപതാദിനം അവിസ്മരണീയമാക്കുവാനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്നലെ അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ അവലോകന യോഗത്തില്‍ മാര്‍ ജോസഫ് പവ്വത്തില്‍ അതിരൂപതാദിന ലോഗോമാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. കേരളത്തിലെ അഞ്ച് ജില്ലകളില്‍ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും, വൈദീകരും, സന്യസ്തപ്രതിനിധികളും പരിപാടികളില്‍ പങ്കെടുക്കും. മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഈ സംഗമത്തില്‍ അഭി. പിതാക്കന്മാരെ കൂടാതെ മറ്റ് വിശിഷ്ട വ്യക്തികളും സംബന്ധിക്കും. അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്‌സലന്‍സ് അവാര്‍ഡ് അന്നേദിവസം സമ്മാനിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും അന്നേദിവസം നടക്കും. അതിരൂപതാ ദിനത്തിന് മുന്നോടിയായി മെയ് 12 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും ഇടവകതല ആഘോഷപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. അന്നേദിവസം അര്‍പ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മദ്ധ്യേ മാര്‍. ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ സര്‍ക്കുലര്‍ വായിക്കും. അതിരൂപതാ ദിനം വിളമ്പരം ചെയ്ത് പേപ്പല്‍ പതാക ഉയര്‍ത്തുകയും, അതിരൂപതാ ആന്തം ആലപിക്കുകയും, അതിരൂപതാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. മെയ് 12 മുതല്‍ 19 വരെ അതിരൂപതയില്‍ പ്രാര്‍ത്ഥനാ വാരചരണവും ക്രമീകരിച്ചിട്ടുണ്ട്. 18-ാം തീയതി ശനിയാഴ്ച മായം സെന്റ് മേരീസ് പള്ളിയിലെ ദൈവദാസന്‍ ഫാ. അദെയോദാത്തൂസിന്റെ സ്മ്യതി മണ്ഡപത്തില്‍ നിന്നും അമ്പൂരി സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിലേയ്ക്ക് യുവദീപ്തിയുടെ ആഭിമുഖ്യത്തില്‍ ദീപശിഖാ-ഛായാചിത്ര പ്രയാണം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ആഘോഷമായ സായാഹ്ന പ്രാര്‍ത്ഥനയും അനുസ്മരണ പ്രഭാഷണവും നടക്കും.
Image: /content_image/India/India-2019-05-04-15:10:08.jpg
Keywords: ചങ്ങനാ
Content: 10278
Category: 1
Sub Category:
Heading: ഏഴാമത് സീറോ മലബാര്‍ ദേശീയ കണ്‍വെന്‍ഷനു ഹൂസ്റ്റണ്‍ ഒരുങ്ങി
Content: ഹൂസ്റ്റണ്‍: അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വെന്‍ഷനു ഹൂസ്റ്റണ്‍ ഒരുങ്ങി. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ആതിഥ്യമരുളുന്ന കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ നഗറിലാണ് നടക്കുക. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ് കണ്‍വെന്‍ഷന്റെ രക്ഷാധികാരി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാര്‍ തോമസ് തറയില്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് തുടങ്ങിയവരും പ്രഭാഷണം നയിക്കും. വടക്കേ അമേരിക്കയിലെ നാല്പതോളം സീറോ മലബാര്‍ ഇടവകകളിലും നാല്പത്തഞ്ചോളം മിഷനുകളിലും നിന്ന് അയ്യായിരത്തില്‍പരം വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സെമിനാറുകളും കലാ കായിക പരിപാടികളും കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.
Image: /content_image/News/News-2019-05-05-01:20:56.jpg
Keywords: കണ്‍വെ
Content: 10279
Category: 18
Sub Category:
Heading: ജലന്ധറിലെ സാമ്പത്തിക തിരിമറി: സീനിയര്‍ എസ്‌പിയെ നീക്കി
Content: ജലന്ധര്‍: ജലന്ധര്‍ രൂപതയിലെ സഹോദയ സൊസൈറ്റിയുടെ പണം ഫാ. ആന്റണി മാടശേരിയില്‍ നിന്നു പിടിച്ചെടുത്ത സംഭവത്തിലെ തട്ടിപ്പിന്റെ പേരില്‍ ഖന്ന സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് ധ്രുവ് ദഹിയയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തല്‍സ്ഥാനത്തുനിന്നു നീക്കി. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ കൊച്ചിയില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് കമ്മീഷന്റെ നടപടി. പോലീസ് സേനയെ മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന നീക്കങ്ങളാണ് ദഹിയയുടെ ഭാഗത്തു നിന്നുണ്ടായതെന്നു ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 29നു ജലന്ധര്‍ രൂപത വൈദികന്‍ ഫാ. ആന്റണി മാടശേരി സഹോദയ സൊസൈറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. വിവിധ സ്‌കൂളുകള്‍ക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയില്‍ 6.66 കോടി രൂപ കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പണം തട്ടിച്ചെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്നു ഇവര്‍ ഒളിവില്‍ പോയെങ്കിലും കൊച്ചിയില്‍ പിടിയിലാകുകയായിരിന്നു. അതേസമയം കൊച്ചിയില്‍നിന്ന് അറസ്റ്റിലായ ജോഗീന്ദര്‍സിംഗ്, രാജ്പ്രീത് സിംഗ് എന്നീ എഎസ്‌ഐമാരില്‍നിന്നു വെള്ളിയാഴ്ച രണ്ടു കോടി രൂപ കൂടി കണ്ടെടുത്തു. ഇതോടെ കണ്ടെടുത്ത തുക 4.38 കോടി രൂപയായി. 6.65 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
Image: /content_image/India/India-2019-05-05-01:31:41.jpg
Keywords: ജലന്ധ
Content: 10280
Category: 18
Sub Category:
Heading: സമാധാന ആഹ്വാനവുമായി ക്രൈസ്തവ മുസ്ലിം നേതൃത്വത്തിന്റെ സംയുക്ത പ്രസ്താവന
Content: ന്യൂഡല്‍ഹി: മനുഷ്യകുലത്തിന്റെ രക്ഷയ്ക്കും സാമൂഹ്യ സൗഹാര്‍ദവും സമാധാനവും നിലനിര്‍ത്താനുമായി ജാതി, മത, വര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവിഭാഗം ആളുകളും മുന്നോട്ടുവരേണ്ട സമയമാണിതെന്നു ക്രൈസ്തവ, മുസ്ലിം നേതൃത്വത്തിന്റെ സംയുക്ത പ്രസ്താവന. ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കു സഹായം എത്തിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നു മുംബൈ ആര്‍ച്ച്ബിഷപ്പും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശക സമിതിയിലെ ഏഷ്യയില്‍ നിന്നുള്ള ഏക അംഗവും ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസും ജമാഅത്ത് ഉലമ ഐ ഹിന്ദ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി മൗലാന മഹമൂദ് എ. മദനിയുമാണ് പ്രസ്താവന ഇറക്കിയത്. ലോകമങ്ങുമുള്ള ക്രൈസ്തവ ജനതയോടൊപ്പം നില്‍ക്കാനും അവരുടെ ദുഃഖത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും മുസ്‌ലിം സമൂഹത്തിന് ബാധ്യതയുണ്ടെന്ന് മൗലാന മഹമൂദ് എ. മദനി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2019-05-05-01:47:33.jpg
Keywords: മുസ്ലി
Content: 10281
Category: 18
Sub Category:
Heading: ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കേണ്ടതു സഭയുടെ പ്രധാന ഉത്തരവാദിത്വം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: സുരക്ഷിതത്വം നോക്കാതെയും പകച്ചുനില്‍ക്കാതെയും പൊതുസമൂഹത്തോടു സംവദിച്ചു ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കേണ്ടതു സഭയുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തമാണെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷനുകളുടെയും കമ്മിറ്റികളുടെയും സെക്രട്ടറിമാരുടെയും ഓഫീസ് സെക്രട്ടറിമാരുടെയും ഈ വര്‍ഷത്തെ പ്രഥമയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈശോയാകുന്ന യഥാര്‍ഥ ജ്ഞാനം സ്വീകരിച്ച പൂജരാജാക്കന്മാര്‍ ശരിയായ പാതയില്‍ സഞ്ചരിച്ചതുപോലെ കാലാകാലങ്ങളില്‍ സഭ നല്കുന്ന പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടു സഭയുടെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കേണ്ടവരാണു സഭാ ശുശ്രൂഷകരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സീറോമലബാര്‍ സഭയുടെ കൂരിയാമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2019-05-05-01:54:51.jpg
Keywords: ആലഞ്ചേരി
Content: 10282
Category: 1
Sub Category:
Heading: പ്രാർത്ഥനയേക്കാൾ ശക്തിയേറിയ മറ്റൊന്നില്ല: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡി‌സി: പ്രാർത്ഥനയേക്കാൾ ശക്തിയേറിയ മറ്റൊന്നില്ലായെന്നും ഒരു രാജ്യമെന്ന നിലയിൽ പ്രാർത്ഥനയുടെ ശക്തിയിൽ എല്ലാക്കാലവും അമേരിക്ക വിശ്വസിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദേശീയ പ്രാര്‍ത്ഥനാദിനത്തോട് അനുബന്ധിച്ച് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് പ്രാർത്ഥനയുടെ ശക്തിയെപ്പറ്റി ട്രംപ് വാചാലനായത്. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് നൂറോളം മത നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തു. മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ ട്രംപ് മത വിശ്വാസികൾക്ക് നേരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങളും, തീവ്രവാദവും അവസാനിപ്പിക്കണമെന്ന് പറഞ്ഞു. ശ്രീലങ്കയിൽ ഇസ്ലാമിക തീവ്രവാദികൾ വധിച്ച ക്രൈസ്തവരെ ട്രംപ് തന്റെ പ്രസംഗത്തിനിടയിൽ സ്മരിച്ചു. ഇതിന്‍ മുന്‍പ് മറ്റു പല അവസരങ്ങളിലും പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി ട്രംപ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷത്തെ നാഷണൽ പ്രയർ ഡേയിൽ പ്രാർത്ഥനയാണ് അമേരിക്കയുടെ അടിസ്ഥാനമെന്ന് പ്രസിഡന്റ് ഓർമപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസിലെ കൂടികാഴ്ചകൾ പോലും പ്രാർത്ഥനയോടുകൂടി തുടങ്ങണമെന്ന് ട്രംപ് നിർദ്ദേശം നൽകിയതായി കഴിഞ്ഞവർഷം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരിന്നു. അമേരിക്കയിലെ ജനങ്ങൾ പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി മനസ്സിലാക്കാനാണ് എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച ദേശീയ പ്രാര്‍ത്ഥനാദിനമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Image: /content_image/News/News-2019-05-05-02:19:01.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 10283
Category: 1
Sub Category:
Heading: ക്രൈസ്തവ നേതാക്കള്‍ ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍..!: മുന്നറിയിപ്പുമായി ഇമാം മൊഹമ്മദ് തൌഹിദി
Content: മെല്‍ബണ്‍: ആഗോളതലത്തില്‍ ശക്തിയാര്‍ജിച്ച ഇസ്ലാമിക തീവ്രവാദമെന്ന ഗുരുതര ഭീഷണിയെ സംബന്ധിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് അടിയന്തിര മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഓസ്ട്രേലിയയില്‍ നിന്നുള്ള മുസ്ലീം ഗ്രന്ഥകാരനും സൌത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ മൊഹമ്മദ് തൌഹിദി. വിശ്വാസികളും ക്രൈസ്തവ നേതാക്കളും ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍, തീവ്രവാദികളെ വെറുക്കുന്ന മുസ്ലീങ്ങളായ തങ്ങള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിഞ്ഞെന്നു വരില്ലായെന്ന് അദ്ദേഹം തുറന്ന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ തീവ്രവാദി ആക്രമണങ്ങളുടെ തുടര്‍ച്ചയായി കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന ആശങ്കകള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സി.ബി.എന്‍ സീനിയര്‍ കറസ്പോണ്ടന്റായ ജോര്‍ജ്ജ് തോമസിന് നല്‍കിയ അഭിമുഖത്തിലാണ് ‘ദി ട്രാജഡി ഓഫ് ഇസ്ലാം’ എന്ന പ്രമുഖ ഗ്രന്ഥത്തിന്റെ രചയിതാവായ മൊഹമ്മദ് തൌഹിദി ഈ മുന്നറിയിപ്പ് നല്‍കിയത്. അപക്വമായ രാഷ്ട്രീയ ഇടപെടലുകളാണ് മതമൗലീകവാദികളായ മുസ്ലീങ്ങള്‍ക്ക് തങ്ങളുടെ അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനും അവസരം നല്‍കുന്നതെന്നും, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീശത്വം നഷ്ടപ്പെട്ടുവെങ്കിലും, അവരെ അനുകൂലിക്കുന്നവരും, അവരോട് അനുഭാവം പുലര്‍ത്തുന്നവരും ഇപ്പോഴും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. താന്‍ ഒരു മുസ്ലീമാണെങ്കിലും ഇസ്ലാമിക മതാധിഷ്ടിത രാജ്യത്ത് തനിക്ക് ജീവിക്കുവാനും കഴിയുകയില്ലെന്നും എന്നാല്‍ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ തനിക്ക് സമാധാനമായി ജീവിക്കുവാന്‍ കഴിയുമെന്നും തൌഹിദി പറഞ്ഞു. പ്രവര്‍ത്തനക്ഷമമായ തലച്ചോറുള്ള ഒരു മുസ്ലീമും ഇസ്ലാമിക് സ്റ്റേറ്റ്സ് പോലെയുള്ള തീവ്രവാദി സംഘടനയില്‍ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ തുറന്ന അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ സ്വന്തം മതത്തില്‍ നിന്ന്‍ നിരവധി ഭീഷണി നേരിടുന്ന നേതാവ് കൂടിയാണ് 'സമാധാനത്തിന്റെ ഇമാം' എന്ന പേരിൽ അറിയപ്പെടുന്ന മൊഹമ്മദ് തൌഹിദി.
Image: /content_image/News/News-2019-05-06-05:24:00.jpg
Keywords: മുസ്ലിം, ഇസ്ലാ
Content: 10284
Category: 1
Sub Category:
Heading: ഫാ. ജിസിന്റെ ഭാവി ജീവിതം ക്രിസ്തുവിനെ ചേര്‍ത്തുപിടിച്ച് ഇനി സൈനികവേഷത്തില്‍
Content: കൊച്ചി: നിത്യപുരോഹിതനായ ഈശോയുടെ പ്രതിപുരുഷനായി തിരുവസ്ത്രങ്ങളണിഞ്ഞു അള്‍ത്താരകളില്‍ ബലിയര്‍പ്പിച്ച ഫാ. ജിസിന്റെ ഭാവി ജീവിതം, ഇനി രാജ്യസേവനത്തിന്റെ സൈനികവേഷത്തില്‍. പൗരോഹിത്യശുശ്രൂഷയ്‌ക്കൊപ്പം ഇന്ത്യന്‍ കരസേനയില്‍ അംഗമായതിന്‍റെ സന്തോഷത്തിലാണ്, സിഎസ്ടി സന്യസ്ത സമൂഹത്തിന്റെ ആലുവ സെന്റ് ജോസഫ് പ്രോവിന്‍സ് അംഗമായ ഫാ. ജിസ് ജോസ് കിഴക്കേല്‍ കോതമംഗലം. സൈന്യത്തിലെ റിലീജിയസ് ടീച്ചര്‍ എന്ന ദൗത്യമാണ് ഫാ. ജിസ് ഇനി നിര്‍വഹിക്കുക. 15 വര്‍ഷക്കാലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക യൂണിറ്റുകളില്‍ അദ്ദേഹം സേവനം ചെയ്യും. 2015 ജനുവരി മൂന്നിനു പൗരോഹിത്യം സ്വീകരിച്ച ഫാ. ജിസ് ആര്‍മിയിലെ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളോടും സിഎസ്ടി സുപ്പീരിയറിന്റെ അനുമതിയോടും കൂടിയാണു സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്. തുടര്‍ന്നു കരസേനയില്‍ നായിബ് സുബേദാര്‍ (ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍) തസ്തികയിലാണു സൈനികസേവനം ആരംഭിച്ചത്. പതിനെട്ടു മാസത്തെ കായിക, അനുബന്ധ പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി പൂന നാഷണല്‍ ഇന്റഗ്രേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. രോഗീസന്ദര്‍ശനം നടത്തുക, സേനാംഗങ്ങള്‍ക്കു ധാര്‍മികവും ആത്മീയവുമായ ഊര്‍ജം പകരുക, വിശ്വാസപരമായ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേതൃത്വം നല്‍കുക, മതസൗഹാര്‍ദം വളര്‍ത്തുക, സ്ട്രസ് മാനേജ്‌മെന്റ്, കൗണ്‍സലിംഗ്, എന്നിവയെല്ലാം ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ദിവസവും ദിവ്യബലിയര്‍പ്പിക്കാനും വിശ്വാസ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും ഈ പദവിയില്‍ ഫാ. ജിസിന് അവസരമുണ്ടെന്നതും ശ്രദ്ധേയമാണ്. കോതമംഗലം രൂപതയിലെ കല്ലൂര്‍ക്കാട് ഇടവകയിലെ പരേതനായ ജോസ് വര്‍ഗീസും വല്‍സ ജോസിന്റെയും മകനാണ് ഫാ. ജിസ് കിഴക്കേല്‍. വൈദികവൃത്തിയില്‍ നിന്നുകൊണ്ടുതന്നെ രാജ്യത്തിനായി സേവനം ചെയ്യണമെന്നതു ദീര്‍ഘനാളത്തെ ആഗ്രഹമായിരുന്നുവെന്നു അദ്ദേഹം പ്രതികരിച്ചു. അപൂര്‍വ്വവും ശ്രദ്ധേയവുമായ ദൌത്യമേറ്റെടുത്ത ഫാ. ജിസിനെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഫോണിലൂടെ അനുമോദനം അറിയിച്ചിട്ടുണ്ട്. വൈദികനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയായിലും അഭിനന്ദന പ്രവാഹമാണ്.
Image: /content_image/News/News-2019-05-06-05:09:54.jpg
Keywords: ഇനി