Contents

Displaying 10111-10120 of 25166 results.
Content: 10425
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ രക്തസാക്ഷിത്വം ഇന്ന് വാര്‍ത്തയല്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ധാരാളം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ ജീവന്‍ നിശബ്ദമായി തുടരുകയാണെന്നും അതിനാല്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വം ഇന്ന് വാര്‍ത്തയല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ബുർക്കിനാ ഫാസോയിൽ ഞായറാഴ്ച ക്രൈസ്തവ നരഹത്യ നടന്നതിന് പിന്നാലെയാണ് പാപ്പയുടെ ട്വീറ്റ്. "ഇന്നും ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ധാരാളം ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവര്‍ അവരുടെ ജീവൻ നിശബ്ദരായി നൽകുന്നു. കാരണം രക്തസാക്ഷിത്വം ഒരു വാർത്തയല്ല: പക്ഷേ ഇന്ന് ആദ്യ നൂറ്റാണ്ടുകളേക്കാൾ കൂടുതൽ ക്രൈസ്തവ രക്തസാക്ഷികളുണ്ട്". പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ പങ്കുവച്ചു. ബുര്‍ക്കിനോ ഫാസോയിൽ ക്രൈസ്തവ ദേവാലയത്തിൽ അതിക്രമിച്ചു കയറി തോക്കുധാരി നടത്തിയ ആക്രമണത്തില്‍ നാല് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഈ മാസം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പതിനഞ്ചു പേരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2019-05-28-15:55:53.jpg
Keywords: രക്തസാക്ഷി
Content: 10426
Category: 18
Sub Category:
Heading: സഭയുടെ ഐക്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശ്ശേരി: സഭയില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അരൂപി നിറയാന്‍ തീക്ഷ്ണമായ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന്‍ ചങ്ങനാശ്ശേരി മാര്‍ ജോസഫ് പെരുന്തോട്ടം. തിന്മയ്‌ക്കെതിരെ പോരാടി ജയിക്കാനും സത്യത്തിന്റെ പാതയില്‍ മുന്നേറുവാനും ഉന്നതത്തില്‍ നിന്നുള്ള ശക്തി നിറയുവാന്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജൂണ്‍ ഒന്‍പതാം തീയതി സഭയില്‍ ആചരിക്കുന്ന പെന്തക്കുസ്താ തിരുനാളിന് ഒരുക്കമായി മെയ് 30 മുതല്‍ 10 ദിവസത്തെ പ്രാര്‍ത്ഥനാദിനാചരണത്തിന് ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. സഭാമക്കള്‍ തന്നെ സഭയെ വേദനിപ്പിക്കത്തക്കവിധം തിന്മയുടെ ശക്തി പലരേയും കീഴ്‌പ്പെടുത്തിയിരിക്കുന്നതായും സഭയില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അരൂപി നിറയാന്‍ സഭാമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറിലൂടെ മാര്‍ ജോസഫ് പെരുന്തോട്ടം അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2019-05-29-03:23:20.jpg
Keywords: പെരുന്തോ
Content: 10427
Category: 18
Sub Category:
Heading: കര്‍ണ്ണാടകയില്‍ മലയാളി ഡീക്കന്‍ ബൈക്കപകടത്തില്‍ മരിച്ചു
Content: എന്‍ആര്‍പുര: വരുന്ന ഡിസംബറില്‍ പൗരോഹിത്യം സ്വീകരിക്കാനിരുന്ന ഡീക്കന്‍ ബൈക്കപകടത്തില്‍ മരിച്ചു. ഭദ്രാവതി രൂപതയ്ക്കുവേണ്ടി വൈദികപഠനം നടത്തുന്ന ഡീക്കന്‍ വര്‍ഗീസ് കണ്ണമ്പള്ളി (വിവിന്‍ 26) മരിച്ചത്. ഇന്നലെ രാവിലെ പത്തിന് എന്‍ആര്‍ പുരയ്ക്കടുത്ത് മെന്‍സൂരിലായിരുന്നു അപകടം. ബന്ധുവിനെ ബസ്‌ സ്റ്റോപ്പില്‍ കൊണ്ടുവിട്ടശേഷം വീട്ടിലേക്കു മടങ്ങവേ ഷിമോഗ ഭാഗത്തുനിന്നെത്തിയ പിക്കപ്പ് ജീപ്പ് ഇടിച്ചായിരുന്നു അപകടം. ഡീക്കന്‍ വര്‍ഗീസിന്റെ സംസ്‌കാരം ഇന്നു രാവിലെ 11ന് ഭദ്രാവതി ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ എന്‍ആര്‍ പുര മാക്കോട് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടക്കും. അങ്കമാലിയില്‍ നിന്ന് എന്‍ആര്‍പുരയ്ക്കടുത്ത് മാക്കോടേക്ക് കുടിയേറിയ കണ്ണന്പള്ളി ഈനാശു കൊച്ചുത്രേസ്യ ദന്പതികളുടെ മകനാണ് ഡീക്കന്‍ വര്‍ഗീസ്. രണ്ടു സഹോദരന്മാരുണ്ട്. 2015 മുതല്‍ സത്‌ന സെന്റ് എഫ്രേംസ് സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം നടത്തിവരികയായിരിന്നു.
Image: /content_image/India/India-2019-05-29-03:40:35.jpg
Keywords: മലയാളി
Content: 10428
Category: 18
Sub Category:
Heading: ഡോ. സാമുവല്‍ മാര്‍ ഐറേനിയോസിന്റെ സ്ഥാനാരോഹണം ജൂണ്‍ എട്ടിന്
Content: പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് ജൂണ്‍ എട്ടിന് ചുമതലയേല്‍ക്കും. സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ രാവിലെ 7.30ന് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ദിവ്യബലിയര്‍പ്പിക്കും. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് അനുമോദന സമ്മേളനം നടക്കും. പത്തനംതിട്ട കടമ്മനിട്ട സെന്റ് ജോണ്‍സ് ഇടവകാംഗമായ മാര്‍ ഐറേനിയോസ് 1978 ഡിസംബറില്‍ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസില്‍നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ അധ്യാപകനും അഞ്ചല്‍ സെന്റ് ജോണ്‍സ്, മാര്‍ ഈവാനിയോസ് കോളജുകളില്‍ പ്രിന്‍സിപ്പലും ആയിരുന്നു. 2010 ല്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പത്തനംതിട്ട രൂപതയില്‍ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ചുമതലയേറ്റത്. രൂപത സ്ഥാപിതമായ 2010 മുതല്‍ അധ്യക്ഷനായിരുന്ന യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അന്നേ ദിവസം വിരമിക്കും.
Image: /content_image/India/India-2019-05-29-04:02:20.jpg
Keywords: മലങ്കര
Content: 10429
Category: 10
Sub Category:
Heading: മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് പുനഃപ്രതിഷ്ഠിക്കുവാന്‍ ഫിലിപ്പീന്‍സ്
Content: മനില: പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് രാജ്യത്തെ പുനഃപ്രതിഷ്ഠിക്കുവാന്‍ ഫിലിപ്പീന്‍സ് ഒരുങ്ങുന്നു. ജൂൺ ഒന്നാം തീയതി ശനിയാഴ്ചയാണ് ഫിലിപ്പീൻസിനെ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് പുനപ്രതിഷ്ഠിക്കുക. 2014ലെ പ്ലീനറി സമ്മേളനത്തിൽ ഫിലിപ്പീൻസ് മെത്രാൻ സമിതി എടുത്ത തീരുമാനപ്രകാരമാണ് 2021 വരെ എല്ലാവർഷവും രാജ്യത്തെ അമലോൽഭവ മാതാവിന്റെ ഹൃദയത്തിന് പുനപ്രതിഷ്ഠിക്കുവാന്‍ തീരുമാനിച്ചത്. ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാ രൂപതകളുടെയും കീഴിലുള്ള ദേവാലയങ്ങളില്‍ പുനഃപ്രതിഷ്ഠ നടക്കും. അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനമായ ജൂൺ 29-നാണ് സാധാരണയായി പുനഃപ്രതിഷ്ഠ നടക്കേണ്ടതെങ്കിലും അന്നേദിവസം പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായതിനാൽ മെത്രാൻ സമിതി ജൂൺ ഒന്നാം തീയതിയിലേക്ക് പ്രതിഷ്ഠ മാറ്റി നിശ്ചയിക്കുകയായിരുന്നു. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പീൻസില്‍ മരിയ ഭക്തിക്ക് പ്രത്യേക പ്രാധാന്യമാണ് ഫിലിപ്പീന്‍സ് ജനത നല്‍കുന്നത്. ഇക്കഴിഞ്ഞ ആഴ്ച പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബർ 8നു പ്രത്യേക അവധിദിനമായി പ്രഖ്യാപിക്കാനായുള്ള ബില്ല് സെനറ്റ് പാസാക്കിയിരിന്നു.
Image: /content_image/News/News-2019-05-29-04:25:43.jpg
Keywords: ഫിലിപ്പീ
Content: 10430
Category: 1
Sub Category:
Heading: രണ്ടാം ഘട്ടം: തിരുക്കല്ലറയുടെ പുനരുദ്ധാരണത്തിനു ഏകമനസ്സോടെ ക്രൈസ്തവ സഭകൾ
Content: ജറുസലേം: യേശുവിന്റെ ശരീരം അടക്കിയതെന്ന് കാലാകാലങ്ങളായി വിശ്വസിക്കപ്പെടുന്ന ഇസ്രായേലിൽ സ്ഥിതിചെയ്യുന്ന തിരുകല്ലറ ദേവാലയത്തിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പദ്ധതികൾക്കായുള്ള ഉടമ്പടിയിൽ ഒപ്പുവച്ചു. തിരുക്കല്ലറ ദേവാലയത്തിനു മേൽ അധികാരമുള്ള വിവിധ ക്രൈസ്തവ സഭകളാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. പുനരുദ്ധാരണത്തെ പറ്റി പദ്ധതി തയ്യാറാക്കി അതിൽ ഒപ്പുവെയ്ക്കാൻ സാധിച്ചതിൽ സംയുക്ത പ്രസ്താവനയില്‍ സന്തോഷം രേഖപ്പെടുത്തി. പുനരുദ്ധാരണ പ്രവർത്തനങ്ങൾ രണ്ട് ഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള അടിത്തറയുടെ സാഹചര്യം ആഴത്തില്‍ പഠനവിധേയമാക്കിയതിന് ശേഷം മാത്രമേ വിശദമായ രൂപരേഖയിലേക്ക് പ്രവേശിക്കൂ. കഴിഞ്ഞ തവണത്തെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്ര പഠന സ്ഥാപനങ്ങളുടെ സഹായത്തോടെയാകും രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനവും. നേരത്തെ ആദ്യഘട്ടത്തില്‍ ദേവാലയത്തിനുളളിൽ സ്ഥിതി ചെയ്യുന്ന ചാപ്പലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനൾ എക്യുമെനിക്കൽ സമ്മേളനത്തോടു കൂടി 2017 മാർച്ച് ഇരുപത്തിരണ്ടിനാണ് അവസാനിച്ചത്. അതിനായുള്ള കരാർ ഒപ്പുവെച്ചത് 2016 മാർച്ച് മാസമായിരുന്നു. പത്തു മാസം നീണ്ട ആദ്യഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഗ്രീസിൽ നിന്നും എത്തിയ സംഘമായിരിന്നു. 3.3 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇക്കഴിഞ്ഞ നവംബറില്‍ ജോർദാൻ രാജാവിനു ലഭിച്ച ടെമ്പിൾടൺ അവാർഡിൽ നിന്നുളള തുകയുടെ ഒരു ഭാഗം തിരുക്കല്ലറ ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനായി കൈമാറിയിരിന്നു. ആദ്യഘട്ടത്തിലെ പുനരുദ്ധാരണത്തിനും അദ്ദേഹം സഹായവുമായി രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2019-05-29-05:13:59.jpg
Keywords: തിരുക്കല്ലറ
Content: 10431
Category: 1
Sub Category:
Heading: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം: കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ്
Content: ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുമെന്ന ക്രൈസ്തവരുടെ ആശങ്കകള്‍ ശരിവെച്ചുകൊണ്ട് ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. ക്രൈസ്തവര്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ പതിവായ ഛത്തീസ്ഗഡിലെ സുകുമാ ജില്ലയിലെ ബോഡിഗുഡാ ഗ്രാമത്തിലെ മൂന്നു ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ആക്രമണത്തിനിരയായത്. ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറായില്ല എന്നതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന്‍ ഇരകള്‍ പറയുന്നു. തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 23നാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് വാര്‍ത്ത പുറത്തു വന്നിട്ടുള്ളത്. ഏതാണ്ട് മുന്നൂറോളം പേര്‍ അടങ്ങുന്ന ഹിന്ദു മതമൗലീകവാദികളുടെ സംഘമാണ് ആക്രമണത്തിന്റെ പിന്നില്‍. സരിയം ഇര്‍മാ, ഉര്‍മാ ഡെറ്റാ, പടം സുപാ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. അക്രമികള്‍ വീടുകള്‍ കൊള്ളയടിച്ച ശേഷം മേല്‍ക്കൂരകള്‍ തകര്‍ക്കുകയും, വീട്ടുകാരോട് ഗ്രാമം വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അഭിഭാഷകന്റെ സഹായത്തോടെ കുടുംബങ്ങള്‍ പോലീസില്‍ പരാതിപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യുവാന്‍ പോലും പോലീസ് കൂട്ടാക്കിയില്ലെന്ന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനായ അലയന്‍സ് ഡിഫെന്‍സ് ഫ്രീഡമിന്റെ (ADF) എ.സി മൈക്കേല്‍ പറഞ്ഞു. കേസ് കൊടുക്കുന്നതിനു പകരം അക്രമികളുമായി ഒത്തുത്തീര്‍പ്പാക്കുവാന്‍ ചിലര്‍ പ്രേരിപ്പിച്ചതായും, അവസാനം ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ പോയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും മൈക്കേല്‍ പറഞ്ഞു. വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന ഉറപ്പ് ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന്‍ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ക്രിസ്തീയ വിശ്വാസം രാജ്യത്തുനിന്ന് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തീവ്രഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്ന അതിക്രമവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2019-05-29-05:31:50.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 10432
Category: 1
Sub Category:
Heading: നോട്രഡാം കത്തീഡൽ പുനര്‍നിര്‍മ്മാണ ബില്‍ ഫ്രഞ്ച് സെനറ്റ് പാസ്സാക്കി
Content: പാരീസ്, ഫ്രാന്‍സ്: അഗ്നിബാധക്കിരയായ ലോക പ്രശസ്തമായ പാരീസിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി ‘നോട്രഡാം പുനര്‍നിര്‍മ്മാണ ബില്‍’ ഫ്രഞ്ച് സെനറ്റ് പാസ്സാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പാസ്സാക്കിയ ബില്ലില്‍ ‘അവസാനം കാണപ്പെട്ട അവസ്ഥയിൽ തന്നെ കത്തീഡ്രല്‍ പുതുക്കി പണിയണം’ എന്ന് പ്രത്യേകം പരാമർശിക്കുന്നുണ്ട്. നിയമമാകുന്നതിന് ദേശീയ അസംബ്ലി പാസ്സാക്കിയ ബില്ലിന്റെ പതിപ്പുമായി ഒത്തുപോകണമെന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. അഗ്നിബാധയുണ്ടായ ദിവസമായ ഏപ്രില്‍ 15 മുതല്‍ ലഭിച്ചിട്ടുള്ള സംഭാവനകള്‍ക്ക് പൂര്‍ണ്ണമായ നികുതിയിളവ് നല്‍കണമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. ഏപ്രില്‍ 16 മുതലുള്ള സംഭാവനകള്‍ക്ക് നികുതിയിളവ് നല്‍കണമെന്നായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. അതേസമയം പാരീസിന്റെ പ്രതീകമെന്ന് ലോകം വിശേഷിപ്പിക്കുന്ന കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തോടനുബന്ധിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ ഇമ്മാനുവേല്‍ മാക്രോണിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ ലോകത്തെമ്പാടുമുള്ള വിദഗ്ദരായ ആര്‍ക്കിടെക്ടുകളുടെ ഒരുമത്സരം സംഘടിപ്പിക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഏപ്രില്‍ 15നുണ്ടായ അഗ്നിബാധയിലാണ് കത്തീഡ്രലിന്റെ പത്തൊന്‍പതാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച മേല്‍ക്കൂരയും ഗോപുരവും കത്തിയമര്‍ന്നത്. ഇതേ തുടർന്ന് യേശുവിന്റെ മുള്‍ക്കിരീടം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട തിരുശേഷിപ്പുകള്‍ ദേവാലയത്തില്‍ നിന്നും മാറ്റിയിരുന്നു. കാലപ്പഴക്കം കൊണ്ടുള്ള ജീര്‍ണ്ണതയും, സന്ദര്‍ശകര്‍ മൂലമുള്ള മലിനീകരണം കൊണ്ടുള്ള കേടുപാടുകളും നീക്കി ദേവാലയം പുനരുദ്ധരിക്കുവാനുള്ള ധനസമാഹരണം നടന്നുവരുന്നതിനിടെയാണ് ദേവാലയം അഗ്നിക്കിരയായത്. 2024-ലെ പാരീസ് ഒളിംബിക്സിന് മുന്‍പ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകണം എന്ന ഉദ്ദേശത്തോടെയാണ് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. 
Image: /content_image/News/News-2019-05-29-12:11:01.jpg
Keywords: നോട്ര
Content: 10433
Category: 1
Sub Category:
Heading: കുരിശ് തകര്‍ത്തു, ദേവാലയം അടച്ചുപൂട്ടി: ക്രൈസ്തവ വളര്‍ച്ചയില്‍ വിറളിപൂണ്ട് ഇറാന്‍ ഭരണകൂടം
Content: ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനില്‍ നൂറു വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്സീറിയന്‍ ദേവാലയം ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അടച്ചുപൂട്ടി. ദേവാലയ ഗോപുരത്തിലെ കുരിശ് നീക്കം ചെയ്ത അധികൃതര്‍ കാവല്‍ക്കാരനോട് ദേവാലയം വിട്ടുപോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അസ്സീറിയന്‍ ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ വളര്‍ച്ചയാണ് അടച്ചുപൂട്ടലിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത്. മിനിസ്ട്രി ഓഫ് ഇന്റലിജന്‍സ് പ്രതിനിധികളും, എക്സിക്യൂഷന്‍ ഓഫ് ഇമാം ഖൊമേനീസ് ഓര്‍ഡര്‍ (EIKO) പ്രതിനിധികളും അടങ്ങിയ ഒരു സംഘം മെയ് ആദ്യവാരത്തോടെ ടാബ്രിസിലെ അസ്സീറിയന്‍ ദേവാലയത്തിലെത്തുകയും, ദേവാലയ ഗോപുരത്തിലെ കുരിശ് മാറ്റിയതിനുശേഷം മറ്റൊരു താഴിട്ട് അടച്ചു പൂട്ടുകയുമാണ് ഉണ്ടായതെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാലയ പരിസരത്ത് ചില നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ച അധികാരികള്‍ കാവല്‍ക്കാരനെ ഭീഷണിപ്പെടുത്തിയാണ് ദേവാലയ പരിസരത്ത് നിന്നും മാറ്റിയത്. ദേശീയ പൈതൃക പട്ടികയിലുള്‍പ്പെടുന്ന ഈ ദേവാലയം 2011-ലെ റെവല്യൂഷണറി കോടതി ഉത്തരവിനെ തുടര്‍ന്ന്‍ സര്‍ക്കാര്‍ കയ്യടക്കുകയായിരുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് ഇവിടെ ആരാധനകള്‍ നടത്തുവാനുള്ള അനുവാദമുണ്ടായിരുന്നു. അതേസമയം ഇറാനില്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലായെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാനിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ കീഴിലുള്ള നിരവധി ദേവാലയങ്ങളാണ് സര്‍ക്കാര്‍ അന്യായമായി കയ്യടക്കി വെച്ചിരിക്കുന്നത്. ഉപയോഗശ്യൂന്യമായി കിടക്കുന്ന ഈ ദേവാലയങ്ങള്‍ ജീര്‍ണ്ണിച്ച് നശിക്കുകയോ അല്ലെങ്കില്‍ തകര്‍ക്കപ്പെടുകയോ ആണ് ചെയ്യുന്നത്. കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നത് അപകടമാണെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ അയല്‍വക്കത്തുള്ള മുസ്ലീംങ്ങളുമായി വിശ്വാസം പങ്കുവെക്കുന്നതും, ഇറാന്റെ ദേശീയ ഭാഷയായ പേര്‍ഷ്യന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും രാജ്യത്തു വിലക്കുണ്ട്. ഇറാനില്‍ ക്രൈസ്തവ വിശ്വസം അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാനിയന്‍ ഇന്റലിജന്‍സ് മിനിസ്റ്റ്റായ മഹമൂദ് അലാവി പരസ്യമായി സമ്മതിച്ചതിന്റെ പിന്നാലെയാണ് ടാബ്രിസ്സിലെ ദേവാലയം അടച്ചുപൂട്ടിയതെന്ന കാര്യം ശ്രദ്ധേയമാണ്.
Image: /content_image/News/News-2019-05-29-14:19:30.jpg
Keywords: ഇറാന
Content: 10434
Category: 15
Sub Category:
Heading: Novena to the The Holy Spirit
Content: #{red->n->b->FIRST DAY}# #{n->i->n->(Friday, 6th Week of Easter)}# #{blue->i->n->Holy Spirit! Lord of Light! From Your clear celestial height, Your pure beaming radiance give! The Holy Spirit}# #{red->n->b->PRAYER}# <br> Almighty and eternal God, Who hast vouchsafed to regenerate us by water and the Holy Spirit, and hast given us forgiveness all sins, vouchsafe to send forth from heaven upon us your sevenfold Spirit, the Spirit of Wisdom and Understanding, the Spirit of Counsel and fortitude, the Spirit of Knowledge and Piety, and fill us with the Spirit of Holy Fear. Amen. <br> #{n->i->n->Our Father and Hail Mary (Once).}# <br> #{n->i->n->Glory be to the Father (Seven times).}# #{red->n->b->ACT OF CONSECRATION TO THE HOLY SPIRIT}# <br> On my knees before the great multitude of heavenly witnesses, I offer myself, soul and body to You, Eternal Spirit of God. I adore the brightness of Your purity, the unerring keenness of Your justice, and the might of Your love. You are the Strength and Light of my soul. In You I live and move and am. I desire never to grieve You by unfaithfulness to grace and I pray with all my heart to be kept from the smallest sin against You. Mercifully guard my every thought and grant that I may always watch for Your light, and listen to Your voice, and follow Your gracious inspirations. I cling to You and give myself to You and ask You, by Your compassion to watch over me in my weakness. Holding the pierced Feet of Jesus and looking at His Five Wounds, and trusting in His Precious Blood and adoring His opened Side and stricken Heart, I implore You, Adorable Spirit, Helper of my infirmity, to keep me in Your grace that I may never sin against You. Give me grace, O Holy Spirit, Spirit of the Father and the Son to say to You always and everywhere, "Speak Lord for Your servant is listening." Amen. #{red->n->b->PRAYER FOR THE SEVEN GIFTS OF THE HOLY SPIRIT}# <br> O Lord Jesus Christ, Who, before ascending into heaven, did promise to send the Holy Spirit to finish Your work in the souls of Your Apostles and Disciples, deign to grant the same Holy Spirit to me that He may perfect in my soul, the work of Your grace and Your love. Grant me the Spirit of Wisdom that I may despise the perishable things of this world and aspire only after the things that are eternal, the Spirit of Understanding to enlighten my mind with the light of Your divine truth, the Spirit of Counsel that I may ever choose the surest way of pleasing God and gaining heaven, the Spirit of Fortitude that I may bear my cross with You and that I may overcome with courage all the obstacles that oppose my salvation, the Spirit of Knowledge that I may know God and know myself and grow perfect in the science of the Saints, the Spirit of Piety that I may find the service of God sweet and amiable, and the Spirit of Fear that I may be filled with a loving reverence towards God and may dread in any way to displease Him. Mark me, dear Lord, with the sign of Your true disciples and animate me in all things with Your Spirit. Amen.
Image: /content_image/ChristianPrayer/ChristianPrayer-2019-05-30-15:10:52.jpg
Keywords: novena,പരിശുദ്ധാത്മാവ്,നൊവേന