category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വവര്‍ഗ്ഗനുരാഗികളുടെ പരിപാടിയെ കത്തോലിക്കര്‍ പിന്തുണക്കരുത്: അമേരിക്കന്‍ ബിഷപ്പിന്റെ ട്വീറ്റ്
Contentവാഷിംഗ്‌ടണ്‍ ഡി.സി: ജൂണ്‍ മാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുവാനിരിക്കുന്ന (എല്‍.ജി.ബി.ടി) ‘പ്രൈഡ് മന്ത് പരിപാടി’കളെ കത്തോലിക്കര്‍ പിന്തുണക്കേണ്ട ആവശ്യമില്ലെന്നു അമേരിക്കയിലെ പ്രോവിഡന്‍സ് രൂപത അധ്യക്ഷന്‍ ബിഷപ്പ് തോമസ്‌ ടോബിന്റെ ട്വീറ്റ്. ബിഷപ്പിന്റെ ട്വീറ്റ് നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗരതിയെ പിന്തുണക്കുന്ന എല്‍‌ജി‌ബി‌ടി പ്രൈഡ് മന്ത് പരിപാടികളില്‍ കത്തോലിക്കര്‍ പങ്കെടുക്കുകയോ, പിന്തുണക്കുകയോ ചെയ്യുന്നത് കത്തോലിക്കാ വിശ്വാസത്തിനും ധാര്‍മ്മികതക്കും നിരക്കാത്തതാണെന്നും, അത്തരം പരിപാടികള്‍ പ്രത്യേകിച്ച് കുട്ടികളെ സംബന്ധിച്ചിടത്തോളം ദോഷകരമാണെന്നുമാണ് ബിഷപ്പ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

A reminder that Catholics should not support or attend LGBTQ “Pride Month” events held in June. They promote a culture and encourage activities that are contrary to Catholic faith and morals. They are especially harmful for children.
— Bishop Thomas Tobin (@ThomasJTobin1) June 1, 2019

ഇതിനോടകം തന്നെ ട്വീറ്റിന് തൊണ്ണൂറായിരത്തോളം പ്രതികരണങ്ങളും, മുപ്പതിനായിരം ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. ഏഴായിരം പേരാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. ടെക്സാസിലെ ടൈലര്‍ രൂപത മെത്രാന്‍ ജോസഫ് സ്ട്രിക്ക്ലാന്‍ഡ് ടോബിന്‍ മെത്രാനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി.

Please stop labeling bishops who speak the truth of the Gospel as homophobic. God gave us sexual intimacy for the procreation of children and the deeper union of a man & woman in marriage. Stating this truth is not homophobia, it is simply reality. https://t.co/71to9rU4A0
— Bishop J. Strickland (@Bishopoftyler) June 2, 2019

വിശ്വാസപരമായ ഒരു സത്യം പറയുക മാത്രമാണ് മെത്രാന്‍ ടോബിന്‍ ചെയ്തതെന്നാണ് സ്ട്രിക്ക്ലാന്‍ഡ് മെത്രാന്റെ ട്വീറ്റില്‍ കുറിച്ചു. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവരെ സഹാനുഭൂതിയോടു കൂടിയാണ് സഭ നോക്കികാണുന്നതെങ്കിലും സ്വവര്‍ഗ്ഗരതി മാരകമായ തെറ്റ് തന്നെയാണെന്നും, ഒരു സാഹചര്യത്തിലും അത്തരം പ്രവര്‍ത്തി അംഗീകരിക്കുവാന്‍ കഴിയില്ലെന്നുമാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-06-05 16:29:00
Keywordsഫെമിനി, സ്വവര്‍ഗ്ഗ
Created Date2019-06-05 16:15:11