category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസര്‍ക്കാര്‍ മത്സരപരീക്ഷകള്‍ക്കു ന്യൂനപക്ഷങ്ങള്‍ക്ക് സൗജന്യ പരിശീലനം
Contentതിരുവനന്തപുരം: കേന്ദ്ര സംസ്ഥാനങ്ങളിലെ റെയില്‍വേ, ബാങ്കിംഗ്, സൈന്യം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നിവ നടത്തുന്ന വിവിധ മത്സരപരീക്ഷകള്‍ക്കു സൗജന്യപരിശീലനം നല്‍കുന്ന'കോച്ചിംഗ് സെന്‍ര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍' (സിസിഎംവൈ) ജൂലൈ ഒന്നിനു ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പരിശീലനം സൗജന്യമാണ്. ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറല്‍ സയന്‍സ്, ഭരണഘടന, ഇന്ത്യാചരിത്രം, മറ്റു പൊതു വിജ്ഞാനങ്ങള്‍ എന്നിവയിലായിരിക്കും ക്ലാസുകള്‍. പരീക്ഷകളുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം. ജൂലൈ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയും ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയും നീളുന്ന ആറുമാസ ക്ലാസുകളാണുള്ളത്. ഡിഗ്രി, പ്ലസ്ടു, ഹോളിഡേ ബാച്ചുകളിലാണു പ്രവേശനം. 26 മുതല്‍ അപേക്ഷാഫോം വിതരണം ചെയ്യും. ജൂണ്‍ 17 വരെ അപേക്ഷ നല്‍കാം. ജൂണ്‍ 23നാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ. 27 ഉപകേന്ദ്രങ്ങളും 17 കേന്ദ്രങ്ങളുമടക്കം 44 സെന്ററുകളില്‍ 40 മുതല്‍ 100 വരെ വിദ്യാര്‍ഥികള്‍ക്കാണു പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് minoritywelfare.kerala. gov.in സന്ദര്‍ശിക്കുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-05-26 07:11:00
Keywordsന്യൂനപക്ഷ
Created Date2019-05-26 06:56:03