category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎയിഡ്‌സിനെ തുടച്ചുനീക്കാന്‍ നടപടിയുമായി ഗോവന്‍ സഭ
Contentപനജി: ഗോവയിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ എയിഡ്‌സ് രോഗത്തെ പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ കത്തോലിക്ക സഭ. ഇക്കഴിഞ്ഞ ഞായറാഴ്ച ഹ്യൂമൻ ടച്ച്‌ ഫൌണ്ടേഷൻ ( എച്ടിഎഫ് ) സംഘടിപ്പിച്ച അന്തരാഷ്ട്ര എയ്ഡ്‌സ് കാൻഡിൽ ലൈറ്റ് മെമ്മോറിയൽ ദിനത്തോടനുബന്ധിച്ചാണ് കത്തോലിക്ക സഭ നേതൃത്വം എച്ച്ഐവി ബാധിതരുടെ ഉന്നമനത്തിനായി ചർച്ചകൾ നടത്തിയത്. ചര്‍ച്ചകളുടെ കേന്ദ്രബിന്ദു സമൂഹത്തില്‍ നിന്ന്‍ എയിഡ്സ് പൂര്‍ണ്ണമായി ഉന്മൂലനം ചെയ്യാനുള്ള നടപടികളെ കുറിച്ചായിരിന്നു. വിവിധ മതമേലധ്യക്ഷന്മാരുടെ സഹകരണത്തോടെ 2030 തോടെ എയിഡ്‌സ് ബാധിതരോടുള്ള വേർതിരിവിന് അവസാനം കണ്ടെത്തുമെന്നു കോണ്‍ഫറന്‍സ് ഓഫ് റിലീജിയന്‍സ് ഓഫ് ഇന്ത്യ- ഗോവ ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ ഫാ.പോൾ അൽവാരെസ് പറഞ്ഞു. സമൂഹത്തിൽ നന്മയുടെ മാറ്റങ്ങൾ വരുത്താൻ മതനേതാക്കൾക്കു സാധിക്കുമെന്നും എച്ച്ഐവി ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഭരണകൂടത്തിൽ നിന്നും ഉറപ്പുവരുത്താൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നു സംഘടന സ്ഥാപകൻ പീറ്റർ എഫ് ബോർഗിസ് പറഞ്ഞു. ക്രൈസ്തവ സമൂഹങ്ങളിൽ ബോധവത്കരണം മാറ്റങ്ങൾക്കു കാരണമാകുമെന്നും എയ്ഡ്‌സ് ബാധിതരോടുള്ള മനോഭാവത്തിനു മികച്ച മാതൃക സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ എച്ച്ഐവി സ്ട്രാറ്റജി സംഘടനയുടെയും എക്യൂമെനിക്കൽ അഡ്വക്കസി അല്ലിയൻസ് എന്ന അന്താരാഷ്ട്ര സംഘടനയുടെയും ആഭിമുഖ്യത്തിലാണ് എച്ച്ടിഎഫിന്റെ പ്രവർത്തനം. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ സഹകരണത്തോടെ മതനേതാക്കൾ വഴി ഗോവയിൽ കൂടുതൽ എച്ച്ഐവി പരിശോധനകളും ബോധവൽക്കരണ പദ്ധതികളും നടപ്പിലാക്കാനാണ് ശ്രമമെന്നു സി. ക്രിന കാർഡോസോ വ്യക്തമാക്കി. എയിഡ്‌സ് സംശയത്തിൽ കഴിയുന്നവർക്ക് പരിശോധനകളിലൂടെ ദൂരീകരണം നടത്താന്‍ സാധിക്കുമെന്നും അതിനായി പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ഒരുക്കുവാൻ മതമേലധ്യക്ഷന്മാർ മുന്നിട്ടിറങ്ങണമെന്നും അവർ അഭിപ്രായപ്പെട്ടു. എച്ച്ഐവി പരിശോധനകൾക്കും ചികിത്സക്കും മതനേതാക്കൾക്കു കൂടുതൽ നേതൃത്വം നല്കാനാകുമെന്നു എയിഡ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സിസ്റ്റർ ലോറെൻസ മാർക്‌സ് പങ്കുവെച്ചു. എച്ച്ഐവി ബാധിതർക്ക് മുൻഗണനയും പിന്തുണയും അടിയന്തരമായി നൽകണമെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ ഐക്യകണ്ഠമായി ആവശ്യപ്പെട്ടു. പരസ്പര സഹകരണത്തോടെ മനുഷ്യവകാശങ്ങൾ സംരക്ഷിക്കാനും ദേശീയ പ്രാദേശിക നിയമനിർമ്മാണങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കാനും കൂട്ടായ്മ വഴി പ്രവർത്തിക്കണമെന്ന പ്രതിജ്ഞയോടെയാണ് സമ്മേളനം സമാപിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-05-21 15:41:00
Keywordsഎയിഡ്‌
Created Date2019-05-21 15:26:41