category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | യുക്രേനിയൻ കന്യാസ്ത്രീകളുടെ മലയാള ഗാനാലാപനം വൈറൽ |
Content | കൊച്ചി: യുക്രേനിയൻ കന്യാസ്ത്രീകൾ പാടിയ മലയാള ക്രിസ്ത്യന്‍ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. 1970കളിൽ പുറത്തിറങ്ങിയ "കാറ്റുവിതച്ചവൻ" എന്ന സിനിമയിലെ 'വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം..' എന്ന ഗാനമാണ് ആണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് ഓഫ് സെന്‍റ് മാര്‍ക്ക് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളാണ് അതിമനോഹരമായി ഗാനങ്ങള്‍ ആലപിക്കുന്നത്.
ഗാനം കന്യാസ്ത്രീകളെ പഠിപ്പിച്ചത് ആരാണെന്ന് വ്യക്തമല്ലെങ്കിലും ആയിരക്കണക്കിന് ആളുകളാണ് ഇവരുടെ ഗാനാലാപനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്. നേരത്തെ ഇതേ കന്യാസ്ത്രീകള്‍ പാടിയ 'സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും..' എന്ന ഗാനവും പ്രശംസ പിടിച്ചുപറ്റിയിരിന്നു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | https://www.youtube.com/watch?v=YiEWIsEzoOA&feature=youtu.be |
Second Video | |
facebook_link | https://www.facebook.com/ipc.johnkuttycj/videos/2180574112205376/ |
News Date | 2019-05-06 12:09:00 |
Keywords | വൈറ |
Created Date | 2019-05-06 12:08:42 |