category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ശാലോം 'മിഷൻ ഫയർ 2019' മാഞ്ചസ്റ്ററിലും ഡബ്ലിനിലും
Contentഅനുഗ്രഹപൂമഴയായ് 'മിഷൻ ഫയർ' പെയ്തിറങ്ങാൻ ഇനി ആഴ്ചകൾ മാത്രം. ലോകസുവിശേഷവത്ക്കരണത്തിൽ പങ്കാളികളാകാനും ആത്മീയ ഉണർവ് പ്രാപിക്കാനുമുള്ള സുവർണാവസരമായി ദൈവാത്മാവ് വെളിപ്പെടുത്തി നൽകിയ ശുശ്രൂഷയായ ശാലോം 'മിഷൻ ഫയറി'ന് യൂറോപ്പിലെ രണ്ട് നഗരങ്ങൾ ഇത്തവണ ആതിഥേയരാകും. മേയ് 24, 25 തിയതികളിൽ നടക്കുന്ന മാഞ്ചസ്റ്ററിലെ 'മിഷൻ ഫയറി'ന് പോർട്‌ലാൻഡ് സെന്റ് ജോസഫ്‌സ് റോമൻ കാത്തലിക് ദൈവാലയമാണ് വേദി. ജൂൺ ഒന്നു മുതൽ മൂന്നുവരെയുള്ള ഡബ്ലിനിലെ 'മിഷൻ ഫയറി'ന് ചർച്ച് ഓഫ് ദ ഇൻകാർനേഷൻ വേദിയാകും. ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് മാഞ്ചസ്റ്റർ 'മിഷൻ ഫയറി'ന്റെ ഉദ്ഘാടകൻ. യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഡബ്ലിനിലെ 'മിഷൻ ഫയർ' ഉദ്ഘാടനം ചെയ്യും. ശാലോം സ്പിരിച്വൽ ഡയറക്ടർ ഫാ. റോയ് പാലാട്ടി സി.എം.ഐ, ശാലോം ശുശ്രൂഷകളുടെ സ്ഥാപകൻ ഷെവലിയർ ബെന്നി പുന്നത്തറ, പ്രശസ്ത വചനപ്രഘോഷകൻ ഡോ. ജോൺ ഡി. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ഡബ്ലിനിൽ ക്രമീകരിച്ചിരിക്കുന്ന യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ശുശ്രൂഷകൾക്ക് ഫാ. ബിനോജ് മുളവരിക്കൽ, സിസ്റ്റർ റൂത്ത് മരിയ എന്നിവർ നേതൃത്വം വഹിക്കും. ദൈവത്തിന്റെ സുവിശേഷം ലോകം മുഴുവനും എത്തുകയും അവിടുത്തെ സ്‌നേഹം അറിയാത്ത ജനഗണം അത് അനുഭവിക്കുകയും വേണം. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ആത്മാക്കളെക്കുറിച്ച് ദാഹമുള്ളവരെല്ലാം ആത്മീയ ശക്തിയാലും വിശാലമായ സ്വപ്‌നങ്ങളാലും നിറയണം. അതിനുള്ള വേദിയാണ് 'മിഷൻ ഫയർ' ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: shalommedia.org/missionfire ഫോൺ: മാഞ്ചസ്റ്റർ (07930905919, 07912217960, 07854051844), ഡബ്ലിൻ (353877177483, 353872484145)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-05-03 12:10:00
Keywordsശാലോ
Created Date2019-05-03 11:56:06