Content | തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ അതിദാരുണമായ കൊല്ലപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്. തിരുവനന്തപുരം അതിരൂപതയിലെ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ശ്രീലങ്കൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രണ്ടായിരം യുവജനങ്ങളാണ് തിരികൾ തെളിയിച്ച് പ്രാർത്ഥിച്ചത്. വൈകിട്ട് 6.30ന് മാർ ഈവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കൺവഷൻ സെൻററില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയും മറ്റു പ്രമുഖരും എത്തിയിരിന്നു. |