category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനോട്രഡാം ദുരന്തം: പാപ്പയെ വിളിച്ച് ഡൊണാള്‍ഡ് ട്രംപ്
Contentവാഷിംഗ്ടണ്‍ ഡി‌സി: ഫ്രാന്‍സിലെ നോട്രഡാം കത്തീഡ്രൽ ദുരന്തത്തിലുള്ള വേദന അറിയിച്ചും ദേവാലയത്തിന്റെ പുനർനിർമാണത്തിനുള്ള പിന്തുണ വാഗ്ദാനം ചെയ്തും ഫ്രാൻസിസ് പാപ്പയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ കോൾ. കഴിഞ്ഞ ദിവസം നേരിട്ട് പാപ്പയെ വിളിച്ച ട്രംപ്, ദുരന്തം സൃഷ്ടിച്ച ദുഃഖത്തിൽ തന്റെയും അമേരിക്കൻ ജനതയുടെയും ഐക്യദാർഢ്യം അറിയിച്ചു. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ അലെസാന്ദ്രോ ജിസോട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഫ്രഞ്ച് ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന നോട്രഡാം കത്തീഡ്രലിന്റെ ചരിത്ര പ്രാധാന്യത്തെ ട്രംപ് സംഭാഷണത്തില്‍ സ്മരിച്ചു. ഇതോടൊപ്പം ആഭ്യന്തരകലാപത്തില്‍ നരകയാതന അനുഭവിക്കുന്ന വെനിസ്വേലന്‍ പ്രതിസന്ധികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഈ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും വിലയിരുത്തി. മാര്‍പാപ്പയുമായി സംഭാഷണം നടത്തിയെന്ന്‍ സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/DonaldTrump/posts/10162425198155725?__xts__[0]=68.ARAYZDkdn5xCcuZeO_jHVeW4-3QkMeLchLbabqCIweObTO5RwzhAnwpEn_vPQG_Nd0l1XIWwdJNwHer8wR9zz27nGGHZQbvB5hYQA8v60ot_yF8SMOLGmN3o6wz2r
News Date2019-04-20 11:33:00
Keywordsപാപ്പ, ട്രംപ
Created Date2019-04-20 11:20:11