category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഷെഫീൽഡിൽ വാർഷിക ധ്യാനം നാളെമുതൽ: ബിഷപ്പ് മാർ സ്രാമ്പിക്കൽ പങ്കെടുക്കും
Contentഷെഫീൽഡ്: ഷെഫീൽഡിൽ വാർഷിക ധ്യാനം ഇന്ന് തുടങ്ങും. ഏപ്രിൽ 7 ഞായറാഴ്ച സമാപിക്കുന്ന ധ്യാനത്തിൽ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. ബ്രദർ സെബാസ്റ്റ്യൻ താന്നിക്കലും CMC സിസ്റ്റേഴ്സും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ധ്യാനത്തിന്റെ സമയക്രമങ്ങൾ: വെള്ളി - വൈകിട്ട് 5 മുതൽ 9 വരെ: ശനി - ഉച്ചകഴിഞ്ഞ് 2 മുതൽ 9വരെ; ഞായർ - ഉച്ചയ്ക്ക് 1.30 മുതൽ 9 വരെയും. പ്രശസ്ത വചന പ്രഘോഷകനും കേരള കരിസ്മാറ്റിക് മൂവ്‌മെന്റ് കമ്മീഷൻ സെക്രട്ടറിയുമായ ബ്രദർ സെബാസ്റ്റ്യൻ താന്നിക്കൽ നയിക്കുന്ന ധ്യാനത്തിൽ പ്രസ്റ്റൺ CMC കോൺവെന്റിലെ ബഹു.സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ക്ലാസ്സുകൾ പ്രത്യേകം ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ കുടുംബങ്ങളെയും കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി പ്രീസ്റ്റ് ഇൻ ചാർജ് റവ.ഫാ.മാത്യു മുളയോലിൽ ക്ഷണിക്കുന്നു. സ്ഥലം: ST. LEONARD’s CHURCH 93. EVIRINGHAM ROAD SHEFFIELD S5 7LE.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-04-04 14:36:00
Keywords
Created Date2019-04-04 14:25:26