category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം തടയുവാന്‍ ബ്രിട്ടന്‍
Contentആഫ്രിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളെ നയിക്കുന്ന സംഘടന (SECAM) 50-ന്റെ നിറവില്‍ പാരീസ്, ഫ്രാന്‍സ് – ആഫ്രിക്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ നേതൃ സംഘടനയായ 'സിമ്പോസിയം ഓഫ് എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സസ് ഓഫ് ആഫ്രിക്ക ആന്‍ഡ് മഡഗാസ്കര്‍' (SECAM) ന്റെ 50-മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയായ ‘ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഡെ പാരീസ്’ ഒരു കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുകയുണ്ടായി. സബ്-സഹാരന്‍ മേഖലയില്‍ നിന്നുമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ഈ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നുണ്ട്. പ്രേഷിത ദൗത്യങ്ങളില്‍ ആഫ്രിക്കയുടെ ഉത്തരവാദിത്വങ്ങള്‍, കുടുംബം, സാംസ്കാരികവും വിശ്വാസപരവുമായ ബന്ധങ്ങള്‍, സഭയും സമൂഹവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കോണ്‍ഫ്രന്‍സ് ചര്‍ച്ച ചെയ്തു. SECAM-ന്റെ ചരിത്രം, ആഫ്രിക്കന്‍ സഭയുടെ വളര്‍ച്ചയില്‍ SECAM വഹിച്ച പങ്ക് തുടങ്ങിയവയും കോണ്‍ഫ്രന്‍സ് വിശകലനം ചെയ്യുകയുണ്ടായി. കോംഗോയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ റെക്ടറായ ഫാദര്‍ ലിയോനാര്‍ഡ് സാന്റെഡി, കത്തോലിക്കാ ഡെ പാരീസില്‍ പി.ജി കോഴ്സുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രോഫസ്സര്‍ ബ്രിജിറ്റെ ചോള്‍വി തുടങ്ങിയവരായിരുന്നു പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആഫ്രിക്കന്‍-യൂറോപ്പ്യന്‍ സഭകള്‍ തമ്മിലുള്ള ബന്ധം, സാംസ്കാരിക അനുരൂപണം തുടങ്ങിയവയും ഏപ്രില്‍ 2 ചൊവ്വാഴ്ച നടന്ന കോണ്‍ഫ്രന്‍സില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. യൂറോപ്പ്യന്‍ സഭയുമായുള്ള തങ്ങളുടെ ബന്ധത്തില്‍ മാത്രം ആഫ്രിക്കന്‍ സഭയുടെ ആത്മവിചിന്തനം ഒതുങ്ങരുതെന്ന്‍ പ്രൊഫസ്സര്‍ ബ്രിജിറ്റെ ചോള്‍വി അഭിപ്രായപ്പെട്ടു. ആഫ്രിക്കയുടെ വിദൂര ഗ്രാമങ്ങളില്‍ പോലും ആഗോളവത്കരണം എത്തിയിട്ടുണ്ടെന്നും, വിദേശ ശൈലികള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുകയുണ്ടായി. നൈജീരിയയിലെ ബൊക്കോ ഹറാമിനെതിരെ പ്രതികരിക്കുന്നത് പോലെ മറ്റുള്ളകാര്യങ്ങളിലും SECAM പ്രതികരിക്കണമെന്നും, നമ്മുടെ ശബ്ദം കൂടുതല്‍ ശക്തവും, ഊര്‍ജ്ജസ്വലവുമാകണമെന്നുമാണ് ഫാ. സാന്റെഡി പറഞ്ഞത്. ഡാകാര്‍ മെത്രാപ്പോലീത്തയായിരുന്ന മാര്‍സല്‍ ലെഫേവ്റെ മുഖവുര എഴുതിയിട്ടുള്ള ‘ഡെസ് പ്രെട്രെസ് നോയിര്‍സ് സിന്റെറോജെന്റ്’ (കറുത്ത പുരോഹിതരെ ഞങ്ങളെ വെല്ലുവിളിക്കൂ) എന്ന ഉപന്യാസങ്ങളുടെ ശേഖരത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് ആഫ്രിക്കന്‍ സഭയില്‍ ആത്മവിചിന്തനത്തിന്റെ ആരംഭമായത്. 1982 മുതല്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ SECAM വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സമിതികളുമായി കൂടിക്കാഴ്ചകള്‍ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ജെര്‍മ്മന്‍ മെത്രാന്‍ സമിതിയുമായിട്ടായിരുന്നു കൂടിക്കാഴ്ച. ജൂലൈ 26-30 തിയതികളിലായി ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലായില്‍ വെച്ചായിരിക്കും SECAM-ന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷപരിപാടികള്‍ക്ക് ആരംഭം കുറിക്കുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2019-04-08 16:22:00
Keywords
Created Date2019-04-08 16:09:19